Time Taken To Read 5 Minutes
ഇന്ന് ഫേസ്ബുക്കിലൂടെ മുച്ചിക്കൽ പത്മനാഭനെ പറ്റിയുള്ള ലേഖനം കണ്ടു താൽപ്പര്യത്തോടെ മുഴുവൻ വായിച്ചപ്പോൾ, ഒടുവിലെ വരികൾക്കിടയിൽ “എന്റെ മയ്യഴി” എന്ന് പറയുന്നതിനെ പറ്റി ഒരു പരാമർശം കണ്ടു.
ചിലർ പറയും മയ്യഴി “എന്റെ മയ്യഴി” മാത്രമല്ല എന്ന്. അത് എന്തിനെയെങ്കിലും ആരെയെങ്കിലും ഉദ്ദേശിച്ചാണെങ്കിൽ, അതിനെ കുറിച്ച് എന്റെ വിലയിരുത്തൽ ഇതാണ്.
എല്ലാ വാക്കുകൾക്കും ദ്വയാർത്ഥം കാണാം. പക്ഷേ അത് വിലയിരുത്തുന്നത് അവരവരുടെ മനോധർമ്മം പോലെയാണ്.
“എന്റെ” എന്ന് പറയുവാൻ ഒരു മനസ്സുണ്ടാവണം. ഒരു അടുപ്പവും ഇഷ്ടവും ഉണ്ടാവണം. എങ്കിലേ അത് എന്റേതാവുകയുള്ളൂ. അതേസമയം, അത് നിങ്ങളുടേതും കൂടിയാണ് എന്ന തോന്നലുണ്ടാകണം. എങ്കിലേ ആ “എന്റേതിന്” അർത്ഥമുള്ളൂ.
അത് സ്വാർത്ഥ മനസ്സോടെ പറയുന്ന ആൾ “എന്റേത്” എന്ന് പറഞ്ഞാൽ, അയാളുടെ മാത്രമാണ് എന്ന് സ്ഥാപിക്കാനുള്ള പ്രയോഗമായിരിക്കും.
അതായത് “എന്റെ രാജ്യം” എന്ന് പറയുമ്പോൾ – ഞാൻ ജനിച്ച രാജ്യം, എന്നെ ഞാനാക്കിയ രാജ്യം, ഞാൻ ഇഷ്ടപ്പെടുന്ന, സ്നേഹിക്കുന്ന രാജ്യം. അങ്ങനെ പറയാൻ മടിക്കുന്ന എത്രയോപേർ നമുക്കിടയിലുണ്ട്
“എന്റെ അമ്മ” / “എന്റെ അച്ഛൻ”എന്ന് പറയുമ്പോൾ – എനിക്ക് ജന്മം തന്നു, എന്നെ വളർത്തി, ദിശാബോധം നൽകിയ അമ്മ / അച്ഛൻ
അങ്ങനെ പറഞ്ഞു മാതാപിതാക്കളെ വൃദ്ധസദാനത്തിലും തെരുവിലും ഉപേക്ഷിക്കുന്നവരും നമുക്കിടയിലുണ്ട്
അതുപോലെ , “എന്റെ സഹോദരങ്ങൾ”, “എന്റെ ചങ്ങാതി”… ഇതൊക്കെ “എന്റെ” എന്ന് പറയാൻ ഒരു മനസ്സ് വേണം.
ആ അർത്ഥത്തിൽ “എന്റെ മയ്യഴി” എന്നാരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് ശരിയാണ്. അത് നമുക്ക് മയ്യഴിയിൽ കാണാനും സാധിക്കും. അങ്ങനെ ആരെങ്കിലും എന്റെ മയ്യഴി എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ വ്യക്തമായ ജീവനുള്ള തെളിവുകൾ മയ്യഴിയിൽ കാണും
തന്നാൽ ആവുംവിധം നനച്ചു വളർത്തിയ പൂന്തോട്ടത്തിൽ മനോഹരങ്ങളായ പൂക്കൾ വിരിഞ്ഞു.
അതിൽ 25 വർഷത്തോളം നല്ല മികച്ച ഇനത്തിൽപ്പെട്ട വിവിധ വർണ്ണങ്ങളിലുള്ള റോസാപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നതു കണ്ടപ്പോൾ അസൂയ പൂണ്ട ചിലർ,
റോസാച്ചെടിയുടെ സൗന്ദര്യം ആസ്വദിക്കാതെ അതിന്റെ കമ്പിൽ മുള്ളുണ്ടെന്ന് പറഞ്ഞ് അതിനെ നശിപ്പിച്ചു.
ആ മുള്ളുകൊണ്ട വേദന വരുമ്പോൾ മനസ്സും നോവും.
ആ വേദന ന്യായീകരിക്കാൻ, ചെയ്ത പ്രവൃത്തി ശരിയായിരുന്നു എന്ന് വരുത്താൻ,
മുള്ളിന്റെ കഥ മാത്രം പറഞ്ഞുകൊണ്ടിരിക്കും…..
കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല. ആയിരം നുണ പറഞ്ഞാലും ആ സത്യം ഇല്ലാതാവില്ല.
അനുബന്ധമായി ഒരു കഥ കൂടി പറഞ്ഞു വിഷയത്തിലേക്ക് കടക്കാം!
എന്റെ ഓർമ്മയിൽ ഏകദേശം 1965 മുതൽ 1970 കാലഘട്ടത്തിൽ മയ്യഴിയിലും ചുറ്റുവട്ടത്തും പ്രചാരത്തിലിരുന്ന അലക്കു സോപ്പ് “501” എന്ന ബ്രാൻഡ് എന്നാണ് ഓർമ്മ! അൽപ്പം വില കൂടും. അത് കഴിഞ്ഞാൽ പിന്നെ Sunlight!
501 ബാർ സോപ്പ് ആയിരുന്നതിനാൽ അതിനായിരുന്നു ഡിമാൻഡ്.
ഈ അവസരത്തിലാണ് മയ്യഴിക്കാരനായ അച്ചുവേട്ടൻ ഒരു അലക്കു സോപ്പ് പുറത്തിറക്കിയത്! ലത്തീഫ് ഡോക്ടർ ഫാം നടത്തിയ വീടിന് എതിർവശമായിരുന്നു സോപ്പ് ഫാക്ടറി.
സോപ്പ് ഉണ്ടാക്കി തുടങ്ങിയത് എന്റെ അറിവിൽ ബാലൻ എന്നൊരാളായിരുന്നു. ആറടിയിൽ അധികം പൊക്കം, നല്ല വണ്ണമുള്ള ഒരാൾ അദ്ദേഹമാണ് സോപ്പ് ഉണ്ടാക്കിക്കൊണ്ടിരുന്നത്.
ആ സോപ്പ് ടാറ്റയുടെ 501 സോപ്പിനേക്കാൾ വിലയും കുറവ്! ഗുണവും നല്ലത്! മൃദുവായിരുന്നു! ഉപയോഗിക്കുന്നവരുടെ കൈകൾക്കും ഗുണം!
മറ്റു സോപ്പുകളൊക്കെ dehydration വന്ന് കട്ടപിടിക്കുമ്പോൾ ഈ AK ബാർ സോപ്പിന് എപ്പോഴും മൃദുവായിരിക്കും! നല്ല നുര വരും! വസ്ത്രം വെളുക്കുകയും ചെയ്യും!
Brooke Bond ന്റെ പരസ്യം പോലെ… “ഗുണം മെച്ചം, വില തുച്ഛം”!
അതുകൊണ്ടുതന്നെ ആളുകൾ AK ബാർ സോപ്പ് ആയിരുന്നു കൂടുതൽ ഉപയോഗിച്ചിരുന്നത്. അത് കേരളത്തിന്റെയും തമിഴ്നാടിന്റെയും വിവിധ സ്ഥലങ്ങളിലേക്ക് ചെറിയ രീതിയിൽ കയറ്റി അയക്കുന്നതും കണ്ടിട്ടുണ്ട്.
ഇതിന്റെ മഹത്വം എന്താണെന്ന് വെച്ചാൽ… സോപ്പ് ഉണ്ടാക്കാനുപയോഗിക്കുന്ന അസംസ്കൃത വസ്തുവിന്റെ കൃത്യമായ അനുപാതം ബാലേട്ടന് മാത്രമേ അറിയാവൂ!
കാലങ്ങൾ കഴിഞ്ഞു. ബാലേട്ടനുമായി എന്തോ പ്രശ്നമായി. ബാലേട്ടൻ ജോലി വിട്ടു പോയി. പിന്നെ അച്ചുവേട്ടനും മക്കളും കൂടി കമ്പനി നടത്തി വന്നു.
ക്രമേണ AK സോപ്പ് ആളുകൾ ഉപയോഗിക്കാതെയായി. പുതിയ സോപ്പുകൾ മാർക്കറ്റിൽ ഇറങ്ങി. പിന്നെ അവയോട് പിടിച്ചു നിൽക്കാൻ പറ്റാതെ കമ്പനി പൂട്ടുകയും ചെയ്തു!
വാമൊഴിയായി അറിഞ്ഞ കാര്യം സോപ്പിന്റെ ഗുണനിലവാരം കുറഞ്ഞു എന്നതായിരുന്നു.
യഥാർത്ഥ അനുപാതം അറിഞ്ഞ കെമിസ്റ്റ് ബാലേട്ടൻ പോയതോടെ സോപ്പിന്റെ ഗുണവും പോയി… എന്ന് പറഞ്ഞത് പോലെ!
പറഞ്ഞുവരുന്നത് തൊഴിലാളി നേതാവായ അച്ചുവേട്ടനും മക്കളും കൂടി ബാലേട്ടന്റെ പ്രശ്നം പരിഹരിച്ചിരുന്നുവെങ്കിൽ മയ്യഴിക്കാർക്കിന്ന് സൺലൈറ്റിനേക്കാളും ടാറ്റയുടെ 501-നേക്കാളും നല്ലൊരു ബ്രാൻഡ് ഉണ്ടാകുമായിരുന്നു. മയ്യഴിയിൽ ഒരു ബ്രാൻഡഡ് ഉൽപ്പന്നം നിർമ്മിക്കുന്ന കമ്പനിയുണ്ടാകുമായിരുന്നു.
ഇതും എന്റെ മയ്യഴിയിലെ കഥയാണ്! ഇതിനെ ഇന്നത്തെ മയ്യഴിയിലെ രാഷ്ട്രീയവുമായി ആരെങ്കിലും താരതമ്യം ചെയ്താൽ അത് സ്വാഭാവികം മാത്രം.
ഇനി വിഷയത്തിലേക്ക് വരാം..
കടലുകൾ കടന്ന? കടത്തിയ ഭാരതീയ ആശയങ്ങൾ, പോരാളികൾ, രക്തസാക്ഷികൾ ഒട്ടേറെയുണ്ട് നമ്മുടെ ഭാരതത്തിൽ എന്റെ മയ്യഴിയിലുമുണ്ട് ഒട്ടേറെ പേർ
കടൽ കടന്നെത്തിയ ആശയങ്ങളും സിദ്ധാന്തങ്ങളും ആളുകളും ഭാരതത്തിൽ എത്തിയിട്ടുണ്ട്. അത് വേദവാക്യമായെടുത്തു ഭാരതീയ സിദ്ധാന്തങ്ങൾ മറന്നു പ്രവർത്തിക്കുന്നവരും നമുക്കുടയിലുണ്ട്
ഭാരതീയരെ സംബന്ധിച്ചേടത്തോളം പറയുമ്പോൾ ആര്യഭട്ടൻ മുതൽ മുച്ചിക്കൽ പത്മനാഭൻ വരെ – നമ്മൾ മറക്കാൻ പാടില്ലാത്ത കഥ ?
മിച്ചിലോട്ട് മാധവൻ മുതൽ വീർ സവർക്കർ വരെയുള്ളവരുടെ കഥ
ചരിത്രം നമ്മോട് രണ്ട് കാര്യങ്ങൾ പറയുന്നു.
ഒന്ന് ഇന്ത്യയുടെ ആശയങ്ങൾ കപ്പൽകയറി ലോകത്തെ മാറ്റിയ കഥ ഇപ്പോൾ ലോക ക്രമത്തിന് തന്നെ മാറ്റമുണ്ടാക്കുന്ന കഥ.
രണ്ട് ആശയങ്ങൾക്കുവേണ്ടി ജീവൻ കൊടുത്ത മനുഷ്യരെ നമ്മൾ ഭാരതീയർ മറന്ന കഥ. അധിനിവേശ ശക്തികളേയും അവരുടെ ചെയ്തികളേയും പ്രകീർത്തിക്കുന്ന കഥ
ഇന്ന് ആ രണ്ട് കഥകളും കൂടി പറയാം. ആര്യഭട്ടൻ മുതൽ മിച്ചിലോട്ട് മാധവൻ വരെ.
ഒന്നാമത്തേത് ലോകത്തിന് വെളിച്ചം പകർന്നു നൽകിയ ഭാരതത്തിന്റെ കഥ പറയുമ്പോൾ ആ ഇനത്തിൽ പെടുത്താവുന്ന കഥയാണ് മിച്ചിക്കൽ പദ്മനാഭന്റെ കഥ.
പറഞ്ഞുവരുന്നത് ശാസ്ത്രവും ഗണിതവും – 300 വർഷം മുൻപേ ഭാരതം കണ്ടെത്തി! അതായത് ന്യൂട്ടൺ 1665 – ൽ കാൽക്കുലസ് കണ്ടുപിടിച്ചു എന്ന് ലോകം പറയുന്നു. പക്ഷേ കേരളത്തിലെ സംഗമഗ്രാമ മാധവനും കേരള സ്കൂൾ ഓഫ് അസ്ട്രോണമിയും 1400-കളിൽ തന്നെ കാൽക്കുലസിന്റെ എല്ലാ ആശയങ്ങളും കണ്ടെത്തിക്കഴിഞ്ഞിരുന്നു. സൈൻ, കോസൈൻ, പൈയുടെ അനന്ത ശ്രേണി.
(യുക്തിയും ശാസ്ത്രവും സമന്ന്വയിപ്പിച്ച മണ്ണ്? ഭാരത മണ്ണ്!https://chuvannakatukanittamayyazhi.com/2026/07/15/)
അതിന് 1000 വർഷം മുൻപ് ആര്യഭട്ടൻ “0” കണ്ടുപിടിച്ചു. ഋഷി അക്ഷപാദ ഗൗതമൻ ന്യായശാസ്ത്രം എഴുതി. ഭാരതീയർ ആശയങ്ങൾ കയറ്റി അയച്ചു. പക്ഷേ അതിന്റെ അവകാശങ്ങൾ ഭാരതത്തിൽ അധിനിവേശം നടത്തിയവർ തട്ടിയെടുത്തു.
രണ്ടാമത്തേത് ദേവതകളും സംസ്കാരവും – കടൽ കടന്ന സനാതന ധർമ്മത്തെപറ്റി പറയുമ്പോൾ ഭാരത്തിലുള്ളവർ എല്ലാം അന്തവിശ്വാസമെന്നും മിത്തെന്നും പറഞ്ഞു തള്ളിക്കളയാൻ പ്രേരിപ്പിച്ചു.
ജപ്പാനിലെ മുൻ അംബാസഡർ യാസുകുനി എനോകി പറഞ്ഞു “ജാപ്പനീസ് ദേവതകളിൽ 80% ഭാരതീയരാണെന്നു”.
സരസ്വതി – ബെൻസൈറ്റെൻ, ഗണപതി – കാംഗിറ്റെൻ,
ഇന്ദ്രൻ – തൈശാകുട്ടൻ.
കംബോഡിയയിൽ അങ്കോർ വാട്ട് – ലോകത്തിലെ ഏറ്റവും വലിയ വിഷ്ണുക്ഷേത്രം. ചുമരുകളിൽ മുഴുവൻ രാമായണം.
ഇന്തോനേഷ്യയിൽ ബോറോബുദൂർ, പ്രമ്പാനൻ.
ദേശീയ ചിഹ്നം ഗരുഡൻ
മാലിയിലെ ടിംബക്ടുവിൽ ഭാരതീയർ കണ്ടുപിടിച്ച അറബി അക്കങ്ങൾ കൊണ്ട് ഗണിതം പഠിച്ചു.
വാൾ കൊണ്ടല്ല, ആശയങ്ങൾ കൊണ്ടാണ് ഭാരതം ലോകത്തെ കീഴടക്കിയത്. അതാണ് വസുധൈവ കുടുംബകം. ലോകാ സമസ്താ സുഖിനോ ഭഗവന്തു എന്ന് പറഞ്ഞത്
ഇനി നമ്മൾ മയ്യഴിയേപ്പറ്റി പറയുമ്പോൾ മയ്യഴി മണ്ണിൽ നിന്നുമുയർന്നുവന്ന പോരാളികൾ – മയ്യഴിയുടെ മക്കൾ
അതേ ആശയങ്ങൾ – സ്വാതന്ത്ര്യം, സമത്വം, നീതി – 20-ാം നൂറ്റാണ്ടിൽ മയ്യഴിയിൽ രണ്ട് പേരായി ജനിച്ചു.
ഒന്ന് മുച്ചിക്കൽ പത്മനാഭൻ എന്ന “പപ്പു മാസ്റ്റർ” – നവോത്ഥാന ശിൽപി
1914 ജൂൺ 24. ഫ്രഞ്ച് പോലീസ് ഉദ്യോഗസ്ഥന്റെ മകൻ.
കൊളോണിയൽ കോളേജിൽ ഫ്രഞ്ച് പ്രൊഫസർമാരിൽ നിന്ന് മാർക്സ്, എംഗൽസ്, ലെനിൻസം പഠിച്ചു. ഓപ്പം ശ്രീനാരായണ ഗുരുവിൽ നിന്നും C.H. കണാരനിൽ നിന്നും നവോത്ഥാനം ഉൾക്കൊണ്ടു.
1934 ൽ “യൂത്ത് ലീഗ്” ഉണ്ടാക്കി. ലക്ഷ്യം ഒന്ന് ഫ്രഞ്ചുകാരിൽ നിന്ന് മയ്യഴിയെ മോചിപ്പിക്കൽ.
വായനശാല, നിശാപാഠശാല, പാവപ്പെട്ടവരുടെ വീട് – ഇതായിരുന്നു മുഖം. ഉള്ളിൽ വിപ്ലവം.
ഫ്രഞ്ച് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗം. കാരയ്ക്കൽ ജയിലിൽ കിടന്ന് “കാറൽ മാർക്സ് ജീവിതവും പാഠങ്ങളും” എഴുതി. സോവിയറ്റ് ലാൻഡ് അവാർഡ് കിട്ടി. 14 പുസ്തകങ്ങൾ.
1954 ജൂലൈ 16ന് മയ്യഴി സ്വതന്ത്രമായി. അധികാരം ഏറ്റുവാങ്ങിയ I.K. കുമാരൻ മാസ്റ്ററെ ആ സ്ഥാനത്ത് എത്തിച്ചതും പപ്പു മാസ്റ്റർ ആയിരുന്നു എന്ന് വാമൊഴിയായി പറഞ്ഞുകേട്ടിട്ടുണ്ട്
ഇന്ന് അദ്ദേഹം കോരക്കുറുപ്പാളെ കുന്നിലെ ഞാവൽമരച്ചുവട്ടിൽ കിടക്കുന്നു. ഒരു സ്മാരകശില പോലുമില്ല. എന്നാൽ അതേ കിരക്കുറുപ്പാളുടെ കുന്നുമ്മൽ മരമേതെന്നറിയാതെ മറവു ചെയ്ത സ്ഥലമെവിടെന്നറിയാതെ ഒട്ടേറെ രക്ത സാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം അതും എന്റെ മയ്യഴിയിൽ. അതിൽ കോൺഗ്രസ്സ് നേതാവും മുൻ മന്ത്രിയുമായ സി ഇ ഭരതേട്ടന്റെ പേരും ഉണ്ടെന്നു കേട്ടു.
രണ്ടു മിച്ചിലോട്ട് മാധവൻ – ഫ്രാൻസിലെ മണ്ണിൽ വീണ രക്തസാക്ഷി . മയ്യഴിയിൽ അദ്ദേഹത്തിന് സ്മാരകങ്ങൾ ഒന്നുമില്ലെങ്കിലും അങ്ങ് ഫ്രാൻസിൽ അദ്ദേഹത്തിന് സ്മാരകങ്ങൾ പണിതിട്ടുണ്ട് അദ്ദേഹത്തിന്റെ ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങളെ കണ്ടെത്തി ആദരിച്ചിട്ടുണ്ട്.
പപ്പു മാസ്റ്ററുടെ ബാല്യകാല സുഹൃത്ത്, സഹപാഠി.
ഫ്രാൻസിലെ വിദ്യാർത്ഥി നേതാവ്, ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ.
ഫ്രഞ്ച് പോലീസ് വലെറിയൻ കുന്നിൽ വെടിവെച്ച് കൊന്നു.
പപ്പു മാസ്റ്റർ ജയിലിൽ ഇരുന്ന് എഴുതിയ പുസ്തകം അദ്ദേഹത്തിന് സമർപ്പിച്ചു
“ധീര രക്തസാക്ഷി സ’മിച്ചിലോട്ട് മാധവന്റെ ധീര സ്മരണയ്ക്ക് മുമ്പിൽ”
(ഏകാന്തതയുടെ ഓർമ്മകൾ 109 ലേക്ക് https://chuvannakatukanittamayyazhi.com/2022/05/20/)
ഒരാൾ മയ്യഴിയിൽ നിന്ന് പോരാടി. ഒരാൾ ഫ്രാൻസിൽ രക്തം കൊടുത്തു. രണ്ട് പേരും ഒരേ സ്വപ്നത്തിന് വേണ്ടി.
നമ്മൾ ഭാരതീയർ ചെയ്ത…? ചെയ്തുകൊണ്ടേയിരിക്കുന്ന തെറ്റ് – “ഇറക്കുമതി ചെയ്ത ഐക്കണുകൾക്ക് പിന്നാലെ പോവുന്നു
ഇവിടെയാണ് ഏറ്റവും വലിയ വേദന.
അതുകൊണ്ടായിരിക്കും മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന പ്രയോഗം തന്നെയുണ്ടായത്
2000 വർഷം മുമ്പ് ഇന്ത്യയുടെ ആശയങ്ങൾ ജപ്പാനിൽ എത്തി ആരാധിക്കപ്പെട്ടു.
1000 വർഷം മുമ്പ് കേരളത്തിന്റെ കാൽക്കുലസ് യൂറോപ്പിൽ എത്തി അവർക്ക് നോബൽ സമ്മാനം കിട്ടി.
70 വർഷം മുമ്പ് മുച്ചിക്കലും മാധവനും സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ കൊടുത്തു.
പക്ഷേ ഇന്ന്?
നമ്മുടെ യുവത്വം Che Guevara-യുടെ ഫോട്ടോ പ്രൊഫൈലിൽ വെക്കും. ബാനറും ടി ഷർട്ടും തൊപ്പിയും ധരിക്കും. നേതാക്കൾ വിദേശ വിപ്ലവകരെ ഉദ്ധരിക്കും.
പക്ഷേ ആര്യഭട്ടനെയും സംഗമഗ്രാമ മാധവനെയും പാഠപുസ്തകത്തിൽ ഒരു വരി.
മുച്ചിക്കൽ പത്മനാഭനെയും മിച്ചിലോട്ട് മാധവനെയും എം.എൻ. റോയ്, എസ്.എ. ഡാങ്കെയുടെ പേരിൽ ഒരു തെരുവിന്റെ പേര് പോലുമില്ല.
ജപ്പാൻ നമ്മുടെ സരസ്വതിയെ ബെൻസൈറ്റെൻ ആയി ആരാധിക്കുന്നു.
കംബോഡിയ അങ്കോർ വാട്ട് സംരക്ഷിക്കുന്നു. എന്നാൽ നമ്മൾ ഭാരതീയർ എല്ലാം അന്ധവിശ്വാസം മിത്തു എന്നുപറഞ്ഞു ജനങ്ങളെ വഴിതെറ്റിക്കുന്നു
പ്രകൃതിയെ സ്നേഹിക്കാൻ നശിപ്പിക്കാതിരിക്കാൻ ദൈവീക പരിവേഷം നൽകി മലകൾ ഇടിക്കരുത് മരങ്ങൾ മുറിക്കരുത് കാവുകൾ നശിപ്പിക്കരുത് നദികളും അരുവികളും മലിനമാക്കരുത് എന്ന് നമ്മുടെ പൂർവീകർ നമ്മളോട് പറഞ്ഞപ്പോൾ എല്ലാം അന്ധവിശ്വാസമെന്നു പറഞ്ഞു നശിപ്പിക്കാൻ തുടങ്ങി അതോടെ നമ്മുടെ നാശവും തുടങ്ങി .
ഒപ്പം ഭാരതീയർ നമ്മുടെ രക്തസാക്ഷികളെ മറക്കുന്നു.
ഓർക്കുക, അല്ലെങ്കിൽ ചരിത്രം നമ്മളെ മറക്കും
ഭാരതത്തിന്റെ കഥ രണ്ട് ഭാഗമാണ്.
ഒന്ന് അഭയവും ആശ്രയവും നൽകിയ കഥ – ആര്യഭട്ടൻ, ഗൗതമൻ, സംഗമഗ്രാമ മാധവൻ,
6-ാം നൂറ്റാണ്ട് മുതൽ 12-ാം നൂറ്റാണ്ട് വരെ ലോകത്തെ ഏറ്റവും വലിയ സർവ്വകലാശാലകളിൽ ഒന്നായിരുന്നു. തക്ഷശില, നളന്ദ പോലെ. കാളിദാസൻ, വരാഹമിഹിരൻ ഒക്കെ ഇവിടെ പഠിച്ചതായി പറയുന്നു
വിദ്യയുടെ പീഠം !പണ്ടുകാലത്ത് വിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവിടെ വന്നാണ് പഠിച്ചത്.
എല്ലാം സ്വായത്തമാക്കിക്കഴിഞ്ഞപ്പോൾ കുറെയൊക്കെ കടൽ കടത്തി ശേഷിക്കുന്നവ അഗ്നിക്കിരയാക്കി.
രണ്ടു. രക്തവും ജീവനും നൽകിയ കഥ – മുച്ചിക്കൽ പത്മനാഭൻ, ബാഗ്ത് സിങ് , സുഭാഷ് ചന്ദ്രബോസ് അങ്ങനെ അങ്ങനെ നീളുന്നപേരുകൾ.
ഒന്നാമത്തേതിൽ നമ്മൾ ലോകത്തിന് വെളിച്ചം കൊടുത്തു.
രണ്ടാമത്തേതിൽ നമ്മുടെ മക്കൾ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ കൊടുത്തു.
ഇനിയും നമ്മൾ ചെഗ്വേരയെ മാത്രം കൊണ്ടാടി, പപ്പു മാസ്റ്ററെ മറന്നാൽ, ഇ എം എസ്സിനെ അച്യുതാനന്ദനെ കോടിയേരിയെ പുഷ്പ്പനെ മറന്നാൽ
നമ്മുടെ ചരിത്രം ഒരു കടം വാങ്ങിയ ചരിത്രമായി മാറും.
പിന്നെ ആര്യഭട്ടനേയും – അക്ഷപാദ ഗൗതമനേയും മാധവനേയും മറന്നു മിച്ചലോട്ട് മാധവനേയും മൂച്ചിക്കൽ പദ്മനാഭനെയും മറന്നവരോടായിപ്പറയട്ടെ
മയ്യഴി “എന്റെ മയ്യഴി” മാത്രമല്ല. ആര്യഭട്ടന്റെയും – അക്ഷപാദ ഗൗതമന്റെയും മാധവന്റെയും മിച്ചലോട്ട് മാധവന്റെയും മൂച്ചിക്കൽ പദ്മനാഭന്റെയും ഭാരതം കൂടിയാണ്.
അവരെ ഓർക്കുക. അവരുടെ പേര് പറയുക. അവർക്കൊരു സ്മാരകം വെക്കുക.
നമ്മുടെ കുട്ടികൾ യഥാർത്ഥ ചരിത്രം പഠിക്കട്ടെ
നമ്മളെ നൂറ്റാണ്ടുകളോളം അടിമകളാക്കി ഭരിച്ച പാശ്ചാത്യരുടെയും മുഗളന്മാരുടെയും ചരിത്രമാണ് ഇന്ന് നമ്മുടെ പാഠപുസ്തകങ്ങളിൽ. അവർ നമ്മുടെ പൈതൃകങ്ങളെ ഇല്ലാതാക്കി, നമ്മുടെ ദേവാലയങ്ങൾ തകർത്തു, നമ്മുടെ വിജ്ഞാനകേന്ദ്രങ്ങൾ ചുട്ടെരിച്ചു. എന്നിട്ടും അവരുടെ “വീരഗാഥകഥകളാണ് നമ്മുടെ കുട്ടികൾ ഇപ്പോഴും പഠിക്കുന്നത്.
ഇത് മാറേണ്ടിയിരിക്കുന്നു. നമ്മുടെ വിദ്യാഭ്യാസ കരിക്കുലം അടിമുടി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
നമ്മൾ ഇതുവരെ പഠിച്ചത് എന്ത്?
ബ്രിട്ടീഷുകാരും മുഗളന്മാരും എഴുതിത്തന്ന ചരിത്രം മാത്രം.
ആര്യഭട്ടനെ ഒരു വരിയിൽ ഒതുക്കി, പക്ഷേ ഒരു കൊള്ളക്കാരന്റെ ജീവചരിത്രം 5 പേജ്.
സംഗമഗ്രാമ മാധവൻ കണ്ടുപിടിച്ച കാൽക്കുലസിനെക്കുറിച്ച് ഒന്നുമില്ല. പക്ഷേ ന്യൂട്ടൺ മാത്രം.
നളന്ദയും തക്ഷശിലയും ഇല്ലാതാക്കിയവരുടെ പേര് “വലിയ ഭരണാധികാരികൾ” എന്ന പേരിൽ.
ഇതൊരു ചരിത്രമല്ല. ഇത് ഒരു മാനസിക അടിമത്തം ആണ്.
PM SHRI യെ എതിർക്കുന്നവരുടെ ഭയം എന്ത്?
PM SHRI സ്കൂളുകൾ വരുമ്പോൾ, കരിക്കുലം മാറുമ്പോൾ ഇവർക്ക് പേടിയാകുന്നത് എന്തുകൊണ്ടാണ്?
കാരണം ഒന്ന് മാത്രം! യഥാർത്ഥ ചരിത്രം പുറത്തുവരും എന്ന പേടി.
അവർ എന്ത് ഉദ്ദേശത്തോടെയാണോ നമ്മുടെ ചരിത്രം മറച്ചുപിടിച്ച് കരിക്കുലം ഉണ്ടാക്കിയത്, ആ കളി ഇനി നടക്കില്ല എന്ന് അവർക്ക് നന്നായി അറിയാം.
നമ്മുടെ കുട്ടികൾ ചോദിക്കും:
“അങ്കോർ വാട്ട് പണിതത് ആരാണ്?”
“0 കണ്ടുപിടിച്ചത് ആരാണ്?”
“മുച്ചിക്കൽ പത്മനാഭനും മിച്ചിലോട്ട് മാധവനും ആരാണ്?”
“നമ്മുടെ ക്ഷേത്രങ്ങൾ തകർത്തത് ആരാണ്?”
ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വരും. അതാണ് അവരുടെ ഭയം.
പുതിയ കരിക്കുലത്തിൽ എന്ത് വേണം?
പൈതൃക പഠനം; ആര്യഭട്ടൻ, ചാണക്യൻ, സംഗമഗ്രാമ മാധവൻ, സുശ്രുതൻ, ഭാസ്കരാചാര്യൻ. കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ്.
പ്രാദേശിക ചരിത്രം; ഓരോ സംസ്ഥാനത്തിന്റെയും പോരാളികൾ. മയ്യഴിയിലെ മുച്ചിക്കൽ പത്മനാഭൻ, മിച്ചിലോട്ട് മാധവൻ. കേരളത്തിലെ പഴശ്ശിരാജ. മഹാരാഷ്ട്രയിലെ ശിവാജി. വീർ സവർക്കർ
സാംസ്കാരിക ബന്ധം; ജപ്പാനിലെ ബെൻസൈറ്റെൻ മുതൽ കംബോഡിയയിലെ അങ്കോർ വാട്ട് വരെ – ഇന്ത്യ ലോകത്തിന് കൊടുത്ത സംഭാവന.
അടിമത്തത്തിന്റെ യാഥാർത്ഥ്യം എന്താണ് സംഭവിച്ചത് എന്ന് മറച്ചുവെക്കാതെ, പക്ഷേ വിദ്വേഷം വളർത്താതെ പഠിപ്പിക്കുക. അപ്പോൾ മാത്രമേ “Never Again” എന്ന് പറയാൻ പറ്റൂ.
നമ്മൾ Che Guevara-യെ ആഘോഷിക്കുമ്പോൾ പപ്പു മാസ്റ്ററെ മറക്കുന്നു.
നമ്മൾ ന്യൂട്ടനെ പഠിക്കുമ്പോൾ സംഗമഗ്രാമ മാധവനെ മറക്കുന്നു.
നമ്മൾ മുഗൾ ഭരണത്തെ “സുവർണ്ണകാലം” എന്ന് പഠിക്കുമ്പോൾ നളന്ദ കത്തിച്ചതിനെ മറക്കുന്നു.
ഇനി ഇത് മാറണം.
നമ്മുടെ കുട്ടികൾ യഥാർത്ഥ ചരിത്രം പഠിക്കട്ടെ.
അവർക്ക് അവരുടെ പൈതൃകത്തെക്കുറിച്ച് അഭിമാനം തോന്നട്ടെ.
അവർ അടിമകളുടെ പിൻമുറക്കാരല്ല, ലോകത്തിന് വെളിച്ചം കൊടുത്ത ഒരു നാഗരികതയുടെ അവകാശികളാണ് എന്ന് അവർ അറിയട്ടെ.
അതിന് വേണ്ടിയാണ് കരിക്കുലം മാറ്റം. അതിന് വേണ്ടിയാണ് PM SHRI.
ഇതിനെ എതിർക്കുന്നത് ചരിത്രത്തെ ഭയക്കുന്നത് കൊണ്ട് മാത്രമാണ്.
ഒരു രാഷ്ട്രത്തിന്റെ ആത്മാവ് അതിന്റെ മറന്നുപോയ മഹാപ്രതിഭകളിലാണ് എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് നിർത്തട്ടെ
മഠത്തിൽ ബാബു ജയപ്രകാശ്…………✍️My WatsApp Contact No 9500716709

Thank you and have a brilliant rainy day Babu Jayaprakash.
LikeLike