ഏകാന്തതയുടെ ഓർമ്മകൾ 109 ലേക്ക്

ഈ കവിതയ്ക്ക് ആമുഖമായി പറയാനുള്ളത് – സുഗന്ധ ലേപനങ്ങൾക്ക് പേരുകേട്ട രാജ്യം, ഫാഷന്റെ രാജ്യം, സഞ്ചാരികളുടെ പറുദീസയായ രാജ്യം, സുന്ദരികളുടെ രാജ്യം, ഭാഷയ്ക്ക് ദ്വയാർത്ഥങ്ങൾ ഇല്ലാത്ത രാജ്യവുമായ ഫ്രാൻസിൽ,? ഫ്രഞ്ച് വിമോചനത്തിന്റെ പ്രതീകമായി “മറി ആൻ” ന്റെ സാങ്കൽപ്പിക ചിത്രം, ചിത്രകാരന്റെ ഭാവനയിൽ വരച്ചെടുത്ത ചിത്രം, അത് പിന്നീട് ഔദ്യോഗിക പ്രതീകമായി ഫ്രഞ്ച് ഭരണകൂടം സ്വീകരിക്കുകയുണ്ടായി. മറി ആന്നിന്റെ പ്രതിമ ഇന്നും മയ്യഴിയിൽ അർഹിക്കുന്ന എല്ലാ ആദരവും നൽകി പരിപാലിക്കുന്നു; മയ്യഴി ഭരണകൂടവും, മയ്യഴിയിലെ ഫ്രഞ്ചുകാരും, മയ്യഴിക്കാരും.…More

പള്ളിക്കും – പള്ളി മണികൾക്കും ഉണ്ട് കഥകൾ ഏറെ പറയാൻ …

Maximum time takes to read 5 Minutes “പള്ളി” എന്ന പദത്തിന്റെ ഉത്പത്തിയെക്കുറിച്ച് വിവിധ അഭിപ്രായങ്ങളുണ്ട്. ബുദ്ധമത വിശ്വാസികൾ ഉപയോഗിച്ചിരുന്ന ഭാഷയായിരുന്നു “പാലി”. ഈ ഭാഷയിൽ ഉപയോഗിച്ചിരുന്ന “ഹള്ളി” എന്ന പദത്തിന്റെ മലയാളവൽക്കരണമാണ് പിൽക്കാലത്ത് പള്ളി എന്ന പദമായി രൂപാന്തരപ്പെട്ടത് എന്ന് ആരെങ്കിലും പറഞ്ഞാൽ, അത് ആ വിഭാഗങ്ങൾ ഉയർത്തിക്കാട്ടുന്ന സാഹചര്യ തെളിവുകൾ നിരത്തി വിശ്വസിക്കേണ്ടിയിരിക്കുന്നു. പാലി ഭാഷ സംസ്കൃതവുമായി അടുത്ത ബന്ധമുള്ള ഒരു ഭാഷയാണ്. കൂടാതെ ബുദ്ധമത ഗ്രന്ഥങ്ങളുടെ രചനയിലും ബുദ്ധമത സാഹിത്യത്തിലും പ്രധാനമായും…More

സെയ്ന്റ് തെരേസ  പള്ളിയുടെ സ്ഥാപക ചരിത്രവും, അനുബന്ധ പ്രവർത്തനങ്ങളും…

Time Taken To Read 8 Minutes ഗതകാല സ്മരണകൾ ഉണർത്തിയ പള്ളി പെരുന്നാളിന്റെ വിവരങ്ങൾ എഴുതി അവസാനിപ്പിക്കുമ്പോൾ, പള്ളി സ്ഥാപിതമായതിനെപ്പറ്റി എന്റെ അറിവിൽ വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ ചില വിവരങ്ങൾ ഈ ബ്ലോഗിലൂടെ വായനക്കാർക്കായി സമർപ്പിക്കുന്നു. മാഹിയിലെ ആവിലയിലെ വിശുദ്ധ തെരേസയുടെ ദേവാലയം ഇന്ത്യയിലെ തന്നെ പഴക്കമേറിയതും ഒരുപക്ഷേ മലബാറിലെ ഏറ്റവും പഴക്കമുള്ളതുമായ ദേവാലയങ്ങളിൽ ഒന്നായിരിക്കും. ഈ ദേവാലയത്തിന്റെ ഉത്ഭവത്തെക്കുറിച്ചും ആദ്യകാല ചരിത്രത്തെക്കുറിച്ചും ആധികാരികമായ രേഖകൾ കൂടുതലായൊന്നും എവിടെയും കണ്ടെത്തിയതായി അറിവില്ല എന്നുവേണം അനുമാനിക്കാൻ. എങ്കിലും, മയ്യഴി…More

*ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ

എഴുത്തിനെക്കുറിച്ചും പേരിനെക്കുറിച്ചും ഒരു പരിചയപ്പെടുത്തൽ. എന്ത് കൊണ്ട് എന്റെ ബ്ലോഗ് പേജിനു ചുവന്ന കടുക്കനിട്ട മയ്യഴി എന്ന് നാമകരണം ചെയ്തതെന്ന് ഒരുപക്ഷെ എന്നോട് ആരെങ്കിലും ചോദിച്ചാൽ?. വേണമെങ്കിൽ എനിക്ക് പറയാം അതു എന്റെ ഇഷ്ടമാണ്, എന്റെ ആവിഷ്കാര സ്വാതന്ദ്ര്യമാണ് ? അല്ലങ്കിൽ അങ്ങനെ തോന്നി! ഇട്ടെന്നൊക്കെ ?.  എന്റെ എഴുത്തു ഒരുനിമിത്തമായിരുന്നു, ഒരു തുറന്ന എഴുത്തും! മുൻകൂട്ടി തെയ്യാറാക്കിയാതൊന്നുമല്ല. ഓരോ ഓർമ്മകൾ മനസ്സിൽ നിന്നുമെടുത്തു അതുമായി ബന്ധപ്പെടുത്തി എഴുതാൻ ഇരിക്കും! ഓർമ്മകൾ ഓരോന്നായി അറിയാതെ എന്റെ ചൂണ്ടുവിരൽ…More

മയ്യഴിക്കാരുടെ ഹരിദാസൻ ?

Maximum time take to read 8 minutes ഹരിദാസൻ ഒരു ചിരഞ്ജീവിയാണ്. ഇതേ പ്രായത്തിലും നോട്ടത്തിലും ഞാൻ ഹരിദാസനെ കാണാൻ തുടങ്ങിയിട്ട് കുറെ ഏറെ വർഷമായി. ഈ അടുത്തും കാണുമ്പോഴും ഹരിദാസൻ ഇതുപോലെ തന്നെയുണ്ട് അതുകൊണ്ടാണു് ചിരഞ്ജീവി എന്ന് സംബോധന ചെയ്തത് ഹരിദാസനെ ഇപ്പോൾ കാൺമാനില്ല . ഈ വാർത്ത വന്നിട്ട് ഏകദേശം ഒരു മാസം ആകാറായിരിക്കുന്നു. എന്റെ ഒരു സംശയം ആ സമയത്തോടടുപ്പിച്ചായിരുന്നു ഹരിദാസ്സന്റെ കൂട്ടുകാരൻ ഹംസയെ പറ്റി ഒരു കുറിപ്പ് ഫേസ് ബുക്കിൽ…More

ഗതകാല സ്മരണകളെ ഉണർത്തുന്ന മയ്യഴി “തിരുനാൾ…”

Reading time 10 minutes ഇതിനു മുൻപുള്ള ലക്കത്തിൽ ഞാൻ ആവിലായിലെ ‘അമ്മ പുണ്യവതിയായ തെരേസയെ പറ്റി, അവരുടെ ജനനം മുതൽ മരണം വരെയുള്ള ജീവിതക്രമങ്ങളെ പറ്റി പറഞ്ഞു തുടങ്ങി, ഒടുവിൽ അവരുടെ വിശുദ്ധ പദവിയിലേക്കുള്ള സ്ഥാനാരോഹണവും തുടർന്ന് നടത്തിക്കൊണ്ടിരിക്കുന്ന ആഘോഷത്തെ സൂചിപ്പിച്ചു കൊണ്ടായിരുന്നല്ലോ? ഇന്ന് ഞാൻ എഴുതാൻ ആഗ്രഹിക്കുന്നത്, ആ മഹദ് വ്യക്തിയുടെ തിരുസ്വരൂപം കുടികൊള്ളുന്ന മയ്യഴിയിലെ ആഘോഷങ്ങളെ എന്റെ പഴയകാല ഓർമ്മകളിലൂടെ നിങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു ശ്രമമാണ്. മയ്യഴി പ്രദേശത്തിന്റെ സംസ്കാരവും ഭൂമിശാസ്ത്രവും മിക്കവാറും…More

ആവിലായിലെ തെരേസാ         പുണ്ണ്യവതിയും മയ്യഴി പള്ളിയും. ഭാഗം ഒന്ന്

അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി; ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം.   Reading Time 10 Minutes ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ എന്ന ബ്ലോഗ് ആരംഭിച്ചപ്പോൾ മുതൽ മനസ്സിൽ ആലോചിച്ചുവെച്ചതാണ് മയ്യഴി സെന്റ് തെരേസ ദേവാലയത്തെ പറ്റി എഴുതുവാൻ. പലപ്പോഴായി പലയിടങ്ങളിൽനിന്നും കേട്ടും വായിച്ചും അറിഞ്ഞ വിവരങ്ങൾക്കൊപ്പം, പലരോടും സെന്റ് തെരേസ അമ്മയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് മനസ്സിലാക്കുകയും ചെയ്തു. ലഭിച്ച അറിവുകളുടെ ആധികാരികത പറ്റാവുന്ന മാർഗ്ഗത്തിലൂടെ വിലയിരുത്തി, എല്ലാ വിവരങ്ങളും സംയോജിപ്പിച്ച് എന്റേതായ രീതിയിൽ നിങ്ങളിലേക്ക്…More

പ്രണയ നോവുകൾ

Time Set To Read 2 Minutes Maximum നീ പറയാൻ മടിച്ച കഥകൾ? വീണുടഞ്ഞ പ്രണയ നോവുകളുടേതാണെന്നറിയാം! മറുവാക്കു ചൊല്ലാതെയുള്ള നിൻ മൗനം വിരഹ വേദനയുടേതാകാം! ഇനിയൊരു യാത്രാ മൊഴി ചൊല്ലാൻ അവളിനി നിൻ അരികിൽ എത്തില്ലെന്നറിഞ്ഞിട്ടും! എന്തിനീ വെർത്ഥമാം കാത്തിരിപ്പു! പ്രണയിനി പറയാന്‍ വെമ്പിയ മൊഴികൾനീ കേൾക്കുകിയില്ലെന്നറിഞ്ഞ നിമിഷം! വിങ്ങും ഹൃദയത്തിൽ നിണമൊഴുക്കി! അവൾ വിട ചൊല്ലി അകലേ മറഞ്ഞൂ, ഇലകള്‍ കൊഴിഞ്ഞും പൂക്കള്‍ പൊഴിഞ്ഞും,വിരഹം എരിഞ്ഞു നിന്ന നേരം? ഇനിയാരുമീ വഴിയേ വരുവാനില്ലന്നറിഞ്ഞിട്ടും…More

ഒറ്റപ്പെടലിന്റെ വേദനകൾ

Time Set to Read 2 Minutes Maximum ഏറെനേരം തനച്ചീ നാല് ചുമരുകളും നോക്കി ചിന്തിച്ചിരിക്കും വേള കാലംമറന്ന വേദനകളെല്ലാം, വീണ്ടും ഓളങ്ങളായി അലയടിച്ചെത്തി, ഓർമകളെ ഉണർത്തി മനസ്സിൽ താണ്ഡവമാടിത്തിമർത്തു, വികലമായ മനസ്സാകെ ഉലയ്ക്കുന്നേരം.. നെഞ്ചിൽ കോരിയിട്ട കനൽ… ചിന്തകളിലൂടെ ഒരു നനഞ്ഞ നൂലിൻ സ്പർശന സുഖത്തിനായി കൊതിച്ചു മറ്റുള്ളോരുടെ സൗഹൃദത്തിനായി ഭ്രാന്തനായി കരഞ്ഞു നീ വീണ്ടും.. ജനനമാം യാഥാർഥ്യം ഓർത്തു കഴിയാതെ? മരണമാം സത്യത്തെ ഉറപ്പാക്കി ജീവിക്കും, മനുഷ്യാ നിന്നെ യോർത്തു? വിലപിക്കാൻ നീ…More

മയ്യേല കല്ല്യാണം ഭാഗം (2)

Time Set To Read 10 Minutes Maximum തലേന്നത്തെ ബഹളങ്ങളൊക്കെ ഒന്നടങ്ങി. ഇതിനിടയിൽ ബാക്കിയായ ആളുകൾ അങ്ങിങ്ങായി കിടന്നുറങ്ങുന്നുണ്ട്! ഏകദേശം; ഒരു മണി – രണ്ടു മണിയായാൽ കിടന്നുറങ്ങുന്നവരിൽ ചിലരെ ഉണർത്തും! ഇനിയാണ് കാര്യമായ ജോലി! സദ്ദ്യ കെങ്കേമ മാകണമെങ്കിൽ ചെറു പയർ പ്രധമൻ കെങ്കേമ മാക്കണം! അതിനു ഇപ്പോഴത്തെ പ്പോലെ റെഡി മെയ്ഡ് തേങ്ങാപ്പാലൊന്നും ശരിയാവില്ല! സാക്ഷാൽ നാടൻ തേങ്ങ ചിരകി പാലെടുക്കണം!. ഇതിനായി ഉറങ്ങുന്ന പെണ്ണുങ്ങളേയും, ആണുങ്ങളേയും വിളിച്ചുണർത്തി ഭണ്ഡാരി,  ഒരു കട്ടൻ…More