പണ്ഡിതന്റെ കോമാളി വേഷം അഴിയുന്ന കഥ – SCHOOL ഇന്നും SCHOOL തന്നെ!

Time Taken To Read 4 Minutes

രണ്ടു മൂന്നു ദിവസമായി സോഷ്യൽ മീഡിയയിൽ കുപ്രസിദ്ദി നേടിക്കൊണ്ടിരിക്കുന്ന പോസ്റ്ററാണ് ഇവിടെ പങ്കുവെച്ചത്.

ഇൻഡോറിലെ ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടിയിൽ NSA ശ്രീ അജിത് ഡോവലിനെ കുറിച്ച് ശ്രീ രാഹുൽ ഗാന്ധി പറഞ്ഞതായി മാധ്യമങ്ങളിൽ വന്ന വാർത്തയും വീഡിയോവും കണ്ടു. 

ഇവരൊന്നും ഓർക്കാതെ പോകുന്ന ചില വസ്തുതകളുണ്ട്.  ശ്രീ അജിത് ഡോവൽ ജി 1968 ബാച്ച് IPS ഉദ്യോഗസ്ഥനും കേരള കേഡറിൽ സേവനമനുഷ്ഠിച്ച വ്യക്തിയുമാണ്. ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ, IC-v814 ഉൾപ്പെടെയുള്ള സന്ദർഭങ്ങളിലെ അദ്ദേഹത്തിന്റെ സേവനം പരസ്യമായ റെക്കോർഡിൽ ഉള്ളതാണ്.

ഒരു രാജ്യത്തിന്റെ NSA പോലെ ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്ന വ്യക്തിയെ കുറിച്ച് പൊതുവേദിയിൽ ആരോപണം ഉന്നയിക്കുമ്പോൾ വ്യക്തമായ തെളിവുകൾ ഉണ്ടാകേണ്ടതാണ്. ഇന്ത്യയിൽ ഫോൺ ഇന്റർസെപ്ഷന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയും സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങളും ബാധകമാണ് എന്നാണ് നിയമപരമായി പറയപ്പെടുന്നത്. WhatsApp പോലുള്ള പ്ലാറ്റ്‌ഫോമുകൾ End – to – End Encryption ആണെന്നും പറയപ്പെടുന്നു.

അതിനാൽ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ഇത്തരം ആരോപണങ്ങൾക്ക് തെളിവ് നൽകണമെന്നും, രാഷ്ട്രീയ വിമർശനം സൈന്യത്തെയും സുരക്ഷാ സംവിധാനങ്ങളെയും കുറിച്ചാകരുതെന്നുമാണ് ഒരു പൗരൻ എന്ന നിലയിൽ എന്റെ അഭിപ്രായം. രാഷ്ട്രീയമായി ഭിന്നാഭിപ്രായം ആകാം, പക്ഷെ ദേശീയ സുരക്ഷയിൽ നമ്മൾ ഒറ്റക്കെട്ടാണ്.

മോദിജിയെയും ഡോവൽജിയെയും ദിവസവും കുറ്റം പറയുന്നവർ SCHOOL കഥയിലെ പണ്ഡിതനെ പോലെയാണ്.

ബ്ലാക്ക് ബോർഡിൽ SCHOOL എന്ന് എഴുതി വെച്ചിരിക്കുന്നു. അപ്പോൾ ഒന്നിനും കൊള്ളാത്ത, താൻ വലിയ പണ്ഡിതനാണെന്ന് നടിക്കുന്ന, വിദേശത്ത് പഠിച്ചെന്ന ഭാവമുള്ള ഒരാൾ വന്നു പറഞ്ഞു – “ഇത് തെറ്റാണ്! H – ന്റെ ശേഷമുള്ള O – യെ L – ന്റെ മുന്നിലേക്ക് മാറ്റണം, L-ന്റെ മുന്നിലുള്ള O – യെ H -ന്റെ ശേഷം കൊണ്ടുവരണം. Just interchange!”

എല്ലാവരും ചിരിച്ചു. കാരണം? മാറ്റിയാലും അത് SCHOOL തന്നെ. സ്കൂൾ മാറില്ല. ആ പണ്ഡിതൻ ഇപ്പോഴും ആലോചിക്കുന്നു എന്തിനാണ് ആളുകൾ ചിരിച്ചത് എന്ന്, ഒപ്പം കുറച്ചു വെള്ളവസ്ത്രധാരികളെയും കൂട്ടി സ്റ്റേജിൽ കോമാളി വേഷം കെട്ടി ചിരിപ്പിക്കുന്നു.

ഇന്ന് വിവിധ ദൃശ്യമാധ്യമങ്ങളിലും യൂട്യൂബുകളിലും ഇതുപോലെ ഭാരതത്തെയും മോദിജിയെയും ഡോവൽജിയെയും കുറിച്ച് വ്യാപക കുപ്രചാരണം നടക്കുന്നുണ്ട്. എന്നാൽ ഇത്തരം വീഡിയോകൾ മനുഷ്യത്വത്തോടെ കാണുന്ന, രാജ്യസ്നേഹമുള്ള ഓരോ വ്യക്തിക്കും മോദിജിയോടുള്ള ആദരവ് കൂടി വരികയാണ് ചെയ്യുന്നത്. കുപ്രചാരണം കൂടുമ്പോൾ സത്യം കൂടുതൽ തിളങ്ങും.

നിങ്ങളൊക്കെ കൊണ്ടുനടന്ന പിന്താങ്ങുന്ന ജെൻസി തലവൻ വിദ്യാഭ്യാസം അടിമുടി മാറ്റണം എന്ന് പറയുന്നില്ലേ? എവിടെ നിന്ന് തുടങ്ങണം?

നമുക്ക് മുന്നിൽ തന്നെ ഉദാഹരണമുണ്ട് – നവോദയ സ്കൂൾ.

കേന്ദ്ര സർക്കാർ സർവ്വ ചിലവും നൽകി നടത്തുന്ന, പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും മക്കൾക്ക് ഒരു രൂപ ഫീസ് ഇല്ലാതെ താമസിച്ചു പഠിക്കാൻ പറ്റുന്ന മികച്ച CBSE സ്കൂൾ. പക്ഷെ പല സംസ്ഥാനങ്ങളിലും ഇത് വരാൻ അനുവദിക്കുന്നില്ല.

എന്തുകൊണ്ട്? നവോദയ വന്നാൽ അഡ്മിഷൻ കിട്ടുന്നത് മെറിറ്റ് ഉള്ള സാധാരണക്കാരന്റെ മക്കൾക്കാണ്, പണം കൊടുത്തല്ല. അത് ലക്ഷങ്ങൾ ഡൊണേഷൻ വാങ്ങുന്ന മാനേജ്മെന്റ് സ്കൂളുകളുടെ കച്ചവടത്തെ ബാധിക്കും. ഇതേ അവസ്ഥ തന്നെയാണ് PM SHRI സ്കൂളുകളുടെ കാര്യത്തിലും.

NEET പരീക്ഷ വന്നതോടെ ബുദ്ധിയും സാമർത്ഥ്യവുമുള്ള പാവപ്പെട്ട കുട്ടികൾക്ക് പോലും ഭാരിച്ച ഫീസ് ഇല്ലാതെ പ്രൊഫഷണൽ കോളേജിൽ പഠിക്കാൻ അവസരമായി. ഇത്തരം നല്ല സമ്പ്രദായങ്ങൾ ഉൾക്കൊള്ളാൻ പറ്റാത്ത ലോബികളാണ് ചോദ്യപേപ്പർ ചർച്ചയുടെ പേരിൽ സർക്കാരിനെ വിമർശിക്കുന്നത്. വെടക്കാക്കി തനിക്കാക്കുന്ന പോലെ.

പറഞ്ഞു വരുന്നത് ഞാൻ മുൻപ് പറഞ്ഞത് പോലെ

SCHOOL എന്ന വാക്കിലെ “O” അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയിട്ടല്ല വിദ്യാഭ്യാസം നന്നാകുന്നത്. നവോദയ പോലുള്ള സ്കൂളുകൾ ഓരോ ജില്ലയിലും വരട്ടെ. പാവപ്പെട്ടവന്റെ മകനും പഠിക്കട്ടെ. അപ്പോൾ SCHOOL ശരിക്കും SCHOOL ആകും.

അല്പജ്ഞാനികളെ കുറിച്ച് ഒരു ശ്ലോകമുണ്ട് അതിങ്ങനെ പറയുന്നൂ

അവിദ്യ: പുരുഷ: ശോച്യ: ശോച്യോ നഷ്ടക്രിയസ്തഥാ।

അവിദ്യാ നഷ്ടക്രിയാഭ്യാം ശോച്യോ..ല്പജ്ഞോ നരാധമ:॥

അതായത് വിദ്യയില്ലാത്തവൻ സഹതാപം അർഹിക്കുന്നു. ചെയ്തു കൊണ്ടിരുന്ന ജോലി നഷ്ടപ്പെട്ടവനും സഹതാപം അർഹിക്കുന്നു. 

എന്നാൽ ഒന്നും മുഴുവനായി അറിയാതെ, പകുതി വെന്ത അറിവുമായി നടക്കുന്ന അല്പജ്ഞാനിയാണ് ഏറ്റവും അധമൻ.

മറ്റൊന്ന് കൂടി എഴുതിയാലെ എഴുത്തു പൂർണ്ണമാവൂ..

ശ്വാനപുച്ഛമിവ യദ് വക്രം – യത്നേനാപി ന സീധതി।

സ്വഭാവോ ദുരതിക്രമ:॥

അതായത്.. നായയുടെ വളഞ്ഞ വാല് എത്ര ശ്രമിച്ചാലും നേരെയാകില്ല. ചിലരുടെ സ്വഭാവം അങ്ങനെയാണ്, മാറ്റാൻ പറ്റില്ല.

കുഞ്ഞുണ്ണി മാഷ് പറഞ്ഞ പോലെ – വായിച്ചാൽ വളരും, വായിച്ചില്ലേലും വളരും, വായിച്ചാൽ വിളയും, വായിച്ചില്ലേൽ വളയും. 

ശാസ്ത്രം പറയുന്നു – ശ്വാനപുച്ഛമിവ യദ് വക്രം…

വന്ദേ മാതരം. ഭാരത് മാതാ കീ ജയ്.

മഠത്തിൽ ബാബു ജയപ്രകാശ്

1 Comment

  1. Unknown's avatar Anonymous says:

    your write up on the said idiot looks good,Babu Jayaprakash.

    But I feel,commenting on this idiot,

    make me smaller, dear.

    Please avoid write ups on him and all his family members.

    Like

Leave a Comment