Time Taken To Read 4 Minutes
ഈയിടെയായി ഒരു കോമഡി സ്ഥിരമായി കേൾക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അതേറ്റുപിടിച്ച് കെ.സി വേണുഗോപാലും ഒരു സംശയവും ഇല്ലാതെ ആവർത്തിച്ചു പറയുന്നു – “2029 ൽ ബിജെപിയെ പുറത്താക്കും!”
2014 മുതൽ കേൾക്കുന്ന ഡയലോഗാണ്. കോൺഗ്രസും അവരുടെ സഖ്യവും പണ്ടാരോ പറഞ്ഞതുപോലെ “ഉപ്പിട്ട കലം പോലെ” അലിഞ്ഞില്ലാതായിട്ടും ഈ പ്രസ്താവനയ്ക്ക് ഒരു കുറവുമില്ല. ഓരോ തെരഞ്ഞെടുപ്പിലും ജനങ്ങൾ വ്യക്തമായ മറുപടി കൊടുത്തിട്ടും ഇവർ ഇതേ പല്ലവി തന്നെ പാടും.
ഇതിനിടയിൽ കഴിഞ്ഞ ദിവസം ഇലോൺ മസ്ക് ഇന്ത്യയുടെ നയങ്ങളെ വിമർശിച്ച് രംഗത്ത് വരുന്നത്. “അംബാനി ക്കുവേണ്ടി മോദി സ്റ്റാർലിങ്കിനു തടയിടുന്നു, ഇന്ത്യ ഒളിഗാർക്ക് ആണ്” എന്നൊക്കെ.
ഇപ്പോഴാണ് അതിന്റെ പൊരുൾ മനസ്സിലാകുന്നത്.
അമേരിക്കൻ സെനറ്റർ ബെർണി സാൻഡേഴ്സ് തന്നെ ആരോപിക്കുന്നു – Elon Musk 2024 തിരഞ്ഞെടുപ്പിൽ $288 Million മുടക്കി എന്ന്. (Source: FEC Filing, The Guardian Report)”
അത്തരമൊരാൾ ഇന്ത്യയുടെ ഡാറ്റാ സുരക്ഷയെ കുറിച്ച് പറയുമ്പോൾ നാം ജാഗ്രത പാലിക്കണം. ആകാശത്തെ നെറ്റ്വർക്ക് മുഴുവൻ ഒരു വിദേശ കമ്പനിയുടെ നിയന്ത്രണത്തിൽ പോയാൽ അത് നമ്മുടെ ദേശീയ സുരക്ഷയെ ബാധിക്കും എന്ന ആശങ്ക സ്വാഭാവികമാണ്.
അപ്പോൾ ഇവിടെ ചിലരുടെ വ്യാമോഹം അതായത്
“സ്റ്റാർലിങ്ക് പോലുള്ള വിദേശ ടെക്നോളജി വഴി നമ്മുടെ ഡാറ്റയുടെ നിയന്ത്രണം പുറത്തേക്ക് പോയാൽ, അത് 2029 തിരഞ്ഞെടുപ്പിനെ പോലും സ്വാധീനിക്കാൻ ഉപയോഗിക്കാം എന്ന വ്യാമോഹം ഭാരതത്തിൽ ആർക്കെങ്കിലും ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു”
അതിനു മുൻപ് ഇതുകൂടി മനസ്സിൽ ഓർത്തോ നമ്മുടെ പുരാണങ്ങളിൽ നിന്നും അടിച്ചു മാറ്റിയതാണെടോ നിങ്ങളുടെ സ്റ്റാർ ലിങ്കും.. ? ന്യൂറോ ലിങ്കും
പറഞ്ഞു വരുന്നത് ഭാരതീയ പുരാണങ്ങളിൽ പറഞ്ഞതിനപ്പുറം ഒരു ആധുനിക ശാസ്ത്രവും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നാവർത്തിച്ചു പറയട്ടെ.
അതായത് നമ്മൾ പരസ്പരം ആശയവിനിമയം നടത്തുന്ന ഡാറ്റയുടെ നിയന്ത്രണം പുറത്തേക്ക് പോയാൽ, ആകാശത്തെ നെറ്റ്വർക്ക് മുഴുവൻ ഒരു വിദേശ കമ്പനിയുടെ കയ്യിലായാൽ, പിന്നെ എന്തും ചെയ്യാം എന്ന ചിന്ത. നിങ്ങളൊക്കെ മനസ്സിൽ കണ്ടു ലഡു പൊട്ടിക്കുമ്പോൾ മോഡി മാനത്തു കണ്ടു പൂത്തിരികത്തിക്കും.
പക്ഷെ മക്കളെ ഓർത്തുകളിച്ചോളൂ ഇത് ഭാരതമാണ്! നരേന്ദ്ര ഭാരതം.
ഇത് അമേരിക്കയല്ല, നിങ്ങൾ വിചാരിക്കുന്ന പോലെ വിൽക്കാൻ വെച്ചിരിക്കുന്ന ഒരു ജനാധിപത്യമല്ല. ഇത് 140 കോടി ജനങ്ങൾ ഉള്ള ഭാരതമാണ്.
ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഭാരതത്തിന്റെ ആകാശത്ത് വേണമെങ്കിൽ വരാം, പക്ഷെ ഭാരതത്തിന്റെ നിയമം അനുസരിച്ച് മാത്രം.
ഡാറ്റ ഇവിടെ ഇരിക്കണം, ഗേറ്റ്വേ ഇവിടെ വേണം, സുരക്ഷാ ക്ലിയറൻസ് ഇവിടെ നിന്ന് കിട്ടണം. ഈ രാജ്യത്തിന്റെ സുരക്ഷ ഒരു ബില്യണറുടെ കയ്യിലെ സ്വിച്ചിൽ കൊടുത്തുവെക്കാൻ ഇവിടെ ആരും തയ്യാറല്ല.
2029 ൽ ആര് ജയിക്കും എന്ന് തീരുമാനിക്കുന്നത് X ഓ? ട്വീറ്റോ,? സ്റ്റാർലിങ്കിന്റെ സാറ്റ്ലൈറ്റോ അല്ല. തീരുമാനിക്കുന്നത് ഭാരതത്തിലെ ജനങ്ങളാണ്.
ഇത്രയും കാലം ഉപ്പിട്ട കലം പോലെ അലിഞ്ഞിട്ടും പാഠം പഠിക്കാത്തവർ, ഇനിയെങ്കിലും മനസ്സിലാക്കുക – ഇത് നരേന്ദ്ര ഭാരതമാണെന്ന്
ഇന്ത്യയുടെ ആകാശം ആരുടെയും ഔദാര്യമല്ല – സ്റ്റാർലിങ്കിന്റെ സി ഓ ആയാലും, ട്രാമ്പായാലും. ഇനി ഇവരുടെ പാവകൾ ആരെങ്കിലും ഭാരതത്തിൽ ഉണ്ടെങ്കിൽ അവരോടുകൂടി പറയട്ടെ നിങ്ങളൊക്ക ഇനിയും മോദിയെ പഠിക്കേണ്ടിയിരിക്കുന്നു.
നിങ്ങളൊക്കെ കരുതുന്നത് പോലെ ഇത് നേപ്പാളും, ശ്രീലങ്കയും, ബംഗ്ലാദേശും അല്ല. ഇത് ഭാരതമാണ്, നരേന്ദ്ര ഭാരതം.
ഇലോൺ മസ്ക് എന്ന ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരൻ X ൽ ഇരുന്ന് ട്വീറ്റ് ചെയ്യുന്നു – “ഞാൻ 165 രാജ്യങ്ങളിൽ ലൈസൻസ് വാങ്ങി, ഇന്ത്യയിലെ എല്ലാ നിയമവും പാലിച്ചു, പിന്നെ എന്തുകൊണ്ട് എനിക്ക് ഇവിടെ അനുമതി തരുന്നില്ല? ഇന്ത്യയിലെ യഥാർത്ഥ ബോസ് അംബാനിയാണോ?”
ഈ ചോദ്യത്തിന് മറുപടി പറയാൻ ഇന്ത്യക്ക് ഒരു മടിയുമില്ല.
ഒന്നാമത്, ഇത് ബിസിനസ് അല്ല, സുരക്ഷയാണ്.
2025 ൽ സ്റ്റാർലിങ്കിന് ടെലികോം ലൈസൻസും IN – SPACe അനുമതിയും ഇന്ത്യ നൽകിയിട്ടുണ്ട്. പക്ഷെ ലൈസൻസ് കിട്ടി എന്ന് കരുതി ആകാശം തുറന്നു കൊടുക്കാൻ പറ്റില്ല.
എന്തുകൊണ്ട്?
കഴിഞ്ഞ ദിവസം റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം ഉക്രൈൻ പ്രസിഡന്റ് സെലൻസ്കി തന്നെ പറഞ്ഞു…” “റഷ്യയുടെ മണ്ണിൽ സ്റ്റാർലിങ്ക് ഓൺ ചെയ്തു തരാൻ ഞാൻ ട്രംപിനോടും മസ്കിനോടും കെഞ്ചുകയാണ്. അവർ ഓഫ് ചെയ്താൽ ഞങ്ങളുടെ മിസൈലുകൾ പാഴാകും, ജനങ്ങൾ മരിക്കും.”
ഒരു സ്വകാര്യ കമ്പനിയുടെ ഉടമയുടെ ഒരു സ്വിച്ചിൽ ഒരു രാജ്യത്തിന്റെ യുദ്ധം പോലും തീരുമാനിക്കപ്പെടുന്ന കാലമാണിത്. അങ്ങനെയുള്ള ഒരു ശൃംഖലയെ 140 കോടി ജനങ്ങളുള്ള ഇന്ത്യയുടെ മണ്ണിലേക്ക് ഒരു പരിശോധനയും ഇല്ലാതെ കയറ്റണോ?
ഇന്ത്യ പറയുന്നത് വ്യക്തമാണ്:
ഡാറ്റ ഇന്ത്യയിൽ ഇരിക്കണം. ഇന്ത്യക്കാരന്റെ ഡാറ്റ അമേരിക്കയിലെ സെർവറിലേക്ക് പോകാൻ പാടില്ല.
ഗേറ്റ്വേ ഇന്ത്യയിൽ വേണം. എല്ലാ സിഗ്നലും ഇന്ത്യയിൽ തന്നെയുള്ള എർത്ത് സ്റ്റേഷൻ വഴി മാത്രമേ പോകാവൂ.
സുരക്ഷാ ക്ലിയറൻസ് വേണം. ആഭ്യന്തര മന്ത്രാലയത്തിന്റെ (MHA) പരിശോധന കഴിഞ്ഞേ സ്പെക്ട്രം തരൂ.
ഈ മൂന്ന് കാര്യവും സ്റ്റാർലിങ്കിന് മാത്രമല്ല, ഭാരതിയുടെ OneWebനും, ജിയോ സാറ്റ്ലിങ്കിനും ഒരുപോലെ ബാധകമാണ്. ആർക്കും പ്രത്യേക പരിഗണനയില്ല.
രണ്ടാമത്, ഇത് ജനാധിപത്യ രാജ്യമാണ്, കോളനിയല്ല.
“Mr. Musk, yes, no billionaire should dictate a nation’s policy – Indian or American. India is a democracy, not a colony. We welcome the world, but we, the Indian people, will decide our own future – not Western vested interests, their double standards or any billionaire.”
“രാജ്യത്തിന്റെ നയം നിർണയിക്കാൻ ഇന്ത്യയിലോ അമേരിക്കയിലോ ഉള്ള ഒരു ശതകോടീശ്വരനും അവകാശമില്ല. നമ്മുടെ നെറ്റ്വർക്കും സ്പെക്ട്രവും വെറും കച്ചവട സാധനമല്ല, അത് നമ്മുടെ തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യമാണ്. അതിൽ ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല.”
കമൽ ഹാസൻ പറഞ്ഞതുപോലെ – “India is a democracy, not a colony.” ഈ അവസാനത്തെ വാചകമാണ് SIR ന്റെ കാര്യത്തിലും 100% ശരി.
അമേരിക്കയിൽ തന്നെ ജനാധിപത്യത്തെ പണം കൊണ്ട് വിലയ്ക്ക് വാങ്ങുന്നു എന്ന് ആരോപണം നേരിടുന്ന ഒരാൾ, ഇവിടെ ഇന്ത്യയിൽ വന്ന് ഇന്ത്യൻ നയം തീരുമാനിക്കാമെന്ന് കരുതേണ്ട.
ഭാരതത്തിൽ രണ്ട് തരം സർക്കസ് ഉണ്ട്.
ഒന്ന്, മുംബൈ സർക്കസും ജെമിനി സർക്കസും. ഇന്റർനാഷണൽ ലെവലിലുള്ള, വലിയ ടെന്റും ലൈറ്റും സുരക്ഷയുമൊക്കെയുള്ള സർക്കസ്. അതിൽ കളിക്കുന്ന ട്രപ്പീസ് ഒക്കെ വേറെ ലെവലാണ്.
അതാണ് മോദിജി കളിക്കുന്നത്.
ലോകം മുഴുവൻ കാണുന്ന, ലോക നേതാക്കൾ തന്നെ കയ്യടിക്കുന്ന സർക്കസ്.
രണ്ടാമത്തേത്, തെരുവിൽ നാല് മുളംകമ്പ് നാട്ടി, അതിൽ കയർ കെട്ടി കളിക്കുന്ന സർക്കസ്.
നിങ്ങൾ ഇപ്പോൾ കളിക്കുന്നത് അതാണ്.
തെരുവിൽ കൂടി നിൽക്കുന്ന നാലഞ്ച് പേരുടെ കയ്യടി കേട്ട് ആവേശം കൊള്ളേണ്ട.
തെരുവ് സർക്കസിന് തെരുവിൽ കയ്യടി കിട്ടും, കളികഴിഞ്ഞാൽ കാണികൾ പിരിയും. രാജ്യത്തെ സർക്കസിന് രാജ്യം മുഴുവൻ കയ്യടിക്കും അവർ മോദിയോടൊപ്പം ഉണ്ടാകും അവരുടെ രാജ്യത്തേക്ക് ക്ഷണിക്കും.
വിദേശത്ത് ഇരുന്ന് ആരെങ്കിലും ഇന്ത്യക്കെതിരെ എന്തെങ്കിലും പറയുമ്പോൾ, ഇവിടെ തെരുവിലും സോഷ്യൽ മീഡിയയിലും കയ്യടിക്കുന്ന ചിലരുണ്ട്. അവരെ കണ്ട് ഈ ഇന്ത്യയെ അളക്കരുത്.
ഇത് 140 കോടി ജനങ്ങളുള്ള രാജ്യമാണ്. അവർ ക്ഷമയോടെ നിശബ്ദമായിരുന്ന നിങ്ങളുടെ തെരുവ് സർക്കസ്സ് എല്ലാം കാണുന്നുണ്ട്. പഴയ കാലമല്ല, സ്വയം എന്താണെന്ന് തിരിച്ചറിഞ്ഞു വിലയിരുത്താനുള്ള നല്ല ബോധ്യമുള്ള ജനതയാണ് ഇവിടെയുള്ളത്.
ഇന്ന് നടക്കാനിരിക്കുന്ന 11 രാജ്യ സഭാ തിരഞ്ഞെടുപ്പിൽ മറ്റൽഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ എൻ ഡി എ മുന്നണി 8 സീറ്റു നേടും
10 സീറ്റ് ഉത്തർപ്രദേശിൽ, 1 സീറ്റ് ഉത്തരാഖണ്ഡിൽ. വോട്ടുചോരി എന്നൊന്നും പറയേണ്ട . കാൽക്കുലേറ്ററും വേണ്ട കണക്കു കൂട്ടാൻ
ഉത്തർപ്രദേശിൽ ആകെ 403 എം.എൽ.എമാർ.
ഒരു സീറ്റ് ജയിക്കാൻ 37 വോട്ട് മതി.
എൻ.ഡി.എയ്ക്ക് ഉള്ളത് 258 വോട്ട് – അതായത് 7 സീറ്റ് ഉറപ്പ്.
പ്രതിപക്ഷത്തിന് 145 വോട്ട് – 3 സീറ്റ് മാത്രം.
ഉത്തരാഖണ്ഡിൽ ബി.ജെ.പിക്ക് 47 വോട്ട്, അവിടെയും ജയം ഉറപ്പ്.
അതായത് ഇന്ന് രാത്രിയോടെ എൻ.ഡി.എയ്ക്ക് 8 സീറ്റ്!
രാജ്യസഭയിൽ എൻ.ഡി.എയുടെ ശക്തി 120 കടക്കും. പിന്നെ ഒരു ബില്ലും ആർക്കും തടയാൻ കഴിയില്ല.
തെരുവിൽ നാല് മുളംകമ്പ് നാട്ടി കയറിൽ കളിക്കുന്ന സർക്കസുകാർ വിചാരിക്കുന്നു, നാളെ എന്തെങ്കിലും മറിമായം നടക്കുമെന്ന്.
നടക്കില്ല മക്കളെ…
ഇത് 2014 ന് മുൻപുള്ള ഇന്ത്യയല്ല, ഇത് നരേന്ദ്ര ഭാരതമാണ്!
നാളെ വൈകിട്ട് 5 മണിക്ക് വോട്ടെണ്ണുമ്പോൾ കാണാം – ആർക്കാണ് കയ്യടി കിട്ടുന്നതെന്നു
സ്റ്റാർലിങ്ക് ഇല്ലെങ്കിലും ഇന്ത്യയുടെ ഡിജിറ്റൽ മുന്നേറ്റം നിന്നിട്ടില്ല. ജിയോയും എയർടെല്ലും ഇവിടെ ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ഇന്റർനെറ്റ് നൽകുന്നുണ്ട്.
സ്റ്റാർലിങ്ക് വേണമെങ്കിൽ വരാം, പക്ഷെ കുറുക്കുവഴിയിലൂടെ അല്ല. വാതിൽ തുറക്കുന്നത് ന്യൂഡൽഹിയിലാണ്, X ലോ ട്വീറ്ററിലോ അല്ല.
സുരക്ഷയാണ് പ്രധാനം, ബിസിനസ് അല്ല.
ഒന്ന് കൂടി ഓർമ്മപെടുത്തട്ടെ സമരത്തിന് ഏതെങ്കിലും എം പി മാർ ഉണ്ടെങ്കിൽ സമയത്തിനു രാജ്യസഭയിൽ ഹാജരാകാൻ പറയണം ബയോ മെട്രിക്ക് സമ്പ്രദായം ഏർപ്പെടുത്തിയിട്ടുണ്ട് മറക്കണ്ട.
സമരത്തിന് പോയി പോലീസിന്റെ കയ്യിൽ കുടുങ്ങിയാൽ, നഗരം ചുറ്റി സ്റ്റേഷനിൽ കയറി ഇറങ്ങി വരുമ്പോഴേക്കും രാജ്യസഭാ തിരഞ്ഞെടുപ്പ് കഴിയും!
അടിക്കുറിപ്പ്:
എന്തുകൊണ്ട് മോദി അവർക്ക് കണ്ണിലെ കരട്?
കുറേക്കാലമായി അമേരിക്കൻ ഭരണകൂടത്തിനും അവിടുത്തെ ബിസിനസ് രാജാക്കന്മാർക്കും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ണിലെ കരടാണ്.
കാരണം ഒന്നേയുള്ളൂ – അവരുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയല്ല ഇന്നത്തെ ഇന്ത്യൻ ഗവൺമെന്റ് എന്ന് അവർ മനസ്സിലാക്കി.
നേപ്പാളിൽ, ശ്രീലങ്കയിൽ, ബംഗ്ലാദേശിൽ ചെയ്തതുപോലെ ഇന്ത്യയിലും ഒരു ഭരണമാറ്റം ഉണ്ടാക്കാൻ അവർ ശ്രമിക്കുന്നു എന്ന ആരോപണം ശക്തമാണ്.
ദൗർഭാഗ്യകരമെന്ന് പറയട്ടെ, നമ്മുടെ പ്രതിപക്ഷവും, ഭൂരിഭാഗം മാധ്യമങ്ങളും, രാജ്യത്തെ നശിപ്പിക്കാൻ നടക്കുന്ന ചില തീവ്രവാദ ശക്തികളും ഈ വിദേശ അജണ്ടയ്ക്കൊപ്പം ചേർന്നു നിൽക്കുകയാണ്.
രാഷ്ട്രീയമല്ല…. ? രാഷ്ട്രമാണ് വലുത് !
രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂ!!
അതുകൊണ്ടുതന്നെ ഈ രാജ്യത്തെ സ്നേഹിക്കുന്ന ഓരോ പൗരനും പ്രധാനമന്ത്രി മോദിക്ക് കൂടുതൽ കരുത്ത് പകരേണ്ട സമയമാണിത്.
എം. ബാബു ജയപ്രകാശ്
