അത്യുന്നതങ്ങളിൽ  ദൈവത്തിനു സ്തുതി

Time Taken To Read 5 Minutes

രണ്ടു ദിവസമായി സോഷ്യൽ മീഡിയയിലും പത്രങ്ങളിലും നിറഞ്ഞു നിൽക്കുന്ന പ്രാധാന്ന്യം നിറഞ്ഞ വാർത്ത മയ്യഴി സെയിന്റ് തെരേസാ ചർച്ചിന് മാർപ്പാപ്പ ബസിലിക്ക എന്ന ശ്രേഷ്ട്ട പദവി നൽകി അംഗീകരിച്ചിരിക്കുന്നു. മയ്യഴിയെ സംബന്ധിച്ചെടുത്തോളം നാനാമതസ്ഥർക്കും  ഇനിമുതൽ സെയ്ന്റ് തെരേസാ ചർച് സെയ്ന്റ് തെരേസാ ബസിലിക്കയായി അറിയപ്പെടും.  പുതുതായി ലഭിച്ച ശ്രേഷ്ട പദവിപദവിയെ പറ്റി മയ്യഴിയിലെ ജനപ്രതിനിധി ശ്രീ. രമേഷ് പറമ്പത്തും , മയ്യഴിയുടെ കഥാകാരൻ ശ്രീ. എം. മുകുന്ദനും മയ്യഴി ഇടവക വികാരി റവറന്റ് ഫാദർ വിൻസന്റ് പുളിക്കലും സന്തോഷം പ്രകടിപ്പിച്ചുകൊണ്ടുള്ള വാർത്തകളും വായിച്ചു 

ഈ വാർത്തകളൊക്കെ വായിച്ചപ്പോൾ ബസിലിക്ക എന്നത് എന്തെന്നറിയാത്ത എനിക്കും ഏറേ സന്തോഷം തോന്നി . കാരണം എന്റെ ചെറുപ്പം ഏറെയും ചിലവഴിച്ചത് ഈ പള്ളിയിലും അതിനോട് തൊട്ടുള്ള ചായിപ്പ് പോലുള്ള കെട്ടിടത്തിലുമായിരുന്നു. (പിന്നീട് ഈ സ്ഥലത്തു ലോഡ്ജും
കന്ന്യാമഠവും സ്‌കൂളും ഇപ്പോൾ കമ്മ്യൂണിറ്റി ഹാളുമൊക്കെയായി വളർന്നിരിക്കുന്നു). ഇപ്പോൾ ആ ചെറിയ വലിയ പള്ളി ബസലിക്കയുമായി ത്തീർന്നതിൽ സന്തോഷമുണ്ടെങ്കിലും അത്രത്തോളം സങ്കടവുമുണ്ട് അതിന്റെ കാരണം ഒടുവിൽ എഴുതാം … ഒരു മതേതര രാജ്യത്തു ആ കാരണം എഴുതാമോ എന്ന് ചോദിക്കുന്നവരുണ്ടാവാം എങ്കിലും എഴുതണമെന്നു എന്റെ ബോദ്ദ്യം എന്നെ പ്രേരിപ്പിക്കുന്നു ..

ബസിലിക്കയെപ്പറ്റി  പല വാർത്തകളും വായിച്ചെങ്കിലും എല്ലാം സമാനമായ വാർത്തകൾ തന്നെ. ഇതിൽ കൂടുതൽ ഈ വിഷയത്തെ പറ്റി വായനക്കാർക്കും വ്ശ്വാസികൾക്കും എന്ത് അറിവ് നൽകാൻ പറ്റും എന്ന ചിന്തയിൽ ഗൂഗിളിലെ വിവിധ സൈറ്റുകളിൽ നിന്നും ലഭിച്ച വിവരത്തിന്റെ ഒരു ചെറു വിവരണം എന്റേതായ സ്ലാങിലൂടെ നിങ്ങളിലെത്തിക്കാനുള്ള ശ്രമം. അപാകതകൾ കണ്ടേക്കാം അത് ചൂണ്ടിക്കാണിച്ചു തിരുത്താനുള്ള അവകാശം വായിക്കുന്നവർക്ക് നൽകി എന്റെ അറിവ് എഴുതട്ടെ…

ആദ്ദ്യം നമുക്ക് ചാപ്പലും, പള്ളിയും, കത്തീഡ്രലും, ബസിലിക്കയും തമ്മിലുള്ള വ്യത്യാസം എന്താണെന്നു നോക്കാം?   ആശുപത്രികൾ, വിമാനത്താവളങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ സാധാരണയായി ചെറിയ പ്രാർത്ഥനാലയങ്ങൾ നാം കണ്ടിട്ടുണ്ടാവും (മയ്യഴി പള്ളിയെ പ്പറ്റി എഴുതിയ പള്ളിയും പള്ളിക്കൂടവും എന്നതിൽ ഒരു ചെറു വിവരണമെഴുതിയിരുന്നു.) ഇതിനെ ചാപ്പലുകൾ എന്ന വിശേഷണത്തിൽ അറിയപ്പെടുന്നു. ഇവതമ്മിൽ പ്രകടമായ വെത്യാസങ്ങൾ ഉണ്ടെങ്കിലും, ചാപ്പലുകളും പള്ളികളും ആളുകൾ ആരാധനയ്ക്കായി പോകുന്ന മതപരമായ ഇടങ്ങളാണ്.  ഒരു കത്തീഡ്രൽ ഒരു രൂപതയുടെ പ്രധാന പള്ളി കെട്ടിടവും ബിഷപ്പിന്റെ ഇരിപ്പിടവും കൂടിയാണ്,

“ഇരിപ്പിടം” എന്നർത്ഥമുള്ള ഒരു ലാറ്റിൻ പദത്തിൽ നിന്നാണ് “കത്തീഡ്രൽ” എന്ന വാക്ക് വന്നത്. കത്തീഡ്രലുമായി ബന്ധപ്പെട്ടു പറയുമ്പോൾ ഒരു കൂട്ടം പള്ളികളുടെ നേതാവായ ബിഷപ്പ് വസിക്കുന്ന സ്ഥലം; അഥവാ ബിഷപ്പിന്റെ “അധികാരത്തിന്റെ ഇരിപ്പിടം” എന്ന നിലയിലും കത്തീഡ്രലിനുള്ളിലെ “കത്തീഡ്ര” എന്ന അദ്ദേഹത്തിന്റെ യഥാർത്ഥ കസേരയായും കത്തീഡ്രലിന്റെ രൂപകങ്ങളായി കരുതിപ്പോരുന്നു.

ബസിലിക്ക എന്നത് ഒരു പുരാതന കൃസ്തീയ ആരാധനാലയത്തിന്റെ പ്രാധാന്യവും, കാലപ്പഴക്കവും ചരിത്രവും, ആചാര രീതികളും സന്ദർശകരുടെ ബാഹുല്ല്യവും, അതിന്റെ വലിപ്പവും സൗകര്യങ്ങളും, ഒക്കെ വിലയിരുത്തി നൽകുന്ന ബഹുമതിയാണ്. റോമൻ കത്തോലിക്കാ, ഗ്രീക്ക് ഓർത്തഡോക്സ് പള്ളികളിൽ, ഒരു വിശുദ്ധനോ മാർപ്പാപ്പയോ ഒരു ആരാധനാലയത്തെ ബസിലിക്കയായി നാമകരണം ചെയ്യാം. ഈ ശീർഷകം ലഭിക്കുന്നതോടുകൂടി സഭയ്ക്ക് അഭിമാനകരമായ പദവികളും ഭൂമിശാസ്ത്രപരമായ അധികാരപരിധിയും അന്താരാഷ്ട്ര പദവിയും ലഭിക്കുന്നു. ഇത് ഉൾക്കൊള്ളുന്നതിലൂടെ അത്തരം ദേവാലയങ്ങളും അത് സ്ഥിതിചെയ്യുന്ന പ്രദേശവും തീർത്ഥാടകരെക്കൊണ്ടു നിറയും എന്നതിൽ ഒരു സംശയവും ഇല്ല . അതിലൂടെ ഒരു ദേശത്തിന്റെ പ്രശസ്തി ലോകം മുഴുവൻ അറിയപ്പെടും എന്നതിൽ നമ്മൾ മയ്യഴിക്കാർക്കും അഭിമാനിക്കാം.

നിലവിൽ രണ്ടു തരം ബസലിക്കകൾ ഉണ്ട്: ബസിലിക്ക മേജർ, ബസിലിക്ക മൈനർ. ബസിലിക്ക മേജർ എന്നുള്ളത് മാർപ്പാപ്പയുടെ  അധീനതയിലുള്ള നാല് പള്ളികൾക്കായി സംവരണം ചെയ്തിരിക്കുന്നു, അതേസമയം യോഗ്യമെന്ന് കരുതുന്ന ഏത് പള്ളിക്കും  ബസിലിക്ക മൈനർ  പദവി നൽകിവരുന്നു.

സെന്റ് ജോൺ ലാറ്ററന്റെ ആർച്ച് ബസിലിക്ക, സെന്റ് പീറ്റേഴ്‌സ് ബസിലിക്ക, സെന്റ് പോൾ ബസിലിക്ക ഔട്ട്സൈഡ് ഓഫ് ദ വാൾസ്, ബസിലിക്ക ഡി സാന്താ മരിയ മഗ്ഗിയോർ എന്നിവയാണ് പ്രധാന ബസിലിക്കകൾ.

സെന്റ് നിക്കോളാസിന്റെ ബസിലിക്ക, ഹോളി ഹൗസിന്റെ ബസിലിക്ക, ജപമാലയുടെ വിർജിൻ ദേവാലയം എന്നിവ പ്രസിദ്ധമായ മൈനർ ബസിലിക്കകളാണ്. പോപ്പിന്റെ ഈ പ്രഖ്യാപനത്തിലൂടെ മയ്യഴിയിലെ ഈ കൃസ്തീയ ദേവാലയവും ബസിലിക്കയായി അറിയപ്പെടും.

ഇന്ത്യയിൽ 29 ബസിലിക്കകളുണ്ട്, അതിൽ 24 ലത്തീൻ സഭയുടേതും 4 സീറോ-മലബാർ കത്തോലിക്കാ സഭയുടേതും 1 സീറോ-മലങ്കര കത്തോലിക്കാ സഭയുടേതുമാണ്. ഇന്ത്യയിലെ എല്ലാ ബസിലിക്കകളും  മൈനർ ബസിലിക്കകളാണ്.

ചരിത്രപരമായി വിശകലനം ചെയ്യുമ്പോൾ ബസിലിക്ക എന്നത് പുരാതന റോമിൽ   ഒരു പ്രത്യേക വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച കെട്ടിടങ്ങളെ വിളിച്ചുവന്ന പേരായിരുന്നു ബസിലിക്ക. എന്നാൽ കാലക്രമേണ, ഈ പദം ഒരു നിശ്ചിത രൂപകൽപ്പനയുള്ള ക്രിസ്ത്യൻ പള്ളികളെ  പാരാമർശിക്കുന്നതിലെക്കെത്തിച്ചു എന്ന് വേണം വിശ്വസിക്കാൻ. 

രൂപം കൊണ്ടും ആകാരംകൊണ്ടും വിലയിരുത്തുമ്പോൾ ബസിലിക്കകൾ പൊതുവെ ദീർഘ ചതുരാകൃതിയിലോ,  ചതുരാകൃതിയിലോ, ആയിരിക്കുകയും മർമ്മപ്രധാനമായ ഒരു ഇടത്തോടുകൂടി, (സഭയുടെ ഭൂരിഭാഗം ആളുകളെയും /ഭക്തരെ ഉൾക്കൊള്ളാൻ ഉദ്ദേശിച്ചുള്ള ഒരു പള്ളി കെട്ടിടത്തിന്റെ മധ്യഭാഗം). സൈഡ് ഇടനാഴികൾ, വലിയ കൽത്തൂണുകളും ആർച്ചുകളും, കമാനങ്ങൾ, ബലിപീഠത്തിനായി ഉയർത്തിയ പ്ലാറ്റ്‌ഫോം, ഉയരവും ആകർഷകവുമായ ഒരുക്കിയ അകത്തളങ്ങളും ഒക്കെ ഒരുക്കിയ പ്രാർത്ഥാനാലയം! ക്രിസ്ത്യൻ വാസ്തുവിദ്യയിൽ ബസിലിക്കകൾ പ്രാധാന്യമർഹിക്കുന്നതും പ്രധാനപ്പെട്ട മതപരമായ ചടങ്ങുകൾക്ക് സാധാരണയായി ഉപയോഗിക്കുന്നതുമാണ് എന്ന് മനസിലാക്കുന്നു.

ക്രിസ്തുമതത്തിന്റെയും കത്തോലിക്കാ പാരമ്പര്യത്തിന്റെയും ഏറ്റവും പുണ്യസ്ഥലങ്ങളിലൊന്നായ ബസിലിക്കയേ പരമ്പരാഗതമായി യേശുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരുടെ തലവനും, പാരമ്പര്യമനുസരിച്ച്, അന്ത്യോക്യയിലെ ആദ്യത്തെ  ബിഷപ്പുമായിരുന്ന വിശുദ്ധ പത്രോസിന്റെ ശ്മശാന മായിരുന്നു എന്ന് വിശ്വസിക്കുന്നു. റോമിലെ ബിഷപ്പ്, അദ്ദേഹത്തെ ആദ്യത്തെ മാർപ്പാപ്പയാക്കി.

ക്രിസ്തുമതത്തെ റോമിലെ പ്രധാന മതമാക്കിയ കോൺസ്റ്റന്റൈൻ കോൺസ്റ്റാന്റിനോപ്പിൾ സൃഷ്ടിച്ചു, അത് ലോകത്തിലെ ഏറ്റവും ശക്തമായ നഗരമായി മാറി. കോൺസ്റ്റന്റൈൻ ചക്രവർത്തി (ഏകദേശം എ.ഡി. 280– 337) റോമൻ സാമ്രാജ്യത്തെ പ്രധാന പരിവർത്തനത്തിന് വിധേയമാക്കി കോൺസ്റ്റന്റൈൻ അതിൽ ചിലതു.

റോമൻ സാമ്രാജ്യത്തിന്റെ നാണയ സമ്പ്രദായം പുനഃസംഘടിപ്പിക്കുന്നത് മുതൽ റോമിന്റെ സായുധ സേനയെ പുനഃക്രമീകരിക്കുന്നത് വരെയുള്ള സുപ്രധാന മതേതര പരിഷ്കാരങ്ങളുടെ ഒരു പരമ്പരയ്ക്കും കോൺസ്റ്റന്റൈൻ ഉത്തരവാദിയായിരുന്നു.  330-ൽ കോൺസ്റ്റാന്റിനോപ്പിളിനെ തന്റെ പുതിയ സാമ്രാജ്യത്വ തലസ്ഥാനമായി സമർപ്പിച്ചതാണ് അദ്ദേഹത്തിന്റെ കിരീട നേട്ടം. തുർക്കിയിലെ ഈ പ്രദേശം അധിനിവേശത്തിലൂടെ ഇസ്താൻബൂൾ എന്ന നാമത്തിൽ തുർക്കി തലസ്ഥാനമായി അറിയപ്പെടുന്നു ഇന്ന്.

റോമിലും,  “ന്യൂ .. റോം,” കോൺസ്റ്റാന്റിനോപ്പിളിലും കോൺസ്റ്റന്റൈന്റെ ഉത്തരവുകൾക്ക് കീഴിലാണ് ട്രാൻസ്സെപ്റ്റുകളുള്ള ആദ്യത്തെ ബസിലിക്കകൾ നിർമ്മിച്ചത്.  ഗ്രിഗറി നാസിയാൻസെൻ ആദ്യം ഒരു കുരിശിന്റെ സാദൃശ്യം ചൂണ്ടിക്കാണിച്ചു.  അങ്ങനെ, ഒരു ക്രിസ്ത്യൻ പ്രതീകാത്മക തീം പുറജാതീയ സിവിൽ മുൻവിധികളിൽ നിന്ന് കടമെടുത്ത ഒരു രൂപത്തിന് തികച്ചും സ്വാഭാവികമായി പ്രയോഗിച്ചു.

പല ബസിലിക്കകളും അവരുടെ രൂപതയുടെ കത്തീഡ്രലായി പ്രവർത്തിക്കുന്നു, എന്നാൽ എല്ലാ ബസിലിക്കകളും കത്തീഡ്രലുകളല്ല. മുകളിൽ പറഞ്ഞതുപോലെ ബസിലിക്കകളെ ‘മേജർ’, ‘മൈനർ’ ബസിലിക്കകൾ എന്ന് നിയുക്തമാക്കിയിട്ടുണ്ട്, കൂടാതെ പോപ്പിനുള്ള ചരിത്രപരമായ പ്രാധാന്യത്തെ അടിസ്ഥാനമാക്കി നാല് പ്രധാന ബസിലിക്കകൾ മാത്രമേയുള്ളൂ, എല്ലാം റോമിലാണ് – ഇന്ന് റോം രൂപതയിലുള്ള നാലെണ്ണം മാത്രമാണ് അതായത് പ്രധാന ബസിലിക്കകളായി അറിയപ്പെടുന്നത്: സെന്റ് ജോൺ ലാറ്ററൻ, സെന്റ് പീറ്റേഴ്‌സ്, സെന്റ് പോൾ ഔട്ട് ദ വാൾസ്, സെന്റ് മേരി മേജർ എന്നിവയാണ് പ്രധാന ബസിലിക്കകൾ.

ആദ്യത്തെ മാർപ്പാപ്പയായ പത്രോസ് അപ്പോസ്തലന്റെയും മറ്റ് 91 ഓളം ബിഷപ്പുമാരുടെയും അന്ത്യവിശ്രമസ്ഥലമാണത്.  ഇറ്റാലിയൻ വസ്തുവിദ്ദ്യാ വിദഗ്ദൻ മൈക്കിൾ അഞ്ചിലോ രൂപകൽപ്പന ചെയ്ത ഈ പുരാതന കെട്ടിടം പ്രശസ്തമായ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നിൽക്കുന്നതും ഒരു ക്ലാസിക്കൽ ഇറ്റലി പര്യടനത്തിന്റെ ഹൈലൈറ്റ് ആകുമെന്നു തീർത്ഥാടകർ പറയുന്നതിൽ അതിശയമില്ല.

ബസിലിക്ക എന്ന പദം ഉരുത്തിരിഞ്ഞത് “രാജകീയ കോടതി” എന്നർഥമുള്ള ഒരു ഗ്രീക്ക് പദത്തിൽ നിന്നാണ് – രാജാവ് തന്റെ ഭരണം പ്രയോഗിച്ചതിൽ നിന്നാണ്.  കത്തോലിക്കാ ലോകത്ത്, മാർപ്പാപ്പ അംഗീകരിക്കുകയും പ്രത്യേക പദവികൾ നൽകുകയും ചെയ്ത ഒരു പള്ളി കെട്ടിടമാണ് ബസിലിക്ക.

സെന്റ് പീറ്റേഴ്‌സ് ബസിലിക്ക, റോമിലെ മറ്റ് പ്രധാന പള്ളികൾ (പ്രത്യേകിച്ച് സെന്റ് ജോൺ ലാറ്ററന്റെ ആർച്ച്ബസിലിക്ക, സാന്താ മരിയ സോപ്ര മിനർവ, ബസിലിക്ക ഡി സാന്താ മരിയ മഗ്ഗിയോർ), അല്ലെങ്കിൽ ഇറ്റലി, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിലെ മറ്റ് പള്ളികൾ എന്നിവയിലാണ് നിലവിലുള്ള മിക്ക മാർപ്പാപ്പ ശവകുടീരങ്ങളും സ്ഥിതി ചെയ്യുന്നത്.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ കീഴിലുള്ള ഒരു സ്ഥലമാണ് സെന്റ് പീറ്റേഴ്‌സിന്റെ ശവകുടീരം, അതിൽ നിരവധി ശവകുടീരങ്ങളും സെന്റ് പീറ്റേഴ്‌സിന്റെ ശവകുടീരത്തിന്റെ സ്‌മരണയ്ക്കായി വത്തിക്കാൻ അധികാരികൾ നിർമ്മിച്ച ഒരു ഘടനയും ഉൾപ്പെടുന്നു.

ഒരു ദേവാലയം ബസിലിക്കയാകണമെങ്കിൽ, അത് വത്തിക്കാനിലേക്ക് ശുപാർശ ചെയ്യണം, അത് പള്ളിയുടെ വശങ്ങളായ ആരാധനക്രമം, കൂദാശകൾ, വലിപ്പം, പ്രശസ്തി, സൗന്ദര്യം, ദൗത്യം എന്നിവയും മറ്റും പരിഗണിക്കുകയും സഭ യോഗ്യമാണോ എന്ന് തീരുമാനിക്കുകയും വേണം.  ബസിലിക്കയായി മാറുന്നു.

ഇത്രയും എഴുതി പൂർത്തീകരിക്കാൻ ഗൂഗിളിലെ പല വിവരങ്ങളോടും കടപ്പെട്ടിരിക്കുന്നു.

ഇനി എന്റെ ബോദ്ധ്യത്തെ അലോസരപ്പെടുത്തിന്നതിനെ പറ്റി എഴുതാതെ പോവുന്നത് ശരിയല്ല . ഇനി ഇത് വായിച്ചിട്ടു ഞൻ ഒരു മതവാദിയാണെന്നു വിലയിരുത്തിയാൽ അത്തരം വിലയിരുത്തൽ ഞാൻ ഇഷ്ട്ടപ്പെടുന്നു എന്ന് പറഞ്ഞു തുടങ്ങട്ടെ .

മതേതര ഭാരതത്തിൽ എല്ലാ മതങ്ങൾക്കും ഒരുപോലെ ഭാരതത്തിന്റെ ഭരണഘടനാ സ്വാതന്ദ്ര്യത്തിനനുസരിച്ചു ജീവിക്കുവാനുള്ള സ്വാതന്ദ്ര്യമുണ്ടെങ്കിലും ഭൂരിപക്ഷം വരുന്ന ഹിന്ദുസമൂഹത്തിനു അവരിലെ കപട ചിന്താഗതിക്കാരെ നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു എന്ന് പറയാതെ വയ്യ. അതിനു ഒരുപാട് ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ട് !

ഉദാഹരണത്തിന് ഒരു കോൺഗ്രസ്സ് നേതാവിന്റെ നെറ്റിയിലെ ചന്ദനക്കുറിയും കരിപ്രസാദവും അപ്രത്യക്ഷമായതും, അതേച്ചൊല്ലിയുള്ള വിവാദങ്ങളും നമ്മൾ വായിച്ചതും കേട്ടതുമാണല്ലോ ? പറഞ്ഞുവരുന്നത് ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുസമൂഹവും ലോകത്തിന്റെ വിവിധ കോണുകളിലുള്ള ശ്രീരാമഭക്തരും അവിടത്തെ ഭരണാധികാരികളും ഉപാധികളില്ലാതെ അംഗീകരിക്കുന്ന ഒരു ചരിത്ര മുഹൂർത്തത്തിന് ഭാരതം സാക്ഷിയാകാൻ പോകുന്നതിന്റെ ഭാഗമായി, സമൂഹത്തിലെ മുഖ്യധാരാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികളെ ക്ഷണിക്കുന്ന ഈ സന്ദർഭത്തിൽ അതിനെ വരെ ആർ എസ എസ ന്റെയും തീവ്ര ഹിന്ദുത്തുവത്തിന്റെയും ഭാഗമായി ചിത്രീകരിച്ചു വെടക്കാക്കി തനിക്കാക്കുന്ന ഒരു പ്രവണതയാണ് ഇപ്പോൾ കണ്ടുവരുന്നത്. 

ക്ഷണം ലഭിച്ച രാഹുൽ ഗാന്ധിയും, ഖാർഗെയും, മാതാ അമൃതാനന്ദമയീയും, മോഹൻലാലും ഒക്കെ ഇന്ന് ത്രിശങ്കു സ്വർഗത്തിലാണ്! എന്ത് തീരുമാനമെടുക്കുണമെന്നറിയാതെ! ഇന്നലത്തെ ബസലിക്ക വിഷയത്തിൽ സന്തോഷം പ്രകടിപ്പിച്ചു എഴുതിയ ലേഖകനും , അതിനെ അനുമോദിച്ചെഴുതിയ ബഹുമാനപ്പെട്ട എം എല്ലേയും എന്റെ സുഹൃത്തുമായ ശ്രീ രമേഷും, മയ്യഴിയുടെ കഥാകാരനായ ശ്രീ മുകുന്ദേട്ടനും ഏറേ ചരിത്ര പ്രാധാന്യമുള്ള അയോദ്ധ്യയിലെ ശ്രീ രാമക്ഷേത്രത്തിന്റെ ഉദ്‌ഘാടനത്തെ പറ്റി എഴുതാനെന്തേ വൈമനസ്യം ? ഇവരുടെ ഈ വൈരുദ്ദ്യം നിറഞ്ഞ മതേതരത്വം എന്നെ ഏറേ വിഷമിപ്പിക്കുന്നുണ്ട് എന്ന് പറഞ്ഞു നിർത്തട്ടെ .

ബസിലിക്കയെയും ശ്രീ രാമക്ഷേത്രത്തേയും താരതമ്മ്യം ചെയ്യുന്നില്ല ചെയ്യാനും സാദിക്കില്ല. ക്രിസ്ത്യൻ ബസിലിക്കകളിലെയും ശ്രീരാമക്ഷേത്രം പോലെയുള്ള ഹിന്ദു ക്ഷേത്രങ്ങളിലെയും ആചാരങ്ങൾ തമ്മിൽ പ്രധാനപ്പെട്ട വ്യത്യാസങ്ങളുണ്ട്. എന്നാൽ ആരാധനയുടെ അർത്ഥത്തിൽ ചില സമാനതകൾ നമുക്ക് കാണാൻ സാദിക്കും.

ക്രിസ്ത്യൻ ബസിലിക്കകളിൽ, വിശുദ്ധരെ ആരാധിക്കുമ്പോൾ,  ആരാധനയുടെ കേന്ദ്ര ശ്രദ്ധ സാധാരണയായി പരിശുദ്ധ ത്ത്വത്തിലും (പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്) യേശുക്രിസ്തുവിലും ആണ്.  വ്യക്തികൾക്കും ദൈവികർക്കും ഇടയിലുള്ള മധ്യസ്ഥരായി വിശുദ്ധന്മാർ പലപ്പോഴും കണക്കാക്കപ്പെടുന്നു.

ശ്രീരാമക്ഷേത്രം ഉൾപ്പെടെയുള്ള ഹൈന്ദവ ക്ഷേത്രങ്ങളിൽ ശ്രീരാമനെപ്പോലുള്ള ദേവതകളെ ആരാധിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഹിന്ദുമതം വൈവിധ്യമാർന്ന ദേവതകളെയും  ഉൾക്കൊള്ളുന്നു, ക്ഷേത്രങ്ങൾ ഈ ദേവതകളോടുള്ള ഭക്തിയുടെയും ആചാരങ്ങളുടെയും സ്ഥലങ്ങളായി വർത്തിക്കുന്നു. 

അതിനാൽ, ബസിലിക്കകളിലും ഹിന്ദു ക്ഷേത്രങ്ങളിലും ആരാധന ഉൾപ്പെടുന്നുവെങ്കിലും, ആരാധനാ വസ്തുക്കളും മതപരമായ ആചാരങ്ങളും രണ്ട് പാരമ്പര്യങ്ങൾക്കിടയിൽ കാര്യമായ വ്യത്യാസമുണ്ടു ! 

അപ്പോൾ വായനക്കാരിൽ ഒരു സംശയം അവശേഷിക്കും ഏതിനു പ്രാധാന്യമെന്നു? 

അപ്പോഴും പറയട്ടെ 

ക്രൈസ്തവർക്ക് ബത് ലഹേം പോലെ, മുസ്ലീങ്ങൾക്ക് മെക്ക പോലെ ഹൈന്ദവർക്ക് പുണ്യപാവനകേന്ദ്രങ്ങളാണ് രാമജന്മഭൂമിയും കൃഷ്ണജന്മഭൂമിയും….

ഇതുമാനിക്കുമ്പോഴേ യഥാർത്ഥ മതേതരമാവുകയുള്ളൂ….

വസുദൈവക കുടുംബകം”               “ലോകാ സമസ്താ സുഖിനോ ഭവന്തു

അത്യുന്നതങ്ങളിൽ  ദൈവത്തിനു സ്തുതി”                                        “ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാദാനം” 

മഠത്തിൽ ബാബു ജയപ്രകാശ്….. ✍

My Watsapp Contact No. 9500716709

2 Comments

  1. Venugopal's avatar Venugopal says:

    Thank you Babu for the detailed information. I knew the difference,only when I visited Rome early 90s. Your analysis at the end is super-duper bitter truth !!!

    Like

  2. Babucoins's avatar Babucoins says:

    Thank you Venuvettaa

    Like

Leave a reply to Venugopal Cancel reply