കഴിഞ്ഞ ഒരുവർഷത്തിലേറെയായി മയ്യഴിയുമായി ബന്ധപ്പെട്ടുള്ള കുറെ കാര്യങ്ങൾ ചുവന്ന കടുക്കനിട്ട മയ്യഴി കഥപറയുമ്പോൾ എന്ന ബ്ലോഗ് പേജിലൂടെ നിങ്ങളിൽ എത്തിക്കാൻ എനിക്ക് കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മലയാളം വായിക്കാനറിയാവുന്നവർ എന്നെ വായിക്കുന്നുണ്ട് എന്നറിയുന്നതിൽ ഏറേ സന്തോഷമുണ്ട് . വായനക്കാരില്ലെങ്കിൽ എഴുത്തുകാരനുമില്ല. ആരെങ്കിലും വായിക്കുന്നുണ്ടെങ്കിലേ എഴുത്തുകാരന് നിലനിൽപ്പുള്ളൂ, എന്നാൽ ഓരോ തവണ എഴുതുമ്പോഴും എനിക്കറിയാം വായനക്കാർക്ക് താല്പര്യമുള്ള വിഷയം കണ്ടെത്തി മടുപ്പുണ്ടാക്കാതെ എഴുതുക എന്നത് ഏറേ ശ്രമകരമാണ്. എന്റെ വായനക്കാരെ മനസ്സിൽ വെച്ചാണ് ഞാൻ എഴുതുന്നത്.…More
Daily Archives: 27th Jan 2023
ഓർമ്മകൾ ഉണർത്തിയ ഞങ്ങളുടെ തറവാട് …
Time Taken To Read 6 Minutes Maxium ജനിച്ചുവീണ വീടും കളിച്ചുനടന്ന മണ്ണും മനസ്സില്‍ വേരുപിടിച്ചു നില്‍ക്കുന്ന ഓര്‍മ്മകളാണേവര്‍ക്കും. എന്റെ ബാല്ല്യവും, കൗമാരവും, യൗവ്വനവും, തറവാട് വീട് നിന്നിരുന്ന ചൂടിക്കോട്ട ദേശമായിരുന്ന്. എപ്പോഴാണെന്നറിയില്ല അച്ഛൻ മയ്യഴി (അഴിയൂർ) റെയിൽവേ സ്റ്റേഷനും കടന്നു കോറോത്തു സ്‌കൂളും കഴിഞ്ഞു മാനങ്കര ക്ഷേത്രത്തിനടുത്തു, മഠത്തിൽ എന്ന വീട്ടിലേക്കുള്ള മാറ്റം. പിന്നീട് ദേശാടനക്കിളികളെ പോലെ വീടുകളിൽ നിന്ന് വീടുകളിലേക്കുള്ള മാറ്റം.. മഠത്തിൽ നിന്നും കോവുക്കലിലേക്ക്! അവിടെന്ന് പിന്നെ മണ്ടോളയുടെ മുൻപിലെ വാടകവീട്ടൽ.…More