ഫ്ലൈ ദുബായ് റാഞ്ചൽ ശ്രമം; വാചാലമായ മൗനം

Time Taken To Read 4 Minutes.

ലോകത്തെ ഒന്നടങ്കം മുൾമുനയിൽ നിർത്തി, നിശ്ചലമാക്കിയ മഹാമാരിയിൽ നിന്നും… ലോകത്തെ നശിപ്പിക്കുന്ന യുദ്ധമായാലും, പ്രകൃതി ദുരന്തമായാലും, ലോകത്തിന്റെ ഫാർമസിയായും രക്ഷകനായും അവതരിച്ച്, ലോകത്തെ ചേർത്തുനിർത്തിയ വിശ്വഗുരുവിന്റെ നാട്ടിൽ, ഇപ്പോൾ ലോകം ഒന്നടങ്കം തലകുനിച്ച് നമസ്കരിച്ച ഒരു ഭാരതീയൻ, നമുക്കിടയിൽ ജീവിക്കുന്ന രക്തസാക്ഷിയായി ഇപ്പോഴും ഉണ്ട്.

ഫ്ലൈദുബായ് FZ1073. ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് 34,000 അടി ഉയരത്തിൽ പറക്കുമ്പോൾ കോക്ക്പിറ്റിൽ വെച്ച് സഹ പൈലറ്റ് ക്യാപ്റ്റനെ കത്തിയും ക്രാഷ് ആക്സും ഉപയോഗിച്ച് ആക്രമിച്ചു എന്നാണ് UAE Prosecutor General ന്റെ പ്രാഥമിക റിപ്പോർട്ട്. അപ്രതീക്ഷിതമായ ഈ ആക്രമണത്തിൽ വിമാനം 16,000 അടിയോളം താഴേക്ക് കുത്തനെ പതിച്ചുവെന്നാണ് ഏവിയേഷൻ റിപ്പോർട്ടുകൾ പറയുന്നത്. അപ്പോഴും മനസ്സാന്നിദ്ധ്യം കൈവിടാതെ വിമാനത്തെ സ്വയം നിയന്ത്രിച്ചു.

ചോരയിൽ കുളിച്ചു കിടന്നിട്ടും ആ മനുഷ്യൻ തളർന്നില്ല. 7500 എന്ന എമർജൻസി സിഗ്നൽ അയച്ചു, കോക്ക്പിറ്റിന്റെ വാതിൽ തുറന്നു കൊടുത്തു, യാത്രക്കാരുടെയും ജീവനക്കാരുടെയും സഹായത്തോടെ അക്രമിയെ കീഴ്പ്പെടുത്തി, വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി ഇറക്കി 174-ലധികം പേരുടെ ജീവൻ രക്ഷിച്ച ഭാരതീയൻ!

അവനാണ് നമ്മുടെ അഭിമാനം – ക്യാപ്റ്റൻ സ്മിത് മച്ചാർ. മുംബൈ സ്വദേശിയായ ഭാരതീയൻ, 13 വർഷത്തിലേറെ പരിചയമുള്ള, 9750 മണിക്കൂർ പറന്ന മുൻ സ്പൈസ്ജെറ്റ് പൈലറ്റ്.

പറഞ്ഞു വരുന്നത് എത്ര കർശനമായ സുരക്ഷാ പരിശോധന കഴിഞ്ഞാണ് നമ്മൾ ഓരോരുത്തരും വിമാനത്തിൽ കയറുന്നത്. അവിടെ സാധാരണക്കാരനെന്നോ VIP എന്നോ VVIP എന്നോ വ്യത്യാസമില്ല. എല്ലാവരുടെയും ബാഗും ശരീരവും സ്കാൻ ചെയ്യും.

എന്നിട്ടും വിമാനങ്ങൾ തട്ടിക്കൊണ്ടു പോകുന്നു തകർക്കപ്പെടുന്നു!   സെപ്റ്റംബർ 11 ന് അമേരിക്കയിൽ രണ്ട് വിമാനങ്ങൾ തകർക്കപ്പെട്ടു. കാണ്ഡഹാറിൽ വിമാനത്തിൽ ഭക്ഷണത്തോടൊപ്പം കൊടുത്ത ചെറിയ ഫോർക്ക് പോലും ആയുധമാക്കി വിമാനം തട്ടിയെടുത്തു.

എല്ലാ സുരക്ഷയുമൊരുക്കിയിട്ടും  ഇപ്പോൾ ഇവിടെ, എമർജൻസി സമയത്ത് ചില്ല് പൊട്ടിക്കാൻ വെക്കുന്ന Axe Hammer ആണ് ആയുധമാക്കിയത്. അതും യാത്രക്കാരല്ല, യാത്രക്കാരെ സുരക്ഷിതമായി എത്തിക്കേണ്ട പൈലറ്റ് തന്നെ!

പണ്ട് നെടുമുടി വേണു അഭിനയിച്ച ‘മനസ്സറിയും യന്ത്രം’ എന്നൊരു സീരിയൽ കണ്ടിരുന്നു – കുടുംബാംഗങ്ങളുടെ മനസ്സിലിരുപ്പ് കണ്ടെത്തുന്ന യന്ത്രം.

ശാസ്ത്രം ഇന്ന് AI യുഗത്തിൽ എത്തി നിൽക്കുമ്പോൾ, വിമാനം പറത്തുന്നതിന് മുൻപ് പൈലറ്റിന്റെ മനസ്സിൽ തീവ്രവാദം ലക്ഷ്യം വെക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ അത്തരമൊരു യന്ത്രം കണ്ടുപിടിച്ചേ മതിയാകൂ. “മനസ്സറിയുമെന്ത്രം.”

ഇതിവിടെ എഴുതേണ്ടിയിരിക്കുന്നു!

ഭാരതത്തിൽ അധിനിവേശം നടത്തിയവർ തിരിച്ചുപോയത് നമ്മുടെ സമ്പത്ത് കൊള്ളയടിച്ചു മാത്രമല്ല, വരും തലമുറയ്ക്ക് വേണ്ട അറിവുകൾ രേഖപ്പെടുത്തിയ താളിയോല ഗ്രന്ഥങ്ങൾ കൂടി കൊണ്ടുപോയിട്ടാണ്. ചിലരാകട്ടെ അത്തരം പുസ്തകങ്ങൾ നിറഞ്ഞ ലൈബ്രറികൾ തന്നെ തീയിട്ടു നശിപ്പിച്ചു.

പിന്നീട് അതേ അറിവുകളെ അടിസ്ഥാനമാക്കി അവർ കണ്ടുപിടുത്തങ്ങൾ നടത്തി പേറ്റന്റ് എടുക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇതിന് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്.

അതുകൊണ്ടാണ് ഞാൻ എന്റെ പല എഴുത്തിലും പറഞ്ഞത്. നമ്മുടെ പുരാണങ്ങളിൽ പറഞ്ഞതിനപ്പുറം ഒന്നും ആധുനിക ശാസ്ത്രം ഇന്നും പറഞ്ഞിട്ടില്ല എന്ന്. കൃത്രിമ സൂര്യനെ പറ്റിയും ന്യൂറാലിങ്ക്നെ പറ്റിയും ഞാൻ അടുത്തിടെ എഴുതിയിരുന്നു.

പറഞ്ഞുവരുന്നത്, മനസ്സറിയുന്ന ഈ ടെക്നോളജി പോലും നമ്മുടെ പുരാണങ്ങളിൽ ഉണ്ട് എന്നാണ്. ഇന്ന് നമ്മൾ പറഞ്ഞാൽ അതിനെ മിത്ത് എന്ന് പറയും, നാളെ ഏതെങ്കിലും സായിപ്പ് കണ്ടുപിടിച്ചു എന്ന് പറഞ്ഞാൽ അതിനെ ശാസ്ത്രമായി അംഗീകരിക്കുകയും ചെയ്യും.

ഇതേപ്പറ്റി പറയുമ്പോൾ,  കൺസപ്റ്റ് ഇതിലും വലുതായിരുന്നു.

നമ്മുടെ പുരാണങ്ങളിൽ ഇതിനെ ‘പരചിത്തജ്ഞാനം‘ എന്നാണ് പറയുക – മറ്റൊരാളുടെ മനസ്സ് അറിയാനുള്ള സിദ്ധി.

അഷ്ടസിദ്ധികളിൽ ഒന്നായ
യോഗശാസ്ത്രത്തിൽ പതഞ്ജലി മഹർഷി പറയുന്ന 8 സിദ്ധികളിൽ ഒന്നാണ് പരചിത്തജ്ഞാനം. മനസ്സിനെ പൂർണ്ണമായി നിയന്ത്രിച്ച യോഗിക്ക് മറ്റൊരാളുടെ ചിന്തകൾ പോലും വായിക്കാൻ കഴിയും.

പരകായ പ്രവേശത്തിലൂടെ സ്വന്തം ആത്മാവിനെ മറ്റൊരു ശരീരത്തിലേക്ക് കടത്തി, അവരുടെ മനസ്സും ചിന്തയും അറിയുന്ന വിദ്യ. ആദി ശങ്കരാചാര്യർ മണ്ഡനമിശ്രനെ വാദത്തിൽ ജയിക്കാൻ ഒരു രാജാവിന്റെ ശരീരത്തിൽ പ്രവേശിച്ച കഥയുണ്ട്.

മഹാഭാരതത്തിലെ ഉദാഹരണങ്ങൾ പറയുമ്പോൾ

സഞ്ജയന്റെ ദിവ്യദൃഷ്ടി: കുരുക്ഷേത്രത്തിൽ നടക്കുന്നത് കാണുക മാത്രമല്ല, അവിടുള്ളവരുടെ മനസ്സിലെ ഭയവും ധർമ്മസങ്കടവും വരെ ദൃതരാഷ്ട്രർക്ക് പറഞ്ഞുകൊടുത്തു.

ശ്രീകൃഷ്ണൻ: എല്ലാവരുടെയും മനസ്സ് അറിയുന്ന സാക്ഷി. അതുകൊണ്ടാണ് അദ്ദേഹത്തെ ‘ഹൃഷികേശൻ’  ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും നാഥൻ എന്ന് വിളിക്കുന്നത്.

പുരാണത്തിൽ ഇത് ഒരു മെഷിനോ സ്കാനറോ അല്ല, മനസ്സിനെ കൊണ്ടുതന്നെ മനസ്സിനെ അറിയുന്ന തപസ്സിന്റെ ടെക്‌നോളജി ആയിരുന്നു.

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത്, നമുക്ക് സാങ്കൽപ്പികമായി എത്ര വിമാനം നഷ്ടപ്പെട്ടു എന്ന് വരെ കണക്ക് പറഞ്ഞ്, നിരന്തരം ചോദ്യങ്ങൾ ചോദിച്ചു നടന്ന നേതാക്കളുണ്ട് ഇവിടെ.

ജീവൻ പോകും വിധം മുറിവേറ്റിട്ടും, ചോര വാർന്ന് വീണിട്ടും, നമ്മുടെ രക്തമായ ഒരു ഇന്ത്യക്കാരൻ ഇരുന്നൂറോളം നിരപരാധികളുടെ ജീവൻ രക്ഷിച്ചു.

എന്നിട്ടും, ആ യഥാർത്ഥ ധീരത കണ്ടിട്ടും പലരും കനത്ത മൗനത്തിലാണ്.

ആകാശ ഗംഗയിലെ അന്തരീക്ഷം പോലെ തെളിഞ്ഞിരിക്കേണ്ട മനസ്സുകൾ, ‘മോദി’ എന്ന പേര് കേൾക്കുമ്പോൾ മാത്രം മരവിച്ചു പോകുന്നു.

ഇവരെ ഇവരുടെ ചിന്താധാരയെ നമ്മൾ തീവ്രവാദികളെക്കാൾ കൂടുതൽ  ഭയക്കണോ?

എന്തിനും ഏതിനും സായിപ്പു പറയുന്നത് മുദ്രാവാക്യമായി ഏറ്റെടുത്തു പറയുന്നവർ ഈ കാര്യത്തിലും മൗനം

അമേരിക്കൻ പ്രസിഡന്റ് മുതൽ യൂറോപ്യൻ നേതാക്കൾ വരെ അവനെ അഭിനന്ദിച്ചു. ലോക മീഡിയകൾ അവനെ ‘ഹീറോ’ എന്ന് വിളിച്ചു.

ഗൾഫ് രാജ്യത്തലവന്മാർ അവനെ സന്ദർശിച്ചു ചേർത്ത് നിർത്തി മുത്തം കൊടുത്തു!

പക്ഷെ എന്റെ നാട്ടിൽ…?  ഭയാനകമായ നിശബ്ദതയാണ്.

എവിടെ പോയി നമ്മുടെ സോ കോൾഡ് ആക്ടിവിസ്റ്റുകൾ?

എവിടെ പോയി മെഴുകുതിരി കൊളുത്തി ഫോട്ടോ എടുക്കുന്ന സെലിബ്രിറ്റികൾ?

ഒരു സിനിമാ നടൻ കാൽ തെറ്റി വീണാൽ പോലും 24 മണിക്കൂർ പ്രൈം ടൈം ചർച്ച നടത്തുന്ന നമ്മുടെ മലയാളം ചാനലുകൾ എന്തേ ഈ ധീരത കണ്ടില്ല?

ഫേസ്ബുക്കിൽ മനുഷ്യാവകാശം പറയുന്ന പേജുകൾ, ഇൻസ്റ്റയിൽ സ്റ്റോറി ഇടുന്ന യൂത്ത് ഐക്കണുകൾ, എല്ലാവരും ഒരേ സമയം മൗനവ്രതത്തിലാണ്.

ഇവിടെ കോക്രോച്ചുകളില്ല, ജൻസിയില്ല, പരിസ്ഥിതി വാദികളില്ല, അർബൻ നക്സലുകളുമില്ല.

അങ്ങ് ഗുജറാത്തിൽ അണക്കെട്ടു പണിതാൽ ഇങ്ങു കേരളത്തിൽ സമരം നട്ത്തുന്നവരെയും കാണാനേയില്ല.

എന്തുകൊണ്ടാണിവരുടെ മൗനം?

ഈ തീവ്രവാദത്തിന്റെ പേര് പറഞ്ഞാൽ തങ്ങളുടെ ‘സെക്കുലർ’ ഇമേജിന് കളങ്കം വരുമോ എന്ന് പേടിയാണോ?

രക്ഷിച്ചത്  ഒരു ഭാരതീയനായതുകൊണ്ടാണോ?

അതോ ആക്രമിച്ചവന്റെ മതം പറയാൻ പേടിയായതുകൊണ്ടാണോ? 

ഇനി ഇതൊന്നുമല്ലെങ്കിൽ ലോകമാരാധിക്കുന്ന മോദിജി ഭരിക്കുന്ന ഭാരതത്തിലായതുകൊണ്ടാണോ?

ഓർക്കുക, ഇത്തരം തീവ്രവാദ പ്രവർത്തനംകൊണ്ടു മരിക്കുന്നതും  മനുഷ്യരാണ്. രക്ഷിക്കുന്നതും  മനുഷ്യരാണ്. അതിൽ മതം നോക്കേണ്ട കാര്യമില്ല. പക്ഷെ പ്രതികരിക്കുമ്പോൾ മാത്രം ചിലർ മതം നോക്കുന്നു.

പക്ഷേ ഈ തത്വങ്ങളൊന്നും തീവ്രവാദികൾക്കില്ല.

എന്നാൽ ഇത്തരക്കാരെ പിടിക്കപ്പെട്ടാൽ, അവരുടെ മനുഷ്യാവകാശം പറഞ്ഞ് അർദ്ധരാത്രിയിൽ പരമോന്നത കോടതി വരെ തുറപ്പിക്കാൻ ഇവിടെ വക്കീലന്മാരും സംഘടനകളും ഉണ്ടാകും.

കസബിന്റെ കാര്യത്തിലും അഫ്സൽ ഗുരുവിന്റെ കാര്യത്തിലും അതല്ലേ നമ്മൾ കണ്ടത്?

പലരും പ്രതികരിക്കാത്തത് നിഷ്പക്ഷത കൊണ്ടല്ല. അത് ഭീരുത്വം കൊണ്ടാണ്. സെലക്ടീവ് ആയ മനുഷ്യത്വം കൊണ്ടാണ്.

പലരുംടെയും ഈ മൗനം, ഒരു തീവ്രവാദിയുടെ തോക്കിനേക്കാൾ അപകടകരമാണ്. കാരണം, തോക്ക് ഒരു ജീവൻ എടുക്കും, എന്നാൽ ഇവരുടെ മൗനം ഒരു രാജ്യത്തിന്റെ ആത്മാഭിമാനത്തെയാണ് കൊല്ലുന്നത്.

ഒരു ജീവൻ രക്ഷിക്കുന്നത് ലോകം മുഴുവൻ രക്ഷിക്കുന്നതിന് തുല്യമാണ് എന്ന് പറയുന്ന നാട്ടിൽ, 200 ജീവൻ രക്ഷിച്ചവനെ നമ്മൾ എന്തുകൊണ്ട് ചേർത്ത് പിടിക്കുന്നില്ല?

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നത്, സഹപൈലറ്റ് തീവ്രവാദ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടിരുന്നു എന്നാണ് എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, നെതന്യാഹു, ട്രംപ് വരെ ഈ ഭാരതീയന്റെ ധീരതയെ പ്രശംസിച്ചതായി വാർത്തകൾ വന്നു.

ഇനിയാണ് എന്റെ ചോദ്യം.

ലോകനേതാക്കൾ പ്രശംസിച്ച, ഭാരതത്തിന്റെ അഭിമാനമായി മാറിയ ഈ ധീരതയെ പ്രശംസിച്ച് നമ്മുടെ നാട്ടിലെ ആരെങ്കിലും രണ്ട് വാക്ക് പറഞ്ഞോ?

മിനിമം ഒരു സോഷ്യൽ മീഡിയ പോസ്റ്റ് എങ്കിലും?

എവിടെ പോയി നമ്മുടെ മലയാളം ചാനലുകളിലെ പ്രൈം ടൈം ചർച്ചകൾ?
എവിടെ പോയി മനുഷ്യാവകാശം പറയുന്ന ഇവരുടെ ഇൻവസ്റ്റിഗേഷൻ ത്രില്ലുകളൊക്കെ

ചരിത്രം മറക്കുന്നവർക്ക് വേണ്ടി ഒരോർമ്മപ്പെടുത്തൽ.

1978 ഡിസംബർ 20. ഇന്ദിരാ ഗാന്ധിയെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ വേണ്ടി കോൺഗ്രസിന്റെ രണ്ട് യുവ നേതാക്കളായ ഭോലാ പാണ്ഡെയും ദേവേന്ദ്ര പാണ്ഡെയും ഇന്ത്യൻ എയർലൈൻസ് IC 410 വിമാനം 132 യാത്രക്കാരുമായി റാഞ്ചിയെന്നാണ് ചരിത്ര രേഖകൾ പറയുന്നത്. പിന്നീട് ഇന്ദിര അധികാരത്തിൽ വന്നപ്പോൾ ആ വിമാനം റാഞ്ചികൾക്ക് പാർട്ടിയിൽ സ്ഥാനം നൽകിയെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഇന്നിതാ 2026. മറ്റൊരു വിമാനം. ഫ്ലൈദുബായ് FZ1073.

അന്ന് വിമാനം റാഞ്ചിയ പാരമ്പര്യം ഉണ്ടായിട്ടും, വിമാനം രക്ഷിച്ചവനെ അഭിനന്ദിക്കാൻ എന്തുകൊണ്ട് ഇപ്പോൾ പലർക്കും മടിയാണ് എന്ന് ജനങ്ങൾ ചോദിക്കുന്നു.

വിമാനം ആക്രമിച്ചവനെ കുറിച്ച് പറഞ്ഞാൽ വോട്ട് ബാങ്ക് പിണങ്ങുമോ എന്ന പേടിയാണോ, രക്ഷിച്ചത് ഭാരതീയനാണെന്നു പറഞ്ഞാൽ അതിന്റെ ക്രഡിറ്റ് മറ്റൊരാൾക്ക് പോകുമോ എന്നുള്ള ആശങ്കയാണോ എന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയുണ്ട്.

ചരിത്രം ആവർത്തിക്കുമ്പോൾ  പലരും  മൗനം പാലിക്കുന്നത് കാണുമ്പോൾ പഴയൊരു  വിമാനം റാഞ്ചൽ മുതൽ സ്മിത്ത് മച്ചാർ വരെ ഓർത്തുപോകുന്നു

ഒരു പ്രമുഖ നേതാവിന്റെ അറസ്റ്റ്, പിന്നീട് അവരെ മോചിപ്പിക്കാനുള്ള സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമായിട്ടായിരുന്നു ആ വിമാന റാഞ്ചൽ എന്ന് ഇന്നും പലരും വിശ്വസിക്കുന്നു.

ഒരുപക്ഷെ സ്മിത്ത് മച്ചാറിനെ രാഹുൽ അഭിനന്ദിക്കാത്തതിന്റെ കാരണം തേടി ബിജെപി നേതാക്കൾ കുറ്റം പറയുന്നത് ഇതായിരിക്കുമോ

വിമാനം ആക്രമിച്ചവന്റെ പേര് പറഞ്ഞാൽ വോട്ട് ബാങ്ക് പിണങ്ങും എന്ന പേടി. രക്ഷിച്ചത് ഭാരതീയനാണെന്നു പറഞ്ഞാൽ, മുംബൈക്കാരനാണെന്നു പറഞ്ഞാൽ അതിന്റെ എല്ലാ ക്രഡിറ്റും മോദിജിക്ക്‌ പോകുമോ എന്നുള്ള അസൂയ ! അത് മോദിജി ഭരിക്കുന്ന ഭാരതത്തിന്റെ അഭിമാനമായി മാറും എന്ന ഭയം.

രാഹുൽ ഗാന്ധി ഭാരതത്തിന്റെ പ്രതിപക്ഷ നേതാവാണ്. പക്ഷെ ഭാരതത്തിന്റെ അഭിമാന നിമിഷത്തിൽ അദ്ദേഹം എവിടെയായിരുന്നു? വിദേശത്ത് അവധി ആഘോഷിക്കുകയായിരുന്നോ?

ചിലർക്ക് ഇപ്പോഴും വിമാനം എന്ന് കേൾക്കുമ്പോൾ ഓർമ്മ വരുന്നത് ഭോലാ പാണ്ഡെയെ ആയിരിക്കും, സ്മിത്ത് മച്ചാറിനെ അല്ല.

അതുകൊണ്ടാണ് ഈ നിശബ്ദത. ഇത് മൗനമല്ല, ഇത് ഭീരുത്വത്തിന്റെ ചരിത്രമാണ്.

കാരണം രണ്ടാണ് എന്ന് ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട്:

വിമാനം ആക്രമിച്ചവനെ കുറിച്ച് പറയാൻ ചിലർക്കുള്ള മടിക്ക് കാരണം വോട്ട് ബാങ്ക് രാഷ്ട്രീയമാണോ എന്ന് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നു. രക്ഷിച്ചത് ഭാരതീയനാണെന്ന് പറഞ്ഞാൽ അതിന്റെ ക്രെഡിറ്റ് മറ്റൊരാൾക്ക് പോകുമോ എന്ന ആശങ്കയാണോ എന്നും ചോദ്യമുയരുന്നു.

പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ ഈ അഭിമാന നിമിഷത്തിൽ മൗനത്തിലായിരുന്നുവെന്നും ആരോപണമുണ്ട്.”

180 പേരുടെ ജീവൻ രക്ഷിച്ചത് ഒരു ഭാരതീയനാണ് എന്ന് പറഞ്ഞു ആഘോഷിക്കാൻ മടി.

രാജ്യത്തിന് അഭിമാനം സമ്മാനിക്കുന്ന ഒരു വിഷയത്തിലും താത്പര്യമില്ലാത്ത, വോട്ട് ബാങ്ക് നോക്കി മാത്രം പ്രതികരിക്കുന്ന ഇവരെ ഏത് ദേശസ്നേഹിയാണ് പിന്തുണയ്ക്കുക?

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ചോര പുരണ്ട യൂണിഫോം കണ്ടിട്ടും നിങ്ങൾക്ക് മൗനം പാലിക്കാൻ കഴിയുന്നുണ്ടെങ്കിൽ, നിങ്ങളുടെ മനുഷ്യത്വം മരിച്ചു കഴിഞ്ഞു എന്ന് പറയാതെ വയ്യ.

മോദിജിയോടൊപ്പം, ലോക നേതാക്കളോടൊപ്പം, ദേശസ്നേഹികളായ ഭാരതീയർ ഒന്നടങ്കം ഈ അഭിമാന നിമിഷം പങ്കിടുമ്പോൾ, ഭാരതത്തിന്റെ പ്രതിപക്ഷ നേതാവിന്റെ മൗനം എന്തുകൊണ്ടാണെന്ന് ജനം വിലയിരുത്തട്ടെ.

NB: ശേഷം ചിന്ത്യം  ഇവർ ആരെയാണ് പേടിക്കുന്നത്?

എം. ബാബു ജയപ്രകാശ്

1 Comment

  1. Unknown's avatar Anonymous says:

    My dear Babu,

    I really appreciate and wonder whether you only can do this type of trueth reveiliasionh. Purely it is opening the bare trueth.

    I wonder , Why. not the social,fools ,who are all encouraged by the so called on “,Kerala Media, including my

    Like

Leave a Comment