Time Taken To Read 4 Minutes
“എന്റെ പൊന്നു കോൺഗ്രസുകാരെ സമരക്കാരെ ഒരു നുണ ആയിരം തവണ ആവർത്തിച് സത്യമാക്കാമെന്ന വ്യാമോഹം ഇ. വി. എം വിഷയത്തിൽ ഏതായാലും നടക്കില്ല .
മൂന്ന് സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ജയിക്കാൻ കാരണം ഇപ്പോഴത്തെ CEC ആണെന്ന നുണ പ്രചരിപ്പിക്കുന്നത്!”
എന്നാൽ അതിന്റെ യാഥാർഥ്യം പരിശോദിക്കുമ്പോൾ?
ഹരിയാന – ഒക്ടോബർ 2024
മഹാരാഷ്ട്ര – നവംബർ 2024
ഡൽഹി – ഫെബ്രുവരി 5, 2025 (റിസൾട്ട് ഫെബ്രു 8)
ഗ്യാനേഷ് കുമാർ ചാർജെടുത്തതു ഫെബ്രവരി 19 ന്!. അദ്ദേഹം പരകായ പ്രവേശം നടത്തി സ്വാധീനിച്ചെന്നാണോ നിങ്ങളുടെവാദം?
ഇനി ഉറങ്ങുന്നവരോട് പറയട്ടെ 2026 ൽ അതായത് ഗ്യാനേഷ് കുമാർ ചീഫ് ഇലക്ഷൻ കമ്മീഷണർ ആയതിനു ശേഷം തിരഞ്ഞെടുപ്പ് നടന്നത് 5 സംസ്ഥാനങ്ങളിൽ
അതിൽ കേരളം, പശ്ചിമ ബംഗാൾ, തമിഴ് നാട്, അസം & പുതുച്ചേരി
ഇവിടങ്ങളിൽ…? കേരളം & തമിഴ് നാട് കോൺഗ്രസ്സും ടി വി കെയും
മറ്റുസ്ഥലങ്ങളിൽ ബി ജെ പി യും ജയിച്ചു.
കേരളത്തിലെയും തമിഴ് നാട്ടിലെയും ഇ വി എം വെരി വെരി ഗുഡ്!
അവിടത്തെ എസ ഐ ആർ പ്രക്രിയ മികച്ചതിൽ ഏറ്റവും മികച്ചത്!
രമേഷ് ചെന്നിത്തലയും, സതീശനും തൃപ്തിയോട് തൃപ്തി .
തമിഴ് നാട്ടിൽ സ്റ്റാലിന് ചെറിയ മുഷിപ്പുണ്ട്…. പക്ഷേ ഒന്നും പറഞ്ഞുകൂടാ..
കാരണം അവരായിരുന്നല്ലോ ഭൂരിപക്ഷത്തിൽ കൊടികുത്തി വാഴുന്ന ഭരിച്ചുകൊണ്ടിരുന്നത്! അവരുടെ നേതൃത്വ്ത്തിൽ നടന്ന എസ ഐ ആർ!
അവരുടെ പോലീസ്, ഉദ്ദ്യോഗസ്ഥരും എ. ഐ. ഡി. എം. കെ, ഡി .എം. കെ കക്ഷിയിൽ പെട്ടവർ!
ടി .വി .കെ യും, ബി .ജെ .പി യും നാലയൽവക്കത്തില്ല ജയിച്ചത് ടി വി കെയും
സ്റ്റാലിന്റെ വാക്കുകളിൽ പറഞ്ഞാൽ – “തിരഞ്ഞെടുപ്പ് വരെ ഞങ്ങളോടൊപ്പം മധുവിധു ആഘോഷിച്ച കോൺഗ്രസ്, വിധി വന്നപ്പോൾ ? ജോസഫ് വിജയിനെ മുഖ്യമന്ത്രിയാക്കാൻ ഞങ്ങളെ ഉപേക്ഷിച്ചു.”
ഒരു കാര്യംകൂടി
പറയട്ടെ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അല്ലെങ്കിൽ കേരളത്തിലെ ഇലക്ഷൻ കമ്മീഷനിലേക്ക് പി.എസ്.സി വഴിയോ യുപി.എസ്.സി വഴിയോ ആൾക്കാരെ തസ്തികകളിലേക്ക് പരീക്ഷ ക്ഷണിച്ചുകൊണ്ട് എന്തെങ്കിലും ഒരു അപേക്ഷ നിങ്ങൾ കാണുകയോ അല്ലെങ്കിൽ ആരെങ്കിലും അങ്ങനെ പി.എസ്.സി എഴുതിയിട്ടുണ്ടോ?
ഇല്ല നിങ്ങൾക്ക് കാണാൻ കഴിയില്ല! ഇലക്ഷൻ കമ്മീഷനിൽ അങ്ങനെ സ്റ്റാഫുകൾ ഇല്ല, അവർ അവിടെ ഇരിക്കുന്നു എന്നേയുള്ളൂ.
പിന്നെ ആരാണ് എസ്.ഐ.ആർ. (SIR) നടപ്പിലാക്കിയത്?
കേരളത്തിൽ എസ്.ഐ.ആർ. നടപ്പിലാക്കിയത് ആരാ? കേരളത്തിലുള്ള അധ്യാപകർ, സ്കൂളുകളിലും കോളേജുകളിലും പഠിപ്പിക്കുന്ന ആൾക്കാർ, പല സർക്കാർ ഉദ്യോഗസ്ഥർ… ഇവരൊക്കെ ഏത് യൂണിയനിൽ പെട്ട ആൾക്കാരാണ്? എന്തായാലും ഐഎൻടിയുസി (INTUC) അല്ലെങ്കിൽ സിഐടിയു (CITU)…!
ബിഎംഎസ് (BMS) ഒക്കെ വളരെ ചുരുക്കം ആൾക്കാരേ വരൂ. കൂടുതലും കമ്മ്യൂണിസ്റ്റുകാരാണ്.
ഇവരാണ് ഇവിടെ വന്ന് ഈ എസ്.ഐ.ആർ. ഫോം തരുന്നതും അത് പുതുക്കുന്നതും ഒക്കെ.
ഡൽഹിയിൽ ഇരിക്കുന്ന ഒരാൾക്ക് കേരളത്തിലെ ഒരു മൂലയിൽ, ‘ഇയാൾ കോൺഗ്രസുകാരൻ ആയിരിക്കും ഇയാളെ വെട്ടിക്കളയാം, ഇയാൾ ബിജെപിക്കാരൻ ആയിരിക്കും ഇയാളെ ഉൾപ്പെടുത്താം’ എന്ന് ചെയ്യാൻ കഴിയുമോ?
അതാത് ഓരോ സംസ്ഥാനങ്ങളും, അവിടെ എസ്.ഐ.ആർ. നടപ്പിലാക്കുന്നത് സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സർക്കാർ ഉദ്യോഗസ്ഥരെ വെച്ചിട്ടാണ്. ഇതിൽ അവിടെ ഇരുന്നുകൊണ്ട് ‘വോട്ട് വെട്ടി വോട്ട് വെട്ടി’ എന്ന നുണ പ്രചരിപ്പിക്കുമ്പോൾ അൽപ്പമെങ്കിലും ബോധം വേണ്ടേ.
സാധരണ കാകാലാലമായി വിട്ടു ചേർക്കലും കുത്തലും നടക്കും ഉദാഹരണത്തിന്?
1989 വരെ എന്റെ വോട്ടു മാഹിയിലായിരുന്നു. ഞാൻ ദുബായിലായപ്പോൾ ആരൊക്കയോ അപേക്ഷ കൊടുത്തു കുത്തിച്ചു. പിന്നീട് ഞാൻ ചെന്നൈയിൽ പുതുതായി ചേർപ്പിച്ചു .
അച്ഛനും, അമ്മയും, രാഘവൻ മാമനും മരണപെട്ടതിനു ശേഷം വോട്ടു കുത്തി. അമ്മായിയും മകളും തലശേരിയിൽ മാറിയപ്പോൾ മാഹിയിൽ നിന്നും കുത്തി പാനൂരിൽ ചേർത്തു.
ഇത്രയേ പ്രാഥമീകമായി എസ ഐ ആർ പ്രക്രിയയിൽ ചെയ്തിട്ടുള്ളൂ .
പിന്നെ നുഴഞ്ഞുകയറിയവർ അഭയാർത്ഥിയായി വന്നവർ കള്ളത്തരത്തിൽ വോട്ടു ചേർത്തിയത് കണ്ടുപിടിച്ചു കുത്തിയിട്ടുണ്ടാവാം …
വെറും ദേശാഭിമാനിയും വീക്ഷണവും മദ്ധ്യമവും മനോരമയും മാതൃഭൂമിയുമാത്രമല്ല 140 കോടിയിൽ പരം ജനങ്ങൾ കാണുന്നത് അവർക്കു സത്യമായ വിവരങ്ങളറിയാൻ നൂറു കണക്കിന് ചാനലുകളും, യു ട്യൂബ് ചാനലുകളും ഉണ്ട് അത് ആദ്ദ്യം തിരിച്ചറിയുക
രമേശ് ചെന്നിത്തല ജി? അദ്ദേഹമല്ലേ പറഞ്ഞത് “SIR is very good to Kerala, that’s why we won the election” എന്നൊക്കെ പറഞ്ഞ് വലിയ കാര്യത്തിൽ സംസാരിച്ചത്?
പെട്ടെന്ന് ഇലക്ഷൻ കമ്മീഷൻ ശരിയല്ലാതായോ?
ശരിക്കും നിങ്ങൾക്ക് ജ്ഞാനേഷ് കുമാറിനെ വിശ്വാസമില്ല, അദ്ദേഹം രാജി വെച്ചേ പറ്റൂ എന്നുണ്ടെങ്കിൽ, സത്യത്തിൽ ജ്ഞാനേഷ് കുമാർ ചെയ്യേണ്ടത്…
പുള്ളി ചീഫ് ഇലക്ഷൻ കമ്മീഷണർ ആയിരുന്നപ്പോൾ നടത്തിയിട്ടുള്ള നാല് ഇലക്ഷനുകൾ – അതായത് കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം – ഈ നാലെണ്ണവും പിരിച്ചുവിടാനുള്ള നടപടികൾ സ്വീകരിക്കുക. ഇലക്ഷൻ റദ്ദാക്കുക, അതിന്റെ റിസൾട്ട് റദ്ദാക്കുക.
എന്നിട്ട് കേന്ദ്ര സർക്കാരിനോട് ഈ നാല് സംസ്ഥാനങ്ങളും പിരിച്ചുവിടാനുള്ള നിയമനടപടികൾ സ്വീകരിക്കാൻ പറയുക. എന്നിട്ട് ആ നാലും പിരിച്ചുവിട്ടതിനു ശേഷം രാജി വെച്ചിട്ട് അടുത്ത ഇലക്ഷൻ നടക്കണം.
തമിഴ്നാട്ടിൽ എന്തായാലും വിജയ് ഒരു 150 സീറ്റിന് മേലെ നേടാം. അതോടുകൂടി തമിഴ്നാട്ടിൽ ഇനി കോൺഗ്രസ് ഡിഎംകെയുടെ അടുത്തേക്ക് ചെല്ലാമെന്ന് വിചാരിക്കേണ്ട.
അങ്ങനെ കോൺഗ്രസ് ഇല്ലാത്ത ഒരു സർക്കാർ അവിടെ തമിഴ്നാട്ടിൽ ടിവികെ (TVK) അധികാരത്തിൽ വരും.
പശ്ചിമ ബംഗാളിലും അസമിലും എന്തായാലും ബിജെപി തന്നെ ജയിക്കും.
കേരളത്തിൽ എന്താകും എന്ന് നിങ്ങൾ ഊഹിച്ചിട്ട് കമന്റ് ഇടൂ.”
ഇനി ഇ വി എം ന്റെ കാര്യം ഈ ഭാഗം നിങ്ങൾ വായിക്കാൻ മറന്നുപോയോ ?
എന്നാൽ ഇതിനകം രാജ്യത്ത് ബാലറ്റ് പേപ്പർ ഉപയോഗിച്ച് തന്നെ തിരഞ്ഞെടുപ്പ് നടന്നു!
തദ്ദേശ സ്ഥാപനങ്ങളിൽ കർണാടകയിലും, രാജസ്ഥാനിലും, ഉത്തർപ്രദേശിലും, മധ്യപ്രദേശിലുമെല്ലാം.. പഞ്ചായത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പുകൾ ബാലറ്റിൽ തന്നെയാണ് നടന്നത്. എല്ലായിടത്തും ബിജെപി – എൻഡിഎ മുന്നണി തന്നെ വൻ വിജയം നേടി.
അപ്പോൾ പ്രശ്നം ബാലറ്റോ എവിഎം ഓ അല്ല ജനം നിങ്ങളെ തള്ളിക്കളയുന്നു എന്നതാണ്. ഇത്നെയാണ് പറയുന്നത് മുഖം വികൃതമായതു മറച്ചു കണ്ണാടിയെ കുറ്റം പറയുക എന്ന്
തെളിവില്ലാതെ ഇ വി എം വിഷയവുമായി സുപ്രീം കോർട്ടിലും പോകാൻ പറ്റില്ല. പിന്നെ ഇങ്ങനെ നുണപറഞ്ഞു വിവരം കുറഞ്ഞവരെ പറഞ്ഞു കൺഫ്യൂഷൻ ആക്കി കുറച്ചു വോട്ടു നേടാം.. മറ്റൊന്നും സംഭവിക്കില്ല .
ഇ വി എം ന്റെ പ്രവർത്തനത്തെ പറ്റി വിശദമായി അറിയുന്ന ഒട്ടേറെ തിരഞ്ഞെടുപ്പ് കൈകാര്യം ചെയ്ത ഉദ്ദ്യഗസ്ഥരും നമ്മുടെ ചങ്ങാതിമാരായുണ്ട് അവരോട് അതിന്റെ സാദ്ധ്യത ഒന്നാരായൂ … എന്നിട്ടും സംശയം ബാക്കിയുണ്ടെങ്കിൽ
ഞാൻ ഒരു വെല്ലുവിളി ഉയർത്തുകയാണ് – ഇത് ഹാക്ക് ചെയ്യാൻ കഴിയും എന്ന് പറയുന്നവർ, ലോകത്തിലെ ഏറ്റവും വലിയ IT വിദഗ്ധനെ കൊണ്ടുവന്ന് അത് തെളിയിക്കട്ടെ, എന്നിട്ട് കോടതിയെ സമീപിക്കട്ടെ. ഇതിന് വലിയ ചിലവ് വരും എന്നറിയാം.
ഇതിനായി ഏതെങ്കിലും സംഘടന മുന്നോട്ട് വന്നാൽ, എനിക്ക് കഴിയുന്ന സംഭാവന നൽകാൻ ഞാനും തയ്യാറാണ്. ഇതുപോലെ പല ആവശ്യങ്ങൾക്കും ഇന്ത്യയിൽ നമ്മൾ ഫണ്ട് ശേഖരിച്ചിട്ടുണ്ട്.
അർദ്ധരാത്രി വരെ കോടതി തുറപ്പിച്ചു വാദം കേൾപ്പിച്ച ചരിത്രത്തിൽ ഐറ്റം നേടിയ സ്വാധീനമുള്ള വക്കീലന്മാരെ കിട്ടാൻ ഒരു ഒരു ക്ഷാമവും ഇല്ല എന്നറിയാലോ?
വൈകിക്കേണ്ട ഇപ്പോൾ ശ്രമിച്ചാൽ 2029 ലെ തിരഞ്ഞെടുപ്പിന് നമുക്ക് ബാലറ്റ് പേപ്പർ ഉപയോഗിക്കാം …
ഒപ്പം നമ്മൾ മറന്നുപോയ ബൂത്തു പിടുത്തം, വോട്ടെണ്ണുമ്പോൾ പേപ്പർ കളവു, വിഴുങ്ങാൽ? കത്തിക്കൽ? പൂട്ടുപൊളിക്കൽ? വാഹനം തടയൽ? ഒക്കെ കഴിയുമ്പോൾ അടുത്ത തിരഞ്ഞെടുപ്പിനുള്ള സമയം ആകും
എം ബാബു ജയപ്രകാശ്

Very good morning Babu Jayaprakash.
Thank you and have a pleasent weekend, dear.
LikeLike