ദാസന്റെയും വിജയന്റെയും ചിന്ത ? ഒരു ശരാശരി കേരളക്കാരന്റെയും ചിന്ത

Time Taken To Read 4 Minutes

നാടോടിക്കാറ്റിൽ ദാസനും വിജയനും കൂടിയുള്ള ഒരു ഡയലോഗുണ്ട് ശങ്കരാടി ചേട്ടൻ ഉപദേശിച്ചു കൊടുത്ത പാൽക്കച്ചവടവും അതിലൂടെ കിട്ടുന്ന വരുമാനവും അത് കൊണ്ട് അവർ വളരുന്നതും പറഞ്ഞു മനക്കോട്ട കെട്ടുന്നത് ! ഇതിനിടയിൽ പശു കരയുമ്പോൾ രണ്ടുപേരും കൂടി പറയുന്നു എന്ത് നല്ല ശബ്ദം അതിൽ തന്നെ വേറെയും ഡയലോഗുണ്ട് അത് വഴിയേ പറയാം ….

കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ ഇതൊരു കാമധേനുവാണ് ! അതാണ് കഴിഞ്ഞ 10 കൊല്ലം കൊണ്ട് യു ഡി എഫ് നു വോട്ടു ചെയ്ത കേരളത്തിലെ പ്രബുദ്ധർ ചിന്തിച്ചിരുന്നത്

ഈ കാമധേനുവിന് പിന്നിൽ ഒരു കഥയുണ്ട് അതൊന്നു ചുരുക്കിപ്പറയാം കാമധേനു എന്നത് ഹിന്ദു പുരാണങ്ങളിലെ ദിവ്യപശുവാണ്. 

കാമധേനു വിനെ അറിയാത്തവർ ചുരുക്കമായിരിക്കും എങ്കിലും ഒരു ചെറു വിവരം പറഞ്ഞു പോകാം (ന്യൂ ജൻ വളരുന്ന പ്രായമല്ലേ ? പഴയ വായനാ ശീലമൊന്നുമില്ല ചിത്രകഥകളായ ചമ്പക്കും അമ്പിളി മാമനും ബാലരമയും എല്ലാം മൊബൈൽ വിഴുങ്ങി) അതുകാരണം കുട്ടികൾ മാത്രമല്ല മുതിർന്നവർക്കും വായനാ ശീലമില്ലാതായി…. അതിന്റെ ഭവിഷ്യത്താ മെയ് നാലിന് കേരളത്തിൽ ഉണ്ടായതു 

“ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്ന പശു” – കാമം = ആഗ്രഹം, ധേനു = പശു. 

പാലാഴി മഥന സമയത്തു ഉയർന്നുവന്ന ഒരു സാദനമാ ഇതിനൊരു പ്രത്യേകതയുണ്ട്

ചോദിക്കുന്നതെന്തും തരും . ഐശ്വര്യം വേണോ തരും , സമ്പത്ത് വേണോ തരും ഭക്ഷണംവേണോ തരും… എന്തു ചോദിച്ചാലും തരും

അതിന്റെ ഉടമസ്ഥൻ സപ്തർഷികളിൽ ഒരാളായ വസിഷ്ഠ മഹർഷിയുടെ ആശ്രമത്തിലായിരുന്നു.

വിശ്വാമിത്ര രാജാവായിരുന്ന കാലത്ത് കാമധേനുവിനെ ബലമായി കൊണ്ടുപോകാൻ ശ്രമിച്ചു. അപ്പോൾ കാമധേനു സൈന്യത്തെ സൃഷ്ടിച്ച് വിശ്വാമിത്രനെ തോൽപ്പിച്ചു. ഇതാണ് വിശ്വാമിത്രൻ രാജർഷിയിൽ നിന്ന് ബ്രഹ്മർഷി ആകാൻ തപസ്സ് തുടങ്ങാൻ കാരണം

“കാമധേനു” എന്ന് പറഞ്ഞാൽ “എല്ലാം തരുന്ന സംഗതി” എന്ന അർത്ഥത്തിലും ഉപയോഗിക്കാറുണ്ട്. ഉദാ: കേരള സർക്കാരിന്റെ “കാമധേനു പദ്ധതി” പാൽ ഉത്പാദനം കൂട്ടാനുള്ള പദ്ധതിയാണ്! 

പക്ഷേ ആ കാമധേനുവിന് കർണ്ണാടകയിലെ നന്ദിനിയും തമിഴ് നാട്ടിലെ ആവിനും ചുരത്തിയാലേ പാൽ ലഭിക്കുകയുള്ളൂ ഇതൊന്നും പ്രബുദ്ധർക്കറിയില്ല 

അതെ, ശരിയാണ്

2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിനായി UDF പ്രകടനപത്രികയിൽ “ഇന്ദിരാ ഗ്യാരന്റി” എന്ന പേരിൽ 5 പ്രധാന വാഗ്ദാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധി 2026 മാർച്ചിൽ പ്രഖ്യാപിച്ചതും ഏപ്രിൽ 2-ന് കൊച്ചിയിൽ വി.ഡി. സതീശൻ പുറത്തിറക്കിയതുമാണ്.

അവർ ജനങ്ങൾക്ക് മുൻപിൽ പറഞ്ഞ 5 കാര്യങ്ങൾ മാനിഫെസ്റ്റോയിൽ ഉണ്ട്:

  1. ക്ഷേമ പെൻഷൻ ₹3000 ആക്കി ഉയർത്തും എന്നാണ് വാഗ്ദാനം. വഖഫ് ബോർഡ് പെൻഷൻ ഉൾപ്പെടെ എല്ലാ ക്ഷേമ പെൻഷനുകളും ഇതിൽ വരും.
  2. ആശ വർക്കേഴ്സ് മിനിമം സാലറി: ആശ വർക്കർമാരുടെ ദിവസവേതനം ₹700 ആക്കി ഉയർത്തും.
  3. പഠിക്കുന്ന പെൺകുട്ടികൾക്ക് മാസം ₹1000: കോളേജിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രതിമാസം ₹1000 ധനസഹായം.
  4. കുടുംബ ആരോഗ്യ ഇൻഷുറൻസ് ₹25 ലക്ഷം: ഉമ്മൻ ചാണ്ടിയുടെ പേരിൽ ഓരോ കുടുംബത്തിനും ₹25 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസ്.
  5. സൗജന്യ KSRTC യാത്ര: KSRTC ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര.

കൂടാതെ: യുവാക്കൾക്ക് ₹5 ലക്ഷം വരെ പലിശരഹിത വായ്പയും, വയോജനങ്ങൾക്കായി പ്രത്യേക മന്ത്രാലയവും വാഗ്ദാനത്തിൽ ഉണ്ട്.

ഇത് UDF അധികാരത്തിൽ വന്നാൽ നടപ്പാക്കും എന്ന “ഗ്യാരന്റി” ആയിട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് വാഗ്ദാനമാണ്, നടപ്പായിട്ടില്ല. ഈ കടമായ കടത്തിനിടയിൽ ഇതൊക്കെ എങ്ങനെ നടപ്പാക്കുമെന്നുള്ള കൺഫ്യൂഷൻ

അപ്പോൾ എനിക്കൊരു സംശയം രാഹുൽ ധാരാളം യാത്ര ചെയ്യുന്നതല്ലേ? ഷി പിംഗ് ഒരുപക്ഷേ ഇതുപോലേ ചൈനീസ് കാമധേനുവിനെയെങ്ങാനും കണ്ടുപിടിച്ചിട്ടുണ്ടാവുമോ ? അല്ലെങ്കിൽ യാത്രചെയ്യുമ്പോൾ ചൈനക്കാരോ ജോർജ് സൊറാസോ പണ്ടത്തെ അലാഉദ്ധീന്റെ അത്ഭുത വിളക്കെങ്ങാനും ലഭിച്ചിട്ടുണ്ടോ എന്നൊരു സംശയം ….

അതുമെല്ലെങ്കിൽ കൊടുക്കാമെന്നു പറഞ്ഞിരിക്കുമോ  അതായിരിക്കുമോ അന്തമാൻ പ്രശ്നത്തിൽ മൂപ്പർ തീവ്രമായി ഇടപെടുന്നതു.!

കാമേധേനുവിനെയോ അലാഉദ്ദീന്റെ അത്ഭുത വിളക്കോ ലഭിച്ചാൽ പിന്നെ ഞാനാരാ ? ജാലിയൻ കണാരൻ ചോദിച്ചതുപോലേ….. നമുക്കും കൂടെ ചോദിക്കാം … ആരാ……  ഹോ?

തീർച്ചയായും എന്തെങ്കിലും കാണും … കാരണം ഒരനുഭവം പാർലിമെന്റെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ഡൽഹിയിലെയും വടക്കേ ഇന്ത്യയലെയും കര്ണ്ണാടകയിലെയും അനുഭവം സ്ത്രീകൾ ഓടിച്ചിട്ടു പിടിച്ച അനുഭവമുണ്ട്

ഈ കാമധേനുവിന് പിന്നിൽ ഒരു കഥയുണ്ട് അതൊന്നു ചുരുക്കിപ്പറയാം കാമധേനു എന്നത് ഹിന്ദു പുരാണങ്ങളിലെ ദിവ്യപശുവാണ്. 

കാമധേനു വിനെ അറിയാത്തവർ ചുരുക്കമായിരിക്കും എങ്കിലും ഒരു ചെറു വിവരം പറഞ്ഞു പോകാം (ന്യൂ ജൻ വളരുന്ന പ്രായമല്ലേ ? പഴയ വായനാ ശീലമൊന്നുമില്ല ചിത്രകഥകളായ ചമ്പക്കും അമ്പിളി മാമനും ബാലരമയും എല്ലാം മൊബൈൽ വിഴുങ്ങി) അതുകാരണം കുട്ടികൾ മാത്രമല്ല മുതിർന്നവർക്കും വായനാ ശീലമില്ലാതായി…. അതിന്റെ ഭവിഷ്യത്താ മെയ് നാലിന് കേരളത്തിൽ ഉണ്ടായതു 

“ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്ന പശു” – കാമം = ആഗ്രഹം, ധേനു = പശു. 

പാലാഴി മഥന സമയത്തു ഉയർന്നുവന്ന ഒരു സാദനമാ ഇതിനൊരു പ്രത്യേകതയുണ്ട്

ചോദിക്കുന്നതെന്തും തരും . ഐശ്വര്യം വേണോ തരും , സമ്പത്ത് വേണോ തരും ഭക്ഷണംവേണോ തരും… എന്തു ചോദിച്ചാലും തരും

അതിന്റെ ഉടമസ്ഥൻ സപ്തർഷികളിൽ ഒരാളായ വസിഷ്ഠ മഹർഷിയുടെ ആശ്രമത്തിലായിരുന്നു.

വിശ്വാമിത്ര രാജാവായിരുന്ന കാലത്ത് കാമധേനുവിനെ ബലമായി കൊണ്ടുപോകാൻ ശ്രമിച്ചു. അപ്പോൾ കാമധേനു സൈന്യത്തെ സൃഷ്ടിച്ച് വിശ്വാമിത്രനെ തോൽപ്പിച്ചു. ഇതാണ് വിശ്വാമിത്രൻ രാജർഷിയിൽ നിന്ന് ബ്രഹ്മർഷി ആകാൻ തപസ്സ് തുടങ്ങാൻ കാരണം

“കാമധേനു” എന്ന് പറഞ്ഞാൽ “എല്ലാം തരുന്ന സംഗതി” എന്ന അർത്ഥത്തിലും ഉപയോഗിക്കാറുണ്ട്. ഉദാ: കേരള സർക്കാരിന്റെ “കാമധേനു പദ്ധതി” പാൽ ഉത്പാദനം കൂട്ടാനുള്ള പദ്ധതിയാണ്! 

പക്ഷേ ആ കാമധേനുവിന് കർണ്ണാടകയിലെ നന്ദിനിയും തമിഴ് നാട്ടിലെ ആവിനും ചുരത്തിയാലേ പാൽ ലഭിക്കുകയുള്ളൂ ഇതൊന്നും പ്രബുദ്ധർക്കറിയില്ല 

പണ്ടൊക്കെ കേരളത്തിലെ ഞങ്ങളുടെയൊക്കെ ചെറുപ്പ കാലത്തു സ്‌കൂളുകകിൽ ചൊല്ലുന്ന പ്രാർത്ഥനയുണ്ടായിരുന്നു ദൈവമേ കൈ തൊഴാം കാക്കുമാറാകണം … പൂർണ്ണമായും എഴുതി അതിന്റെ ചരിത്രവും ഭൂമിശാസ്ത്രവും അതിലടങ്ങിയ ശാസ്ത്രവും വിവരിച്ചിട്ടുണ്ട് സത്യമേവ ജയതേ എന്ന തലവാചകത്തോടെ എഴുതിയ  ലിങ്കും ഇതോടോപ്പമുണ്ട് .

സത്യമേവ ജയതേ
https://chuvannakatukanittamayyazhi.com/2023/02/04/

ഇത്തിരി ചെറിയ കുറിപ്പായതുകൊണ്ടു അതുകൂടി വായിക്കാൻ ശ്രമിക്കുക . ആ പ്രാർത്ഥന എന്ന് സ്‌കൂളിൽ ചൊല്ലുന്നത് അവസാനിപ്പിച്ചോ അന്ന് മുതൽ കുട്ടികൾ വഴിതെറ്റാൻ തുടങ്ങി ഞാൻ അതിശയോക്തി പറഞ്ഞതല്ല ജന ഗണ പാടി തുടങ്ങി …. മംഗളം ചൊല്ലിയ രംഗവും … 

വന്ദേ മാതരം ചൊല്ലി ….. പിന്നെ തേനീച്ച മൂളിച്ച രംഗമൊക്കെയാ എന്റെ മനസ്സിൽ ഓടിയെത്തുന്നത് ? 

പറഞ്ഞു വരുന്നത് എന്റെ ഇന്നത്തെ ഈ കുറിപ്പ് ദിവസവും വായിച്ചാൽ കാമദേനുവിനെ ഓർക്കാം രാഹുൽ ഗാന്ധിയുടെ ഇന്ദിരാ ഗ്യാരന്റി ഓർക്കാം…  ഒപ്പം നാടോടിക്കറ്റിലെ പശുവിന്റെ രണ്ടാമത് കരയുന്ന രംഗവും സംഭാഷണവും ഓർക്കാം…! 

പ്രബുദ്ധരുടെ മനസ്സിൽ ആ രംഗം അപ്പോൾ തെളിയും ….! 

“”നീ…. പശുവിനു ഇന്ന് പിണ്ണാക്ക് കൊടുത്തിട്ടില്ലേ ദാസാ ….? അതുകേട്ടു വിജയൻ അത് ഞാൻ തിന്നു എന്ന്..? 

ദാസൻ …. വെറുതെയല്ല ഞാൻ നോക്കിയപ്പോൾ അതവിടെ കാണാഞ്ഞതെന്നു  വിജയൻ ….!!

ദൈവമേ മൂന്ന് കൊല്ലം എത്രയും പെട്ടെന്ന് കടന്നുകിട്ടണമേയെന്നു ഈ കാമധേനുവിനോട് ചോദിച്ചാലോ ? എന്തായാലും വരും മൂന്ന് വർഷം  ഒട്ടേറെ തെരുവ് നാടകങ്ങളും ഗാസാ സംഭവവും പാലസ്തീൻ സംഭവങ്ങളൊക്കെ നമ്മൾ പ്രബുദ്ധർ കാണേണ്ടിവരും …. 

എന്ത് ചെയ്യാം അനുഭവിക്കുക …

“താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങൾ താന്താന്‍ അനുഭിച്ചീടുകെന്നേ വരൂ” 

ആ വരികൾ മഹാകവി കുമാരനാശാന്റെ “ചിന്താവിഷ്ടയായ സീത” എന്ന ഖണ്ഡകാവ്യത്തിലേതാണ്.

ഒരാൾ നിരന്തരം ചെയ്യുന്ന കർമ്മങ്ങളുടെ ഫലം അയാൾ തന്നെ അനുഭവിക്കേണ്ടി വരും. “വെറുതെയല്ല” എന്ന് ചേർത്ത് പറയുമ്പോൾ “അത് വെറുതെ പറയുന്നതല്ല, സത്യമാണ്” എന്ന് ഊന്നിപ്പറയുകയാണ്.

കാലത്തിനും മുൻപേ കുമാരനാശാൻ നമുക്ക് പകർന്നു തന്നു നമ്മെ ബോധവൽക്കരിക്കാൻ എഴിതിവെച്ചതാ … 

രാമായണവും ഭാഗവതവും വായിച്ചിരുന്നേൽ  ഗുണമുണ്ടെന്നു ജി സുധാകരന് തോന്നി…. പക്ഷെ അദ്ദേഹത്തെ വിജയിപ്പിച്ചവർക്കില്ലാതെ പോയി….! 

എങ്കിലും വിഷമിക്കേണ്ട സംഗീതം ആരോഗ്യത്തിന് നല്ലതാണെന്നല്ലേ പറയുന്നത് നമുക്ക് കൂട്ടത്തോടെ പാടാം …

ഒരിടത്തു ജനനം …. ഒരിടത്തു മരണം …. ചുമലിൽ ജീവിത ഭാരം ….

അല്ലെങ്കിൽ

പാമ്പുകൾക്ക് മാളമുണ്ട് … പറവകൾക്കാകാശമുണ്ട് ………………………..മനുഷ്യപുത്രന് തല ചായ്ക്കാൻ മണ്ണിലിടമില്ല …

ഇവിടെ ഈ ബോധമില്ലാത്ത പ്രബുദ്ധർക്കെന്തുബോധം എന്ന് പറഞ്ഞു നിർത്തട്ടെ … !

എഴുത്തു നിർത്തിയാലോ എന്നൊരാലോചന തോന്നി തിടങ്ങിയിട്ടുണ്ട് ….!

മഠത്തിൽ ബാബു ജയപ്രകാശ്………✍️ My Watsapp Contact No 9500716709

Leave a Comment