Video clips creating Forest

പ്രകൃതി സംരക്ഷണം….. ഒന്നേ ഒന്ന്! കണ്ണേ കണ്ണ് ഇതാവട്ടെ നമ്മുടെ മുദ്രാവാക്ക്യം! Time Set To Read 10 Minutes ലോകമാകെ വ്യാപിച്ചുകിടക്കുന്ന ജീവന്റെ ശൃംഖലയെ സംരക്ഷിക്കാൻ ഈ വരുന്ന ആഗസ്ത് പത്തിഞ്ചിനു പുതു ച്ചേരി സംസ്ഥാന സർക്കാരിന്റെ 75 ആം സ്വാതന്ദ്ര്യ ദിനത്തോടനുബന്ധിച്ചു നടത്താനിരിക്കുന്ന വൃക്ഷതൈ നടൽ മഹോത്സവത്തിനോടൊപ്പം നമുക്കും അണിചേരാം! പ്രതിജ്ഞ യെടുക്കാം ജൈവവൈവിദ്ദ്യത്തെ സാക്ഷിയാക്കി ക്കൊണ്ടും, ഈ സുദിനം പ്രകൃതിക്കു വേണ്ടിയുള്ള ദിനമാണെന്നു ഓർമ്മിപ്പിച്ചു കൊണ്ടും നമ്മൾ ആഘോഷിക്കുമ്പോൾ? മറുവശത്തു പ്രകൃതിയെ ആവോളം…More

ചക്രവ്യുഹം ….

Maximum time to read 4 minutes ഇന്ന് ലോകത്തു നിലനിൽക്കുന്ന പ്രസിദ്ധമായതും പകരം വെക്കാനില്ലാത്തതുമായ പല ക്ലാസ്സിക്ക് കൃതികളും സംഭവകഥകളിലൂടെ രചിക്കപെട്ടതാണ് എന്ന് പറഞ്ഞാൽ ഒരിക്കലും അത് അതിശയോക്തികരമാവില്ല എന്ന് ആദ്ധ്യമേ പറയട്ടെ ..? ഉദാഹരണത്തിന് ” രാമായണം…?” അയോദ്ധ്യ വാണിരുന്ന ദശരഥ മഹാരാജാവ് തന്റെ പ്രിയ പത്നി കൈകേയി മഹാറാണിക്ക് നൽകിയ മൂന്നുവരങ്ങൾ, സന്ദർഭോചിതമായി ഉപയോഗിക്കാൻ തോഴിയായ മന്ഥര ഉപദേശിക്കുകയും, അതേത്തുടർന്ന് ശ്രീരാമന് വനവാസം സ്വീകരിക്കേണ്ടിവന്നു. തന്റെ വനവാസത്തിനിടയിൽ സ്ത്രീയുടെ സൗന്ദര്യത്തിൽ ഭ്രമിച്ചു അന്യന്റെ…More

മയ്യഴിക്കാരുടെ ഓണപ്പൊട്ടൻ? ഭരതൻ

ഭരതൻ ഓർമ്മയായി … അല്ല മയ്യഴിക്കാരുടെ ഓണപ്പൊട്ടൻ മയ്യഴിയിലെ പ്രജകളിൽ നിന്നും കാലയവനികക്കുള്ളിൽ മറഞ്ഞു. ഒപ്പം ഭരതനിലെ ജന്മസിദ്ധമായി ലഭിച്ച പല കഴിവുകളും എന്നെന്നേക്കുമായി ഇല്ലാതായി.  ഭരതൻ മാഹിക്കാരനാണെങ്കിലും ഭരതനെ മാഹിക്കാർ ഓർക്കുന്ന ഒരു ദിവസമുണ്ട് ഉത്രാട നാളിൽ അല്ലെങ്കിൽ തിരുവോണ നാളിൽ! അന്നാണ് ഓണപ്പൊട്ടനായി ഭരതൻ ഓരോ വീട്ടിലും സന്ദർശിക്കുക. ഭരതനുമായി വലിയ ചങ്ങാത്തമൊന്നുമില്ലെങ്കിലും.  ഓർമ്മകൾക്കപ്പുറമുള്ള ചില ഓർമ്മകളിലൊന്നു ചെറുപ്പത്തിൽ ഭാരതനുമൊത്തു റബ്ബർ ബോളുകൊണ്ടു ഫുടബോൾ കളിക്കുന്നതാണ്. പുത്തലം ബ്രതെഴ്സ് – മണ്ടോള ബ്രതെഴ്സ്. രണ്ടു സാങ്കൽപ്പീക…More

മൈതാനം ബ്രതേർസ് … 

മുൻ ഇന്ത്യൻ ഫുടബോൾ ഗോൾകീപ്പറും മലയാളിയുമായ ഇ. എൻ സുധീരന് മയ്യഴിയുമായി ഒരു ആത്മബന്ധമുണ്ട്.. (എസ.കെ പൊറ്റക്കാട് വഴി) അതുകൊണ്ടായിരിക്കാം ഒരുപക്ഷെ 2014 ലെ മയ്യഴി ഫുട്ബോൾ ടൂർണ്ണമെന്റ് നടക്കുന്ന വേളയിൽ മയ്യഴി മൈതാനം ബ്രതെർസിന്റെകൂടെ കളിതുടങ്ങിയത് മുതൽ, ട്രോഫി നേടുന്നതുവരെയുള്ള കളികളിൽ ആത്മധൈര്യം നൽകി ക്ലബ്ബിനോടൊപ്പം നിന്നതു ഒരു ശുഭ നിമിത്തമായി നമുക്ക് കരുതാം. ആ മഹാ പ്രതിഭ ഇന്നലെ ഗോവയിൽ വെച്ച് നമ്മളെ വിട്ടുപിരിഞ്ഞിരിക്കുന്നു… അദ്ദേഹത്തെപറ്റി ഓർക്കുമ്പോൾ ആദ്ദ്യം എന്റെ ഓർമ്മയിൽ എത്തുന്നത്? എഴുപതു…More

മാടപ്രാവേ വാ…. (പ്രാവ് വളർത്തൽ വെറും ഒര് ഹോബിയോ?) (ഭാഗം മൂന്നു )

Time Taken to Read 10 Minutes Maximum സുരേഷ് ഒന്തമിറങ്ങി നേരേ ചാത്തുവേട്ടന്റെ പീടിക ലക്ഷ്യമാക്കി നടന്നു. വെയിലിന്റെ കാഠിന്യം കൂടുതലായിട്ടുണ്ട്. കുട ചൂടിയതിനാൽ അല്പം ആശ്വാസമുണ്ട്. നേരെ നടന്ന് കടയിലേക്ക് കയറി. രണ്ടുപേർ ഇരിക്കുന്നുണ്ട് അവിടെ. “ചാത്തുവേട്ടനില്ലേ?” എന്ന് ചോദിച്ചപ്പോൾ, “ഉണ്ട്, അടുക്കളയിലാണ്” എന്ന് പറഞ്ഞു. ഇരുത്തം കണ്ടിട്ട് രണ്ടുപേരും ഊണ് കഴിക്കാൻ വന്നതാണെന്ന് മനസ്സിലായി. സുരേഷ് സെൽഫോണിൽ സമയം നോക്കി. മണി ഒന്നാകാൻ പോവുന്നു. അലമാരയിലെ വിഭവങ്ങളൊക്കെ തീരാറായിരിക്കുന്നു. അടുക്കളയിൽനിന്ന് വറുത്ത മീനിന്റെയും…More

മാടപ്രാവേ വാ…. (പ്രാവ് വളർത്തൽ വെറും ഒര് ഹോബിയോ ?) (ഭാഗം രണ്ട് )

Time Taken to Read 5 Minutes Maximum വാസൂട്ടിയേട്ടൻ കഥ തുടരുന്നതിനു മുൻപ് സുരേഷിനെ കസേരയിൽ ഇരുത്തി, മുടിമുറിക്കുന്നതിന്റെ തയ്യാറെടുപ്പ് നടത്തുന്നതിനിടയിൽ കഥ പറയാൻ തുടങ്ങി. “നിങ്ങളെല്ലാവരുടെയും അറിവിലേക്കാണ് ഞാൻ ഈ കഥ പറയുന്നത്… ഇപ്പോൾ തന്നെ നമ്മൾ പരിസ്ഥിതിയെ പറ്റി പറഞ്ഞു കൊണ്ടിരിക്കെ, അത് പ്രകൃതിയെ മനുഷ്യൻ ചൂഷണം ചെയ്യുന്നതിൽ എത്തി!  അതിന്റെ കാരണം തേടിയപ്പോൾ അന്ധവിശ്വാസവും വിശ്വാസവും എന്ന തർക്കത്തിലെത്തി…!  അത് പിന്നെ ജനസംഖ്യാ നിയന്ത്രണത്തിലേക്കെത്തി! പിന്നെ അത് കടന്ന് മതാചാരങ്ങളിലെത്തി… വീണ്ടും…More

മാടപ്രാവേ വാ…. (പ്രാവ് വളർത്തൽ വെറും ഒര് ഹോബിയോ ?) (ഭാഗം ഒന്ന് )

Reading Time 5 Minutes Maximum മാധവന്റെ കഥ വായിച്ചു കഴിഞ്ഞപ്പോൾ ഒരു പ്രത്യേക മാനസിക അവസ്ഥയിലായിരുന്നു എല്ലാവരും. സ്വന്തം കുടുംബത്തിൽ നടന്ന ഒരത്യാഹിതം പോലെ. കുട്ടികൾ നേർത്ത ദുഃഖത്തോടെ പതിവിലും നേരത്തെ ഉറങ്ങാൻ പോയി. നേരത്തെ തീരുമാനിച്ചത് പോലെ സുരേഷ് പിറ്റേന്ന് മുടിമുറിക്കാനായി വാസൂട്ടിയേട്ടന്റെ കട ലക്ഷ്യമാക്കി നടന്നു. പോകുമ്പോൾ പ്രേമി പിന്നിൽ നിന്നും ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു: “ഫോൺ റീചാർജ് ചെയ്യാൻ മറക്കരുതേ, സുരേഷേട്ടാ…” തലേന്ന് പെയ്ത മഴയുടെ ഒരു ലക്ഷണവും അവശേഷിക്കുന്നില്ല. നല്ല ചൂട്. തിരിച്ചു…More

പാരീസിലെ സഖാവ്                      camarade de Paris

Reading  Time 7 Minutes Maximum ശ്രീ. മ്ച്ചിലോട്ടു മാധവൻ Monsieur Michilott Madhavan              …….ഭാഗം രണ്ടു….…                         മച്ചിലോട്ടു മാധവനെപ്പറ്റി മൂന്നു ബ്ലോഗുകൾ പോസ്റ്റ് ചെയ്തു. ആമുഖവും അതോടനുബന്ധിച്ച് ഒരു കവിതയും, ജീവചരിത്രത്തിന്റെ ഒന്നാം ഭാഗവും അതിന്റെ പരിചയപ്പെടുത്തലും. രണ്ടാം ഭാഗത്തിന്റെ കരട് തയ്യാറാക്കിയതിനുശേഷം, ആദ്യഭാഗത്തു ചെയ്തതുപോലെ നമ്മുടെ ഇടയിൽ അന്യംനിന്നു പോയേക്കാവുന്ന ഭാഷാസ്ലാങ്ങിൽ  കഥ വായിപ്പിക്കുന്ന രീതിയിൽ സ്ക്രിപ്റ്റ് എഴുതുന്നത് പിന്നീടാവാം എന്ന് തീരുമാനിച്ചു. ചെന്നൈലേക്കു പുറപ്പെടാൻ തയ്യാറായി നിൽക്കുമ്പോൾ പെട്ടെന്ന് ഭാര്യ വിളിച്ചു:…More

പാരീസിലെ സഖാവ് camarade de Paris

ശ്രീ. മ്ച്ചിലോട്ട് മാധവൻ – Monsieur Michilott Madhavan             …….ഭാഗം ഒന്ന്….…          Reading  Time 7 Minutes.. *പേരിലെ അപാരത  –  അപരത* പാരീസിലെ സഖാവ് എന്ന ബ്ലോഗ് പ്രസിദ്ധീകരിച്ച അന്ന് രാവിലെ എന്റെ സുഹൃത്ത് ശ്രീ. സി.എച്ച്. പ്രഭാകരൻ മാസ്റ്ററിൽ നിന്ന് എനിക്ക് ഒരു മെസ്സേജ് കിട്ടി. വളരെ പ്രാധാന്യമുള്ള ഒരു ഇൻഫർമേഷനായിരുന്നു അത്. എന്റെ ബ്ലോഗിൽ ശ്രീ. മാധവനെ സംബോധന ചെയ്തത് “മ്ച്ചിലോട്ടു മാധവൻ” എന്നായിരുന്നു. “മിച്ചിലോട്ട്” എന്നല്ലേ? എന്ന്…More

“പാരീസിലെ സഖാവ് camarade de Paris”

ആ മുഖം 21/05/2022-ന് എന്റെ ബ്ലോഗിലൂടെ പോസ്റ്റ് ചെയ്ത ‘ഏകാന്തതയുടെ ഓർമ്മകൾ 109’ ലേക്ക് ശ്രീ. മിച്ചിലോട്ട് മാധവനെ സ്മരിച്ച് ഞാൻ എഴുതിയ വരികൾ വായിച്ചിട്ട് നേരിട്ടുള്ള പ്രതികരണം കുറവായിരുന്നെങ്കിലും, ബ്ലോഗ് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം ഏറെപ്പേർ വിവിധ രാജ്യങ്ങളിൽ നിന്നും വായിച്ചു എന്ന് മനസ്സിലാക്കുന്നു. ഒന്നു രണ്ടു പേർ നേരിട്ട് വിളിച്ചു. വിളിച്ചവരിൽ ഒരാളുടെ സംശയം രണ്ടു കാര്യത്തിലായിരുന്നു. ഒന്ന്: ശ്രീ. മിച്ചിലോട്ട് മാധവൻ ഒരു സാങ്കൽപ്പിക കഥാപാത്രമാണോ? രണ്ടാമത്തേത്: അദ്ദേഹം വാണിയ സമുദായത്തിൽ പെട്ട ആളാണോ?…More