Time Taken To Read 3 Minutes
സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർഭവതു മേ സദാ
ഇന്ന് 21/10/2026 വിജയദശമി! വിദ്യാരംഭ ദിനത്തിൽ? ദൂരെ നാട്ടിലിരുന്ന് ഞങ്ങൾ കണ്ട ഭാഗ്യമുഹൂർത്തം.
എന്റെ പേരക്കിടാവ് ആര്യൻ വേദ ആദ്യാക്ഷരം കുറിക്കുന്നത്.
ആദ്യാക്ഷരം പകരുന്നതിന്റെ ഒരു ഭയപ്പാടും ഇല്ലാതെ, നിറഞ്ഞ പുഞ്ചിരിയോടെ, തന്റെ പിതാവിന്റെ മടിയിലിരുന്ന് അവൻ ഹരിശ്രീ എഴുതുന്നു.
ആ നിറഞ്ഞ പുഞ്ചിരിയിൽ തന്നെയുണ്ട്, വിദ്യയെ പേടിയില്ലാതെ സ്വീകരിക്കുന്ന ഒരു മനസ്സ്.
സ്വന്തം അച്ഛൻ തന്നെ ആദ്യ ഗുരുവായി. അച്ഛൻ അവന്റെ പിഞ്ചു വിരലിൽ പിടിച്ച് അരിത്തളത്തിൽ അക്ഷരം തെളിയിക്കുമ്പോൾ?
മുന്നിൽ രണ്ടു നിലവിളക്കുകൾ പ്രകാശം പരത്തുന്നു. വാഴയിലയിൽ പഴങ്ങളും പൂക്കളും, നടുവിൽ ഗണപതി, തറയിൽ മനോഹരമായ കോലം – ഒരു കൊച്ചു സരസ്വതി പൂജ പോലെ മനോഹരമാക്കി ഒരുക്കിയ അമ്മയുടെ മുൻപിൽ!
ഇത് വീഡിയോയിൽ കാണുകയാണെങ്കിലും, ആ മുഹൂർത്തത്തിന്റെ പവിത്രത ഇവിടെ വരെ എത്തുന്നുണ്ട്.
അച്ചാച്ചനും അച്ഛമ്മയും.., വലിയച്ഛന്റെയും മമ്മൂമ്മയുടെയും മറ്റു കുടുംബാംഗങ്ങളുടെയും അനുഗ്രഹം അവന് മേൽ ഉണ്ട് എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹം.
പേടിയില്ലാതെ ചിരിച്ചുകൊണ്ട് അക്ഷരം കുറിച്ചതുപോലെ തന്നെ, ജീവിതത്തിലെ എല്ലാ അറിവുകളെയും പേടിയില്ലാതെ, പുഞ്ചിരിയോടെ സ്വീകരിക്കാൻ എന്റെ ആര്യൻ വേദിന് കഴിയട്ടെ.
എന്റെ മോന് അക്ഷരത്തിന്റെ വെളിച്ചം എന്നും വഴികാട്ടട്ടെ.
ഹരി ശ്രീ ഗണപതയേ നമഃ
എം ബാബു ജയപ്രകാശ്
എല്ലാ അനുഗ്രഹങ്ങളും നേർന്നുകൊണ്ട് വല്യച്ഛൻ അമ്മുമ്മ അച്ചാച്ചൻ അച്ഛമ്മ

