ഷോകളുടെ രാജാവും, ഹൃദയമിടിപ്പ് കൂട്ടുന്ന ബാരിക്കേഡ് വാക്കും

Disclaimer: ഈ ലേഖനം പൊതുവായി ലഭ്യമായ വാർത്തകൾ, വീഡിയോകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു രാഷ്ട്രീയ നിരീക്ഷണവും ആക്ഷേപഹാസ്യവുമാണ്. ഇതിൽ പറയുന്നത് ലേഖകന്റെ അഭിപ്രായം മാത്രമാണ്, ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചുള്ളതല്ല.

65 – 70 കൊല്ലം ഭൂരിപക്ഷത്തോടെ ഭാരതം ഭരിച്ച ഒരു പാർട്ടിയുടെ ഇന്നത്തെ രാഷ്ട്രീയം ഒരു പോരാട്ട നാടകം പോലെയാണ്എന്ന് നിരീക്ഷർ പറയുന്നു. ഡൽഹിയിലെ കൂടാരത്തിൽ നിന്ന് തെരുവിലേക്ക്, തെരുവിൽ നിന്ന്  വീണ്ടും ബാരിക്കേഡിലേക്ക്. കഴിഞ്ഞ 3 വർഷത്തെ ചില രംഗങ്ങൾ നോക്കാം – ഇതിനെ പലരും “Fancy Dress Competition” എന്നാണ് പരിഹസിക്കുന്നത്.

വേഷപ്പകർച്ചയുടെ ചില രംഗങ്ങൾ:

1. റെയിൽവേ പോർട്ടർ – ആനന്ദ് വിഹാർ, 2023
ചുവന്ന ഷർട്ട് ഇട്ട് തലയിൽ പെട്ടി വെച്ചുള്ള ചിത്രം വൈറലായി. ചക്രമുള്ള പെട്ടി തലയിൽ വെക്കുന്നതാണോ രീതി എന്ന് സോഷ്യൽ മീഡിയ ചോദിച്ചു.

2. മെക്കാനിക്ക് – കരോൾ ബാഗ്, ഡൽഹി
കൈയിൽ ഗ്രീസ് പുരട്ടി ബൈക്ക് നന്നാക്കുന്ന വീഡിയോ.

ഗ്രീസ് ഇടേണ്ടത് വണ്ടിയുടെ എൻജിനിലും ചെയിനിലുമാണ്, കയ്യിൽ പുരട്ടിയാൽ വണ്ടി ഓടില്ല, ഫോട്ടോ മാത്രമേ ഓടൂ!

3. കർഷകൻ – സോനിപത്ത്
ചെളിയിൽ ഇറങ്ങി ഞാറ് നടൽ.

ഈ അവസരത്തിൽ പഴയ “ആലുവിൽ നിന്ന് സ്വർണം” എന്ന പ്രസംഗം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായി.

4. മത്സ്യത്തൊഴിലാളി – കൊല്ലം, കേരള
ഏറ്റവും ചർച്ചയായ വേഷം. കടലിൽ പോയി വല വലിച്ചും ബോട്ടിൽ കയറി മീൻ പിടിച്ചും. “വോട്ടർമാരെ വലയിൽ കുടുക്കാനുള്ള ശ്രമമെന്ന് എതിരാളികൾ/ വിമർശകർ പരിഹസിച്ചു.

5. സ്കൂബാ ഡൈവർ – അന്തമാൻ നിക്കോബാർ, 2026 ജൂൺ
ഇതാണ് ലേറ്റസ്റ്റ് കടൽ അവതാർ. അന്തമാനിൽ സ്കൂബാ ഡൈവിംഗ് നടത്തുന്ന വീഡിയോ പങ്കുവെച്ച്,

Great Nicobar പദ്ധതി പരിസ്ഥിതിക്ക് ദോഷമാണെന്നും ഇത് പ്രതിരോധത്തിന് വേണ്ടിയല്ലെന്നും ആരോപിച്ചു എന്ന് വാർത്തകൾ വന്നു. ഈ വിഷയത്തിൽ കേന്ദ്രസർക്കാർ നിലപാട് വ്യത്യസ്തമാണ്.

6. വള്ളംകളിക്കാരൻ – പുന്നമട
ചുണ്ടൻ വള്ളത്തിൽ തുഴച്ചിൽ.

ആവേശം കണ്ടവർ പറഞ്ഞു – വള്ളം മുന്നോട്ട് പോകാൻ തുഴ മുന്നോട്ട് തന്നെ തുഴയണം. പക്ഷെ റിസൾട്ട് വന്നപ്പോൾ എല്ലാവരും പിന്നോട്ട് നോക്കി സമാധാനിച്ചത് ഇങ്ങനെയാണ് – “എനിക്ക് പിന്നിൽ എല്ലാവരും ഉണ്ട്, അതുകൊണ്ട് ഞാൻ തന്നെ മുന്നിൽ!”

7. ട്രക്ക് ഡ്രൈവർ, ഡെലിവറി ബോയ്, തട്ടുകടക്കാരൻ

മുർത്തൽ മുതൽ അമ്പാല വരെ ട്രക്ക് യാത്ര,

ബെംഗളൂരുവിൽ ഡെലിവറി ബോയിക്കൊപ്പം യാത്ര,

ആസാദ്പൂർ മണ്ഡിയിൽ തക്കാളി വില തിരക്കൽ. 30 രൂപയുടെ തക്കാളിക്ക് 60 രൂപ കൊടുത്തു വാങ്ങി തിരിച്ചു പോയതോടെ, കണ്ടുനിന്നവർ കമന്റിട്ടു – _”വില തിരക്കാൻ പോയതാണോ, അതോ വില കൂട്ടാൻ പോയതാണോ?”

8. കുശിനിക്കാരൻ – ബീഹാർ
തിരഞ്ഞെടുപ്പ് അടുത്തപ്പോൾ അടുക്കളയിൽ കയറി ചപ്പാത്തി പരത്തൽ.

നല്ല മൃദുവായ ചപ്പാത്തിയാണെങ്കിൽ ചിലപ്പോൾ സ്ഥിരമായി ചുടുവാനുള്ള കരാർ ലഭിക്കാനുള്ള സാദ്ധ്യതയുണ്ട് എന്ന് ജനങ്ങൾ.

കേരളത്തിന്റെ സ്വന്തം കലയായ സർക്കസിന്റെ കാര്യം ഓർക്കുമ്പോൾ.

തലശ്ശേരിയിലെ കീലേരി കുഞ്ഞിക്കണ്ണൻ തുടങ്ങി വെച്ച കല. പക്ഷെ വിളനിലം വടക്കേ ഇന്ത്യ ആയിരുന്നു. പുതിയ നിയമങ്ങൾ വന്നതോടെ കൂടാര സർക്കസ് നിന്നുപോയി, പക്ഷെ തെരുവ് സർക്കസ് ഇന്നും ഉണ്ട്.

ഇപ്പോൾ ബാരിക്കേഡിൽ കയറി കൊടിപിടിച്ചുള്ള നിൽപ്പ് കാണുമ്പോൾ പലർക്കും ആ പഴയ സർക്കസ് ഓർമ്മ വരുന്നു.

ഇതിനിടയിൽ “ഹിമാലയം കീഴടക്കി” എന്ന രീതിയിൽ ലഡാക്കിൽ ബൈക്കോടിച്ച് പാങ്കോങ് തടാകത്തിൽ പതാക പിടിച്ചുള്ള ചിത്രവും വലിയ ചർച്ചയായി.

ബാരിക്കേഡിലെ പുതിയ രംഗം

SIR നടപടി വന്നപ്പോൾ അതിനെ “വോട്ട് ചോരി” എന്ന് വിളിച്ച് ബാരിക്കേഡിൽ കയറിയുള്ള പ്രതിഷേധം. ഇത് കണ്ടാണ് പലരും “Who is the real VOTE CHOR?” എന്ന പോസ്റ്റർ ഉയർത്തിയത്.

ചരിത്രത്തിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യം ഇവിടെ ഓർക്കുന്നു – 1946 ലെ കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 12 വോട്ട് പട്ടേലിന് കിട്ടിയിട്ടും ഒടുവിൽ നെഹ്റു പ്രധാനമന്ത്രിയായി എന്ന വാദം. ഇത് ചരിത്രകാരന്മാർ ഇന്നും ചർച്ച ചെയ്യുന്ന വിഷയമാണ്. ഇത് വോട്ടു ചൊരിയല്ല പദവി ഹൈജാക്കാണെന്നാണ് ജനങ്ങൾ പറയുന്നത്

ഫ്ലോപ്പ് ഷോകൾ എന്ന് വിമർശകർ പറയുന്നവ:

ഭാരത് ജോഡോ യാത്ര, കിസാൻ സമരം, CAA സമരം, പേപ്പർ ലീക്ക് വിഷയത്തിൽ പാർലമെന്റിൽ പേപ്പർ വീശൽ – ഓരോന്നിനും ശേഷവും “മോദി സർക്കാർ വീഴും” എന്ന് പറഞ്ഞെങ്കിലും ഫലം മറിച്ചായി എന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. എല്ലാം തോൽവിയുടെ ചരിത്രം മാത്രം

വടക്കൻ പാട്ടിലെ ചന്തുവിനെ പോലെ

ചന്തു; പുത്തൂരം വീട്ടിൽ തോറ്റു, കളരിയിൽ തോറ്റു, ചതിയൻ എന്ന പേര് കിട്ടി. പക്ഷെ പാണന്മാർ പാടി –  പാണന് പാടിനടക്കാൻ” ചന്തുവിന്റെ ജന്മം ഇനിയും ബാക്കി”.

അതുപോലെ അമേഠിയിൽ തോറ്റു – ജന്മം ബാക്കി, 2014 ൽ തോറ്റു – ജന്മം ബാക്കി, 2019 ൽ തോറ്റു – ജന്മം ബാക്കി എന്ന് സോഷ്യൽ മീഡിയ പരിഹസിക്കുന്നു.

വടക്കൻ പാട്ടിലെ ചന്തുവിന് ഒടുവിൽ വീരമൃത്യു കിട്ടി കഥ തീർന്നു. പക്ഷെ ഈ രാഷ്ട്രീയ കഥയ്ക്ക് ഇനിയും പുതിയ വേഷങ്ങൾ ഉണ്ടാകും എന്നാണ് ആളുകൾ പറയുന്നത്.

അവസാനമായി ഒരു ഓർമ്മപ്പെടുത്തൽ കൂടി:

കന്യാകുമാരി മുതൽ കാശ്മീർ വരെ നടന്നു തളർന്ന്, ദില്ലിയിൽ എത്തി ക്ഷീണം മാറ്റി നല്ല ഉറക്കത്തിലേക്ക് വീഴാൻ തുടങ്ങുമ്പോൾ… വാതിലിൽ മുട്ട്!

“ആരോ കേസ് കൊടുത്തു” എന്ന് പറഞ്ഞ് ദില്ലി പോലീസ് എത്തി എന്ന വാർത്തയും ഈയിടെ വന്നിരുന്നു.

കേരളത്തിൽ തുടങ്ങി ഹിമാലയം വരെ പോയ കഥ, ഒടുവിൽ ദില്ലിയിലെ പോലീസ് വാർത്തയിൽ എത്തി നിൽക്കുന്നു.

എം ബാബു ജയപ്രകാശ്

1 Comment

  1. Unknown's avatar Anonymous says:

    Your write up is well knitted and wisely elaborated, Babu Jayaprakash.

    Keep up the humour on the present Congress Party leadership and it’s activities and their past and present electoral failures.

    Thank you and have a cloudy evening, dear.

    yours Gopalan Poozhiyil.

    Like

Leave a Comment