കുടുംബമേള ഒരു കുംഭമേള

Time Taken To Read 8 Minutes.

കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം.  ഇമ്പമില്ലെങ്കിൽ അത് കുടുംബമാവില്ല അത് വെറും ഒരു ആൾകൂട്ടം മാത്രം.

അർത്ഥവത്തായ ആ വാചകം, ആരോ വ്യാഖ്യാനിച്ചു എപ്പോഴോ പറഞ്ഞതായിരിക്കാം.  അങ്ങനെ വിലയിരുത്തിയ പ്രയോഗം ആവർത്തിച്ച് എന്റെ എഴുത്തിനൊരു റീച് ലഭിക്കാൻ ഞാനും ഇവിടെ ഉപയോഗിച്ചു എന്നുമാത്രം.

12 വർഷത്തിലൊരിക്കൽ നടക്കുന്ന കൂടിച്ചേരലിനെയാണല്ലോ കുംഭമേളയായി ആഘോഷിക്കുന്നത് ? അങ്ങനെ വരുമ്പോൾ ഈ കുടുംബ സംഗമം തറവാട്ടിലെ എല്ലാ അംഗങ്ങളെയും ക്ഷണിച്ചുകൊണ്ടുള്ള സംഗമത്തെ കുംഭമേളയായി കണക്കാക്കാം നമുക്ക്.

അതിലും പ്രാധാന്ന്യം ഈ ഒത്തൊരുമിക്കലിന് ലഭിക്കണം എന്ന ഒരു ചിന്ത മനസ്സിൽ തോന്നിയപ്പോൾ ഇതുവരെ ആരും ഉപയോഗിക്കാത്ത ഒരു ഉപമയാവണമെന്നതിൽ നിന്നും ഉടലെടുത്തതാണ് മുകളിലെഴുതിയ തലക്കെട്ട്. എത്രത്തോളം പ്രായോഗീഗമാണ് എന്നൊന്നുമെനിക്കറിയില്ല

ഞാൻ ഈ സംഗമത്തെ ഇങ്ങനെ ഉപമിച്ചെഴുതിയതിൽ അതിശയോക്തിവേണ്ട ആർക്കും! എന്റെ തോന്നലാണ് എന്റെ എഴുത്തു.. വായിക്കാനും അഭിപ്രായം പറയാനുമുള്ള ഒരുരാജ്യത്തു ഏഴുതുവാനും വിമർശിക്കാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ദ്ര്യം നിങ്ങൾക്ക് നൽകി തുടങ്ങട്ടെ.

അഞ്ചു നദികളിലേക്ക് ഒഴുകി പ്പോകുന്ന ജലത്തിൽ മുങ്ങിക്കുളിക്കുന്നതിന്റെ പ്രാധാന്യത്തെയാണ് കുംഭമേളയിലൂടെ വെളിപ്പെടുത്തുന്നത്?

ഹരിദ്വാരിലെ ഗംഗാ നദി ഒഴുകി പ്രയാഗ്‌രാജ്ൽ എത്തി, യമുനാ നദിയുമായും പഴയ സരസ്വതീ നദിയുമായും സംഗമിച്ചു ഉജ്ജെയിനിലെ ഷിപ്ര നദിയിൽ  ലയിച്ചു നാസിക്ക്ലൂടെ ഒഴുകുന്ന ഗോദാവരിനദിയിൽ ലയിക്കുന്നു.

ഞാൻ വായിച്ചറിഞ്ഞ മഹാ കുംഭമേള വിശേഷങ്ങൾ… https://chuvannakatukanittamayyazhi.com/2025/01/12/ (Read full Article if interested)

ഇവിടെ പുത്തൻ പുര തറവാട്ടിലെ രണ്ടു പ്രധാന വെക്തികളിലൂടെ പുനർജ്ജനിച്ചു നാലായി; അത് പിന്നീട് നാലുകൂടി ചേർന്ന് എട്ടായി വീണ്ടും പല കൈവഴികളായി ഒഴുകികൊണ്ടു  ചേർന്നുണ്ടായ കുടുംബം!  എല്ലാവരുടെയും പേരിൽ ദൈവീകതയുമുണ്ട്.

എന്റെ ഊഹം തെറ്റിയില്ലെങ്കിൽ അഞ്ചു തലമുറകളിൽ ഉള്ളവർ പങ്കെടുത്തുകൊണ്ടുള്ള ഒരു മഹാകുടുംബ സംഗമം . ഇവർക്കെല്ലാം അനുഗ്രഹം നൽകാനായി 92 ആം വയസ്സിലും അമ്മയായും’ അച്ചമ്മയായും, അമ്മായിയായും, മൂത്തമ്മയായും, “കല്യാണിയമ്മയും” നമ്മളോടൊപ്പം!! പിന്നെന്തുവേണം സായൂജ്യമടയാൻ അതിൽപ്പരം വേറെന്ത് സൗഭാഗ്യം?

ആരോഗ്യപ്രശ്നങ്ങളാൽ നേരിൽ എത്തിയില്ലെങ്കിലും പൂർണ്ണ ബോധത്തോടെ അകക്കണ്ണുകൊണ്ടു എല്ലാം കാണുന്നുണ്ട് ആസ്വദിക്കുന്നുണ്ട് എന്ന് നിസ്സംശയം വിലയിരുത്താം.

പേരിന്റെ അപാരതയേ പറ്റി പറയുമ്പോൾ? നരസിംഹ അവതാരത്തിൽ, വിഷ്ണുവിന്റെ പേരാണ് പൈതൽ എന്നിരുന്നാലും, ചില പ്രാദേശിക പാരമ്പര്യങ്ങളിൽ, പൈതലിനെ ശിവന്റെ പേരായി കണക്കാക്കുന്നുണ്ട്

ഹിന്ദു ദേവതയാണ് പാർവതി! ശിവന്റെ പത്നി . പാർവതിയെ ശക്തയും വിഘടിച്ചു നിൽക്കുന്നവരെ എല്ലാം ഒരുമിപ്പിക്കുന്ന ശക്തിയായി കണക്കാക്കുന്നു.

പറഞ്ഞുവരുന്നത് പൈതലിനും പാർവ്വതിയിലും ഉണ്ടായ നാലുമക്കളും അവരുടെ ഭാര്യയും…ചേർന്ന് വളർത്തിയ കുടുംബം.

കുഞ്ഞിരാമൻ / നാരായണി

രാഘവൻ / കല്യാണി

നാരായണൻ / ജാനകി

നാരായണി / കുഞ്ഞിരാമൻ

എല്ലാം ദൈവീക മായ നാമങ്ങൾ .

കുഞ്ഞിരാമൻ*: “കുഞ്ഞി” എന്നാൽ മലയാളത്തിൽ “ചെറിയ” എന്നാണ് അർത്ഥമാക്കുന്നത്, കൂടാതെ “രാമൻ” എന്നത് ഭാരതീയ പേരുകളിൽ ശ്രീരാമനെ സൂചിപ്പിക്കുന്നു! കുഞ്ഞിരാമൻ എന്നാൽ “യുവ രാമൻ” അല്ലെങ്കിൽ ശ്രീരാമ ഭക്തൻ എന്ന് വ്യാഖ്യാനിക്കാം.

ഹിന്ദു പാരമ്പര്യത്തിൽ, “രാഘവൻ” എന്നത് ശ്രീരാമന്റെ ഒരു വിശേഷണമാണ്, അതിന്റെ അർത്ഥം “രഘുവിന്റെ പിൻഗാമി” അല്ലെങ്കിൽ “രഘു രാജവംശത്തിൽ ജനിച്ചവൻ” എന്നാണ്.

നാരായണൻ” എന്നത് ഹിന്ദുമതത്തിലെ പ്രധാന ദേവന്മാരിൽ ഒരാളായ ഭഗവാൻ വിഷ്ണുവിനെ സൂചിപ്പിക്കുന്ന പേരാണ്.

സംസ്കൃതത്തിൽ, “നാരായണൻ” എന്നാൽ “പരമമായ അഭയം” അല്ലെങ്കിൽ “എല്ലാ ജീവജാലങ്ങളുടെയും ഹൃദയങ്ങളിൽ വസിക്കുന്നവൻ” എന്നാണ് അർത്ഥമാക്കുന്നത്.

നാരായണി എന്നത് ലക്ഷ്മി ദേവി , ദുർഗ്ഗാദേവി, അതായതു വിഷ്ണുവിന്റെ പത്നിയായ ലക്ഷ്മി ദേവിയുടെ ഒരു വിശേഷണം നൽകുമ്പോൾ.  സമൃദ്ധിയുടെയും സമ്പത്തിന്റെയും ഭാഗ്യത്തിന്റെയും ദേവതയാണ്.

ശിവന്റെ പത്നിയായ പാർവതി ദേവിയുടെ മറ്റൊരു പേരാണ് കല്യാണി. സ്നേഹത്തിന്റെയും, ഫലഭൂയിഷ്ഠതയുടെയും, ഭക്തിയുടെയും ദേവതയാണ്.

ശ്രീരാമന്റെ ഭാര്യയും ജനക രാജാവിന്റെ മകളുമായ സീതാദേവിയുടെ മറ്റൊരു പേരാണ് ജാനകി. വിശ്വസ്തത, കടമ, ഭക്തി എന്നിവയുടെ ദേവതയാണ് അവർ.

മുകളിലെ പേരുകളിലെ വ്യാഖ്യാനങ്ങൾ ഒരിക്കലും തെറ്റായി വിലയിരുത്തരുത്.  ഒരിക്കലും താരതമ്മ്യം ചെയ്യാനുമല്ല ഈ വിശേഷണങ്ങളിലൂടെ നമ്മുടെ പൂർവികരെ ഓർമ്മിപ്പിച്ചത്. ഞാൻ പറയാൻ ആഗ്രഹിക്കുന്നത് പഴയകാല പേരിടലും ഇപ്പോഴത്തെ എ – ഐ കാലങ്ങളിലെ പേരിടലും തമ്മിലുള്ള അന്തരം വ്യക്തമാക്കാനാണ് .

പണ്ടുകാലങ്ങളിൽ പേരിടലിലൊക്കെ ചില ഉദ്ദേശങ്ങളോടെയായിരുന്നു എന്നുവേണം വിലയിരുത്താൻ. ഇത്തരം പേരുകളൊക്കെ കുറെയൊക്കെ അന്ന്യം നിന്നുവരുന്നുണ്ടെങ്കിലും ഇന്നും പഴയ പേരുകളൊക്കെ നൽകുന്നുണ്ട്. വീടുകളിൽ ദൈവീകമായി പേരുകൾ അന്ന്യോന്ന്യം വിളിക്കുമ്പോൾ വിശാസമുള്ളവരായാലും വിശാസഇല്ലാത്തവരായാലും വിളിക്കുന്നത് ദൈവനാമമാണെന്ന് ബോധം അറിയാതെയെങ്കിലും  വിശ്വാസികൾക്കും അവിശ്വാസികൾക്കും അനുഗ്രഹം ലഭിക്കുമെന്ന് തീർച്ച!

അതായതു  ലളിത സഹസ്രനാമത്തിലെയും വിഷ്‌ണു സഹസ്രനാമത്തിലെയും പേരുകൾ വിളിക്കുമ്പോൾ?  വിളിക്കുന്നവരിലും വിളികേൾക്കുന്നവരിലും അറിയാതെ ഒരു പോസറ്റീവ് ഊർജ്ജം ലഭിക്കുന്നുണ്ട് എന്ന്താണു ഇത്തരം പേരുകൾ നൽകുന്നതിന്റെ ഉദ്ദേശമെന്ന് മനസ്സിലാക്കാനാണ് ഇങ്ങനെ എഴുതുന്നത്

വിളിക്കുന്നത് മനുഷ്യരെയാണെങ്കിലും ദൈവത്തെ വിളിക്കുന്നതാണെന്ന തോന്നൽ? ഇതറിഞ്ഞു തന്നെയാണ് പേരിടുമ്പോൾ നമ്മുടെ പൂർവീകർ ചിന്തിച്ചിട്ടുണ്ടാകുക.  പ്രത്യേകിച്ച് അവിശ്വാസികളുടെ കാര്യത്തിൽ.

അതിനാൽ, നമ്മുടെ പൂർവീകർക്കു…

കുഞ്ഞിരാമൻ / നാരായണി , 

രാഘവൻ / കല്യാണി’

നാരായണൻ / ജാനകി

നാരായണി / കുഞ്ഞിരാമൻ

എന്നീ പേരിട്ടുകൊണ്ടു, ആദരണീയരായ ഹിന്ദു ദേവീ ദേവന്മാരോടുള്ള ആദരവാണ്‌ പ്രകടിപ്പിക്കുന്നത്.

ചിലപ്പോൾ പലരും ചിന്തിക്കുന്നുണ്ടാകാം  ഈ പേരിടലുകളിലൊക്കെ എന്തിരിക്കുന്നുവെന്നു! പേരിടലിലുണ്ട് ഒരുപാടുകാര്യങ്ങൾ ! പറഞ്ഞുവരുന്നത്

ഒട്ടും കരുണയില്ലാത്തവനെ കരുണൻ എന്ന് പേരിടുക . സ്ഥിരം തോൽവി ഏറ്റുവാങ്ങുന്നവനെ വിജയനെന്നു വിളിക്കേണ്ടിവരുക?. വിരൂപനായ ആളെ സുന്ദരനെന്നു വിളിക്കേണ്ടിവരിക?. കളവും – ചതിയും കൊണ്ട് നടക്കുന്നവനെ സത്യൻ എന്നുവിളിക്കേണ്ടിവരിക. ഒട്ടും ദയ കാണാക്കാത്തവനെ ദയാനന്ദൻ എന്നുവിളിക്കേണ്ടിവരിക.. ഇതൊക്കെ ഓർക്കുമ്പോൾ നമ്മുടെ പൂർവീകർക്കു നൽകിയ പേരുകളുടെ മഹത്വം അവരുടെ പ്രവർത്തിയിലും ജീവിതത്തിലും നമ്മൾ തിരിച്ചറിയേണ്ടതുണ്ടു എന്നുകൂടി ഓർമ്മിപ്പിക്കട്ടെ?

പറഞ്ഞുവരുന്നത് രണ്ടിൽ നിന്ന് നാലായി ഈനാല് പേരുകളിൽ നിന്നുത്ഭവിച്ചു അത് എട്ടായി പിന്നീടത്‌ പല കൈവഴികളായി പല ഭാഗങ്ങളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന ആ ചെറുനദികളെല്ലാമാണ് ഇന്ന് ഒഴുകി വീണ്ടും പുത്തൻ പുരത്തറവാട്ടിൽ എത്തിയിരിക്കുന്നത് ഇതിൽ പങ്കെടുക്കുക;  ഇതിൽ കലരുക എന്നുപറഞ്ഞാൽ ഒരു കുടുംബ കുംഭമേളയിൽ പങ്കെടുത്ത അനുഭവം തന്നെയായിരിക്കും.

എൻറെ അറിവ് ശരിയാണെങ്കിൽ പുത്തൻ പുര എന്ന് ഉദ്ദേശിക്കുന്നത് തൊട്ടടുത്ത ഇപ്പോൾ പ്രഭൻ താമസിക്കുന്ന പറമ്പു; അതായിക്കണം നമ്മുടെ പൂർവീകരുടെ തറവാട് (സ്ഥിരീകരിക്കേണ്ടിയിരിക്കുന്നു ). ചിലപ്പോൾ ഇതിന്റെ ചരിത്രം കല്ല്യാണി മൂത്തമ്മയ്ക്കറിയാമായിരിക്കും .

നമ്മുടെ തറവാട്ടിനെ “ചാപ്പളാറംബ്” എന്ന് വിളിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട് . കാരണം ആ പറമ്പിൽ ഒരു ചാപ്പയുണ്ടായിരുന്നുവെന്നും പിന്നീട് ചാപ്പയുള്ള പറമ്പു.. ചാപ്പളാറംബ് ആയി അറിയപ്പെട്ടു എന്ന്.

ഈ സുദിനത്തിനു സാക്ഷ്യം വഹിക്കുന്നതിന് മറ്റൊരു സവിശേഷത കൂടിയുണ്ട്.  കുടുംബത്തിലേ, ശ്രീ പി കുഞ്ഞിരാമൻ എന്ന പി കെ രാമൻ സ്ഥാപിച്ച ശ്രീകൃഷ്‌ണ ക്ഷേത്രത്തിലെ ഏകാദശി മഹോൽസവത്തിന് കൊടിയേറുന്ന ദിവസവും ഒരു ദൈവീകമായ ഒരു സാക്ഷ്യപ്പെടുത്തലുമാണ്.. ഒപ്പം?

ഈ തറവാട്ടിനെ പറ്റിപ്പറയുമ്പോൾ? മയ്യഴി വിമോചന സമരവുമായി ബന്ധപ്പെട്ടു മുന്നണിപ്പോരാളികളെ നൽകിയ തറവാട്! അനേകം ആഘോഷങ്ങൾക്ക് വേദിയായ തറവാട് , അനേകം രാഷ്ട്രീയ ചർച്ചകൾക്കും തീരുമാനങ്ങൾക്കും നിർണ്ണയവേദിയായ തറവാട്. മയ്യഴിയിലെ കൊച്ചുഗുരുവായൂർ എന്ന ക്ഷേത്രത്തിന്റെ സ്ഥാപകൻ വാണ തറവാട്.  അതുകൊണ്ടുതന്നെ അവിടം വിട്ടു ആർക്കും എവിടെയും പോകാൻപറ്റില്ല,  തിരികെ ആ തറവാട്ടിലേക്ക് വരാന്‍ അതിലെ അംഗങ്ങള്‍ കൊതിക്കും.

മുൻപൊക്കെ തറവാട്ടിലെ വിശേഷങ്ങൾക്ക് ദൂരെയുള്ളവരൊക്കെ കൂടിച്ചേർന്നു പരസ്പ്പരം സഹകരിച്ചുള്ള ആഘോഷങ്ങൾ. കുടുംബങ്ങളിലെ’  പൊട്ടിച്ചിരികളും, ചില്ലറ വഴക്കുകളും, പിന്നെ ഇണക്കങ്ങളും, ഒരുമിച്ചുള്ള കളികളും, പറ്റിക്കലും ഒക്കെ ഒരു ഉത്സവ പ്രതീതി ആണ് നമുക്കുണ്ടാക്കിത്തന്നിരുന്നത്.

പണ്ടൊക്കെ ഈ തറവാട്ടിൽ എന്നും തിരക്കൊഴിഞ്ഞ നേരമുണ്ടാകാറില്ല , അമ്പലക്കമ്മിറ്റിക്കാരുടെ തിരക്ക് രാഷ്ട്രീയക്കാരുടെ തിരക്ക് , തിരഞ്ഞെടുപ്പ് സമയമായാൽ പി സി സി ഓഫീസിനേക്കാൾ തിരക്ക് , വിവാഹത്തിന്റെ തിരക്ക്, മരണാനന്തര ചടങ്ങുകളുടെ തിരക്ക് , കർക്കിട വാവിന് ബലിയിട്ടു കൊടുക്ക പ്രസാദം വാങ്ങാനുള്ള തിരക്ക്…

ഇന്നതൊക്കെ ഇല്ലാതായി വർഷത്തിൽ ഒരുദിവസം മുടങ്ങാതെ എത്തുന്ന ശ്രീകൃഷ്‌ണ ക്ഷേത്ര ഭാരവാഹികളുടെയും മയ്യഴി മണ്ഡലം കോൺഗ്രസ്സ് പ്രവർത്തകരുടെയും റീത്തുവെക്കാൻ വരുന്നവരുടെ തിരക്ക് …എന്നതിൽ ഒതുങ്ങുന്നു

ഇന്ന് കുടുംബം എന്നത് അച്ഛനും അമ്മയും സഹോദരങ്ങളും ഞാനും നിങ്ങളും  ആണെന്ന് ഉറപ്പോടെ പറയാന്‍ കഴിയുന്ന എത്ര പേരുണ്ട് നമുക്ക് മുൻപിൽ? ഈ സംഗമത്തിലൂടെ അതാണ് നമ്മൾ നേടിയെടുക്കേണ്ടത്?

ആ തറവാട്ടിനെ പറ്റി കഴിഞ്ഞവർഷം ഒരു ബ്ലോഗ് എഴുതിയിരുന്നു ആരൊക്കെ വായിച്ചുവെന്നറിയില്ല ഇങ്ങനെ പറയേണ്ടിവരുന്നതിൽ വിഷമമുണ്ട്! നേരിട്ടയച്ചുകൊടുക്കാൻ പലരുടെയും നമ്പറുകൾ കൈയിലില്ല . ഈ എഴുത്തും എത്രപേർ വായിക്കുമെന്നതിനു ഒരു രൂപവുമില്ല . കിട്ടിയവർ വായിക്കാൻ താൽപ്പര്യമുള്ളവർക്ക് ഷെയർ ചെയ്യുമെന്നുള്ള വിശ്വാസത്തോടെ …. വിശ്വാസമല്ലേ .. എല്ലാം

https://chuvannakatukanittamayyazhi.com/2023/01/27/(Read full Article if interested)

കുടുംബത്തിൽ മുൻപുണ്ടായിരുന്ന ആ പൊട്ടിച്ചിരികള്‍ ? പരസ്പ്പര സ്നേഹം , സഹായിക്കാനും വിഷമിക്കുമ്പോൾ സാന്ത്വനപ്പെടുത്താനുമുള്ള മനസ്സ് നമുക്കിടയിൽ അന്ന്യം നിന്നുവോ എന്ന് സംശയത്തിന് ഒരു പ്രസക്തിയുമില്ല എന്ന് ഈ കൂടിച്ചേരൽ തെളിയിച്ചിരിക്കുന്നു എന്ന് വിലയിരുത്തുമ്പോഴും? അതിൽ മാത്രമായി ഒതുക്കി അവസാനിപ്പികേണ്ടതല്ല ഈ സംഗമം എന്ന് ഓർമ്മിപ്പിച്ചു പറയുമ്പോഴും ഒരു നേർത്ത ദുഃഖത്തോ ടെ ഇന്നലെ എഴുതിയ വരികൾ ആവർത്തിക്കട്ടെ…

ഓർമ്മകൾ ഉണർത്തുന്ന ഞങ്ങളുടെ തറവാട് എന്ന ബ്ലോഗെഴുത്തിലൂടെ ആഗ്രഹിച്ചു ആകാംക്ഷയോടെ കാത്തിരുന്ന ഒരു കുടുംബ സംഗമം എനിക്ക് നഷ്ടമായി. പരമാവധി ശ്രമിച്ചിട്ടും, എന്റെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങൾ എന്നെ അവിടെ എത്തുന്നതിൽ നിന്ന് വിലക്കി.

ശരീരംകൊണ്ടു ഞാൻ ചെന്നൈലാണെങ്കിലും മനസ്സുകൊണ്ട് നിങ്ങളോടൊപ്പമുണ്ട് . ചിരിയും കഥകളും പങ്കിടുന്നതും ഒരുമിച്ച് പുതിയ ഓർമ്മകൾ സൃഷ്ടിക്കുന്നതും എനിക്ക് എന്റെ അകക്കണ്ണുകൊണ്ടു കാണാൻ സാദിക്കുന്നുണ്ട്.

എന്റെ അഭാവം നിങ്ങളിൽ ഓരോരുത്തരോടുമുള്ള എന്റെ സ്നേഹക്കുറവിന്റെയോ? വിലമതിക്കയമ്മയുടെയോ കാരണം കൊണ്ടല്ലെന്നറിയുക. നമ്മുടെ ബന്ധങ്ങളെ ഞാൻ വിലമതിക്കുന്നു,

നിങ്ങൾക്കൊക്കെ യാതൃശ്ചികമായ ഈ കൂടിച്ചേരൽ പുതുമ നിറഞ്ഞ അനുഭവമായിരിക്കാം . എന്നെ സംബന്ധിച്ചെടുത്തോളം എന്റെ പ്രായത്തിലുള്ളവർക്കു ഇത് ഒരു നിത്യ സംഭവം പോലെയായിരുന്നു; അതാണ് ഇതിനു മുൻപുള്ള എന്റെ ബ്ലോഗിലൂടെ പങ്കുവെച്ചത് . എനിക്കറിയാവുന്ന ഒട്ടേറെ കാര്യങ്ങൾ എഴുതിയിട്ടുണ്ട് …എഴുതിയതിനേക്കാൾ ഏറെ ഇനിയുമെഴുതാനുണ്ട് എന്നുമറിയാം..

ഇപ്പോൾ ഈ ഒത്തു ചേരലിലൂടെ ഇതിനൊരു തുടക്കമാവട്ടെ . ഇനിയും പ്ലാൻ ചെയ്തു വിപുലമായ രീതിയിലും അതിലൊത്തുചേരുന്ന അംഗങ്ങളുടെ തീരുമാനത്തോടെ ക്രിയാത്മകമായി നമുക്ക് വല്ലതും ചെയ്യാമോ എന്ന് ആലോചിക്കണം.

നമ്മുടെ കാലം കഴിഞ്ഞാലും ബന്ധങ്ങളുടെ ആഴം വളർന്നുവരുന്ന കുട്ടികളിൽ ഉണ്ടാവണം. കൂട്ടു കുടുംബം ഇല്ലാതായി അണുകുടുംബത്തിൽ എത്തി ഇപ്പോൾ നാനോ പരുവത്തിൽ എത്തിനിൽക്കുമ്പോൾ നമുക്ക് തന്നെ ആര് ആരാണെന്നറിയാത്ത അവസ്ഥയിലാണ് . അപ്പോൾ പിന്നെ കുട്ടികളുടെ കാര്യം പറയണോ ?

പറഞ്ഞുവരുന്നത് . എന്നോട് ഇപ്പോൾ ആരെങ്കിലും ചോദിച്ചാൽ അച്ഛന്റ്റെ പേരും അച്ചാച്ചന്റെയും അച്ഛമ്മയുടെയും പേര് വരെ പറയാൻ സാദിക്കും അതുപോലെ അമ്മയുടെയും, പിന്നെ നമ്മൾ തമ്മിലുള്ള ബന്ധങ്ങളും . അതിനപ്പുറത്തേക്ക് പ്രയാസമാണ് .
ഈ അവസ്ഥ തന്നെ യായിരിക്കും എല്ലാവരുടെയും.

ഇപ്പോൾ കുറേ ഏറേ കുടുംബ ബന്ധങ്ങൾ അറിയുന്ന അമ്മായി നമുക്കുണ്ട് അവരോടുകൂടി ചോദിച്ചു പറ്റാവുന്നത്ര പിന്നോട്ടുള്ള ബന്ധങ്ങളുടെ ചങ്ങല കണ്ടെത്തി ഒരു ഫാമിലി ട്രീ ഉണ്ടാക്കി പുതിയ തലമുറയ്ക്ക് കൈമാറിയാൽ പിന്നീട അവർ അത് അപ് ഡേറ്റ് ചെയ്തു സൂക്ഷിച്ചുകൊള്ളും .

ഇപ്പോൾ കമ്പ്യൂട്ടർ ഒക്കെയുള്ള സ്ഥിതിക്ക് ഫോട്ടോകൾ വരെ ചേർത്തു ഉണ്ടാക്കാവുന്നതേയുള്ളു . ശ്രമിച്ചാൽ നമുക്ക് ഉള്ളതുവെച്ചു ആരംഭിക്കാം .

ഇനിയുമുണ്ട് കുറെ പദ്ധതികൾ മനസ്സിൽ . അടുത്ത ഒത്തുചേരലുകൾ ഉണ്ടാവുകയാണെങ്കിൽ ആളുകളുടെ താല്പര്യമനുസരിച്ചു നമുക്ക് അതിനെ പ്പറ്റി വിശദമായി ചർച്ചചെയ്യാം.

എന്റെ എല്ലാ ആശംസകളും നേരുന്നു.

എന്റെ സ്‌നേഹാന്വേഷണം നേരുന്നതോടൊപ്പം എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം നേർന്നുകൊണ്ട് നിർത്തട്ടെ.

“സൗഹൃദം നല്ലതാണ്” എന്ന് നിങ്ങൾ പറയുകയാണെങ്കിൽ, ഓർമ്മിക്കുക:

സുഹൃത്തിന് ഒരു അവസാനമുണ്ട് – അത് ഒരു സുഹൃത്തായാലും, കാമുകനായാലും, കാമുകി ആയാലും, എല്ലാ “സുഹൃത്തിനും” ഒരു അവസാനമുണ്ട്.

(സുഹൃത്തു – FRI…. END)

എന്നാൽ കുടുംബം എന്ന് പറയുമ്പോൾ, അതിൽ FAMILY ഉൾപ്പെടുന്നു, അതായത് ഞാൻ നിന്നെ സ്നേഹിക്കുന്നു. (I LOVE YOU)
സൗഹൃദങ്ങൾ മങ്ങിയേക്കാം, പക്ഷേ കുടുംബം അതിന്റെ കാതലായ സ്നേഹത്തോടെ നിലനിൽക്കുന്നു. .*
🙏 സുപ്രഭാതം!
ഒരു നല്ല ദിവസം ആശംസിക്കുന്നു!🌹

NB:

ഈ സംഗമത്തിൽ പങ്കെടുത്തവർക്കുണ്ടാകുന്ന അനുഭവം വോയ്‌സ് ക്ലിപ്പ് ഷെയർ ചെയ്യാമെങ്കിൽ ഒരു ബ്ലോഗ് പേജ് എഴുതാമായിരുന്നു.

നിങ്ങൾക്കെല്ലാവർക്കും സ്നേഹം, സന്തോഷവും നേർന്നുകൊണ്ട്

പൂർത്തിയാക്കാൻ നിങ്ങളുടെയൊക്കെ സഹായം വേണം …

തുടരും….

*ഓർമ്മകളും അറിവുകളും പങ്കുവെക്കാനുള്ളതാണ് എന്ന് ഓർമ്മിപ്പിച്ചുകൊണ്ട്.*

മഠത്തിൽ ബാബു ജയപ്രകാശ്…….✍ My Watsapp Contact No 9500716709

Note:

അകാലത്തിൽ നമ്മളെ വിട്ടുപിരിഞ്ഞ രാമകൃഷ്‌ണന്റെയും ഇന്ദിരയുടെയും മകന്റെ ഫോട്ടോ കണ്ടില്ല. ! പരാതിയില്ല ഒന്ന് ഓർമ്മിപ്പിച്ചുവെന്നു മാത്രം .

1 Comment

  1. Happiness Engineer's avatar Happiness Engineer says:

    Test comment

    Like

Leave a Comment