വടക്കുനോക്കിയന്ത്രങ്ങൾ

Time Tajen To Read 8 Minutes..

വാൽക്കഷണമായി എഴുതാനിരുന്നതാണ് വായനാതാല്പര്യമില്ലാത്തവർ മുഴുവൻ വായിക്കുമോ എന്നുള്ള സംശയമുള്ളതുകൊണ്ടു അദ്ദ്യംതന്നെ എഴുതുന്നത് വിഷയം വിലവർദ്ധനയുമായി ബന്ധപെട്ടായതുകൊണ്ടു വടക്കുനോക്കിയന്ത്രങ്ങളോട് ഒരു ഉപമ പറഞ്ഞുതുടങ്ങാം..

… നല്ലരീതിയിൽ നടത്തത്തിക്കൊണ്ടുവന്നിരുന്ന തറവാട്ടറിൽ ധാരാളിത്തം കാട്ടി ജീവിക്കുന്ന പുതുകരണവർവന്നു ഭരണം നടത്തിയപ്പോൾ ( 1947 – 2014 വരെ) കുടുംബം മുടിയുമെന്ന അവസ്ഥയായി .. ഇതിനിടയിൽ തറവാട്ടങ്ങങ്ങൾ ചേർന്ന് കഴിവുള്ള ഒരു കാരണവരെ കണ്ടെത്തി ഭാഗ്യമെന്നുപറയട്ടെ ഒരു ലോട്ടറി അടിച്ചപോലെ ചിലവരുമാന സ്ത്രോതസ്സ് ലഭിച്ചു അത് സ്ഥിരമല്ലെന്നും കുറച്ചുകാലത്തേക്ക് മാത്രമാണെന്നും തിരിച്ചറിഞ്ഞ കാരണവർ അതിൽനിന്നും ലഭിക്കുന്ന ലാഭവിഹിതം വീതം വെച്ച് ധൂർത്തടിക്കാൻ നൽകാതെ തറവാടിന്റെ പുനർനിർമ്മിതിക്കായി മാറ്റിവെച്ചു. ഇതിൽ അസഹിഷ്‌ണത പൂണ്ട് ചില തറവാട്ടങ്ങങ്ങൾക്കു വീതം വെച്ച് നൽകാൻ ചില ശിങ്കിടികൾ മുറവിളികൂട്ടി . എന്നാൽ കാര്യബോധമുള്ള കാരണവർ “അമുക്കു വാക്കു. ചെവിക്കു പുറത്തു” എന്ന നിലപാടിൽ അത്തരം മുറവിളികൾ തള്ളിക്കളഞ്ഞു. പുതുതായി ലഭിക്കുന്ന വരുമാനത്തിൽ മിച്ചംപിടിച്ചു പഴയ കടങ്ങൾ അടച്ചുതീർത്തു; ഒപ്പം തറവാടിന്റെ പ്രശസ്തിയും പ്രൗഢിയും തിരിച്ചുപിടിക്കത്തക്ക മാറ്റങ്ങളുംവരുത്തി ശത്രുക്കളെവരെ തൃപ്തിപ്പെട്ട്ത്തി തറവാടുഭരിക്കുന്നു …

ഇനി നിങ്ങൾ പറയൂ … പുതിയ കാരണവർ ചെയ്തതല്ലേ ശരി എന്ന് …? ഇത്രയേ മോദിജിയും ചെയ്തിട്ടുള്ളൂ …

ഇനി വിഷയത്തിലേക്കു വരാം…. ഇതോടൊപ്പമുള്ള ഫോട്ടോ ഒന്നിലധികം പേരിൽ നിന്നും എനിക്ക് ലഭിച്ചിട്ടുണ്ട് . അവർക്കൊക്കെ നാലുവരിയിൽ ഒതുക്കി ഒരു മറുപടികൊടുത്തു . ഇന്നും ലഭിച്ചു അതെ സ്ക്രീൻ ഷോട്ട് ! എങ്കിൽ ഇത് ഇനിയും ലഭിക്കാനിടയുണ്ട് ഇതുവായിക്കുന്ന നിങ്ങൾക്കും ലഭിച്ചിട്ടുണ്ടാകാം അതാണ് അൽപ്പം വിശദമായ ഒരുമറുപടി ആകാം എന്ന് തോന്നിയത് … ഇത് വായിച്ചിട്ടും തൃപ്തിയായില്ലെങ്കിൽ ഏറ്റവും ഒടുവിൽ എന്റെ ഒരു ബ്ലോഗ് ലിങ്ക് ഉൾപ്പെടുത്തിയിട്ടുണ്ട് അതുവായിക്കുമ്പോൾ മാറിക്കൊള്ളും …

…. ഏപ്രിൽ 2014 ലെ ശമ്പളവും ഏപ്രിൽ 2024 ലെ ശമ്പളവും ഒന്ന് വ്യക്തമാക്കാമോ… കൂട്ടത്തിൽ H.R.A, T.A , D , A മുതൽ “പെറാനുള്ള” (pregnancy & delivary) അലവൻസിന്റെ വ്യത്യാസവും നോക്കിയാൽ മനസ്സിലാവും എന്താണിങ്ങനെ എന്നു ?

2014ലെ ഏകദേശ ജനസന്ഘ്യ 130.72 കോടി 2024 ലെ ഏകദേശ ജനസന്ഘ്യ 144.18 കോടി… വർദ്ധനവ് 14 കൊടിയിലധികം വരും. അതായതു ഇൻഫ്‌ളേഷൻ കണക്കാക്കുമ്പോൾ ജനസംഖ്യയുടെ അനുപാതവും ഉൾപ്പെടുത്തിയാണെന്നു കേട്ടിട്ടുണ്ട്… ഒന്ന് ഓർമ്മപ്പെടുത്തിയെന്നു മാത്രം … ഈ വർദ്ധനവിന്റെ കാര്യത്തിലേക്കു വരുമ്പോൾ മൃഷ്ട്ടാണം അനുഭവിച്ചിട്ടു ഉറങ്ങിക്കിടക്കുന്നവരെ ബോധവൽക്കരിക്കാനാവില്ലെന്നറിയാം എങ്കിലും ഒരു പാഴ്ശ്രമം… അവർ എപ്പോഴും വടക്കുനോക്കിയന്ത്രത്തെപ്പോലെയാ..

രാജ്യത്തിൻറെ മുന്നോട്ടുള്ള പ്രയാണത്തിന് സാമ്പത്തികം കണ്ടെത്താൻ മോഡിജി കണ്ടെത്തിയ ഈ മാർഘം ലോകമംഗീകരിച്ചു നാലാമത്തെ പദവിയിലെത്തിച്ചിട്ടുണ്ട് … അല്ലാതെ കിട്ടുന്ന സൗജന്യവും കൂടി ജനങ്ങളിലെത്തിച്ചു ധൂർത്തടിച്ചാൽ രാജ്യത്തിൻറെ അവസ്ഥയെന്താകും ? കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയറിയാമല്ലോ ? കേന്ദ്രം ഫണ്ട് നൽകാതെ പീഢിപ്പിക്കുന്നേ എന്ന് നിലവിളിച്ചു സുപ്രീംകോടതിയിൽ പോയി നെഞ്ചത്തടിച്ചു നിലവിളിച്ചപ്പോൾ കോടതി ഉപദേശിച്ചതോ ? ശാസിച്ചതോ ആയാലും ധൂർത്തു നിർത്താനാണ് ….

ഏറ്റവും ഒടുവിലത്തെ ഫീസ് വർദ്ധനവിനെ പറ്റി പറയാം … കെട്ടിട നിർമ്മാണത്തിന് വാങ്ങുന്ന നികുതി !! ഓട്ടോറിക്ഷ പെർമിറ്റ് പുതുക്കുന്നതിനുള്ള നികുതി !!! പിന്നെ സർവ്വ ഫീസിനോടോപ്പവും ആ… സെസ്സ് …. ഈ …സെസ്സ് ഒടുവിൽ സെസ്സെതാ… ഫീസീതാ എന്നറിയാത്ത അവസ്ഥയിലാ ജനം … വിഷയത്തിൽ നിന്നും മാറിപ്പോകുന്നു …

ജങ്ങൾക്കു നേരിൽ ലഭിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന ഇളവ് മോഡിജി എന്തുചെയ്യുന്നു എന്നവരോടുള്ള മറുപടിയാണ് …

ഭാരതീയ റെയിൽവേയുടെ കാര്യംതന്നെ ആദ്ദ്യംപറയാം…
(കശ്‍മീർ മുതൽ കന്യകുമാരിവരെ വേറെയും റൂട്ടുകളുണ്ട്) ആലങ്കാരരകമായി പറഞ്ഞുവെന്നു മാത്രം! റെയിലിലും… പറമ്പായ പറമ്പിലും തൂറുന്ന സമ്പ്രദായം നിർത്തലാക്കാൻ മോഡിജിയുടെ ഗ്യാരണ്ടിവേണ്ടിവന്നു… വന്ദേഭാരത , അതിവേഗ ട്രെയ്‌നുകൾ അമൃതഭാരത് സ്റ്റേഷനുകൾ??? അങ്ങനെ അങ്ങനെ അങ്ങനെ….!

സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം കാണുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട് നമ്മുടെ നാടും എപ്പോഴാണ് ഇങ്ങനെയൊക്കെയാവുക എന്ന് … 2014 മുതൽ മോദിജി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഓരോ പദ്ധതിയെയും വിലയിരുത്തുമ്പോൾ പ്രതീക്ഷയ്ക്കു വകയുണ്ട് എന്ന് തിരിച്ചറിയുന്നൂ … എന്തെ ഇത്ര വൈകി നേരത്തേയാവാമായിരുന്നില്ലേ … ഇതൊക്കെ ???

സ്വേച്‌ ഭാരത് പദ്ധതിയിലൂടെ ഓരോവീട്ടിലും ശൗച്യാലയം.. പണിതുകൊടുത്തിട്ടുണ്ട്… മാഹിക്കും കിട്ടിയിട്ടുണ്ട് അത്തരം ശൗച്യാലയങ്ങൾ . ദശലക്ഷക്കണക്കിനു സ്ത്രീകൾക്കാണ് ഇതിന്റെ ഗുണം ലഭിച്ചത് ഒപ്പം നാടും ദേശവും വൃത്തിയായി …

പോത്തിന്റെയും.. പശുവിന്റെയും ചാണകമുപയോഗിച്ചും ഗോതമ്പുപാടങ്ങളിലെ പുല്ലു കത്തിച്ചും പുകയൂതി പാചകം ചെയ്തിരുന്ന പാവപ്പെട്ട കുടുംബങ്ങളുടെവീട്ടിൽ പാചകവാത സിലിണ്ടറും , വൈദ്ദുതിയും , സൗജന്ന്യ റേഷനും, ജലമിഷൻ പദ്ധതിയിലൂടെ വെള്ളവും പ്രധാന മന്ത്രി ആവാസയോജനയിലൂടെ സ്വന്തം വീടെന്ന സ്വപ്നവും…
ഒരു കുടുംബത്തിൽ അഞ്ചുലക്ഷം രൂപയുടെ സൗജന്ന്യ ആരോഗ്യ ഇൻഷൂറൻസും , ഒരു വർഷം 6000 രൂപ പെൻഷനും ഒരു ഈടും ഇല്ലാതെ മുദ്ര ലോണും , മൂരിവണ്ടിക്കുപോലും യാത്രചെയ്യാൻ ബുദ്ദിമുട്ടുള്ള റോഡുകൾ ലോകോത്തര നിലവാരമുള്ള നാലുവരിയിലും 6 വരിയിലും 8 വരിയിലും ഹൈ വെ തീർത്തതും വെറും പത്തുകൊല്ലം കൊണ്ട്…. മോഡി സാദ്ധ്യമാക്കിയിട്ടുണ്ടങ്കിൽ അതിനെ നിങ്ങൾ അംഗീകരിക്കൂ …

ഞാൻ ഇന്നും ഈ ഭൂമുഖത്തുനിന്നു കോൺഗ്രസ്സ് അപ്രത്യക്ഷമാകരുതെന്നാഗ്രഹിക്കുന്നു  ദീർഘകാലം ഭാരതംഭരിച്ച ഒരു പാർട്ടി … ഇന്നത്തെ ഭരണനേതൃത്വത്തിന്റെ തിരിച്ചറിവില്ലായ്മകൊണ്ടു കോൺഗ്രസ്സ് ഇല്ലാതായാൽ കൃയാത്മകമായ ഒരു പ്രതിപക്ഷം ഇല്ലാതാവും; അത് ഞാൻ ഭയക്കുന്നു.. എന്നെങ്കിലും കോൺഗ്രസ്സിന് തിരിച്ചറിവ് വരട്ടെ എന്ന് എന്നെപ്പോലെ ആഗ്രഹിക്കുന്ന ഒട്ടേറെപ്പേർ ഉണ്ട് ഇതൊന്നും ആരെയും ബോദ്ദ്യപ്പെടുത്തേണ്ട …

കോൺഗ്രസ്സ് നേതൃത്വത്തെ വെല്ലുവിളിച്ചു പുതിയ പാർട്ടിയുണ്ടാക്കിയവരോട് കൂട്ടുകൂടി പാർട്ടിയുടെ ആദർശംതന്നെ ബലികൊടുക്കുന്ന നേതൃത്വം കൊമാളി വേഷംകെട്ടുന്ന കോൺഗ്രസ്സു നേതാക്കളുടെ നേതൃത്വത്തോട് സമരസപ്പെട്ടുപോവാൻ എനിക്കാവില്ല …

പണ്ടൊക്കെ എന്തിനും ഏതിനും അക്രമ സമരം നടത്തുന്ന ഇടതുപക്ഷങ്ങൾ വിളിക്കുന്ന മുദ്രാവാക്യം ടാറ്റ – ബിർള പോയി ഇപ്പോൾ നിങ്ങളൊക്കെ കെട്ടിഘോഷിക്കുന്ന അംബാനി … അദാനി ആയി… ഇന്നു ആ മുദ്രാവാക്യം കോൺഗ്രസ്സുകാർ ഏറ്റുവിളിക്കുന്നു..അതാണ് കോൺഗ്രസ്സുനേതാക്കൻമ്മാർക്കുണ്ടായ മാറ്റം!

ബേങ്കിങ് എന്ന സമ്പ്രദായം … പണ്ടൊക്കെ പ്രൊപ്പോസ് ചെയ്യാൻ നിലവിലെ ഒരു അകൗണ്ട് ഉള്ളവർ സാക്ഷ്യപ്പെടുത്തണം … ഒരു ലോൺ വേണണെങ്കിൽ എല്ലാ ഗേരന്റിയും കൊടുത്താലും അരേല ചരടുവരെ ഊരിവാങ്ങിയിട്ടും ഒന്ന് ആലോചിക്കും ഇനി എന്തെങ്കിലും വാങ്ങിച്ചെടുക്കാനുണ്ടോയെന്നു ..?
മോദിജി. വന്നപ്പോൾ സാദാരണക്കാരനുവരെ പ്രാപ്പ്യമായ രീതിയിൽ ബേങ്ക് അകൗണ്ട് തുടങ്ങാനായതും.. യാചകർ, ഉന്തുവണ്ടി , തെരുവ് കച്ചവടക്കാർ വരെ ഡിജിറ്റൽ പേയ്‌മെന്റ് ലൂടെ പണമിടപാടുകൾ നടത്താനുള്ള സൗകര്യം ചെയ്തതും മോഡി മാജിക് …മോഡി ഗ്യാരന്റി.

അന്ന് അതിനെ പുച്ഛിച്ചു കളിയാക്കി സോഷ്യൽ മീഡയകളിലൂടെ ട്രോളി ആഘോഷിച്ചവർ ഇന്ന് തലയിൽ മുണ്ടിട്ടു നടക്കുന്നു. അല്ലെങ്കിലും ഇവർക്കൊക്കെ എന്ത് നാണം?

ഓരോ പൗരനും രാജ്യം വിടുമ്പോൾ വിമാനത്താവളത്തിൽ ചെക് ഇൻ ചെയ്‌താൽ ഇന്ത്യൻ രൂപ ഒരു കൗണ്ടറിലും സ്വീകാര്യമായിരുന്നില്ല … ഇപ്പോൾ ലോകരാജ്യങ്ങൾ തമ്മിൽ ഇന്ത്യൻ രൂപയിൽ വിനിമയം നടത്തുന്നു …

വിദേശ എയർ പോർട്ടിലും ഇന്ത്യൻ രൂപയിൽ വിനിമയം നടത്തുന്നു … ഇതും മോഡിയുടെ ഗ്യാരന്റി …

കാശ്മീരിലെ കാൻസർ എന്നെന്നേക്കുമായി മാറ്റിയെടുത്തു അവിടെ… ജി – റ്റൊന്റിയും നടത്തി അവിടത്തെ സമാദാന അന്തരീക്ഷം ലോക നേതാക്കൾക്ക് കാട്ടിക്കൊടുത്തില്ലേ മോഡി ? ഒരു മുസ്‌ലിം രാജ്യവും മോദിക്കെതിരായില്ല മറിച്ചു സർവ്വമുസ്‌ലീം രാജ്യങ്ങളും അവരുടെ രാജ്യത്തെ പരമോന്നത ബഹുമതി നൽകി ആദരിക്കുന്നൂ…

രണ്ടുദിവസം മുൻപ് കാശ്മീരിൽ ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവരുടെ നഗര പ്രദിക്ഷണവും സമാദാന പരമായി നടത്തുന്ന കാഴ്ച നമ്മൾ കണ്ടു . …ഇന്ന് ജനഗാനമാനയും സ്‌കൂൾ കുട്ടികൾ പാടുന്നതും കണ്ടു!

വർഷങ്ങളായി എണ്ണ വാങ്ങിയ വകയിൽ കൊടുക്കാനുള്ള ഈ ചുള്ളൻ ചെക്കന്റെ മുത്തച്ഛനും മുത്താച്ചിയും അച്ഛനും പരിവാരങ്ങളും നാട് ഭരിച്ചപ്പോൾ ധൂർത്തടിച്ചുണ്ടാക്കിയ കടമാ മോഡി കൊടുത്തുതീർത്തു …! (വിശദമായ കണക്കുകൾ ഗൂഗിൾ തിരഞ്ഞാൽ കിട്ടും …)

എഴുതിയതിനേക്കാൾ കൂടുതൽ ഇനിയും എഴുതാനുണ്ട് … ഇത്രയും ചെയ്യാൻ മോഡിക്ക് ഇതേവഴിയുള്ളൂ

…. അല്ലാതെ.. കെജ്രിവാവാളിനെ പോലുള്ള അഴിമതിക്കാരനും,(100 രൂപയുടെ വള്ളിച്ചെരുപ്പും, 500 രൂപയുടെ പേന്റും ഷർട്ടും ധരിച്ചു ഓഫീസിൽ കയറിയ മഹാൻ … കോടിക്കണക്കിനു രൂപ ചിലവഴിച്ചു മന്ത്രിമന്ദിരം പുതുക്കിപണിതതിന്റെ കണക്കും … ആ കോൺട്രാക്റ്റുകൾ ആർക്കു നൽകിയെന്നതും അന്വേഷിച്ചുകൊണ്ടിരിക്കുകയാ … ഒടുവിൽ കപട ഗാന്ധ്യൻ? മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി എന്നുപറഞ്ഞതുപോലെ 100 രൂപയുടെ വള്ളിച്ചെരുപ്പും …ഇട്ടു പേന്റും ഷർട്ടും ഇടണോ ? അല്ലെങ്കിൽ ബെർമൂട കാൾസവും ലൂസ് ഷർട്ടും ഇടണോ എന്ന് കോടതി തീരുമാനിക്കും..

അഴിമതിയിൽ മുങ്ങിക്കുളിച്ച കോൺഗ്രസ്സും, കാലിത്തീറ്റ കുംഭകോണ കേസിലെ ശിക്ഷിക്കാപ്പെട്ട പ്രതി മുതൽ പല അഴിമതിക്കേസിലെ പ്രതികളും… അഴിമതിക്കേസിൽ ജാമ്മ്യമെടുത്തുനിൽക്കുന്ന കോൺഗ്രസ്സ് നേതാക്കൻമാരും ചേർന്നാണ് ഇന്ധി മുന്നണി ജാഥാനടത്തുന്നത്….!

ഇവരുടെയൊക്കെ കൈയിൽ അഴിമതിപ്പണമുണ്ട് … ഇന്ത്യയെ ചൈനക്ക്‌ വിറ്റ വകയിൽകിട്ടിയ പണംകൊണ്ട് ഉണ്ടാക്കിയ ട്രസ്റ്റുമുണ്ട് …
ഇലക്റ്ററൽ ബോണ്ടിനെപ്പറ്റിയാണ് ഇപ്പോഴത്തെ വാദം അതും പൊളിഞ്ഞു രാജ്യംഭരിക്കുന്ന പാർട്ടിക്ക് കിട്ടിയത് 30 ശതമാനം ബാക്കി 70 ശതമാനം ആർക്കാണ് കിട്ടിയത് അറിയാമല്ലോ…?

65 കൊല്ലം അന്താരാഷ്ട്ര വിനിമയം നടത്താൻ രൂപയ്ക്കുള്ള വിലക്ക് പത്ത്‌ കൊല്ലംകൊണ്ട് മോഡിജി നീക്കി വിദേശരാഷ്ട്രങ്ങൾ രൂപയെ അംഗീകരിച്ചിട്ടുണ്ടെങ്കിൽ ഇനിയൊരു പത്തു കൊല്ലം കൊണ്ട് രൂപയുടെ മൂല്യമുയർത്തും അതും മോഡിജിയുടെ ഗ്യാരന്റി…

പിന്നെപറയുന്നതു തെഴിലില്ലായ്മ്മ പ്രശ്നം … 10 കൊല്ലംകൊണ്ട് മോദിയുണ്ടാക്കിയതല്ല….! ആതേപ്പറ്റി ഒരു വാട്സാപ്പ് പരസ്സ്യമിങ്ങനെ..

കഴിഞ്ഞ വർഷം വടക്കൻ കേരളത്തിലുടനീളം മലബാർ സൈനിക അക്കാഡമിയുടെ നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന സേനകളിൽ (Army, Navy, Air force, Military Police (Girls), Military Nursing (Girls), Paramilitary force, State Force) 17 വയസ്സിൽ ഒരു ജോലി ആഗ്രഹിക്കുന്ന യുവതീ യുവാക്കൾക്കായി സൗജന്യ പ്രീ – റിക്രൂട്ട്മെന്റ് ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി….നിരവധി കുട്ടികൾ ഈ അവസരം പ്രയോജനപ്പെടുത്തിയിരുന്നു.
അന്ന് നടന്ന ക്യാമ്പിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി വീണ്ടും ഒരവസരം വന്നിരിക്കുകയാണ്.
ഈ വർഷം ലക്ഷകണക്കിന് ഒഴിവുകളാണ് ആർമിയിലും നേവിയിലും എയർഫോഴ്സിലും അതിനോടൊപ്പം പാരാമിലിറ്ററിയിലും ഉണ്ടാകുന്നത്. അതിൽ ഒരാളാകാൻ ആഗ്രഹിക്കുന്നുമെങ്കിൽ നിങ്ങൾക്കായി പ്രീ റിക്രൂട്ട്മെൻ്റ് സെലക്ഷൻ ക്യാമ്പ് ഒരിക്കൽ കൂടി നടക്കുകയാണ്. മസിലുപിടിക്കാതെ റിക്രൂർട്ട്മെന്റ് റാലിയിൽ പങ്കെടുക്കാൻ പ്രവർത്തകരെ ഉപദേശിക്കൂ

07 ഏപ്രിൽ 2024 ഞായറാഴ്ച കണ്ണൂർ ശ്രീപുരം ഇംഗ്ലീഷ് മിഡിയം സ്കൂളിൽ വച്ച് Col RK Nair (Rtd) സാബിൻ്റെ (മുൻ NCC group Headquarters
Commandant, Kozhikode/ Principal, Sainik School, Trivandrum) നേതൃത്വത്തിൽ പ്രീ റിക്രൂട്ട്മെൻ്റ് നടക്കുകയാണ്.
പ്രായം 14- 23 നു മിടയിൽ
യോഗ്യത എട്ടാം ക്ലാസു മുതൽ .
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന നമ്പരിൽ വിളിച്ച് രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്.

.📞 9061328774
, 📞9778800945.

(Employment related message copied and pasted here was a forwarded message)

അതുകൊണ്ടു കക്ഷിരാഷ്ട്രീയം മറന്നു സ്വന്തം ചെറുപ്പക്കാരായ യുവതീ യുവാക്കളോട് പറഞ്ഞുകൊടുക്കൂ അനാവശ്യ സമരത്തിന് പോയി … വടക്കുനോക്കിയെന്ത്രം പോലെ പെട്രോളിന്റെ വിലവർധനവും … രൂപയുടെ മൂല്യശോഷണവും നോക്കി സമരത്തിന് പോയി കേസിൽകുടുങ്ങി ജീവിതം പാഴാക്കണ്ട … ഒരു നേതാവിന്റെ മക്കളും സമരം ചെയ്യാൻ നിങ്ങളോടോപ്പമുണ്ടാകില്ല … ഇനി ഉണ്ടെങ്കിൽ അവർ എം എൽ എ ഓ മന്ത്രിയോ ആയിരിക്കും …

അടിക്കുറിപ്പ് … തിരഞ്ഞെടുപ്പാണ് അടുത്തുവരുന്നത് … കൗൺ ഡൗൺ ആരംഭിച്ചു … രാജ്യത്തിന്റ ഭാവി നിർണ്ണയിക്കുന്ന തിരഞ്ഞെടുപ്പാണ് … പത്തുകൊല്ലംകൊണ്ട് ഒരുപാട് സ്വപ്നതുല്യമായ പദ്ധതികളും സഹായങ്ങളും നമുക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട് അത് ഇനിയിയും തുടർന്ന് ലഭിക്കണമെങ്കിൽ തുടർഭരണം വേണം … അത് നിങ്ങളുടെ കയ്യിലാണ് … നിങ്ങളുടെ മനോഗതിപോലെയിരിക്കും … പറഞ്ഞുവരുന്നത് …പാൽപ്പായസം നമുക്ക് വെച്ചുതന്നിട്ടുണ്ട് … അത് നമ്മളായിട്ട് കോളാമ്പിയിൽ വിളമ്പാനാനുവദിക്കരുത് …

ഈ കുറിപ്പ് കണ്ടിട്ട് എനിക്ക് കിട്ടിയ  ഒരു മെസേജാണ് … അതിൽ ഇങ്ങനെ പറയുന്നൂ പെട്രോൾ വില 8.25 രൂപ മണ്ണെണ്ണ രൂപ. 2.25 ഡീസൽ രൂപ 3.50 എൽ പി ജി രൂപ 57.60 .. എന്റെ അച്ഛൻ മാഷ് അന്ന് ശമ്പളം രൂപ 800. .. ഇന്ന് ശരാശരി ഒരു മാഷുടെ ശമ്പളം നൂറിരട്ടി അങ്ങനെ വരുമ്പോൾ പെട്രോളിന് രൂപ 850 ഉം മണ്ണെണ്ണയ്ക്കു രൂപ 225 ഉം ഡീസലിന് രൂപ 350 ഉം പാചക വാതകത്തിനു രൂപ 5760 ഉം ആകേണ്ട എന്ന് ? കുറച്ചു ആലങ്കാരികതയുള്ള മറുപടിയാണ് എങ്കിലും സംശയം തികച്ചും ന്യായം …

അടിക്കുറിപ്പ്

ബി.ജെ.പി. എന്ന പാർട്ടി ഇന്ന് ഒരു മഹാ സമുദ്രം ആണെങ്കിൽ കോൺഗ്രസ്സ് വെറും ഒരു വറ്റിക്കൊണ്ടിരിക്കുന്ന പുഴ മാത്രമാണ്. അതിനി വരണ്ട് പോകാൻ അധികം താമസമില്ല. കാരണം കോൺഗ്രസ്സിനെ ഇനി രാജ്യത്തിന് ആവശ്യമില്ല. ആവശ്യമുള്ളത് ചില മതക്കാർക്ക് മാത്രമാണ്. അതുകൊണ്ടുതന്നെ മറ്റാർക്ക് വേണ്ടിയും സംസാരിക്കാൻ കോൺഗ്രസ്സിന് കഴിയുകയും ഇല്ല. പൂർണ്ണമായും ഇവർക്ക് വ്‌ധേയപ്പെട്ടു ചില കോൺഗ്രസ്സ് നേതാക്കൾക്ക് എം എൽ എ യും , എം പി യും ആവാനുള്ള കൊടുക്കൽ വാങ്ങൽ പ്രക്രിയ! ഒരു അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം! കോണി ചാരിവെക്കാനുള്ള പ്രതലം കോൺഗ്രസ്സിന്റെ പ്രസക്തി അത്രയേ യുള്ളൂ എന്ന് എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ട്. 

കൂടാതെ ഒരു കുടുംബം മാത്രം നയിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്സ്. ശശി തരൂരിനെ പോലൊരാൾ ആ പാർട്ടിയിൽ അധികപറ്റാണ്. അതുകൊണ്ടാണ് ശശി തരൂർ കോൺഗ്രസ്സുകാർക്ക് ഇപ്പോൾ അനഭിമതനായിരിക്കുന്നത്.

My Link
https://allchuvannakadukkanittamayyazhikadhaparayumbol.wordpress.com/2023/09/11/g-20/

മഠത്തിൽ ബാബു ജയപ്രകാശ്……..✍ My WhatsApp Conract No – 9500716709

3 Comments

  1. Gopalan Poozhiyil's avatar Gopalan Poozhiyil says:

    Thank you Babu Jayaprakash for sharing the lovely write-up of facts and figures on past and present political parties and their performance.
    keep up the great initiative dear.

    Like

    1. Babucoins's avatar Babucoins says:

      Thank you Gopalettaa

      Like

    2. Kumar's avatar Kumar says:

      As usual, it was a pleasure to read your writing Babu. In the wake of comming election, you’re really pointing out what’s good for our India as a nation. Wish you all the best my freind 👌

      Like

Leave a Comment