തിരങ്കായാത്ര എന്നാൽ വിയറ്റ്നാമിലേക്കുള്ള യാത്രയല്ല, നാടിനു വേണ്ടിയുള്ള നടത്തമാണ്

Time Taken To Read 4 Minutes

1992! അന്ന് കാര്യകർത്താവ്, ഇന്ന് പ്രധാനമന്ത്രി. ഇതാണ് തിരംഗാ യാത്ര.

ലാൽ ചൗക്കിലെ ആ 11 മണി – ഒരു ധൈര്യത്തിന്റെ കഥ

Gen Z സുഹൃത്തുക്കളെ,

ഇന്ന് നിങ്ങൾ ഇൻസ്റ്റയിൽ സ്ക്രോൾ ചെയ്യുമ്പോൾ കാണുന്ന ഇന്ത്യൻ പതാക കശ്മീരിൽ പാറുന്നത് ഒരു സാധാരണ കാര്യമായി തോന്നാം. പക്ഷെ 30 വർഷം മുൻപ് അതായിരുന്നില്ല ഭാരതത്തിലെ അവസ്ഥ!.

ഇന്ന് നിങ്ങൾ ഭാരതത്തിന്റെ ത്രിവർണ്ണ പതാക കയ്യിലേന്തി തിരംഗാ യാത്ര എന്നു പറഞ്ഞ്  നടത്തുന്നുണ്ടെങ്കിൽ, അതിനു പിന്നിൽ ഒരു വലിയ കഥയുണ്ട്.

ഇതാണ് ആ കഥ.

അന്ന് – 1992 ജനുവരി 26

കശ്മീർ കത്തുകയായിരുന്നു. ലാൽ ചൗക്ക് ഭീകരവാദികളുടെ നിയന്ത്രണത്തിലായിരുന്നു. തെരുവിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു:

“ഭീകരവാദികൾ ചെവിതുറന്ന് കേട്ടുകൊള്ളുക…

ജനുവരി 26 ന്, കൃത്യം 11 മണിക്ക് ഞാൻ ലാൽ ചൗക്കിൽ എത്തും.

സുരക്ഷാ കവചങ്ങളില്ലാതെ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ ഇല്ലാതെയായിരിക്കും ഞാൻ വരിക.

ആർക്കാണ് ധൈര്യമെന്ന് ലാൽ ചൗക്കിൽ വെച്ച് തീരുമാനിക്കാം.”

ഇത് ഭീകരർ നൽകിയ വെല്ലുവിളിയല്ല, ഒരു ഭാരതീയൻ ഭീകരർക്ക് നൽകിയ ബദൽ വെല്ലുവിളിയായിരുന്നു.

അന്ന് അവിടെ പോയത് ആരായിരുന്നു? ഒരു എസ്പിജി കാറ്റഗറി  സുരക്ഷയോ Z കാറ്റഗറി സുരക്ഷ നൽകിയ ആയിരുന്നില്ല ഒരു സാധാരണ രാഷ്ട്രീയ പ്രവർത്തകൻ.

ഒരു വലിയ നേതാവായിരുന്നില്ല. ഒരു മുഖ്യമന്ത്രിയായിരുന്നില്ല. പ്രധാനമന്ത്രിയായിരുന്നില്ല.

അത് ഗുജറാത്തിൽ നിന്നുള്ള ഒരു സാധാരണ BJP കാര്യകർത്താവായിരുന്നു – നരേന്ദ്ര മോദി.

അന്നത്തെ BJP അധ്യക്ഷൻ മുരളി മനോഹർ ജോഷിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കശ്മീർ വരെ 15,000 കിലോമീറ്റർ നീണ്ട ‘ഏകതാ യാത്ര’ നടത്തി. ആ യാത്രയുടെ സാരഥി ആയിരുന്നു മോദി.

1992 ജനുവരി 26ന് കൃത്യം 11 മണിക്ക്, ബോംബ് സ്ഫോടനങ്ങൾക്കും വെടിവെപ്പിനും ഇടയിൽ, ലാൽ ചൗക്കിലെ ക്ലോക്ക് ടവറിൽ അദ്ദേഹം മുരളി മനോഹർ ജോഷിക്കൊപ്പം ത്രിവർണ്ണ പതാക ഉയർത്തി. ആ ചടങ്ങ് 15 മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂ, പക്ഷെ അത് ചരിത്രമായി.

അതിനുശേഷമാണ് മറ്റു പല നേതാക്കൾക്കും, കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ, അവിടെ പോകാൻ ധൈര്യം ലഭിച്ചത്.

ഇതിനിടയിലെ പരിവർത്തനം പരിശോധിക്കുമ്പോൾ  നമ്മൾ കണ്ടെത്തുന്നത്  ആ Transformation – ഒരു കാര്യകർത്താവിൽ നിന്ന് ലോക നേതാവിലേക്ക്.

അന്ന് ലാൽ ചൗക്കിൽ പോയ ആ യുവാവിന്റെ യാത്ര എന്തായിരുന്നു എന്ന് നോക്കൂ:

1992 ൽ: പാർട്ടിയുടെ ഒരു സംഘാടകൻ. കയ്യിൽ ഒരു ബാഗ് മാത്രം.

2001 ൽ: ഗുജറാത്തിന്റെ മുഖ്യമന്ത്രി. ഭൂകമ്പത്തിൽ തകർന്ന ഒരു സംസ്ഥാനത്തെ ലോകത്തിന്റെ വളർച്ചാ മാതൃകയാക്കി മാറ്റി.

2014 ൽ: ഭാരതത്തിന്റെ പ്രധാനമന്ത്രി.

2019 ൽ: ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞ്, അന്ന് പതാക ഉയർത്താൻ പോലും കഴിയാതിരുന്ന അതേ ലാൽ ചൗക്കിൽ, ഇന്ന് ഓരോ കുട്ടിയും ത്രിവർണ്ണ പതാകയുമായി സെൽഫി എടുക്കുന്ന അവസ്ഥയാക്കി.

ഒരു കാലത്ത് കാശ്മീർ വിഷയത്തിൽ കൈവെച്ചാൽ ലോക രാജ്യങ്ങൾ ഇന്ത്യയെ ഒറ്റപ്പെടുത്തും എന്നും, ഗൾഫ് അടക്കമുള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് തിരിച്ചുവരേണ്ടി വരും എന്നുമുള്ള ഒരു ഭയവും പ്രചാരണവും ശക്തമായിരുന്നു.

അത്തരം അന്താരാഷ്ട്ര സമ്മർദ്ദങ്ങളെക്കുറിച്ചുള്ള ആശങ്കകൾ കാരണം, ഉരുക്കു വനിത എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി പോലുള്ള ശക്തരായ നേതാക്കൾക്ക് പോലും കാശ്മീർ വിഷയത്തിൽ അന്തിമമായ ഒരു തീരുമാനം എടുക്കാൻ വളരെയധികം ആലോചിക്കേണ്ടി വന്നു എന്നാണ് ചരിത്രം പറയുന്നത്.

എന്നാൽ ആ പഴയ ഭയങ്ങളെല്ലാം തെറ്റാണെന്ന് കാലം തെളിയിച്ചു. ഇന്ന് കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി മുന്നോട്ട് പോകുമ്പോഴും ലോക രാജ്യങ്ങൾ ഇന്ത്യക്കൊപ്പം തന്നെയുണ്ട്, പ്രവാസി സമൂഹം കൂടുതൽ സുരക്ഷിതരായും ഇരിക്കുന്നു.

ഇതാണ് യഥാർത്ഥ Transformation.

അധികാരം കൊണ്ടല്ല, ധൈര്യം കൊണ്ടാണ് അയാൾ നേടിയത്.

Gen Z ഇതിൽ നിന്നൊക്കെ നിങ്ങൾ ഒരുപാട് പാഠങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ട്

നിങ്ങൾക്ക് ഇന്ന് പല വെല്ലുവിളികളും ഉണ്ട് – NEET, ജോലി, സമരം, സോഷ്യൽ മീഡിയ ട്രോളുകൾ.

അന്ന് ലാൽ ചൗക്കിൽ ആരും പോകാൻ ധൈര്യപ്പെടാതിരുന്നപ്പോൾ, ഒരു ചെറുപ്പക്കാരൻ മുന്നോട്ട് വന്നു. അവൻ സുരക്ഷ ചോദിച്ചില്ല. സേഫ് സോണിൽ ഇരുന്ന് കമന്റ് ഇട്ടില്ല.

ധൈര്യമുള്ളവർ ഇന്ത്യൻ പതാക കാശ്മീരിൽ ഉയർത്തിക്കാണിക്ക് എന്ന് കശ്മീരിലെ വിഘടനവാദികൾ വെല്ലുവിളിച്ചപ്പോൾ, ആ വെല്ലുവിളി ഏറ്റെടുത്ത് ദേശീയ പതാക ഉയർത്തിയ നരേന്ദ്ര മോദിയോടാണ് ചിലർ ദേശീയ പതാകയെ ഭയമാണോ എന്ന് ചോദിക്കുന്നത് – അതാണ് ആ വീഡിയോ പറയുന്നത്.

അതുപോലെ നിങ്ങളുടെ സമരങ്ങൾക്കും ആവശ്യങ്ങൾക്കും ഒരു ന്യായമായ കാരണമുണ്ടാകണം, ഒരു ലക്ഷ്യമുണ്ടാകണം. അത് രാജ്യത്തിന്റെ അഖണ്ഡതയെ നശിപ്പിച്ചുകൊണ്ടാവരുത്. രാജ്യത്ത് കലാപം വിതച്ചുകൊണ്ടാവരുത്.

അതായത്  രാജ്യം കെട്ടിപ്പടുക്കുന്നത് തെരുവിൽ കല്ലെറിഞ്ഞിട്ടല്ല, ജോലി ചെയ്തിട്ടാണ്. ധൈര്യം കാണിക്കുന്നത് കീബോർഡിൽ ടൈപ്പ് ചെയ്തിട്ടല്ല, ജീവൻ പണയം വെച്ച് മുന്നോട്ട് വന്നിട്ടാണ്. 

നിങ്ങളാണ് ഈ രാജ്യത്തിന്റെ ഭാവി. ലാൽ ചൗക്കിലെ ആ 11 മണിയുടെ ധൈര്യം നിങ്ങളുടെ ഹൃദയത്തിലും ഉണ്ടാകട്ടെ.

ഒപ്പം ഈ കഥ കൂടി ഒന്ന് മനസ്സിൽ ഓർത്തു വച്ചോളൂ 

അതിഥികളായും അനധികൃതമായും  വന്നുകയറുന്നവരെ ചേർത്തുപിടിച്ച് വളർത്തിയ രാജ്യങ്ങൾ ഒടുവിൽ തിരിച്ചറിയുന്നത് വിശ്വാസവഞ്ചനയുടെ വിലയാണ്. ആദ്യം തകർക്കപ്പെടുന്നത് പാരമ്പര്യവും സാംസ്കാരിക ചിഹ്നങ്ങളും. 

എന്നാൽ ടിവി ഓൺ ചെയ്താലും, യൂട്യൂബ് നോക്കിയാലും കാണുന്നത് മനസ്സിനെ വേദനിപ്പിക്കുന്ന കാഴ്ചകൾ മാത്രം.

ഇതൊക്കെ ഇപ്പോൾ വീണ്ടും കാണുമ്പോൾ നമ്മൾ മറന്നുപോയ, ആക്രമണകാരികൾ തകർത്ത നമ്മുടെ സംസ്കാരം ഓർമ്മയിൽ വീണ്ടും തെളിഞ്ഞു.

ഇന്ന് അഫ്ഗാനിസ്ഥാനിലെ ബുദ്ധ പ്രതിമകളും കശ്മീരിലെ ശാരദാ പീഠവും എന്ന് പറയുമ്പോൾ അത് വെറും രണ്ട് പേരല്ല. ആയിരം വർഷം നീണ്ട ഒരു സാംസ്കാരിക വംശഹത്യയുടെ അടയാളങ്ങൾ ആയിരുന്നു.

ശാരദാ പീഠം – കശ്മീരിന്റെ സരസ്വതി ക്ഷേത്രം: ഇന്ന് POK യിൽ നീലം താഴ്‌വരയിൽ തകർന്നു കിടക്കുന്ന ഈ ക്ഷേത്രം 6-ാം നൂറ്റാണ്ട് മുതൽ 12-ാം നൂറ്റാണ്ട് വരെ ലോകത്തിലെ ഏറ്റവും വലിയ സർവകലാശാലകളിൽ ഒന്നായിരുന്നു. 

ആദി ശങ്കരനും ഇവിടെ പഠിക്കാൻ വന്നിരുന്നു. ഇവിടെ നിന്നാണ് ശാരദാ ലിപി ഉണ്ടായത്. ഇന്ന് അവിടെ ആരാധനയില്ല, പൂജയില്ല. 1947 ന് ശേഷം പൂർണമായും അടച്ചു.

പാക്കിസ്ഥാനിലെ  കേന്ദ്രങ്ങൾ – തക്ഷശില: ലോകത്തിലെ ആദ്യത്തെ സർവകലാശാല. ചാണക്യനും പാണിനിയും പഠിപ്പിച്ച സ്ഥലം. ഇന്ന് പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ അവശിഷ്ടങ്ങൾ മാത്രം. ബി സി ആറാം നൂറ്റാണ്ടിൽ തുടങ്ങിയ ഈ സർവകലാശാല വെള്ള ഹൂണന്മാരുടെ ആക്രമണത്തിൽ തകർന്നു. 

ഇതുപോലെ തഖ്ത് – ഇ – ബാഹി എന്ന ബുദ്ധാശ്രമം ഇന്ന് UNESCO സൈറ്റ് ആണെങ്കിലും പാക്കിസ്ഥാനിൽ സംരക്ഷണമില്ലാതെ കിടക്കുന്നു.

നളന്ദ – അറിവിന്റെ തീക്കുണ്ഡം: ബീഹാറിലെ നളന്ദയിൽ 90 ലക്ഷം കൈയെഴുത്ത് പ്രതികൾ ഉണ്ടായിരുന്ന ലൈബ്രറി. 1193 ൽ ബക്തിയാർ ഖിൽജിയുടെ സൈന്യം മൂന്ന് മാസം കൊണ്ട് കത്തിച്ചു തീർത്തു. ലൈബ്രറി കത്തിയ തീ മാസങ്ങളോളം നിന്നു എന്ന് ചരിത്രകാരന്മാർ എഴുതുന്നു.

മാർത്താണ്ഡ സൂര്യക്ഷേത്രം, കശ്മീർ: എട്ടാം നൂറ്റാണ്ടിൽ ലളിതാദിത്യൻ പണിത ലോകത്തിലെ ഏറ്റവും വലിയ സൂര്യക്ഷേത്രങ്ങളിൽ ഒന്ന്. 1389 ൽ മുഗൾ ഭരണാധികാരി  ഒരു വർഷം മുഴുവൻ സൈന്യത്തെ ഉപയോഗിച്ച് ഇടിച്ചു നിരത്തി.

സോമനാഥ ക്ഷേത്രം, ഗുജറാത്ത്: 17 തവണ ആക്രമിക്കപ്പെട്ട ക്ഷേത്രം.  അക്രമകാരികൾ കൊള്ളയടിച്ചു. ഓരോ തവണയും തകർത്തപ്പോഴും ഭാരതം വീണ്ടും പണിതുയർത്തി.

ഇതൊന്നും വെറും കെട്ടിടങ്ങൾ തകർത്ത കഥയല്ല. ഒരു രാജ്യത്തിന്റെ ഓർമ്മ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു. ലാൽ ചൗക്കിൽ പതാക ഉയർത്തിയത് ആ ഓർമ്മയെ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായിരുന്നു.

ഒരുപക്ഷേ, ചരിത്രത്തിന്റെ പാഠങ്ങളാകാം ഇന്ന് ഭാരതത്തിന് ഈ ചങ്കുറപ്പ് നൽകുന്നത്. 

“കേരളത്തിന്റെ 6 ലക്ഷം കോടിയിലധികം വരുന്ന കടബാധ്യതയെക്കുറിച്ച് പൊതുസമൂഹത്തിൽ വലിയ ചർച്ച നടക്കുന്നുണ്ട്. ഇതിന്റെ പിന്നിലെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച്, വിദേശ ഫണ്ടിംഗ് ഉൾപ്പെടെ, സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.”

അതായത് രാഷ്ട്രീയ നിലപാടുകളിൽ വസ്തുതാ പരിശോധനയില്ലാതെ തിടുക്കത്തിൽ വാർത്തകൾ നൽകുന്ന രീതി, ചില ഓൺലൈൻ ചാനലുകളിൽ കാണുന്നുണ്ട്. അധികാരത്തിൽ ആരാണോ അവരെ അമിതമായി പുകഴ്ത്തുന്ന ഈ പ്രവണത, മാധ്യമ വിശ്വാസ്യതയെ തന്നെ ബാധിക്കുമോ എന്ന ആശങ്ക പൊതുജനങ്ങൾക്കുണ്ട്.

“കേരളത്തിന്റെ കടബാധ്യത 6 ലക്ഷം കോടിക്ക് മുകളിലാണ് എന്ന് CAG റിപ്പോർട്ടുകൾ പറയുന്നു. ഇതിന്റെ കാരണങ്ങളെക്കുറിച്ച് പൊതുസമൂഹത്തിൽ ചർച്ച നടക്കുന്നുണ്ട്, സമഗ്രമായ സാമ്പത്തിക പരിശോധന വേണമെന്നാണ് ചില സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.”

പൊതുജനങ്ങൾ ഉന്നയിക്കുന്ന ആശങ്ക വളരെ ഗൗരവമുള്ളതാണ്. സംസ്ഥാനത്തിന്റെ ഭാവിയെ ബാധിക്കുന്ന ഇത്തരം സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാണ് ജനാധിപത്യ വിശ്വാസികൾ ആവശ്യപ്പെടുന്നത്.

ഒരു ശാപകത കൂടി കേൾക്കണം. ഇത് ഇവിടെ പറയാൻ ഒരു പ്രത്യേക കാരണമുണ്ട്. അത് ലേഖനത്തിന്റെ അവസാനം നിങ്ങൾക്ക് മനസ്സിലാകും.

അതെ, ഇത് മഹാഭാരതത്തിന്റെ ഏറ്റവും മനോഹരമായ ഒരു ആവർത്തനമാണ്. തുടങ്ങുന്നതും ഒടുവിൽ അവസാനിക്കുന്നതും ഒരു നായയിലാണ്. ദൈവത്തിന്റെ ധർമ്മം തന്നെ നായയുടെ രൂപത്തിൽ വരുന്നു.

തുടക്കം – ഒരു നായയുടെ ശാപം

മഹാഭാരത കഥ പറഞ്ഞു തുടങ്ങുന്നത് ജനമേജയ മഹാരാജാവിന്റെ സർപ്പസത്രത്തിൽ നിന്നാണ്.

പാണ്ഡവരുടെ ചെറുമകനാണ് ജനമേജയൻ. അച്ഛനായ പരീക്ഷിത്തിനെ തക്ഷകൻ എന്ന നാഗം കൊന്നതിന്റെ പ്രതികാരമായി, ലോകത്തിലെ എല്ലാ പാമ്പുകളെയും അഗ്നിയിൽ ഇട്ടു കൊല്ലാൻ ജനമേജയൻ ഒരു വലിയ യാഗം നടത്തുകയായിരുന്നു.

അവിടെ യാഗശാലയിലേക്ക് വിശന്നു വലഞ്ഞ ഒരു നായ കയറി വന്നു. ജനമേജയന്റെ സഹോദരന്മാർ ആ നായയെ ക്രൂരമായി തല്ലി ഓടിച്ചു.

കരഞ്ഞുകൊണ്ട് ആ നായ തന്റെ അമ്മയായ സരമയോട് പരാതി പറഞ്ഞു. സരമ സാക്ഷാൽ ദേവലോകത്തിലെ നായയാണ്, ഇന്ദ്രന്റെ നായ.

സരമ യാഗശാലയിലെത്തി ജനമേജയനെ ശപിച്ചു:
“നിരപരാധിയായ എന്റെ മകനെ തല്ലിയതുകൊണ്ട്, നിനക്ക് കാണാൻ കഴിയാത്ത ഒരു ഭയത്തിൽ നിന്ന് ആപത്ത് വരും.”

ഈ ശാപത്തെക്കുറിച്ച് ആശങ്കപ്പെട്ട ജനമേജയൻ പ്രതിവിധി തേടിയപ്പോഴാണ് വേദവ്യാസൻ വന്ന്, “നിന്റെ മുതുമുത്തച്ഛന്മാരായ പാണ്ഡവരുടെ കഥ കേട്ടാൽ ആ ശാപം മാറും” എന്ന് പറയുന്നത്. അങ്ങനെ വൈശമ്പായനൻ മഹാഭാരത കഥ പറഞ്ഞു തുടങ്ങുന്നു.

അതായത്, മഹാഭാരതം തുടങ്ങാൻ കാരണമായത് തന്നെ ഒരു നായയോട് ചെയ്ത അധർമ്മമാണ്.

ഒടുക്കം – അതേ നായയോടുള്ള നീതി

വർഷങ്ങൾ കഴിഞ്ഞു. യുദ്ധമെല്ലാം കഴിഞ്ഞു. പാണ്ഡവർ എല്ലാം ഉപേക്ഷിച്ച് മഹാപ്രസ്ഥാനത്തിന് – സ്വർഗ്ഗത്തിലേക്ക് നടന്നു പോകുകയാണ്.

അവസാനം യുധിഷ്ഠിരൻ മാത്രം ബാക്കിയായി. അദ്ദേഹത്തിന്റെ കൂടെ അന്നു മുതൽ ഒരു തെരുവ് നായയും കൂടെ നടക്കുന്നുണ്ടായിരുന്നു.

സ്വർഗ്ഗത്തിന്റെ കവാടത്തിൽ ദേവേന്ദ്രൻ രഥവുമായി യുധിഷ്ഠിരനെ കൊണ്ടുപോകാൻ വന്നു.

അപ്പോൾ യുധിഷ്ഠിരൻ പറഞ്ഞു: “ഈ നായയും എന്റെ കൂടെ വരണം.”

ഇന്ദ്രൻ പറഞ്ഞു: “സ്വർഗ്ഗത്തിൽ നായയ്ക്ക് പ്രവേശനമില്ല. ഇവനെ ഉപേക്ഷിക്കൂ.”

യുധിഷ്ഠിരൻ ഉറച്ചു നിന്നു: “എന്നെ വിശ്വസിച്ച് എന്റെ കൂടെ വന്ന ഈ ജീവിയെ ഉപേക്ഷിച്ച് എനിക്ക് സ്വർഗ്ഗം വേണ്ട. ഒരു നായയോട് അധർമ്മം കാണിച്ചിട്ടാണ് എന്റെ പേരമകന്റെ കഥ തുടങ്ങിയത്, അതേ അധർമ്മം ചെയ്ത് എന്റെ കഥ അവസാനിപ്പിക്കാൻ എനിക്ക് കഴിയില്ല.”

അപ്പോൾ ആ നായ പെട്ടെന്ന് ധർമ്മദേവനായി മാറി. യുധിഷ്ഠിരന്റെ അച്ഛൻ തന്നെയായ ധർമ്മദേവൻ.

ധർമ്മൻ പറഞ്ഞു: “നീ ജയിച്ചു. എല്ലാ പരീക്ഷകളിലും.”

അങ്ങനെയാണ് ചക്രം പൂർത്തിയാകുന്നത്:
ജനമേജയൻ ഒരു നായയെ ഉപദ്രവിച്ചതിലൂടെ മഹാഭാരതം ആരംഭിക്കുന്നു.
യുധിഷ്ഠിരൻ അതേ നായയെ ഉപേക്ഷിക്കാൻ വിസമ്മതിച്ചതിലൂടെ മഹാഭാരതം അവസാനിക്കുന്നു, മോക്ഷം നേടുന്നു.

ഇപ്പോഴത്തെ മാധ്യമങ്ങളുടെ റിപ്പോർട്ടിംഗ് രീതി കാണുമ്പോൾ പലപ്പോഴും തോന്നാറുണ്ട് – തുടക്കം അധർമ്മം, ഒടുക്കം ധർമ്മം എന്നാണോ എന്ന്. ചില റിപ്പോർട്ടുകൾ സൗകര്യത്തിനനുസരിച്ച് മാറ്റുന്നുണ്ടോ എന്ന് പ്രേക്ഷകർക്ക് സംശയം തോന്നുന്നുണ്ട്.

ആയിരത്തോളം ദേശീയ ചാനലുകളുള്ള ഇന്ത്യയിൽ, ഡൽഹിയിലെ പ്രധാന വാർത്താ സമ്മേളനം പോലും ദേശീയ മാധ്യമങ്ങളിൽ വലിയ ചർച്ചയാകാതെ ഇരിക്കുമ്പോൾ, അതേ വാർത്ത മിനിറ്റുകൾക്കുള്ളിൽ ബ്രേക്കിംഗ് ആയി നൽകാൻ ചില മലയാള ഓൺലൈൻ മാധ്യമങ്ങൾ മത്സരിക്കുന്നത് കാണാം. ഇത്തരം തിടുക്കപ്പെട്ട റിപ്പോർട്ടുകളിൽ വസ്തുതാ പരിശോധന കുറയുന്നതായി തോന്നുന്നു, ഇത് മാധ്യമ വിശ്വാസ്യതയെ ബാധിക്കും.

ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം കൂടി ഉൾപ്പെടുത്തി റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളാണ് കൂടുതൽ സമതുലിതമായ സമീപനം കാണിക്കുന്നത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

രാജ്യത്തെ നിർണായക വിഷയങ്ങളിൽ എന്നും ശബ്ദമുയർത്താറുള്ള സാംസ്കാരിക നായകന്മാരും പത്മ പുരസ്കാര ജേതാക്കളും ഈ ഗൗരവമുള്ള വിഷയത്തിൽ പാലിക്കുന്ന മൗനവും ശ്രദ്ധേയമാണ്.

ഇവരുടെയൊക്കെ  ഈ തെരഞ്ഞെടുത്ത മൗനത്തിന് പിന്നിലെ കാരണം എന്താണെന്ന് പൊതുസമൂഹത്തിന് അറിയാൻ അവകാശമുണ്ട്.”

ജയ് ഹിന്ദ്.

വാൽക്കഷണം:

ഒരു  പഴഞ്ചൊല്ലാണ്!  “നായ കടലിൽ ചെന്നാലും നക്കിയെ  കുടിക്കൂ:

മഠത്തിൽ ബാബു ജയപ്രകാശ്

Leave a Comment