രാത്രിയിലെ സൂര്യൻ!? ശമന്തക മണി തിരിച്ചു വരുമോ?

Time Taken To Read 4 Minutes

യദാ കൃത്രിമദർപ്പണേന ഗഗനേ, സൂര്യാംശുബിംബം ഭുവി।
പ്രതിബിംബതി രാത്രിമപ്യഹരിവ, തദാ സൃഷ്ടിർവികൽപതേ॥

നമ്മൾ കരുതും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നത് ഇന്നലെ അമേരിക്കയിൽ നിന്ന് വന്നതാണെന്ന്. തെറ്റി.

AI യുടെ ആദ്യത്തെ കോഡ് എഴുതിയത് വ്യാസനാണ്.

അലക്സയും ആകാശവാണിയും

നമ്മൾ ഇന്ന് “Alexa, light on” എന്ന് പറഞ്ഞാൽ ലൈറ്റ് കത്തും. 

പണ്ട് കംസൻ കേട്ടത് “ദേവകിയുടെ എട്ടാമത്തെ പുത്രൻ നിന്നെ വധിക്കും” എന്ന ആകാശവാണി ആയിരുന്നു.
എവിടെ നിന്നോ, ആരും ഇല്ലാതെ, ഭാവിയിൽ നടക്കാൻ പോകുന്ന കാര്യം കൃത്യമായി പ്രവചിക്കുന്ന ഒരു ഇന്റലിജൻസ് സിസ്റ്റം. അതിന്റെ പഴയ പേരാണ് ആകാശവാണി, പുതിയ പേരാണ് Predictive AI. 

ദേവകിക്ക് കേട്ടത് “നിന്റെ എട്ടാമത്തെ പുത്രൻ നിന്നെ കൊല്ലും” എന്ന ആകാശവാണി. 

എവിടെ നിന്നോ, ആരും ഇല്ലാതെ, ഒരു ചോദ്യത്തിനോ ചിന്തക്കോ കൃത്യമായ മറുപടി തരുന്ന ഒരു ഇന്റലിജൻസ് സിസ്റ്റം. 

അതിന്റെ പഴയ പേരാണ് ആകാശവാണി, പുതിയ പേരാണ് Generative AI.

കേവലം ഊർജ്ജം പുറപ്പെടുവിക്കുന്ന മണി മാത്രമല്ല  ശമന്തകം, അതൊരു പവർഹൗസാണ്

സത്രാജിത്തിന് ലഭിച്ച ശമന്തക മണി എന്തായിരുന്നു? അത് സൂര്യനിൽ നിന്ന് നേരിട്ട് ഊർജ്ജം വലിച്ചെടുത്തു.

അത് വെച്ചിരിക്കുന്ന 8 മൈൽ ചുറ്റളവിൽ രോഗവും ദുരിതവും വന്നില്ല (പ്യുവർ എയർ സോൺ).

അത് മോഷ്ടിക്കപ്പെട്ടാൽ എവിടെയാണെന്ന് ട്രാക്ക് ചെയ്യാൻ പറ്റും.

(ആ കഥ രണ്ടു ദിവസം മുൻപുള്ള ബ്ലോഗിൽ എഴുതിയിട്ടുണ്ട്)

ഇതിൽ കൂടുതൽ എന്താണ് ഒരു AI Powered Solar Grid ന് ചെയ്യാൻ ഉള്ളത്? പുരാണം സോളാർ എനർജിയെ കുറിച്ച് മാത്രമല്ല, അതിന്റെ AI സെക്യൂരിറ്റി സിസ്റ്റത്തെ കുറിച്ച് കൂടി പറഞ്ഞു.

ഭാരതീയ പുരാണങ്ങളിൽ പറഞ്ഞതിനപ്പുറം ഒരു ആധുനിക ശാസ്ത്രവും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്ന് പറയുമ്പോഴും ഓർമ്മിപ്പിക്കട്ടെ സായിപ്പിന്റെ വാമൊഴിയിലൂടെ ഇത്തരം കാര്യങ്ങൾ കേട്ടാൽ ആഹാ .പുരാണങ്ങളെ ഉദ്ധരിച്ചു താരതമ്യം ചെയ്തു പറഞ്ഞാൽ മിത് അന്ധ വിശ്വാസം! പ്രാകൃത ചിന്തകൾ  ഇത്രയും ആമുഖമായി പറഞ്ഞുകൊണ്ട് തുടങ്ങാം…

ഇന്നു ഫേസ്‌ബുക്കിൽ വായിച്ച ഒരു മെസേജാണ് ഇവിടെ കടപ്പാടോടെ പകർത്തുന്നത്. വായിച്ചപ്പോൾ അത്ഭുതമൊന്നും തോന്നിയില്ല കാരണം

മനുഷ്യൻ ആകാശത്ത് കണ്ണാടി വെച്ച് രാത്രിയെ പകലാക്കാൻ നോക്കുമ്പോൾ, അത് വെറും വെളിച്ചമല്ല, പ്രകൃതിയുടെ നിയമം തന്നെ തെറ്റിക്കലാണ് എന്ന്.

രാത്രിയിലും സൂര്യപ്രകാശം ലഭ്യമാക്കുക എന്നത് സയൻസ് ഫിക്ഷൻ സിനിമകളിലെ മാത്രം കാര്യമാണെന്ന് കരുതേണ്ട! ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് സൂര്യപ്രകാശം പ്രതിഫലിപ്പിക്കാൻ കഴിയുന്ന സാറ്റലൈറ്റ് പരീക്ഷിക്കാൻ ഒരുങ്ങുകയാണ് യു.എസ് കമ്പനിയായ ‘റിഫ്ലെക്ട് ഓർബിറ്റൽ’ (Reflect Orbital).

2026 ജൂലൈയിൽ ഇതിന്റെ ഭാഗമായ ‘Eärendil-1’ എന്ന പ്രോട്ടോടൈപ്പ് സാറ്റലൈറ്റ് വിക്ഷേപിക്കാൻ കമ്പനിക്ക് അനുമതി ലഭിച്ചു കഴിഞ്ഞു. ഭൂമിയിൽ നിന്ന് 625 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ സ്ഥാപിക്കുന്ന വൻ ഉപഗ്രഹ കണ്ണാടികൾ ഉപയോഗിച്ച് സൂര്യപ്രകാശത്തെ ഭൂമിയിലെ ആവശ്യമുള്ള ഭാഗങ്ങളിലേക്ക് തിരിച്ചുവിടുകയാണ് ഈ സാങ്കേതികവിദ്യ ചെയ്യുന്നത്.

പ്രാഥമിക ഘട്ടത്തിൽ സൂര്യാസ്തമയത്തിന് ശേഷം കുറച്ചു മിനിറ്റുകളിലേക്ക് ഒരു പൂർണ്ണചന്ദ്രന്റെ അത്രയും വെളിച്ചം നൽകാനാണ് പദ്ധതിയിടുന്നത്.

ഭാവിയിൽ സൗരോർജ്ജ പ്ലാന്റുകളുടെ പ്രവർത്തനം രാത്രിയിലും തുടരാനും, രക്ഷാപ്രവർത്തനങ്ങൾക്കും, വിദൂര മേഖലകളിൽ വെളിച്ചമെത്തിക്കാനും ഇത്തരം ആയിരക്കണക്കിന് സാറ്റലൈറ്റുകൾ വിക്ഷേപിക്കാൻ കമ്പനി ലക്ഷ്യമിടുന്നു.

എന്നാൽ ഈ നീക്കം ജ്യോതിശാസ്ത്രജ്ഞരിലും പരിസ്ഥിതി പ്രവർത്തകരിലും വലിയ ആശങ്ക ഉയർത്തുന്നുണ്ട്. രാത്രിയിലെ കൃത്രിമ വെളിച്ചം വാനനിരീക്ഷണത്തെ തടസ്സപ്പെടുത്തുമെന്നും, വന്യജീവികൾക്കും ജീവജാലങ്ങളുടെ സ്വാഭാവിക ഉറക്കചക്രത്തിനും വൻ ഭീഷണിയാകുമെന്നും യൂറോപ്യൻ സതേൺ ഒബ്‌സർവേറ്ററി (ESO) മുന്നറിയിപ്പ് നൽകുന്നു.

പരീക്ഷണ ഘട്ടത്തിലേക്ക് കടക്കുന്ന ഈ സാങ്കേതികവിദ്യ മനുഷ്യരാശിക്ക് ഉപകാരപ്പെടുമോ അതോ പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കുമോ എന്നത് വരുംദിവസങ്ങളിൽ കണ്ടറിയേണ്ടിയിരിക്കുന്നു…

ഇനി ഈ വിഷയത്തിൽ എനിക്ക് പറയാനുള്ളത്?

എന്റെ പല ബ്ലോഗ് പേജിലും ആവർത്തിച്ച് എഴുതിയിട്ടുള്ള ഒരു സത്യമുണ്ട്. ഇന്ന് നമ്മൾ പുതിയ കണ്ടുപിടുത്തം എന്ന് പറഞ്ഞ് ആഘോഷിക്കുന്നതൊക്കെ, നമ്മുടെ പുരാണങ്ങളിൽ പറഞ്ഞിട്ടുള്ള അടിസ്ഥാന തത്വങ്ങളുടെ കാലത്തിനനുസരിച്ചുള്ള പുരോഗമിച്ച രൂപം മാത്രമാണ്.

ഉദാഹരണത്തിന് ഈ  പ്രതിഭിംബ സൂര്യൻ റിഫ്ളക്ട് ഓർബിറ്റൽ Reflect Orbital ന്റെ കാര്യം തന്നെ എടുക്കൂ.

രാത്രിയിലും സൂര്യപ്രകാശം വേണം എന്ന ആഗ്രഹം പുതിയതല്ല. നമ്മുടെ ഋഷിമാർ അത് ശമന്തക മണിയിലൂടെ പറഞ്ഞു.

രാവണൻ ലങ്കയിൽ ഒരിക്കലും ഇരുട്ട് വരുത്തരുത് എന്ന് സൂര്യനോട് കല്പിച്ചതിലൂടെ പറഞ്ഞു. വിശ്വാമിത്രൻ ആകാശത്ത് തന്നെ മറ്റൊരു സൂര്യനെ സൃഷ്ടിക്കാൻ ശ്രമിച്ചതിലൂടെ പറഞ്ഞു.

പറഞ്ഞു വരുന്നത്  Reflect Orbital ചെയ്യാൻ പോകുന്നത് നമ്മുടെ പുരാണങ്ങളിൽ ആയിരക്കണക്കിന് വർഷം മുൻപേ സങ്കൽപ്പിച്ചു വെച്ചതാണ്.

രാത്രിയെ പകലാക്കുക എന്നത് പുരാണത്തിൽ വലിയൊരു മോഹം തന്നെ ആയിരുന്നു.

ശമന്തക മണി – ബഹിരാകാശത്തെ ആദ്യത്തെ Reflector
ഭാഗവതത്തിൽ പറയുന്നു, സൂര്യഭഗവാൻ സത്രാജിത്തിന് നൽകിയ ശമന്തക മണി. അത് ഇരുട്ടിൽ പോലും സൂര്യനെ പോലെ പ്രകാശിച്ചു. അത് വെച്ചിരുന്നിടത്ത് എപ്പോഴും പകൽ ആയിരുന്നു. 8 ഭാരം സ്വർണം ദിവസവും കൊടുക്കും. ഇത് ഇന്നത്തെ സോളാർ പവർ പ്ലാന്റിന് രാത്രിയും വെളിച്ചം കൊടുക്കും എന്ന Reflect Orbital ന്റെ ആശയം തന്നെ അല്ലേ?

രാവണന്റെ ലങ്ക – ഒരിക്കലും ഇരുട്ടാത്ത നഗരം എന്നുകേട്ടിട്ടുണ്ട്.

ഉത്തര രാമായണത്തിൽ പറയുന്നു, രാവണൻ സൂര്യനോടും ചന്ദ്രനോടും കല്പിച്ചു “ലങ്കയിൽ നിങ്ങൾ എന്റെ ഇഷ്ടത്തിനേ അനുസരിച്ച് ഉദിക്കാവൂ”അതിനർത്ഥം ലങ്കയിൽ സൂര്യൻ ഉദിക്കണമെങ്കിലും അസ്തമിക്കണമെങ്കിലും രാവണൻ ആഹ്രഹിക്കണം. അവൻ ഒരു കൃത്രിമ പകൽ സൃഷ്ടിച്ചു. ഇന്നത്തെ Eärendil-1 സാറ്റലൈറ്റ് ചെയ്യുന്നത് ഇതേ ജോലി തന്നെ – ആവശ്യമുള്ളിടത്ത് മാത്രം വെളിച്ചം. 

വിശ്വാമിത്രന്റെ ത്രിശങ്കു സ്വർഗ്ഗം
ദേവന്മാർ ത്രിശങ്കുവിനെ സ്വർഗ്ഗത്തിൽ കയറ്റാൻ വിസമ്മതിച്ചപ്പോൾ, വിശ്വാമിത്രൻ കോപിച്ച് ആകാശത്ത് തന്നെ മറ്റൊരു സ്വർഗ്ഗവും, മറ്റു നക്ഷത്രങ്ങളും, മറ്റൊരു സൂര്യനെ പോലും സൃഷ്ടിച്ചു. അതാണ് ആകാശത്ത് ഇന്നും തലകീഴായി കിടക്കുന്ന ത്രിശങ്കു നക്ഷത്രങ്ങൾ. മനുഷ്യൻ സ്വന്തമായി ആകാശത്ത് വെളിച്ചം ഉണ്ടാക്കുക എന്ന ആശയം!

പിന്നെ നാഗമണി, കൗസ്തുഭം, ചിന്താമണി – ഇതൊക്കെ രാത്രിയിൽ സ്വയം പ്രകാശിക്കുന്ന കണ്ണാടികൾ ആയിട്ടാണ് പുരാണം വിവരിക്കുന്നത്.

ഋഷിമാർ ഒരു കാര്യം പറഞ്ഞിട്ടുണ്ട് – പ്രകൃതിയുടെ താളം തെറ്റിക്കരുത് എന്ന്. ESO ഇപ്പോൾ പറയുന്ന അതേ ആശങ്ക പുരാണത്തിലും ഉണ്ട്. രാത്രി എന്നത് ഉറങ്ങാനും ധ്യാനിക്കാനും ഉള്ളതാണ്, അതിനെ പകലാക്കിയാൽ ജീവജാലങ്ങളുടെ സ്വഭാവം മാറും എന്ന്.

സയൻസ് ഇന്ന് പരീക്ഷിക്കുന്നത്, നമ്മുടെ പൂർവ്വികർ കഥയായി പറഞ്ഞു വെച്ച സങ്കൽപ്പങ്ങൾ തന്നെയാണ് .

ശാസ്ത്രം ഇന്ന് ചെയ്യുന്നത് എന്താണ്? ഭൂമിയിൽ നിന്ന് 625 കിലോമീറ്റർ മുകളിൽ ഒരു വലിയ കണ്ണാടി വെച്ച്, സൂര്യന്റെ വെളിച്ചത്തെ തിരിച്ചു ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കുന്നു.

അടിസ്ഥാന തത്വം എന്താണ്? പ്രകാശത്തെ പ്രതിഫലിപ്പിക്കുക.

ഇതേ തത്വം തന്നെയാണ് ആയിരങ്ങൾക്ക് മുൻപ് നമ്മുടെ പുരാണങ്ങളിൽ മണികളായും, മഹാ ആയുധങ്ങളായും, വിമാനങ്ങളായും പറഞ്ഞു വെച്ചത്.

മാറ്റം വന്നത് എവിടെയാണ്? അന്ന് അത് മണിയായിരുന്നു, ഇന്ന് അത് Eärendil-1 എന്ന സാറ്റലൈറ്റ് ആയി. അന്ന് അത് മന്ത്രശക്തി ആയിരുന്നു, ഇന്ന് അത് സാങ്കേതികവിദ്യ ആയി. തത്വം ഒന്നു തന്നെ.

അതുകൊണ്ടാണ് ഞാൻ പറയുന്നത്, നമ്മൾ പുരാണങ്ങളെ കേവലം കഥകളായി കാണരുത്. അത് ഭാവി ശാസ്ത്രത്തിന്റെ Blue Print ആണ്.

മഠത്തിൽ ബാബു ജയപ്രകാശ്‌………………✍️

Leave a Comment