കോളാണ്ടി കുട്ടിയാലിക്കയുടെ സ്റ്റേഷനറി ക്കട. ആണ്ടിയേട്ടന്റെ ഖുംട്ടിക്കടയുടെ എതിർവശം, റോഡ് വലത്തോട്ടു തിരിയുന്ന കോർണറിൽ… ചെറിയ കടയുടെയും വലിയ കടയുടെയും ഇടയിൽ ഒരു വലിയ ചായക്കട ഉണ്ട് . അക്കാലങ്ങളിൽ, ഇടയ്ക്കു പൂട്ടും, കുറച്ചു കഴിയുമ്പോൾ വേറെ ആരെങ്കിലും തുറക്കും . ഈ ഒളിച്ചു കളി നടത്തി നടത്തി ഇപ്പോൾ സ്ഥിരമായി മുരളി ഹോട്ടൽ എന്ന പേരിൽ ആ ചായക്കട ഹോട്ടൽ ഇപ്പോഴും അവിടെയുണ്ട്. വലതു ഭാഗം തിരിയുന്നിടത്തു കോളാണ്ടി കുട്ടിയാലിക്കയുടെ സ്റ്റേഷനറി ക്കട. മയ്യഴി റെയിൽവേസ്റ്റേഷന്റെ ചുറ്റുമുള്ള കടയ്ക്കു നെറ്റിയിലെ ഒരു വട്ടത്തിലുള്ള…More
ഡേവിഡേട്ടൻ! നല്ല ശമര്യക്കാരൻ
Reading Time 10 Minutes അന്നൊരു വ്യാഴാഴ്ചയായിരുന്നു. പതിവിലും നേരത്തെ അയാൾ ഫ്ലാറ്റിലെത്തി. സ്വാഭാവികമായും ഗൾഫ് നിവാസികൾക്ക് വ്യാഴാഴ്ച വരുമ്പോൾ ഒരു പ്രത്യേക ഉണർവായിരിക്കും. അഞ്ചു ദിവസത്തെ മാനസിക പിരിമുറുക്കത്തിന് ഒരല്പം ആശ്വാസം നൽകുന്ന ദിനം. അതെ, വെള്ളി-ശനി ദിവസങ്ങളിലെ അവധി. പതിവുപോലെ എന്തിനെക്കുറിച്ച് എഴുതണമെന്നാലോചിച്ച് ഓർമ്മകളുടെ കൂമ്പാരത്തിലേക്ക് തപ്പിക്കൊണ്ടിരിക്കുമ്പോഴാണ് ഡേവിഡേട്ടന്റെ മരണവാർത്ത വാട്സാപ്പിലൂടെ കണ്ടത്. വാട്സാപ്പിൽ കണ്ട ആ വാർത്തയുടെ വരികളിലൂടെ ഒന്നുകൂടി കണ്ണോടിച്ചു.. “പ്രണാമം. ഡേവിഡേട്ടൻ നമ്മോട് വിട പറഞ്ഞിരിക്കുന്നു.” കെട്ടിടത്തിന്റെ ഗോവണി കയറുമ്പോൾ…More