ഞാനും എന്റെ പിതൃക്കളും

Time Taken To Read 7 Minutes

കർക്കിടക വാവ് – പിതൃക്കൾക്ക് ബലിയിടുന്നതിന്റെ ഐതീഹ്യവും മിത്തും

കർക്കിടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് “കർക്കിടക വാവ്” അല്ലെങ്കിൽ “പിതൃ വാവ്” എന്ന് പറയുന്നത്.

ഐതീഹ്യം / കഥ എന്താണ്?

പ്രധാനമായും 2 വിശ്വാസങ്ങളാണ് ഇതിന് പിന്നിലുള്ളത്:

ഐതീഹ്യം 1: പിതൃക്കൾ ഭൂമിയിലേക്ക് വരുന്ന ദിവസം

ഹിന്ദു വിശ്വാസപ്രകാരം പിതൃക്കൾ, അതായത് മരിച്ചുപോയ നമ്മുടെ അച്ഛൻ, അമ്മ, മുത്തശ്ശൻ, മുത്തശ്ശി തുടങ്ങിയവരുടെ ആത്മാക്കൾ, വർഷത്തിൽ ഒരു ദിവസം ഭൂമിയിലേക്ക് വരുന്ന ദിവസമാണ് കർക്കിടക വാവ്. 

കർക്കിടകം മഴക്കാലവും, ദുർഘടമായ കാലവുമായതിനാൽ പിതൃക്കൾക്ക് ശാന്തി കിട്ടാൻ, അവരുടെ ദാഹവും വിശപ്പും മാറ്റാൻ വേണ്ടിയാണ്  നദീ തീരത്തോ കടൽത്തീരത്തോ ക്ഷേത്രങ്ങളിലോ സ്വന്തം വീട്ടിലോ വെച്ചു ബലിതർപ്പണം നടത്തുന്നത്. 

ബലി കൊടുക്കുമ്പോൾ “പിതൃക്കളേ, ഞങ്ങൾ നിങ്ങളെ മറന്നിട്ടില്ല” എന്ന സന്ദേശം കൂടിയാണ് കൊടുക്കുന്നത്.

ഐതീഹ്യം 2: രാമായണവുമായുള്ള ബന്ധം

കർക്കിടക മാസം രാമായണ മാസം കൂടിയാണ്. രാമൻ വനവാസകാലത്ത് പിതാവ് ദശരഥ മഹാരാജാവിന് വേണ്ടി പിതൃതർപ്പണം നടത്തിയെന്നാണ് ഒരു വിശ്വാസം. 

അതിന്റെ ഓർമ്മയ്ക്കായിട്ടാണ് ഈ ദിവസം ആചരിക്കുന്നത്.

2. എന്തുകൊണ്ട് കർക്കിടക വാവ് തന്നെ?

കർക്കിടക മാസമെന്നാൽ  പിതൃ മാസം: മലയാള മാസങ്ങളിൽ കർക്കിടകം “പിതൃക്കളുടെ മാസം” ആയി കരുതുന്നു. ഈ മാസം മുഴുവൻ രാമായണ പാരായണവും, ദാനധർമ്മവും ചെയ്യുന്നതിന്റെ അവസാന ദിവസമാണ് വാവ്.

ദക്ഷിണായന പുണ്യകാലം എന്നുപറയുമ്പോൾ സൂര്യൻ ദക്ഷിണായനത്തിൽ പ്രവേശിക്കുന്ന കാലം. ഈ സമയം പിതൃക്കൾക്ക് തർപ്പണം നടത്തുന്നത് ഏറ്റവും ഫലപ്രദമാണ് എന്നാണ് വിശ്വാസം.

അമാവാസി ദിവസം പിതൃക്കൾക്ക് ഏറ്റവും പ്രിയപ്പെട്ട ദിവസമാണ്. കർക്കിടകത്തിലെ അമാവാസി ആയതുകൊണ്ട് കൂടുതൽ പ്രാധാന്യം.

എവിടെയാണ് ബലിയിടുന്നത്?

കേരളത്തിൽ പ്രധാനമായും തിരുവനന്തപുരം ശങ്കുമുഖം, ആലപ്പുഴ, തൃപ്രയാർ, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, ഭൂലോക വൈകുണ്ഠമെന്നു വിശേഷിപ്പിക്കുന്ന തിരുനെല്ലി, ആലുവ ശിവക്ഷേത്രം തിരുവല്ലം പരശുരാമനാൽ പ്രതിഷ്ട്ടിക്കപെട്ട മഹാവിഷ്ണു കൃഷ്‌ണൻ പരശുരാമൻ (അതായത് സൃഷ്ട്ടി സ്ഥിതി സംഹാരം) ത്രിവേണി സംഗമം പരശുരാമൻ പിതൃ തർപ്പണം ചെയ്തുവെന്നും പിന്നീട് ശ്രീ ശങ്കരാ ചാര്യരും തന്റെ മാതാവിന് തർപ്പണം ചെയ്തുവെന്നും ഐതീഹ്യം തുടങ്ങിയ പുണ്യ നദീതീരങ്ങളിലും കടൽ തീരങ്ങളിലുമാണ്. 

തമിഴ്നാട്ടിൽ രാമേശ്വരം ആണ് ഏറ്റവും പ്രസിദ്ധം.

ബലി എന്ന് പറഞ്ഞാൽ ജീവഹിംസ അല്ല. 

എള്ള്, അരി, പുഷ്പം, തീർത്ഥം, ദർഭ ചന്ദനം/മഞ്ഞൾ എന്നിവ കൈയിൽ എടുത്ത് മന്ത്രം ചൊല്ലി കടലിലോ നദിയിലോ സൊയമൊരുക്കിയ ബലിപീഠത്തിലോ പിതൃക്കളെ ധ്യാനിച്ച് തർപ്പണം ചെയ്യുന്നതാണ് കർമ്മം

പിതൃക്കൾക്ക് വെള്ളവും ഭക്ഷണവും സമർപ്പിക്കുന്നു എന്നാണ് അർത്ഥം.

ചുരുക്കിപ്പറഞ്ഞാൽ “മരിച്ചവരെ മറക്കരുത്” എന്ന ഓർമ്മപ്പെടുത്തലാണ് കർക്കിടക വാവ്. 

മഴക്കാലത്ത് വീട്ടിലിരുന്ന് രാമായണം കേട്ട്, അവസാനം പിതൃക്കൾക്ക് നന്ദി പറയുന്ന ഒരു ദിവസം.

ഇന്ന് കർക്കിടക പിതൃ തർപ്പണം! പിതൃക്കളുടെ ഒരു ദിനം! , ഇവരെ വരവേൽക്കാനായി ഹിന്ദു വ്ശ്വാസികൾ ഒരുങ്ങുന്ന ഈ വേളയിൽ ഒരു ഓർമ്മപുതുക്കൽ .

തുടർന്ന് വായിക്കുക

ഇന്ന് വാവ് ബലി! 

കർക്കിടക വാവ്! 

പിതൃക്കളുടെ ഒരു ദിനം!

നാട്ടിലുള്ളപ്പോൾ മഞ്ചക്കൽ ശ്രീനാരായണ മഠത്തിലും, ചെന്നൈലാണെങ്കിൽ? മറീന ബീച്ചിലുമാണ് ബലിതർപ്പണം നടത്താൻ പോകാറുള്ളത്.

പണ്ട് അച്ഛനോടൊപ്പം, അച്ഛമ്മയുടെ പ്രതിമ ഒപ്പിക്കാൻ തിരുനാവായ, നാവാമുകുന്ദ ക്ഷേത്രത്തിൽ പോയതും, 

അച്ഛൻ ഭാരതപ്പുഴയുടെ കരയിലുള്ള പടവുകളിൽ – കൽപ്പടവിൽ ഇരുന്നു ബലിയിടുന്നതും, ഓർമയിൽ ഉണ്ട്!

സിനിമയുടെ പേര് “അമൃതം ഗമയ”! 

മോഹൻലാലും, പാർവ്വതിയും, ബാബു നമ്പൂതിരിയും, വിനീത് ശ്രീനിവാസനും അഭിനയിച്ച ഒരു സിനിമയിൽ ഇത് പോലെ ബലിതർപ്പണം നടത്തുന്ന രംഗമുണ്ട്. 

അതു കാണുമ്പോഴെല്ലാം അച്ഛനും, അമ്മയ്ക്കും, മറ്റു പിതൃക്കൾക്കും അവിടെ എത്തി കൽപ്പടവിൽ ഇരുന്നു ബലിയിടണം എന്ന് ആഗ്രഹമുണ്ടായിരുന്നു. 

ഒരു സുകൃതം പോലെ അതിനൊരവസരം ലഭിച്ചു!

ഏറെ പുലർച്ചയ്ക്ക് തിരുനാവായ സ്റ്റേഷനിൽ വണ്ടി ഇറങ്ങി ഓട്ടോയിൽ ക്ഷേത്രത്തിലേക്ക് എത്തിയെങ്കിലും… കിലോമീറ്റർ കണക്കിനാണ് നീണ്ട ക്യൂ!

ക്യൂവിന്റെ നീളം കണ്ടപ്പോഴേ ഒരു മനപ്രയാസം! 

ഉദ്ദേശിച്ചപോലെ കൽപ്പടവിൽ വെച്ച് ബലിയർപ്പിക്കാൻ സാധിക്കുമോ എന്നതിൽ!

ഒരു അനുഗ്രഹം പോലെ! 

ഉദ്ദേശിച്ചത് പോലെ രണ്ടു വർഷം മുൻപ് തിരുനാവായ; നാവാ മുകുന്ദന്റെ സന്നിധിയിലെ ഭാരതപ്പുഴയുടെ കരയ്ക്ക് കെട്ടിയുണ്ടാക്കിയ കൽപ്പടവിൽ ബലി ഇടാൻ സാധിച്ചു.

അതും ഒരു നിമിത്തം പോലെ! 

ക്യൂ എത്തുന്ന മുറയ്ക്കാണ് സ്ഥലം കിട്ടുക.

ക്ഷേത്രത്തിലെ ഭജന കമ്മിറ്റിക്കാരെ പറ്റി കണ്ണട കുമാരനച്ചൻ പൂർണ സന്തുഷ്ടനാണ് എന്ന് മനസ്സിലായി.

ധാരാളം ആളുകൾ കിലോമീറ്ററോളം നീളമുള്ള ക്യൂവിൽ നിൽക്കുമ്പോൾ… ഓരോ സ്ലോട്ട് കഴിയുമ്പോഴും ആർക്കും ഊഹിക്കാൻ പോലും പറ്റില്ല, ബലിയിടാൻ എവിടെ സ്ഥാനം ലഭിക്കും എന്ന്!

അനിയന്ത്രിതമായ തിരക്ക് കാരണം മൂന്നു നാല് സ്ഥലത്ത് വെച്ചാണ് ബലികർമ്മങ്ങൾ നടത്തുന്നത്. 

എവിടെ ബലിയിട്ടാലും പിതൃ മോക്ഷം ലഭിക്കുമെങ്കിലും? എന്റെ ആഗ്രഹം ആ കൽപ്പടവിൽ തന്നെ ബലിതർപ്പണം നടത്തണം എന്നതായിരുന്നു.

ആശിച്ചതു പോലെ കൽപ്പടവിൽ ഏറ്റവും താഴെയായി തന്നെ ഇടം ലഭിച്ചു! 

കർമ്മിയുടെ നിർദ്ദേശമനുസരിച്ച് എല്ലാ കർമ്മങ്ങളും നിർവഹിച്ചു. 

ഒടുവിൽ ബലിപിണ്ഡം തലക്കുമുകളിൽ ഉയർത്തി പുഴയിൽ മുങ്ങി, ഈറൻ മാറി നാവാ മുകുന്ദനെ വണങ്ങി മാഹിയിലേക്ക്!

അതിനു മുൻപ് ഒന്നോ രണ്ടോ തവണ തിരുനെല്ലിയിലും പോയിട്ടുണ്ട് ബലിയിടാൻ.

കൊറോണ വന്നതുമുതൽ ഫ്ലാറ്റിനുള്ളിൽ തന്നെ സങ്കൽപ്പിച്ച്, ബലിതർപ്പണം നടത്തി രണ്ടുവർഷം. 

അല്ലെങ്കിലും എല്ലാം സങ്കൽപ്പങ്ങൾ തന്നെയല്ലേ? 

നമ്മുടെ ജീവിതം തന്നെ ഓരോ സങ്കൽപ്പങ്ങൾക്കനുസരിച്ചല്ലേ ചലിക്കുന്നത്?

ജന്മദേശമായ മയ്യഴിയിൽ നിന്നും സുഹൃത്തും ജ്ഞാനയോഗം സെക്രട്ടറി സജിത് നാരായണനും ശ്രീ നാരായണ മഠത്തിന്റെ രീതി അയച്ചു തന്നിരുന്നു. 

വേറെ ലളിതമായ ഒരു വീഡിയോ കൂടി കണ്ടു. 

രണ്ടും ക്രോഡീകരിച്ച് ചെന്നൈയിലെ ഫ്ലാറ്റിനുള്ളിൽ തന്നെ ബലി ഒരുക്കി.

സോഷ്യൽ മീഡിയയിലൂടെ പലരും പങ്കുവെച്ചിട്ടുണ്ട് – എങ്ങനെ വീടുകളിൽ ബലിയിടാം എന്ന്!

രണ്ടു നാക്കില എടുത്തു. ഒന്നിൽ എള്ള്, ചന്ദനം, ബലിച്ചോറ്, ചെറൂള, ദർഭപ്പുല്ല്, കിണ്ടിയിൽ വെള്ളം, ദർഭകൊണ്ടുണ്ടാക്കിയ മോതിരം, വെച്ച് ആചാര്യരുടെ നിർദ്ദേശാനുസരണം പ്രാർത്ഥിച്ചു…

“ഗംഗേ ച യമുനേ ചൈവ, 

ഗോദാവരി, സരസ്വതി, നർമ്മദേ… 

സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു” 

എന്ന മന്ത്രം ചൊല്ലി. 

പണ്ട് ഋഷികേശിൽ നിന്നും കൊണ്ടുവന്നു സൂക്ഷിച്ച ഗംഗാജലം കിണ്ടിയിലെ വെള്ളത്തിൽ ചേർത്ത് പുണ്യതീർത്ഥമായി സങ്കൽപ്പിച്ച് കുടഞ്ഞു ദേഹശുദ്ധി വരുത്തി…

“ആ…ബ്രഹ്മണോ… യേ, പിതൃവംശ ജാത, 

മാതൃ… സ്തതാ… വംശ ഭവാമതീയ, 

വം…ശ…ദ്വയേസ്മിൻ, മമ ദാസ ഭൂത 

ഭൃത്യാ:, തഥൈവ, ആശ്രിതസേവകാശ്ച, 

മിത്രാണി സഖ്യ പശവശ്ച വൃക്ഷാ: 

ദൃഷ്ടാശ്ചദൃഷ്ടാശ്ച കൃതോപകാര: 

ജന്മാന്തരെ യേ മമ സംഗതാശ്ച 

തേഭ്യ സ്വയം പിണ്ഡ ബലിം ദദാമി…”

ഇത് സംസ്കൃതിയുടെ പുണ്യം! 

ഇതാണ് ബലിയുടെ സങ്കൽപ്പം!

ബലിപിണ്ഡം? 

സ്ഥിരമായി കാക്കയ്ക്ക് ഭക്ഷണം വെക്കുന്ന വിൻഡോ AC മാറ്റിയതിന്റെ ഒഴിവ് ബാൽക്കണിയിലൂടെ കൈ എത്തും ദൂരെയാണ്.

അവിടെ എള്ള് പുരണ്ട ബലിച്ചോറ് വെച്ചതും, കാക്ക വന്നു കൊത്തിയപ്പോൾ ഒരു സന്തോഷം!

രണ്ടു കാക്കകൾക്ക് ഒരേ സമയം വന്നു തിന്നാനുള്ള സൗകര്യമേ ഉള്ളൂ എങ്കിലും, ഞങ്ങൾ സമർപ്പിച്ച എല്ലാ ഉരുളകളും കാക്കകൾ മാറി മാറി, ഒരു ഡിസ്ട്രബൻസും ഇല്ലാതെ കൊത്തിയെടുത്തു! 

കാക്കകളുടെ രൂപത്തിൽ എത്തിയ ആത്മാക്കൾ!

സാധാരണ നാട്ടിലുള്ളപ്പോൾ പറയുന്നത് കേൾക്കാം… 

മോക്ഷം ലഭിച്ചു കാക്കകളുടെ രൂപത്തിൽ എത്തിയ ആത്മാക്കൾ ബലിച്ചോറ് കൊത്തിത്തിന്നുന്നത് തടയാൻ, മോക്ഷം ലഭിക്കാത്ത ആത്മാക്കൾ കാക്കകളെ തടസ്സപ്പെടുത്തിക്കൊണ്ടിരിക്കും! 

ശരിയാണ് എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു…

ബലിയിട്ടു മാറി നിന്ന് വീക്ഷിച്ചാൽ കാക്കകൾ വന്നു കൊത്തി തിന്നുമ്പോൾ? 

കൊക്കും കഴുത്തും തിരിച്ചു ഒരു പ്രത്യേക രീതിയിൽ ചുറ്റും നിരീക്ഷിച്ച് കാക്കകൾ തുള്ളി…തുള്ളി… മാറി…മാറി… തിരിഞ്ഞു നോക്കി വീണ്ടും കൊത്തുന്നതൊക്കെ സ്ഥിരം കാണാം!

ബലിച്ചോറ് തിന്നാൻ വരുന്ന കാക്കകളെ അദൃശ്യമായി ആരോ തെളിക്കുമ്പോൾ ഉണ്ടാവുന്ന ഒരു ഫീൽ കാക്കകൾക്ക് അനുഭവപ്പെടുന്നുണ്ട്. ശ്രദ്ധിച്ചാൽ മനസ്സിലാവും.

അത്തരം സംഭവങ്ങളൊന്നും ഇന്നലെ കണ്ടില്ല! 

ഒരു പക്ഷെ എല്ലാ കർമ്മങ്ങളും ഭക്തി പൂർവ്വം അനുഷ്ഠിക്കുന്ന തമിഴ് ആചാരം പുലർത്തുന്ന ഇവിടെ മോക്ഷം ലഭിക്കാത്ത ആരും ഉണ്ടാവില്ല. 

ഇനി ആരെങ്കിലും നാട്ടിലുള്ളവർ ഉണ്ടെങ്കിൽ അഞ്ചാം നിലയിലേക്ക് വരാൻ ഭയം ഉണ്ടായിട്ടുണ്ടാവാം! 

ഫ്ലാറ്റ് സംസ്കാരമൊന്നും പഴയ ആത്മാക്കൾക്ക് പരിചയം ഉണ്ടാവില്ലല്ലോ?

വൈകുന്നേരം അകത്തു വെച്ചു കൊടുക്കുന്ന ചടങ്ങ്.

മൂന്നു ഇലയിലായി നമ്മുടെ പ്രിയപ്പെട്ടവരുടെ ഭക്ഷണം. 

ഒന്നിൽ എന്റെ അച്ഛൻ, അമ്മ. 

അടുത്തത് ഭാര്യയുടെ അച്ഛൻ, അമ്മയെ സങ്കൽപ്പിച്ച്. 

മൂന്നാമത്തേത് മറ്റെല്ലാ ആത്മാക്കൾക്കും – ഏഴ് തലമുറയിലുള്ളവരെ സങ്കൽപ്പിച്ച്!

ചെറുപയർ പുഴുങ്ങിയത്, കട്ടക്കഞ്ഞി, പപ്പടം, ചെറുപഴം, കപ്പക്കിഴങ്ങ് വെല്ലവും തേങ്ങയും ഇട്ടു വിളയിച്ചത്, ചക്കര പൊങ്കൽ, ഇളനീർ, വെള്ളം, വെറ്റില, പാക്ക്… 

അമ്മയ്ക്ക് ഈത്തപ്പഴം ഇഷ്ടമായിരുന്നു. ഭാര്യ ഓർത്തു വാങ്ങിച്ചിരുന്നു!

എല്ലാ ഇലയിലും രണ്ടു പേരും കൂടി വിളമ്പി. 

വിളക്കും, ചന്ദനത്തിരിയും കത്തിച്ചു, ആത്മാക്കളെ പ്രാർത്ഥിച്ചു. 

ലൈറ്റണച്ചു വാതിൽ ചാരി, പുറത്തിരുന്നു രണ്ടു പേരും ആത്മാക്കൾക്കുവേണ്ടി പ്രാർത്ഥിച്ചു.

പത്ത് മിനുട്ട് കഴിഞ്ഞു, വാതിലിന് ചെറുതായി മുട്ടി! 

എല്ലാവരും തൃപ്തിയായി ഭക്ഷണം കഴിച്ചു എന്ന് ഉറപ്പു വരുത്തി. 

അരിയിട്ട് എല്ലാം അന്യോന്യം കുറച്ചു മിക്സ് ചെയ്തു ഭക്ഷിച്ചു.

അതിനു ഒരു പ്രത്യേക രുചി അനുഭവപ്പെട്ടു! 

പൊതുവായി വെച്ച ഇല ഞാൻ എടുത്തു തിന്നുമ്പോൾ ഓരോരുത്തരായി മനസ്സിൽ ഓർത്തു…

എല്ലാവരും തൃപ്തരാണ്! 

അച്ഛൻ ചെറിയൊരു പരിഭവം പറഞ്ഞു… 

അച്ഛന്റെ ആഗ്രഹം! 

അച്ഛൻ എല്ലാവരെയും ഓർമിപ്പിക്കുന്ന കാര്യം – മരണാനന്തരം ആർക്കു വേണ്ടിയും കാത്തു നിൽക്കാൻ അനുവദിക്കരുത് എന്ന്!

എല്ലാമറിയാമായിട്ടും ആളുകൾ ഇപ്പോഴും ദിവസങ്ങളോളം മൃതദേഹം സംസ്കരിക്കാതെ സൂക്ഷിക്കുന്നതിൽ അതൃപ്തനാണ്! 

കൂട്ടത്തിൽ ഒന്നുകൂടി ഓർമ്മിപ്പിച്ചു – സ്നേഹബന്ധവും കുടുംബന്ധവും സൂക്ഷിക്കുന്നതൊക്കെ നല്ലതു തന്നെ… 

പക്ഷെ അച്ഛന് പറ്റിയ തെറ്റ് നമ്മളും ആവർത്തിക്കരുത്! 

ജീവിതത്തിൽ കുറച്ചു കരുതൽ വേണമെന്ന് പ്രത്യേകം ഓർമ്മിപ്പിച്ചു…

അത് എനിക്കറിയാമായിട്ടും ഞാൻ പാലിക്കപ്പെടാത്തതിലുള്ള പരിഭവം. 

അത് എന്റെ “ചോയ്സ് ബേക്കറി”യെ പറ്റി വിശദമായി എഴുതി എല്ലാവരെയും ഓർമ്മിപ്പിച്ചത് വളരെ നല്ലത് എന്ന് പറഞ്ഞു!

രമേശൻ നേരത്തെ വന്നതിൽ ലില്ലി ഏട്ടത്തിക്ക് വിഷമുണ്ട്! 

എങ്കിലും ഷീലയും മക്കളും സുഖമായിരിക്കുന്നതിൽ സന്തോഷമറിയിച്ചു. 

എല്ലാവരും കൂടി ഈയിടെ പുഷ്പനെ കാണാൻ പോയിരുന്നു എന്ന് പറഞ്ഞു. 

എന്റെ മീച്ചിലോട്ട് മാധവനെ പറ്റി എഴുതിയ മൂന്നു ചാപ്റ്ററും വളരെ താൽപ്പര്യത്തോടെ വായിച്ചു! 

“വളരെ ഹൃദയസ്പർശിയായിട്ടുണ്ട്” എന്ന് പ്രത്യേകം പറഞ്ഞു. 

ഇതൊക്കെ പറയുമ്പോൾ വിജയേട്ടനും, ശിവരാമേട്ടനും, ജയറാമേട്ടനും കയറി വരുന്നുണ്ടായിരുന്നു…

എല്ലാർക്കും എന്റെ കഥ ഇഷ്ടപ്പെടുന്നുണ്ട് എന്ന് വലിയത്തു ബാലേട്ടൻ! 

വെള്ളിയാങ്കല്ലിൽ പോയത് ഞാൻ ഓർമിച്ചതിനെ പറ്റി എടുത്തു പറഞ്ഞു.

ജയേട്ടൻ പൂജയും ഭക്തിയുമൊക്കെയായി ദൂരെ മാറിയുണ്ട്. 

അമ്പലത്തിലെ കൊടിമരം താമസിക്കുന്നതിനെ പറ്റി ചോദിച്ചു. 

അനന്തേട്ടൻ നോക്കുന്നുണ്ട് ഇത് പറയുമ്പോൾ.

ക്ഷേത്ര നവീകരണവുമായി ബന്ധപ്പെട്ട് ആനപ്പന്തൽ പൊളിച്ചുമാറ്റിയതിൽ ചാത്തു നായർ, ബേബിയച്ചൻ – പി. കെ രാമൻ, ഗോവിന്ദൻ നായർ, 

അമ്പലവുമായി ബന്ധപ്പെട്ട് മൺമറഞ്ഞ പൂർവികരും തൃപ്തരല്ല! 

കുറച്ചു കരുതലെടുത്തിരുന്നുവെങ്കിൽ – ഗുരുവായൂരിലെ പോലെ മറ്റു പല ക്ഷേത്രങ്ങളിലും ചെയ്തതുപോലെ – ചെയ്ത ഗജഗോപുരം സംരക്ഷിക്കാമായിരുന്നു! 

അത് ചെയ്യാതെ ഗജഗോപുരം പൊളിച്ചു മാറ്റിയതിൽ തീരെ തൃപ്തരല്ല. 

പുതു തലമുറയിൽ പെട്ടവർ ക്ഷേത്ര പരിപാലനത്തിൽ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്ന് വിഷമത്തോടെ അറിയിച്ചു… 

എങ്കിലും ചാത്തുവിനും പദ്മയ്ക്കും പ്രത്യേകം നന്ദി പറയാൻ പറഞ്ഞു!

മയ്യഴി അമ്പലത്തിന്റെ പ്രൗഢ ഗംഭീരമായ ഐക്കൺ ആയിരുന്നു ആനപ്പന്തൽ – ഗജഗോപുരം! 

അത് എടുത്തുകളഞ്ഞതിലെ വിഷമം അവരുടെ സംസാരങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞു. 

ചപ്പാൻ നായർക്കും ഉണ്ട് വിഷമം! 

അനന്തശയനം മാറ്റി പ്രതിഷ്ഠിക്കാമായിരുന്നിട്ടും അതിനു വേണ്ടുന്ന നടപടി സ്വീകരിക്കാത്തതിൽ!

പണ്ടൊക്കെ കർക്കിടക വാവിന് തലേദിവസം മയ്യഴി കടപ്പുറത്തുനിന്നും കല്ലുമ്മൽ – വെള്ളിയാങ്കല്ലിൽ പോവുന്ന ഒരു പതിവുണ്ടായിരുന്നു. 

കാലത്ത് വള്ളം നിറയെ വിവിധതരം മത്സ്യങ്ങളുമായി എത്തിക്കഴിഞ്ഞാൽ കടപ്പുറത്ത് ഉത്സവ തിരക്കായിരിക്കും! 

ഈ കഥകളൊക്കെ ഓർത്തു വലിയപുരയിൽ ലക്ഷ്മണേട്ടനും, മാധവേട്ടനും, കൃഷ്ണേട്ടനും ഒക്കെ ഇപ്പോഴത്തെ കടലോരത്തെ കഥയും പറഞ്ഞു. 

അടുത്തു നിൽക്കുന്നതു കണ്ടു.

അഹമ്മദുക്കയും, ഇറച്ചിക്കാരൻ പോക്കരും, കണാരേട്ടനും, ഈച്ചിയിൽ രാഘവേട്ടനും, കാണാരിയച്ചനും സന്തോഷം പറഞ്ഞു. 

എന്റെ കഥയിലൂടെ അവരുടെ “പ്ലന്റി ഹോട്ടലും” രസകരമായി, കള്ളുഷോപ്പിലെ കാര്യങ്ങൾ വിശദമായി എഴുതിയറിയിച്ചതിന്!

സുധാകരൻ മാസ്റ്റർ എല്ലാവരോടും ചോദിച്ചതായി പറഞ്ഞു. 

കൂട്ടത്തിൽ ഒളിമ്പിക് ജേതാക്കൾക്ക് ആശംസയും അർപ്പിച്ചു.

ഓഫീസേഴ്സ് ക്ലബ്ബിൽ എല്ലാവരും 75-ാം സ്വാതന്ത്ര്യ ദിനം കൊണ്ടാടാനുള്ള തിരക്കിലാണ്.

പി. കെ രാമനും, സി. ഇ ഭരതനും, മാവിയേട്ടത്തിയും, കേശവൻ വക്കീലും, ചക്രപാണി വക്കീലും, ശ്രീധരേട്ടനും, 

എ. വി. നാരായണേട്ടനും, ആണ്ടിയേട്ടനും, എൻ. പി ഭാസ്കരനും, റമീസും, ബഷീർക്കയും ഒക്കെ പരിപാടി ഗംഭീരമാക്കാനുള്ള തിരക്കിലാണ്.

പുത്തൻപുരയിലെ കുഞ്ഞിരാമൻ നായരും, രാഘവൻ നായരും, നാരായണി അമ്മായിയും, നാണിയമ്മയും, 

അച്ഛമ്മയും, അച്ചാച്ചനും, രാജേട്ടനും, മുരളിയും, ഗോപാലകൃഷ്ണേട്ടനും, നാണുവേട്ടനും, ഉഷേച്ചിയും, ശാന്തേച്ചിയും, വിജയേച്ചിയും ഒക്കെ 

പുത്തൻപുര തറവാട് അന്യാധീനമാക്കിയതിനെ പറ്റി എന്തോ സംസാരിക്കുന്നുണ്ട്.

വേറൊരു ഭാഗത്ത്, ദേവൂട്ടിയേട്ടത്തിയും, അമ്മൂട്ടി ഏട്ടത്തിയും, നാണുവേട്ടനും, നാണിയേട്ടത്തിയും, 

പപ്പൻ മാസ്റ്ററും, അമ്പാവു ഏട്ടത്തിയും, ലീലേട്ടത്തിയും എക്കാല സ്കൂളിന്റെ അവസ്ഥയെപ്പറ്റി അച്ഛനോട് എന്തോ പറയുന്നുണ്ട്.

അച്ഛൻ പറഞ്ഞു… 

“ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ” എന്ന പംക്തിയിലൂടെ “ബാബു, വേതാളം പറയാത്ത കഥ – ഒരു സ്കൂളിലെ കഥ” എന്ന പേരിൽ എല്ലാം വിശദമായി എഴുതിയിട്ടുണ്ട്. 

അതിനെ പറ്റി സംശയമുള്ളവർക്ക് ആ ലിങ്കിൽ പോയിട്ട് വിശദമായി വായിച്ചു വിലയിരുത്താം എന്ന്!

ചിലർ വായിച്ചു “എഴുതിയതൊക്കെ ശരിയാണ്” എന്നാ പറഞ്ഞത്! 

പക്ഷെ ജീവിച്ചിരിക്കുന്ന ചില വേതാളങ്ങൾക്ക് ആ കഥ ഇതുവരെ മനസ്സിലായിട്ടില്ല എന്ന് ആരോ ഇടയ്ക്ക് കയറി പറഞ്ഞു!

ഷണ്മുഖവും, എ. വി. യും, പി. കെ യും, ഭരതേട്ടനും പുതുച്ചേരി കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ദുഃഖിതരാണെന്ന് തോന്നുന്നു.

കരുണേട്ടനും, ശ്രീമതിയേട്ടത്തിയും, ബഗിയേട്ടത്തിയും, നളിനിയേട്ടത്തിയും, പവിത്രേട്ടനും സന്തോഷം തന്നെ. 

എല്ലാവരെ പറ്റിയും ചോദിച്ചിരുന്നു. 

ഇടയ്ക്ക് കായക്കണ്ടി ബാലേട്ടനും, ശ്രീധരേട്ടനും, വലിയത്തു ബാലേട്ടനും, ചേനോത് പപ്പുവേട്ടനും വന്നു വിവരങ്ങൾ അന്വേഷിക്കാറുണ്ടെന്ന് പറഞ്ഞു.

റെയിൽവേ സ്റ്റേഷൻ പരിസരത്തെയും, മയ്യഴി പള്ളി മൈതാനിയിൽ നടത്താറുള്ള ബോൾ ബാറ്റ്മെന്റൺ കളി നിർത്തിയതിൽ എല്ലാവർക്കും പരാതി തന്നെ! 

അവർ അവിടെ ഇപ്പോഴും കളി തുടരുന്നുണ്ട്! 

ഈ കാര്യം മാഹി സ്പോർട്സ് ക്ലബ്ബിലെ ഭാരവാഹികളെ അറിയിക്കാൻ നാഥേട്ടനും, ശിവേട്ടനും, 

പിന്നെ കുട്ടികൃഷ്ണ കുറുപ്പും, കുഞ്ഞിരാമ കുറുപ്പും, രാമകൃഷ്ണേട്ടനും, രാജേട്ടനും, പദ്മനാഭ കുറുപ്പും കൂട്ടത്തിൽ കൂടി ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

വർഗീസ്, സൈമൺ, ദാസൻ നമ്മൾ വെള്ളിമാടുകുന്നിൽ കൊണ്ടാക്കിയ ജോസഫിന്റെ കാര്യം തിരക്കി. 

വിശ്വൻ, രവിയേട്ടൻ, ജയൻ, കൃഷ്ണദാസ്, രഘു, ബാലരാമൻ, ഗോപാലൻ അല്പം പരാതി പറഞ്ഞു… 

പൂഴിയിൽ കുളം അമ്പലം സംരക്ഷിക്കുന്നതിൽ തൃപ്തരാണെങ്കിലും കുറച്ചു കൂടി നേരത്തെ ആവാമായിരുന്നു എന്ന് ഒരു പരാതി അവർക്കുണ്ട്! 

ഹരിദാസനെ കാണാതായിട്ട് മയ്യഴിക്കാർ വേണ്ടത്ര താൽപ്പര്യം കാട്ടുന്നില്ല എന്ന് ചാത്തുക്കുട്ടി വൈദ്യരോടൊപ്പം ചേർന്ന് എന്തൊക്കെയോ ചർച്ച ചെയ്യുന്നുണ്ടായിരുന്നു.

കേളപ്പൻ നായർ നല്ല സന്തോഷത്തിലാണ്! 

“ചുവന്ന കടുക്കൻ” എന്ന പേരിട്ടതിനെ പ്രത്യേകം എടുത്തു പറഞ്ഞു. 

മോരും വെള്ളവും നൽകാൻ കഴിയാത്തതിൽ വിഷമമുണ്ട്. 

നാട്ടിലെ വെള്ളത്തിന്റെ ക്ഷാമവും, മലിനീകരിച്ച വെള്ളം ചേർത്ത മോര് കുടിച്ച് വയറ്റിളക്കം വന്നാൽ മോരിനെ കുറ്റം പറയും! 

അതുകൊണ്ടാണ് നിർത്തലാക്കിയത്.

കല്ലാട്ട്, ഓട്ടിടം, കുറ്റിപുരം, ആയാടത്തിൽ, പൂഴിയിലുള്ളവരെല്ലാം കല്ലുവെട്ടത്തിയെ കാണാൻ പോവണം! 

ക്വാറന്റീനിൽ ആണെങ്കിലും ദൂരെ നിന്ന് കാണാമെന്ന് പറഞ്ഞു.

പ്രഭാകരൻ മാസ്റ്റർ – ഓസ്ട്രേലിയ, 

അമ്മഞ്ചേരി ഭാസ്കരൻ മാസ്റ്റർ, ബാലകൃഷ്ണൻ മാസ്റ്റർ, ശിരോമണി മാസ്റ്റർ, മുൻസി മാസ്റ്റർ, നാണു മാസ്റ്റർ, 

വിജയൻ മാസ്റ്റർ, ചിന്നൻ മാസ്റ്റർ, മുകുന്ദൻ മാസ്റ്റർ, പുരുഷു മാസ്റ്റർ, രാഘു മാസ്റ്റർ, 

മംഗലാട്ട് ഗോപി മാസ്റ്റർ, ജയറാം മാസ്റ്റർ, പപ്പൂട്ടി മാസ്റ്റർ, ഹരിഹരൻ മാസ്റ്റർ, 

രവീന്ദ്രൻ പ്രിൻസിപ്പൽ, സുകുമാരൻ നായർ, ജഗതി ടീച്ചർ, വസുന്ധര ടീച്ചർ, പാലേരി ദാമോദരൻ മാസ്റ്റർ ഒക്കെ 

എല്ലാവർക്കും മയ്യഴിയിലെ വിദ്യാഭ്യാസ പുരോഗതിയിൽ അതിയായ സന്തോഷം രേഖപ്പെടുത്തി! 

കൂട്ടത്തിൽ എന്റെ സായി ബാബയ്ക്കുള്ള കിരീടം നന്നായിട്ടുണ്ടെന്ന് രാഘു മാസ്റ്റർ അഭിപ്രായപ്പെട്ടു.

കൂട്ടത്തിൽ സുകുമാരൻ നായർ പണ്ട് ഹൈദരാബാദിൽ നിന്നും മാങ്ങ തന്നത് യതീന്ദ്രൻ മാസ്റ്റർക്ക് കൊടുത്തതും, 

അതിന്റെ അണ്ടി കുഴിച്ചിട്ട് മാവായതും ഒക്കെ പറയുമ്പോൾ ഒരു തമാശ കൂടി പറഞ്ഞു… 

“പാറുവട്ടത്തിയുടെ അണ്ടിപ്പായസ കഥ” വായിച്ച് നല്ല രസമായിട്ടുണ്ട് എന്ന്!

കുന്നുമ്മടത്തിലെ നാണുമേസ്ത്രി, ഗോവിന്ദൻ സ്വാമി, ഗോപാലൻ സ്വാമി, മാധവിയേട്ടത്തി, കമലാക്ഷിയമ്മ, 

തെരുവത്തെ ജാനുവേട്ടത്തി, പൈതലഞ്ചൻ, ശബരിമലക്ക് പോകുന്ന ഗ്രൂപ്പ് മുഴുവൻ കുറച്ചു സമയം ശബരിമല വിശേഷം പറഞ്ഞു. 

കൂട്ടത്തിൽ എന്റെ കഥയെ പറ്റിയും പറഞ്ഞു – “നല്ല ഒഴുക്കുള്ള വായനാ അനുഭവം”!

ഫാതർ ബ്രിഗേൻസ നമ്മളൊക്കെ  വെള്ളിമാട്കുന്നിൽ ആക്കിയ ജോസഫിനെ ക്കുറിച്ചു അന്വേഷിച്ചു. അവൻ സുഖമായി എവിടെയുണ്ടെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിനും സന്തോഷമായി കൂട്ടത്തിൽ ജോസെഫ് മാഷും അന്നമ്മ ചേട്ടത്തിയും  സ്റ്റീഫെട്ടനും ഒക്കെയുണ്ടായിരുന്നെന്നും മനസ്സിലായി.  എന്നോട് പ്രത്യേകം ചോദിച്ചു രണ്ടു വർഷമായല്ലോ മാതാവിന് മാല ചാർത്തിയിട്ടെന്ന് . ഡേവിഡേട്ടനും തോമസേട്ടനും അവരെപ്പറ്റി ഓർത്തെഴുതിയതിനു പ്രത്യേകം നന്ദി പറഞ്ഞു

അച്ചൂട്ടി വൈദ്ധ്യരുടെ കടയിലെ സ്ഥിരം സാന്നിദ്ദ്യം അപ്പക്കുറുപ്പ് രാജഗോപാലക്കുറുപ്പ് അപ്പുണ്ണി നായർ രാഘവൻ നായർ കല്ലാട്ട് ഗോവിയേട്ടൻ കളത്തിൽ കിട്ടേട്ടനോട് ചോയീസ് ബേക്കറി പൂട്ടിയതിനെ പറ്റി അന്വേഷിച്ചു തൊട്ടടുത്തു കുട്ടേട്ടന്റെ മൂത്ത മകൻ രാജനും പ്രകാശാനന്ദസ്വാമിയോടെന്തോ പറയുന്നു അത് ശ്രദ്ദിച്ചു വൽസ് കോഫിയിലെ വാസുവേട്ടനുമുണ്ട്

മയ്യഴിയിലെ മൺമറഞ്ഞ ഹോട്ടൽ ഉടമകളും, ചായക്കടക്കാരും, ബേക്കറിക്കാരും, പലചരക്കു കടക്കാരും, വൈദ്യരും, ബാർബർമാരും ഒക്കെയുണ്ട്. 

സഹകരണ അടിസ്ഥാനത്തിൽ മയ്യഴി പെരുമ നിലനിർത്താൻ അവർ നടത്തുന്ന കാറ്ററിംഗ് പെരുമയെ പറ്റി പറഞ്ഞു. 

അവർ വരുമ്പോൾ അവരുടെ ചില സ്പെഷൽ ഐറ്റംസും കൊണ്ടുവന്നിരുന്നു.

ജനതാ ഹോട്ടലിലെ കിട്ടേട്ടനും, കൊണാർകണ്ടി നാണുവേട്ടനും, സുകുവേട്ടനും, ചാത്തുവേട്ടനും, ഫൽഗുവും! 

നല്ലൊരു ഹോട്ടൽ ഊണ് കഴിക്കാൻ ഇല്ലല്ലോ എന്ന പരാതി ഇവരിലുണ്ട്

മാഹി ഹോട്ടലും, പാരീസ് ഹോട്ടലും പോയെങ്കിലും, മയ്യഴിയിൽ എത്തുന്നവർക്ക് കിട്ടേട്ടനും, നാണുവേട്ടനും, ചാത്തുവേട്ടനും, സുകുവേട്ടനും, 

ശിധര ഹോട്ടലിലെ ചാത്തുവേട്ടനും ഏറെ പേരെ ഊട്ടിയതു പോലെ ഒരു ഹോട്ടൽ ഇല്ലാത്തതിൽ ദുഃഖമുണ്ട് എന്നും പറഞ്ഞു.

താജുക്കയുടെ മണ്ടയും, ഇബ്രാഹീംക്കയുടെ ഉന്നക്കായും, പൊത്തിലോട്ടെ അന്ത്രൂക്കയുടെ സ്പെഷൽ സോഡയും, ക്രഷും കുടിച്ച്, 

തിന്നതിന്റെ അജീർണ്ണം മാറ്റി!

അവരിൽ ചിലർക്കും ഉണ്ട് പരാതി! 

പ്രത്യേകിച്ച് കിട്ടേട്ടനും, നാണുവേട്ടനും! 

എന്നും നാടൻ ഭക്ഷണം നൽകിയ മയ്യഴിയിൽ നല്ലൊരു ഹോട്ടൽ ഇല്ലാത്തതിൽ.

മഹേഷിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് നാണു പോലീസും, അന്തോം പോലീസും, ഷണ്മു പോലീസും, 

അച്ചു ബ്രിഗേഡിയും, അനന്തൻ പോലീസും വന്നിരുന്നു. 

തിരിച്ചു പോവാൻ നോക്കുമ്പോൾ ജയശീലന്റെ മരണം അറിഞ്ഞു വീണ്ടും യാത്ര മാറ്റി! 

“വാവ് കഴിഞ്ഞിട്ടു പോവാം” എന്ന് പറഞ്ഞു.

അന്തോം പോലീസ് പഴയ ഒരു കഥ പറഞ്ഞു! 

ഒരിക്കൽ ബീറ്റ് നടത്തുമ്പോൾ ആന വാതുക്കലെ കുളത്തിനടുത്തു വന്നപ്പോൾ, 

പണ്ടാരത്തു രാഖി നാടകൾസ ഇട്ടു കുളക്കടവിൽ ഇരിക്കുമ്പോൾ? 

പേടിപ്പിക്കാൻ തള്ളിയിടുന്നതു പോലെ ശ്രമിച്ചപ്പോൾ? 

രാഖി കുളത്തിലേക്ക് ചാടാൻ ശ്രമിച്ചതും! 

അതു തടയാൻ കൾസയുടെ നാടയിൽ പിടിച്ചതും! 

നാട പൊട്ടി രാഖി കൽപ്പടവിൽ വീണു നെറ്റി പൊട്ടിയതൊക്കെ പറഞ്ഞു.

പിന്നെ എല്ലാവരോടുമായി പറഞ്ഞു – കൊറോണ കാരണം പലരും വരാൻ മടിച്ചു എന്നും! 

“ആധാറില്ലാതെ ആരെയും അടുത്ത തവണ ഭൂമിയിലേക്ക് അനുവദിക്കില്ല” എന്ന നിബന്ധനയിൽ പലരും അസ്വസ്ഥത രേഖപ്പെടുത്തിയതായി പറഞ്ഞു.

ശ്രീകൃഷ്ണക്ഷേത്രത്തിന്റെ കാര്യത്തിൽ പി. കെ. രാമനും, കളത്തിൽ കിട്ടേട്ടനും, ജൻമി കുമാരനച്ചനും, 

കക്കാട്ട് പോയിലും, വിളമ്പി കണാരനച്ഛനും, മുകുന്ദേട്ടനും, രഘുട്ടിയേട്ടനും, 

ചെല്ലപ്പൻ നായരും, ഗോവിന്ദൻ മേസ്ത്രിയും, ചപ്പാൻ നായരും, ഗോവിന്ദൻ നായരും, 

അമ്പലവുമായി ബന്ധപ്പെട്ടവർ ഒക്കെ എന്തോ അത്ര സന്തോഷം പോരാ!

“പ്രസിഡന്റ് ആരാവണം” എന്നതിന് അഭിപ്രായം പറയുന്നതു തന്നെ വികലമായ മനസ്സോടെ കാണുന്നവനെ ഒക്കെ പ്രസിഡന്റാക്കിയാലുള്ള അവസ്ഥയെ പറ്റി പറയുന്നത് കേട്ട്!

മഹിളാ സമാജക്കാർ എല്ലാവരും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്! 

ശാന്തേച്ചിയുടെ അഭാവം ചൂണ്ടിക്കാട്ടി.

അച്ഛൻ പോകുമ്പോൾ എന്നോട് ഒരു പ്രത്യേക കാര്യം ഓർമിപ്പിച്ചു! 

എന്റെ കഥയിൽ പറഞ്ഞിട്ടുണ്ടെങ്കിലും, അമ്പല കമ്മിറ്റിക്കാരോട് പറയാൻ – പാറക്കലുള്ള ഷോപ്പിന്റെ കാര്യം! 

ഞാൻ പറഞ്ഞു “നളിനിയേട്ടത്തിയോട് വിശദമായി പറഞ്ഞിട്ടുണ്ട്” എന്ന്. 

അപ്പോൾ “ഇടയ്ക്ക് ഒന്നു കൂടി ഓർമ്മിപ്പിക്കാൻ” പറഞ്ഞു. 

“ശരി” എന്ന് ഞാനും പറഞ്ഞു…

ആദ്യമായി എന്റെ അടുത്താണ് വന്നത്! 

ഇനി മയ്യേൽ പോവണം, അവിടത്തെ കുടുംബ പരിപാടിയിൽ പങ്കെടുക്കണം.

പോകുമ്പോൾ ഒരു കാര്യം കൂടി പ്രത്യേകം ഓർമ്മിപ്പിച്ചു: 

“ആത്മാക്കൾക്കും പ്രായമേറിവരുന്നു! 

പണ്ടത്തെപ്പോലെ ഓരോരുത്തരുടെ വീട്ടിലും വരുവാൻ പ്രയാസമുണ്ട്. 

ആയതിനാൽ വാവു ദിവസവും പ്രത്യേക ദിനങ്ങളിലും, മക്കളും കുടുംബങ്ങളും എല്ലാം ഒത്തുകൂടി, 

ഏതെങ്കിലും ഒരാളുടെ വീട്ടിൽ വെച്ചായാൽ അവിടെയെത്തി തൃപ്തിപ്പെട്ടു പോകാമായിരുന്നു” എന്ന്! 

അപ്പോൾ കുടുംബ ഐക്യവും നിലനിൽക്കുമെന്ന് പറഞ്ഞു…

പോകാൻ നേരം വീണ്ടും സന്ധിപ്പും, വരേ വണക്കം! 

“അടുത്ത വാവിന് കാണാം” എന്ന് പറഞ്ഞു തെറസിലേക്ക് പോയി എല്ലാവരും!

മഠത്തിൽ ബാബു ജയപ്രകാശ് ….✍️         My Watsapp Cell No: 00919500716709

4 Comments

  1. Coumar's avatar Coumar says:

    Great writing Babu. Really enjoyed reading it. നിന്റെ എഴുത്തിലെ എല്ലാ പുണ്യത്മാകൾക്കും നിത്യയശാന്തി നേരുന്നു 🙏

    Liked by 1 person

    1. Babucoins's avatar Babucoins says:

      Thank you Kumar

      Like

    2. Babucoins's avatar Babucoins says:

      Thank you Kumar🙂

      On Mon, 9 Aug 2021, 14:14 ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ, wrote:

      >

      Like

  2. My dear Babu Jaya Prakash,
    Excellent narration connecting each and every bit, dear.
    The names and their past involvement found great and we’ll established.
    The nice hit directed to a few organizations and individuals are great and appreciable.
    All the best and have a blessed day to an excellent new week.
    Yours Gopalan Poozhiyil.

    Like

Leave a Comment