എന്തുകൊണ്ട് ചുവന്ന കടുക്കൻ

Reading Time Set 7 Minutes Maximum

എഴുത്തിനെ ക്കുറിച്ചും പേരിനെ ക്കുറിച്ചും ഒരു പരിചയ പ്പെടുത്തൽ.

ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ

എന്ത് കൊണ്ട് എന്റെ ബ്ലോഗ് പേജിനു ചുവന്ന കടുക്കനിട്ട മയ്യഴി എന്ന് നാമകരണം ചെയ്‌തുവെന്നു ഒരുപക്ഷെ എന്നോടാരെങ്കിലും ചോദിച്ചാൽ? വേണമെങ്കിൽ എനിക്ക് പറയാം അതു എന്റെ ഇഷ്ടമാണ്, എന്റെ ആവിഷ്കാര സ്വാതന്ദ്ര്യമാണ് ? അല്ലങ്കിൽ അങ്ങനെ തോന്നിയങ്ങിട്ടുവെന്നൊക്കെ ? 

എന്റെ എഴുത്തു ഒരു നിമിത്തമായിരുന്നു എന്ന് വേണമെങ്കിൽ പറയാം ; ഒരു തുറന്ന എഴുത്തും. ഒന്നും മുൻകൂട്ടി ഏഴുതി തയ്യാറാക്കിയതല്ല. ഓരോ ഓർമ്മകൾ, മനസ്സിൽ നിന്നും എടുത്തു അതുമായി ബന്ധപ്പെടുത്തി എഴുതാൻ ഇരിക്കും. ഓർമ്മകൾ ഓരോന്നായി അറിയാതെ എന്റെ ചൂണ്ടുവിരൽതുംബിലൂടെ  സെൽ ഫോണിലെ സ്‌ക്രീനിൽ പതിഞ്ഞു തുടങ്ങും അതാണ് ഇത്രയും ദിവസം നിങ്ങൾ വായിച്ചതു !

എന്റെ ഒര് സുഹൃത്തു, (വിനയൻ മാഹി ) നമ്മുടെയൊക്കെ ചെറുപ്രായത്തിൽ, വളരെ അടുത്തു ഇടപഴകിയ, ചായക്കടയുടെ ഫോട്ടോ ഫേസ് ബുക്കിൽ പങ്കുവെച്ചത് കാണാനിടയി.  അതിനു എന്റെ മനസ്സിൽ തോന്നിയ ഒരു കമന്റ എഴുതാൻ തുടങ്ങിയപ്പോൾ. അതു മയ്യഴിയിലെ പ്രധാന പാതകളിൽ സ്ഥിതിചെയ്‌തിരുന്ന ഓരോ കടകളിലൂടെ എന്റെ ഓർമകളിൽ തെളിഞ്ഞു മയ്യഴി മുഴുവനും കറങ്ങി . 

ആ ഓട്ട പ്രദിക്ഷണത്തിൽ സ്‌പെൻസർ കണ്ണേട്ടന്റെ ചായക്കട മുതൽ ഞാൻ കാണാൻ തുടങ്ങിയ മയ്യഴിയിലെ ഒരുവിധപ്പെട്ട ചെറുതും വലതുമായ എല്ലാകടകളും പേരുകളാൽ പരാമർശിച്ചു പോവുകയും , മയ്യഴിയിലെ ചെറുതും വലുതുമായ ചായക്കടകളെയും അവിടത്തെ വിഭവങ്ങളെ പറ്റിയും പറഞ്ഞു കൊണ്ടായിരുന്നു എന്റെ ഓർമ്മക്കുറിപ്പുകൾ എഴുതിയത്.

കടകളുടെ വിവരവും, അവിടത്തെ പ്രത്യേകതയെ പറ്റിയും വിവരിച്ചു എഴുതിയത് വായിച്ച ആളുകളിൽ, പലരുടെയും ഗതകാല സ്മരണകൾ ഉണർത്തി എന്നറിയിച്ചു എന്നെ വിളിച്ചു പ്രോത്സാഹനം തരികയും, ഇത്തരം എഴുത്തുകളെയെല്ലാം ഏകോപിപ്പിച്ചു ഒരു പുസ്തക രൂപത്തിലാക്കാനുമൊക്കെ ഉപദേശിച്ചുകൊണ്ടുള്ള ധാരാളം ഫോൺ വിളികൾ.? 

പുസ്ഥക രൂപത്തിലാക്കുന്നതിനെ പറ്റി ഒന്നും തീരുമാനിച്ചിട്ടില്ലെങ്കിലും, ഇന്നത്തേക്ക്  190 ഓളം എന്റെ ഓർമ്മയിൽ നിന്നും ഇതിനകം പകർത്തി എഴുതിയിട്ടുണ്ട്! അതിൽ  മൂന്നു – നാല് കവിതകളും.

ഇതുവരെ എഴുതിയതിനു അടുക്കും ചിട്ടയും ഇല്ലെന്നല്ല, വായനാ സുഘത്തിനുള്ള  ഒരു നല്ല എഡിറ്റിംഗ് വേണം, എല്ലാം ചെയ്തു തരാമെന്നു പലരും വാഗ്ദാനം ചെയ്തിട്ടുണ്ട്. 

അങ്ങനെ ചെയ്യുമ്പോൾ, ഏതൊക്കെ ഭാഗങ്ങൾ ഒഴിവാക്കണം? ഏതൊക്കെ പ്രയോഗങ്ങൾ വേണ്ട? എന്നുള്ളതൊക്കെ ഈ മേഖലയിലെ ആളുകളോട് അന്വേഷിച്ചു പുസ്തക രൂപത്തിൽ  ആക്കണമെന്നാണ്  ആഗ്രഹം……

അപ്രകാരം ചെയ്യുകയാണെങ്കിൽ ഒരു അർത്ഥമുള്ള പേരുവേണമെന്ന ചിന്ത മനസ്സിൽ വന്നു. മയ്യഴി എന്ന നാമം എന്തായാലും വേണം; കാരണം ഞാൻ പറയാൻ ശ്രമിച്ചത്?. ഇതുവരെ പറഞ്ഞത്?  ഇനി പറയേണ്ടതും? മയ്യഴിയെ പറ്റിയും, മയ്യഴിയിലെ കാഴ്ചകളെ പറ്റിയും ഓക്കേത്തന്നെയല്ലേ?

മയ്യഴിയെ പശ്ചാത്തലമാക്കി കൊണ്ട് മൂന്നു പുസ്തകങ്ങൾ ഇതിനകം ഞാൻ വായിച്ചു. ഇനിയും മയ്യഴി കഥ ആവുമ്പോൾ? മയ്യഴിയുമായി ബന്ധപ്പെട്ടുള്ള  വിഷയങ്ങളാകുമ്പോൾ  കൂടെ എന്ത് ചേർക്കും എന്നായി ചിന്ത?

അപ്പോഴാണ് അഴിമുഖത്തിനടുത്തുള്ള തെക്കു പടിഞ്ഞാറേ അതരിലെ, പാതാറിൽ ചുവന്നു പൂക്കാറുള്ള “ഗുൽ മോഹർ മരം” ശ്രദ്ധയിൽ പെട്ടത്.

പിന്നെ മയ്യഴിയുടെ കിഴക്കേ അതിരിലെ ബോട്ട് ഹൌസിന്റെ കരയിലുള്ള മറ്റൊരു “ഗുൽ മോഹർ മരം”  ശ്രദ്ധയിൽ വന്നു

ഒപ്പം സെയ്ന്റ് തെരേസാ പുണ്ണ്യവതിയുടെ വിഗ്രഹം മയ്യഴിയിൽ എത്തിയ ഞാൻ വായിച്ചറിഞ്ഞത് ഇങ്ങനെ..

ഏതോ രാജ്യത്തേക്ക് സെന്റ് തെരേസ്സാ പുണ്ണ്യവതിയുടെ, വിഗ്രഹവുമായി യാത്ര പോകുകയായിരുന്ന ഒരു കപ്പൽ? ദിക്കറിയാതെ മയ്യഴിയുടെ തൂക്കിൽ എത്തിയപ്പോൾ?,  എൻജിന്റെ പ്രവർത്തനം നിലയ്ക്കുകയും, അത് നാവികരുടെ  മുൻപോട്ടുള്ള  പ്രയാണത്തിന് തടസ്സമായി. 

എറെ പണിപ്പെട്ടിട്ടും എൻജിൻ തടസ്സത്തിന്റെ കാരണം മനസിലാവാത്തതിനാൽ, കപ്പൽ നങ്കൂരമിട്ടതിന്റെ ചുറ്റുവട്ടത്തു ഏതെങ്കിലും കരയുണ്ടോ എന്നറിയാൻ നാവികർ തീരുമാനിച്ചു. അവരുടെ വഴികാട്ടിയാണ് സൈന്റ്റ് തെരേസാ എന്ന് വിശ്വസിച്ചു, ആ വിഗ്രഹം കപ്പലിൽ നിന്നും അവർ ബോട്ടിലേക്ക് മാറ്റിയതും കപ്പലിന്റെ എൻജിൻ സ്റ്റാർട്ടായി.!

ഈ അത്ഭുതം  മനസ്സിലാക്കിയ, നാവികർ ഒരു  തീരുമാനത്തിലെത്തി, അവർ അന്വേഷിക്കുന്ന ആ പുണ്ണ്യഭൂമീ, ഇതിനു ചുറ്റും എവിടെയോ ഉണ്ടാവും. തങ്ങൾ സഞ്ചരിച്ച കപ്പൽ നടുക്കടലിൽ നങ്കൂരമിട്ടുറപ്പിച്ചു കരതേടി വിഗ്രഹവുമായി സഞ്ചരിച്ച നാവികാരിൽ ചിലർ അടുത്തു കാണുന്ന കരയിൽ വിഗ്രഹം പ്രതിഷ്ടിക്കാമെന്ന ഉദ്ദേശത്തോടെ കരതേടി പുറപ്പെട്ടു .

യാത്രയിൽ ഉടനീളവും പ്രകൃതി ഭംഗി ആസ്വദിച്ച് നീങ്ങിയ നാവികർ? മയ്യഴിയുടെ അഴിമുഖത്തു എത്തിയപ്പോൾ കാണുന്ന മായാ കാഴ്ച്ചയിൽ? പരിസരം മറന്ന് മുന്നൊട്ടു നീങ്ങിയപ്പോൾ വേലിയേറ്റത്തിന്റെ ശക്തമായ ഒഴുക്കിൽ (ശക്തിയിൽ) തങ്ങൾ സഞ്ചരിച്ച ചെറിയ ബോട്ടു അഴിമുഖത്തു നിന്നും പുഴയിലേക്ക് വലിക്കപ്പെട്ടു..അതാതു കടലിൽ നിന്നും പുഴയിലേക്ക്…! 

അവിടെ അവർ കണ്ടത് നല്ലൊരു കോട്ടയും, പൂത്തുനിൽക്കുന്ന മനോഹരമായി പൂത്തുനിൽക്കുന്ന ഗുൽമോഹർ മരവും, അഴിമുഖവും, അതിൽ പ്രതിബിംബിച്ചു കൊണ്ട് അസ്തമയ സൂര്യന്റെ അഴകും, അതിന്റെ, പ്രകാശത്തിൽ ഒഴുകുന്ന പുഴയും.

കൂടുതൽ അറിയാനായി കടൽതാണ്ടി പുഴയിലേക്ക് തിരിഞ്ഞപ്പോൾ? അവരെ സ്വാഗതം ചെയ്തു കൊണ്ട്  പുഴക്കരയിലുള്ള പാതാറിൽ വലതുഭാഗത്തായി മറ്റൊരു ചുവന്ന ഗുൽമോഹർ മരംഅവർ കാണാനിടയായി. 

കുറച്ചു കൂടി മുൻപോട്ടു പോയപ്പോൾ. ശാന്തമായ മയ്യഴിപ്പുഴയുടെ അതിരുകൾ നിർണ്ണയിക്കുന്ന മഞ്ചക്കൽ പ്രദേശത്തു എത്തി, അവിടെയും അവർ കണ്ടത് പൂത്തു നിൽക്കുന്ന വേറൊരു ചുവന്ന ഗുൽമോഹർ മരം.

യാത്ര ക്ഷീണം തീർക്കാൻ, പച്ചപ്പ് നിറഞ്ഞ പ്രകൃതിയുടെ മടിത്തട്ടിൽ കമ്പിളി പുതപ്പിട്ടു അവരെ സ്വീകരിച്ചത് മഞ്ചക്കലിലെ ആ കറുത്ത പാറക്കൂട്ടവും കണ്ടു മതിമറന്ന നാവികർ  അവിടെ വിശ്രമിക്കാൻ ഒരു പക്ഷെ ഇറങ്ങിയിരിക്കണം.

പടിഞ്ഞാറു നിന്ന് വരുന്ന  കടൽ കാറ്റും, കിഴക്കൻ തീരത്തുനിന്നു വരുന്ന കരക്കാറ്റും, തമ്മിൽ കൈമാറുന്ന കടൽ ക്കിസ്സയും – കരക്കിസ്സയും, പരസ്പരം സംവദിക്കുന്ന ഭാഷ നാവികർ ശ്രദ്ദിച്ചിരിക്കണം.

ആ കഥകൾ കടലിന്റെ വിഭവങ്ങളേ പറ്റിയും? കരയിലെ സുഗന്ധ വിഭവങ്ങളും?  നാണ്യ വിഭവങ്ങളെ പറ്റിയും ഒക്കെയാവാം?

ഇവരുടെ വിശ്രമ വേളയിൽ ഒരു പക്ഷെ ഈ നാവികർ കേട്ടുകൊണ്ടിരിക്കുന്ന കഥകളൊക്കെ ഡീ-കോഡ് ചെയ്തു ശ്രദ്ദിച്ചിരിക്കണം.  കഥകളൊക്കെ ശ്രദ്ദ്ദിച്ച നാവികർ? അവർ തേടിക്കൊണ്ടിരിക്കുന്ന  സ്ഥലം ഇത് തന്നെ എന്ന് തീരുമാനിച്ചു,  അവർക്കു ചേക്കേറാനുള്ള പ്രകൃതി സുന്ദരമായ ഈ സ്ഥലം അവർ തിരഞ്ഞെടുത്തതിന്റെ കാരണം രണ്ടറ്റവും ഉള്ള ചുവന്ന ഗുൽമോഹറിന്റെ! ഭംഗി തന്നെ യായിരിക്കാം?

ചുറ്റും പച്ചപ്പും, ദൂരേ രണ്ടു കുന്നുകളും, നടുവിലൂടെ ഇളം നീലയും , പച്ചയും  പട്ടുടുത്ത നദിയും, അഴിമുഖത്തടിക്കുന്ന തിരയുടെ ശക്തിയിൽ രൂപ പെടുന്ന വെള്ളി നൂൽ കൊണ്ടുള്ള എംബ്രോയ്ഡറി തുന്നിച്ചേർത്ത ബോർഡറും,! തിരയുടെ ശബ്ദം ചിലങ്കയുടെതായും നാവികർ സങ്കല്പിച്ചപ്പോൾ? പൂത്ത ഗുൽമോഹർ മരം? ചുകന്ന 24 കാരറ്റ് റൂബിയിട്ട കടുക്കാനായി അവർ ഒരു പക്ഷെ സങ്കല്പിച്ചു കാണും!  

ഇരുഭാഗത്തുനിന്നും കേട്ട കഥകൾ? അവരെ ആകർഷിച്ചിട്ടുണ്ടാവണം!.  ചോരയ്ക്ക് നിറം ചുവപ്പു,? അവർ മയ്യഴിയിൽ കണ്ട അസ്തമയ സൂര്യന്റെയും നിറം ചുകപ്പ്!? 

മയ്യഴി സ്വാതന്ദ്ര്യ സമരവുമായി ബന്ധപെട്ടു ഫ്രഞ്ച് പോലീസുകാരുടെ വെടിയേറ്റു വീര ചരമം പ്രാപിച്ച അച്യുതന്റെയും, അനന്തന്റെയും ശരീരത്തിൽ നിന്നും ഒഴുകിയ നിണം കലർന്ന് ചുവന്ന മയ്യഴിപ്പുഴയിലേ വെള്ളം വലിച്ചെടുത്തു വളർന്ന ഗുൽമോഹറിനും കടും ചുവപ്പു നിറം. 

അവർ മയ്യഴിയിൽ കണ്ട അസ്തമയ സൂര്യന്റെയും നിറം ചുകപ്പ്!?   

അങ്ങകലെ ചക്രവാളത്തിൽ അസ്തമയ സൂര്യന്റെ ചുവന്ന പൊട്ടു തെളിഞ്ഞു വന്നപ്പോൾ  മയ്യഴിയമ്മയുടെ നെറ്റിയിലെ കുംകുമ പൊട്ടായി ഞാൻ അസ്തമയ സൂര്യനെ സങ്കല്പിച്ചു. 

പടിഞ്ഞാറു മയ്യഴിയുടെ അഴിമുഖവും, അതിന്റെ ഒരു ഭാഗത്തു ചുവന്ന ഗുൽമോഹർ ഒരു  കടുക്കാനായി, ഇങ്ങു കിഴക്കൻ മുഖത്തു അരികിലായി മറ്റൊരു ചുവന്ന ഗുൽ മോഹർ മറ്റൊരു കടുക്കാനായും സങ്കൽപ്പിച്ചു.

ഗുൽമോഹറിന്റെ അർഥം തിരഞ്ഞപ്പോൾ മനസ്സിലായതു *“ഒർണമെന്റൽ ട്രീ”* . പിന്നെ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല!

ചുവപ്പിനെ റൂബിയായി സങ്കല്പിച്ചു, രണ്ടു മുഘത്തിന്റേയും സൈഡിലായുള്ള ചുവന്ന ഗുൽമോഹറിനെ കർണ്ണമായും സങ്കല്പിച്ചു, ഞാൻ ആ പേര് തന്നെ നാമകരണം ചെയ്തു . 

കഥ പറയുമ്പോൾ എന്ന സിനിമയിൽ അശോകനെന്ന കഥാപാത്രത്തെ അവതരിപ്പിച്ചു  മമ്മൂട്ടി വികാരഭരിതനായി വിവരിക്കുന്നുണ്ട്, കൂട്ടുകാരൻ ബാലൻ ഊരി നൽകിയ കാതിലെ ചുകന്ന കടുക്കനെ പറ്റി.! 

ആ ചുകന്ന കടുക്കൻ അശോകന്റെ ജീവിതത്തെ മാറ്റിമറിച്ച കഥ!

കടുക്കൻ നൽകി അപ്രത്യക്ഷനായ സുഹൃത്തിന്റെ കഥ!

ആ സുഹൃത്തിനെ തേടി അലഞ്ഞ കഥ?

ഒടുവിൽ ഒര് നിമിത്തം പോലെ സുഹൃത്തു ബാലനെ കണ്ടുമുട്ടുന്ന കഥ..

എന്റെ കഥയെഴുത്തും ഒരു നിമിത്തമായിരുന്നു!!

അതൊക്കെ ഓർത്തു ഞാനും  തീരുമാനിച്ചു എന്റെ മുൻപോട്ടുള്ള പ്രയാണത്തിന്, എഴുത്തിനു? ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുന്നു  എന്ന് നൽകാമെന്നത് എന്തുകൊണ്ടും ഉചിതമായിരിക്കുമെന്നു….!

ഞാനും കഥയാണല്ലോ പറയുന്നത് ! മയ്യഴിക്കാരുടെ കഥ,? മയ്യഴിയിൽ നിന്നും നേടിയവരുടെ കഥ? മയ്യഴിയിൽ നിന്നും വേറിട്ടവരുടെ കഥ? മയ്യഴിയിലെ കാണാക്കാഴ്ചകളുടെ കഥ,? മയ്യഴിയിൽ ജനിച്ചവരെ പരിഹസിച്ച കഥ?  മയ്യഴിയിൽ മണ്മറഞ്ഞ മഹാൻമാരുടെ കഥ? .മയ്യഴിക്കു സ്വാതന്ദ്ര്യം നേടിത്തന്നവരുടെ കഥ? സ്വാതന്ദ്ര്യത്തിനു വേണ്ടി പൊരുതി സ്വാതന്ദ്ര്യം നേടിത്തന്നവരെ മെയ്യഴി മറന്ന  കഥ? പോലീസ് കാരുടെ കഥ , കായിക താരങ്ങളുടെ കഥ , കടലോര മക്കളുടെ കഥ, മയ്യഴിയിലെ കോപ്പറേറ്റിവ് പ്രസ്ഥാങ്ങളുടെ കഥ, മയ്യഴിയിലെ ചില സമുദായങ്ങളുടെ കഥ… മയ്യഴിയിലെ ആരാധനാലയങ്ങളുടെ കഥ മയ്യഴിയിലെ വിവിധ പ്രദേശങ്ങൾക്ക് പ്രാദേശികമായി ലഭിച്ച പേരുകൾ എങ്ങനെയെന്നുള്ള കഥ

കൂട്ടത്തിൽ അക്കാലങ്ങളിൽ മയ്യഴിയിൽ ചുവന്ന കടുക്കിനിട്ട് നടന്ന പലരും ഈ കഥയിലെ ഭാഗമാവുന്നുണ്ട്..

അങ്ങനെ കഥകൾ ഏറെയുണ്ട് പറയാൻ!?

ഒട്ടേറെ കഥകൾ ഇനിയും എഴുതാനുണ്ട്‌ ബാക്കി.

ഇതിനകം 199 ഓളം താളുകളിലൂടെ പല കഥകളും കാണാക്കാഴ്ച്ചകളും, ഞാൻ എന്റെ ഒറ്റ വിരൽ തുമ്പിലൂടെ, നിങ്ങളുടെ മുൻപിൽ എത്തിച്ചു . 

ഇതുവരെ നല്ല പ്രോത്സാഹനം തന്നെ.. എന്നെ വായിക്കുന്നവരിൽ നിന്ന്?  എന്നെ ഇതുവരെ കണ്ടിട്ടില്ലാത്തവരിൽ നിന്ന്?

ഇനിയും ഏറെ മയ്യഴി കഥകൾ എഴുതാനുണ്ട് അതിനു എനിക്ക് ആവുമോ ?  എഴുതുന്നതിന്റെ മാറ്റു ആരു 
വിലയിരുത്തും ?

എല്ലാം എന്നെ വായിക്കുന്നവരുടെ മുൻപിലേക്ക് ഞാൻ സമർപ്പിക്കുന്നു

ആ ചുവന്നകടുക്കന്റെ മാറ്റു, തീരുമാനിക്കേണ്ടത് ഇനി എന്നെ വായിക്കുന്നവരാണ് ?.

babucoins33wordpress.com

എന്റെ പേജിന്റെ പേർ ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുന്നു.

ഇതുവരെ എന്നെ വായിച്ചവരോട്! എനിക്ക് സമയാ സമയങ്ങളിൽ പ്രോത്സാഹനം തന്നവരോട്! എന്റെ എഴുത്തിന്റെ ഗതി നിർണയത്തിനുള്ള മാർഗ്ഗ നിർദ്ദേശം നല്കിയവരോട്!

“നന്ദി  ! നന്ദി ! നന്ദി” !

എഴുതാനുള്ള പ്രചോതനം ഒരു ഫോട്ടോവിലൂടെ എന്റെ മനസ്സിൽ എത്തിച്ചതിനു വിനയനോട്..

അടിയേരി ജയരാജിനോട്,  അദ്ദേഹമാണ് എന്നെ എഴുതാൻ നിർബന്ധിച്ചത് .. എന്റെ എല്ലാ എഴുത്തുകളും ഒന്നൊഴിയാതെ വായിച്ചു അഭിപ്രായ മെഴുതുന്ന പൂഴിയിൽ ഗോപാലേട്ടനോട് ,

ഇതിനു മുമ്പ് എന്നെ എഴുതാൻ പ്രേരിപ്പിച്ച ഫോട്ടോ പങ്കുവെച്ചു ജോർജ് ഫെർണാഡസ് നൊടും നന്ദി …

സ്നേഹപൂർവ്വം എന്നെ മനസിലാക്കി  മുൻവിധികൾ ഇല്ലാതെ എന്നെ വായിക്കുന്നവരുടെ സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു….  

കൊണ്ടുപോകൻ ഒന്നുമില്ലാത്ത ഈ ലോകത്ത്! കൊടുത്ത്പോകാം സ്നേഹവും സൗഹൃദവും…

നേടിയെടുക്കുന്നത് മാത്രമല്ല ചിലപ്പോഴൊക്കെ വിട്ടുകൊടുക്കുന്നതും വിജയമാണ്.

മഠത്തിൽ ബാബു ജയപ്രകാശ് …….✍️ My Watsapp Cell No 0091 – 9500716709

6 Comments

  1. Sunil K C's avatar Sunil K C says:

    Hi Babu JP, reading your blog brings back fond memories of the period I spent in Mahe during my childhood.Enjoyed reading your posts. Keep writing. Best wishes.

    Liked by 1 person

    1. Babucoins's avatar Babucoins says:

      Thank You Sunil It’s very pleasure to hear that still my name in your memory and very pleasure to know that you are following my articles. Keep forward your comments and suggestions so that I can look into that area also 🙂

      Like

  2. Shobana's avatar Shobana says:

    Very nice writing. I remember the names of the places while reading your article which I was trying to recollect some days back.

    Like

  3. Salim Narayanan's avatar Salim Narayanan says:

    വയിച്ചു സമയം പൊകുന്നതു അറിയുന്നില്ല. വളരെ നന്നായിട്ടുണ്ട് .

    Liked by 1 person

    1. Babucoins's avatar Babucoins says:

      Good Morning
      Thanks for your appreciation.
      Landed in Mahe,🙂
      Hope you are OK now.

      Like

Leave a reply to Salim Narayanan Cancel reply