ഞാനും എന്റെ പിതൃക്കളും

ഇന്ന് കർക്കിടക പിതൃ തർപ്പണം! പിതൃക്കളുടെ ഒരു ദിനം! , ഇവരെ വരവേൽക്കാനായി ഹിന്ദു വ്ശ്വാസികൾ ഒരുങ്ങുന്ന ഈ വേളയിൽ ഒരു ഓർമ്മപുതുക്കൽ .

Time Set to Read 12 Minutes Maximum

…. ഇന്നലെ വാവ് ബലി! കർക്കിടവാവ്! പിതൃക്കളുടെ ഒരു ദിനം!

നാട്ടിലുള്ളപ്പോൾ മഞ്ചക്കൽ ശ്രീനാരായണ മഠത്തിലും , ചെന്നൈലാണെങ്കിൽ? മറീന ബീച്ചിലുമാണ് ബലിതർപ്പണം നടത്താൻ പോകാറുള്ളത്.

പണ്ടു അച്ഛനോടൊപ്പം, അച്ഛമ്മയുടെ പ്രതിമ ഒപ്പിക്കാൻ തിരുനാവായ, നാവാ മുകുന്ദ ക്ഷേത്രത്തിൽ പോയതും, അച്ഛൻ ഭാരതപ്പുഴയ്ക്കു കരയിലുള്ള പടവുകളിൽ (കല്പടവിൽ) ഇരുന്നു ബലിയിടുന്നതും, ഓർമയിൽ ഉണ്ട്.

സിനിമയുടെ പേര് അമൃതം ഗമയ മോഹൻ ലാലും, പാർവ്വതിയും, ബാബു നമ്പൂതിരിയും, വിനീത് ശ്രീനിവാസനും; അഭിനയിച്ച ഒരു സിനിമയിൽ ഇത് പോലെ ബലിതർപ്പണം നടത്തുന്ന രംഗമുണ്ട്. അതു കാണുമ്പോഴെല്ലാം അച്ഛനും, അമ്മയ്ക്കും, മറ്റു പിതൃക്കൾക്കും, അവിടെ എത്തി കല്പടവിൽ ഇരുന്നു ബലിയിടണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ഒരു സുകൃതം പോലെ അതിനൊരവസരം ലഭിച്ചു. ഏറെ പുലർച്ചയ്ക്കു തിരുനാവായ സ്റ്റേഷനിൽ വണ്ടി ഇറങ്ങി ഓട്ടോവിൽ ക്ഷേത്രത്തിലേക്ക് എത്തിയെങ്കിലും കിലോമീറ്റർ കണക്കിനാണ് നീണ്ട ക്യു…

ക്യു വിന്റെ നീളം കണ്ടപ്പോഴേ ഒരു മനപ്രയാസം ഉദ്ദേശിച്ചപോലെ കല്പടവിൽ വെച്ച് ബലിയർപ്പിക്കാൻ സാദിക്കുമോ എന്നതിൽ ! ഒരു അനുഗ്രഹംപോലെ ഉദ്ദേശിച്ചത് പോലെ രണ്ടു വർഷം മുൻപ് തിരുനാവായ; നാവാ മുകുന്ദന്റെ സന്നിദിയിലെ ഭാരതപ്പുഴക്കരയ്ക്കു കെട്ടിയുണ്ടാക്കിയ കല്പടവിൽ ബലി ഇടാൻ സാദിച്ചു.

അതും ഒരു നിമിത്തം പോലെ? ക്യു എത്തുന്ന മുറയ്‌ക്കാണ്‌ സ്ഥലം കിട്ടുക.

ധാരാളം ആളുകൾ കിലോമീറ്ററോളം നീളമുള്ള ക്യുവിൽ നിൽക്കുമ്പോൾ? ഓരോ സ്ലോട്ട് കഴിയുമ്പോഴും ആർക്കും ഊഹിക്കാൻ പോലും പറ്റില്ല, ബലിയിടാൻ എവിടെ സ്ഥാനം ലഭിക്കും എന്ന്?

അനിയന്ത്രിതമായ തിരക്ക് കാരണം മൂന്നു നാല് സ്ഥലത്തു വെച്ചാണ് ബലികർമ്മങ്ങൾ നടത്തുന്നത്. എവിടെ ബലിയിട്ടാലും പിതൃ മോക്ഷം ലഭിക്കുമെങ്കിലും? എന്റെ ആഗ്രഹം ആ കൽപ്പടവിൽ തന്നെ ബലിതർപ്പണം നടത്തണം എന്നതായിരുന്നു.

ആശിച്ചതു പോലെ കല്പടവിൽ ഏറ്റവും താഴെയായി തന്നെ ഇടം ലഭിച്ചു. കാർമ്മിയുടെ നിർദ്ദേശമനുസരിച്ചു എല്ലാ കർമങ്ങളും നിർവഹിച്ചു, ഒടുവിൽ ബലി പിണ്ഡം തലക്കുമുകളിൽ ഉയർത്തി പുഴയിൽ മുങ്ങി ഈറൻ മാറി നാവാ മുകുന്ദനെ വണങ്ങി മാഹിയിലേക്കു.

അതിനു മുൻപ് ഒന്നോ രണ്ടോ തവണ തിരു നെല്ലിയിലും പോയിട്ടുണ്ട് ബലിയിടാൻ.

കൊറോണ വന്നതുമുതൽ ഫ്ലാറ്റിനുള്ളിൽ തന്നെ സങ്കല്പിച്ചു, ബലിതർപ്പണം നടത്തി രണ്ടുവർഷം.

അല്ലെങ്കിലും എല്ലാം സങ്കല്പങ്ങൾ തന്നെ യല്ലേ? നമ്മുടെ ജീവിതം തന്നെ ഓരോ സങ്കല്പങ്ങൾക്കനുസരിച്ചല്ലേ ചലിക്കുന്നത് ?

ജൻമ്മദേശമായ മയ്യഴിയിൽ നിന്നും സുഹൃത്തും ജ്ഞാനയോഗം സിക്രട്ടറി സജിത് നാരായണൻ; ശ്രീ നാരായണ മഠത്തിന്റെ രീതി അയച്ചു തന്നിരുന്നു. വേറെ ലളിതമായ ഒരു വീഡിയോ കൂടി കണ്ടു. രണ്ടും ക്രോദ്ധീകരിച്ചു ചന്നെയിലെ ഫ്ലാറ്റിനുള്ളിൽ തന്നെ ബലി ഒരുക്കി.

സോഷ്യൽ മീഡിയയിലൂടെ പലരും പങ്കുവെച്ചുട്ടുണ്ട് എങ്ങനെ വീടുകളിൽ ബലിയിടാം എന്ന്?

രണ്ടു നാക്കില എടുത്തു ഒന്നിൽ എള്ള് ചന്ദനം ബലിച്ചോറു , ചെറൂള, ദർഭ പുല്ലു, കിണ്ടിയിൽ വെള്ളം, ദർഭകൊണ്ടുണ്ടാക്കിയ മോതിരം, വെച്ച് ആചാര്യരുടെ നിർദ്ദേശാനുസരണം പ്രാർത്ഥിച്ചു……

ഗംഗേ ചാ യമുനേ…. ചൈവ
ഗോദ്ദാവരീ, സരസ്വതീ, നർമ്മദേ… സിന്ധു കാവേരി, ജലസമിൻ സന്നിധികം, ഗുരും, ഓം ശാന്തി … എന്ന മന്ത്രം ചൊല്ലി പണ്ട് ഋഷികേശിൽ നിന്നും കൊണ്ടുവന്ന സൂക്ഷിച്ച ഗംഗാജലം കിണ്ടിയിലെ വെള്ളത്തിൽ ചേർത്ത് പുണ്ണ്യതീർഥമായി സങ്കൽപ്പിച്ചു കുടഞ്ഞു ദേഹശുദ്ദിവരുത്തി..

ആ…ബ്രഹ്മണോ… യേ, പിതൃവംശ ജാത,
മാതൃ… സ്തതാ… വംശ ഭവാമതീയ,
വം…ശ…ദ്വയെസ്മിൻ , മമ ദാസ ഭൂത 
ഭൃത്യാ:, തഥൈവ, ആശ്രിതസേവകാശ്ച,
മിത്രാണി സഖ്യ പശവശ്ച വൃക്ഷാ:
ദൃഷ്ടാശ്ചദൃഷ്ടാശ്ച കൃതോപകാര:
ജന്മാന്തരെ യെ മമ സംഗതാശ്ച 
തേഭ്യ സ്വയം പിണ്ഡ ബലിം ദദാമി….

മാതൃവംശേ മൃതായെ ച
പിതൃവംശേ തഥൈവ ച
ഗുരു ശ്വശുര ബന്ധൂനാം
യേചാന്യേ ബാന്ധവാമൃത
യേ മേ കുലേ ലുപ്തപിണ്ഡാ :
പുത്രരദ്വാരാ വിവർജിത :
ക്രിയാലോപ ഹതാശ്ചൈവ
ജാത്യന്താ പങ്കവസ്തദാ  :
വിരൂപാ ആമഗർഭാശ്ച
ജ്ഞാതാ / ജ്ഞാതാ കുലേ മമ
ഭൂമൗ ദത്തെന ബലിന തൃപ്തായാന്തു പരാംഗതിം

അതീത കുല കോടീനാം
സപ്ത ദ്വീപനിവാസിനാം
പ്രാണീനാം ഉദകം ദത്തം
അക്ഷയം ഉപദിഷ്ടതു

ഈ ലോകത്ത് എന്റെ അച്ഛന്റെയും അമ്മയുടെയും വംശത്തില്‍ ജനിച്ചവരും, ഞാനുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവര്‍ക്കായും, എന്റെ കഴിഞ്ഞ രണ്ടു ജന്മങ്ങളിലായി എന്റെ ദാസന്മാര്‍ ആയവര്‍ക്കായും, എന്നെ ആശ്രയിച്ചവര്‍ക്കും, എന്നെ സഹായിച്ചവര്‍ക്കും, എന്റെ സുഹൃത്തുക്കള്‍ക്കും, ഞാനുമായി സഹകരിച്ചവര്‍ക്കും, ഞാന്‍ ആശ്രയിച്ച സമസ്ത ജീവജാലങ്ങള്‍ക്കും, ജന്തുക്കള്‍ക്കും, നേരിട്ടും അല്ലാതെയും എന്നെ സഹായിച്ച എല്ലാവർക്കും, കഴിഞ്ഞ പല ജന്മങ്ങളായി ഞാനുമായി സഹകരിച്ച എല്ലാവർക്കും വേണ്ടി ഞാന്‍ ഈ അന്നവും, പുഷ്പവും, ജലവും, പ്രാര്‍ഥനയും സമര്‍പ്പിക്കുന്നു..!

എന്റെ അമ്മയുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടുപോയ എല്ലാവർക്കും, എന്റെ അച്ഛന്റെ, ഗുരുവിന്റെ, ബന്ധുക്കളുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടു പോയ എല്ലാവർക്കും, കഴിഞ്ഞ കാലത്തില്‍ പിണ്ഡസമർപ്പണം സ്വീകരിക്കാന്‍ കഴിയാതിരുന്ന എല്ലാവർക്കും മക്കളോ, ഭാര്യയോ, ഭര്‍ത്താവോ ഇല്ലാത്തത് കാരണം വിഷമിക്കേണ്ടി വന്ന എല്ലാവർക്കും, പലവിധ കാരണങ്ങളാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി നല്ലത് ചെയ്യുവാന്‍ സാധിക്കാതിരുന്ന എല്ലാവർക്കും, പട്ടിണിയില്‍ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്ത എല്ലാവർക്കും വേണ്ടിയും, അടുക്കാന്‍ പറ്റാത്തവര്‍ക്ക് വേണ്ടിയും, ആയുസ്സെത്താതെ മരിച്ചവര്‍ക്ക് വേണ്ടിയും, ഈ ലോകം കാണാനാകാതെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ തന്നെ മരിച്ചവര്‍ക്ക് വേണ്ടിയും, എന്റെ അറിവില്‍ പെട്ടതും, അറിയപ്പെടാത്തതുമായ ബന്ധുക്കള്‍ക്കും വേണ്ടിയും, ഇവര്‍ക്കെല്ലാം വേണ്ടിയും, ഞാന്‍ ഈ പ്രാര്‍ഥനയും, അന്നവും, ജലവും പുഷ്പവും സമര്‍പിക്കുന്നു..!! )

ഇത് സംസ്കൃതിയുടെ പുണ്യം…… ഇതാണ് ബലിയുടെ സങ്കൽപ്പം……….

ബലിപിണ്ഡം? സ്ഥിരമായി കാക്കയ്ക്ക് ഭക്ഷണം വെക്കുന്ന വിൻഡോ എ. സി മാറ്റിയതിന്റെ ഒഴിവു ബാൽക്കണിയിലൂടെ കൈ എത്തും ദൂരെയാണ്.

അവിടെ എള്ള് പുരണ്ട ബലിച്ചോറു വെച്ചതും, കാക്ക വന്നു കൊത്തിയപ്പോൾ ഒരു സന്തോഷം?

രണ്ടു കാക്കകൾക്ക് ഒരേ സമയം വന്നു തിന്നാനുള്ള സൗകര്യമേ ഉള്ളു എങ്കിലും, ഞങ്ങൾ സമർപ്പിച്ച എല്ലാ ഉരുളകളും കാക്കകൾ മാറി മാറി, ഒരു ഡിസ്ട്രബെൻസും, ഇല്ലാതെ കൊത്തിയെടുത്തു, കാക്കകളുടെ രൂപത്തിൽ എത്തിയ ആത്മാക്കൾ.

സാദാരണ നാട്ടിലുള്ളപ്പോൾ പറയുന്നത് കേൾക്കാം? മോക്ഷം ലഭിച്ചു കാക്കകളുടെ രൂപത്തിൽ എത്തിയ ആത്മാക്കൾ ബലിച്ചോറു കൊത്തിത്തിന്നുന്നതു തടയാൻ മോക്ഷം ലഭിക്കാത്ത ആത്മാക്കൾ കാക്കകളെ തടസ്സപ്പെരുത്തി കൊണ്ടിരിക്കും ശരിയാണ് എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു…

ബലിയിട്ടു മാറി നിന്ന് വീക്ഷിച്ചാൽ കാക്കകൾ വന്നു കൊത്തി തിന്നുമ്പോൾ? കൊക്കും കഴുത്തും തിരിച്ചു ഒരു പ്രത്യേക രീതിയിൽ ചുറ്റും നിരീക്ഷിച്ചു കാക്കകൾ തുള്ളി…തുള്ളി… മാറി.. മാറി.. തിരിഞ്ഞു നോക്കി വീണ്ടും കൊത്തുന്നതൊക്കെ സ്ഥിരം കാണാം.

ബലിച്ചോറു തിന്നാൻ വരുന്ന കാക്കകളെ അദൃശ്യമായി ആരോ തെളിക്കുമ്പോഴുണ്ടാവുന്ന ഒരു ഫീൽ കാക്കകൾക്ക് അനുഭവപ്പെടുന്നുണ്ട്. ശ്രദ്ദിച്ചാൽ മനസിലാവും.

അത്തരം സംഭവങ്ങളൊന്നും ഇന്നലെ കണ്ടില്ല. ഒരു പക്ഷെ എല്ലാ കർമങ്ങളും ഭക്തി പൂർവ്വം അനുഷ്ഠിക്കുന്ന തമിഴ് ആചാരം പുലർത്തുന്ന ഇവിടെ മോക്ഷം ലഭിക്കാത്ത ആരും ഉണ്ടാവില്ല. ഇനി ആരെങ്കിലും നാട്ടിലുള്ളവർ ഉണ്ടെങ്കിൽ അഞ്ചാം നിലയിലേക്ക് വരാൻ ഭയം ഉണ്ടായിട്ടുണ്ടാവാം.

ഫ്ലാറ്റ് സംസ്കാരമൊന്നും പഴയ ആത്മാക്കൾക്ക് പരിചയം ഉണ്ടാവില്ലല്ലോ?

വൈകുന്നേരം അകത്തു വെച്ചു കൊടുക്കുന്ന ചടങ്ങു.

മൂന്നു ഇലയിലായി നമ്മുടെ പ്രിയപെട്ടവരുടെ ഭക്ഷണം ഒന്നിൽ എന്റെ അച്ഛൻ ‘അമ്മ . അടുത്തത് ഭാര്യയുടെ അച്ഛൻ ‘അമ്മയെ സങ്കൽപ്പിച്ചു മൂന്നാമത്തേത് മറ്റെല്ലാ ആത്മാക്കൾക്കും (ഏഴ് തലമുറയിലുള്ളവരെ സങ്കല്പിച്ചു)

ചെറുപയർ പൊങ്ങിച്ചതു , കട്ടക്കഞ്ഞി , പപ്പടം, ചെറുപഴം, കപ്പക്കിഴങ് വെല്ലവും തേങ്ങയും ഇട്ടു വിളയിച്ചത്, ചക്കര പൊങ്കൽ, ഇളനീർ, വെള്ളം, വെറ്റില, പാക്ക്, അമ്മയ്ക്ക് ഈത്തപ്പഴം ഇഷ്ടമായിരുന്നു ഭാര്യ ഓർത്തു വാങ്ങിച്ചിരുന്നു..

എല്ലാ ഇലയിലും രണ്ടു പേരും കൂടി വിളമ്പി. വിളക്കും, ചന്ദനത്തിരിയും കത്തിച്ചു, ആത്മാക്കളെ പ്രാർത്ഥിച്ചു, ലൈറ്റണച്ചു വാതിൽ ചാരി, പുറത്തിരുന്നു രണ്ടു പേരും ആത്മാക്കൾക്കുവേണ്ടി പ്രാർത്ഥിച്ചു.

പത്തു മിനുട്ടു കഴിഞ്ഞു, വാതിലിനു ചെറുതായി മുട്ടി, എല്ലാവരും തൃപ്തിയായി ഭക്ഷണം കഴിച്ചു എന്ന് ഉറപ്പു വരുത്തി, അരിയിട്ട് എല്ലാം അന്ന്യോന്ന്യം കുറച്ചു മിക്സ് ചെയ്തു ഭക്ഷിച്ചു.

അതിനു ഒരു പ്രത്യേക രുചി അനുഭവപെട്ടു, പൊതുവായി വെച്ച ഇല ഞാൻ എടുത്തു, തിന്നുമ്പോൾ ഓരോരുത്തരായി മനസ്സിൽ ഓർത്തു..

എല്ലാവരും തൃപ്തരാണ്! അച്ഛൻ ചെറിയൊരു പരിഭവം പറഞ്ഞു . അച്ഛന്റെ ആഗ്രഹം! അച്ഛൻ എല്ലാവരെയും ഓർമിപ്പിക്കുന്ന കാര്യം? മരണാനന്തരം ആർക്കു വേണ്ടിയും കാത്തു നിൽക്കാൻ അനുവദിക്കരുത് എന്ന്.

എല്ലാമറിയാമായിട്ടും ആളുകൾ ഇപ്പോഴും ദിവസങ്ങളോളം മൃതദേഹം സംസ്ക്കരിക്കാതെ സൂക്ഷിക്കുന്നതിൽ അതൃപ്തനാണ്, കൂട്ടത്തിൽ ഒന്നുകൂടി ഓർമ്മിപ്പിച്ചു സ്നേഹബന്ധവും കുടുംബബന്ധവും സൂക്ഷിക്കുന്നതൊക്കെ നല്ലതു തന്നെ .. ? പക്ഷെ അച്ഛന് പറ്റിയ തെറ്റ് നമ്മളും ആവർത്തിക്കരുത് , ജീവിതത്തിൽ കുറച്ചു കരുതൽ വേണമെന്ന് പ്രത്യേകം ഓർമ്മിപ്പിച്ചു …

അത് എനിക്കറിയാമായിട്ടും ഞാൻ പാലിക്കപെടാത്തതിലുള്ള പരിഭവം. അത് എന്റെ ചോയീസ് ബേക്കറിയെ പറ്റി വിശദമായി എഴുതി എല്ലാവരെയും ഓർമ്മിപ്പിച്ചത് വളരെ നല്ലതു എന്ന് പറഞ്ഞു.

ഉഷയുടെ അച്ഛനും, അമ്മയും എന്തോ പറഞ്ഞിരിക്കുന്നു. ചോദിക്കണം എന്താണ് പറഞ്ഞത് എന്ന് ? സന്തോഷത്തോടെയാണ് പറഞ്ഞത്.

അച്ചാച്ചനും – അച്ഛമ്മയും, വലിയച്ഛനും അമ്മുമ്മയും, ബാലൻ മാമനും, രാഘവൻ മാമനും, കുഞ്ഞപ്പേട്ടനും, ഉഷയുടെ അമ്മാമന്മാരും, പീടിയേൽ മാമനും (രാഘവൻ മൂത്തഛൻ , വലിയമ്മാമൻ കുഞ്ഞിരാമൻ മൂത്തഛൻ എല്ലാം സന്തോഷത്തിൽ തന്നെ?

ശ്രീധരേട്ടന്റെ അമ്മ മാതേയി ഏട്ടത്തിയും , പെങ്ങൾ പദ്മചേച്ചിയും, ബാലേട്ടനും , ദാമുവേട്ടനും, ഒക്കെ സന്തോഷത്തിൽ..

അടൂർ ബാലേട്ടൻ , ബാവേച്ചി രണ്ടു പേരും വിനു കാവിന്റെ കാര്യത്തിൽ താൽപ്പര്യം എടുത്തു എപ്പോഴും മുന്നിലുള്ളതിൽ ഏറെ സന്തോഷം പറഞ്ഞു …

രാമചന്ദ്രേട്ടൻ…? അനുജൻ കനകന്റെ വർക് ഷോപ്പിനെ പറ്റിയും , പഴയതുപോലെ എല്ലാവരും ഒത്തുകൂടാറുണ്ടോ ? പൊതുവെ ഗൾഫിന്റെ അവസ്ഥയെ പറ്റിയും , കൂട്ടത്തിൽ ഷെട്ടിയുടെ സ്ഥാപനത്തിന്റെ അവസ്ഥയെ പറ്റിയും ചോദിച്ചു …

അച്ഛന്റെ കുറെ ചങ്ങാതിമാർ വാസൂട്ടിയേട്ടൻ, അച്ചൂട്ടി വൈദ്യർ , രാജഗോപാലൻ നമ്പ്യാർ , നാരായണൻ നമ്പ്യാർ , കളത്തിൽ കിട്ടേട്ടൻ , കോവ്ക്കൽ ബാലേട്ടൻ, രണ്ടു കെ.പി മാരും, സി.വി അബ്ദുള്ളക്കയും, നാലകത്തെ മൊയിദുക്കയും, നായാടിച്ചനും, കുമ്മായ മുകുന്ദേട്ടനും, കുമ്മായ രാഘവേട്ടനും, പി. കെ രാമനും, മംഗലാട്ട് രാഘവേട്ടനും , മംഗലാട്ട് ഗോപി മാസ്റ്ററും, പുതിയെട്ടിൽ രാഘവൻ നായരും ഒക്കെ എന്റെ കഥ വായിക്കുന്നുണ്ട് എന്ന് പറഞ്ഞു..

ചങ്ങാതിമാരായ ദിലീപ്, മുരളീ, നവീൻ, കനകൻ, ശ്രീജിത്ത്, (ഫോട്ടോഗ്രാഫർ) ജെനു, ഗംഗേട്ടൻ, മാണിക്കൻ, കണ്ണൻച്ചൻ, കൂടെ കുറെ പേരും….

അന്തോൻ പോലീസും, നാണുപ്പോലീസും അല്പം താമസിച്ചിരുന്നു വരാൻ. ജയശീലനും, മഹേഷും വന്നിരുന്നു അവരെ കാണാൻ പോയതുകൊണ്ടാണ് താമസിച്ചത്, എല്ലാവരും സന്തോഷത്തിൽ തന്നെ .

ഭാസ്കരൻ മാസ്റ്ററും, സഹദേവേട്ടനും, അനന്തേട്ടനും ഭരതേട്ടനും, വലിയത്തു ബാലേട്ടനും, ശ്രീധരേട്ടനും, വിജയേട്ടനും. ഒക്കെ സന്തോഷത്തിൽ തന്നെ..

സ്റ്റേഷന്റടുത്തുള്ള കുഞ്ഞാപ്പുവച്ചനും പള്ളീൽ അഹമ്മദും ചെമ്പ ഗോപാലേട്ടനും, എന്റെ കഥയിൽ   അവരെ ഡോക്റ്ററാക്കി അവതരിപ്പിച്ചതിന് പ്രത്യേക സന്തോഷം അറിയിച്ചു. സ്ഥാനത്തും അസ്ഥാനത്തും ഒരുപാട് പേർക്ക് ഡോക്ടർ പട്ടം ലഭിക്കുമ്പോൾ ഇവർക്ക് കൊടുത്തതിൽ ഏറേ സന്തോഷം പ്രകടിപ്പിച്ചു വാസൂട്ടിയേട്ടൻ അടുത്തു തന്നെ ചർച്ചയ്ക്കു ഈ വിഷയം പരിഗണിക്കുന്നുണ്ട് എന്ന് പറഞ്ഞു

എന്റെ ഉറ്റ സുഹൃത്തു അജിത്തിന്റെ അമ്മുമ്മ രോഹിണിയെട്ടത്തി കുമാരൻ റൈറ്റ്ർ, മകൾ ലീലേട്ടിത്തിയും, ഭർത്താവ് രാഘവേട്ടനും കൂട്ടിനായി അരുണും മീറയും ഒപ്പമുണ്ടായിരുന്നു. യൗവ്വനത്തിൽ തന്നെ അവരോടൊപ്പം ചേർന്നതിൽ സങ്കടമുണ്ടെങ്കിലും? കാപട്ട്യം നിറഞ്ഞ ഈ ലോകത്തിൽനിന്നും ഏറെ നേരത്തെ അവരോടൊപ്പം ചേർന്നു വേണ്ടുന്ന സഹായങ്ങളൊക്കെ ചെയ്യുന്നതിൽ സന്തോഷവും അറിയിച്ചു .

രാമേട്ടനെയും പദമേന്റിയും മകൻ വിനോദിനെയും ഇട്യ്ക്കു കാണാറുണ്ടെന്നു രോഹിണിയമ്മ പറഞ്ഞു. എശോദമ്മ സുചിത്രയും ഭർത്താവും എന്തെ പെട്ടെന്ന് വന്നത് എന്ന് ചോദിക്കുന്നത് കേട്ടു , ഇത് മനോഹരേട്ടനും വേണുവേട്ടനും ധരനും കേൾക്കുന്നുണ്ടായിരുന്നു .. ലാഫർമ്മയിലെ കുഞ്ഞിക്കണ്ണേട്ടനെയും ഭാര്യയെയും കണ്ടു ഇവരൊക്കെ വിശേഷങ്ങൾ പുതുക്കുന്നുണ്ട് …

രമേശൻ നേരത്തെ വന്നതിൽ ലില്ലി ഏട്ടത്തിക്ക് വിഷമമുണ്ട് എങ്കിലും ഷീലയും മക്കളും സുഖമായിരിക്കുന്നതിൽ സന്തോഷമറിയിച്ചു . എല്ലാവരുംകൂടി ഈയിടെ പുഷ്പ്പനെ കാണാൻപോയിരുന്നു എന്നുപറഞ്ഞു. എന്റെ മിച്ചിലോട്ടു മാധവനെ പറ്റിയെഴുതിയ മൂന്നു ചാപ്റ്ററും വളരെ താൽപ്പര്യത്തോടെ വായിച്ചു വളരെ ഹൃദയസ്പർശിയായിട്ടുണ്ട് എന്ന് പ്രത്യേകം പറഞ്ഞു . ഇതൊക്കെ പറയുമ്പോൾ വിജയേട്ടനും ശിവരമേട്ടനും ജയറാമേട്ടനും കയറിവരുന്നുണ്ടായിരുന്നു. …

എല്ലാർക്കും എന്റെ കഥ ഇഷ്ടപ്പെടുന്നുണ്ട് എന്ന് വല്യത് ബാലേട്ടൻ….. ? വെള്ളിയാങ്കല്ലിൽ പോയത് ഞാൻ ഓർമിച്ചതിനെ പറ്റി എടുത്തു പറഞ്ഞു.

ജയേട്ടൻ പൂജയും ഭക്തിയുമൊക്കെയായി ദുരെ മറിയുണ്ട് . അമ്പലത്തിലെ കൊടിമരം താമസിക്കുന്നതിന് പറ്റി ചോദിച്ചു. അനന്തേട്ടൻ നോക്കുന്നുണ്ട് ഇത് പറയുമ്പോൾ.

ക്ഷേത്ര നവീകരണവുമായി ബന്ധപ്പെട്ടു ആനപ്പന്തി പൊളിച്ചുമാറ്റിയതോൽ ചാത്തു നായർ , ബേബിയച്ചൻ (പി .കെ രാമൻ) ഗോവിന്ദൻ നായർ , അമ്പലവുമായി ബന്ധപ്പെട്ടു മണ്മറഞ്ഞ പൂർവീകരാരും തൃപ്തരല്ല . കുറച്ചു കരുതലെടുത്തിരുന്നുവെങ്കിൽ (ഗുരുവായൂരിലെ പ്പോലെ മറ്റു പല ക്ഷേത്രങ്ങളിലും ചെയ്തതുപോലെ) ചെയ്ത ഗജ ഗോപുരം സംരക്ഷിക്കാമായിരുന്നിട്ടും അത് ചെയ്യാതെ ഗജഗോപുരം പൊളിച്ചു മാറ്റിയതിൽ തീരെ തൃപ്തരല്ല പുതു തലമുറയിൽ പെട്ടവർ ക്ഷേത്ര പരിപാലനത്തിൽ വേണ്ടത്ര ശ്രദ്ദിക്കുന്നില്ല എന്ന് വിഷമത്തോടെ അറിയിച്ചു …. എങ്കിലും ചാത്തുവിനും പദ്മയ്ക്കും പ്രത്യേകം നന്ദി പറയാൻ പറഞ്ഞു … .

മയ്യഴി അമ്പലത്തിന്റെ പ്രൗഢ ഗംഭീരമായ ഐക്കൺ ആയിരുന്നു ആന പന്തൽ ഗജഗോപുരം എടുത്തുകളഞ്ഞതിലെ വിഷമം അവരുടെ സംസാരങ്ങളിൽ നിന്നും അറിയാൻകഴിഞ്ഞു. ചപ്പാൻ നായർക്കുമുണ്ട് വിഷമം അനന്തശയനം മാറ്റിപ്രതിഷ്ഠിക്കമായിരുന്നിട്ടും അതിനു വേണ്ടുന്ന നടപടി സ്വീകരിക്കാത്തതിൽ

പണ്ടൊക്കെ കർക്കിടാവാവിന് തലേദിവസം മയ്യഴി കടപ്പുറത്തുനിന്നും കല്ലുമ്മൽ (വെള്ളിയാങ്കല്ലിൽ) പോവുന്ന ഒരു പതിവുണ്ടായിരുന്നു കാലത്തു വള്ളം നിറയെ വിവിധതരം മൽസ്യങ്ങളുമായി എത്തിക്കഴിഞ്ഞാൽ കടപ്പുറതു ഉത്സവ ത്തിരക്കായിരിക്കും ഈ കഥകളൊക്കെ ഓർത്തു വലിയപുരയിൽ ലക്ഷ്മണേട്ടനും മാധവേട്ടനും , കൃഷ്ണേട്ടനൊക്കെ ഇപ്പോഴത്തെ കടലോരത്തെ കഥയും പറഞ്ഞു അടുത്തു നിൽക്കുന്നതുകണ്ടു .

അഹമ്മദ്ക്കയും, ഇറച്ചിക്കാരൻ പോക്കരും, കണാരേട്ടനും, ഈച്ചിയിൽ രാഘവേട്ടനും , കാണാരിയച്ചനും, സന്തോഷം പറഞ്ഞു. എന്റെ കഥയിലൂടെ അവരുടെ പ്ലന്റി ഹോട്ടലും രസകരമായി കള്ളുഷോപ്പിലെ കാര്യങ്ങൾ വിശദമായി എഴുതിയറിയിച്ചതിനു

സുധാകരൻ മാസ്റ്റർ എല്ലാവരോടും ചോദിച്ചതായി പറഞ്ഞു . കുട്ടത്തിൽ ഒളിമ്പിക് ജേതാക്കൾക്ക് ആശംസയും അർപ്പിച്ചു.

ഓഫീസേഴ്‌സ് ക്ലബ്ബിൽ എല്ലാവരും 75 ആം സ്വാതന്ദ്ര്യ ദിനം കൊണ്ടാടാനുള്ള തിരക്കിലാണ്.

പി. കെരാമനും, സി ഈ ഭരതനും, മാവിയേട്ടത്തിയും, കേശവൻ വക്കീലും, ചക്രപാണി വക്കീലും, ശ്രീധരേട്ടനും, എ വി , നരേണേട്ടനും ആണ്ടിയേട്ടനും. എൻ പി ഭാസ്കരനും, റമീസും, ബഷീർക്കയും ഒക്കെ പരിപാടി ഗംഭീരമാക്കാനുള്ള തിരക്കിലാണ്.

പുത്തൻ പുരയിലെ കുഞ്ഞിരാമൻ നായരും , രാഘവൻ നായരും നാരായണി അമ്മായിയും നാണിയമ്മയും , അച്ഛമ്മയും, അച്ചാച്ചനും രാജേട്ടനും, മുരളിയും, ഗോപാലകൃഷ്‌ണേട്ടനും നാണുവേട്ടനും, ഉഷേച്ചിയും, ശാന്തേച്ചിയും വിജയേച്ചിയും ഒക്കെ പുത്തൻപുര തറവാട് അന്ന്യാദീനമാക്കിയിട്ടതിനെ പറ്റി എന്തോ സംസാരിക്കുന്നുണ്ട് .

വേറൊരുഭാഗത്തു, ദേവൂട്ടിയേട്ടത്തിയും, അമ്മൂട്ടി ഏട്ടത്തിയും, നാണുവേട്ടനും നാണിയേട്ടത്തിയും, പപ്പൻ മാസ്റ്ററും, അമ്പാവു ഏട്ടത്തിയും, ലീലേടത്തിയും, എക്കാല സ്‌കൂളിന്റെ അവസ്ഥയെപ്പറ്റി അച്ചനോടുഎന്തോ പറയുന്നുണ്ട്.

അച്ഛൻ പറഞ്ഞു.. ചുവന്ന കടക്കനിട്ട മയ്യഴി കഥ പറയുമ്പോൾ? എന്ന പങ്‌ക്തിയിലൂടെ ബാബു, വേതാളം പറയാത്ത കഥ ഒരു സ്‌കൂളിലെ കഥ എന്നപേരിൽ എല്ലാം വിശദമായി എഴുതിയിട്ടുണ്ട്. അതിനേ പറ്റി സംശയമുള്ളവർക്ക് ആ ലിങ്കിൽ പോയിട്ട് വിശദമായി വായിച്ചു വിലയിരുത്താം എന്ന് …

ചിലർ വായിച്ചു എഴുതിയതൊക്കെ ശരിയാണ് എന്നാ പറഞ്ഞത്? പക്ഷെ ജീവിച്ചിരിക്കുന്ന ചില വേതാളങ്ങൾക്കു ആ കഥ ഇതുവരെ മനസ്സിലായിട്ടില്ല എന്ന് ആരോ ഇടയ്ക്കു കയറി പറഞ്ഞു..

ഷണ്മുഖവും എ. വി.യും . പി.കെ യും ഭരതേട്ടനും പുതുച്ചേരി കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ദുഃഖിതരാണെന്നു തോനുന്നു.

കരുണേട്ടനും ശ്രീമതിയെട്ടത്തിയും , ബഗിയേട്ടത്തിയും നളിനിയേട്ടത്തിയും , പവിത്രേട്ടനും സന്തോഷം തന്നെ. എല്ലാവരെപ്പറ്റിയും ചോദിച്ചിരുന്നു . ഇട്യ്ക്കു കായക്കണ്ടി ബാലേട്ടനും ശ്രീധരേട്ടനും , ബല്ല്യത്തു ബാലേട്ടനും , ചേനോത് പപ്പുവേട്ടനും വന്നു വിവരങ്ങൾ അന്വേഷിക്കാറുണ്ടെന്നു പറഞ്ഞു.

റെയിൽവേ സ്റ്റേഷൻ പരിസരത്തെയും മയ്യഴി പള്ളി മൈതാനിയിൽ നടത്താറുള്ള ബാൾ ബാറ്റ്‌മെന്റ്ൻ കളി നിർത്തിയതിൽ എല്ലാവർക്കും പരാതി തന്നെ.

അവർ അവിടെ ഇപ്പോഴും കളി തുടരുന്നുണ്ട് ഈ കാര്യം മഹി സ്പോർട്സ് ക്ലബ്ബിലെ ഭാരവാഹികളെ അറിയിക്കാൻ നാഥേട്ടനും, ശിവേട്ടനും, പിന്നെ കുട്ടികൃഷ്ണ കുറുപ്പും , കുഞ്ഞിരാമ കുറുപ്പും , രാമകൃഷ്‌ണേട്ടനും, രാജേട്ടനും, പദ്മനാഭ കുറുപ്പും, കുട്ടത്തിൽ കൂടി ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

വർഗീസ്. സൈമൺ, ദാസൻ, നമ്മൾ വെള്ളിമാടുകുന്നിൽ കൊണ്ടാക്കിയ ജോസപ്പിന്റെ കാര്യം തിരക്കി. വിശ്വൻ, രവിയേട്ടൻ, ജയൻ, കൃഷ്ണദാസ്, രഘു , ബാലരാമൻ, ഗോപാലൻ അല്പം പരാതി പറഞ്ഞു.. പൂഴിയിൽ കുളം അമ്പലം സംരക്ഷിക്കുന്നതിൽ തൃപ്ത്തകരാണെങ്കിലും കുറച്ചു കൂടി നേരത്തെ ആവാമായിരുന്നു എന്ന് ഒരു പരാതി അവർക്കുണ്ട്. ഹരിദാസനെ കാണാതായിട്ട് മയ്യഴിക്കാർ വേണ്ടത്ര താൽപ്പര്യം കാട്ടുന്നില്ല എന്ന് ചാത്തുക്കുട്ടി വൈദ്ദ്യരോടൊപ്പം ചേർന്ന് എന്തൊക്കെയോ ചർച്ച ചെയ്യുന്നുണ്ടായിരുന്നു

കേളപ്പൻ നായർ നല്ല സന്തോഷത്തിലാണ്. ചുവന്ന കടുക്കൻ എന്ന പേരിട്ടതിനെ പ്രത്യേകം എടുത്തു പറഞ്ഞു. മോരും വെള്ളവും നൽകാൻ കഴിയാത്തതിൽ വിഷമമുണ്ട്, നാട്ടിലെ വെള്ളത്തിന്റെ ക്ഷമാവും, മലിനീകരമായ വെള്ളം ചേർത്ത മോരു കുടിച്ചു വയറ്റിളക്കം വന്നാൽ മോരിനെ കുറ്റം പറയും അതുകൊണ്ടാണ് നിർത്തലാക്കിയത്‌..

കല്ലാട്ട്, ഓട്ടിടം, കുറ്റിപുനം,ആയാടത്തിൽ, പൂഴിയിലുള്ളവരെല്ലാം കല്ലുവെട്ടത്തിയെ കാണാൻ പോവണം കൊറെന്റീനിലാനെങ്കിലും ദൂരേ നിന്ന് കാണാമെന്നു പറഞ്ഞു.

പ്രഭാകരൻ മാസ്റ്റർ, (ആസ്‌ട്രേലിയ), അമ്മഞ്ചേരി ഭാസ്‌ക്കരൻ മാസ്റ്റർ, ബാലകൃഷ്ണൻ മാസ്റ്റർ, ശിരോമണി മാസ്റ്റർ, മുൻസി മാസ്റ്റർ, നാണു മാസ്റ്റർ, വിജയൻ മാസ്റ്റർ, ചിന്നൻ മാസ്റ്റർ, മുകുന്ദൻ മാസ്റ്റർ, പുരുഷു മാസ്റ്റർ, രാഘു മാസ്റ്റർ, മംഗലാട്ട് ഗോപി മാസ്റ്റർ, ജയറാം മാസ്റ്റർ, പപ്പൂട്ടി മാസ്റ്റർ, ഹരിഹരൻ മാസ്റ്റർ, രവീന്ദ്രൻ പ്രിൻസിപ്പൽ, സുകുമാരൻ നായർ, ജഗതി ടീച്ചർ, വസുന്ധര ടീച്ചർ, പാലേരി ദാമോദരൻ മാസ്റ്ററൊക്കെ എല്ലാവർക്കും മയ്യഴിയിലെ വ്ദ്യാഭിയാസ പുരോഗതിയിൽ അതിയായ സന്തോഷം രേഖപ്പെടുത്തി. കൂട്ടത്തിൽ എന്റെ സായി ബാബയ്ക്കുള്ള കിരീടം നന്നായിട്ടുണ്ടെന്നു രാഘു മാസ്റ്റർ അഭിപ്രായപ്പെട്ടു.

കൂട്ടത്തിൽ സുകുമാരൻ നായർ പണ്ട് ഹൈദരാബാദിൽ നിന്നും മാങ്ങ തന്നത് ഐതീന്ദ്രൻ മാസ്‌റ്റർക്കു കൊടുത്തതും അതിന്റെ അണ്ടി കുഴിച്ചുട്ടു മാവായതും ഒക്കെ പറയുമ്പോൾ ഒരു തമാശ കൂടി പറഞ്ഞു … പാറുവട്ടത്തിയുടെ അണ്ടിപ്പായസ കഥ വായിച്ചു നല്ല രാസമായിട്ടുണ്ട് എന്ന് …

കുന്നുമ്മടത്തിലേ നാണുമേസ്ത്രി, ഗോവിന്ദൻ സ്വാമി, ഗോപാലൻ സ്വാമി, മാധവിയേട്ടത്തി, കമലാക്ഷിയമ്മ , തെരുവത്തെ ജാനുവേട്ടത്തി , പൈതലൻച്ചൻ, ശബരിമലക്ക് പോകുന്ന ഗ്രുപ്പ് മുഴുവൻ കുറച്ചു സമയം ശബരിമല വിശേഷം പറഞ്ഞു കൂട്ടത്തിൽ എന്റെ കഥയെ പറ്റിയും പറഞ്ഞു നല്ല ഒഴുക്കള്ള വായനാ അനുഭവം..

മയ്യഴിയിലെ മണ്മറഞ്ഞ ഹോട്ടലുകാരും, ചായക്കടക്കാരും, ബേക്കറിക്കാരും, പലചരക്കു കടക്കാരും, വൈദ്ദ്യരും, ബാർബർ മാരും ഒക്കെ? സഹകരണ അടിസ്ഥാനത്തിൽ മെയ്യഴി പ്പെരുമ നിലനിർത്താൻ അവർ നടത്തുന്ന കാറ്ററീങ് പെരുമയെ പറ്റി പറഞ്ഞു. അവർ വരുമ്പോൾ അവരുടെ ചില സ്‌പെഷൽ ഐറ്റംസും കൊണ്ടുവന്നിരുന്നു.

ജനതാ ഹൊട്ടലിലെ കിട്ടേട്ടനും , കൊണാർകണ്ടി നാണുവേട്ടനും , സുകുവേട്ടനും , ചാത്തുവേട്ടനും ഫൽഗുവും , നല്ലൊരു ഹോട്ടൽ ഊണ് കഴിക്കാൻ ഇല്ലല്ലോ? മാഹിഹോട്ടാലും പാരീസ് ഹോട്ടലും പോയെങ്കിലും മയ്യഴി യിലെത്തുന്നവർക്കു കിട്ടട്ടെട്ടനും നാണുവേട്ടനും ചാത്തുവേട്ടനും സുകുവേട്ടനും ശശിധര ഹൊട്ടലിലെ ചാത്തുവേട്ടനും ഏറെ പേരെ ഊട്ടിയതു പോലെ ഒരു ഹോട്ടൽ ഇല്ലാത്തതിൽ ദുഃഖമുണ്ടെന്നും പറഞ്ഞു.

താജുക്കയുടെ മണ്ടയും, ഇബ്രാഹീംക്കയുടെ ഉന്നക്കായും, പൊത്തിലൊട്ടെ അന്ത്രൂ ക്കയുടെ സ്‌പെഷൽ സോഡയും, ക്രഷും കുടിച്ചു തിന്നതിന്റെ അജീർണ്ണം മാറ്റി.

അവരിൽ ചിലർക്കും ഉണ്ട് പരാതി പ്രത്യേകിച്ച് കിട്ടേട്ടനും, നാണുവേട്ടനും എന്നും നാടൻ ഭക്ഷണം നൽകിയ മയ്യഴിയിൽ നല്ലൊരു ഹോട്ടലില്ലാത്തതിൽ.

മഹേഷിന്റെ മരണവുമായി ബന്ധപെട്ടു അന്വേഷണത്തിന് നാണു പോലീസും അന്തോം പോലീസും , ഷണ്മു പോലീസും അച്ചു ബൃഗാദിയും അനന്തൻ പോലീസും വന്നിരുന്നു. തിരിച്ചു പോവാൻ നോക്കുമ്പോൾ ജയശീലന്റെ മരണം അറിഞ്ഞു വീണ്ടും യാത്ര മാറ്റി, വാവ് കഴിഞ്ഞിട്ടു പോവാം എന്ന് പറഞ്ഞു .

അന്തോം പോലീസ് പഴയ ഒരു കഥ പറഞ്ഞു . ഒരിക്കൽ ബീറ്റ് നടത്തുമ്പോൾ ആന വാതുക്കലെ കുളത്തിനടുത്തു വന്നപ്പോൾ പണ്ടാരത്തു രാഖി നാട കൾസ ഇട്ടു കുള ക്കക്കടവിൽ ഇരിക്കുമ്പോൾ? പേടിപ്പിക്കാൻ തള്ളി ഇടുന്നതു പോലെ ശ്രമിച്ചപ്പോൾ? രാഖി കുളത്തിലേക്ക് ചാടാൻ ശ്രമിച്ചതും . അതു തടയാൻ കൾസയുടെ നാടയിൽ പിടിച്ചതും . നാട പൊട്ടി രാഖി കല്പടവിൽ വീണു നെറ്റി പൊട്ടിയതൊക്കെ പറഞ്ഞു .

പിന്നെ എല്ലാവരോടുമായി പറഞ്ഞു കൊറോണ കാരണം പലരും വരൻ മടിച്ചു എന്നും . ആധാറില്ലാതെ ആരെയും അടുത്ത തവണ ഭൂമിയിലേക്ക് അനുവദിക്കില്ല എന്ന നിബന്ധനയിൽ പലരും അസ്വസ്ഥത രേഘപെടുത്തിയതായി പറഞ്ഞു .

ശ്രീകൃഷ്ണക്ഷേത്രത്തിന്റെ കാര്യത്തിൽ പി. കെ. രാമനും, കളത്തിൽ കിട്ടേട്ടനും, ജൻമി കുമാരൻച്ചനും, കക്കാട്ട് പോയിലും, വിളമ്പി കണാരൻച്ഛനും, മുകുന്ദേട്ടനും, രഘുട്ടിയേട്ടനും , ചെല്ലപ്പൻ നായരും, ഗോവിന്ദൻ മേസ്ത്രിയും , ചപ്പാൻ നായരും, ഗോവിന്ദ ൻ നായരും, അമ്പലവുമായി ബന്ധപ്പെട്ടവർ ഒക്കെ എന്തോ അത്ര സന്തോഷം പോരാ.

പ്രസിഡന്റ് ആരാവണം എന്നതിന് അഭിപ്രായം പറയുന്നത് തന്നെ വികലമായ മനസോടെ കാണുന്നവനെ ഒക്കെ പ്രസിഡന്റാക്കിയാലുള്ള അവസ്ഥ യെ പറ്റി പറയുന്നത് കേട്ട്.

ക്ഷേത്രത്തിലേ ഭജന കമ്മിറ്റി ക്കാരെ പറ്റി കണ്ണട കുമാരൻചൻ പൂർണ സന്തുഷ്ടനാണ് എന്ന് മനസിലായി .

മഹിളാ സമാജക്കാർ എല്ലാവരും നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട് . ശാന്തേച്ചിയുടെ അഭാവം ചൂണ്ടിക്കാട്ടി.

അച്ഛൻ പോവുമ്പോൾ എന്നോട് ഒരു പ്രത്യേക കാര്യം ഓർമിപ്പിച്ചു. എന്റെ കഥയിൽ പറഞ്ഞിട്ടുണ്ടെങ്കിലും, അമ്പല കമ്മിറ്റിക്കാരോട് പറയാൻ, പാറക്കലുള്ള ഷോപ്പിന്റെ കാര്യം? ഞാൻ പറഞ്ഞു നളിനിയേട്ടത്തിയോട് വിശദമായി പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ? ഇടയ്ക്കു ഒന്ന് കൂടി ഓർമ്മിപ്പിക്കാൻ പറഞ്ഞു ശരി എന്ന് ഞാനും പറഞ്ഞു

ആദ്യമായി എന്റെ അടുത്താണ് വന്നത്, ഇനി മയ്യേൽ പോവണം, അവിടത്തെ കുടുംബ പരിപാടിയിൽ പങ്കെടുക്കണം,

പോകുമ്പോൾ ഒരു കാര്യം കൂടി പ്രത്യേകം ഓർമ്മിപ്പിച്ചു. ആത്മാക്കൾക്കും പ്രായമേറിവരുന്നു, പണ്ടത്തെപ്പോലെ ഓരോരുത്തരുടെ വീട്ടിലും വരുവാൻ പ്രയാസമുണ്ട്. ആയതിനാൽ വാവു ദിവസവും പ്രത്യേക ദിനങ്ങളിലും, മക്കളും കുടുംബങ്ങളും എല്ലാം ഒത്തുകൂടി, ഏതെങ്കിലും ഒരാളുടെ വീട്ടിൽ വെച്ചായാൽ അവിടെയെത്തി തൃപ്തിപ്പെട്ടു പോകാമായിരുന്നു എന്ന്. അപ്പോൾ കുടുംബ ഐക്യവും നിലനിൽക്കുമെന്ന് പറഞ്ഞു…

പോകാൻ നേരം വീണ്ടും സന്ധിപ്പും വരേ വണക്കം.. അടുത്ത വാവിന് കാണാം എന്ന് പറഞ്ഞു തെറസിലേക്കു പോയി എല്ലാവരും….

മഠത്തിൽ ബാബു ജയപ്രകാശ് ….✍️ My Watsapp Cell No: 00919500716709

4 Comments

  1. Coumar's avatar Coumar says:

    Great writing Babu. Really enjoyed reading it. നിന്റെ എഴുത്തിലെ എല്ലാ പുണ്യത്മാകൾക്കും നിത്യയശാന്തി നേരുന്നു 🙏

    Liked by 1 person

    1. Babucoins's avatar Babucoins says:

      Thank you Kumar

      Like

    2. Babucoins's avatar Babucoins says:

      Thank you Kumar🙂

      On Mon, 9 Aug 2021, 14:14 ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ, wrote:

      >

      Like

  2. My dear Babu Jaya Prakash,
    Excellent narration connecting each and every bit, dear.
    The names and their past involvement found great and we’ll established.
    The nice hit directed to a few organizations and individuals are great and appreciable.
    All the best and have a blessed day to an excellent new week.
    Yours Gopalan Poozhiyil.

    Like

Leave a reply to Gopalan Poozhiyil Cancel reply