കിട്ടാത്ത മുന്തിരി ഇച്ചിരി പുളിക്കും

Time Taken To Read 2 Minutes

പവൻ ഖേരയുടെ 4 ആരോപണങ്ങൾക്കുള്ള 4 മറുപടി

DoolNews പങ്കുവെച്ച ആ 3 ആവശ്യങ്ങൾ കണ്ടു. ഇ.വി.എം ഇൽ അത്ര ഉറപ്പുണ്ടെങ്കിൽ ബാലറ്റിലേക്ക് മാറ്റൂ, 13.3 കോടി വോട്ടർമാരെ തിരിച്ചു കൊണ്ടുവരൂ, ഗ്യാനേഷിനെ പുറത്താക്കൂ എന്നൊക്കെ.

എന്റെ മറുപടി ഇതാണ്:

EVM ന്റെ കാര്യം:

മോദിജി EVM ന്റെ ആധികാരികത കോടതിയിൽ തെളിയിച്ചതാണ്. സുപ്രീം കോടതി പല തവണ ഹർജികൾ തള്ളി green chit . കൊടുത്തതൊന്നും അറിയില്ലേ ?

EVM-ൽ കൃത്രിമം ഇല്ല എന്ന് കോൺഗ്രസ്സുകാർ തന്നെ സമ്മതിച്ചിട്ടുണ്ട്. ഉദാഹരണം – ഒമർ അബ്ദുള്ള, കാർത്തി ചിദംബരം, കർണാടകയിലെ മന്ത്രി പ്രിയങ്ക് ഖാർഗെ വരെ പറഞ്ഞു EVM ൽ തിരിമറി ഇല്ലെന്ന്. പിന്നെ എന്തിന് ബാലറ്റ്?

ഇനി മേലിൽ മതിയായ തെളിവില്ലാതെ ഈ ആവശ്യവുമായി കോടതിയിൽ വരേണ്ടെന്ന് . കോടതി പറഞ്ഞതും അറിയില്ലേ ?

പത്രം വായിക്കണം അല്ലെങ്കിൽ 1000 കണക്കിന് ചാനലുകളുണ്ട് ദേശീയ മായും വിദേശശീയമായും ഒന്ന് കണ്ടു നോക്കൂ

ഇനി തിരിച്ചൊരു വെല്ലുവിളി ഓരോ സംസ്ഥാനത്തെയും ജില്ലകളിൽ നിന്നും 10 പേര് വീതം അതാതു കളക്ട്രേറ്റിലേക്കു എത്തിക്ക് തെളിവോടെ

ബാലറ്റിലേക്ക് മാറിയാൽ പഴയ ഗുണ്ടാരാജ്, ബൂത്ത് പിടുത്തം, സ്റ്റാമ്പ് അടിച്ചു കൂട്ടുന്ന കാലത്തിലേക്കല്ലേ തിരിച്ചു പോകുന്നത്? അതാണോ കോൺഗ്രസ്സിന് വേണ്ടത്?

വെട്ടെണ്ണുമ്പോൾ എടുത്തു ഓടൽ എണ്ണി തിട്ടപ്പെടുത്തിയ വോട്ടിന്റെ ചെറുകെട്ടുകൾ മറ്റുള്ളവരേതുമായി കൂട്ടിക്കലർത്താൽ ഇത്തരം കാലഹരണപ്പെട്ട കലാപരിപാടികൾ നടത്താനാണോ ഉദ്ദേശം

13.3 കോടി വോട്ടർമാരെ തിരിച്ചു കൊണ്ടുവരിക എന്ന ആവശ്യം:

തിരഞ്ഞെടുപ്പ് കമ്മീഷന്റെ SIR (Special Intensive Revision) നടന്നപ്പോൾ ഒഴിവാക്കിയത് മരിച്ചുപോയവർ, ഇരട്ട വോട്ടുള്ളവർ, സ്ഥലം മാറിപ്പോയവർ, അനധികൃതമായി കയറിക്കൂടിയവർ ഇവരെയാണ്.

ഉദാഹരണത്തിന് സെലിബ്രിറ്റികളുടെ പെരുവേണോ

ഇതിൽ മരിച്ചുപോയ 23 ലക്ഷം പേരെ എങ്ങനെ ഗ്യാനേഷ് കുമാർ തിരിച്ചു കൊണ്ടുവരും? ഇരട്ട വോട്ട് എങ്ങനെ തിരിച്ചു കൊണ്ടുവരും? ബംഗ്ലാദേശിലേക്ക് പോയവരെ എങ്ങനെ തിരിച്ചു കൊണ്ടുവരും? വോട്ടർ ലിസ്റ്റ് ശുദ്ധമാക്കിയതിനെ എന്തിന് എതിർക്കുന്നു?

ഈ വിഷയത്തിലും രമേഷ്ജിയും സതീശൻജിയും കർണാടകയിലെ ജീമാരും പറഞ്ഞത് കേൾക്കൂ

ഇതിലൊന്നിലും വിശ്വാസ്സമില്ലെങ്കിൽ കേരളത്തിലെ മന്ത്രിസഭാ ധാർമീക കാര്യംപറഞ്ഞു രാജിവെക്കൂ ആസാം മുഖ്യമന്ത്രിയുടെ വെല്ലുവിളി എന്തുകൊണ്ട് മറക്കുന്നു

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം എന്ന ആവശ്യം:

ഇത് തിരഞ്ഞെടുപ്പ് കമ്മീഷനെ ഭയപ്പെടുത്താനുള്ള ശ്രമമല്ലേ? CEC-യെ നിയമപരമായി നീക്കാൻ ഒരു നടപടിക്രമമുണ്ട്. തെരുവിൽ നിന്ന് ആവശ്യപ്പെട്ടാൽ പുറത്താക്കാൻ പറ്റുമോ? ഇന്ന് ഗ്യാനേഷ് കുമാർ, നാളെ ആര്?

ഈ പ്രാഥമീകമായ അറിവുപോലും ഇല്ലാത്ത ഇവരൊക്കെയാണ് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ നടക്കുന്നതു .

ചിലരുണ്ട് ആങ്ങളയും പെങ്ങളും ഒരു ചെറു പുസ്തകം ഉയർത്തിപ്പിടിച്ചു സംരക്ഷിക്കാൻ നടക്കുന്നു ഇടയ്ക്കെപ്പോഴോ നിലത്തേക്കെറിയുന്നതും കണ്ടു.

ഇതൊക്കെ കണ്ടപ്പോൾ ഓർത്തത് ഒരു പഴഞ്ചോല്ലാ

അഞ്ജനമെന്നാൽ എനിക്കറിയാം മഞ്ഞള് പോലെ വെളുത്തിട്ടാണ് എന്ന് പറഞ്ഞത് പോലെയാ അതായത് കറുപ്പും മഞ്ഞയും വെള്ളയും ഏതാണെന്നറിയാത്ത ആളുകൾ

തിരഞ്ഞെടുപ്പ് തോൽക്കുമ്പോൾ EVM നെയും, ജയിക്കുമ്പോൾ ജനവിധിയെയും പറയുന്ന ഇരട്ടത്താപ്പ് നിർത്തണം.

EVM അല്ല പ്രശ്നം, ജനവിധി അംഗീകരിക്കാത്ത മനോഭാവമാണ് പ്രശ്നം.

എം ബാബു ജയപ്രകാശ്

Leave a Comment