E V M മുതൽ E 20 വരേ ഒരു E യുഗ യാത്ര

Time Taken To Read 4 Minutes E-20 പെട്രോൾ: “വാഹനം കേടാകും” എന്ന 100 നുണകൾക്കെതിരെ ഞാൻ തിരിച്ചറിഞ്ഞ സത്യം. “മനസ്സിലാക്കുന്നേടത്തോളം E-20 പെട്രോളിനെതിരെ ഏറ്റവും ഉറക്കെ നുണ പറയുന്നവരിൽ പലരും, തിരിഞ്ഞു നോക്കിയാൽ അവരുടെ വണ്ടിയിൽ E-20 തന്നെയാണ് നിറക്കുന്നത്. ഇതാണ് ഇന്ന് സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ആശയക്കുഴപ്പം. കേട്ടറിവും പേടിയും വെച്ച് ഒരു നല്ല കാര്യത്തെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. കേട്ടപാതി കേൾക്കാത്ത പാതി പ്രതികരിക്കും സ്വന്തമനുഭവമുള്ളതുപോലെ. ഒരാളെ ചൂണ്ടിക്കാണിക്കാൻ…More

വാട്സാപ്പ് വീഡിയോകോളിനും ടെലിവിഷനും 5000 വർഷത്തെ പഴക്കമുണ്ടോ?

Time Taken To Read 3 Minutes. നമ്മുടെ ഋഷിമാർ വേദങ്ങളിലും ഉപനിഷത്തുകളിലും പുരാണങ്ങളിലും എഴുതിവെച്ചത് വെറും കഥകളായിരുന്നില്ല.  അവ മിത്തുകളുടെ വേഷം ധരിച്ച ശാസ്ത്രസൂത്രങ്ങൾ ആയിരുന്നു.  ചെറുതായിരിക്കുമ്പോൾ മുത്തശ്ശി പറഞ്ഞു തന്ന പുരാണ കഥകൾ…? പിന്നീട് സ്കൂളിൽ പഠിച്ച സയൻസ് പാഠങ്ങൾ…? “നാരദമുനിയുടെ ബഹിരാകാശ സഞ്ചാരം”  അദ്ദേഹം മേഘങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്നത്.. സിനിമയിലൂടേയും കാർട്ടൂണുകളിലൂടെയും കണ്ടതിനെപ്പറ്റി.  “ഗണപതിയുടെ ശിരസ്സ് മാറ്റിവെക്കൽ” പറയുന്നത് ശസ്ത്രക്രിയയെക്കുറിച്ചാണ്. (ഈ അടുത്തും വിവാദമായിട്ടുണ്ട്) രാമായണത്തിലെ “പുഷ്പക വിമാനം” പറയുന്നത് ഇന്നത്തെ വ്യോമഗതാഗതത്തെക്കുറിച്ചാണ്. അന്ന് അവർക്ക് പറയാൻ പറ്റിയ…More

നെഞ്ചിൽ കൈവെച്ചു ഒരാരാധകൻ വേദനയോടെ പറയുന്നൂ

Time Taken To Read as 3 Minutes ശ്രീ മോഹൻലാലിനോട് പറയാനുള്ളത്? താങ്കൾ ഒരു സാധാരണ നടനല്ല! താങ്കൾ അഭിനയ വൈഭവത്തിലൂടെ നേടിയെടുത്തത് 140 കോടി ജനങ്ങളുടെ ആദരവാണ്. അതിലൂടെ രാജ്യത്തിന്റെ ആദരവാണ്, അംഗീകാരമാണ്. *കീർത്തിചക്രയിലൂടെയും *കാണ്ഡഹാറിലൂടെയും താങ്കൾ സൈന്യത്തിന്റെ ഭാഗവുമായി. നിങ്ങളിലൂടെ സിനിമ ഉൾക്കൊണ്ടുവേണം ഒരു പുതിയ തലമുറ വളരാൻ. നെഗറ്റിവിറ്റി ഉള്ള ചിത്രങ്ങൾ ധാരാളമുണ്ടെങ്കിലും അതേപ്പറ്റിയൊന്നും പരാമർശിക്കുന്നില്ല. നമുക്ക് വേണ്ടത് പോസിറ്റിവിറ്റിയാണ്. നിങ്ങൾ ഈ മെസ്സേജിലൂടെ പറഞ്ഞത് ശരിയായിരിക്കാം. എങ്കിലും പെട്ടെന്ന് ഓർമ്മ…More

വാഴ നനച്ചപ്പോൾ ചീരയും വളർന്നു

Time Taken To Read 3 Minutes ജീവിച്ചിരിക്കേണ്ടതിന്റെ ആവശ്യം? രണ്ടു മൂന്നു ദിവസംമുൻപ് ഞാൻ അംഗമായിട്ടുള്ള ഒരു ഗ്രൂപ്പിൽ നിന്നും ലഭിച്ച മെസേജാണ് ഇവിടെ കടപ്പാടോടെ ആമുഖമായി കോപ്പി ചെയ്യുന്നത് . പ്രമുഖർ പങ്കെടുത്ത വിരുന്നിൽ, ഒരു വൃദ്ധൻ വടിയുടെ സഹായത്തോടെ സ്റ്റേജിൽ വരികയും തന്റെ സീറ്റിൽ ഇരിക്കുകയും ചെയ്തു. അവതാരകൻ അദ്ദേഹത്തോട് ചോദിച്ചു: “നിങ്ങൾ ഇപ്പോഴും പതിവായി ഡോക്ടറെ കാണാൻ പോകാറുണ്ടോ?” വൃദ്ധൻ പറഞ്ഞു: ”ഉണ്ട്! ഞാൻ പതിവായി പോകാറുണ്ട്!” അവതാരകൻ ചോദിച്ചു: “എന്തുകൊണ്ട്?”…More

മുല്ലപ്പെരിയാറും-കക്കയവും  അണക്കെട്ടുകൾ പറയാത്ത അടിക്കണക്കുകൾ

Time Taken To Read 5 Minutes അടിതെറ്റിയാൽ ആനയുംവീഴും    ആദ്യമേ പറയട്ടെ?  ഞാൻ ഒരു പുരോഗമന പദ്ധതികൾക്കും എതിരല്ല. വെള്ളവും വൈദ്യുതിയും നമുക്ക് വേണം. പക്ഷേ ആ വെള്ളത്തിനു വേണ്ടി ഒരു നദിയുടെ ജീവൻ ബലി കൊടുക്കണോ എന്നതാണ് ചോദ്യം.? നമ്മൾ കേരളക്കാർ ഡാമുകളുടെ നാട്ടിലാണ് ജീവിക്കുന്നത്. ഇടുക്കി, മുല്ലപ്പെരിയാർ, കക്കയം, ബാണാസുര സാഗർ… ലിസ്റ്റ് നീളും. പക്ഷേ എത്ര പേർക്ക് അറിയാം, ഈ “വികസനത്തിന്റെ” അടിയിൽ ഒഴുകുന്നത് എത്രയെത്ര പേരുടെ ജീവനും കണ്ണുനീരുമാണെന്നു? നമ്മൾ…More

മൗനത്തിന്റെ ഭാരം

Time Taken To Read 5 Minutes എന്റെ കഥ… നിങ്ങളുടെയും… കഥ തുടരുന്നു! ബർത്തിലേക്ക് കിടന്ന് ഒന്നും ഓർക്കാതെ ഉറങ്ങാനുള്ള ഒരു ശ്രമം!  എന്തുകൊണ്ടോ അതിനു സാധിക്കുന്നില്ല!  ഏറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു… വീണ്ടും ആലോചനയിൽ മുഴുകി. അവന്റെ ചിന്തകളുടെ തുടക്കം അമ്മയുടെ ഫോൺ സംഭാഷണത്തിൽ നിന്നാണ്! ഫോണിലൂടെ നിർത്താതെയുള്ള പരാതി പറച്ചിൽ!  എത്ര ശ്രമിച്ചിട്ടും “കേൾക്കുക” എന്നല്ലാതെ, മറുത്തൊരക്ഷരം പറയാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല.  എന്റെ മൗനം… അമ്മ ശരിക്കും മുതലെടുക്കുന്നുണ്ട് എന്നറിഞ്ഞിട്ടും ഫോൺ…More

രാജൻ മുതൽ സോളാർ സരിതവരെ

Time Taken To Read 4 Minutes Disclaimer:ഈ ലേഖനം എന്റെ വ്യക്തിപരമായ അഭിപ്രായവും വിലയിരുത്തലും മാത്രമാണ്. ഇത് ഒരു നിയമോപദേശമോ, അന്തിമ വിധിയോ, സ്ഥിരീകരിച്ച വസ്തുതയോ അല്ല. ഇവിടെ പറയുന്ന കാര്യങ്ങൾ വായനക്കാർ സ്വന്തം ഉത്തരവാദിത്തത്തിൽ പരിശോധിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യേണ്ടതാണ്. “കുറച്ചു ദിവസം മുൻപ് ശ്രീ. കെ. കരുണാകരനെ അനുസ്മരിച്ച് ചിലരുടെ മുതലക്കണ്ണീർ കണ്ടു. പറ്റുമെങ്കിൽ അവർ ഇതുകൂടി ഒന്ന് വായിക്കണം.” കാരണം അദ്ദേഹത്തെ കാലുവാരി പിന്നിൽ നിന്നും മുന്നിൽ നിന്നും കുത്തിയവരേയും    കണ്ണീരൊലിപ്പിക്കുന്ന…More

“മോന്തായം വളഞ്ഞാൽ കോലും വളയും”

Time Taken zTo Read 4 Minutes ഇതൊരു പഴക്കംചെന്ന പഴഞ്ചൊല്ലാണ് അർത്ഥം:വീടിന്റെ തലപ്പത്ത് / മേൽക്കൂരയുടെ മോന്തായം വളഞ്ഞാൽ അതിനെ താങ്ങുന്ന കോലുകളും വളഞ്ഞുപോകും. അതായത്? ഉത്തരവാദിത്തം മുകളിൽ നിന്ന് തുടങ്ങണം: മൗനം നേതൃത്വമല്ല!  ജനാധിപത്യത്തിൽ ഒരു നേതാവിനെ വിലയിരുത്തുന്നത് അവർ പറയുന്നതുകൊണ്ട് മാത്രമല്ല.  അവർ പറയാത്തതും തിരുത്താത്തതും കൂടി നോക്കിയാണ്! കഴിഞ്ഞ കുറച്ച് മാസങ്ങളായി  കോൺഗ്രസ്  പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും, സഹോദരിയും വയനാട് എം പി യുമായ  പ്രിയങ്കാ ഗാന്ധിയുടെയും  പല പ്രസ്താവനകളും…More

അമ്മാവന് അടുപ്പിലുമാകാം: പ്രതിപക്ഷത്തിന്റെ പുതിയ അടുപ്പ്” C J P യോ?

Time Taken To Read 4 Minutes വെടിവെപ്പ് 1956 മുതൽ 2023 വരെ! ഇന്നലെ ഒരു യൂട്യൂബർ പറഞ്ഞ ഒരു വാദം കേട്ടു. “ഞാൻ പ്രധാനമന്ത്രിയാണെങ്കിൽ കോക്രോച്ച ജനതാ പാർട്ടി നടത്തിയ സമരം കർഫ്യൂ പ്രഖ്യാപിച്ച് പിരിച്ചുവിടും. പിരിയാതെ അക്രമം തുടർന്നാൽ വെടികൊണ്ടു മരണപ്പെടുകയാണെങ്കിൽ മറവ് ചെയ്യും.” പരിക്കേറ്റവരെ ആസ്പത്രിയിൽ ആക്കുമെന്നു. അദ്ദേഹത്തിന്റെ ഈ അഭിപ്രായത്തോട് പൂർണ്ണമായും വിയോജിക്കുന്നു. കേൾക്കുമ്പോൾ കുറച്ചു പ്രകോപനപരമായ സ്റ്റേറ്റ്‌മെന്റ് തന്നെ? അറിഞ്ഞേടത്തോളം എൻ ഡി എ യും ബി ജെ…More

തിരികെ പോകാം 80 വർഷം പിറകേ  2026 ൽ നിന്ന് 1947 ലേക്കൊരു യാത്ര… 

Time Taken ato Read 3 Minutes ഇക്കര നിൽക്കുമ്പോൾ അക്കരപ്പച്ച ഇന്ന് എനിക്ക് ലഭിച്ച ഒരു പോസ്റ്റിലെ പോസ്റ്ററാണ് മുകളിൽ പോസ്റ്റ്ചെയ്തത് അനിൽ പനച്ചൂരാന്റെ ആ വരികൾ ഓർത്തു പോകാം നമുക്ക് … (കവിതാ വരികളോട് കടപ്പാട്) തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി   ഗ്രാമം കൊതിക്കാറുണ്ടെന്നും   തിരികെ മടങ്ങുവാൻ തീരത്തടുക്കുവാൻ ഞാനും   കൊതിക്കാറുണ്ടെന്നും   വിടുവായൻ തവളകൾ പതിവായിക്കരയുന്ന   നടവരമ്പോർമ്മയിൽ കണ്ടു   വെയിലേറ്റു വാടുന്ന ചെറുമികൾ തേടുന്ന   തണലും തണുപ്പും ഞാൻ കണ്ടു..(തിരികെ )  ഇന്ന്…More