പരിസ്ഥിതി നശീകരണവും ജനസംഖ്യാ വർദ്ധനവും…

Time Taken To Read 08 Minutes അസീസ് മാസ്റ്ററുടെ പുസ്തക പ്രകാശനത്തോടനുബന്ധിച്ചു പരിസ്ഥിതി നശീകരണത്തെ പറ്റി നടത്തിയ പ്രഭാഷണത്തിന് ശേഷം കുട്ടികളുടെ സംശയങ്ങൾക്കുള്ള ചോദ്യോത്തര വേളയിൽ മുഖ്യ പ്രഭാഷകൻ കുട്ടികളോട് പറഞ്ഞത് നിങ്ങളുടെ ചോദ്യങ്ങൾക്കു എനിക്ക് മറുപടിയില്ല, നമ്മൾ കൂട്ടായ്മയായി ഭരണകൂട സംവിധാനത്തിനോട് അതിന്ഒരു പരിഹാരം കാണാൻ മുറവിളികൂട്ടണമെന്നായിരുന്നു. അദ്ദേഹം പറഞ്ഞ എല്ലാ വാദങ്ങളും കാരണങ്ങളും സശ്രദ്ധം ശ്രദ്ധിച്ചെങ്കിലും അദ്ദേഹം ഒരു നിർദ്ദേശവും വെച്ചത് കണ്ടില്ല! നിങ്ങളുടെ ചോദ്യത്തിന് എനിക്കുത്തരമില്ല എന്നുപറഞ്ഞ് ഒഴിഞ്ഞു മാറുമ്പോൾ അതിന്റെ…More

വടക്കുനോക്കിയന്ത്രങ്ങൾ

Time Tajen To Read 8 Minutes.. വാൽക്കഷണമായി എഴുതാനിരുന്നതാണ് വായനാതാല്പര്യമില്ലാത്തവർ മുഴുവൻ വായിക്കുമോ എന്നുള്ള സംശയമുള്ളതുകൊണ്ടു അദ്ദ്യംതന്നെ എഴുതുന്നത് വിഷയം വിലവർദ്ധനയുമായി ബന്ധപെട്ടായതുകൊണ്ടു വടക്കുനോക്കിയന്ത്രങ്ങളോട് ഒരു ഉപമ പറഞ്ഞുതുടങ്ങാം.. … നല്ലരീതിയിൽ നടത്തത്തിക്കൊണ്ടുവന്നിരുന്ന തറവാട്ടറിൽ ധാരാളിത്തം കാട്ടി ജീവിക്കുന്ന പുതുകരണവർവന്നു ഭരണം നടത്തിയപ്പോൾ ( 1947 – 2014 വരെ) കുടുംബം മുടിയുമെന്ന അവസ്ഥയായി .. ഇതിനിടയിൽ തറവാട്ടങ്ങങ്ങൾ ചേർന്ന് കഴിവുള്ള ഒരു കാരണവരെ കണ്ടെത്തി ഭാഗ്യമെന്നുപറയട്ടെ ഒരു ലോട്ടറി അടിച്ചപോലെ ചിലവരുമാന സ്ത്രോതസ്സ് ലഭിച്ചു…More

മണിയമ്പത് മുകുന്ദൻ എന്നും മയ്യഴിക്കു സ്വന്തം

Time Taken To Read 10 minutes ചുവന്ന കടുക്കനിട്ട മയ്യഴി കഥപറയുമ്പോൾ എന്ന ബ്ലോഗ് പേജ് ആരംഭിച്ചിട്ട് മൂന്നു വർഷമാവുന്നു. മയ്യഴിയുമായും മയ്യഴിയിലെ രാഷ്ട്രീയവുമായും ബന്ധപ്പെട്ടു ഇതുവരെയായി 180 – ഓളം വിഷയങ്ങൾ ബ്ലോഗിലൂടെ അവതരിപ്പിച്ചിട്ടുണ്ട് മയ്യഴിയുമായി ബന്ധപ്പെട്ടുള്ള ഒട്ടേറെ വിഷയം ഈ പേജിലൂടെ എഴുതിയിട്ടുണ്ടെങ്കിലും ശ്രീ.മുകുന്ദേട്ടനെ (എം. മുകുന്ദൻ ) പറ്റി എഴുതിയിരുന്നില്ല ഇപ്പോൾ അതിനുള്ള ഒരു സാഹചര്യം ഒത്തുവന്നു. മുകുന്ദേട്ടന്റെ പ്രസിദ്ധമായ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന നോവലിന്റെ 50-ാ0 വർഷം, കേരള കൗമുദി യുടെ…More

ബസലിക്ക ആഘോഷത്തിനിടയിൽ പള്ളി മറന്ന ശമര്യക്കാരൻ

Time Taken To Read 5 Minutes കുറച്ചുകാലമായി മയ്യഴിയിൽ നിന്നും അകന്ന് താമസിക്കാൻ തുടങ്ങിയിട്ട് , 2014 ൽ പ്രവാസം അവസാനിപ്പിച്ചതു മുതൽ ചെന്നൈയിലാണ് താമസം. എങ്കിലും കൃത്യമായ ഇടവേളകളിൽ മയ്യഴിയിലെത്തിയാൽ മുൻകാലങ്ങളിലെ പ്പോലെ മയ്യഴിയിലെ സാമൂഹീക സാംസ്കാരിക കായിക കാര്യങ്ങളിൽ പങ്കെടുക്കാറുണ്ട്. വ്യക്തമായ രാഷ്ട്രീയ ചിന്തയുള്ള ഞാൻ ഇപ്പോൾ ഒരു പൊതു നിലപാടാണ് സ്വീകരിക്കുന്നത് ആ നിലപാടിന് സി .പി .എം എന്നോ? കോൺഗ്രസ്സെന്നോ? മുസ്ലിം ലീഗെന്നോ? ബി .ജെ .പി എന്നോ? വേർതിരിവില്ല .…More

വലിയ തിരിച്ചടികൾ മൃഗങ്ങൾ മനുഷ്യരെ കീഴ്പ്പെടുത്തുമ്പോൾ?

Time Taken To Read 8 Minutes ഗ്രഹങ്ങളിൽ വെച്ച് ഏറെ അനുഗ്രഹിക്കപ്പെട്ട ഗ്രഹം ഏതെന്നുചോദിച്ചാൽ ഭൂമിയെന്ന നമുക്ക് നിസ്സംശയംപറയാം. അറിഞ്ഞേടത്തോളം ജീവൻ നിലനിർത്താനുള്ള എല്ലാ സാഹചര്യങ്ങളും സൃഷ്ട്ടിച്ചു അനുഗ്രഹീതമായ ഭൂമിയിൽ വളരാനും സ്വതന്ത്രമായി ജീവിതം അനുഭവിക്കാനുമായാണ് ദൈവം മനുഷ്യരടക്കം എല്ലാ ജീവജാലങ്ങളെയും സൃഷ്ട്ടിച്ചു ഭൂമിയിലേക്ക് കൈമാറിയത്. (ശ്രീ പൂന്താനം നമ്പൂതിരി ജ്ഞാനപ്പാന ശ്ലോകത്തിലൂടെ നമ്മളെ ഓർമ്മപ്പെടുത്തുന്നത് ഇതൊക്കെത്തന്നെയല്ലേ) അങ്ങനെ സൃഷ്ടിക്കപ്പെട്ട എല്ലാ ജീവനുകളും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുമ്പോൾ മറ്റു ജീവികൾക്കില്ലാത്തതായ ചില കഴിവുകളുടെ ബലത്തിൽ മനുഷ്യൻ…More

ബാഗ് – ഇ ബാബർ ഉദ്യാനം മുതൽ അയോദ്ധ്യയിലേക്കുള്ള ദൂരം… എത്ര കാതം?

Time Taken To Read 4 Minutes ഇന്ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ “രണ്ടാം ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരിൽ” ആരംഭിക്കുന്നതിന്റെ തൽസമയ ദൃശ്യം കാണുവാനിടയായി . മല്ലികാർജ്ജുന ഖാർഗെയുടെ വികാരനിർഭരമായ പ്രസഗവും കേട്ടു. യാത്രയിൽ ഉടനീളം അവതരിപ്പിക്കേണ്ട ടേബ്ളോ – ഫേൻസീ ഡ്രസ്സ്, – മോണോ ആക്റ്റ് ഒക്കെ റെഡിയായി കാണുമെന്നറിയാം, എങ്കിലും രണ്ടു മൂന്നു വിഷയത്തിൽ ഊന്നിയുള്ള കാര്യവും കൂടി യാത്രയിലൂടെ ജനങ്ങളെ ഓർമ്മപ്പെടുത്തണമെന്നു രാഹുൽ ഗാന്ധിയെയും സംഘത്തെയും ഓർമ്മപ്പെടുത്തട്ടെ.? താങ്കൾ മണിപ്പൂർ…More

അത്യുന്നതങ്ങളിൽ  ദൈവത്തിനു സ്തുതി

Time Taken To Read 5 Minutes രണ്ടു ദിവസമായി സോഷ്യൽ മീഡിയയിലും പത്രങ്ങളിലും നിറഞ്ഞു നിൽക്കുന്ന പ്രാധാന്ന്യം നിറഞ്ഞ വാർത്ത മയ്യഴി സെയിന്റ് തെരേസാ ചർച്ചിന് മാർപ്പാപ്പ ബസിലിക്ക എന്ന ശ്രേഷ്ട്ട പദവി നൽകി അംഗീകരിച്ചിരിക്കുന്നു. മയ്യഴിയെ സംബന്ധിച്ചെടുത്തോളം നാനാമതസ്ഥർക്കും  ഇനിമുതൽ സെയ്ന്റ് തെരേസാ ചർച് സെയ്ന്റ് തെരേസാ ബസിലിക്കയായി അറിയപ്പെടും.  പുതുതായി ലഭിച്ച ശ്രേഷ്ട പദവിപദവിയെ പറ്റി മയ്യഴിയിലെ ജനപ്രതിനിധി ശ്രീ. രമേഷ് പറമ്പത്തും , മയ്യഴിയുടെ കഥാകാരൻ ശ്രീ. എം. മുകുന്ദനും മയ്യഴി…More

എൻറോൺ നമ്മൾ അറിഞ്ഞതും അറിയാത്തതും

Time Taken To Read 3 Minutes ഇന്നലെ കണ്ട അതിശയിപ്പിക്കുന്ന വാർത്തയായിരുന്നു കോൺഗ്രസ്സ് എം പി യിൽ നിന്നും 301 കോടി രൂപയുടെ കള്ളപ്പണ വേട്ട . രംഗം കണ്ടപ്പോൾ സ്വാഭാവീകമായും എന്റെ മനസ്സിൽ കുറച്ചു പഴയ സംഭവങ്ങൾ ഓർമ്മയിലെത്തി അതിൽ ഒന്നായിരുന്നു എൻറോൺ ഇടപാടും അതേത്തുടർന്നുണ്ടായ കോലാഹലഹളങ്ങളും അതൊന്നു പങ്കുവെക്കാമെന്നു കരുതി … താൽപ്പര്യമുള്ളവർക്ക് വായിക്കാം 1992-ലായിരുന്നു പ്രശസ്ത അന്താരാഷ്ട്ര കമ്പനിയായ എൻറോൺ മഹാരാഷ്ട്രയിലെ ദാബോലിൽ യു. എസ ഡോളർ 3 ബില്യൺ ചിലവിൽ…More

കര്‍മ്മണ്യേ വാധികാരസ്തേ

Time Taken To Read 3 Minutes ഇന്നലെ നമ്മുടെ പ്രഡിഡന്റ്‌ ഗ്രൂപ്പിലിട്ട മെസേജ്‌കേട്ടു “കര്‍മ്മണ്യേ വാധികാരസ്തേ, മാ ഫലേഷു കദാചനാ”പ്രതിഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുക എന്നാണ്‌ ഭഗവാൻ ശ്രീകൃഷ്ണ്ണൻ ഭഗവത് ഗീതയില്‍ അർജ്ജുനനെ ഉപദേശിച്ചത്. ശരിയാണ്, കർമ്മമാണ് പ്രധാനം. അതിനു ലഭിക്കേണ്ട ഫലം എന്ത്തന്നെയാലും അത് നമ്മളെ തേടി വരും. നമ്മളിൽ എത്ര പേര്‍ ഈ തത്വത്തില്‍ വിശ്വസിച്ച് ജീവിക്കുന്നുണ്ട്?ഭൗതീകതയിൽ ഊന്നി ജീവിക്കുന്ന ഞാനടക്കമുള്ള പരിചയപ്പെട്ട വ്യക്തികളില്‍ ഭൂരിഭാഗവും, ചെയ്യുന്ന ജോലിക്ക് കൂലി വേണം എന്ന്…More

ദീപാവലി

Time Takes To Read 5 Minutes ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഭാരതീയർരും മറ്റു രാജ്യങ്ങളിലെ സനാതന ധർമ്മത്തിൽ വ്ശ്വസിക്കുന്നവരും ആഘോഷിക്കുന്ന ഒരു പ്രധാന ഹൈന്ദവ ഉത്സവമാണ് ദീപാവലി! നമ്മൾ വസിക്കുന്ന വീടും പരിസരവും വ്യാപാരസ്ഥാപനങ്ങളും ആരാധനാലയങ്ങളും,മറ്റു സ്ഥാപനങ്ങളും ശുദ്ദിയാക്കി വിവിധതരം ദീപങ്ങൾകൊണ്ട് അലങ്കരിച്ചുകൊണ്ടാണ് ദീപാവലി ആഘോഷിക്കുന്നത്. തുലാമാസത്തിലെ അമാവാസി ദിവസമാണ്‌ ദീപാവലി ആഘോഷിച്ചുവരുന്നത്. ദീപങ്ങളുടെ ഉത്സവമായ ഇത്‌ ഹിന്ദു, ജൈന, സിഖ് മതവിശ്വാസികൾ വിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചുമാഘോഷിച്ചുവരുന്നു. ദക്ഷിണേന്ത്യൻ ഭാഷകളിൽ (തമിഴ്, തെലുങ്ക്, കന്നഡ, മലയാളം)…More