Time Taken To Read 4 Minutes
ഈ വർഷം കണ്ട ഒരു വലിയ അതിർത്തി പ്രതിസന്ധിയുടെ കഥ പറഞ്ഞു തുടങ്ങാം`
2026 ജൂലൈ 31-ന് സ്പെയിനിലെ Ceuta അതിർത്തിയിൽ നടന്ന പ്രതിസന്ധിയുടെ കഥയാണ് ?
മൊറോക്കോയിൽ നിന്ന് ആയിരക്കണക്കിന് ആളുകൾ കടൽ നീന്തി സ്പെയിനിലേക്ക് കടന്നു, കടകൾ കൊള്ളയടിക്കുന്ന വീഡിയോകൾ പുറത്തുവന്നു. (Source: Reuters, Moneycontrol, July 31 2026)
480 വർഷം മുൻപ് ഇതിന്റെ നേരെ തിരിച്ചായിരുന്നു. 1546 മെയ് 16 ന് ഫ്രാൻസിസ് സേവ്യർ പോർച്ചുഗൽ രാജാവിന് ഇന്ത്യയിൽ Inquisition വേണമെന്ന് കത്തയച്ചതായി ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു (Source: Britannica, Wikipedia – Goa Inquisition). അതിനു ശേഷം 1560 ൽ ഗോവയിൽ ഇൻക്വിസിഷൻ ആരംഭിച്ചു.
അന്ന് വേലി ഇല്ലാത്ത ഇന്ത്യയിലേക്ക് അവർ വന്നു. ഇന്ന് വേലി കെട്ടിയ യൂറോപ്പിലേക്ക് മറ്റുള്ളവർ പോകുന്നു. ചരിത്രം ഒരു വൃത്തമാണ്.
വിദ്യാർത്ഥികളോടും യുവാക്കളോടുമായി ഒരു ഓർമ്മപ്പെടുത്തൽ
പ്രിയ വിദ്യാർത്ഥികളെ, യുവാക്കളെ,
കഴിഞ്ഞ രണ്ട് ദിവസമായി നിങ്ങൾ ശ്രദ്ധിച്ചോ?
യൂട്യൂബിലും ടിവിയിലും പത്രങ്ങളിലും നിറഞ്ഞു നിൽക്കുന്ന ഒരു വാർത്തയുണ്ട് – ഫ്രാൻസിലും ഇറ്റലിയിലും നടക്കുന്ന വലിയ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രക്ഷോഭങ്ങൾ. സോഷ്യൽ മീഡിയയിൽ കടകൾ കൊള്ളയടിക്കുന്ന വീഡിയോകൾ പ്രചരിക്കുന്നതായി കണ്ടു.`
ശുദ്ധഗതിക്കാരായ നിങ്ങൾക്കിടയിൽ പോലും ഇത്തരക്കാർ ഉണ്ട്.
നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെതിരെ നടന്ന സമരത്തിൽ നിങ്ങളിൽ പലരും അത് തിരിച്ചറിഞ്ഞിട്ടുണ്ടാകും എന്ന് ഞാൻ കരുതട്ടെ.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇതിന് പിന്നിൽ ഒരു വ്യക്തമായ പാറ്റേൺ ഉണ്ട്.
പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിൽ സമാന രീതിയിലുള്ള പ്രക്ഷോഭങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് പല നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ ഫ്രാൻസിലും ആവർത്തിക്കുന്നു
ഇതിനെയാണ് “കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുക” എന്ന് പറയുന്നത്.
ചെറിയൊരു തീയിൽ നിന്ന് തുടങ്ങി, ഒടുവിൽ രാജ്യം മുഴുവൻ കത്തുന്നു. അവസാനം ദുരിതം അനുഭവിക്കുന്നത് ആരാണ്?
കട തകർക്കപ്പെടുന്ന സാധാരണക്കാരൻ, ജോലി നഷ്ടപ്പെടുന്ന തൊഴിലാളി, പഠനം മുടങ്ങുന്ന വിദ്യാർത്ഥി.
ഇത്തരം സമര മാതൃകകളെ കുറിച്ച് നമ്മൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഡൽഹിയിൽ ഇത് അതിരുകടന്നപ്പോഴാണ് നിയമത്തിന്റെ മാർഗം തേടി കച്ചവടക്കാർ നീതി തേടി സുരക്ഷ തേടി കോടതിയിൽ പോയിരിക്കുന്നത്
ഈ സ്ഥാപനങ്ങളോട് ജനങ്ങൾക്കുള്ള വിശ്വാസമാണ് ഇന്ത്യ ഇപ്പോഴും പിടിച്ചു നിൽക്കുന്നത്
പറഞ്ഞുവരുന്നത് ഈ രാജ്യങ്ങൾക്കൊക്കെ മുമ്പുതന്നെ ഭാരതവും അവരുടെ ലിസ്റ്റിൽ ഉണ്ടായിരുന്നു. പക്ഷെ ഭാരതം ഇന്നും പിടിച്ചു നിൽക്കുന്നത് ഈ രാജ്യം ഭരിക്കുന്നത് മോദിയും സംഘവും ആയതുകൊണ്ട് മാത്രമാണ്.
കർഷക സമരം ഏകീകൃത സിവിൽ മിയമം ആർട്ടിക്കിൾ 370 എന്നക്കെപ്പറഞ്ഞു എത്ര എത്ര സമരം ദൽഹി തെരുവിൽ ഇവർ നടത്തി
മോദിക്കും ഭരണകൂടത്തിനും ബലമേകുന്നത് ഈ രാജ്യത്തെ വിവേകമുള്ള ജനതയാണ്. ആ ജനതയുടെ ശക്തി ഒരു വിസിൽ വിളിക്ക് അപ്പുറത്ത് മാത്രമുള്ള സംഘം – RSS എന്ന പ്രസ്ഥാനമാണ്. അതാണ് ഈ രാജ്യത്തിന്റെ യഥാർത്ഥ കവചം.
RSS അവരുടെ കണ്ണിലെ കരട് ആകുന്നത് അതുകൊണ്ടായിരിക്കാം. സംഘം ഉള്ളിടത്തോളം കാലം ഈ രാജ്യത്തെ ഭിന്നിപ്പിക്കാൻ കഴിയില്ല എന്ന് അവർ കരുതുന്നു.
അല്ലാതെ ഇത് എൻ.ഡി.എ സർക്കാരിനോടുള്ള എതിർപ്പല്ല.
‘ആങ്ങള ചത്താലും വേണ്ടില്ല, നാത്തൂന്റെ കണ്ണീർ കാണാമല്ലോ’ എന്ന നിലപാടാണ് ഇവർക്കൊക്കെ.
ഒരു ചെറിയ പാർട്ടിയെ വരെ ബന്ദിന്റെയും ധർണ്ണയുടെയും പേരിൽ ഭയക്കേണ്ടി വരുന്ന അവസ്ഥയിലാണ് ജനം. ഇതിനൊരു കർശന നിയമം വേണ്ടിയിരിക്കുന്നു.
ഒരു പുതിയ നിയമവും വേണ്ട. ഭരണഘടന നമുക്ക് ഉറപ്പുതന്ന നിയമം ശരിയാംവണ്ണം നടപ്പിലാക്കിയാൽ മതി.
ഒരു വ്യക്തിക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെങ്കിൽ, ആ പ്രതിഷേധത്തോട് സഹകരിക്കാതിരിക്കാനും മറ്റൊരു വ്യക്തിക്ക് അവകാശമുണ്ട്. അതാണ് നമ്മുടെ ഭരണഘടന നമുക്ക് തരുന്ന ഉറപ്പ്.
ഇത്തരത്തിലുള്ള ഉറപ്പുകൾ ഒക്കെ ലംഘിച്ച് സമരം നടത്താൻ അവർ ഒരു കാരണം കണ്ടെത്തും. ഇല്ലെങ്കിൽ ആടിനെ പട്ടിയാക്കും – നൂറു തവണ ആവർത്തിച്ച് സത്യമാക്കും.
140 കോടി, വിവിധ ജാതി-മത-രാഷ്ട്രീയ ചിന്താഗതികളിലൂടെ ജീവിക്കുന്നവർക്കിടയിൽ അവർക്ക് അത് എളുപ്പത്തിൽ സാധിക്കും.
അത് നമ്മൾ തിരിച്ചറിഞ്ഞ്, വിവേകത്തോടെ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു.
നിലവിലെ നിയമവ്യവസ്ഥ കൊണ്ട് ഭാരതം അത്ര ശക്തമാണ് – പുറത്തുനിന്ന് ആർക്കും നമ്മളെ തോൽപ്പിക്കാൻ കഴിയില്ല. നമ്മളെ തോൽപ്പിക്കാൻ നമ്മൾ തന്നെ വിചാരിച്ചാൽ മാത്രമേ സാധിക്കൂ.
അത്രയും ശക്തമായ സൈന്യവും, ഒറ്റക്കെട്ടായി നിൽക്കുന്ന ജനതയും, സംഘം എന്ന കവചവുമാണ് നമുക്കുള്ളത്. ഇതിനൊക്കെ പുറമെ ഭാരതത്തിന്റെ അഭിമാനം കാത്ത് ഭാരതീയ സൈന്യവും കൂടെയുണ്ട്.
ഇതൊക്കെ മറികടന്നുകൊണ്ട് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഇതിനു മുൻപ് ഡൽഹിയിൽ ഭരണം നടത്തിയിരുന്ന ഒരു പാർട്ടിയുടെ പ്രവർത്തന രീതി ആയി ഇതിനെ പലരും വിലയിരുത്തുന്നു. പിന്നീട് അവിടെ നിന്ന് ജനങ്ങൾ അവരെ മാറ്റി എന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്.`
ഡൽഹിയിൽ ഭരണം അട്ടിമറിച്ചവർ തന്നെയാണ് ഇപ്പോൾ അവർ പഞ്ചാബിലും ഭരണം നടത്തുന്നത്
അവിടെയും അവരുടെ ഭാവി എന്താകും എന്നത് കോടതിയുടെ പരിഗണനയിലാണ്. മരവിപ്പിച്ച മുൻസിപ്പൽ തിരഞ്ഞെടുപ്പ് കോടതിയുടെ മേൽനോട്ടത്തിൽ ചില ബൂത്തുകളിൽ നടത്തിയതിന് ശേഷം എല്ലാം വ്യക്തമാകും എന്നാണ് അറിയുന്നത്.
ഇത്തരം പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അണിനിരക്കുന്നവരിൽ പലരും ഭരണ സംവിധാനത്തെ അസ്ഥിരപ്പെടുത്താനും അധികാരം നേടാനും ശ്രമിക്കുന്നവരാണ് എന്ന് ഒരു വിഭാഗം നിരീക്ഷകർ കരുതുന്നു. ഇതിലൂടെ രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കപ്പെടാം എന്നാണ് വിലയിരുത്തപ്പെടുന്നത്.
അവരുടെ രീതി ഇതാണ്:
- ജോലിക്ക് പോകാതിരിക്കുക
- ഓഫീസുകൾ സ്തംഭിപ്പിക്കുക
- സമ്പദ്വ്യവസ്ഥ തകർക്കുക
- വിദ്യാർത്ഥികളെ തെരുവിലിറക്കുക
ഇത്തരം പ്രക്ഷോഭങ്ങൾക്ക് പിന്നിൽ സംഘടിത ഫണ്ടിംഗ് ഉണ്ടെന്ന ആരോപണം പലയിടത്തും ഉയർന്നിട്ടുണ്ട്. വിദേശ ഫണ്ടുകൾ ഇത്തരം പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നുണ്ടോ എന്ന സംശയം ചില കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. ചില യൂട്യൂബ് ചാനലുകൾ വിദേശത്തിരുന്ന് ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നതായി ആരോപണമുണ്ട്.
പറഞ്ഞുവരുന്നത് ഒരു നല്ല കാര്യത്തിനാണ് സമരം ചെയ്യുന്നത് എങ്കിൽ എന്തിനാണ് അക്രമം? എന്തിനാണ് കടകൾ കൊള്ളയടിക്കുന്നത്?
തിരിച്ചറിയൂ, ഇവരുടെ ഉള്ളിലിരിപ്പ് ഒന്നേയുള്ളൂ – ഭാരതത്തെ അസ്ഥിരപ്പെടുത്തുക. അത് തിരിച്ചറിയാതെ ഈയാംപാറ്റകളെപ്പോലെ തീയിലേക്ക് എടുത്തു ചാടരുത്.
2014 ന് ശേഷം ഇന്ത്യ എന്ത് നേടി? എന്തുകൊണ്ട് നമ്മൾ സ്ഥിരതയെ പിന്തുണയ്ക്കണം? എന്ന് ചിന്തിക്കുമ്പോൾ നമുക്കു മുന്നിൽ ധാരാളം കാര്യങ്ങൾ എടുത്തു പറയാനുണ്ട്
ലോകം ഇന്ന് ഭാരതത്തെ നോക്കിക്കാണുന്ന രീതി തന്നെ മാറി. 2014 ന് മുൻപും ശേഷവും താരതമ്യം ചെയ്യുമ്പോൾ അത് മനസ്സിലാവും.
വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വേണ്ടി ഈ സർക്കാർ ചെയ്തത് മാത്രം ഒന്ന് വിലയിരുത്തിയാൽ മതി.
ഇപ്പോഴുള്ള സെൽഫ് അറ്റസ്റ്റേഷൻ സമ്പ്രദായം കൊണ്ടുവന്നത് ഈ സർക്കാരാണ്.
അതിന് മുൻപ് ഒരു സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാൻ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ പിന്നാലെ നടക്കേണ്ടിയിരുന്നു, ചിലപ്പോൾ പണം കൊടുക്കേണ്ടിയും വന്നിരുന്നു. അതിന്റെ ബുദ്ധിമുട്ട് എന്തായിരുന്നു എന്ന് നിങ്ങളുടെ മുതിർന്നവരോട് ചോദിച്ചാൽ മനസ്സിലാകും.
ലോകം അംഗീകരിച്ച ഭാരതത്തിൻറെ വളർച്ച വിലയിരുത്തുമ്പോൾ?
ലോകത്തിലെ Top 5 GDP: 2014 ൽ 10-ാം സ്ഥാനത്ത് നിന്ന് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ 4-ാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. ഉടൻ തന്നെ 3-ാം സ്ഥാനത്തേക്ക് എത്തപ്പെടും എന്നാണ് ഐ എം എഫ് ഉം ലോക ബാങ്കും വിലയിരുത്തുന്നത്
UPI – ലോകത്തിന്റെ മാതൃക: ഇന്ന് ലോകത്തിലെ ഡിജിറ്റൽ പേയ്മെന്റിന്റെ 46% നടക്കുന്നത് ഇന്ത്യയുടെ UPI വഴിയാണ്. ലോകം ഇന്ത്യയെ കണ്ട് പഠിക്കുന്നു.
അന്താരാഷ്ട്ര വിനിമയത്തിന് ഇന്ത്യൻ രൂപ അംഗീകരിക്കാത്ത ഒരു കാലം ഉണ്ടായിരുന്നു 2014 ന് ശേഷം ലോകം അംഗീകരിച്ച ധന ഇടപാടുകൾക്ക് ഇന്ത്യൻ രൂപയും സ്വീകാര്യമായിരിക്കുന്നു ഇതൊരു ചെറിയ കാര്യമല്ല
മൊബൈൽ ഫോൺ നിർമ്മാണം, മരുന്ന് നിർമ്മാണം, ബഹിരാകാശം (ചന്ദ്രയാൻ, ആദിത്യ) – എല്ലാ മേഖലയിലും ലോകം ഇന്ത്യയെ ആശ്രയിക്കുന്നു. കോവിഡ്കാലത്ത് സമ്പന്ന രാഷ്ട്രങ്ങൾ അടക്കം പകച്ചു നിന്നപ്പോൾ ഭാരതം ലോകത്തിൻറെ ഡോക്ടറും ഫർമസിയുമായി മാറി.
ഇതുകൊണ്ടൊക്കെ തന്നെയാണ് രോഗം ഭാരതത്തെ അംഗീകരിക്കുന്നത്.
അമേരിക്കയുടെ ഉപരോധത്തെ പേടിച്ച് നമ്മൾ എത്ര വർഷമാണ് നമ്മുടെ ആണവ പരീക്ഷണത്തെ പിന്നോട്ട് വലിച്ചത് എന്നറിയാമോ?
ബഡ്ജറ്റിൽ പോലും ആണവ പരീക്ഷണത്തിന് വേണ്ടത്ര പണം നൽകാതെ അതിനെ വർഷങ്ങളോളം വൈകിപ്പിച്ചു.
ഒടുവിൽ വാജ്പേയി സർക്കാരാണ് ആ തടസ്സം നീക്കിയത്. പിന്നീട് 2014 ന് ശേഷം മോദിജി സർക്കാർ അതിന് എല്ലാ പിന്തുണയും നൽകി. അന്നുമുതൽ ഭാരതം മേരിക്കയുടെ കണ്ണിലെ കരടായി എന്നുവേണം കരുതാൻ.
ഇതിന്റെ യഥാർത്ഥ കഥ അറിയണമെങ്കിൽ ഡോ. എ പി ജെ അബ്ദുൾ കലാം സാറിന്റെ ജീവചരിത്രമോ, നമ്പി നാരായണൻ സാറിന്റെ “ഓർമ്മകളുടെ ഭ്രമണപഥം” എന്ന പുസ്തകമോ ഒന്ന് വായിച്ചാൽ മതി, നിങ്ങൾക്ക് മനസ്സിലാകും.
സമാധാനവും സുരക്ഷയും ശക്തമായ സൈന്യം, ശക്തമായ നിയമവ്യവസ്ഥ. ഇതൊക്കെ ഇല്ലാതാക്കാനാണ് ഈ കലാപ മോഡലുകൾ ശ്രമിക്കുന്നത്.
നമ്മുടെ നാടിനെ സ്ഥിരതയോടെ നിലനിർത്താൻ നമ്മൾ എന്ത് ചെയ്യണം?
നമ്മുടെ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ നമ്മുടെ രാജ്യത്തെ ചൂഷണം ചെയ്യാൻ അവസരം കൊടുക്കരുത്.
വ്യാജ പ്രചരണങ്ങൾ തിരിച്ചറിയുക: സോഷ്യൽ മീഡിയയിൽ വരുന്ന എല്ലാ വീഡിയോയും സത്യമല്ല. ഫാക്ട് ചെക്ക് ചെയ്യുക.
അക്രമ സമരങ്ങളിൽ നിന്ന് വിട്ടു നിൽക്കുക: നിങ്ങളുടെ പഠനവും ജോലിയും നഷ്ടപ്പെടുത്തുന്ന സമരങ്ങളിൽ പങ്കെടുക്കരുത്. വിയോജിപ്പ് സമാധാനപരമായി പറയുക.
സ്വന്തം കാലിൽ നിൽക്കുക: പഠിക്കുക, സ്കിൽ നേടുക, ജോലി ചെയ്യുക, സംരംഭകനാകുക. രാജ്യം കെട്ടിപ്പടുക്കുന്നത് തെരുവിൽ ഇറങ്ങിയല്ല, പണിയെടുത്താണ്.
നിലവിലുള്ള സ്ഥിരതയുള്ള സർക്കാരിനെ പിന്തുണയ്ക്കുക: സമാധാനവും വികസനവും ഒരുമിച്ച് കൊണ്ടുപോകുന്ന NDA സർക്കാരിനൊപ്പം നിൽക്കുക. ഇതാണ് കലാപകാരികളിൽ നിന്ന് നമ്മെ രക്ഷിക്കുന്ന കവചം.
നിങ്ങളാണ് ഈ രാജ്യത്തിന്റെ ഭാവി. നിങ്ങളെ തെരുവിലിറക്കി, നിങ്ങളുടെ പഠനം മുടക്കി, ആരൊക്കെയോ അവരുടെ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നു. അവരുടെ വലയിൽ വീഴരുത്.
ഇത് ഒരു പാർട്ടിയുടെ കാര്യമല്ല, നിങ്ങളുടെ ഭാവിയുടെ കാര്യമാണ്, നിങ്ങളുടെ വീടിന്റെ സമാധാനത്തിന്റെ കാര്യമാണ്.
അവസാനമായി ഒന്നുകൂടി ഓർമ്മിപ്പിക്കട്ടെ
ജ്ഞാനേഷ് കുമാർ രാജിവെക്കണം എന്ന് പറയുന്ന രാഹുൽ ഗാന്ധിയോട് നിങ്ങൾ ചോദിക്കേണ്ടത്
അദ്ദേഹം എപ്പോഴും ഒരു ചുവന്ന പുസ്തകം ഉയർത്തിപ്പിടിച്ച് പറയും – “ഭരണഘടന സംരക്ഷിക്കണം” എന്ന്.
എന്നാൽ ഒരു തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യാൻ ഭരണഘടനയിൽ വ്യക്തമായ നടപടിക്രമം (പാർലമെന്റിലെ ഇംപീച്ച്മെന്റ് പോലെ) ഉണ്ട്. അതിലൂടെ അല്ലാതെ രാജി ആവശ്യപ്പെടുന്നത് ഭരണഘടനാപരമായ നടപടിക്രമത്തിന് എതിരാണ് എന്നാണ് നിയമവിദഗ്ധർ പറയുന്നത്.`
ജ്ഞാനേഷ് കുമാറിനെ പുറത്താക്കാൻ മോദിജിക്കോ, അമിത് ഷാജിക്കോ, പ്രസിഡന്റിനു പോലും നേരിട്ട് സാധിക്കില്ല. അതിന് പാർലമെന്റിൽ വ്യക്തമായ നടപടിക്രമങ്ങൾ ഉണ്ട്. അത് ചെയ്യാതെ, വെറും ഭീഷണി ഉയർത്തി രാജിവെപ്പിക്കാൻ ശ്രമിക്കുന്നത് തന്നെ ഭരണഘടനയെ വെല്ലുവിളിക്കൽ അല്ലേ.
ഇതല്ലേ അമരം ചെയ്യുന്നവർ അവരെ പിന്തുണയ്ക്കുന്നവർ നേരിട്ട് നമ്മളോട് പറയുന്നത് – “ഭാരതത്തെ നേപ്പാളാക്കും, ബംഗ്ലാദേശ് ആക്കും” എന്ന്. ഇതാണ് അവരുടെ യഥാർത്ഥ ലക്ഷ്യം.
ഞാൻ മുൻപ് പല തവണ എഴുതിയതാണ്, വീണ്ടും എഴുതട്ടെ
നമുക്ക് ചുറ്റും ശത്രു രാജ്യങ്ങളാണ്. അയൽ രാജ്യങ്ങളിൽ പ്രശ്നം വരുമ്പോൾ അവർ ആരെ ആശ്രയിക്കുന്നു? നമ്മളെ. അവർ നമ്മുടെ നാട്ടിലേക്ക് അഭയം തേടി വരുന്നു.
അതിന്റെ ഫലമാണ് നമ്മൾ ഇന്ന് അനുഭവിക്കുന്നത്. അതാണ് ജ്ഞാനേഷ് കുമാറിന്റെ നേതൃത്വത്തിൽ ഇപ്പോൾ പുകച്ചു പുറത്തുചാടിക്കുന്നത്.
നമ്മുടെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടത് ഭാരതീയരാണ്. പാക്കിസ്ഥാനിൽ നിന്നും ശ്രീലങ്കയിൽ നിന്നും ബംഗ്ലാദേശിൽ നിന്നും കുടിയേറിയവരല്ല നമ്മുടെ ഭരണകർത്താക്കളെ തിരഞ്ഞെടുക്കേണ്ടത്.
കാരണം, നമുക്ക് പ്രശ്നങ്ങൾ വന്നാൽ ഓടിപ്പോകാൻ ശത്രു രാജ്യങ്ങൾ മാത്രമേയുള്ളൂ. അയൽ രാജ്യങ്ങളിലെ അവസ്ഥ പത്രങ്ങളിലും ടിവിയിലും യൂട്യൂബിലും നിങ്ങൾ കണ്ടില്ലേ?
ജയ് ഹിന്ദ്. ഭാരത് മാതാ കീ ജയ്.
എം ബാബു ജയപ്രകാശ്

