ചരിത്രം കുറിച്ച യോഗം: 28 മുഖ്യമന്ത്രിമാർ ഒന്നിച്ചപ്പോൾ ഭാരതം ഒറ്റക്കെട്ടായി

https://www.facebook.com/share/r/1Etw6S5jZb

ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ ആദ്യമായി നീതി (NITI) ആയോഗ് ഭരണസമിതി യോഗത്തിൽ 28 സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ ഒരുമിച്ചിരുന്നു. ഇതുവരെ കാണാത്ത ഐക്യത്തിന്റെ കാഴ്ചയാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്.

സ്വാതന്ത്ര്യത്തിനു ശേഷം ഇത്തരം ദേശീയ വേദികൾ ചേരുമ്പോൾ ചില സംസ്ഥാനങ്ങൾ നിഷേധാത്മക മനോഭാവത്തോടെ വിട്ടുനിൽക്കുന്നത് പതിവായിരുന്നു. ബഹിഷ്കരണത്തിന്റെ ആ പഴയ രാഷ്ട്രീയം ഇന്ന് കാലത്തിന്റെ ചവറ്റുകുട്ടയിലായി. പകരം, ഭരണ – പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരും ഒരേ മേശയ്ക്ക് ചുറ്റുമിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മറ്റ് പ്രതിപക്ഷ മുഖ്യമന്ത്രിമാരായ വിജയ് ജോസഫിനെയും പോലുള്ളവർ വരെ രാജ്യത്തിന്റെ പൊതുവായ വികസന ലക്ഷ്യത്തിനായി സജീവമായി പങ്കെടുത്തു എന്നത് പുതിയ രാഷ്ട്രീയ പക്വതയുടെ തെളിവാണ്.

നമ്മുടെ രാജ്യം ഇന്ന് അതിനിർണായകമായ ഒരു സന്ധിയിലാണ്. കോവിഡ് മഹാമാരിയുടെ മുറിവുകൾ ഉണങ്ങും മുൻപേ മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ ലോകത്തെ ഉലയ്ക്കുന്നു. ഇതിനിടയിൽ ചൈനയുടെ അതിർത്തിയിലെ പ്രകോപനങ്ങളും, ഇന്തോ – പസഫിക് മേഖലയിലെ അവരുടെ കടന്നുകയറ്റ ശ്രമങ്ങളും നമുക്ക് നിരന്തര വെല്ലുവിളിയാണ്. മറുവശത്ത്, അമേരിക്കയുടെ ഇരട്ടത്താപ്പും നാം കാണുന്നു. ഒരു വശത്ത് സൗഹൃദം പറയുമ്പോഴും മറുവശത്ത് സ്വന്തം താൽപര്യങ്ങൾക്ക് അനുസരിച്ച് നിലപാട് മാറ്റുന്ന അവരുടെ നയതന്ത്രം ഭാരതം തിരിച്ചറിയുന്നുണ്ട്. ഈ സങ്കീർണ്ണമായ ആഗോള സാഹചര്യത്തിൽ ലോകത്തിന്റെ കണ്ണുകൾ ഇന്ത്യയിലേക്കാണ്.

ഈ വെല്ലുവിളികളെ നേരിടാൻ ലോകം അംഗീകരിച്ച കരുത്തുറ്റ നേതൃത്വം ഇന്ന് നമുക്കുണ്ട്. ആ നേതൃത്വത്തിന് കീഴിൽ രാഷ്ട്രീയ വൈരാഗ്യങ്ങൾ മറന്ന് ഒറ്റക്കെട്ടായി നിൽക്കുകയാണ് വേണ്ടത്. രാജ്യത്തിന്റെ സ്ഥിരതയും സുരക്ഷയുമാണ് നമ്മുടെ ആദ്യ പരിഗണന.

ഈ ലക്ഷ്യം മുൻനിർത്തിയാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭാരതം വൻ വികസന പദ്ധതികൾ നടപ്പാക്കുന്നത്. ഇന്തോ – പസഫിക്കിന്റെ കാവൽക്കാരായി നിലകൊള്ളുന്ന ഈ ദ്വീപുകളിലെ തുറമുഖങ്ങളും സൈനിക അടിസ്ഥാന സൗകര്യങ്ങളും നമ്മുടെ സമുദ്ര സുരക്ഷയ്ക്ക് മാത്രമല്ല, മേഖലയിലെ മുഴുവൻ സൗഹൃദ രാജ്യങ്ങൾക്കും കരുത്താകും. ചൈനയുടെ വെല്ലുവിളികളെ ചെറുക്കാൻ ഈ കരുത്ത് അനിവാര്യമാണ്.

ഒപ്പം, ISRO – യുടെ ചന്ദ്രയാൻ, ആദിത്യ വിജയങ്ങളും DRDO – യുടെ മിസൈൽ കരുത്തും ചേർന്ന് ‘ആത്മനിർഭർ ഭാരത്’ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുകയാണ്. പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത നേടുന്നതോടെ നമ്മൾ ആയുധങ്ങൾക്ക് വേണ്ടി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിച്ചു. ഇന്ന് തേജസ് യുദ്ധവിമാനവും ബ്രഹ്മോസ് മിസൈലും മുതൽ സൗഹൃദ രാജ്യങ്ങൾക്ക് വരെ നാം കയറ്റുമതി ചെയ്യുന്നു. ‘വസുധൈവ കുടുംബകം’ എന്ന നമ്മുടെ സംസ്കാരം ഉയർത്തിപ്പിടിച്ച്, ആഫ്രിക്ക മുതൽ തെക്കുകിഴക്കൻ ഏഷ്യ വരെയുള്ള രാജ്യങ്ങൾക്ക് സാങ്കേതികവിദ്യയും സഹായവും നൽകി നമ്മൾ അവരുടെയും കരുത്താകുന്നു.

ഈ അടുത്ത് ദുബായ് ഇന്റർനാഷണൽ എയർ ഷോയിൽ വെച്ച് നടന്ന സംഭവം ഓർക്കുന്നോ! ലോകം മുഴുവൻ ഇന്ത്യയുടെ വളർച്ചയെ, സ്പെഷ്യലി നമ്മടെ ആയുധ നിർമ്മാണത്തിലെ കുതിപ്പിനെ, വായും പൊളിച്ച് നോക്കി നിന്ന സമയം.

അന്നാണ് നമ്മൾ തദ്ദേശീയമായി ഉണ്ടാക്കിയ തേജസ്സ് ഫൈറ്റർ ജെറ്റിന്റെ വിശ്വാസ്യത പൊളിക്കാൻ വേണ്ടി ആരോ അട്ടിമറി ശ്രമം നടത്തിയിട്ടുണ്ടോ! ഇപ്പൊൾ നടക്കുന്ന അന്വേഷണത്തിൽ കിട്ടുന്ന വിവരം അതാണെന്ന് പറയപ്പെടുന്നു.

അന്തിമ റിപ്പോർട്ട് വരുന്ന വരെ വെയ്റ്റ് ചെയ്യാം… എന്നിട്ട് കണക്ക് തീർക്കാം!

പറഞ്ഞു വരുന്നത് ഇത്തരം സാഹചര്യത്തിൽ എല്ലാം തിരിച്ചറിഞ്ഞു 28 മുഖ്യമന്ത്രിമാർ ഒരുമിച്ച ഈ യോഗം വെറുമൊരു ചടങ്ങല്ല. ഇത് ഒരു പ്രഖ്യാപനമാണ്. കോവിഡിനെ അതിജീവിച്ച പോലെ, ചൈനയുടെ ഭീഷണിയെയും അമേരിക്കയുടെ ഇരട്ടത്താപ്പിനെയും നമ്മൾ ഒരുമിച്ച് മറികടക്കും. ഭിന്നതകളിൽ അല്ല, ഐക്യത്തിലാണ് നമ്മുടെ ശക്തി.

ദിവസവും രാവിലെ പത്രമോ ടി.വി.യോ നോക്കിയാൽ നെഗറ്റീവ് വാർത്തകൾ മാത്രം വായിക്കേണ്ടി വരുന്ന നമുക്ക്, ഈ യോഗത്തിന്റെ വാർത്ത ഒരു ഉണർവ് ഉണ്ടാക്കട്ടെ. ലോകം അംഗീകരിച്ച നേതൃത്വത്തിന് കീഴിൽ, ISRO-യുടെയും DRDO-യുടെയും കരുത്തിൽ, ആൻഡമാൻ മുതൽ അരുണാചൽ വരെ ഒരേ മനസ്സോടെ നിന്നാൽ ഈ നൂറ്റാണ്ട് ഭാരതത്തിന്റേതാകും. അതാണ് ചരിത്രം കുറിച്ച ഈ യോഗം നൽകുന്ന പ്രതീക്ഷ.

ഭാരതത്തിലെ മാധ്യമങ്ങളോട് പറയാനുള്ളത് ഒരൊറ്റ കാര്യം മാത്രം!

പണ്ട് നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി പറഞ്ഞ വാക്കുകൾ ഓർക്കണം!

രാജ്യസുരക്ഷയെ മുൻനിർത്തി വാർത്തകൾ കൊടുക്കണം!

രാജ്യം കഴിഞ്ഞിട്ടേ ബാക്കിയെന്തുമുള്ളൂ,! 

ഒന്നുകൂടി ഓർമ്മപ്പെടുത്തട്ടെ      ഭാരതത്തിൽ നിന്ന് വിച്ഛേദിക്കപ്പെട്ടുപോയ ‘സിന്ധ്’ എന്ന സ്ഥലം ഉണ്ടായിട്ടും, തിരിച്ചു ഭാരതത്തിലേക്ക് ലയിക്കുമെന്നുള്ള പ്രതീക്ഷയിൽ തന്നെയാണ് നമ്മൾ ഇന്നും ‘ജനഗണമന’ എന്ന ദേശീയഗാനം പാടിക്കൊണ്ടിരിക്കുന്നത്!

അതുപോലെ, സ്ഥിരം പാടിക്കൊണ്ടിരുന്ന ‘വന്ദേമാതരം’ ഇടയ്ക്കു ഇല്ലായത് ഇപ്പോൾ   നിർബന്ധമാക്കിയതും ഇത്തരം ഉദ്ദേശത്തോടെത്തന്നെ. സർവ്വമതങ്ങളും വിശ്വസിക്കുന്നു: കൂട്ടപ്രാർത്ഥനയ്ക്ക് ഫലസിദ്ധി ലഭിക്കുമെന്ന്!

പണ്ടൊക്കെ സ്കൂളിൽ സ്ഥിരം ചൊല്ലിയിരുന്ന ‘അഖിലാണ്ഡമണ്ഡലം’ എന്ന പ്രാർത്ഥനയൊക്കെ തിരിച്ചുകൊണ്ടുവരണം… നല്ലതേ വരൂ! അതേപ്പറ്റി ഒരു ആർട്ടിക്കിൾ ഞാൻ എഴുതിയിട്ടുണ്ട്. ലിങ്ക് കോപ്പി ചെയ്യുന്നു.

സത്യമേവ ജയതേ https://chuvannakatukanittamayyazhi.com/2023/02/04/

28 മന്ത്രിമാർ ഒരുമിച്ച് അത്തരം തീരുമാനങ്ങൾ എടുക്കുമെന്ന പ്രതീക്ഷ പുലർത്തി അവസാനിപ്പിക്കുമ്പോഴും ഒന്ന് പറയട്ടെ:

മാറ്റുവിൻ ചട്ടങ്ങളെ, മാറ്റാം നമുക്കീ ഭാരതത്തെ!

മഠത്തിൽ ബാബു ജയപ്രകാശ്……….✍️ My Watsapp Contact No +9500716709

Leave a Comment