രാഷ്ട്രീയം വികാരമല്ല, കണക്കാണ്! UP യിൽ BJP ക്ക് 8, SP ക്ക് 2. കളി തീർന്നു.

Time Taken To Read 4 Minutes

Disclaimer: ഈ പോസ്റ്റിൽ പറയുന്ന കാര്യങ്ങൾ പൊതുസമൂഹത്തിൽ ലഭ്യമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകളും മാധ്യമ റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയുള്ള എന്റെ വ്യക്തിപരമായ രാഷ്ട്രീയ നിരീക്ഷണവും അഭിപ്രായവുമാണ്. രാജ്യസഭാ സീറ്റുകളുടെ കണക്ക് യു.പി നിയമസഭയുടെ ഔദ്യോഗിക കണക്കുപ്രകാരമാണ്. ആരെയും വ്യക്തിപരമായി അപകീർത്തിപ്പെടുത്താനോ തെറ്റിദ്ധരിപ്പിക്കാനോ ഉദ്ദേശമില്ല.

രാജ്യസഭയിൽ NDA 150 കടന്നു.
വോട്ട് ചോരി എന്ന് കരയുന്നവർ ആദ്യം ഈ കണക്ക് നോക്കൂ. ഇത് പഴയ ഇന്ത്യയല്ല, നരേന്ദ്ര ഭാരതമാണ്!

പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞ കണക്കാണ് മുമ്പ് അശ്വനി വൈഷ്‌ണവും പറഞ്ഞിട്ടുണ്ട്.

ബി.ജെ.പി അധികാരത്തിൽ വന്നത് 2014 ലാണ്. എന്നാൽ തമിഴ്നാട്ടിൽ 1967 മുതൽ 57 വർഷമായി, പശ്ചിമ ബംഗാളിൽ 49 വർഷമായി, സിക്കിമിൽ 42 വർഷമായി, ബിഹാറിൽ 36 വർഷമായി, ഗുജറാത്തിൽ 30 വർഷമായി, ഒഡീഷയിൽ 26 വർഷമായി, നാഗാലാൻഡിൽ 23 വർഷമായി, മഹാരാഷ്ട്രയിൽ 12 വർഷമായി കോൺഗ്രസിന് സ്വന്തമായി ഒരു മുഖ്യമന്ത്രിയെ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.

ആ സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തിയ അതേ പാർട്ടികൾ തന്നെയാണ് ഇപ്പോൾ കോൺഗ്രസിനൊപ്പം ഇന്ത്യ മുന്നണിയിൽ സഖ്യകക്ഷികളായി നിൽക്കുന്നത്. എന്നിട്ടും തോൽക്കുമ്പോഴെല്ലാം വോട്ട് ചോരി എന്ന് പറയുന്നു.

രാഹുലും പ്രിയങ്കയും ഇപ്പോൾ ചെയ്യേണ്ടത്, എന്തുകൊണ്ട് തങ്ങളുടെ മുത്തച്ഛനും അച്ഛമ്മയും നേതൃത്വം കൊടുത്ത കോൺഗ്രസ് ഉപ്പിട്ട കലം പോലെ അലിഞ്ഞു പോയി എന്ന് ആഴത്തിൽ ചിന്തിക്കുക എന്നതാണ്. അതിന് ഭാരതം എന്താണെന്ന് അറിയണം, അനുഭവം വേണം, ചരിത്രം പഠിക്കണം.

ഇന്ന് കൂടെയുള്ളത് പാർട്ടി വിട്ടുപോയി തിരിച്ചു വന്നവരാണ്. അന്ന് സോണിയാഗാന്ധിയുടെ നേതൃത്വം അംഗീകരിക്കില്ല എന്ന് പറഞ്ഞ് പോയവർ തന്നെയാണ് ഇന്ന് ചുറ്റും നിൽക്കുന്നത്.

“2029 ൽ BJP യെ പുറത്താക്കും!” എന്ന് കേൾക്കുമ്പോൾ  ഒരു പഴയ ചൊല്ലാണ് ഓർമ്മ വരുന്നത് – “ഉപ്പിട്ട കലം പോലെ അലിഞ്ഞലിഞ്ഞ് ഇല്ലാണ്ടാവുക”. കോൺഗ്രസ് അലിഞ്ഞലിഞ്ഞ് ഇപ്പോൾ പാർലമെന്റിൽ മെഴുകുതിരി വെച്ച് തപ്പേണ്ട അവസ്ഥയായി.

ഒരു സത്യം പറയട്ടെ? രാഷ്ട്രീയം വികാരമല്ല, കണക്കാണ്.

രാജ്യ സഭയിലേക്കു ഏറ്റവും ഒടുവിൽ നടന്ന തിരഞ്ഞെടുപ്പോടെ? യു.പിയിൽ 403 ൽ 396 MLA ആണുള്ളത്. ഒരു രാജ്യസഭാ സീറ്റിന് 37 വോട്ട് വേണം. NDA ക്ക് 294 വോട്ടുണ്ട്. അതുകൊണ്ട് BJP ക്ക് 7 സീറ്റ് ഉറപ്പായിരുന്നു, 8-ാം സീറ്റിന് 2 വോട്ടിന്റെ കുറവ്. പക്ഷെ എതിരാളികൾ മത്സരിക്കാത്തതിനാലും, സ്വതന്ത്രന്മാർ നൽകിയ പത്രികകൾ തള്ളിയതോടെ UP യിൽ BJP ക്ക് 8 സീറ്റ്, SP ക്ക് 2 സീറ്റ് എതിരില്ലാതെ ജയിച്ചു. ഉത്തരാഖണ്ഡിലെ ഒരു സീറ്റും BJP ജയിച്ചു. ആകെ NDA ക്ക് 10 സീറ്റ്. ഇതോടെ രാജ്യസഭയിൽ NDA 150 ന് മുകളിലായി.

ഈ തിരഞ്ഞെടുപ്പിലും കോൺഗ്രസ്സിന് പൂജ്യം തന്നെ! എന്നിട്ടും അണ്ണാൻ ആനയെ ചുമക്കും എന്നുപറഞ്ഞതുപോലേയാ കോൺഗ്രസ്സ് ബി ജെ പി യെ പുറത്താക്കുമെന്ന് പറയുന്നത്.

ഇത് കേൾക്കുമ്പോൾ ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നത് അശ്വനി വൈഷ്ണവ് ജിയുടെ ആ രസകരമായ ചോദ്യവും, സഭയിൽ നിന്ന് ആരവത്തോടെ ബെഞ്ചിന് മുട്ടി ഉയർന്ന ആ മറുപടിയുമാണ്.

“തമിഴ്നാട്ടിൽ എത്ര?”
“പൂജ്യം!”

“ബംഗാളിൽ എത്ര?”
“പൂജ്യം!”

“ബീഹാറിൽ എത്ര?”
“പൂജ്യം!”

പല ചോദ്യം, ഒരേ ഉത്തരം – പൂജ്യം, പൂജ്യം, പൂജ്യം!

ചിരിക്കാൻ വേണ്ടി പറഞ്ഞതല്ല, കോൺഗ്രസിന്റെ 57 വർഷത്തെ കണക്കാണ് ആ പൂജ്യം.

1967 മുതൽ തമിഴ്നാട്ടിൽ, 49 വർഷമായി ബംഗാളിൽ, 36 വർഷമായി ബീഹാറിൽ, അവർക്ക് സ്വന്തമായി ഒരു മുഖ്യമന്ത്രിയെ പോലും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.

ആ കണക്കിന്റെ മുഴക്കമാണ് ഇന്നും ചെവിയിൽ അലയടിക്കുന്നത്.

ഇതാണ് കണക്ക്. പക്ഷെ തെരുവിൽ 4 മുളംകമ്പ് നാട്ടി കയർ കെട്ടി സർക്കസ് കളിക്കുന്നവർ വിചാരിക്കും നാളെ ആകാശത്ത് നിന്ന് മറിമായം വീഴും എന്ന്.

തുടർച്ചയായി തോൽക്കുമ്പോൾ ഫ്രസ്ട്രേഷൻ വരും. അപ്പോൾ സ്വന്തം കളി നന്നാക്കുന്നതിന് പകരം അമ്പയറെ കുറ്റം പറയും. ആദ്യം EVM മോശം, പിന്നെ തിരഞ്ഞെടുപ്പ് കമ്മീഷൻ മോശം, ഇപ്പോൾ SIR ൽ തട്ടിപ്പ് എന്നാണ് പുതിയ ആരോപണം.

വിദ്ദ്യാഭ്യാസ സമ്പ്രദായം മോശമാണെന്നു സി ജെ പി യെക്കൊണ്ട് പറയിക്കും പി എം ശ്രി വേണ്ടെന്നു പറയും.

ഈ ആരോപണങ്ങൾ കോടതിയിൽ ചെന്നപ്പോൾ എന്ത് സംഭവിച്ചു എന്ന് എല്ലാവരും കണ്ടതാണ്.

ഇനി ഡെറാഡൂണിലെ ഉദ്യോഗസ്ഥയുടെ കഥ. തിരഞ്ഞെടുപ്പ് കമ്മീഷനിലെ IT വിഭാഗം മേധാവിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കഥയെ കുറിച്ചാണ് പറയുന്നത്. EC തന്നെ ഇത് ഔദ്യോഗിക മീറ്റിംഗ് ആണെന്ന് വിശദീകരിച്ചിട്ടുണ്ട്.

രാവിലെ വോട്ട് ചോരി, ഉച്ചയ്ക്ക് SIR തട്ടിപ്പ്, വൈകിട്ട് പുതിയ കഥ. ഇതൊക്കെ കേൾക്കുമ്പോൾ ഞാൻ രണ്ടു ദിവസം മുൻപ് ഫോർവേഡ് ചെയ്ത ട്രെയിൻ കോച്ചിന്റെ ആ  ഫോട്ടോ ആണ് ഓർമ്മ വരുന്നത്.

സർക്കാർ 2014 ന് ശേഷം 100% മാറ്റി വൃത്തിയുള്ള AC കോച്ച് ആക്കി. യാത്രക്കാർ തന്നെ ചിപ്സ് പാക്കറ്റും കുപ്പിയും ഇട്ട് വൃത്തികേടാക്കുന്നു. കുറ്റം പറയുന്നത് റെയിൽവേയെ.

ഇന്നലെ വായിച്ച മറ്റൊരു വാർത്ത
ഡൽഹിയിലെ സമരത്തിന്റെ പേരിൽ ഇന്ത്യയിൽ യുവാക്കളെ അടിച്ചമർത്തുന്നു എന്ന് പറഞ്ഞ് കൊളംബിയക്കാരിയായ യുഎൻ പ്രതിനിധി ജീന അൽമേഡ കൊണ്ടുവന്ന തട്ടിക്കൂട്ട് റിപ്പോർട്ടിനെ യുഎൻ ജനറൽ അസംബ്ലിയിൽ വെച്ച് ഇന്ത്യൻ പ്രതിനിധി അനൂപ് സ്വരൂപ് കീറിമുറിച്ചു;

പേരുവിവരമില്ലാത്തവരുടെ പരാതി വെച്ചുണ്ടാക്കിയ ടോയ്‌ലറ്റ് പേപ്പറിന്റെ വില പോലുമില്ലാത്ത ഈ കുപ്പക്കുഴി റിപ്പോർട്ട് വായിക്കാൻ നാണമില്ലേ എന്ന് ചോദിച്ചു അനൂപ് സ്വരൂപ്.

ഇന്ത്യ ഏകാധിപത്യ രാജ്യമാണെങ്കിൽ എങ്ങനെയാണ് യുവാക്കൾക്ക് ഡൽഹിയിൽ സമരം ചെയ്ത് കേന്ദ്രമന്ത്രിമാരുമായി ഒരേ മേശയ്ക്കിരുന്ന് ചർച്ച നടത്താൻ കഴിയുന്നതെന്നും ചോദിച്ചു അനൂപ് സ്വരൂപ്.

അഞ്ച് ദശലക്ഷം യുവാക്കൾ പങ്കെടുത്ത വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് ഉൾപ്പെടെ ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനയുടെ 19-ാം അനുച്ഛേദപ്രകാരം സംരക്ഷിക്കപ്പെടുന്നുണ്ടെന്നും തുറന്നടിച്ചു

ഇതോടെ ഇന്ത്യയെ പുറത്തുനിന്ന് നാണംകെടുത്താമെന്ന് കരുതിയ ടൂൾകിറ്റ് സംഘത്തിന് യുഎന്നിൽ വെച്ച് തന്നെ കനത്ത തിരിച്ചടി

ഇതിനിടയിൽ മറ്റൊന്നുകൂടി സംഭവിച്ചു, പക്ഷെ രാഹുൽ അറിഞ്ഞ മട്ടില്ല!

ട്രംപ് ഭാരതത്തിന് മേൽ ചുമത്തിയ അധിക തീരുവ കുറച്ചു എന്ന വലിയ വാർത്ത വന്നു. പക്ഷെ രാഹുലും സംഘവും, അവർക്ക് മണിയടിക്കുന്ന മാധ്യമങ്ങളും അറിഞ്ഞ മട്ടില്ല!

രാഹുലിന് ഇപ്പോൾ അങ്കവുമില്ല, ചുങ്കവുമില്ല എന്ന മട്ടാണ്. തനിക്ക് പ്രധാനമന്ത്രി കസേര കിട്ടണം, അത്രയേ ഉള്ളൂ ചിന്ത. പക്ഷെ അതൊട്ട് നടക്കുന്നുമില്ല.

SIR എന്ന വെളിച്ചം വന്നപ്പോൾ വോട്ടർ പട്ടിക ശുദ്ധമാകും എന്ന് പറഞ്ഞപ്പോൾ, വർഷങ്ങളായി ഇരുട്ടിൽ ജീവിച്ചവർക്ക് വെളിച്ചത്തെ പേടിയായി. (കൂറകൾക്കു വെളിച്ചത്തെപേടിയാ എന്നാണു ഉദ്ദേശിച്ചത്)

ഇതാണ് ഫ്രസ്ട്രേഷന്റെ അവസാന സ്റ്റേജ് – “നേപ്പാളിൽ നടന്ന പോലെ, ശ്രീലങ്കയിൽ നടന്ന പോലെ ഇവിടെയും നടക്കുമോ?” എന്ന് ചിന്തിക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു ക്ലിപ്പിൽ അത്തരത്തിൽ പറഞ്ഞതായി കേട്ടു, പാർട്ടി തന്നെ അത് തള്ളിപ്പറഞ്ഞിട്ടുണ്ട്.

നേഹ മറന്നാലും കോൺഗ്രസ്സുകാർ മറക്കരുത്. ഇത് നേപ്പാളല്ല, ശ്രീലങ്കയല്ല. ഇത് 140 കോടി ജനമുള്ള നരേന്ദ്ര ഭാരതമാണ്.

അതുകൊണ്ട്, ഇനിയെങ്കിലും മനസ്സിലാക്കുക – ഇത് നിങ്ങൾ കണ്ട പഴയ ഇന്ത്യയല്ല, ഇത് നരേന്ദ്ര ഭാരതമാണ്!

എം ബാബു ജയപ്രകാശ്

നാളെ മുതൽ രാമേശ്വര കഥയുടെ തുടർച്ച പുതിയ തിരങ്കാ വാർത്തയുടെ വിശദാംശം അറിയുന്നത് വരേ രാഷ്ട്രീയത്തിന് അൽപ്പം വിട…..

Leave a Comment