Time Taken To Read 5 Minutes
രാമേശ്വരവുമായി ബന്ധപ്പെട്ട് രണ്ട് ആർട്ടിക്കിൾ എഴുതുമ്പോൾ തുടരും എന്ന് പറഞ്ഞാണ് അവസാനിപ്പിച്ചത്.
ചിലർ ചോദിക്കുന്നു ബാക്കി ഭാഗം രണ്ടു ദിവസമായിട്ടും കാണുന്നില്ലല്ലോ എന്ന്?
അവരോടായി പറയട്ടെ, ആനുകാലിക രാഷ്ട്രീയവും പറയേണ്ട അവസ്ഥയിലാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത്. പകരം ഇതൊന്നും നമ്മളെ ബാധിക്കുന്ന പ്രശ്നമല്ല എന്ന ധാരണയിലാ പലരും.
ശരിയാണ് ഒന്നും ബാധിക്കില്ല ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭരണമുള്ളേടത്തോളം കാലം.
നിങ്ങൾ കാണുന്നില്ലേ “ഡൽഹിയിലെ തെരുവുകളിൽ ‘ബംഗ്ലാദേശ്, ശ്രീലങ്ക പോലെ ഇവിടെയും ആവർത്തിക്കും’ എന്ന രീതിയിൽ ചിലർ നടത്തുന്ന പ്രസ്താവനകൾ…”
ആരാണ് പറയുന്നത്?
“ചില സാമൂഹിക പ്രവർത്തകർ” ഒപ്പം?
ഇതൊക്കെ യൂട്യൂബിലും ഫേസ്ബുക്കിലും പത്രങ്ങളിലും വെളിപ്പെടുത്തുന്നതും കേട്ടിട്ട് എനിക്ക് രാമേശ്വരം കഥയിലേക്ക് പോകാൻ പറ്റുന്നില്ല.
രാജ്യമുണ്ടെങ്കിലേ രാമേശ്വരം കഥയ്ക്ക് പ്രസക്തിയുള്ളൂ.
പറഞ്ഞുവരുന്നത് നമ്മളൊക്കെ ഓരോ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പറയാറുണ്ട് മരിച്ചവരുടെ വോട്ട് ചെയ്യാറുണ്ടെന്ന്.
ഇതുമായി ബന്ധപ്പെട്ടു ഒരു നാടൻ തമാശയും കേട്ടിട്ടുണ്ട്
വോട്ടു ചെയ്തു തിരിച്ചുവരുന്ന. തെക്കേലെ നാരായണിയോട് കല്ല്യാണി പറഞ്ഞു “അല്ലടീ, നിന്റെ പുയ്യൻ (ഭർത്താവ്) കണാരൻ വോട്ട് ചെയ്തിട്ട് പോയീന്നു,! എന്റെ ചാത്തുവേട്ടനും കൂടെ വന്നിരുന്ന് പോലും”
അവർ രണ്ടു പേരും കൂടി പരസ്പരം പറഞ്ഞു “ഓരോ കൊല്ലവും വാർഡ് മെമ്പർ പറയും അവർ വരാറുണ്ട് വോട്ട് ചെയ്യും എന്നൊക്കെ, പക്ഷെ അവർ വീട്ടിൽ വരാറില്ല”
ഇത് കേട്ട് രണ്ടു പേരും അവർ ജീവിച്ചിരിക്കുമ്പോൾ സ്ഥിരം പോകാറുള്ള കള്ളുഷാപ്പിൽ പോയി കേളുവേട്ടനോട് ചോദിച്ചു
“കേളുവേട്ടാ, കണാരേട്ടനും ചാത്തുവേട്ടനും വന്നിരുന്നോ ഇവിടെ?”
അത് കേട്ട് കേളുവേട്ടൻ “,! അതെന്താ നാരായണീ ഞ്ഞി അങ്ങനെചോദിക്കുന്നെ? അവരെങ്ങനെ വരും, അവർ മരിച്ചിട്ട് എത്ര കൊല്ലമായി”!
അന്നേരം നാരാണിയേട്ടത്തി പറഞ്ഞത് “മെമ്പർ പറഞ്ഞത് രണ്ടാളും വീട്ടിൽ വരാതെ നേരെ വോട്ട് ചെയ്തിട്ട് പോയീന്ന്
… പറഞ്ഞു വരുന്നത്? തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് ലോകത്തെവിടെയും ഗുരുതരമായ കുറ്റമായാണ് കണക്കാക്കുന്നത്. നിയമപരമായി അതിന് കടുത്ത ശിക്ഷയും നൽകണം..
വസ്തുതകൾ മറന്ന്, ഭീതിപരത്തുന്ന നുണകൾ പ്രചരിപ്പിച്ച് മറ്റ് മതസ്ഥരിൽ അങ്കലാപ്പുണ്ടാക്കി, കാര്യങ്ങൾ അവർക്ക് അനുകൂലമാക്കാനുള്ള പരിശ്രമമാണ് ഇത്.
ഒരു പരിധിവരെ എൻ.ഡി.എ സർക്കാർ ഇതിനെ അതിജീവിച്ചിട്ടുണ്ട്. അതാണ് നമ്മൾ ഇതുവരെ കണ്ടത്.
ഇപ്പോൾ ഈ SIR ഉം ആയി വന്നിരിക്കുകയാണ്. നാളെ ഇതിൽ പരാജയപ്പെടുമ്പോൾ മറ്റെന്തെങ്കിലും കാരണം ഉണ്ടാക്കി വരും ഇവർ.
തിരഞ്ഞെടുപ്പിൽ ഇതുവരെ ഇവർക്ക് അനുകൂലമായ ഘടകങ്ങളെല്ലാം കണ്ടെത്തി ഒഴിവാക്കിക്കൊണ്ടിരിക്കുകയാണല്ലോ.?
എന്നാൽ ഇവരുടെ എല്ലാ കുൽസിത ശ്രമങ്ങളും പരാജയപ്പെട്ടുകൊണ്ടിരിക്കുമ്പോൾ ചില വിഭാഗങ്ങൾ പരസ്യമായി തന്നെ ഭരണകൂടത്തെ അട്ടിമറിക്കും എന്ന രീതിയിൽ പ്രസ്താവന നടത്തുന്നത് കാണുന്നു. ഇത്തരം പ്രസ്താവനകൾ മറ്റ് രാജ്യങ്ങളിലായിരുന്നെങ്കിൽ ഉടൻ തന്നെ നിയമ നടപടികൾ ഉണ്ടാകുമായിരുന്നു.
പറഞ്ഞു വരുന്നത് ഇത് തിരിച്ചറിഞ്ഞു
ഇന്ത്യയിലെ ഇന്നത്തെ ഭരണകൂടം തിരഞ്ഞെടുപ്പ് കമ്മീഷ്ണർമാരുടെ നേതൃത്വത്തിൽ ഇത്തരത്തിലുള്ള അനധികൃത വോട്ടർമാരെ? മരണപ്പെട്ടവരുടെ , ഒന്നിലധികം കേന്ദ്രങ്ങളിൽ വോട്ടുള്ളവരെ കണ്ടെത്തി പുറത്താക്കിക്കൊണ്ടിരിക്കുകയാണ്.
ചരിത്രം പരിശോധിച്ചാൽ, കേരളത്തിൽ ആദ്യമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ഇ.എം.എസിന്റെ സർക്കാരിനെ രാഷ്ട്രീയ കാരണങ്ങളാൽ പിരിച്ചുവിട്ടത് വലിയ വിവാദമായിരുന്നു. അന്ന് ജനസംഘവും ഹിന്ദു മഹാസഭയും അതിനെ എതിർത്തിരുന്നു.
തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ രാഷ്ട്രീയ കാരണങ്ങളാൽ പിരിച്ചുവിടരുത് എന്നതാണ് ബി.ജെ.പിയുടെ നിലപാടായി പറയപ്പെടുന്നത്. തമിഴ്നാട്ടിലും ബംഗാളിലും പ്രതിപക്ഷ സർക്കാരുകൾ കേന്ദ്രത്തെ ശക്തമായി എതിർക്കുന്നുണ്ടെങ്കിലും കേന്ദ്രം അവരെ പിരിച്ചുവിട്ടിട്ടില്ല എന്നത് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കോൺഗ്രസ് ഭരണകാലത്ത് 73 സംസ്ഥാന സർക്കാരുകളെ പിരിച്ചുവിട്ടതായി റിപ്പോർട്ടുകൾ പറയുന്നു. അത്തരമൊരു ചരിത്രമുള്ളവരാണ് ഇന്ന് കേന്ദ്ര സർക്കാരിനെതിരെ തെരുവിൽ സമരം ചെയ്യുന്നത് എന്നാണ് വിമർശനം.
ഇത്തരം പ്രസ്താവനകൾക്കെതിരെ നടപടി എടുക്കാത്തത് ജനാധിപത്യത്തിലുള്ള വിശ്വാസം കൊണ്ടാണെന്നാണ് സർക്കാർ അനുകൂലികൾ പറയുന്നത്. അധികാരം നൽകിയത് ജനങ്ങളാണ്, മാറ്റേണ്ടതും ജനങ്ങൾ തന്നെ എന്ന നിലപാട്.
എങ്കിലും രാജ്യത്തിന് നഷ്ടമുണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കെതിരെ നിയമപരമായ നടപടി വേണമെന്നാണ് ഒരു വിഭാഗം ജനങ്ങൾ ആവശ്യപ്പെടുന്നത്.
ജനാധിപത്യം, ഭരണഘടന എന്നൊക്കെ പറഞ്ഞ് അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നത് ശരിയല്ലെന്നും നിയമം എല്ലാവർക്കും ബാധകമാണെന്നുമുള്ള പൊതുവികാരം ശക്തമാണ്.
അനധികൃതമായി വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർത്തത് പരിശോധിക്കുമ്പോൾ, കുറച്ച് വർഷം പിറകോട്ട് പോയാൽ ഒരു വിദേശ പൗരത്വമുള്ള സ്ത്രീയുടെ പേര് ലിസ്റ്റിൽ ഉൾപ്പെട്ടതിനെക്കുറിച്ചുള്ള പരാതി ഇപ്പോഴും ഉയരുന്നുണ്ട്.
അത് അവിടെ നിൽക്കട്ടെ. നമുക്ക് മറ്റൊരു സംഭവം നോക്കാം.
മുഹമ്മദ് ഖമറുദ്ദീന്റെ കേസ് പലപ്പോഴും ഉദാഹരണമായി പറയാറുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, പാകിസ്ഥാൻ പൗരനായിരുന്ന ഖമറുദ്ദീൻ ഇസ്ലാമാബാദിൽ നിന്ന് ധാക്ക വഴി അസമിൽ എത്തി ഇന്ത്യൻ രേഖകൾ സംഘടിപ്പിച്ചു എന്നാണ് ആരോപണം. 1996 ൽ അസമിലെ ജമുനാമുഖ് മണ്ഡലത്തിൽ നിന്ന് അദ്ദേഹം മത്സരിച്ചതായും രേഖകൾ പറയുന്നു.
അന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ. ശേഷനായിരുന്നു. അദ്ദേഹത്തിന്റെ കാലത്തെ പ്രവർത്തനങ്ങൾ ഇന്നും ചർച്ച ചെയ്യപ്പെടുന്നു.
പി.വി. നരസിംഹറാവു സർക്കാരാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ രണ്ട് കമ്മീഷണർമാരെ കൂടി നിയമിച്ച് മൂന്നംഗ സംവിധാനം കൊണ്ടുവന്നത്.
ഈ തീരുമാനത്തെ അന്ന് കോടതിയിൽ ചോദ്യം ചെയ്യുകയും 1995 ജൂലൈ 14 ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് 5 – 0 ന് ഹർജി തള്ളി മൂന്നംഗ സംവിധാനം ശരിവെക്കുകയും ചെയ്തു.
ഈ വിധിയിലെ ഭൂരിപക്ഷാടിസ്ഥാനത്തിലുള്ള തീരുമാനം എന്ന തത്വമാണ് ഇന്നത്തെ SIR വിഷയത്തിലും കമ്മീഷൻ ആശ്രയിക്കുന്നത്.
2008ൽ ഗുവാഹത്തി ഹൈക്കോടതിയിൽ ‘സൈറ ബീഗം vs അസം സർക്കാർ’ കേസിൽ ജസ്റ്റിസ് ബി.കെ. ശർമ്മ നടത്തിയ നിരീക്ഷണം – “ബംഗ്ലാദേശി പൗരന്മാർ അസമിൽ കിംഗ് മേക്കർമാരായി മാറുന്നു” എന്നത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
SIRനെ എതിർക്കുന്നവർക്ക് ഇന്ത്യൻ വോട്ടർമാരുടെ പിന്തുണ നഷ്ടപ്പെട്ടു എന്നും അതുകൊണ്ടാണ് അനധികൃത വോട്ടുകൾ സംരക്ഷിക്കാൻ ശ്രമിക്കുന്നത് എന്നുമാണ് ഒരു വാദം.
വോട്ടർ പട്ടിക ശുദ്ധീകരണത്തെ എതിർക്കുന്നത് വെറും രാഷ്ട്രീയമല്ല എന്നും കഴിഞ്ഞ പതിറ്റാണ്ടുകളായി പല സംസ്ഥാനങ്ങളിലും കോൺഗ്രസിന് സർക്കാർ ഉണ്ടാക്കാൻ കഴിയാത്ത സാഹചര്യവുമായി ഇതിനെ ബന്ധിപ്പിക്കുന്നവരുമുണ്ട്.
ഈ സാഹചര്യത്തിൽ ജനങ്ങളുടെ ജനാധിപത്യത്തിലുള്ള വിശ്വാസവും ഭരണഘടനാ സ്ഥാപനങ്ങളിലുള്ള വിശ്വാസവും സംരക്ഷിക്കേണ്ടതുണ്ട്.
നിങ്ങളുടെ സ്വന്തം വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ അന്വേഷിച്ചു നോക്കൂ – യഥാർത്ഥത്തിൽ ആരുടെയെങ്കിലും പേര് ശരിയായ രേഖകൾ ഉണ്ടായിട്ടും വോട്ടർ പട്ടികയിൽ നിന്ന് വെട്ടിയിട്ടുണ്ടോ എന്ന്.
യഥാർത്ഥ ഇന്ത്യൻ പൗരന്മാരുടെ വോട്ടവകാശം സംരക്ഷിക്കാനും അനധികൃത നുഴഞ്ഞുകയറ്റം തടയാനും വോട്ടർ പട്ടികയുടെ ശുദ്ധീകരണം (SIR) അനിവാര്യമാണെന്നാണ് ഈ ലേഖനം ഉന്നയിക്കുന്ന അഭിപ്രായം.
ഈ വിഷയത്തിൽ കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി വി.ഡി സതീശനും പറഞ്ഞത് ശ്രദ്ധിക്കുക:
രമേശ് ചെന്നിത്തല പറഞ്ഞു – കേരളത്തിലെ SIR “alright” ആയിരുന്നു. കാരണം ഞങ്ങൾ താഴെത്തട്ട് വരെ വളരെ vigilant ആയിരുന്നു. മഹാരാഷ്ട്രയിലാണ് fraud നടന്നത്. അവിടെ 5 മാസം കൊണ്ട് 39 ലക്ഷം വോട്ട് ചേർത്തു.
വി.ഡി സതീശൻ പറഞ്ഞു – കേരളത്തിൽ SIR മൂലം ഒരാളുടെ പോലും വോട്ട് നഷ്ടപ്പെട്ടിട്ടില്ല. നീക്കം ചെയ്ത 24 ലക്ഷം വോട്ടുകൾ മരിച്ചവരുടെയും സ്ഥലം മാറിയവരുടെയും ഡ്യൂപ്ലിക്കേറ്റ് ആയിരുന്നു. ഞങ്ങൾ ഓരോ ബൂത്തിലും പരിശോധിച്ചു. ആർക്കും പരാതി ഇല്ല.
ഒരു അവസാന ചോദ്യം: Abhijith Dipke എന്ന CJP നേതാവും രാഹുൽ ഗാന്ധിയും രാജ്യമെമ്പാടും SIR വോട്ട് പറയുന്നത് SIR മൂലം കോടിക്കണക്കിന് വോട്ടുകൾ വെട്ടി എന്നാണ്. എന്നാൽ അതേ SIR നെ കുറിച്ച് കേരളത്തിലെ അദ്ദേഹത്തിന്റെ സഖ്യകക്ഷികൾ തന്നെ പറയുന്നത് എന്താണ്?
രാജ്യത്ത് ഒരേ SIR, കേരളത്തിൽ നല്ലത്, മഹാരാഷ്ട്രയിൽ മോശം – എങ്ങനെ? സത്യം എന്തെന്നാൽ കേരളത്തിൽ എല്ലാ ബൂത്തിലും UDF-BJP പ്രവർത്തകർ ഉണ്ടായിരുന്നു, കള്ളവോട്ട് കടക്കാൻ അനുവദിച്ചില്ല. അതാണ് SIR ന്റെ വിജയം. അതുകൊണ്ടാണ് SIR വേണം എന്ന് ഞങ്ങൾ പറയുന്നത്.
ഇതിപ്പോൾ സ്വന്തം മുറ്റത്തെ കാര്യം മറന്ന്, അങ്ങ് ജബൽപ്പൂരിൽ ഇല്ലാത്ത കേട്ടുകേൾവിയെക്കുറിച്ച് കുലംകുഷമായ ചർച്ചയും സമരവും ധർണയും. എന്നുപറഞ്ഞതുപോലെയാ കാര്യങ്ങൾ!
അപ്പോൾ ചോദ്യം – മോഷണമാണെന്ന് പറയുമ്പോൾ, കേരളത്തിലെ നിങ്ങളുടെ മന്ത്രിമാർ SIR നല്ലതായിരുന്നു എന്ന് പറയുന്നത് എന്തുകൊണ്ട്?
ഒരു കഥയോടെ അവസാനിപ്പിക്കാം:
മഥുരയെ നിരന്തരം ആക്രമിച്ച ജരാസന്ധനെ എല്ലാ തവണയും തോൽപ്പിച്ചിട്ടും ശ്രീകൃഷ്ണൻ വെറുതെ വിടുന്നത് കണ്ട് ബലരാമന് സംശയമായി.
ബലരാമൻ ചോദിച്ചു – “എന്തിനാണ് ഓരോ തവണയും ഇവനെ ജീവനോടെ വിടുന്നത്? ഒറ്റയടിക്ക് കൊന്നു കളഞ്ഞാൽ പോരേ?”
അതിന് കൃഷ്ണൻ പറഞ്ഞു – “അണ്ണാ, നമുക്ക് ഒട്ടേറെ ശത്രുക്കൾ ഉണ്ട്. അവരെ ഓരോരുത്തരെയായി തേടി ചെന്ന് ഇല്ലാതാക്കുക പ്രയാസമാണ്.
ഞാൻ ജരാസന്ധനെ വെറുതെ വിടുമ്പോൾ എന്താണ് സംഭവിക്കുന്നത്? അവൻ പോയി ഒളിച്ചിരിക്കുന്ന നമ്മുടെ എല്ലാ ശത്രുക്കളെയും കൂട്ടി വീണ്ടും യുദ്ധത്തിന് വരും.
ഓരോ തവണയും അവന്റെ കൂടെയുള്ളവരെ നാം വധിക്കും. ഇങ്ങനെ 17 തവണ അവൻ വരുമ്പോൾ ഭാരതത്തിലെ എല്ലാ ദുഷ്ടശക്തികളും ഒരിടത്ത് വന്ന് നശിക്കും. ജോലി എളുപ്പമായി.”
ഇതുതന്നെയാണ് ഇന്ന് അമിത് ഷാജിയും മോദിജിയും ചെയ്യുന്നത്.
രാഹുൽ ഗാന്ധിയെയും, CJP യിലെ അഭിജിത്തിനെയും പോലുള്ളവരെ ഒറ്റയടിക്ക് തീർക്കാൻ അവർക്ക് കഴിയും. പക്ഷെ അവർ വെറുതെ വിടുന്നു. എന്തിന്?
അവർ പോയി രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള – മരിച്ചവരുടെ പേരിലുള്ള, ഡ്യൂപ്ലിക്കേറ്റ് ആയ, ബംഗ്ലാദേശികളുടെ പേരിലുള്ള കള്ളവോട്ടുകൾ മുഴുവൻ ഒരിടത്ത് കൊണ്ടുവന്ന് കൂട്ടും.
അപ്പോൾ ഒരു SIR കൊണ്ട് എല്ലാ കള്ളവോട്ടുകളെയും ഒന്നിച്ച് വെട്ടാൻ പറ്റും.
ജരാസന്ധന്റെ സൈന്യത്തെ പോലെ, കള്ളവോട്ടിന്റെ സൈന്യവും ഒരുമിച്ച് നശിക്കും. അതാണ് SIR ന്റെ തന്ത്രം.
First they came with… എന്ന കള്ളക്കഥകളുടെ ലിസ്റ്റ് നോക്കൂ:
Article 370 Amendment വന്നപ്പോൾ പറഞ്ഞു – ലോകത്തിലെ മുസ്ലിം രാജ്യങ്ങൾ എല്ലാം ഇന്ത്യക്ക് എതിരാകും, ഗൾഫിലെ ഭാരതീയരെ തിരിച്ചയക്കും.
എന്തായി? ഒരു ഗൾഫ് രാജ്യം പോലും എതിർത്തില്ല. പകരം UAE സൗദി അടക്കം മോദിജിക്ക് ഏറ്റവും വലിയ സിവിലിയൻ ബഹുമതി കൊടുത്തു. ഗൾഫിലെ ഭാരതീയർ സുരക്ഷിതരായി തന്നെ ഇരിക്കുന്നു.
FCRA Amendment വന്നപ്പോൾ പറഞ്ഞു – NGO കൾ അടച്ചു പൂട്ടും, ക്രിസ്ത്യൻ മിഷനറിമാരെ ആക്രമിക്കും.
എന്തായി? കള്ളപ്പണം വെളുപ്പിച്ച, മതപരിവർത്തനത്തിന് വിദേശ പണം ഉപയോഗിച്ച NGO കൾ മാത്രം അടച്ചു. സേവനം ചെയ്യുന്ന യഥാർത്ഥ NGO കൾ ഇന്നും പ്രവർത്തിക്കുന്നു.
CAA വന്നപ്പോൾ പറഞ്ഞു – മുസ്ലിംകളുടെ പൗരത്വം പോകും
NRC വന്നപ്പോൾ പറഞ്ഞു – എല്ലാവരെയും Detention camp-ൽ ഇടും
Farmers Strike വന്നപ്പോൾ പറഞ്ഞു – കർഷകർ നശിക്കും
UCC (Common Civil Code) വന്നപ്പോൾ പറഞ്ഞു – ശരീഅത്ത് ഇല്ലാതാകും
E20 Petrol വന്നപ്പോൾ പറഞ്ഞു – എഞ്ചിൻ പൊട്ടും
Gen-Z Protest വന്നപ്പോൾ പറഞ്ഞു – ഇന്ത്യ ബംഗ്ലാദേശ് ആകും
ഇപ്പോൾ SIR വന്നപ്പോൾ പറയുന്നു – വോട്ട് പോകും
ഒരു പ്രവചനം പോലും ശരിയായില്ല.
CAA കൊണ്ട് ഒരു ഇന്ത്യൻ മുസ്ലിമിന്റെ പൗരത്വവും പോയില്ല, പീഡിപ്പിക്കപ്പെട്ട ഹിന്ദുവിന് അഭയമായി.
370 പോയതോടെ കാശ്മീരിൽ ത്രിവർണ പതാക പാറി, കല്ലേറ് നിന്നു, വിനോദസഞ്ചാരം 10 ഇരട്ടിയായി.
E20 കൊണ്ട് എഞ്ചിൻ പൊട്ടിയില്ല, എണ്ണ ഇറക്കുമതി കുറഞ്ഞു, കർഷന് വരുമാനം കൂടി.
അതുപോലെ SIR കൊണ്ടും ഒരു യഥാർത്ഥ വോട്ടറുടെ വോട്ട് പോകില്ല. പോകുന്നത് – മരിച്ചവരുടെ, ഡ്യൂപ്ലിക്കേറ്റ് ആയ, നുഴഞ്ഞുകയറ്റ ബംഗ്ലാദേശിയുടെ കള്ളവോട്ട് മാത്രം.
ഭയപ്പെടുത്തൽ അവരുടെ രാഷ്ട്രീയം, ഭാരതം കെട്ടിപ്പടുക്കൽ നമ്മുടെ രാഷ്ട്രീയം.
“Disclaimer: ഇത് എന്റെ വ്യക്തിപരമായ നിരീക്ഷണമാണ്. ഇതിൽ പറയുന്ന സംഭവങ്ങൾ പൊതുസമൂഹത്തിൽ ലഭ്യമായ വാർത്തകളുടെയും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലുള്ള വിലയിരുത്തലാണ്. ഏതെങ്കിലും വ്യക്തിയെയോ സമുദായത്തെയോ അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ തിരുത്തൽ ആവശ്യമെങ്കിൽ സ്വാഗതം ചെയ്യുന്നു.”
Just Click The Link
https://chuvannakatukanittamayyazhi.com
എം ബാബു ജയപ്രകാശ്
