ഏകാന്തതയുടെ ഓർമ്മകൾ 109 ലേക്ക്

ഈ കവിതയ്ക്ക് ആ മുഖമായി പറയാനുള്ളത് ? സുഗന്ധ ലേപനങ്ങൾക്കു പേരുകേട്ട രാജ്യം, ഫേഷന്റെ രാജ്യം, സഞ്ചാരികളുടെ പറുദീസയായ രാജ്യം , സുന്ദരികളുടെ രാജ്യം, ഭാഷയ്ക്ക് ദ്വയാർത്ഥങ്ങൾ ഇല്ലാത്ത രാജ്യവുമായ (ഫ്രാൻസിൽ) ഫ്രഞ്ച് വിമോചനത്തിന്റെ പ്രതീകമായി “മറി ആന്ന് ന്റെ” സാങ്കൽപ്പീക ചിത്രം, ചിത്രകാരന്റെ ഭാവനയിൽ വരച്ചെടുത്ത ചിത്രം, അത് പിന്നീട് ഔദ്ധ്യോതീക പ്രതീകമായി ഫ്രഞ്ച് ഭരണകൂടം സ്വീകരിക്കുകയുണ്ടായി. മറിഅന്ന്ന്റെ പ്രതിമ ഇന്നും മയ്യഴിയിൽ അർഹിക്കുന്ന എല്ലാ ആദരവും നൽകി പരിപാലിക്കുന്നു; മയ്യഴി ഭരണകൂടവും, മയ്യഴിയിലെ ഫ്രഞ്ച് കാരും, മയ്യഴിക്കാരും. എന്നാൽ….?             

ഇങ്ങു മയ്യഴിയിൽ ജനിച്ചു തന്റെ കർമ്മ മേഖല ഫ്രാൻസിലേക്ക് മാറ്റി ഫ്രഞ്ച് മോചനത്തിനായി നാസികളോട് പൊരുതി കൊടും പീഡനമേറ്റു വധിക്കപ്പെട്ട ശ്രീ മിച്ചിലോട്ട് മാധവൻ? (മ്ച്ചിലോട്ട് ) മോക്ഷം തേടി തന്റെ പ്രണയിനിയുടെ ആത്മാവിനോടൊപ്പം വെള്ളിയാങ്കല്ലിൽ എത്തിയിട്ട് ഏറെ വർഷങ്ങൾ ആയെങ്കിലും, തനിക്കു കൂടണയാൻ ഒരു സ്മാരകം എന്നെങ്കിലും  തന്റെ ജൻമ്മ നാടായ മയ്യഴിയിൽ ഒരുക്കുമെന്ന് പ്രതീക്ഷയിൽ വർഷത്തിൽ പലതവണ തുമ്പികളായി പറന്നു ജന്മ നാട്ടിലെ സ്മാരക സ്തൂപങ്ങൾ ഉയർന്നു നിൽക്കുന്ന പാതാറിലെത്തി തനിക്കുള്ള സ്മാരകം തിരഞ്ഞിട്ടും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എങ്കിലും മാധവന്റെ ആത്മാവ്ന് 1000 പൂർണ്ണ ചന്ദ്രനെ കാണാൻ സാധിച്ചു.

തന്റെ നാട് തന്നെ മറന്നതിന്റെ പരിഭവവും, തന്റെ യുവത്വത്തിൽ പൊലിഞ്ഞ സ്നേഹ സ്വപ്നങ്ങളും, മറി ആന്നുനോട് പങ്കിടുന്നതും.. മറി ആന്ന്നെ വെള്ളിയാങ്കല്ലിലേക്കു മാധവൻ ക്ഷണിക്കുന്നതിനും കാരണമുണ്ട്.

ഫ്രഞ്ച് റിപ്പബ്ലിക്ക്നു ജീവൻ കൊടുത്തത് “മറി അന്ന്” ആയിരുന്നു! അതുകൊണ്ടു തന്നേ “മറി അന്ന്” ഫ്രഞ്ചുകാർക്കു എല്ലാമായിത്തീർന്നു. അത് അവർക്കു ഒരു പ്രതീകം മാത്രമല്ല, ജീവാത്മാവാണ് അതുകൊണ്ടായിരിക്കാം മാധവൻ തനിക്കു ഇപ്പോഴും അയിത്തം കൽപ്പിച്ച മയ്യഴിയിൽ നിന്നും “മറിഅന്ന്നെ” തന്നോടൊപ്പം വെള്ളിയാങ്കല്ലിലേക്കു ക്ഷണിക്കുന്നത്.?

“മറി അന്ന്” ആകട്ടെ  വർഷങ്ങളോളമായി തനിക്കു രൂപം നൽകിയ ചിത്രകരനെയും അതിനു പ്രചോതനമായ ഫ്രാൻസിലെ സ്ത്രീ സമൂഹത്തെയും, അവരുടെ വേണ്ടപെട്ടവരെയും കാണുവാനുള്ള മോഹവുമായി തന്റെ കാത്തിരിപ്പ് തുടരുന്നത്. തന്നെ ഏതെങ്കിലും ഫ്രഞ്ച് പരികർമ്മി വന്നു ആവാഹിച്ചു ഫ്രാൻസിലേക്ക് എത്തിക്കും എന്നുള്ള പ്രതീക്ഷയുമായി ആ ഏകാന്തമായ കാത്തിരിപ്പു ഇന്നും തുടരുന്നു..

ഫ്രഞ്ചുകാരാവട്ടെ മയ്യഴിയുമായുള്ള ദീർഘകാല ബന്ധത്തിലൂടെ മറി അന്ന് മലയാളം സ്വായത്തമാക്കിയിരിക്കും എന്ന് കരുതി ഫ്രഞ്ചറിയാവുന്ന ഒരു പരികർമ്മിയെയും “മറി ആന്ന് ന്റെ” ആത്മാവിനെ ആവാഹിച്ചെടുക്കാൻ മയ്യഴിയിലേക്കു അയച്ചതും ഇല്ല . “മറി അന്ന്” ഇതുവരെ മലയാളം വശത്താക്കാൻ ശ്രമിച്ചിട്ടുമില്ല എന്നതായിരുന്നു യാഥാർഥ്യം.  (അല്ലെങ്കിലും മിക്ക ഫ്രഞ്ചുകാരും ഫ്രഞ്ച് അല്ലാതെ മറ്റ് ഭാഷ വളരെ വിരളമായേ പഠിച്ചെടുക്കാറുള്ളു) എന്ന സത്യം മനസ്സിലാക്കിയ മാധവൻ വെള്ളിയാങ്കല്ലിൽ നിന്നും വർഷത്തിൽ രണ്ടോ മൂന്നോ തവണ പറന്നു പാതാറിലെത്തി “മറിഅന്ന് ന്റെ” പ്രതീക്ഷയ്ക്കു അൽപ്പം ആശ്വാസം നൽകുവാൻ മാധവന്റെയും മറിഅന്ന് ന്റെയും ഒത്തുചേരലുകളിലൂടെ സാധിക്കുന്നുണ്ട്. എങ്കിലും ഇവർക്കിടയിൽ ചില ആശയക്കുഴപ്പം ഒരു തുടർക്കഥയായി ഇന്നും നിലനിൽക്കുന്നുണ്ടു എന്നുവേണം കരുതാൻ.

ഫ്രഞ്ചുകാർ പോയതോടുകൂടി ഇത്രയും കാലം ഏകാന്തത അനുഭവിച്ചു തന്റെ വാസസ്ഥലമായ പാതാറിൽ തനിക്കായി ഒരുക്കിയ പുതിയ സ്ഥലത്തു തന്നെ കാണാൻ എത്തുന്ന അതിഥികളെ സ്വീകരിച്ചു “മറി അന്ന്” നിൽക്കുന്നുണ്ടെങ്കിലും അവർ പറയുന്ന ഭാഷ “മറി അന്ന്ന്” മനസ്സിലാവുന്നതും ഇല്ല l, തികച്ചും ഭ്രാന്തുപിടിക്കുന്ന അവസ്ഥ.!

ഇത് മനസിലാക്കിയാണ് മാധവനും മറി അന്ന്നോട് നമുക്ക് ഈ ഏകാന്തത അവസാനിപ്പിച്ച് വെള്ളിയാങ്കല്ലിലേക്കു പറക്കാം എന്ന് പലപ്പോഴായി പറയുന്നത്.. ഇതിനുള്ള ഏക പരിഹാരം ഒന്നുകിൽ “മറിഅന്ന്” മാധവനോടൊപ്പം വെള്ളിയാങ്കല്ലിലേക്കു പറക്കുക? അല്ലെങ്കിൽ മയ്യഴിയിലെ ശേഷിക്കുന്ന ഫ്രഞ്ചുകാരോട് പറഞ്ഞു മാധവനും, പ്രണയിനിക്കും “മറി ആന്ന്” ന്റെ അടുത്തായി ഒരു സ്ഥലം കണ്ടെത്തി സ്മാരകം പണിത് കുടിയിരുത്തുക. ഇതിൽ ഏതു ഉടൻ പ്രാവർത്തീകമാക്കും എന്ന് കാത്തിരിക്കുന്ന മയ്യഴിക്കാർ. അതെ അത് മാത്രമേ ഒരു പോംവഴി ഇനി കണ്ടെത്താനുള്ളൂ..

എങ്കിലും പ്രതീക്ഷ വിടാതെ അൽപ്പം സ്വാർത്ഥതയോടെ മാധവൻ “മറി അന്ന്” നോട് പലപ്പോഴായി മൊഴിഞ്ഞിട്ടുണ്ട് സർക്കാരും മയ്യഴി ജനതയും എന്നെ മറന്നെങ്കിലും നമ്മുടെ രാജ്യം പോലും കാണാത്ത ചില ഫ്രഞ്ചുകാർ വർഷത്തിൽ നിന്റെ കാൽച്ചുവട്ടിൽ പുഷ്പ്പാർച്ചന നടത്തി പോവുമ്പോൾ അവരെ എന്റെ കാര്യമൊന്നു ഓർമ്മിപ്പിച്ചുകൂടെ “മറി അന്ന്” എന്ന്? . എന്നാൽ അത് കേൾക്കാതെ “മറി അന്നും” നിൽക്കും. ഇവരുടെ ഉള്ളിലുള്ള ഈ തേങ്ങലിനു വേഗം ഒരു പരിഹാരം കാണുമായിരിക്കും ..

ഈ മൂന്നാത്മാക്കളും പരസ്പ്പരം അവരവരുടെ മനോ വ്യഥകളും പഴയകാല ഓർമ്മകളും ഓർത്തു മയ്യഴി പാതാറിലെ ടാഗോർപാർക്കിൽ  “മറി അന്ന്നു” അനുവദിച്ച സ്തൂപത്തിനു ചുറ്റും ഇരുന്നു കൊണ്ട് പരസ്പ്പരം സംവദിക്കുന്നതായി സങ്കൽപ്പിച്ചു എഴുതിയതാണ് ….  

വരികൾക്ക് ചേർച്ചക്കുറവും പൊരുത്തക്കേടുകളും ഉണ്ടാവാം

സദയം ക്ഷമിക്കുക …

ഇനി ഏറിയാൽ കൃത്യം 47 ദിവസം ശ്രീ മുച്ചിലോട്ടു മാധവൻ 108 വയസ്സ് പൂർത്തിയാക്കി 109 ലേക്ക് പ്രവേശിക്കാൻ ! പക്ഷെ ഇതൊന്നും അറിയാതെ മയ്യഴി ഇന്നും ഉറങ്ങുന്നു അല്ല ഉറക്കം നടിക്കുന്നു.

മയ്യഴിക്കാർക്കു അല്ലെങ്കിലും കുറച്ചു ഈഗോ കൂടുലായുണ്ടെന്ന് ചിലർ!

ചിലരുടെമേൽ അപ്രഖ്യാപിത വിലക്കുണ്ടെന്നു മറ്റുചിലർ !

അപ്രകാരം വല്ലതും ഉണ്ടോ?… ഉണ്ടാവാൻ വഴിയില്ല!

ഇല്ലെങ്കിൽ പിന്നെ എന്തിനീ കാത്തിരിപ്പു?

ആ കാത്തിരിപ്പു ഇനിയും എത്രനാൾ നീളും?

ഈ ചോദ്യം വായനക്കാർക്ക് നൽകി തുടങ്ങട്ടെ ..

നേരമില്ല ഒന്നിനും എന്നോർത്ത്
നേരം കളഞ്ഞിരിക്കുന്നേരം.. നേർത്തോർമകളെ കത്തിജ്വലിപ്പിച്ച് അഗ്നിനാളമായി  വാനിൽ ഉയർത്തിയനേരം …

ചാരത്തു ഞാൻ വന്നതറിയാതെ നീ അസ്തമയ സൂര്യനെ നോക്കി വിതുമ്പിക്കൊണ്ട്ക്കൊണ്ടിങ്ങനെ, ഇരിക്കാൻ തുറങ്ങിയിട്ടേറെ നാളായല്ലോ? “മറി അൻ”… നീ അറിയാതെ പോയതും – പറയാതെ പോയതും, ഓരോന്നായി മനനം ചെയ്തുടക്കുന്നേരമറിയാതെ…

ഓർക്കുമ്പോഴും ഒന്നറിയാം? എന്റെ നാട് നിന്നെ ഏറെ സ്നേഹിക്കുന്നുവെന്ന്! എന്നിട്ടും എന്തിനിങ്ങനെ അകലങ്ങളിൽ നോക്കി ഗദ്ഗദംപൂണ്ടിരിക്കുന്നു എപ്പോഴും ഈ  നിറ പുഞ്ചിരിയുമായി നീ ഇരിക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായില്ലേ? ഇനിയും എത്ര നാൾ ഇരിക്കുമിങ്ങിനെ? മാറ്റത്തിനായി ഒരു മാത്രയെങ്കിലും നിനച്ചു കൂടെ എന്ന വ്യർത്ഥമാം ചോദ്യവുമായി നിർത്തുന്നെൻ വരികൾ മറി ആൻ….. പ്രിയമറി ആൻ പറക്കാം നമുക്ക് അല്ലലില്ലാത്ത..! അലച്ചിലില്ലാത്ത കാപട്യമില്ലാത്ത! വെള്ളിയാങ്കല്ലിലേക്കു എന്നോടൊപ്പം വെള്ളിയാങ്കല്ലിലേക്കു പറക്കാം…

നിൻ ചുടു നെടുവീർപ്പ് പാതാറിൻ തീരത്തു മാറ്റൊലിയായതും, നിന്റെ ഇടനെഞ്ചിൽ തുടിക്കുന്ന ഹൃദയത്തിൻ സ്പന്ദനം തിരമാലയായി തീരത്തണയുന്നതും തെന്നി മാറി പോവുന്നതും കാണാമെനിക്ക്. നിന്നിലെ പഴയകാല ഓർമ്മകൾ ഓർത്തെടുക്കാനൊരു പാഴ്ശ്രമം നീ നടത്തും വേളയിൽ… വിഷാദം കണ്ണുനീരൊയി, ഒഴുക്കിയ പാടുകൾ തീർത്ത കവിളിൽത്തലോടി ക്കൊണ്ടു നീ തീരത്തെ തിരമാലകൾ തീർത്ത പാടുകൾ നോക്കുന്നതും ഞാൻ കണ്ടു..

ആരെയോ നീ പ്രതീക്ഷിച്ചു കൊണ്ട് കടലിനെ നോക്കിയിരിക്കുന്നേരം.. അങ്ങ് വേള്ളിയാങ്കല്ലിലെ കാറ്റിനോടൊപ്പം കൂട്ടമായി പറന്നെത്തിയ തുമ്പികൾ നിൻ ശിരസ്സിൻ മുകളിൽ വട്ടമിട്ടു പറക്കുന്നതും ഓർക്കാതെ നീ കൈവീശി അകറ്റിയ ആ ശലഭത്തിൻ മർമ്മരം കളിവീണ ശബ്ദമായി കാതുകളെ അസ്വസ്ഥമാക്കുന്നതു നിൻ മുഖത്തു വെക്തമായി തെളിയുന്നതും ഞാനറിയുന്നു.. “മറി ആൻ”

നിന്നെ കണ്ടിട്ട് ഏറെ നാളായെങ്കിലും? കണ്ടനേരം മൗനമായി ഒരു നിമിഷം..
പിന്നെ മൗനം വാചാലമായതും കണ്ടു മറഞ്ഞതും, കാണാമറയത്തുള്ളതും കാണാൻ ബാക്കിയാക്കിയ ഈ ജീവിതം- വന്നുപോയതും വരാനിരിക്കുന്നതുമായ ഓർമ്മകളെ? മറവിയാം തടവറ ബേദിച്ചു നീ പുറത്തേക്കൊഴുക്കിക്കളയുമ്പോഴും..

ഇവിടെ ജീവിക്കുന്നവരുടെ നേർക്കാഴ്ച്ചകൾ, കണ്ടാസ്വദിക്കാനാകില്ലെന്ന സത്യം? ഞാൻ തിരിച്ചറിയുന്നുണ്ടെങ്കിലും.. വിശ്വാസത്തിത്തിൻ അടുപ്പവും ബഹുമാനത്തിൻ അകലവുമായി ജീവിതത്തിൽ നല്ല ബന്ധങ്ങളെ മാത്രം നിലനിർത്താനായി നീ ശ്രമിക്കുമ്പോഴും..? വിരഹിനിയായ് ഈ മലയാളക്കരയിൽ കഴിയേണ്ടവളല്ലെന്നു തിരിച്ചറിയുന്നു.

ഓർക്കുക? കുറവുകൾ ഇല്ലാത്ത ആരും തന്നെയില്ല ഈ ഭൂവിൽ; എല്ലാം തികഞ്ഞ മനുഷ്യരെ സൃഷ്ടിച്ചിട്ടുമില്ലെന്നത്.. ? എതിർപ്പുകളും – എതിരാളികളും, ഒരിക്കലും കാണാത്ത കാഴ്ച്ചകളും! കേട്ടതും കേൾക്കാനിരിക്കുന്നതും, ഏകയായ നിന്നെ ഏറെ വേദനിപ്പിക്കുന്നു ണ്ടെന്നറിയുന്നു ഞാൻ എപ്പോഴും.

വിജയ പരാജയങ്ങൾ ഇടകലർത്തി..
വിജയങ്ങൾ ആസ്വദിക്കാൻ ഉള്ളതും പരാജയങ്ങൾ പഠിക്കാൻ ഉള്ളതും
എന്ന് തിരിച്ചറിവിലൂടെ നേടിയ… ബന്ധങ്ങൾ തുടങ്ങാൻ കാരണം ഏറെ കണ്ടെത്തുന്നവർ ? അതൊഴിവാക്കാനും
കണ്ടെത്തും കാരണങ്ങൾ ഏറെ?

സ്നേഹിച്ച മനസ്സുകൾ അകലുവാൻ നിത്യവും ഓരൊരു കാരണങ്ങൾ കണ്ടെത്തി ബദ്ധ ശത്രുതയിൽ പരസ്പ്പരം വാക്ക്പ്പോര്ടിച്ചും, വെട്ടിയും കുത്തിയും കലി തീർക്കുമ്പോഴും നിസ്സഹായയായി നീ നോക്കി നെടുവീർപ്പിടുന്നതും കണ്ടു രസിക്കും ചിലർ.

നൽകലിന്റെയും നഷ്ടപ്പെടുത്തലിന്റെയും? നേട്ടവും കോട്ടവും തിരിച്ചറിയാതെ, എല്ലാം വാരിക്കൂട്ടുന്നതിന്റെ തിരക്കിൽ? ചിലർ സമ്മാനിക്കുന്നത് പുഞ്ചിരിയാകാം,
നോട്ടമാകാം, സാന്ത്വന സ്പർശനവുമാകാം? എങ്കിലും അതിന്റെ മാസ്മ്മരീക ശക്തി ഏറെ അനുഭവിച്ചവളാണ് നീ എന്നറിയുന്നു..

കണ്ടറിഞ്ഞ് കൂടെനിന്നവർക്കേ
മനുഷ്യ ഹൃദയത്തിൽ ഇടം നൽകൂ…
എന്ന് നിനയ്ക്കുമ്പൊഴും? ഓർത്തിടേണം
ബന്ധങ്ങളെല്ലാം കണ്ണാടിപോലെയെന്നത്. എങ്കിലും മറ്റുള്ളോരുടെ ഹൃദയങ്ങളിലും പ്രാർഥനകളിലും ഇടം കണ്ടെത്തണമെങ്കിൽ എത്രസുകൃതം ചെയ്തവളായിരിക്കണം “മറി അൻ” നീ

നേട്ടങ്ങൾ മാത്രമല്ല നഷ്ടങ്ങളെയും കണക്കിലെടുത്താവണം ജീവിതം -.
തീർത്ത ഓരോ മുറിപ്പാടുകളും , ഇന്നലെകളുടെ ഓർമകളെ ചേർത്ത് പിടിച്ചുകൊണ്ടു എന്റെ ഹൃദയമാം മഴിക്കുപ്പിയിൽ കുത്തി എഴുതിയ ചില കുത്തികുറിക്കലുകളിലൂന്നിയ
പ്രപഞ്ച സത്യം തിരിച്ചറിയാത്തവർ ഭൂമിക്കെന്നും ഭാരമായി മാറും
എന്നോതി നിർത്തുമ്പോഴും … ഓർത്തുപോയി അറിയാതെ എന്റെ ജന്മമനാട്ടിൽ ഞാൻ ഇന്നും അന്ന്യനെന്നു..

മഠത്തിൽ ബാബു ജയപ്രകാശ്……..✍️ My Watsapp Cell No: 00919500716709

2 Comments

  1. Ajith kumar's avatar Ajith kumar says:

    Beautiful writing, hat up babu

    Like

    1. Babucoins's avatar Babucoins says:

      Thank you Ajith

      Like

Leave a reply to Ajith kumar Cancel reply