Time Taken To Read 3 Minutes
“രാമേശ്വര ക്ഷേത്രത്തിൽ വെച്ച് ഞാൻ ഭസ്മം തൊടുമ്പോൾ പുരോഹിതൻ കൃത്യമായി എന്റെ നെറ്റിയിലെ ആജ്ഞാ ചക്രത്തിൽ തൊട്ടു തന്ന ആ സ്പർശനത്തെ ഒരു അനുഗ്രഹമായി മാത്രമേ ഞാൻ കരുതിയുള്ളൂ.
എന്നാൽ ഈയിടെ, പി.വി. സിന്ധു ബാഡ്മിന്റൺ കോർട്ടിലേക്ക് ഇറങ്ങി വരുമ്പോൾ ലോകം കണ്ടത് അവരുടെ കളി മാത്രമായിരുന്നില്ല. അവരുടെ നെറ്റിയിൽ, രാവിലെ പുരോഹിതൻ തൊട്ട അതേ ആജ്ഞാ ചക്ര സ്ഥാനത്ത്, ഒരു ചെറിയ ബീൻസ് ആകൃതിയിലുള്ള ഉപകരണവും ഉണ്ടായിരുന്നു. അതിന്റെ പേര് TEMPLE.
അതിനെ വെറുമൊരു ഗാഡ്ജെറ്റ് എന്ന് കരുതിയാൽ തെറ്റി. അത് മനുഷ്യന്റെ തലച്ചോറിനെ തൊട്ടറിയാൻ ശ്രമിക്കുന്ന പുതിയ കാലത്തിന്റെ ശ്രമമാണ്.
കൃത്യമായി പറഞ്ഞാൽ നമ്മുടെ പൂർവികർ ആയിരം വർഷങ്ങൾക്ക് മുൻപ് ‘ശിവന്റെ ഇരിപ്പിടം’ എന്ന് പറഞ്ഞ അതേ ഇടത്ത്, ഇന്ന് സയൻസ് മനുഷ്യന്റെ ഏകാഗ്രതയെ അളക്കാൻ ഒരു ഉപകരണം വെക്കുന്നു.
പുതിയ കാലത്തിന്റെ ശ്രമമാണ്.
സൊമാറ്റോയുടെ സ്ഥാപകനായ ദീപീന്ദർ ഗോയൽ നേതൃത്വം നൽകുന്ന ഈ സംരംഭം, നമ്മുടെ നെറ്റിയുടെ വശത്ത്, ചെവിക്കും കണ്പുരികത്തിനും ഇടയിൽ ഒട്ടിച്ചുവെക്കുന്ന ഒരു ഉപകരണമാണ്. പ്രകാശം ഉപയോഗിച്ച് ചർമ്മത്തിനടിയിലെ രക്തത്തിന്റെ ചെറിയ ചലനങ്ങൾ പോലും അളക്കുന്ന PPG എന്ന സാങ്കേതികവിദ്യയിലൂടെ, തലച്ചോറിലേക്കുള്ള രക്തയോട്ടത്തിലെ മാറ്റങ്ങൾ ഇത് നിരീക്ഷിക്കുന്നു. ഉറക്കമില്ലായ്മ, ക്ഷീണം, ശ്രദ്ധ, സമ്മർദ്ദം എന്നിവയെല്ലാം 1 മുതൽ 250 വരെയുള്ള Entropy Score ആയി മാറുന്നു.
സ്മാർട്ട് വാച്ച് ഹൃദയമിടിപ്പ് പറഞ്ഞു തന്ന കാലം കഴിഞ്ഞു. ഇനി നെറ്റിയിലെ ഈ ചെറിയ കണ്ണ് തലച്ചോറിന്റെ വിശേഷങ്ങൾ പറഞ്ഞു തരുന്ന കാലമാണ്.
ഇത് കേൾക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യം വന്നത് ശിവപുരാണമാണ്. അതായത് നമ്മുടെ പുരാണങ്ങളിൽ ഇത്തരം കഥകൾ എത്രയോ മുൻപേ പറഞ്ഞിട്ടുണ്ട്.
നിങ്ങൾ സിന്ധുവിന്റെ നെറ്റിയിലെ TEMPLE ഗാഡ്ജെറ്റ് ശ്രദ്ധിച്ചോ? നമ്മുടെ ഋഷിമാർ ആജ്ഞാ ചക്രം എന്ന് പറയുന്ന, ശിവന്റെ മൂന്നാം കണ്ണ് ഇരിക്കുന്ന അതേ പോയിന്റ് തന്നെയാണത്!
നാം രാവിലെ നെറ്റിയിൽ ഭസ്മവും ചന്ദനവും തൊടുന്നത് വെറുമൊരു ആചാരമായിരുന്നില്ല. ആ ചക്രത്തെ തണുപ്പിക്കാനും മനസ്സിനെ ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കാനുമുള്ള ആയിരക്കണക്കിന് വർഷം പഴക്കമുള്ള ഒരു ബയോ-ഹാക്ക് ആയിരുന്നു അത്. ഇന്ന് വലിയ തുക കൊടുത്ത് വാങ്ങുന്ന TEMPLE ചെയ്യുന്നതിന്റെ ആദ്യരൂപം തന്നെയായിരുന്നു അത്.
ആ കണ്ണ് ദേഷ്യം കൊണ്ട് തുറക്കുന്നതല്ല, അറിവ് കൊണ്ട് തുറക്കുന്നതാണ്. ഏകാഗ്രതയുടെയും ചിന്തയുടെയും ഉറവിടം.
മഹാഭാരതത്തിൽ സഞ്ജയൻ ഹസ്തിനപുരിയിൽ ഇരുന്ന് കുരുക്ഷേത്രയിലെ യുദ്ധം കണ്ടത് ദിവ്യദൃഷ്ടി കൊണ്ടായിരുന്നുവെങ്കിൽ, ?
ഇന്ന് സിന്ധുവിന്റെ കോച്ച് ഡൽഹിയിൽ ഇരുന്ന് അവരുടെ തലച്ചോറിന്റെ ക്ഷീണം കാണുന്നത് ഈ ഉപകരണം കൊണ്ടാണ്. പേര് മാറി, സാങ്കേതികവിദ്യ മാറി, പക്ഷേ ആഗ്രഹം ഒന്നുതന്നെ – നേരിട്ട് കാണാത്തതിനെ വിദൂരതയിൽ നിന്ന് അറിയുക / കാണുക.
അതുകൊണ്ട് TEMPLE ഒരു വിദേശ കണ്ടുപിടുത്തം മാത്രമല്ല. അത് നമ്മുടെ തിരുനെറ്റിയിൽ തൊട്ട ഭസ്മത്തിന്റെ, നമ്മുടെ യോഗികൾ കണ്ടെത്തിയ ആജ്ഞാ ചക്രത്തിന്റെ, ഒരു പുതിയ കാലത്തിലെ പുനർജന്മമാണ്.
അപ്പോഴാണ് രണ്ടു മാസം മുമ്പ് എനിക്കുണ്ടായ ഒരു അനുഭവം ഓർമ്മ വന്നത്
ഒരു ചെറിയ തലകറക്കത്തിൽ തുടങ്ങിയതാണ്. തുടർന്ന്. ആദ്യം മയ്യഴി ആശുപത്രിയിലും, പിന്നീട് മിഷൻ ഹോസ്പിറ്റലിലും, ഒടുവിൽ കണ്ണൂർ ആസ്റ്റർ മിംസിലും എത്തി.
അവിടെ വിദഗ്ധ പരിശോധനയൊക്കെ നടത്തി, പക്ഷേ ഒരു അസുഖവും കണ്ടെത്താനായില്ല.
അവസാനം ഡോക്ടർമാർ 24 മണിക്കൂർ ഹൃദയത്തിന്റെ താളം പരിശോധിക്കാൻ ഒരു ഉപകരണം നെഞ്ചിൽ ഘടിപ്പിച്ചു. അതിന്റെ പേരാണ് Holter Monitor.
ഒരു ചെറിയ ഗാഡ്ജെറ്റ് നെഞ്ചിൽ ഒട്ടിച്ചു വെച്ച് വേണമെങ്കിൽ വീട്ടിലേക്ക് പോകാം പക്ഷേ ഞാൻ ആശുപത്രിയിൽ തന്നെ ഒരു ദിവസം കൂടി തന്നെ പിറ്റേന്ന് പരിശോധന നടത്തിയപ്പോൾ തകരാറുമില്ല എന്ന് പറഞ്ഞ് തൻറെ അടിസ്ഥാനത്തിൽ അന്ന് തന്നെ ഡിസ്ചാർജ് ചെയ്തു
നമ്മൾ ഇന്ന് Gadget വെച്ച് ചെയ്യുന്നതിന്റെ തത്വം പുരാണങ്ങളിലും ആയുർവേദത്തിലും യോഗശാസ്ത്രത്തിലും ഉണ്ടായിരുന്നു.
Holter Monitor എന്താണ് ചെയ്യുന്നത്? 24 മണിക്കൂർ ഹൃദയത്തിന്റെ താളം നിരീക്ഷിക്കുന്നു.
പുരാണങ്ങളിൽ ഇതിന് 3 സാമ്യങ്ങൾ:
1. നാഡീ പരീക്ഷ – ആയുർവേദത്തിലെ Holter:
ചരകനും സുശ്രുതനും പറയുന്നു, വൈദ്യൻ രോഗിയുടെ കൈയിലെ നാഡി പിടിച്ച് ഹൃദയ താളത്തിൽ നിന്ന് രോഗം കണ്ടെത്തും. അതും 24 മണിക്കൂർ നിരീക്ഷണം തന്നെ. ഇന്ന് മെഷീൻ ചെയ്യുന്നത് അന്ന് ഗുരുവിന്റെ വിരൽത്തുമ്പ് ചെയ്തിരുന്നു. ഇതിനെ ‘നാഡീ ജ്ഞാനം’ എന്നാണ് വിളിച്ചിരുന്നത്.
2. യോഗിയുടെ ഹൃദയ സാക്ഷി:
ഭാഗവതത്തിൽ പറയുന്നു, മഹായോഗികൾ തന്റെ ഹൃദയത്തിനുള്ളിൽ തന്നെ ദൈവത്തിന്റെ സ്പന്ദനം കേൾക്കും. പതഞ്ജലി യോഗ സൂത്രത്തിൽ ‘ഹൃദയേ ചിത്ത സംവിത്’ – ഹൃദയത്തിൽ ധ്യാനിച്ചാൽ മനസ്സിന്റെ എല്ലാ താളങ്ങളും അറിയാം എന്ന്. അതായത് Internal Holter Monitor.
3. സഞ്ജയ ദിവ്യ ദൃഷ്ടി പോലെ:
മഹാഭാരതത്തിൽ സഞ്ജയൻ ദൂരെ നിന്ന് യുദ്ധം കണ്ട് ധൃതരാഷ്ട്രർക്ക് പറഞ്ഞു കൊടുത്തത് പോലെ, Holter Monitor ദൂരെ നിന്ന് (വീട്ടിലിരിക്കുമ്പോഴും) ഹൃദയത്തിനകത്ത് എന്ത് നടക്കുന്നു എന്ന് ഡോക്ടർക്ക് കാണിച്ചു കൊടുക്കുന്നു.
പണ്ട് മനുഷ്യന്റെ സ്പർശവും ധ്യാനവും കൊണ്ട് ചെയ്തത്, ഇന്ന് ഒരു ചെറിയ ചിപ്പ് കൊണ്ട് ചെയ്യുന്നു എന്ന് മാത്രം. തത്വം ഒന്നുതന്നെ – ശരീരത്തിന്റെ ഉള്ളിലെ താളം നിരന്തരം ശ്രദ്ധിക്കുക.
പറഞ്ഞുവരുമ്പോൾ നമ്മുടെ ഭാരതീയ പുരാണം പറഞ്ഞത്, ഇന്ന് ശാസ്ത്രം ചെയ്യുന്നത്. അതായത് നമ്മുടെ പുരാണം ഒരു കഥാപുസ്തകമേ അല്ല, ഭാവിയെക്കുറിച്ചുള്ള ഒരു ബ്ലൂപ്രിന്റ് ആയിരുന്നു.
ഇന്ന് ലോകം അത്ഭുതത്തോടെ നോക്കുന്ന പല ടെക്നോളജികളും, നമ്മുടെ ഋഷിമാർ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് മനസ്സിൽ കണ്ടതാണ്.
Elon Musk വിളിക്കുന്നത് Starlink എന്ന്. നമ്മൾ ആയിരക്കണക്കിന് വർഷം മുൻപ് അതിനെ വിളിച്ചിരുന്നത് – ഇന്ദ്രജാലം – INDRAN’S NET എന്ന്.
ഋഗ്വേദത്തിലും, അഥർവവേദത്തിലും, പിന്നീട് ബുദ്ധമത ഗ്രന്ഥമായ അവതംസക സൂത്രയിലും പറയുന്നുണ്ട്.
ആകാശത്ത് ദേവേന്ദ്രൻ ഒരു അനന്തമായ വല വിരിച്ചിട്ടുണ്ട്. ആ വലയുടെ ഓരോ കെട്ടിലും ഒരു രത്നമുണ്ട്. ഓരോ രത്നത്തിലും മറ്റ് എല്ലാ രത്നങ്ങളുടെയും പ്രതിബിംബം തെളിയും. ഒരിടത്ത് അനക്കം വന്നാൽ അത് എല്ലായിടത്തും അറിയും.
അതല്ലേ ഇന്നത്തെ സ്റ്റാർ ലിങ്ക് !
Musk ചെയ്തത് എന്താണ്?
ആകാശത്ത് വല (Thousands of satellites)
ഓരോ കെട്ടിലും ഒരു രത്നം (Each satellite)
ഒന്ന് മറ്റൊന്നുമായി സംസാരിക്കുന്നു (Interlinked)
ഭൂമിയിൽ എവിടെ തൊട്ടാലും വിവരം എല്ലായിടത്തും എത്തുന്നു.
നമ്മുടെ മുത്തച്ഛന്മാർ പറഞ്ഞത് തത്വചിന്തയായിട്ടായിരുന്നു – പ്രപഞ്ചം മുഴുവൻ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന്.
Elon Musk അതിനെ എഞ്ചിനീയറിംഗ് ആക്കി മാറ്റി.
അതുകൊണ്ടാണ് പടിഞ്ഞാറൻ ശാസ്ത്രജ്ഞർ പോലും ഇതിനെ ഇപ്പോഴും “Indra’s Net” എന്ന് തന്നെ വിളിക്കുന്നത്. NASA യുടെ ചില പേപ്പറുകളിൽ പോലും ഈ പേര് ഉണ്ട് എന്നറിയുന്നു
നമ്മൾ പുതിയതൊന്നും കണ്ടുപിടിച്ചില്ല, മറന്നുപോയത് ഓർത്തെടുക്കുകയാണ്.
ഇന്ന് കുട്ടികൾ ചമ്പക്കും അമ്പിളിമാമനും കോമിക്സും ഒന്നും വായിക്കുന്നില്ല. അതുകൊണ്ട് ഇതുപോലെയുള്ള പുരാണകഥകൾ കുട്ടികൾ അറിയാതെ പോകുന്നു
ആ വായന ഇല്ലാതെ വളർന്ന ഒരു തലമുറയാണ് നമുക്ക് ശേഷം വരുന്നത്.
ആ വിത്ത് നമ്മുടെ മക്കളിൽ നമ്മൾ തന്നെ പാകി കഴിഞ്ഞു.
ഇനിയും വൈകിയിട്ടില്ല അവരിൽ അറിവിന്റെ വിത്ത് വിതച്ച്, വായനയിലേക്ക് തിരികെ കൊണ്ടുവരേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
നാരദൻ. മൂന്ന് ലോകത്തും ഒരു നിമിഷം കൊണ്ട് സഞ്ചരിച്ച് വിവരം എത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ Satellite Communicator. ആകാശത്ത് നിന്ന് കേൾക്കുന്ന അശരീരി എന്ന ആകാശവാണി, ഇന്നത്തെ Wireless Communication തന്നെയായിരുന്നില്ലേ?
പിന്നെ ന്യൂറോലിങ്കും TEMPLE ഉം. P.V. സിന്ധുവിന്റെ നെറ്റിയിൽ കണ്ട ആ ചെറിയ ഉപകരണം, തലച്ചോറിലെ രക്തയോട്ടം അളക്കുന്നു. ഇലോൺ മസ്കിന്റെ ന്യൂറോലിങ്ക് തലച്ചോറിലെ ചിന്തകൾ വായിക്കുന്നു.
ഇത് കേൾക്കുമ്പോൾ ശിവന്റെ ത്രിനേത്രം ഓർമ്മ വരുന്നില്ലേ? നെറ്റിയുടെ നടുവിലുള്ള ആജ്ഞാ ചക്രം. മനസ്സിനെ ഒരു ബിന്ദുവിൽ കേന്ദ്രീകരിച്ച് മറ്റൊരാളുടെ ചിന്ത വായിക്കാനും പരകായ പ്രവേശം നടത്താനും ഉള്ള യോഗികളുടെ സിദ്ധി. അന്ന് യോഗ കൊണ്ട് ചെയ്തത്, ഇന്ന് ഒരു ചിപ്പ് കൊണ്ട് ചെയ്യുന്നു. സ്ഥലം രണ്ടിനും ഒന്നുതന്നെ – നെറ്റിത്തടം.
ടെസ്റ്റ് ട്യൂബ് ബേബി എന്ന അത്ഭുതം. ഇന്ന് ലാബിൽ കുഞ്ഞുങ്ങൾ ജനിക്കുന്നു. എന്നാൽ മഹാഭാരതം തുറന്നാൽ ഗാന്ധാരിയുടെ കഥയുണ്ട്. ഗാന്ധാരിയുടെ ഗർഭം വേദവ്യാസൻ നൂറ് കുംഭങ്ങളിലായി വെച്ച്, നെയ്യൊഴിച്ച് കാത്തുസൂക്ഷിച്ച് വളർത്തി നൂറ് കൗരവരായി മാറ്റി.
ഇതിൽ കൂടുതൽ വ്യക്തമായി ഒരു Artificial Womb നെ, Test-Tube Baby യെ എങ്ങനെ വിവരിക്കും?
ദ്രോണാചാര്യർ കുംഭത്തിൽ നിന്ന് ജനിച്ചതുകൊണ്ടാണ് ദ്രോണർ എന്ന പേര് വന്നത്. സീത ഭൂമിയിൽ നിന്ന് ജനിച്ചതും ഇതേ ശാസ്ത്രത്തിന്റെ മറ്റൊരു ഭാവമാണ്.
പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഹസ്യം അറിയുമോ?
ലോകത്തിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത് നമ്മുടെ ഋഷിമാരാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
അതൊരു അത്ഭുതപ്പെടുത്തുന്ന കഥയാണ്!എന്താണ് അവിടെ നടക്കുന്നത്?
12 മുതൽ 19 വർഷം കൂടുമ്പോൾ, ജഗന്നാഥൻ, ബലഭദ്രൻ, സുഭദ്ര എന്നീ വിഗ്രഹങ്ങൾ പുതിയതായി ഉണ്ടാക്കും. പഴയ മരത്തിൽ നിന്ന് പുതിയ മരത്തിലേക്ക് മാറും.
ആ സമയത്ത് നടക്കുന്ന ഏറ്റവും രഹസ്യമായ ചടങ്ങാണ് ബ്രഹ്മപദാർത്ഥം മാറ്റുന്നത്.
പഴയ വിഗ്രഹത്തിന്റെ ഉള്ളിൽ നിന്ന് ഒരു വസ്തു എടുത്ത് പുതിയ വിഗ്രഹത്തിന്റെ ഉള്ളിൽ വെക്കും. ആ സമയം ക്ഷേത്രത്തിലെ എല്ലാ ലൈറ്റും അണയ്ക്കും, പ്രധാന പൂജാരിയുടെ കണ്ണ് കെട്ടും, കയ്യിൽ തുണി ചുറ്റും. ആ വസ്തു എന്താണെന്ന് കണ്ടവർ ആരുമില്ല.
അതിനെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എന്നാണ് പഴമക്കാർ എന്നും പറയുന്നത്?
ഭക്തജനങ്ങൾ ഇന്നും വിശ്വസിക്കുന്നത് അതിനുള്ളിൽ ഇരിക്കുന്നത് ശ്രീകൃഷ്ണന്റെ ഹൃദയമാണ് എന്നാണ്. കൃഷ്ണൻ ശരീരം വെടിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഹൃദയം ഇന്നും തുടിക്കുന്നു, ഒരിക്കലും നശിക്കുന്നില്ല എന്നാണ് ഐതിഹ്യം.
പുരി ജഗന്നാഥ ക്ഷേത്രത്തിലെ വിഗ്രഹത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന ആ തുടിക്കുന്ന ഹൃദയത്തെയാണ് ബ്രഹ്മപദാർത്ഥം എന്ന് വിളിക്കുന്നത്.
അതായത് – ശരീരം മാറുന്നു, പക്ഷെ ഹൃദയം അതേപടി നിലനിൽക്കുന്നു. പുതിയ ശരീരത്തിലേക്ക് മാറ്റിവയ്ക്കപ്പെടുന്നു.
ആധുനിക വൈദ്യശാസ്ത്രം 1967 ൽ ഡോ. ക്രിസ്റ്റ്യൻ ബർണാഡ് ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തുന്നതിന് ആയിരക്കണക്കിന് വർഷം മുൻപ്, നമ്മുടെ ഋഷിമാർ ഈ തത്വം മനസ്സിലാക്കി, ആചാരമായി കൊണ്ടുനടന്നു എന്നാണ് ഈ ഐതീഹ്യം നമ്മോട് പറയുന്നത്.
ശരീരം നശ്വരമാണ്, ആത്മാവ് / ഹൃദയം അനശ്വരമാണ് എന്ന തത്വം – അതിനെ ഒരു ക്ഷേത്ര ചടങ്ങിലൂടെ ജീവിപ്പിച്ചു നിർത്തുന്നു.
അതാണ് പുരിയുടെ അത്ഭുതം.
ഗണപതിക്കഥയും ഇതുതന്നെയല്ലേ? ഒരു മഹത്തായ ആശയത്തെ ഉപമയായി പറഞ്ഞതാണ്.
ആനയുടെ തല വെച്ചുപിടിപ്പിച്ച ശിവൻ ലോകത്തിലെ ആദ്യത്തെ Organ Transplant Surgeon ആണ് എന്നു പറഞ്ഞത്.
പുറംലോകം അതിനെ ഉൾക്കൊണ്ടപ്പോൾ, അതിനെ ഏറ്റവും കൂടുതൽ പരിഹസിച്ചത് നമ്മൾ തന്നെയാണ് പ്രത്യേകിച്ച് കേരളത്തിൽ.
സ്കഡ് മിസൈലിന്റെ കാര്യം പറയുമ്പോൾ നമുക്ക് പേടിയാണ്, അല്ലേ? ഒരു ബട്ടൺ അമർത്തിയാൽ ആയിരം കിലോമീറ്റർ അപ്പുറമുള്ള ശത്രുവിനെ തേടിച്ചെന്ന് നശിപ്പിക്കുന്ന ആയുധം.
പുരാണത്തിൽ ഇതിന് പേരുണ്ട് ബ്രഹ്മാസ്ത്രം. ഒരിക്കൽ വിട്ടാൽ ലക്ഷ്യം കാണാതെ തിരിച്ചുവരില്ല, തടുക്കാൻ നോക്കുന്തോറും ശക്തി കൂടുന്ന നാരായണാസ്ത്രം ഇന്നത്തെ MIRV മിസൈൽ സാങ്കേതികവിദ്യ ഇതുതന്നെയല്ലേ?.
മഹാഭാരതത്തിലും രാമായണത്തിലും പറയുന്ന കാര്യങ്ങൾ ഓർക്കുമ്പോൾ. അഗ്നി അസ്ത്രത്തെ നശിപ്പിക്കാൻ വരുണാസ്ത്രം, നാഗാസ്ത്രത്തെ തടയാൻ ഗരുഡാസ്ത്രം,
ബ്രഹ്മാസ്ത്രം – പുരാണ ആയുധം
ബ്രഹ്മാവ് ഉണ്ടാക്കിയ അസ്ത്രം.
ഒരിക്കൽ വിട്ടാൽ ലക്ഷ്യം കാണാതെ തിരിച്ചു വരില്ല. തടയാൻ ആർക്കും പറ്റില്ല, ബ്രഹ്മാസ്ത്രം കൊണ്ട് മാത്രമേ തടയാൻ പറ്റൂ.
ഇതിന് മന്ത്രം വേണം, മനസ്സ് കൊണ്ടാണ് വിടുന്നത്.
സുദർശന ചക്രം – പുരാണ ആയുധം
വിഷ്ണുവിന്റെ ആയുധം. വിശ്വകർമ്മാവ് സൂര്യനെ കടഞ്ഞെടുത്ത് ഉണ്ടാക്കിയത്. ബ്രഹ്മാസ്ത്രം പോലെ എറിഞ്ഞു വിടുന്നതല്ല, അത് കൈവിട്ട് പോയി ശത്രുവിനെ കൊന്ന് തിരിച്ചു വരും. Remote Control ഉള്ള മിസൈൽ പോലെ.
ബ്രഹ്മാസ്ത്രം ഒരിക്കൽ മാത്രം ഉപയോഗിക്കാം, സുദർശന ചക്രം വീണ്ടും വീണ്ടും ഉപയോഗിക്കാം.
ബ്രഹ്മോസ് – ഇന്നത്തെ മിസൈൽ
ഇത് ശാസ്ത്രം ഉണ്ടാക്കിയ യഥാർത്ഥ മിസൈൽ ആണ്.
BrahMos = Brahmaputra + Moskva ഇന്ത്യയും റഷ്യയും ചേർന്ന് ഉണ്ടാക്കിയത് കൊണ്ടാണ് ഈ പേര്.
ബ്രഹ്മപുത്ര നദി + മോസ്കോവ നദി = ബ്രഹ്മോസ്.
ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർസോണിക് ക്രൂയിസ് മിസൈൽ. ശബ്ദത്തേക്കാൾ 3 ഇരട്ടി വേഗത്തിൽ പോകും.
ചുരുക്കി പറഞ്ഞാൽ:
ബ്രഹ്മാസ്ത്രം = പുരാണത്തിലെ ആറ്റം ബോംബ്
സുദർശന ചക്രം = പുരാണത്തിലെ ഡ്രോൺ / ഓട്ടോമാറ്റിക് മിസൈൽ
ബ്രഹ്മോസ് = ഇന്ന് ഇന്ത്യ ഉപയോഗിക്കുന്ന യഥാർത്ഥ മിസൈൽ. പേര് വന്നത് രണ്ട് നദികളിൽ നിന്നാണ്, ബ്രഹ്മാവിൽ നിന്നല്ല.
ഇതെല്ലാം എന്താണ്? ഇന്നത്തെ മിസൈൽ ഡിഫൻസ് സിസ്റ്റം തന്നെയല്ലേ? ഒരു മിസൈലിനെ തടയാൻ മറ്റൊരു മിസൈൽ.
ഈയിടെയായി കൃത്രിമ സൂര്യനാണ് ചർച്ചാവിഷയം!
കൃത്രിമ സൂര്യൻ?. ചൈനയും അമേരിക്കയും കോടിക്കണക്കിന് ഡിഗ്രി ചൂടുള്ള ഒരു ചെറിയ സൂര്യനെ ലാബിൽ ഉണ്ടാക്കി, ഫ്യൂഷൻ എനർജിക്ക് വേണ്ടി.
നമ്മുടെ പുരാണത്തിൽ വിശ്വകർമ്മാവ് ചെയ്തത് എന്താണ്? സൂര്യന്റെ ചൂട് സഹിക്കാൻ വയ്യാതെ സൂര്യനെ തന്നെ കടഞ്ഞെടുത്ത്, അതിൽ നിന്ന് സുദർശന ചക്രം ഉണ്ടാക്കി.
അനന്തമായ ഊർജ്ജത്തെ ഒരു ചെറിയ ചക്രത്തിൽ ഒതുക്കുന്ന സാങ്കേതികവിദ്യ. അഗസ്ത്യ മഹർഷി സൂര്യനെ കൈകുമ്പിളിൽ ഒതുക്കി എന്ന കഥയും ഇതേ സങ്കൽപ്പമാണ്.
“സത്രാജിത്തിന്റെ കഴുത്തിലെ സമന്തകമണി ഇന്ന് നമ്മുടെ ലാബിലെ കൃത്രിമ സൂര്യനായി മാറിയിരിക്കുന്നു. അന്ന് അത് എട്ട് ഭാരം സ്വർണം തന്നു, ഇന്ന് അത് എട്ട് നഗരത്തിന് വൈദ്യുതി തരുന്നു.”
“ഒരു ചെറിയ സോളാർ ലാബിൽ പോലും സൂര്യന്റെ വെളിച്ചം കൃത്രിമമായി ഉണ്ടാക്കുന്ന തത്വം നമ്മുടെ വിദ്യാർത്ഥികൾ പരീക്ഷിക്കുന്നു. എന്നിട്ടും വലിയ നേട്ടം വരുമ്പോൾ നമ്മൾ അത് കാണുന്നില്ല, ചൈന ചെയ്താൽ മാത്രം വലിയ വാർത്തയാകുന്നു.”
എന്നാൽ ഇവരൊക്കെ മനസ്സിലാക്കാതെ പോയ ഒരു കാര്യം
സമന്തകമണി തന്നെയാണ് ഇന്നത്തെ കൃത്രിമ സൂര്യനും ന്യൂക്ലിയർ റിയാക്ടറും എന്ന് വിശ്വസിക്കാൻ മടി.
ഒരു ചെറിയ യുറേനിയം കഷണത്തിൽ നിന്ന് ഒരു നഗരത്തിന് മുഴുവൻ വൈദ്യുതി. അത് ശരിയായി ഉപയോഗിച്ചാൽ സമൃദ്ധി, തെറ്റായി ഉപയോഗിച്ചാൽ നാശം.
സമന്തകമണിയും അങ്ങനെ തന്നെ ആയിരുന്നു. നല്ലവന്റെ കയ്യിൽ സമ്പത്ത്, ദുഷ്ടന്റെ കയ്യിൽ ശാപം. സത്രാജിത്ത് അഹങ്കരിച്ചപ്പോൾ അത് നാടിന് മുഴുവൻ പ്രശ്നമായി.
സോളാർ പാനൽ പോലെ
സൂര്യനിൽ നിന്ന് നേരിട്ട് ഊർജ്ജം എടുക്കുന്ന മണി. സൂര്യന്റെ തേജസ്സ് അതിൽ ഉണ്ടായിരുന്നു എന്ന് തന്നെയാണ് കഥ.
അന്ന് കഥയായി പറഞ്ഞത്, ഇന്ന് നമ്മുടെ മുന്നിൽ യാഥാർത്ഥ്യമായി നിൽക്കുമ്പോൾ, അതിനെ സങ്കൽപ്പിക്കാൻ പോലും ഭാരതത്തിലുള്ള ചിലർക്ക് മടി?
അതുകൊണ്ട് ചിന്തിക്കൂ. പാശ്ചാത്യർ കണ്ടുപിടിക്കുന്നതിനും മുൻപേ, നമ്മൾ പുരാണത്തിലുണ്ട് എന്ന് പറഞ്ഞ് അഹങ്കരിക്കുന്നു എന്നല്ല ഇതിന്റെ അർത്ഥം.
സങ്കൽപ്പിക്കാൻ കഴിഞ്ഞാൽ മാത്രമേ കണ്ടുപിടിക്കാൻ കഴിയൂ എന്നതാണ് സത്യം.
നമ്മുടെ ഋഷിമാർക്ക് ആകാശത്തേക്ക് നോക്കുമ്പോൾ വിമാനത്തെ സങ്കൽപ്പിക്കാൻ കഴിഞ്ഞു, അതുകൊണ്ടാണ് ഇന്ന് വിമാനം ഉള്ളത്. അവർക്ക് ബ്രഹ്മാസ്ത്രത്തെ സങ്കൽപ്പിക്കാൻ കഴിഞ്ഞു, അതുകൊണ്ടാണ് ഇന്ന് മിസൈൽ ഉള്ളത്.
TEMPLE എന്ന ചെറിയ ഉപകരണവും ആ യാത്രയുടെ തുടർച്ചയാണ്. പുരാണം നമ്മോട് ഉള്ളിലേക്ക് നോക്കാൻ പറഞ്ഞു, ശാസ്ത്രം ആ ഉള്ളിലെ വിവരങ്ങൾ പുറത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു.
രണ്ടും തേടുന്നത് ഒരേ ശിവസത്യത്തെ തന്നെയാണ്.
കുറിപ്പ്: ഇത് ശിവപുരാണത്തിലെ ഒരു കഥയല്ല. രാമേശ്വരത്തുനിന്നും തിരുനെല്ലിയിൽ നിന്നും ഞാൻ മനസ്സിലാക്കിയ ശിവതത്വത്തെ, ഇന്നത്തെ സാങ്കേതികവിദ്യയുമായി ചേർത്ത് വായിക്കാൻ എനിക്ക് തോന്നിയ ഒരു ചിന്ത മാത്രമാണിത്.
എം ബാബു ജയപ്രകാശ്
അടിക്കുറിപ്പ്
പതിതപാവന ബാന – കാറ്റിനെ വെല്ലുവിളിക്കുന്ന കൊടി
പുരിയിൽ സന്ധ്യ വീഴുന്നതിന് തൊട്ടുമുൻപ്, എല്ലാ കണ്ണുകളും ഒരിടത്തേക്ക് ഉയരും. ജഗന്നാഥ ക്ഷേത്രത്തിന്റെ നീലചക്രത്തിന് തൊട്ടുതാഴെ.
214 അടി ഉയരം. നാല്പത്തിയഞ്ച് നില കെട്ടിടത്തിന് തുല്യം. അവിടെ ഒരു മനുഷ്യൻ കയറുകയാണ്. വെറുംകാലിൽ. കയറില്ല, ബെൽറ്റില്ല, സുരക്ഷയില്ല. കയ്യിൽ കാവിയും മഞ്ഞയും ചുവപ്പും കലർന്ന ഒരു പുതിയ കൊടി മാത്രം.
അവന്റെ പേര് ചോള. ചോള കുടുംബത്തിലെ ഒരാൾ. ഈ ജോലി അവന് ഒരു ജോലിയല്ല, പാരമ്പര്യമാണ്. 800 വർഷമായി അവന്റെ പൂർവ്വികർ ഈ കയറ്റം മുടങ്ങാതെ നടത്തുന്നു.
അവൻ പിന്നോട്ടാണ് കയറുന്നത്. ക്ഷേത്രത്തിന്റെ ഉരുണ്ട ശിലകളിൽ വിരലുകൾ ആഴ്ത്തി, ശ്വാസം അടക്കി. താഴെ ആയിരങ്ങൾ പ്രാർത്ഥിക്കുന്നു. ഒരു കാൽ തെറ്റിയാൽ മരണം ഉറപ്പാണ്. പക്ഷെ ഇന്നുവരെ ഒരാൾ പോലും വീണിട്ടില്ല എന്നാണ് വിശ്വാസം – ജഗന്നാഥൻ പിടിക്കും എന്ന്.
അവൻ മുകളിലെത്തി പഴയ കൊടി അഴിച്ച് പുതിയത് കെട്ടുന്നു. ആ കൊടിക്ക് പേരുണ്ട് – പതിതപാവന ബാന. പാപികളെ പോലും രക്ഷിക്കുന്നവൻ.
അപ്പോൾ അത്ഭുതം സംഭവിക്കും. പുരിയിൽ കടൽക്കാറ്റ് കരയിലേക്ക് അടിക്കുമ്പോഴും, ആ കൊടി കടലിലേക്ക് പറക്കും. ശാസ്ത്രത്തിന് ഉത്തരമില്ലാത്ത കാഴ്ച.
*ഐതിഹ്യം പറയുന്നത് ഇങ്ങനെയാണ്:*
ഒരിക്കൽ ജഗന്നാഥൻ ഒരു സേവകന്റെ സ്വപ്നത്തിൽ വന്ന് പറഞ്ഞു – “എന്റെ കൊടി കീറിപ്പോയി, എനിക്ക് ലജ്ജ തോന്നുന്നു.”
രാവിലെ ക്ഷേത്രം തുറന്നപ്പോൾ സേവകർ കണ്ടു, കൊടി ശരിക്കും കീറി തൂങ്ങിക്കിടക്കുന്നു.
അന്നുമുതൽ ഒരു നിയമമായി – ദിവസവും പുതിയ കൊടി.
അതോടൊപ്പം ഒരു ശാപവാക്കും – *ഒരു ദിവസം മുടങ്ങിയാൽ, ക്ഷേത്രം പതിനെട്ട് വർഷം അടഞ്ഞുകിടക്കും.*
അതുകൊണ്ടാണ് 1737-ലെ മഹാ ചുഴലിക്കാറ്റിലും, 1999-ലെ സൂപ്പർ സൈക്ലോണിലും, കൊറോണക്കാലത്ത് ആരും ഇല്ലാതിരുന്നപ്പോഴും ആ കൊടി മാറിയത്.
പുരിയിലെ ജനങ്ങൾ പറയും – ജഗന്നാഥ ക്ഷേത്രം കല്ലുകൊണ്ടല്ല നിൽക്കുന്നത്, ആ ദിവസേനയുള്ള വിശ്വാസം കൊണ്ടാണ് നിൽക്കുന്നത്.
കാറ്റ് എത്ര ശക്തമായാലും, കൊടി മാറുന്നിടത്തോളം കാലം പുരി സുരക്ഷിതമാണ്.
Disclaimer
പുരി ക്ഷേത്രവുമായി ബന്ധപ്പെട്ട് നാട്ടിൽ പ്രചാരത്തിലുള്ള ഐതിഹ്യങ്ങളുടെയും വിശ്വാസങ്ങളുടെയും അടിസ്ഥാനത്തിലുള്ള വിവരണമാണിത്.
