Time Taken To Read 3 Minutes
ഭാരതീയ പുരാണങ്ങളിൽ പറഞ്ഞതിനപ്പുറം ഒരു ആധുനിക ശാസ്ത്രവും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്ന് പറയുമ്പോഴും ഓർമ്മിപ്പിക്കട്ടെ സായിപ്പിന്റെ വാമൊഴിയിലൂടെ ഇത്തരം കാര്യങ്ങൾ കേട്ടാൽ ആഹാ .പുരാണങ്ങളെ ഉദ്ധരിച്ചു താരതമ്യം ചെയ്തു പറഞ്ഞാൽ മിത് അന്ധ വിശ്വാസം! പ്രാകൃത ചിന്തകൾ ഇത്രയും ആമുഖമായി പറഞ്ഞുകൊണ്ട് തുടങ്ങാം…
ഇന്നു ഫേസ്‌ബുക്കിൽ വായിച്ച ഒരു മെസേജാണ് വായിച്ചപ്പോൾ അത്ഭുതമൊന്നും തോന്നിയില്ല! (ലിങ്കിലെ പോസ്റ്റർ കടപ്പാടോടെ പകർത്തുന്നു)
ഒരു മനുഷ്യന് സംസാരശേഷി നഷ്ടപ്പെട്ടാലും മനസ്സിലെ ചിന്ത ഒരു ചിപ്പ് വഴി ശബ്ദമാക്കി മാറ്റുന്നു. ഇതിന് നമ്മുടെ പുരാണം നമുക്ക് പറഞ്ഞുതന്ന പേര് പരാവാണി എന്നാണ്.
ദക്ഷിണാമൂർത്തി – ആദ്യത്തെ Brain-to Brain കണക്ഷൻ നൽകിയ ദൈവം
ശിവൻ ദക്ഷിണാമൂർത്തിയായി 4 സനകാദി മുനിമാർക്ക് ഉപദേശം കൊടുക്കുന്ന കഥ.
ശിവൻ ദക്ഷിണാമൂർത്തിയായ കഥ – ഇത് നമ്മുടെ പുരാണത്തിലെ ഏറ്റവും ആഴമുള്ള കഥയാണ്.
ഈ 4 മുനിമാർ?
ബ്രഹ്മാവിന്റെ മനസ്സിൽ നിന്ന് ജനിച്ച 4 പുത്രന്മാർ – സനകൻ, സനന്ദനൻ, സനാതനൻ, സനൽകുമാരൻ. ഇവർക്ക് 4 പേർക്കും പ്രായം കോടിക്കണക്കിന് വർഷമായി, പക്ഷെ 5 വയസ്സുള്ള കുട്ടികളെപ്പോലെയേ ഇരിക്കൂ. എന്നും ബ്രഹ്മചാരികൾ.
ഇവർ വേദമെല്ലാം പഠിച്ചു. എല്ലാ അറിവും നേടി. പക്ഷെ ഒരു സംശയം തീർന്നില്ല – “ഞാൻ ആരാണ്? ഈ ലോകം എന്താണ്? ദൈവം എന്താണ്?”
ആ സംശയം തീർക്കാൻ അവർ ബ്രഹ്മാവിനോട് ചോദിച്ചു. ബ്രഹ്മാവിന് ഉത്തരം അറിയില്ല. വിഷ്ണുവിനോട് ചോദിച്ചു. വിഷ്ണു പറഞ്ഞു – “ഈ ചോദ്യത്തിന് ഉത്തരം തരാൻ ഒരാൾക്കേ കഴിയൂ, എന്റെ ഗുരുവായ ശിവന്.”
ആ 4 മുനിമാരും ശിവനെ തേടി പോയി. അപ്പോൾ കൈലാസത്തിൽ ശിവൻ ഒരു വലിയ ആൽമരത്തിന്റെ (വടവൃക്ഷം) ചുവട്ടിൽ ഇരിക്കുകയായിരുന്നു. അദ്ദേഹം ഒരു 16 വയസ്സുള്ള ചെറുപ്പക്കാരന്റെ രൂപത്തിലായിരുന്നു. തെക്ക് ദിശയിലേക്ക് നോക്കി ഇരുന്നതിനാൽ അദ്ദേഹത്തിന് ദക്ഷിണാമൂർത്തി എന്ന് പേര് വന്നു. ദക്ഷിണം എന്നാൽ തെക്ക് എന്നും ജ്ഞാനം എന്നും അർത്ഥമുണ്ട്.
മുനിമാർ വന്നു നമസ്കരിച്ചു. 4 പേരും അദ്ദേഹത്തിന്റെ മുന്നിൽ ഇരുന്നു. അവർ വളരെ പ്രായമുള്ളവർ, ഗുരു ചെറുപ്പം. അതാണ് അതിലെ ചിത്രം.
ചിത്രം വടതരോർ മൂലേ വൃദ്ധാ: ശിഷ്യാ ഗുരുർ യുവാ |
ഗുരോസ്തു മൗനം വ്യാഖ്യാനം ശിഷ്യാസ്തു ഛിന്നസംശയാഃ ||
അർത്ഥം – ആൽമരച്ചുവട്ടിലെ അത്ഭുതം! ശിഷ്യന്മാർ വൃദ്ധന്മാർ, ഗുരു യുവാവ്. ഗുരുവിന്റെ വ്യാഖ്യാനം മൗനമാണ്, പക്ഷെ ശിഷ്യന്മാരുടെ സംശയങ്ങൾ മുറിഞ്ഞു പോകുന്നു.
എങ്ങനെ പഠിപ്പിച്ചു? ശിവൻ ദക്ഷിണാമൂർത്തിയായ കഥ – ഇത് നമ്മുടെ പുരാണത്തിലെ ഏറ്റവും ആഴമുള്ള കഥയാണ്.
ആരാണ് ഈ 4 മുനിമാർ?
ബ്രഹ്മാവിന്റെ മനസ്സിൽ നിന്ന് ജനിച്ച 4 പുത്രന്മാർ – സനകൻ, സനന്ദനൻ, സനാതനൻ, സനൽകുമാരൻ. ഇവർക്ക് 4 പേർക്കും പ്രായം കോടിക്കണക്കിന് വർഷമായി, പക്ഷെ 5 വയസ്സുള്ള കുട്ടികളെപ്പോലെയേ ഇരിക്കൂ. എന്നും ബ്രഹ്മചാരികൾ.
ഇവർ വേദമെല്ലാം പഠിച്ചു. എല്ലാ അറിവും നേടി. പക്ഷെ ഒരു സംശയം തീർന്നില്ല – “ഞാൻ ആരാണ്? ഈ ലോകം എന്താണ്? ദൈവം എന്താണ്?”
ആ സംശയം തീർക്കാൻ അവർ ബ്രഹ്മാവിനോട് ചോദിച്ചു. ബ്രഹ്മാവിന് ഉത്തരം അറിയില്ല. വിഷ്ണുവിനോട് ചോദിച്ചു. വിഷ്ണു പറഞ്ഞു – “ഈ ചോദ്യത്തിന് ഉത്തരം തരാൻ ഒരാൾക്കേ കഴിയൂ, എന്റെ ഗുരുവായ ശിവന്.”
ദക്ഷിണാമൂർത്തിയായി മാറിയത് എന്തിന്?
ആ 4 മുനിമാരും ശിവനെ തേടി പോയി. അപ്പോൾ കൈലാസത്തിൽ ശിവൻ ഒരു വലിയ ആൽമരത്തിന്റെ (വടവൃക്ഷം) ചുവട്ടിൽ ഇരിക്കുകയായിരുന്നു. അദ്ദേഹം ഒരു 16 വയസ്സുള്ള ചെറുപ്പക്കാരന്റെ രൂപത്തിലായിരുന്നു. തെക്ക് ദിശയിലേക്ക് നോക്കി ഇരുന്നതിനാൽ അദ്ദേഹത്തിന് *ദക്ഷിണാമൂർത്തി* എന്ന് പേര് വന്നു. ദക്ഷിണം എന്നാൽ തെക്ക് എന്നും ജ്ഞാനം എന്നും അർത്ഥമുണ്ട്.
മുനിമാർ വന്നു നമസ്കരിച്ചു. 4 പേരും അദ്ദേഹത്തിന്റെ മുന്നിൽ ഇരുന്നു. അവർ വളരെ പ്രായമുള്ളവർ, ഗുരു ചെറുപ്പം. അതാണ് അതിലെ ചിത്രം.
ചിത്രം വടതരോർ മൂലേ വൃദ്ധാ: ശിഷ്യാ ഗുരുർ യുവാ |
ഗുരോസ്തു മൗനം വ്യാഖ്യാനം ശിഷ്യാസ്തു ഛിന്നസംശയാഃ ||
അർത്ഥം – ആൽമരച്ചുവട്ടിലെ അത്ഭുതം! ശിഷ്യന്മാർ വൃദ്ധന്മാർ, ഗുരു യുവാവ്. ഗുരുവിന്റെ വ്യാഖ്യാനം മൗനമാണ്, പക്ഷെ ശിഷ്യന്മാരുടെ സംശയങ്ങൾ മുറിഞ്ഞു പോകുന്നു.
ശിവൻ ഒരു വാക്കും പറഞ്ഞില്ല. വെറുതെ കണ്ണടച്ച് ധ്യാനത്തിൽ ഇരുന്നു. ചിൻമുദ്ര കാണിച്ചു – ചൂണ്ട് വിരലും തള്ള വിരലും ചേർത്തുള്ള മുദ്ര. അതിന്റെ അർത്ഥം “നീയും ഞാനും ഒന്നാണ്, ജീവാത്മാവും പരമാത്മാവും ഒന്നാണ്” എന്നാണ്.
ആ മൗനത്തിൽ നിന്ന് ഒരു തരംഗം പോലെ ജ്ഞാനം 4 മുനിമാരുടെയും മനസ്സിലേക്ക് കയറി. ചിന്തയിൽ നിന്ന് ചിന്തയിലേക്ക്. വാക്കുകൾ കൂടാതെ.
ഇതിനെയാണ് നമ്മൾ “മൗനം സർവ്വാർത്ഥ സാധകം” എന്ന് പറയുന്നത്.
ഇന്ന് Neuralink ഒരു മനുഷ്യന്റെ മനസ്സിലെ ചിന്ത മെഷീനിലേക്ക് പകർത്തുന്നു. അന്ന് ദക്ഷിണാമൂർത്തി ഒരു മനസ്സിലെ ജ്ഞാനം 4 മനസ്സുകളിലേക്ക് നേരിട്ട് പകർത്തി. അതാണ് വ്യത്യാസം.
അതുകൊണ്ടാണ് ഗുരുവിനെ കാണുമ്പോൾ മുനിമാർക്ക് തോന്നിയ സംശയം പോലും ചോദിക്കേണ്ടി വന്നില്ല. മനസ്സ് കൊണ്ട് ചോദിച്ചതിന്, മനസ്സ് കൊണ്ട് തന്നെ ഉത്തരം കിട്ടി.
മഹാഭാരതത്തിൽ സഞ്ജയൻ ഹസ്തിനാപുരത്തെ കൊട്ടാരത്തിൽ ഇരുന്നു. 100 കിലോമീറ്റർ അകലെ കുരുക്ഷേത്രത്തിൽ യുദ്ധം നടക്കുന്നു.
വേദവ്യാസൻ അവന് കൊടുത്തത് ഒരു ദിവ്യ ചിപ്പാണ് – ദിവ്യദൃഷ്ടി. യുദ്ധം നേരിട്ട് കാണുക മാത്രമല്ല, ഭീഷ്മരും ദ്രോണരും കൃഷ്ണനും അർജുനനും മനസ്സിൽ വിചാരിക്കുന്നത് പോലും കേട്ട്, അത് Live ആയി ധൃതരാഷ്ട്രർക്ക് റിപ്പോർട്ട് ചെയ്തു.
ഈ ഫോട്ടോവിലുള്ള രണ്ടാമത്തെ ചെറിയ വീഡിയോ വിൻഡോയിലെ കുടുംബം പോലെ, ധൃതരാഷ്ട്രർ ലൈവായി യുദ്ധത്തിന്റെ ചിന്തകൾ കേട്ടു.
ഉപനിഷത്ത് പറഞ്ഞ ശബ്ദത്തിന്റെ 4 അവസ്ഥകൾ
നമ്മുടെ ഋഷിമാർ പറഞ്ഞു, ശബ്ദത്തിന് 4 ഘട്ടമുണ്ട്:
പരാ – പശ്യന്തി – മധ്യമാ – വൈഖരി
വൈഖരി ആണ് വായിൽ നിന്ന് വരുന്ന ശബ്ദം. പരാ ആണ് മനസ്സിലെ ആദ്യത്തെ ചിന്ത. ശാസ്ത്രം ഇത്രയും കാലം വൈഖരിയെ മാത്രമേ പിടിച്ചിരുന്നുള്ളൂ. ഇപ്പോൾ Neuralink ആദ്യമായി പരായെ പിടിച്ചു.
അതുകൊണ്ട് ഇലോൺ മസ്ക് “Brain-to – Voice” എന്ന് പേരിട്ട് ഉണ്ടാക്കിയത്, നമ്മുടെ പുരാണത്തിൽ “മനോവാക്ക്” എന്നും “മൗന വ്യാഖ്യാനം” എന്നും 5000 വർഷം മുൻപേ പറഞ്ഞിട്ടുണ്ട്.
ടെക്നോളജി പുതിയതാണ്, ആശയം സനാതനമാണ്.
മഠത്തിൽ ബാബു ജയപ്രകാശ്………….✍️