Time Taken To Read 4 Minutes
ഇന്ന് ഫേസ്ബുക്കിലൂടെ ലഭിച്ച കുറിപ്പിനോടോപ്പമുള്ള പോസ്റ്ററാണ് മുകളിലുള്ളത്
എനിക്ക് പറയാനുള്ളത് മറ്റൊന്നാണ്
വീണുപോയ നേതാക്കളുടെ കഥയല്ല, ഉയർന്നുപൊങ്ങിയ ഭാരതത്തിന്റെ കഥയാണ്. പറയുന്നത്
2027 ന് മുമ്പ് മൂന്നാമൻ ക്യൂവിലുണ്ട് എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന ഈ പോസ്റ്റിനെ ശക്തമായി അപലപിക്കുന്നു.
ട്രംപിനെയും നെതന്യാഹുവിനെയും മോദിജിയെയും ഒരേ തട്ടിൽ വെച്ച് താരതമ്യം ചെയ്യുന്നത് തന്നെ അപക്വമാണ്. ലോകം ഇന്ന് മോദിജിയെ കാണുന്നത് ഒരു ഭരണാധികാരിയായിട്ടല്ല, വിശ്വഗുരുവായിട്ടാണ്. ലോകം മുഴുവൻ ഇന്ന് ഭാരതത്തെ കാണുന്നത് അദ്ദേഹത്തിന്റെ നേതൃത്വം മഹിമ കൊണ്ടാണ്.
ലോക നേതാക്കൾ വീണുപോയ കഥയല്ല മോദിജിയുടേത്. ലോകത്തെ തന്നെ നയിച്ച നേതാവിന്റെ കഥയാണ്.
റഷ്യ – യുക്രൈൻ യുദ്ധം : ഓപ്പറേഷൻ ഗംഗ
യുക്രൈനിൽ യുദ്ധം തുടങ്ങിയപ്പോൾ ലോകം മുഴുവൻ ഭയന്നുനിന്നു. അമേരിക്കയ്ക്ക് പോലും അവരുടെ പൗരന്മാരെ രക്ഷിക്കാൻ പറ്റാത്ത അവസ്ഥ.
അപ്പോൾ ഇന്ത്യ എന്ത് ചെയ്തു? മോദിജി നേരിട്ട് പുടിനോടും സെലൻസ്കിയോടും സംസാരിച്ചു. യുദ്ധം താൽക്കാലികമായി നിർത്തിവെപ്പിച്ചു. 22,500 ലധികം ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി നാട്ടിലെത്തിച്ചു. അതിൽ മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ ഉണ്ടായിരുന്നു.
യുദ്ധഭൂമിയിൽ നിന്ന് ഭാരതത്തിന്റെ പതാകയും പിടിച്ച് നമ്മുടെ വിദ്യാർത്ഥികൾ നടന്നു നീങ്ങിയപ്പോൾ, ലോകം കണ്ടത് അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ചയാണ്.
കൂട്ടത്തിൽ ഇന്ത്യക്കാർ മാത്രമല്ല ഉണ്ടായിരുന്നത്. പാക്കിസ്ഥാനിൽ നിന്നും, ബംഗ്ലാദേശിൽ നിന്നും, നേപ്പാളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ കൂടി ഉണ്ടായിരുന്നു.
അവർ സ്വന്തം രാജ്യത്തിന്റെ പതാക മാറ്റിവെച്ച്, ഭാരതത്തിന്റെ ത്രിവർണ്ണ പതാക കയ്യിൽ പിടിച്ചു.
എന്തുകൊണ്ട്?
അവരുടെ ഭരണാധികാരികൾ അവരെ കൈവിട്ടപ്പോൾ, അവരെ രക്ഷിക്കാൻ എത്തിയത് ഭാരതമായിരുന്നു. മോദിജിയായിരുന്നു.
അവർ നടന്നത് വെറുതെ അല്ല. അവർ നടന്നത് അവരുടെ നേതാക്കളെ പഴിച്ചുകൊണ്ടും, മോദിജിയെ വാഴ്ത്തിക്കൊണ്ടുമാണ്.
യുദ്ധം പോലും തോറ്റുപോയത് ഭാരതത്തിന്റെ പതാകയെ കണ്ടപ്പോഴാണ്.
ഇതാണ് ഭാരതം. ഇതാണ് മോദിജി.
ഇന്ത്യൻ പതാക കണ്ടാൽ മാത്രം വെടിനിർത്തിയ ചരിത്രം ലോകം കണ്ടു. അതാണ് വിശ്വഗുരുവിന്റെ ശക്തി.
ഇസ്രായേൽ – ഇറാൻ യുദ്ധം : ഓപ്പറേഷൻ അജയ്, ഓപ്പറേഷൻ സിന്ധു
ഇസ്രായേലിൽ യുദ്ധം തുടങ്ങിയപ്പോഴും, പിന്നീട് ഇറാൻ – ഇസ്രായേൽ സംഘർഷം ഉണ്ടായപ്പോഴും ഇന്ത്യ നിശബ്ദനായിരുന്നില്ല.
ഓപ്പറേഷൻ അജയിലൂടെയും ഓപ്പറേഷൻ സിന്ധുവിലൂടെയും ആയിരക്കണക്കിന് ഇന്ത്യക്കാരെ മാത്രമല്ല, നേപ്പാൾ, ശ്രീലങ്ക പോലുള്ള അയൽ രാജ്യങ്ങളിലെ പൗരന്മാരെ കൂടി ഇന്ത്യ രക്ഷിച്ചു കൊണ്ടുവന്നു.
യുദ്ധഭൂമിയിൽ നിന്ന് സ്വന്തം ജനത്തെ മാത്രമല്ല, മറ്റു രാജ്യങ്ങളിലെ ജനങ്ങളെ കൂടി രക്ഷിക്കുന്ന രാജ്യമായി ഇന്ത്യ മാറി. അതിന് കാരണം മോദിജിയുടെ നയതന്ത്ര ബന്ധമാണ്. റഷ്യയുമായും, അമേരിക്കയുമായും, ഇസ്രായേലുമായും, ഇറാനുമായും ഒരുപോലെ സംസാരിക്കാൻ കഴിയുന്ന ലോകത്തെ ഒരേയൊരു നേതാവ് മോദിജി മാത്രമാണ്.
തുർക്കിയിലും സിറിയയിലും ഭൂകമ്പം ഉണ്ടായപ്പോൾ ലോകം നോക്കിനിൽക്കെ ആദ്യം ഓടിയെത്തിയത് ഇന്ത്യയാണ്.
ഓപ്പറേഷൻ ദോസ്ത് എന്ന പേരിൽ ഇന്ത്യൻ സൈന്യം, ഡോക്ടർമാർ, രക്ഷാപ്രവർത്തകർ, മരുന്നുകൾ, ഭക്ഷണം എല്ലാം കൊണ്ട് അവിടെ എത്തി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ ആളുകളെ പുറത്തെടുത്തത് ഇന്ത്യൻ ടീമാണ്.
നേപ്പാളിലെ ഭൂകമ്പത്തിലും ഇന്ത്യ തന്നെയായിരുന്നു ആദ്യം എത്തിയത്.
കോവിഡ് കാലത്ത് ലോകത്തിന് മരുന്ന് കൊടുത്ത രാജ്യം : വാക്സിൻ മൈത്രി
കോവിഡ് വന്നപ്പോൾ വലിയ രാജ്യങ്ങൾ എല്ലാം സ്വന്തം മരുന്ന് സ്വന്തത്തിന് മാത്രം വെച്ചു. അമേരിക്കയും യൂറോപ്പും വാക്സിൻ പൂഴ്ത്തിവെച്ചു.
അപ്പോൾ ഇന്ത്യ എന്ത് ചെയ്തു? ലോകത്തെ 100 ലധികം രാജ്യങ്ങൾക്ക് സൗജന്യമായി വാക്സിൻ കൊടുത്തു. അതാണ് വാക്സിൻ മൈത്രി.
ലോകാരോഗ്യ സംഘടന പോലും ഇന്ത്യയെ അഭിനന്ദിച്ചു. ഇന്ത്യ മരുന്നിന്റെ ഫാർമസി മാത്രമല്ല, മനുഷ്യത്വത്തിന്റെ ഫാർമസി കൂടിയാണ് എന്ന് ലോകം തിരിച്ചറിഞ്ഞു.
ഭാരതം മാറിയ കഥ – അറിഞ്ഞിട്ടും അറിയാത്തവർക്കായി എഴുതട്ടെ
2014-ന് മുമ്പുള്ള ഭാരതം നിങ്ങൾ ഓർക്കുന്നുണ്ടോ?
ട്രെയിൻ വൈകും, റോഡ് പൊട്ടിപ്പൊളിഞ്ഞിരിക്കും, വീട്ടിൽ ടോയ്ലറ്റ് പോലും ഇല്ല, ആശുപത്രിയിൽ പോയാൽ കിടക്ക കിട്ടില്ല. അതായിരുന്നു നമ്മുടെ അവസ്ഥ.
പിന്നെ ഭാരതം മാറി. എങ്ങനെയെന്ന് നോക്കൂ.
റെയിൽവേ
റെയിൽവേ ബഡ്ജറ്റ്: 2014 ൽ രൂപ 32,000 കോടിയായിരുന്നത് 2026 – 27-ൽ രൂപ ലക്ഷം കോടി ആയി, ഏകദേശം 9 മടങ്ങ് വർധനവ്.
വൈദ്യുതീകരണം: 2014 ന് മുമ്പ് 20% മാത്രം ഉണ്ടായിരുന്നത് 2026 മാർച്ചിൽ 99.6% ആയി. 69,873 കി.മീ റെയിൽവേ വൈദ്യുതീകരിച്ചു.
വന്ദേ ഭാരത്: 2026 ഏപ്രിൽ വരെ 162 വന്ദേ ഭാരത് സർവീസുകൾ, 2 വന്ദേ ഭാരത് സ്ലീപ്പർ, 72 അമൃത് ഭാരത് സർവീസുകൾ ഓടുന്നു.
സുരക്ഷ: കവച് സംവിധാനം 3,103 കി.മീ ൽ സ്ഥാപിച്ചു. ട്രെയിൻ അപകടങ്ങൾ 2014 – 15 ൽ 135 ആയിരുന്നത് 2025 – 26 ൽ 16 ആയി കുറഞ്ഞു.
റെയിൽവേ സ്റ്റേഷനുകൾ – അമൃത് ഭാരത് സ്റ്റേഷൻ
1,337 സ്റ്റേഷനുകൾ പുനർവികസനത്തിനായി തിരഞ്ഞെടുത്തു.
അതിൽ 172 സ്റ്റേഷനുകളുടെ പണി പൂർത്തിയായി.
-പുതിയ കെട്ടിടം, വലിയ വെയിറ്റിംഗ് ഹാൾ, വൃത്തിയുള്ള ടോയ്ലറ്റ്, ലിഫ്റ്റ്, എസ്കലേറ്റർ, വലിയ ഫുട് ഓവർ ബ്രിഡ്ജ്, പാർക്കിംഗ്, ഭിന്നശേഷിക്കാർക്കുള്ള സൗകര്യം, One Station One Product കിയോസ്ക് എന്നിവയാണ് ഇതിൽ ഉള്ളത്.
എല്ലാ കോച്ചുകളിലും ബയോ ടോയ്ലറ്റ് വെച്ചു. 2014 മുതൽ 3.61 ലക്ഷം കോച്ചുകളിൽ* ബയോ ടോയ്ലറ്റ് ഘടിപ്പിച്ചു. 7452
ഹൈവേകളും റോഡുകളും
ദേശീയപാത: 2014-ൽ 91,287 കി.മീ ആയിരുന്നത് 2026-ൽ 1,46,572 കി.മീ ആയി.
നാലുവരി പാത: 18,371 കി.മീ-ൽ നിന്ന് 45,516 കി.മീ ആയി.
എക്സ്പ്രസ് വേ: ഭാരത്മാല പദ്ധതിയിൽ 22,590 കി.മീ റോഡ് പൂർത്തിയായി. ഡൽഹി – മുംബൈ എക്സ്പ്രസ് വേ, സമൃദ്ധി മഹാമാർഗ് പോലുള്ള വലിയ പാതകൾ വന്നു.
ഗ്രാമീണ റോഡ്: PMGSY യിൽ 99.6% ഗ്രാമങ്ങളെയും എല്ലാ കാലാവസ്ഥയിലും സഞ്ചരിക്കാവുന്ന റോഡ് കൊണ്ട് ബന്ധിപ്പിച്ചു.
മെട്രോ: 2014 ൽ 248 കി.മീ, 5 നഗരങ്ങളിൽ മാത്രം ഉണ്ടായിരുന്ന മെട്രോ 2026 ൽ 1,155 കി.മീ, 26 നഗരങ്ങളിൽ ആയി.
വിമാനത്താവളങ്ങൾ
എയർപോർട്ടുകൾ: 2014-ൽ 74 ആയിരുന്നത് 2026-ൽ 165 ആയി ഇരട്ടിയിലധികം.
ഉഡാൻ പദ്ധതി: 665 റൂട്ടുകളിലായി 1.64 കോടി യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ വിമാനയാത്ര ലഭിച്ചു.
കണ്ണൂർ, മോപ്പ, ഹോളോംഗി, നവി മുംബൈ, നോയിഡ ജേവാർ പോലെ 25 പുതിയ ഗ്രീൻഫീൽഡ് എയർപോർട്ടുകൾ അനുവദിച്ചു.
മെഡിക്കൽ കോളേജുകൾ, AIIMS, ആശുപത്രികൾ
മെഡിക്കൽ കോളേജുകൾ: 2014 ന് മുമ്പ് 387 ആയിരുന്നത് 2026-ൽ 846 ആയി, 118.6% വർധനവ്.
MBBS സീറ്റുകൾ: 51,348 ൽ നിന്ന് 1,39,864 ആയി, 172.4% വർധനവ്.
PG സീറ്റുകൾ: 31,185 ൽ നിന്ന് 86,360 ആയി, 176.9% വർധനവ്.
AIIMS: മുമ്പ് പ്രവർത്തിച്ചിരുന്നത് ഡൽഹിയിൽ 1 എണ്ണം മാത്രം. ഇപ്പോൾ 22 AIIMS അനുവദിച്ചു, 19 ൽ UG കോഴ്സ് തുടങ്ങി.
ആയുഷ്മാൻ ഭാരത്: 45.5 കോടിയിലധികം ആയുഷ്മാൻ കാർഡുകൾ നൽകി, 12.69 കോടി ആശുപത്രി ചികിത്സകൾക്ക് രൂപ1.92 ലക്ഷം കോടി ചെലവഴിച്ചു.
ആയുഷ്മാൻ ആരോഗ്യ മന്ദിർ: 1.86 ലക്ഷം ആരോഗ്യ മന്ദിറുകൾ ഇപ്പോൾ പ്രവർത്തിക്കുന്നു.
ജൻ ഔഷധി: കുറഞ്ഞ വിലയ്ക്ക് മരുന്ന് കിട്ടുന്ന ജൻ ഔഷധി കേന്ദ്രങ്ങൾ രാജ്യം മുഴുവൻ വന്നു. 077f3e8e
പ്രതിരോധം – Defense
പ്രതിരോധ കയറ്റുമതി: 2014 ന് ശേഷം 98% പ്രതിരോധ കയറ്റുമതി വർധിച്ചു. ഇന്ത്യ ഇന്ന് ആയുധം വാങ്ങുന്ന രാജ്യമല്ല, ആയുധം ഉണ്ടാക്കി വിൽക്കുന്ന രാജ്യമായി.
Make in India-l യിൽ തേജസ് വിമാനം, INS വിക്രാന്ത് വിമാനവാഹിനിക്കപ്പൽ, ബ്രഹ്മോസ് മിസൈൽ, പിനാക റോക്കറ്റ് എന്നിവ ഇന്ത്യയിൽ തന്നെ നിർമ്മിച്ചു.
അതിർത്തിയിൽ റോഡുകൾ, തുരങ്കങ്ങൾ, ബങ്കറുകൾ എന്നിവ വൻതോതിൽ പണിതു.
സ്വച്ഛ് ഭാരത്
2014 ന് മുമ്പ് രാജ്യത്തെ പകുതിയിലധികം വീടുകളിലും ടോയ്ലറ്റ് ഇല്ലായിരുന്നു. ഇന്ന് 12 കോടിയിലധികം വീടുകളിൽ ടോയ്ലറ്റ് നിർമ്മിച്ചു.
രാജ്യത്തെ മുഴുവൻ ഗ്രാമങ്ങളെയും തുറസ്സായ മലമൂത്ര വിസർജ്ജന മുക്തമാക്കി.
റെയിൽവേ സ്റ്റേഷനുകളും നഗരങ്ങളും ഇന്ന് വൃത്തിയിൽ ലോകനിലവാരത്തിലേക്ക് എത്തി. സ്വച്ഛത ഒരു ശീലമായി മാറി.
വീണുപോയ നേതാക്കളുടെ കഥയല്ല ഇന്ത്യയുടേത്. റെയിൽവേയും, ഹൈവേയും, എയർപോർട്ടും, AIIMS-ഉം, പ്രതിരോധവും കൊണ്ട് രാജ്യത്തെ പുതുക്കിപ്പണിത നേതാവിന്റെ കഥയാണ്.
അതുകൊണ്ട് പറയുന്നു
ട്രംപ് വീണു, നെതന്യാഹു വീണു എന്ന് പറയുന്നവർ ഒന്ന് മനസ്സിലാക്കണം. അവർ വീണത് അവരുടെ രാജ്യത്തെ ജനങ്ങൾ അവരെ തള്ളിയതുകൊണ്ടാണ്.
മോദിജി വീഴില്ല. കാരണം അദ്ദേഹം ഇന്ത്യയെ മാത്രമല്ല, ലോകത്തെ തന്നെയാണ് ചേർത്തുപിടിക്കുന്നത്.
2014 മുതൽ ലോകത്ത് തുടങ്ങിയത് മോദിജിയുടെ യുഗമാണ്. അത് 2027-ൽ തീരുന്നതല്ല, അത് ഇനിയും തുടരും.
ജനങ്ങൾ തീരുമാനിക്കും എന്ന് പറയുന്നവരോട് പറയാൻ ഒന്നേയുള്ളൂ. ജനങ്ങൾ ഇതിനകം തീരുമാനിച്ചു കഴിഞ്ഞു. മോദിജിയാണ് ലോകത്തിന്റെ നേതാവ്. മോദിജിയാണ് വിശ്വഗുരു.
ജയ് ഹിന്ദ്. 🇮🇳
എം ബാബു ജയപ്രകാശ്

