സെയ്ന്റ് തെരേസ  പള്ളിയുടെ സ്ഥാപക ചരിത്രവും, അനുബന്ധ പ്രവർത്തനങ്ങളും…

ഗതകാല സ്മരണകൾ ഉണർത്തിയ പള്ളി പെരുന്നാളിന്റെ വിവരങ്ങൾ എഴുതി അവസാനിപ്പിക്കുമ്പോൾ എഴുതിയത് പോലെ പള്ളി സ്ഥാപിതമായതിനെപ്പറ്റി ഇന്ന് എന്റെ അറിവിലൂടെ വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ ചില വിവരങ്ങൾ ഈ ബ്ലോഗിലൂടെ വായനക്കാർക്കായി സമർപ്പിക്കുന്നു …

മാഹിയിലെ ആവിലയിലെ വിശുദ്ധ തെരേസയുടെ ദേവാലയം ഇന്ത്യയിലെ തന്നെ പഴക്കമേറിയതും ഒരുപക്ഷേ മലബാറിലെ ഏറ്റവും പഴക്കമുള്ളതുമായ ദേവാലയങ്ങളിൽ ഒന്നായിരിക്കും. ഈ ദേവാലയത്തിന്റെ ഉത്ഭവത്തെക്കുറിച്ചും ആദ്യകാല ചരിത്രത്തെക്കുറിച്ചും ആധികാരികമായ രേഖകൾ കൂടുതലായൊന്നും എവിടെയും കണ്ടെത്തിയതായി അറിവില്ല എന്നുവേണം അനുമാനിക്കാൻ, എങ്കിലും മയ്യഴി പള്ളിയുടെ ചരിത്രത്തെ പറ്റി നമ്മൾ ഏറെ കേട്ടതിൽ അധികവും വാമൊഴിയിലൂടെ മാത്രമുള്ളതായിരുന്നു. എങ്കിലും വിലപ്പെട്ട ഒരു രേഖ. “De Missione Mahinensi in Malabaribus Commentarius” റവ.ഫാദർ ഇഗ്നേഷ്യസ് എ.എസ്. ഹിപ്പോലൈറ്റ്സ്, ഒ.സി.ഡി. 1757 ജൂലൈ 2-ന് റോമിലെ കാർമലൈറ്റ് ആർക്കൈവ്സിൽ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നു ചില രേഖകൾ വ്യക്തമാക്കുന്നുണ്ട് . ഈ റെക്കോർഡിന്റെ ഒരു പകർപ്പ് റോമിലെ പ്രൊപ്പഗണ്ടയുടെ ആർക്കൈവിലും സൂക്ഷിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു. പ്രസ്ഥുത രേഖകൾ പ്രകാരം 1723-ൽ വടകരയ്ക്കു അടുത്തുള്ള കടത്തനാട്ടിലെ വാഴുന്നോർ രാജാവായിരുന്നപ്പോൾ? ഇറ്റലിക്കാരനായ ഫാദർ ഡൊമിനിക്, ഒ.സി.ഡി. (“സെന്റ് ജോൺ ഓഫ് ദി ക്രോസിലെ അംഗം“) മാഹിയിലെത്തി മാഹി മിഷൻ സ്ഥാപിച്ചു അന്നുമുതൽ ക്രിസ്ത്യാനികളുടെ ഒരു ചെറിയ സമൂഹം ഈ സ്ഥലത്ത് വളർന്നു തുടങ്ങുകയും താൽക്കാലികമായി കെട്ടിയ പള്ളികളിൽ ഒത്തുകൂടി ഇദ്ദേഹത്തിന്റെ കാർമികത്വത്തിൽ പ്രാർത്ഥന നടത്തുകയും ചെയ്തു തുടങ്ങി എന്ന് ചില രേഖകൾ വ്യക്തമാക്കുന്നു.

മത പ്രചരണത്തോടൊപ്പം കഷ്ടത അനുഭവിക്കുന്ന ആളുകളിലേക്ക്‌ ഇറങ്ങിച്ചെന്നു സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തി അവരെ സഭയിലേക്കു അടുപ്പിച്ചു. തുടർന്ന് 1736-ൽ, സെന്റ് തെരേസയുടെ ദേവാലയം സ്ഥാപിക്കപ്പെട്ടു, ആദ്ധ്യകാലത്തു മുളകളും, തെങ്ങിന്റെ തടിയും, കൗക്കോലും, ചൂടിയും, മടഞ്ഞ ഓലകളും കൊണ്ട് നിർമ്മിച്ച ഒരു ഷെഡ് മാത്രമായിരുന്നു പള്ളി. ആ വർഷം ഡിസംബറിൽ, റോമൻ കത്തോലിക്കാ സഭയുടെ ആചാരപ്രകാരം കർമ്മലീറ്റ് സഭയുടെ ആചാരാനുഷ്ടാനങ്ങൾ ക്കനുസരിച്ചു പ്രവർത്തിക്കാനായി പള്ളി കൈമാറുകയും, തുടർന്ന് മുകളിൽ സൂചിപ്പിച്ച കർമ്മലീത്താ രേഖകളിലൂടെ വെളിപ്പെടുന്നത് മിഷനറിമാരുടെ തീവ്രമായ ശ്രമത്തിൻ്റെ ഫലമായി ഏകദേശം 2,000-ത്തിലധികം മുതിർന്നവർ സ്നാന മേറ്റുവെന്നും. കാലക്രമേണ ഇവരെയൊക്കെ സഭയിൽ സ്വീകരിച്ചെന്നും വിശ്വസിച്ചുവരുന്നു.

1760-ൽ ഫ്രഞ്ചുകാരും – ബ്രിട്ടീഷുകാരും തമ്മിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന യുദ്ധങ്ങൾ കാരണം ഈ ദേവാലയത്തിന് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും, പള്ളിയുടെ അറ്റകുറ്റപണികൾ യഥാസമയം നടത്താൻ സാദിക്കാത്തതിനാൽ പ്രാർത്ഥനാലയത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന അവസ്ഥയിലായി. 1779 മാർച്ച ആവുമ്പോഴേക്കും പ്രസ്തുത ദേവാലയം ജീർണ്ണിച്ചു ഏതാണ്ട്, നിലംപൊത്തുന്ന സ്ഥിതിയിലാവുകയും. തുടർന്ന് ഒരു പുനരുദ്ധാരണത്തിന്റെ ആവശ്യകതയിലേക്കു എത്തിയെന്നും പറയപ്പെടുന്നു. ഈ പുരാതന ദേവാലയത്തിന്റെ ശോചനീയ അവസ്ഥ മനസിലാക്കിയ ആബെ ഡ്യൂഷെനിൻ (Abbe Duchenin) ഏകദേശം 1788-ൽ പ്രസ്ഥുത ദേവാലയം പുനരുദ്ധാരണം ചെയ്തു വിശ്വാസികൾക്ക് പ്രാർത്ഥനയ്ക്കായി വീണ്ടും സമർപ്പിച്ചു വെന്ന് വിശ്വസിച്ചുവരുന്നു.

ഈ ദേവാലയത്തിന്റെ നവീകരണത്തെ പരാമർശിക്കുന്ന ഒരു സർക്കാർ രേഖ മാഹിയിലെ റവന്യൂ ഓഫീസിൽ സൂക്ഷിച്ചിരിക്കുന്നു എന്ന് പറഞ്ഞുകേട്ടിട്ടുണ്ട് . കാലക്രമത്തിൽ ഏകദേശം 1855-ൽ വീണ്ടും ദേവാലയം പുതുക്കി പണിയുന്നതോടൊപ്പം ഓല മേഞ്ഞ മേൽക്കൂര മാറ്റി മംഗലപുരം ഓട് പാകി പള്ളിയുടെ ഗോപുരം പണിയുകയും ഉണ്ടായി, അതോടൊപ്പം മാഹി പട്ടണത്തിന് മുഴുവൻ സമയം അറിയാൻ വിധം ടവറിലെ പ്രസ്ഥുത ഘടികാരം (Clock) ആ വർഷം അവിടെ സ്ഥാപിച്ചു. പ്രസ്ഥുത ഘടികാരം ചില ഫ്രഞ്ച് നാവികർ പള്ളിയിൽ സമർപ്പിച്ചതായി പറയപ്പെടുന്നു. 

പള്ളി ഫ്രഞ്ചുകാരുടെ നേതൃത്വത്തിൽ നവീകരിക്കുമ്പോൾ? വാസ്തു കലയിലും കെട്ടിടം പണിയിലും നൈപുണ്ണ്യമുള്ള ഒരാളെ തേടിയ ഫ്രഞ്ചുകാർ? പ്രഗൽഭനായ കൊയിലാണ്ടിയിലെ തോലൻ മൂപ്പനെന്ന കല്പണിക്കാരനെ പറ്റി അറിയാനിടയാവുകയും അദ്ദേഹത്തെ കണ്ടെത്തി, പള്ളി പുതുക്കിപ്പണിയാൻ അദ്ദേഹത്തിനെ ചുമതലപ്പെട്ടുത്തുകയും ചെയ്തു. പള്ളിപണിക്കിടയിൽ തോലൻ മൂപ്പൻ ദീർഘ കാലം ഫ്രഞ്ചുകാരുമായുള്ള സഹവർത്തിത്വം ഉണ്ടാക്കിയെടുത്ത തോലൻ മൂപ്പൻ ഫ്രഞ്ച് ഭാഷയിൽ നല്ല പരിജ്ഞാനം നേടുകയും അതു മയ്യഴിക്കാർക്കും വാഴുന്നോർക്കും ഫ്രഞ്ചുകാരോട് സംവദിക്കാൻ ഒരു ഇടനിലക്കാരനായി തോലൻമൂപ്പന്റെ സഹായം ഉപയോഗയോഎടുത്തി എന്നും അറിയുന്നു. പിൽക്കാലത്തു തോലൻ മൂപ്പൻ മയ്യഴി പുത്തലത്തെ കാരണവർ സ്ഥാനം ഏൽക്കുകയും ഫ്രഞ്ച് കാരുടെ ഇഷ്ടക്കാരനായി മാറിയതായും കേട്ടിട്ടുണ്ട്. (തോലൻ മൂപ്പനെപറ്റിയുള്ള കൂടുതൽ വിവരങ്ങളെ പുത്തലം വിശേഷത്തിലെഴുതിയിട്ടുണ്ട്)

1956-ൽ ദേവാലയം വീണ്ടും നവീകരിക്കുകയും വൈദ്യുതീകരിക്കുകയും ചെയ്തു. 1956 ജൂലൈ 15 ന് നവീകരിച്ച ദേവാലയം ആരാധനയ്ക്കായി തുറന്നു കൊടുത്തു. പിന്നീട് 1958 ൽ, പള്ളിയുടെ തറയും ഗോപുരത്തിന്റെ പ്ലാസ്റ്ററിംഗും ഒക്കെ പൂർത്തീകരിക്കുകയും ചെയ്തു.

സെന്റ് തെരേസ ദേവാലയത്തിനു രണ്ട് പ്രധാന ഐതിഹ്യങ്ങളുണ്ട്.

ഒരു ഐതിഹ്യത്തിൽ, വിശുദ്ധ തെരേസയുടെ വിഗ്രഹം വഹിച്ചുകൊണ്ട് ഒരു കപ്പൽ മാഹിക്ക് സമീപം എത്തുമ്പോൾ കടലിൽ വെച്ച് തകരാറിലാവുകയും കപ്പലിന് ലക്ഷ്യത്തിലേക്കു നീങ്ങാൻ കഴിയാതെ കുടുങ്ങികിടക്കുകയും. ഏറെ പരിശ്രമിച്ചിട്ടും കപ്പലിന്റെ കേട് ശരിയാക്കാൻ പറ്റാതെ വന്നപ്പോൾ? ഇനി എന്ത് ചിന്തിച്ചു നാവികർ നടുക്കടലിൽ വിഷമിച്ചുരിക്കുമ്പോൾ അടുത്തുള്ള കരയിലേക്ക് നീങ്ങാനുള്ള ഉൾവിളി യുണ്ടാവുകയും അത് പ്രകാരം വിഗ്രഹം കപ്പലിൽ നിന്നും ചെറു ബോട്ടിലേക്ക് മാറ്റിയ ഉടനെ എൻജിൻ പ്രവർത്തിക്കുകയും ചെയ്തു . അത് പ്രകാരം നാവികർ അന്വേഷിച്ചു കണ്ടെത്തിയ സ്ഥല മായ മയ്യഴിയിൽ വിഗ്രഹം പ്രതിഷ്ഠിച്ചു അത് ഒടുവിൽ മാഹി പള്ളിയായി മാറി എന്ന് ഒരു കഥ.

മറ്റൊരു ഐതിഹ്യം, ഒരു മത്സ്യത്തൊഴിലാളിക്ക് മാഹി നദിയിൽ നിന്ന് ഒരു ചെറിയ സെന്റ് തെരേസയുടെ തടി പ്രതിമ ലഭിച്ചു, ഇത് ഒടുവിൽ മാഹി പള്ളി രൂപീകരണത്തിൽ കലാശിച്ചു. ഇതിൽ ആദ്യത്തേതിനാണ് ഏറെ പ്രചാരവും വിശ്വാസമാവുന്നതും.

2010 ലാണെന്നു തോനുന്നു, ഫാദർ എഡ്വിൻ തുണ്ടത്തിൽ മയ്യഴി പള്ളിയുടെ അധിപനായിരുന്ന കാലത്തു  പള്ളിയുടെ പ്രധാന പരിഷ്ക്കരണം വീണ്ടും നടത്തി ഇപ്പോഴുള്ള രൂപത്തിൽ ആക്കി പുനർ നിർമ്മിച്ചത്. 

പള്ളിയുടെ പ്രധാന കവാടത്തിനു മുകളിലായി സ്ഥാപിച്ച കൂറ്റൻ ഘടികാരം ഇന്നും ഒരു പ്രധാന ആകർഷണം തന്നെ. പ്രസ്ഥുത  ഘടികാരം തീർച്ചയായും ഈ ആദുനീക കാലത്തും അതൊരു അത്ഭുതമാണ്.  76 അടിയോളം ഉയരമുള്ള ഈ ദേവാലയത്തിലേ ഗോപുരത്തിന് മുകളിൽ സ്ഥാപിച്ച ഈ കൂറ്റൻ ഘടികാരം 167 വർഷത്തോളമായി മുഴങ്ങുന്നു, ആ ഘടികാര മണിയുടെ നേർത്ത ശബ്ദം ഇന്നത്തെ വാഹനങ്ങളുടെ ശബ്ദമലിനീകരത്തിൽ ലയിച്ചു നമ്മൾ ശ്രദ്ദിക്കാതെപോവുന്നു . എങ്കിലും രാത്രിയുടെ നിശബ്ദതയിൽ ശ്രദ്ദിച്ചാൽ അതിന്റെ മെലോഡിയസായ ശബ്ദം എല്ലാ മണിക്കൂറിലും ശ്രവിക്കാം. 

ആ കൂറ്റൻ ഘടികാരത്തിന്റെ രൂപവും , ഘടനയും, ഭംഗിയും സമയക്രമവും പരിപാലനവും , യാതൊരു സംശയവുമില്ലാതെ, ചരിത്രത്തെ മാത്രമല്ല, ഈ പ്രദേശത്തിന്റെ സംസ്കാരത്തെയും പ്രതിധ്വനിപ്പിക്കുന്നു.

മയ്യഴിക്കാരനായ എ. ഇ ബാലകൃഷ്ണൻ  ക്ലോക്ക് പ്രവർത്തനമാക്കനും അതിന്റെ പാരമ്പര്യ തനിമ നിലനിർത്താനും തന്റേതായതെല്ലാം ചെയ്തുവരുന്നു ഇപ്പോഴും. അതിനു വേണ്ടുന്ന എല്ലാ സഹായവും പള്ളി ഇപ്പോഴും അദ്ദേഹത്തിന് നൽകി വരുന്നു. 

1885-ൽ ഫ്രഞ്ച് നാവികർ ഈ ക്ലോക്ക് പള്ളിക്ക് സമ്മാനിച്ചതായി രേഖൾ വ്യക്തമാക്കുന്നുണ്ട്. ക്ലോക്കിലെ കൊത്തുപണികൾ സൂചിപ്പിക്കുന്നത് ഫ്രാൻസിലെ പാരീസിലെ പെത്തിഷാം 47 ബോറൽ കമ്പനിയാണ് ഇത് നിർമ്മിച്ചതെന്ന്. 4 അടിയോളം വ്യാസമുള്ള ഈ ക്ലോക്കിന് യു.കെയിലെ, (ലണ്ടനിലെ) പ്രശസ്തമായ ബിഗ് ബെന്നിനെക്കാൾ 26 വയസ്സ് കുറവാണ് എന്ന് കണക്കാക്കപ്പെടുന്നു

ഘടികാരം സ്ഥാപിച്ച പള്ളി ഗോപുരത്തിന്റെ ആദ്ധ്യത്തെ അറ മുഴുവൻ ക്ലോക്ക് യന്ത്രങ്ങൾ ഉൾക്കൊള്ളുന്നു, അനുബന്ധ ഉപകരണങ്ങളും മണിയും രണ്ടാം നിരയിലാണ്.

ആദ്ധ്യ കാലങ്ങളിൽ ബാലകൃഷ്ണന്റെ പിതാവ് ചന്തു എകദേശം 40 വർഷത്തോളം ക്ലോക്ക് സംരക്ഷിച്ചുകൊണ്ടിരിക്കെ മരണപ്പെടുകയും, അദ്ദേഹത്തിന്റെ മരണശേഷം അതിന്റെ ഉത്തരവാദിത്തം സ്വർണ്ണപ്പണിക്കാരനായ ബാലകൃഷ്ണന്റെ ചുമലിൽ വന്നു. കുറെ ഏറെ വർഷം പ്രവാസ ജീവിതം നയിച്ച ബാലകൃഷ്ണൻ പ്രവാസം അവസാനിപ്പിച്ചു  നാട്ടിലെത്തിയതിന് ശേഷമാണ് ക്ലോക്ക് പരിപാലിച്ചു തുടങ്ങിയത് .

ആഴ്ച്ചയിലൊരിക്കൽ നടത്തേണ്ട അറ്റകുറ്റ പണിയും, ഓയിലിങ്ങും, ചാവികൊടുക്കലും? കഴിഞ്ഞ കുറെ വർഷമായി ബാലകൃഷ്ണൻ കൃത്യമായും സൂക്ഷ്മതയോടും കൂടി പരിപാലച്ചു വരുന്നുണ്ട് എന്നറിയുന്നു. 

ക്ലോക്ക് ഗുരുത്വാകർഷണത്തെ ആശ്രയിച്ചാണ് മണിക്കൂറിൽ മണിനാദങ്ങൾ മുഴങ്ങുന്നത്, കാലപ്പഴക്കം കൊണ്ടുണ്ടാകുന്ന പാർട്സുകളുടെ കേടുപാടുകൾ കൃത്യതയോടെ തിരിച്ചറിഞ്ഞു, ബാലകൃഷ്ണ്ണൻ തന്നെ നിർവ്വഹിക്കുന്നു

ഏകദേശം ഒരു പത്തു പതിനഞ്ചു വർഷം മുൻപ് ഈ ഘടികാരം കുറച്ചുകാലം പ്രവർത്തന രഹിതമായിട്ടുണ്ടായിരുന്നു . അതിന്റെ ജീർണ്ണിച്ച അവസ്ഥകണ്ട്‌ ശ്രീ ഷാജി പിണക്കാട്ട്  മുൻകൈ എടുത്തു അന്നത്തെ പള്ളിവികാരിയോട് പറഞ്ഞു ഏകദേശം പതിഞ്ചായിരം രൂപയോളം ചിലവഴിച്ചു  മോശമായ പാർട്സുകൾ കോയമ്പത്തൂരിൽ നിന്നും വരുത്തിയും, ചില പാർട്സുകൾ ലെയ്‌ത്തിൽ ഉണ്ടാക്കിയും വീണ്ടും പ്രപവർത്തിപ്പിക്കുവാൻ ഷാജിയുടെ നേതൃത്വത്തിനായി എന്നത് പ്രശംസനീയമാണ്. 

മെക്കാനിക്കൽ പാരികജ്ഞാനം ഒന്നുമില്ലാതിരിന്നിട്ടും തനിക്കു പാരമ്പര്യമായി കിട്ടിയ സിദ്ധി ഉപയോഗിച്ച് ശ്രീ ബാലകൃഷ്ണൻ ഇന്നും കൃത്യതയോടെ ഈ ക്ളോക്ക് സമയ കൃത്യത പാലിച്ചു പരിപാലിച്ചുവരുന്നുണ്ട്.

പള്ളി മണിയെ പറ്റി പറഞ്ഞുകേൾക്കുന്ന കഥ ഇങ്ങനെ?1922ൽ സ്ഥാപിച്ചു വന്നു ടവറിൽ ആലേഖനം ചെയ്തത് സാക്ഷ്യപ്പെടുത്തുന്നു. എഥാർത്ഥത്തിൽ ഈ കൂറ്റൻ പള്ളി മണി സൈഷെൽസ്ലുള്ള മാഹിയിയിലേക്കോ മുംബയിലെ മാഹിം എന്ന സ്ഥലത്തെ ദേവാലയത്തിലേക്ക് വേണ്ടി വരുത്തിയതും, അത് പേരിലെ സാമ്മ്യത കണ്ടു അഡ്ഡ്രസ്സ്‌ മാറി മാഹിയിൽ എത്തി എന്നും . പിന്നീട് മാഹിയിലേക്കുള്ള മണി എത്തിയപ്പോഴേക്കും ആദ്യം എത്തിയ മണി സ്ഥാപിച്ചു കഴിഞ്ഞിരുന്നു . പിന്നീട് ഇത് പരിഹരിക്കാനായി മാഹിയിലെത്തിയ രണ്ടാമത്തെ മണി മുംബയിലെ മാഹിമിലെക്ക് അയച്ചുവെന്നും പറഞ്ഞു കേട്ടിട്ടുണ്ട് ഭാരമേറിയതും 70 സെന്റീമീറ്റർ വ്യാസവും 80 സെന്റീമീറ്റർ ഉയരവുമുള്ള ഈ കൂറ്റൻ മണി എങ്ങനെ ഇതെയും ഉയരത്തിൽ എത്തിച്ചു എന്നുള്ളത് ആലോചിക്കുമ്പോൾ ഇന്നും ഒരത്ഭുതമായി തോന്നും

മറ്റൊരു പ്രധാന അറിവ് ഇന്ത്യൻ പുരാവസ്തു ഉദ്യോഗസ്ഥർ പള്ളി മണിയുടെ കാലപ്പഴക്കവും അതിന്റെ മൂല്യവും വിലയിരുത്താൻ മയ്യഴി സന്ദർശിച്ചു വിലയിരുത്തിയത് നിർണ്ണയിക്കാൻ പറ്റാത്ത കോടികളുടെ മൂല്യമുണ്ടെന്നാണ് . 

ഇന്നും ഈ മണി സർവ്വ പ്രതാപത്തോടുംകൂടി ജനങ്ങളെ പല കാര്യങ്ങളും ഓർമിപ്പിച്ചു നിലകൊള്ളുന്നു.

ആവില പ്രൈമറി സ്കൂൾ-മാഹി 

70 – കളിൽ അവിടെ ഒരു പ്ലെ സ്‌കൂൾ തുടങ്ങിയത് ഓർമയിൽ ഉണ്ട്. അന്ന് അതു നടത്തിപോന്നിരുന്നത് പള്ളി വകയാണോ അല്ലെങ്കിൽ അവിടെ താമസിച്ചവരാണെന്നോ വെക്തമായി ഓർമ്മയിൽ തെളിയുന്നില്ല. എന്റെ സോഹദരിയെ അവിടെ കൊണ്ട് വിടാനും കൂട്ടികൊണ്ടു വരാനും പോയതിന്റെ ഒര് നേരിയ ഓർമ്മ മാത്രം. ഇപ്പോഴുള്ള എന്ററൻസിലൂടെ നേരെ നടന്നാൽ ഏകദേശം മഠം പണികഴിപ്പിച്ച സ്ഥലത്തു ഒരു വേലി. ചുറ്റും പൂക്കളുള്ള ചെടികളും മുൻ ഭാഗത്തു നിറയെ കനകാംബരവും, തോട്ട വാഴയും, ചെട്ടി പൂവും വളർത്തിയത് കാണാം. അതിനു തൊട്ടു; ചെറിയ കുടിൽ പോലെ തോന്നിക്കുന്ന ഓല മേഞ്ഞ വീട്   അവിടെയായിരുന്നു ആവില പ്ളേ സ്‌കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് അവിടെ മഠം പണിയുകയും അനുബന്തമായി 5 – 8 മുറികളോടുള്ള ഒരു പ്രൈമറി സ്‌കൂൾ ഇതേ പേരിൽ കന്ന്യാസ്ത്രീകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു തുടങ്ങി.

മയ്യഴി സെന്റ് തെരേസ പള്ളിയുടെ മേൽ നോട്ടത്തിൽ 1981 ൽ സ്ഥാപിതമായ ഈ വൈദ്യാലയം പൂർണ്ണാമായും അൺ എയ്‌ഡഡ്‌ ആയിട്ടാണ് പ്രവർത്തിച്ചുവരുന്നു. ക്ളസ്സുകൾ 1 മുതൽ അഞ്ചാം ക്ലാസ്‌വരെ ഇംഗ്ളീഷ് മീഡിയത്തിലുള്ള വൈദ്യാഭ്യാസം നൽകിവരുന്നു. ഉന്നത നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിനു് സന്തമായുള്ള കെട്ടിടവും ഉണ്ട്. 300 ൽ അധികം കുട്ടികൾ ഇപ്പോൾ അവിടെ പഠിക്കുന്നുണ്ട് അവർക്കു വിദ്ധ്യ പകരാനായി 17 ഓ 20 അദ്ധ്യാപകരും ഈ സ്ഥാപനത്തിൽ ജോലിചെയ്തുവരുന്നു .നാടിൻറെ വളർച്ചയ്ക്ക് വിദ്യാഭ്യാസം ഏറ്റവും അനിവാര്യമാണ് എന്ന് മനസിലാക്കിയ ഈ സന്ന്യാസി സമൂഹത്തിനു എല്ലാ പിന്തുണയും നൽകി 1980 ൽ സ്ഥാപിതമായ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയുടെ സേവനവും കൂട്ടിയയായപ്പോൾ പിന്നീട് അവർക്കു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഈ വിദ്യാലയം കോ എഡുക്കേഷൻ സംബ്രദായത്തിലാണ് പ്രവർത്തിച്ചു വരുന്നത് 

സ്‌കൂളിനോട് അനുബന്ധിച്ചു ഒരു പ്രീ-പ്രൈമറി വിഭാഗമുണ്ട്.  പഠന ആവശ്യങ്ങൾക്കായി 5 ഓ 6 ഓ മുറികളുണ്ട്.    അദ്ധ്യാപകേതര ആവശ്യങ്ങൾക്കായി മറ്റ് 2 മുറികളുണ്ട്.  (ഹെഡ് മാസ്റ്റർ / അധ്യാപകർക്കുമായി പ്രത്യേകം പ്രത്യേകം മുറികൾ ഉണ്ട്). സ്‌കൂൾ പൂർണ്ണമായും മതിൽ കെട്ടി കുട്ടികളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നു . ശുചിത്വം പരിപാലിച്ചു കൊണ്ട് ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കുമായി പ്രത്യേകം ടോയ്‌ലറ്റുകളും നിർമിച്ചിട്ടുണ്ട്‌ . കുട്ടികൾക്ക് കളിക്കാനായി സ്വന്തമായി ഒരു കളിസ്ഥലം ഇല്ല ഇന്നുള്ള പോരായ്‌മ ഒഴിച്ച് നിർത്തിയാൽ നല്ല വിദ്യാഭ്യാസം നൽകിവരുന്ന ഒരു സ്ഥാപനം  ആധുനീക വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികൾക്ക് മികച്ച സൗകര്യമുള്ള കമ്പ്യൂട്ടർ ക്‌ളാസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. കുടി വെള്ള ക്ഷാമം ഏറെ അനുഭവിക്കുന്ന മയ്യഴിയിൽ സ്‌കൂളിനും കുട്ടികൾക്കും ആവശ്യമായ വെള്ളം കണ്ടെത്തുന്നത് സ്‌കൂൾ കോമ്പൗണ്ടിൽ കിണറിൽ നിന്നും. ഉന്നത നിലവാരമുള്ള അധ്യാപികമാരിടോപ്പം കന്ന്യാസ്ത്രീര്കളുടെ മേൽ നോട്ടത്തിൽ നടത്തിവരുന്ന ഈ സ്ഥാപനം മയ്യഴിയിലെ വിദ്യാഭ്യാസമേഖലയിൽ ഒരു മുതൽക്കൂട്ടാണെന്നു എടുത്തു പറയേണ്ടിയിരിക്കുന്നു . ജാതി – മത ബേദമന്ന്യേ എല്ലാവര്ക്കും പ്രവേശനം അനുവദനീയം.

പള്ളിയെ പറ്റി എടുത്തുപറയേണ്ട മറ്റൊരു പ്രദാന പ്രവർത്തി സഭയിലെ വീടില്ലാത്തവർക്ക് പാറക്കൽ പ്രദേശത്തു ഒരു സ്ഥലം കണ്ടെത്തി വീട് നിർമിച്ചു കൊടുക്കുകയും പിന്നീട് ആ സ്ഥലം അവിടത്തെ താമസക്കാർക്ക് ജമ്മം നൽകുകയും ചെയ്തു എന്നറിയുന്നു . അതുകൊണ്ടു തന്നെയായിരിക്കാം ആ സ്ഥലം  ഇന്നും പള്ളിപ്പറമ്പായി അറിയപ്പെടുന്നത് . അത് സാധിച്ചെടുത്ത്ത് ടഫ്റേൽ അച്ഛന്റെ കാലത്താണെന്നു കേട്ടിട്ടുണ്ട് ആ മഹാന്റെ മറ്റു വിശേഷങ്ങൾ എന്റെ ഓർമ്മകൾക്കും അപ്പുറമാണ് . ഒരു പ്രത്യേക ഡിസയിനിൽ രൂപകൽപ്പന ചെയ്ത വീടുകൾ. വേറിട്ട ഒരു നിർമ്മാണ ശൈലി.

പള്ളിയുടെ അധീനതിയിൽ മരണപ്പെട്ടവരെ അടക്കം ചെയ്യാൻ ഒരു ശ്മാശാനവും സെമിത്തെരി റോഡിൽ പള്ളിയുടെ അധീനതയിൽ ഒരുക്കിയിട്ടുണ്ട് എന്നതും ഒരു അനുഗ്രഹം തന്നെയാണ് ഇടവക അംഗങ്ങളെ സംബന്ധിച്ച്. പ്രസ്തുത ശ്‌മശാനം സ്ഥിചെയ്യുന്നതു പള്ളിയുടെ തൊട്ടരികിലായുള്ള ഇരുമീസ് റോഡിലൂടെ ഏകദേശം 400 – 500 മീറ്റർ മാറി ആണ് സ്ഥിതി ചെയ്യുന്നത്. ഈ സെമിത്തേരി സ്ഥാപിച്ച വർഷത്തെ പറ്റി ഒരന്വേഷണം നടത്തിയെങ്കിലും കൃത്യമായ ഒരു വർഷത്തിലേക്കു എത്തിച്ചേരാൻ പറ്റിയിട്ടില്ല . എങ്കിലും നിലവിലെ ചില രേഖകൾ റഫർ ചെയ്തപ്പോൾ മനസിലാവുന്നത് മയ്യഴിയിലെത്തിയ അറിയപ്പെടുന്നതും അല്ലത്തതുമായ ഒട്ടേറെപ്പേരുടെ ഭൗതീക ശരീരം സംസ്കരിച്ച ഇടം . അതിൽ പ്രിസിദ്ധരായവരുടെ പേരുകൾ ഓർമ്മയിൽ എത്തുന്നത് 1766 ൽ കാലം ചെയ്ത ഡോമിനോപിക്കോ എന്ന ഫ്രഞ്ച് സായിപ്പിന്റേതടക്കം 1847 ൽ കാലം ചെയ്ത തെരേസാഫലി സേഥ് ലോയ്ഡ് മയ്യഴിയുടെ മേയറായിരുന്ന ബ്രൂണോവിന്റേതടക്കം ഒട്ടേറെ പ്രഗല്ഭവരായവരുടെ ഭൗതീക ശരീരം അടക്കം ചെയ്ത കല്ലറകൾ അവിടെ കാണാം. ഫാദർ ബ്രിഗേൻസായുടെ ശവസംസ്ക്കാരത്തിനു സാക്ഷ്യം വഹിക്കാൻ സെമിത്തേരി സന്ദർശിച്ചപ്പോൾ ഇതൊക്കെ കാണാൻ സാദിച്ചിരുന്നു.

ഫാദർ എഡ്വേർഡ് ബ്രിഗാൻസാ മയ്യഴിയുടെ കലാ സാഹിത്യ സാമൂഹ്യരംഗങ്ങളിൽ നിറ സാന്നിദ്ധ്യമായി മയ്യഴിക്കാരുടെ പ്രിയപ്പെട്ട അച്ഛനായി മാറുകയും ഒടുവിൽ അദ്ദേഹത്തിന്റെ കർമ്മ മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ 1981 ൽ കാലംചെയ്യുകയും ചെയ്തു . പ്രസ്തു സെമിത്തേരി ഒരു വർഷത്തിൽ മൂന്നു തവണയെങ്കിലും വൃത്തിയാക്കി മരിച്ച ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എന്നത് ഓ രു മാതൃകയായി കണ്ടു മറ്റു മതസ്ഥരും കണ്ടുപഠിക്കേണ്ടതല്ലേ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

മയ്യഴിയിലെ പള്ളിയുടെ ചരിത്രം എന്റെ അറിവിലൂടെ പങ്കുവെച്ചതിനൊപ്പം അതിനെ പരിപാലിച്ചനാഥന്മാരുടെ എന്റെ ഓർമയിലുള്ള പേരുകൾ കൂടി പറയുന്നത് എന്തുകൊണ്ടും അനിവാര്യമാണ് എന്ന് തോന്നുന്ന് . കാരണം മയ്യഴിയിലെ കലാ, സാംസ്കാരിക, കായിക മേഖലകളിലും, ഔദ്യോഗീക ചടങ്ങുകളിലും മറ്റു പൊതുപരിപാടികളിലും  കാലാകാലങ്ങളിൽ മാറി മാറി വന്നവരുടെ നിറ സാന്നിദ്ധ്യത്തെ നമുക്ക് ഒരിക്കലും ഒഴിച്ചുകൂടാൻ പറ്റാത്തതായിരുന്നു. 

1950 – 1968 ഫാദർ ജോസഫ് മെനേസസ്‌ 

1968 – 1974 ഫാദർ മാത്യു മാമ്പറ 

1974 – 1981 ഫാദർ എഡ്വേർഡ് ബ്രിഗേൻസ

1981 – 1984  ഫാദർ ജോസഫ് കട്ടക്കയം

1984 – 1990  ഫാദർ ഫാദർ ജേക്കബ്കുളങ്ങര 

1990 – 1996 സെബാസ്റ്റിയൻ കുര്യാപറമ്പിൽ 

1996 – 2001 ഫാദർ ജോസഫ് പുളിക്കത്തറ

2001 – 2003 ഫാദർ ജോൺസൺ അവരെവ് 

2003 – 2009 ഫാദർ ജിയോ പയ്യപ്പള്ളി 

2009 – 2012 ഫാദർ എഡ്വിൻ തുണ്ടത്തിൽ 

2012 – 2015 ഫാദർ എം എഛ്. ആന്റണി 

2015 – 2021 ഫാദർ ജറോം ചിന്നത്തറ

നിലവിലെ പള്ളിയുടെ രക്ഷാധികാരി ഫാദർ വിൻസന്റ് പുളിക്കൽ .

മയ്യഴി പള്ളിയുടെ ഭരണ സമിതിയെ സഭാ അംഗങ്ങളിൽ നിന്നും തിരഞ്ഞെടുക്ക പ്പെടുകയും ഇവരുടെ മേൽ നോട്ടത്തിൽ അതതു കാലത്തേ പള്ളിവികാരിയുമായി കൂടിയാലിച്ചിച്ചു പള്ളിയുടെ എല്ലാ ഭരണകാര്യങ്ങളും, ദൈനംദിന നടത്തിപ്പും യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ലാതെ വളരെ ശാന്തമായി ഇന്നും പരിപാലിച്ചുപോരുന്നു എന്നുള്ളത് എടുത്തു

പറയേണ്ടുന്ന വസ്തുതതന്നെ?

മയ്യഴി പള്ളിയും അതിന്റെ ചരിത്രവും പൂർണ്ണമല്ല . കൂടുതൽ അറിയാവുന്നവർ പങ്കുവെക്കുമെന്നു കരുതട്ടെ . ഒരറിവും പൂർണമല്ല. അറിവുകൾ പകർന്നു നൽകാനുള്ളതാണ്.

എഴുതിയതിൽ തെറ്റുകൾ ഉണ്ടെങ്കിൽ അറിയിക്കുമെന്നുള്ള വിശ്വാസത്തോടെ സ്നേഹപൂർവ്വം…

മഠത്തിൽ ബാബു ജയപ്രകാശ് ✍️ My Watsapp Cell No: 00919500716709

3 Comments

  1. Coumar's avatar Coumar says:

    Once again a very interesting reading experience. Wish you all the best my freind.

    Like

    1. Babucoins's avatar Babucoins says:

      Thank you Counar for your comments and appreciation…

      Like

    2. Dinesh's avatar Dinesh says:

      Packed with lot of information. Remember, the chuch has a small press also.

      Like

Leave a Comment