മോദി മാജിക്കിന്റെ 14 വർഷം?  (Part – 2)

Time Taken To Read 3 Minutes

2012 ലെ Fragile Fiveൽ നിന്ന് 2026 ലെ ലോകശക്തിയിലേക്ക്

2012 ഓർക്കുന്നുണ്ടോ? ആരും മറന്നു കാണില്ല എന്ന് കരുതുന്നു.

ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രി, പി. ചിദംബരം ധനമന്ത്രി, ഡി. സുബ്ബറാവു RBI ഗവർണർ. രാജ്യം Fragile Five പട്ടികയിൽ. രൂപയുടെ മൂല്യം ദിവസവും ഇടിയുന്നു, പണപ്പെരുപ്പം 10% ന് മുകളിൽ, അഴിമതിക്കഥകൾ മാത്രം വാർത്തകളിൽ. അന്ന് ലോകം പരിഹസിച്ചു പറഞ്ഞു – BRICS ലെ ‘I’ ഇനി India അല്ല, Indonesia ആണെന്ന്. ഇന്ത്യയെ ഒഴിവാക്കി ഇന്തോനേഷ്യയെ എടുക്കണം എന്ന് വരെ ചർച്ചകൾ വന്നു.

ഇന്ന് 2026. വെറും 14 വർഷം കൊണ്ട് കഥ മാറി.

ഇന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്. ഡോളർ 4.18 ട്രില്യൺ GDP യുമായി ഇന്ത്യ ജപ്പാനെ മറികടന്നു എന്ന് കേന്ദ്ര സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോകം ഇപ്പോൾ ഇന്ത്യയെ മാറ്റിനിർത്തുന്നില്ല, ലോകം ഇന്ത്യയെ അനുഗമിക്കുന്നു.

ഈ മാജിക്കിക്കിന്റെ അണിയറ പ്രവർത്തകർ – നരേന്ദ്ര മോദിയും NDA സർക്കാരും. ഒപ്പം മോദിജിയുടെ അഭ്യർത്ഥന മാനിച്ചു വിദേശ കറൻസി ഭാരതത്തിലേക്കെത്തിച്ച പ്രവാസികളും.

നയത്തിലെ വ്യക്തത: 2012 ൽ പോളിസി പാരാലിസിസ് ആയിരുന്നെങ്കിൽ, 2014 മുതൽ തീരുമാനങ്ങളുടെ കാലമായി. Make in India, Startup India, Digital India, GST, Insolvency Code – ഓരോന്നും ലോകം ഇന്ത്യയെ വിശ്വസിക്കാൻ കാരണമായി.

ലോകം ഇന്ത്യയെ നോക്കുന്ന രീതി മാറി! അന്ന് ലോകബാങ്കിന്റെ മുന്നിൽ കൈനീട്ടിയിരുന്ന ഇന്ത്യ, ഇന്ന് BRICS നെ നയിക്കുന്നു. അന്ന് സഹായം ചോദിച്ചിരുന്ന ഇന്ത്യ, ഇന്ന് ലോകത്തിന് വാക്സിൻ നൽകുന്നു, ലോകത്തിന് ഡിജിറ്റൽ പേയ്മെന്റ് മോഡലായ UPI ലൂടെ നൽകുന്നു.

അടിസ്ഥാന സൗകര്യ വിപ്ലവം: 2012-ൽ ഒരു ഹൈവേ പണിയാൻ വർഷങ്ങളെടുത്തു. ഇന്ന് ദിവസം 37 കിലോമീറ്റർ ഹൈവേ, വന്ദേ ഭാരത് ട്രെയിനുകൾ, 100 ലേറെ പുതിയ വിമാനത്താവളങ്ങൾ, ഇന്ത്യയിലെ ഓരോ വീട്ടിലും വൈദ്യുതിയും ടോയ്‌ലറ്റും ഗ്യാസ് കണക്ഷനും ബാങ്ക് അക്കൗണ്ടും.

ആത്മവിശ്വാസം: 2012 ൽ ഒരു ഭാരതീയൻ വിദേശത്ത് “I am from Bharath” എന്ന് പറയാൻ മടിച്ചിരുന്നെങ്കിൽ, ഇന്ന് “ലോകം ഇന്ത്യയിലാണ് നിക്ഷേപിക്കേണ്ടത്” എന്ന് ലോക നേതാക്കൾ പറയുന്നു.

BRICS ൽ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞവർ ഇന്ന് പറയുന്നു – ഇന്ത്യയില്ലാതെ ലോകക്രമമില്ലെന്ന്.

ഇതാണ് മോദി മാജിക്. ഇത് കേവലം കണക്കുകളുടെ മാജിക്കല്ല, ഒരു രാജ്യത്തിന്റെ ആത്മാഭിമാനം തിരിച്ചു പിടിച്ചതിന്റെ മാജിക്കാണ്. 2012 ൽ തലകുനിച്ചുനിന്ന ഇന്ത്യ, 2026 ൽ തലയുയർത്തി ലോകത്തെ നയിക്കുന്നു.

കേരളത്തിലെ ദൃശ്യ പത്ര മാദ്ധ്യമങ്ങളും അത് കണ്ണടച്ചു വിശ്വസിച്ചു അന്തമായ മോദി വിരോധം മനസ്സിൽ സൂക്ഷിച്ചു പലരും പാടി നടന്നു

ഹോർമുസ് അടഞ്ഞപ്പോൾ കാത്തിരുന്നവർക്ക് തെറ്റി!

എല്ലാവരും കാത്തിരുന്നത് അതായിരുന്നു.

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ മോദി പെട്ടു എന്ന്.

പെട്രോളിന് 200 രൂപയാകും, സിലിണ്ടറിന് 2000 ആകും, രാജ്യം തകരും എന്ന് പറഞ്ഞ് ആഘോഷിക്കാൻ. മോദിയെ കുറ്റപ്പെടുത്താൻ കിട്ടിയ സുവർണ്ണാവസരമായി പലരും അതിനെ കണ്ടു. ഉള്ളിൽ ആമോദം കൊണ്ടവരും കുറവല്ല.

പക്ഷേ നടന്നതെന്ത്?

ഹോർമുസ് അടഞ്ഞു. യുദ്ധം വന്നു. ലോകം മുഴുവൻ വിലക്കയറ്റത്തിൽ പകച്ചു. വൻശക്തികൾ പോലും പ്രതിസന്ധിയിലായി.

എന്നിട്ടും ഇന്ത്യയിൽ ഒരു പമ്പിലും ക്യൂ ഉണ്ടായില്ല. ഒരു അടുക്കളയിലും ഗ്യാസിന് മുട്ടുണ്ടായില്ല. മറിച്ച്, ഇന്ത്യ വലിയ ജിഡിപി വളർച്ച രേഖപ്പെടുത്തി. ലോകം അത്ഭുതത്തോടെ നോക്കി.

ഇതിനെക്കുറിച്ച് ഒഎൻജിസി ചെയർമാൻ അരുൺ കുമാർ സിംഗ് പറഞ്ഞത് കേൾക്കൂ:

“ഹോർമുസ് അടഞ്ഞാൽ ഇന്ത്യ തകരുമെന്ന് ഞാൻ ഉൾപ്പെടെ പലരും പറഞ്ഞതാണ്. എന്നാൽ അടഞ്ഞിട്ടും ഇന്ത്യയെ ബാധിക്കാത്തത് അത്ഭുതമാണ്. ഇത്ര വലിയ ഭൗമരാഷ്ട്രീയ പ്രതിസന്ധി ഇത്ര അനായാസമായി കൈകാര്യം ചെയ്തത് മോദി സർക്കാരിന്റെ കഴിവുറ്റ നേതൃത്വം കൊണ്ട് മാത്രമാണ്. ഭാവിയിൽ ഇത് ലോകത്തിലെ മികച്ച സർവകലാശാലകളിൽ പഠനവിഷയമാകും.”

ഇതിന് പിന്നിൽ എന്താണ്?

ഇത് യാദൃശ്ചികമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും മാസങ്ങളായി നടത്തിയ തയ്യാറെടുപ്പിന്റെ ഫലമാണ്.

റഷ്യയിൽ നിന്നും ഗൾഫിൽ നിന്നും എണ്ണ ഉറപ്പാക്കി.

തന്ത്രപരമായ എണ്ണ ശേഖരം (Strategic Reserve) നേരത്തെ തന്നെ നിറച്ചു വെച്ചു.

ഒരു വഴി അടഞ്ഞാൽ മറ്റൊരു വഴി എന്ന രീതിയിൽ, ചെങ്കടൽ അടഞ്ഞാലും ബാധിക്കാത്ത പുതിയ സപ്ലൈ റൂട്ടുകൾ ഉണ്ടാക്കി വെച്ചു.     

അതുകൊണ്ട് ലോകത്ത് എന്ത് കൊടുങ്കാറ്റ് വീശിയാലും, ഇന്ത്യക്കാരൻ സമാധാനമായി ഉറങ്ങിക്കോളൂ. നിങ്ങളെ കാക്കാൻ ഡൽഹിയിൽ ഒരു ടീം രാപ്പകലില്ലാതെ പ്രവർത്തിക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചേർന്ന് മാസങ്ങളായി നടത്തിയ നീക്കങ്ങളാണ് ഇതിന് പിന്നിൽ. റഷ്യ മുതൽ ഗൾഫ് രാജ്യങ്ങൾ വരെ, ആവശ്യമായ എല്ലാ രാജ്യങ്ങളുമായും നേരിട്ട് ചർച്ച നടത്തി, ക്രൂഡ് ഓയിലും പാചകവാതകവും ഒരു ദിവസം പോലും മുടങ്ങാതെ എത്തിക്കുന്നത് അവർ ഉറപ്പാക്കി.

ഇത് എത്ര വലിയ നേട്ടമാണ്! പക്ഷേ ഇതിന്റെ പൂർണ്ണ ആഴം എത്ര പേർക്ക് അറിയാം?

ഹോർമുസ് മാത്രമല്ല, നാളെ ചെങ്കടൽ പൂർണ്ണമായും അടഞ്ഞാൽ പോലും ഇന്ത്യയെ ബാധിക്കാത്ത തരത്തിലാണ് ഇന്ന് കേന്ദ്ര സർക്കാർ എല്ലാ മുന്നൊരുക്കങ്ങളും നടത്തി വെച്ചിരിക്കുന്നത്.

അതുകൊണ്ട്, ലോകത്ത് എന്ത് കൊടുങ്കാറ്റ് വീശിയാലും… ഓർക്കുക?

നമ്മൾ മനഃസമാധാനത്തോടെ, സുരക്ഷിതരായി കഴിയാൻ അതിർത്തിയിൽ നമ്മുടെ ധീരജവാന്മാരുണ്ട്, ഡൽഹിയിൽ നമുക്കായി രാപ്പകലില്ലാതെ ചിന്തിക്കുന്ന ഒരു സർക്കാരുമുണ്ട്.

ഒരു മാനദണ്ഡവുമില്ലാതെ അച്ചടിച്ചിറക്കുന്ന കടലാസ് മാത്രമാണ് യുഎസ് ഡോളർ!

പണ്ട് കേരളത്തിലെ ഒരു സാമ്പത്തിക ശാസ്ത്രജ്ഞൻ പറഞ്ഞതുപോലെ ? “ഇന്ത്യൻ രൂപയ്ക്ക് എന്താ ക്ഷാമം? റിസർവ് ബാങ്ക് വിചാരിച്ചാൽ പണം അടിച്ചാൽ പോരേ?” അമേരിക്ക ചെയ്യുന്നത് അതുതന്നെയാണ്.

ഇഷ്ടംപോലെ ഡോളർ അടിച്ചിറക്കി ലോകത്തെ മുഴുവൻ കടത്തിലാക്കുന്ന ഈ കടലാസിനെ വിശ്വസിച്ച് ഇനി ലോകക്രമം മുന്നോട്ട് പോകില്ലെന്ന് ബ്രിക്സ് രാജ്യങ്ങൾക്ക് മനസ്സിലായി. അതുകൊണ്ടാണ് ഡോളറിനെ മാറ്റിനിർത്തി, സ്വന്തമായി ഒരു പുതിയ വ്യാപാര സംവിധാനം ഉണ്ടാക്കാൻ ബ്രിക്സ് ഒന്നിക്കുന്നത്.

ലോകത്ത് സമാധാനം വേണമെങ്കിൽ ആദ്യം നിലയ്ക്ക് നിർത്തേണ്ടത് അമേരിക്കയെയാണ്. യുഎന്നിനെ മുന്നിൽ നിർത്തി ലോക പോലീസ് ചമഞ്ഞ്, തങ്ങൾക്ക് ഇഷ്ടമില്ലാത്ത രാജ്യങ്ങൾക്ക് മേൽ ഉപരോധം ചുമത്തി ലോകവ്യവസ്ഥ താറുമാറാക്കുന്നത് അമേരിക്കയാണ്.

ബ്രിക്സ് ശക്തമായാൽ ഡോളറിന്റെ തോന്നിവാസത്തിനും ഈ ഉപരോധ രാഷ്ട്രീയത്തിനും അവസാനമാകുമെന്ന് ലോകരാജ്യങ്ങൾ കരുതുന്നു.

ഇന്ന് ലോകത്തെ എല്ലാ വൻശക്തികളെയും ഒരുമിച്ച് ഏകോപിപ്പിക്കാൻ കഴിയുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണ്.

ദേവേന്ദ്രൻ എന്നാൽ ദേവന്മാരുടെ രാജാവ്, നരേന്ദ്രൻ എന്നാൽ    നരന്മാരുടെ (മനുഷ്യരുടെ)  രാജാവ്. അത് പോലെ ഭാരതം ലോകശക്തിയായി ഉയരുമ്പോൾ ഭൂമിയിൽ ധർമ്മം കൊടികുത്തി വാഴും.

നല്ലത് സംഭവിക്കട്ടെ. Great Bharath!

മഠത്തിൽ ബാബു ജയപ്രകാശ്………✍️ My WatsApp Contact No 9500716709

Leave a Comment