കരുണാകര ശാപമേറ്റ്‌ വലയുന്ന ഒരു ഇന്ത്യൻ സംഘടനാ നേതൃത്വം

Time Taken To Read 6 Minutes

കരുണാകര ശാപമേറ്റ്‌ വലയുന്ന അഖിലേന്ത്യാ സംഘടനാ നേതൃത്വത്തിന് ഡൽഹിയിൽ നിന്നുള്ള റിമോട്ട് സർജറികൊണ്ട് നീങ്ങുമോ?

കരുണാകരൻ പോയതിൽ പിന്നെ പിടിവിട്ട സംഘടനാ നേതൃത്വത്തിനെ ലീഡറുടെ ശാപം  ഇന്നും തീരാതെ   പിന്തുടരുകയാണോ?

ഇങ്ങനെ പറയാൻ കാരണം നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സഒരു നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേന്ദ്ര നേതൃത്വം ശുപാർശ ചെയ്യുന്നു എന്ന വാർത്ത കേൾക്കുമ്പോൾ സാധാരണ പ്രവർത്തകന്റെ മനസ്സിൽ വരുന്ന ചോദ്യം ഒന്നേയുള്ളൂ: ഇത് രാഷ്ട്രീയമാണോ അതോ റിമോട്ട് സർജറിയിലൂടെ നടത്തുന്ന ആത്മഹത്യാ നിലപാടാണോ ?

2021 ൽ  സ്വർണ്ണത്തളികയിൽ ഭരണം സ്വീകരിക്കേണ്ടതിന് പകരം കോളാമ്പിയുമായി അഞ്ചുകൊല്ലം ഇടതുപക്ഷത്തിനൊപ്പം നിഷ്ക്രിയനായി നടക്കേണ്ടി വന്നു അതല്ലേ സത്യം ? അന്ന് വൈദ്ദുതി ആഘാതമേറ്റതായിരുന്നു കരണമായതെങ്കിൽ ഇന്ന് അധികാര വടം വലി !

കളത്തിലിറങ്ങാതെ ക്യാപ്റ്റൻ സ്ഥാനം കരസ്ഥമാക്കാൻ തഞ്ചം നോക്കി ചതിക്കുഴി ഒരുക്കി കാത്തിരിക്കുന്ന ചില നേതാക്കളുടെ ചെയ്തികൾ കാണുമ്പോൾ ഓർമ്മവരുന്നത് ?  

ചിലന്തി (പ്രത്യേകിച്ച് വല നെയ്യുന്ന ചിലന്തിയെ പ്പോലെ?). ഇര വരുന്ന വഴി നോക്കി പതുങ്ങി ഇരിക്കും. വലയിൽ ഒട്ടിപ്പിടിക്കുന്ന നൂലും ഒട്ടാത്ത നൂലും ഉണ്ട്.ചിലന്തി ഒട്ടാത്ത നൂലിലൂടെ നടന്നു  വലയുടെ ഒരറ്റത്ത് അല്ലെങ്കിൽ നടുവിൽ അനങ്ങാതെ കാത്തിരിക്കും. 

ഇര വലയിൽ തൊടുമ്പോൾ ഉണ്ടാകുന്ന വൈബ്രേഷൻ അറിഞ്ഞ് ഓടിയെത്തും. ഇരയെ കടിച്ച് വിഷം കുത്തിവെച്ച് തളർത്തും പിന്നെ നൂൽ കൊണ്ട് ചുറ്റി പൊതിഞ്ഞ് കെട്ടും.. ഇരയുടെ ശരീരത്തിലേക്ക് കുത്തിവെച്ച് ഉള്ളിലുള്ളതെല്ലാം ദ്രവരൂപത്തിലാക്കി ചിലന്തി വലിച്ചെടുക്കും. 

രാഷ്ട്രീയത്തിൽ   ഇത് അടുത്തായി കണ്ടുവരുന്ന ഒരുതരം പ്രവണതയാണ്, പണ്ടൊന്നും അത്ര പ്യാപകമായി കണ്ടിട്ടില്ല! എന്റെ ഊഹം ശരിയാണെങ്കിൽ സത്യൻ  അന്തിക്കാടിന്റെ സന്ദേശം സിനിമ ഇറങ്ങിയത് മുതൽ? താതീകാചാര്യൻ കുമാരപിള്ള (ശങ്കരാടി) സഖാവ് കോട്ടപ്പള്ളിയോട് (ശ്രീനിവാസൻ) പറയുന്ന ഡയലോഗ് …. കൊള്ളാവുന്ന പ്രവർത്തകരുടെ പേരിൽ വല്ല പെണ്ണുകേസോ അടിപിടിക്കേസോ ആരോപിച്ചു നാറ്റിക്കുക !

ഇപ്പോൾ ഇത് പല സന്ദർഭങ്ങളിലായി പലയിടങ്ങളിൽ പരീക്ഷിച്ചു വിജയിപ്പിച്ചെടുത്തിട്ടുണ്ട്. ചില മന്ത്രിമാരും പ്രമുഖരും ഓക്കേ അതിൽ പെട്ട് രാജിവെച്ചിട്ടുണ്ട്. 

ഏറ്റവും ഒടുവിൽ ഇത് പരീക്ഷിച്ചു വിജയിച്ചത് പാലക്കാടാണ്.  അതുപോലെ തോറ്റുപോആ നേതാവിന് അൽപ്പം ചങ്കൂറ്റവും വാചാലതയും  കൂടുതൽ ഉള്ളതുകൊണ്ട് ഇത്തരം വിഷത്തിനെ അതിജീവിക്കാനുള്ള ഇമ്മ്യൂണിറ്റി പവർ ഉള്ളത് കൊണ്ട് രക്ഷപെട്ടു ) പാലക്കാട്ടെ ആൾക്ക് ഇമ്മ്യൂണിറ്റി ഉണ്ടായിരുന്നു എങ്കിലും അത്ര പോര ഒരുവിധം പിടിച്ചുനിന്നു ..!

എന്നാൽ സ്വന്തം പക്ഷത്തെ ഒരു നേതാവിനെ ഒതുക്കി ഭക്ഷിക്കാൻ വലയിട്ട് പിടിച്ചു വിഷം കുത്തി വെച്ചെങ്കിലും ഒരു വാതരോഗിയെപ്പോലെ ആയി ആ വെക്തി കണ്ണൂരിൽ ഇപ്പോഴുമുണ്ട്. ചത്തതിനൊക്കുമോ ജീവിച്ചിരിക്കിലുമെന്നു പറയുന്നത് പോലെ  ?

പറഞ്ഞു വരുമ്പോൾ ഇതുകൂടി പറയാതെ പോവുന്നത് ശരിയല്ല. കെ കരുണാകരനെതിരെ ഇത്തരം നിരന്തരം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട് അദ്ദേഹവും ഇമ്മ്യൂണിറ്റി ശക്തികൊണ്ട് പിടിച്ചു നിന്ന് അവസാനം വരെ ജീവിച്ചു

പറഞ്ഞുവരുന്നത്  ജനവിധി തേടി മത്സര രംഗത്തേക്ക് ഇറങ്ങാത്ത ഒരാളെ മുഖ്യമന്ത്രി കസേരയിൽ ഇരുത്താൻ നോക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. കേരളത്തിൽ ……. നേതാവായി തിളങ്ങിയ നേതാവ് മത്സരിച്ചു ജയിച്ചിട്ടുണ്ട്. നിയമസഭയിൽ സംഘടനയുടെ മുഖമായി നിന്ന് സർക്കാരിനെ പ്രതിരോധിക്കുന്ന നേതാവ്. പിന്നെ എന്തിനാണ് ഡൽഹിയിൽ ഇരുന്ന് റിമോട്ട് കൺട്രോൾ രാഷ്ട്രീയം കളിക്കുന്നത്?

മറ്റൊരു മുതിർന്ന നേതാവ് അത്യാവശ്യം ഹിന്ദിയും ഇഗ്‌ളീഷും മലയാളവും അറിയാവുന്ന ആഭ്യന്തരം വരെ കൈകാര്യം ചെയ്ത നേതാവും ഉണ്ട്. മന്ത്രിയായും പ്രതിപക്ഷ നേതാവായും വർഷങ്ങളുടെ പരിചയമുള്ള നേതാവ്. താഴെത്തട്ടിൽ നിന്ന് വളർന്നുവന്ന, സംസ്ഥാനത്തിന്റെ മുക്കും മൂലയും അറിയുന്ന നേതാക്കൾ ഉണ്ടായിട്ടും പാർലമെന്റിൽ ഇരിക്കുന്ന ഒരാളെ ഡൽഹിയിൽ നിന്ന് പറഞ്ഞുവിടുന്നത് ഏത് തരം രാഷ്ട്രീയ യുക്തിയാണ്?

ഇടയ്ക്കു  കേരളത്തിൽ ഒരു വനിതാ മുഖ്യ മന്ത്രി എന്ന് കേട്ടപ്പോൾ കുറെ ആനിമേറ്റഡ് ഫോട്ടോവും, ഭരണത്തിൽ കൂടുതൽ പിടിമുറുക്കാമെന്ന പ്രതീക്ഷയിൽ മറ്റൊരു പ്രഭലകക്ഷിയുടെ നേതാവിന് ലഡ്ഡുപൊട്ടിയ അനുഭവം! അദ്ദേഹം വേണ്ടിവന്നാൽ കാട്ടിൽ ഒരു സീറ്റുറപ്പിച്ചു കാത്തിരുന്ന് . അവരെ സംബന്ധിച്ചു കലത്തിൽ നിന്നുപോയാൽ കഞ്ഞിക്കലത്തിൽ അത്രമാത്രം ?

ഇനി അഖിലേന്ത്യാ നേതാവ് ഒറ്റമൂലിക്ക് ഇതെങ്ങാനും പരീക്ഷിക്കുമോ ?

ഇതിനു മുൻപ് ഞാൻ എഴുതിയ ഒരു ബ്ലോഗ് ഉണ്ട് “എന്നെതല്ലേണ്ട അമ്മാവാ ഞാൻ നന്നാവില്ല” താൽപ്പര്യമുള്ളവർക്ക് വായിക്കാം ലിങ്ക് താഴെ ഉൾപ്പെടുത്തിയിട്ടുണ്ട് 

എന്നേ തല്ലേണ്ടമ്മവാ ഞാൻ നന്നാവില്ല
https://chuvannakatukanittamayyazhi.com/2025/09/17/

ഇത്തരത്തിലുള്ള പരീക്ഷണമൊന്നും ആദ്ദ്യത്തേതല്ല . പോണ്ടിച്ചേരിയിൽ ഇതേ കളി കളിച്ചതാണ്. സംസ്ഥാന നേതൃത്വത്തെ മറികടന്ന് ഡൽഹിയുടെ താൽപര്യം അടിച്ചേൽപ്പിച്ചു. ഫലം എന്തായി? സംഘടന ഒന്നടങ്കം തൂത്തുവാരി പോയി. അധികാരം നഷ്ടപ്പെട്ടു, പാർട്ടി തകർന്നു. 

ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് – എവിടെ നോക്കിയാലും ഇതേ കഥ. സംസ്ഥാന ഘടകങ്ങളെ വിശ്വാസത്തിലെടുക്കാതെ കമെന്റിങ് ഓർഡർ നൽകി തീരുമാനം അടിച്ചേൽപ്പിക്കുമ്പോൾ തോൽവി ഉറപ്പാണ്. ഇപ്പോൾ ആ പരീക്ഷണശാല കേരളത്തിലേക്ക് മാറ്റിയിരിക്കുന്നു. 

ഇത് ആത്മഹത്യാ തിയറി തന്നെ

സ്വന്തം കാലിൽ കോടാലി വെക്കുന്നതിനെയാണ് ആത്മഹത്യാ തിയറി എന്ന് പറയുന്നത്. കേരളത്തിൽ സഘടനയ്‌ക്ക് ഇനി നഷ്ടപ്പെടാൻ അധികാരം പോലുമില്ല. ഉള്ളത് കുറച്ച് എം. എൽ.എ മാരും പ്രതിപക്ഷ സ്ഥാനവും മാത്രം. അതും കൂടി കളഞ്ഞുകുളിക്കാനുള്ള പദ്ധതിയാണ് ഡൽഹിയിൽ നിന്ന് വരുന്നത്.

ഇപ്പോൾ ഉയർത്തിക്കാട്ടുന്ന നേതാവ് മഴയും വെയിലും കൊണ്ട് തെരുവിൽ ഇറങ്ങി സമരം ചെയ്യുന്ന, സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന ഒരു നേതാവിനെ മാറ്റിനിർത്തി, ജനങ്ങളുമായി  ബന്ധവുമില്ലാത്ത ആളെ കൊണ്ടുവന്നാൽ കേരളത്തിലെ ജനം എങ്ങനെ സ്വീകരിക്കും? 

അഖിലേന്ത്യാ സംഘടനയുടെ പ്രശ്നം എന്താണ്? സംസ്ഥാന നേതാക്കളെ വിശ്വാസമില്ല. താഴെത്തട്ടിൽ നിന്ന് വരുന്നവരെ അംഗീകരിക്കില്ല. ഡൽഹി വൃത്തങ്ങളിൽ കറങ്ങുന്നവർ മാത്രം മതി. ഈ അഹങ്കാരമാണ് സംഘടനയെ രാജ്യമെമ്പാടും തകർത്തത്. 

ഇത്തരം നിലപാടിനെതിരെ നിലകൊണ്ടതുകൊണ്ടാണ് കരുണാകരനെ ഒതുക്കിയത് !അതുപോലെ രാജേഷ് പയലറ്റിന്റെ ദുരൂഹ മരണത്തിലുമെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. വിശ്വ പൗരനോട് പുലർത്തുന്ന മനോഭാവവും ഇതുതന്നെയല്ലേ? ഈ മനോഭാവത്തോടെയാണ് പണ്ട് കരുണാകരനെ  വർക്കിംഗ് കമ്മിറ്റിയിൽ ഉൾപെടുത്താതിരിക്കാൻ രണ്ടു പേർ ചട്ടം കൂട്ടി ചതിച്ചെന്നു പറഞ്ഞു കേട്ടിട്ടുണ്ട് ? സാഹചര്യതെളുവുകൾ വെച്ച് ആളുകൾ പറയുന്നത് എങ്ങനെ നേരിടും അണികൾ?

ഒടുവിൽ നോർത്ത് ഇന്ത്യൻ ലോബിക്ക് ബഹുമാനം തോന്നി ക്ഷണിതാവായി ഉൾപ്പെടുത്തി. അതുകൊണ്ടു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനും കഴിയാതായി.ഇതൊന്നും ആരുമറന്നാലും നമ്മളെപോലുള്ളവർക്കു മറക്കാൻ പറ്റില്ല!

കേരളത്തിലെ താഴെക്കിടയിലുള്ള സംഘടനാ പ്രവർത്തകർ ചോദിക്കുന്നത് ന്യായമാണ്. ഞങ്ങൾ വെയിലും മഴയും കൊണ്ട് പണിയെടുക്കണം. പോലീസിന്റെ ലാത്തിയടി കൊള്ളണം. കേസ് നടത്തണം. എന്നിട്ട് അധികാരം വരുമ്പോൾ ഡൽഹിയിൽ നിന്ന് ആരെങ്കിലും വന്ന് കസേരയിൽ കയറി ഇരിക്കും. ഇത് എന്ത് നീതിയാണ്?

നിങ്ങൾ ഇപ്പോൾ താൽപ്പര്യപ്പെടുന്ന നേതാവ് കഴിവുള്ള നേതാവ് ആയിരിക്കാം. സംഘടനാ ചാതുര്യമുള്ള ആളായിരിക്കാം. പക്ഷേ മുഖ്യമന്ത്രി ആകണമെങ്കിൽ ആദ്യം ജനങ്ങളുടെ മുന്നിൽ പോയി വോട്ട് ചോദിക്കണം. നിയമസഭയിൽ ജയിച്ചുവരണം. കുറുക്കുവഴിയിലൂടെ അധികാരത്തിൽ കയറാൻ നോക്കുന്നത് കേരളം അംഗീകരിക്കില്ല.

പോണ്ടിച്ചേരി പാഠം പഠിക്കാത്തവർ കേരളത്തിൽ നിന്നും പാഠം പഠിക്കും. പക്ഷേ അപ്പോഴേക്കും സംഘടന നേതൃത്വവും അണികളും എന്റെ ഉപ്പൂക്കാക്കു ആനയുണ്ടായിരുന്നു എന്ന് പറഞ്ഞു നടക്കാമെന്നല്ലാതെ  സംഘടനയുടെ പേര് ചരിത്ര പുസ്തകത്തിൽ മാത്രമാകും.

വാൽക്കഷ്ണം 

ഒരുഘട്ടത്തിൽ എ ഐ സി സി പ്രസിഡന്റും പ്രധാന മന്ത്രി പാദത്തിൽ വരെ എത്താൻ കെൽപ്പുള്ള കെ കരുണാകരനെ മുന്നിൽ നിന്നും പിന്നിൽ നിന്നും വെട്ടിയവരാണ് ഇന്ന് തലപ്പത്തു ഇരിക്കുന്നത്  എന്നെനിക്കു തോന്നുന്നു

ഒന്ന് പറയട്ടെ കെ കരുണാകരനോടും കുടുംബത്തോടും ചെയ്ത പാതകത്തിനു പ്രായശ്ചിത്തം ചെയ്യാതെ?  കരുണാകരന്റെ ശാപക്കയത്തിൽ മുങ്ങിത്താഴുന്ന കോൺഗ്രസ്സ്സ്സിന് രക്ഷപ്പെടാനാവില്ല 

ലീഡറില്ലാതെ ദിശയറിയാതെ അലയുന്ന  സംഘടനാ നേതൃത്വത്തോടാരപേക്ഷ?

ശാപമോക്ഷം കിട്ടകിട്ടണമെങ്കിൽ മൂലയ്ക്കിരിക്കുന്ന നേതാക്കൾ മുതൽ മുന്നണിയിലും പിന്നണിയിലും ഉള്ള നേതാക്കൾവരെ കാശിയിലോ രാമേശ്വരത്തോ പോയി ദർപ്പണം ചെയ്തു സർവ്വാപരാദം പൊറുത്തു മാപ്പപേക്ഷിച്ചാൽ സാക്ഷാൽ ഗുരുവായൂരപ്പ ഭക്‌തനായ കെ കരുണാകരൻ മാപ്പു നൽകും ..

എങ്കിലും അദ്ദേഹത്തോട് കൂടെ നടന്നു ചതിചെയ്ത നേതാക്കൾ  മൃത്യഞ്ജയ ഹോമവും ഒപ്പം ദിനവും മൃത്യഞ്ജയ മന്ത്രവും ചൊല്ലി മാപ്പപേക്ഷിക്കൂ അദ്ദേഹം മാപ്പ് തരും.

ഇവിടെ എഴുതിയിരിക്കുന്നത് എന്റെ വ്യക്തിപരമായ അഭിപ്രായവും രാഷ്ട്രീയ നിരീക്ഷണവുമാണ്. ആരെയും വ്യക്തിപരമായി വേദനിപ്പിക്കാനുള്ള ഉദ്ദേശമില്ല.”_  

“ഇത് പാർട്ടിയിലെ ആഭ്യന്തര ചർച്ചയ്ക്ക് വേണ്ടിയുള്ളതാണ്” 

മഠത്തിൽ ബാബു ജയപ്രകാശ്………✍️My Watsapp Contact No 9500716709

Leave a Comment