Time Taken To Read 4 Minutes
ഒരാൾ മരിച്ചു കഴിഞ്ഞാൽ പുല ആചരിക്കുന്നതിൻെറ പുറകിൽ ഉളള ശാസ്ത്രം?
പുനർ ലയിപ്പിക്കുന്നതു ആണ് പുല. മരണ സമയം ശരീരത്തു നിന്നും ദശപ്രാണനിൽ ഒൻപതു പ്രാണനും വിട്ടുപോകുന്നു. എന്നാൽ പത്ത് പ്രാണ വായുക്കളിൽ ഒന്നായ ധനഞ്ജയൻ. അതിന് മരണമില്ല. അത് ശരീരത്തിൽ നിന്നും പതിയെ മാത്രമേ വിട്ടു പോകുന്നുളളൂ. അത് സർവ്വവ്യാപിയാണ് എന്നാണ് വിശ്വാസം.
അതായത് ഒരു കുഞ്ഞ് അമ്മയുടെ ഗർഭപാത്രത്തിൽ ഉരുവാകുമ്പോൾ തന്നെ, അച്ഛനിൽ നിന്നാണ് ഈ പ്രാണൻ കുഞ്ഞിലേക്ക് എത്തുന്നത്.
നാം ജീവിച്ചിരിക്കുമ്പോൾ അത് നമ്മുടെ ശരീരത്തിൽ തന്നെ ഇരിക്കും. മരണശേഷം ശരീരം അഗ്നിയിൽ ലയിക്കുമ്പോൾ മാത്രമാണ് ധനഞ്ജയൻ പുറത്തു വരുന്നത്.
ഇത് വെറും ഒരു വായുവല്ല. ഒരേ അച്ഛനിൽ നിന്ന് ജനിച്ച എല്ലാവരുടെയും ഉള്ളിൽ ഒരേ ധനഞ്ജയന്റെ അംശമുണ്ട്. അതുകൊണ്ടാണ് രക്തബന്ധമുള്ള ഒരാൾ മരിക്കുമ്പോൾ നമുക്ക് പുല തോന്നുന്നത്. അകലെയാണെങ്കിലും ആ പ്രാണബന്ധം നമ്മളെ തൊടുന്നു.
എന്താണ് പുനർ ലയിപ്പിക്കുന്നത്? ആത്മാവും ശരീരവുമായുള്ള ബന്ധം.
ധനഞ്ജയൻ എന്തുകൊണ്ട് പതിയെ പോകുന്നു?
“മരണം എന്നാൽ കറണ്ട് പോകുന്നത് പോലെയല്ല. ആദ്യം മെയിൻ സ്വിച്ച് (ഹൃദയവും ശ്വാസവും) ഓഫ് ആകും. പക്ഷേ വീട്ടിലെ ഇൻവെർട്ടറിലെ ചാർജ് പോലെ ശരീരത്തിലെ ഓരോ കോശത്തിലും കുറച്ച് ജീവൻ ബാക്കി നിൽക്കും. ആ ചാർജ് തീരുന്നതാണ് 9 പ്രാണനും പതിയെ വിട്ടുപോകുന്നത്.”
10-ാമത്തെ ധനഞ്ജയൻ ശരീരത്തെ ചീയിപ്പിച്ച് മണ്ണിലേക്ക് ലയിപ്പിക്കുന്ന വായു. മോഡേൺ സയൻസിൽ ഇതിനെ Decomposition gas, Microbial putrefaction എന്ന് പറയും. അതുകൊണ്ടാണ് മരണശേഷവും ശരീരം വീർക്കുന്നതും മുടി, നഖം വളരുന്നത് പോലെ തോന്നുന്നതും. ഇത് പൂർണമായി പോകാൻ 10 – 13 ദിവസം എടുക്കും.
അതുകൊണ്ടാണ് പുല 13 ദിവസം. ആ 13 ദിവസം ആ വീട്ടിൽ ആ ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകും. അതുകൊണ്ടാണ് മറ്റുള്ളവരിൽ നിന്ന് അകന്ന് നിൽക്കുവാൻ പറയുന്നത്. അതാണ് Quarantine. ഇന്ന് കോവിഡിന് 14 ദിവസം ഐസൊലേഷൻ പറഞ്ഞില്ലേ, അതേ കാര്യം തന്നെ.
പുനർജന്മവും കർമ്മവും തമ്മിൽ ബന്ധമുണ്ട് എന്ന് വിശ്വസിക്കുന്നുണ്ട്
ഇവിടെയാണ് ഉദാനൻ എന്ന പ്രാണൻ വരുന്നത്. 9 പ്രാണനും ശരീരത്തിന്റെ ആവശ്യമാണ്.
ഉദാനന്റെ കർമ്മം ആത്മാവിനെ മുകളിലേക്ക് കൊണ്ടുപോകുന്നതാണ് മരണസമയത്ത് മനുഷ്യൻ എന്ത് ചിന്തിക്കുന്നു, എന്ത് ആഗ്രഹം ബാക്കി വെക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഉദാനൻ ഏത് മാർഗ്ഗത്തിലൂടെ പോകുന്നത് എന്ന് തീരുമാനിക്കുന്നത്. ഇതിനെയാണ് കർമ്മം എന്ന് പറയുന്നത്.
ഉദാഹരണത്തിന് ശരീരം ഒരു സെൽ ഫോൺ ആണെന്ന് സങ്കൽപ്പിക്കുക എല്ല്, തൊലി, മാംസം ഇതൊക്കെ ഫോണിന്റെ ബോഡി പോലെ.
9 പ്രാണൻ എന്നത് ബാറ്ററിയും സോഫ്റ്റ്‌വെയറും… ഫോൺ പ്രവർത്തിക്കാൻ ബാറ്ററി വേണം, ആപ്പ് ഓടാൻ സോഫ്റ്റ്‌വെയർ വേണം.
പ്രാണൻ, അപാനൻ, വ്യാനൻ, സമാനൻ, ഉദാനൻ – ഇത് ബാറ്ററിയും ചാർജറും പോലെ, എനർജി തരുന്ന 5 എണ്ണം.
നാഗൻ, കൂർമൻ, കൃകരൻ, ദേവദത്തൻ – തുമ്മൽ, കണ്ണ് ചിമ്മൽ, വിശപ്പ്, തൂക്കം – ഇത് ഫോണിലെ ഓട്ടോമാറ്റിക് ആപ്പുകൾ പോലെ ഉള്ള 4 എണ്ണം.
ഈ 9 എണ്ണം ഉള്ളതുകൊണ്ടാണ് ഫോൺ ഓൺ ആയി ഇരിക്കുന്നത്.
ധനഞ്ജയൻ = Factory Reset / Data Delete
ഫോൺ കേടായി കഴിഞ്ഞാൽ നമ്മൾ എന്ത് ചെയ്യും? ഫാക്ടറി റീസെറ്റ് അടിക്കും. ഉള്ളിലെ എല്ലാ ഡാറ്റയും ഫോർമാറ്റ് ആയി ഇല്ലാതാകും, ഫോൺ മണ്ണായി മാറും, അഴുകി തീരും.
ധനഞ്ജയൻ അത് തന്നെയാണ് ചെയ്യുന്നത്. ശരീരത്തെ അഴുക്കി, വീർപ്പിച്ച്, മണ്ണിലേക്ക് ലയിപ്പിക്കുന്നു. അതിന് 13 ദിവസം എടുക്കും.
ഉദാനൻ = Google Drive ലേക്ക് Upload
ഫോൺ ഫോർമാറ്റ് അടിക്കുന്നതിന് മുൻപ് നമ്മൾ പ്രധാന ഫോട്ടോകളും നമ്പറുകളും Google Drive ൽ സേവ് ചെയ്യാറില്ലേ?
ഉദാനൻ ചെയ്യുന്നതും അതാണ്. മരിക്കുമ്പോൾ ആ മനുഷ്യന്റെ അവസാനത്തെ ചിന്ത, ആഗ്രഹം, ചെയ്ത നല്ലതും ചീത്തയുമായ കർമ്മം – ഇതിന്റെ ഒരു കോപ്പി എടുത്ത് പ്രപഞ്ചം എന്ന ക്ലൗഡിലേക്ക് അപ്‌ലോഡ് ചെയ്യുന്നു.
ആ ക്ലൗഡിൽ സേവ് ആയ ഫയൽ ആണ് നമ്മൾ ആത്മാവ് / കർമ്മം എന്ന് പറയുന്നത്. അതേ ഫയൽ വീണ്ടും പുതിയ ഫോണിൽ (പുതിയ ശരീരത്തിൽ) ഡൗൺലോഡ് ആകുന്നതാണ് പുനർജന്മം.
പറഞ്ഞുവരുന്നത്? ധനഞ്ജയൻ ഇല്ലെങ്കിൽ ശരീരം മണ്ണാകില്ല, ഉദാനൻ ഇല്ലെങ്കിൽ ജീവിതം അടുത്ത ജന്മത്തിലേക്ക് പോകില്ല.
പുല കാലത്ത് ബന്ധുക്കൾ പൂർണ സസ്യാഹാരം കഴിക്കുക, ഉപ്പ് കുറയ്ക്കുക, ആരോടും അധികം മിണ്ടാതിരിക്കുക, ഭഗവദ് ഗീത വായിക്കുക – ഇതെല്ലാം മരിച്ചയാളുടെ ഉദാനൻ ശാന്തമായി പോകാൻ വീട്ടിൽ ഒരു പോസിറ്റീവ് ഫ്രീക്വൻസി ഉണ്ടാക്കാനാണ്. നെഗറ്റീവ് വഴക്കും ചീത്തവിളിയും ഉണ്ടായാൽ ആ ആത്മാവ് അവിടെ തന്നെ കുടുങ്ങും എന്ന് പറയുന്നതിന്റെ കാരണം അതാണ്.
അതുകൊണ്ട് പുല ആചരിക്കുന്നത് മരിച്ചവർക്ക് വേണ്ടി മാത്രമല്ല, ജീവിച്ചിരിക്കുന്നവർ രോഗാണുവിൽ നിന്ന് രക്ഷപ്പെടാനും, മരിച്ചവരുടെ അടുത്ത ജന്മം നല്ലതാകാനും കൂടിയാണ്.
മരണശേഷം ശരീരത്തിൽ നിന്ന് വേർപെട്ടു പോകുന്ന ഈ ദശപ്രാണനെയാണ് നാം ബലികർമ്മങ്ങളിലൂടെയും പൂജകളിലൂടെയും വീണ്ടും ഒന്നിപ്പിക്കുന്നത്, പുനർലയിപ്പിക്കുന്നത്.
ഒറ്റവരിയിൽ പറഞ്ഞാൽ: ധനഞ്ജയനാണ് രക്തബന്ധത്തിന്റെ പ്രാണബന്ധം.
മരണം ഉണ്ടായതിനു ശേഷം അന്തരീക്ഷം ഭൂമി എന്നിവ ശുദ്ധീകരിക്കാൻ വേണ്ടിയാണ് ഹോമങ്ങളും മറ്റും നടത്തുന്നത്. ഈ ഹോമങ്ങളിലും കർമ്മങ്ങളിലും പങ്കെടുക്കാൻ ശരീരം ശുദ്ധമായിരിക്കുവാൻ ആണ് പുലയുള്ള ആളുകളോട് ദൂര സഞ്ചാരം പാടില്ല, വേറെ വ്യക്തികൾ പുലയുള്ളവരെ തൊടരുത് എന്നൊക്കെ ആചാരമായത്.
“പഞ്ചകോശങ്ങൽ അടങ്ങിയ ശരീരത്തിന് ചിന്തിക്കാനും, സംസാരിക്കാനും, പ്രവർത്തിക്കാനും ഉള്ള കഴിവ് ഉണ്ടാകുന്നത് പ്രാണൻ എന്ന ശക്തി കൊണ്ടാണ്. ഈ പ്രാണന്റെ വരവ് ജനനവും, പോക്ക് മരണവും ആണ്.
ജീവശരീരത്തിൽ പ്രാണൻ, അപാനൻ, ഉദാനൻ, സമാനൻ, വ്യാനൻ എന്നിങ്ങനെ അഞ്ചു മുഖ്യതരം പ്രാണനുകളുണ്ട്.
ഇവയ്ക്ക് യഥാക്രമം നാഗൻ, കൂർമ്മൻ, കൃകലൻ, ദേവഭക്തൻ, ധനഞ്ജയൻ എന്നിങ്ങനെ അഞ്ചു പ്രാണനുകളുണ്ട് . ഇവയെല്ലാം കൂടി ആത്മാവെന്ന കേന്ദ്രചൈതന്യത്തിൽ നിന്നും, പ്രകൃതി നിമിത്തം ആകർഷിക്കപ്പെട്ട് ശരീരരൂപീകരണം നടത്തുന്നു. ഇതാണ് ജനനം. പിന്നീട്, ഈ പ്രാണനുകൾ ആ ശരീരത്തെ എപ്പോൾ വിട്ടുപോകേണ്ട ഒരവസ്ഥ വരുന്നുവോ അപ്പോൾ മരണം സംഭവിക്കുന്നു.
മരണ വീട്ടിൽ പോയാൽ
കുളിച്ചിട്ടു കയറണമെന്ന് പറയുന്നതിന്റെ
ശാസ്ത്രീയത എന്താണ് എന്ന് നോക്കാം.
മരണവീട്ടിലെ സങ്കടകരമായ ചുറ്റുപാടിലെ എനർജി മുഴുവൻ നെഗറ്റീവാണ്. ഇത് നമ്മുടെ ഓറയിൽ (ഊർജ്ജശരീരത്തിൽ)
കയറിപ്പറ്റിയാൽ പ്രശ്നമാണ് (ഓറ സ്കാനർ, ലേയ്സർ – ആന്റിന എന്നിവ ഉപയോഗിച്ച് ഇത് കണ്ടെത്താം)
അതുകൊണ്ടാണ്മരണവീട്ടിൽ പോയാൽ കുളിക്കണമെന്ന് പറയുന്നത്. കുളിമ്പോൾ അല്പം ഉപ്പുപൊടി ചേർത്തു കുളിക്കുന്നത് ശരീരത്തിലെ എല്ലാ നെഗറ്റീവിനേയും കളയും .
നേരെ മറിച്ച് സന്തോഷകരമായ ചുറ്റുപാടിൽ നിന്നും വന്നാൽ അന്ന് വീണ്ടും കുളിക്കരുത് ( ക്ഷേത്രത്തിൽ നിന്നും മടങ്ങി വന്നാൽ വീണ്ടും കുളിക്കരുത്)
അതുപോലെ ശരീരം ദഹിപ്പിച്ച സ്ഥലത്ത് നവധാന്യം മുളപ്പിച്ചാൽ അവിടത്തെ നെഗറ്റീവ് ഊർജ്ജം ഇല്ലാതാകും എന്നും വാസ്തു ശാസ്ത്രത്തിൽ പറയുന്നു, കൊടിയ ആഭിചാര ദോഷമുള്ള പറമ്പാണെങ്കിൽ പോലും അവിടെ ഏഴു പ്രാവശ്യം നവധാന്യങ്ങൾ ഇട്ട് മുളപ്പിച്ചാൽ ആ ദോഷം പോകുമെന്ന്.
എന്തായാലും 30% എനർജിയുള്ള പറമ്പിൽ
നവധാന്യങ്ങൾ മുളപ്പിച്ചതിനുശേഷം 90% എനർജി വന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്
ഇത് വെറും വിശ്വാസമല്ല, ഇതിന് പിന്നിൽ കൃത്യമായ ശാസ്ത്രമുണ്ട്. നമ്മൾ വാസ്തു എനർജി എന്ന് പറയുന്നത് തന്നെ മണ്ണിന്റെ ജൈവോർജ്ജം ആണ്.
30% ഉള്ള പറമ്പിൽ 90% എങ്ങനെ വരും?
നവധാന്യം എന്താണ് ചെയ്യുന്നത്?
നവധാന്യത്തിൽ 9 വിത്തുണ്ട് – ഗോതമ്പ്, നെല്ല്, ചോളം, മുതിര, എള്ള്, ഉഴുന്ന്, കടല, പയർ, തുവര. ഇതിൽ പകുതിയും പയർ വർഗ്ഗമാണ്.
പയർ വർഗ്ഗത്തിന്റെ വേരിൽ Rhizobium എന്ന ബാക്ടീരിയ ഉണ്ട്. ഇത് അന്തരീക്ഷത്തിലെ നൈട്രജൻ പിടിച്ച് മണ്ണിലേക്ക് കൊടുക്കും. ഇതാണ് പ്രകൃതിയുടെ യൂറിയ.
എനർജി കൂടുന്നത് എങ്ങനെ?
നിങ്ങൾ 30% എനർജി എന്ന് പറയുന്ന പറമ്പ് എന്നാൽ ചത്ത മണ്ണ് – ജീവാണു ഇല്ലാത്ത, കല്ല് പോലെ ഇറുകിയ മണ്ണ്.
നവധാന്യം മുളപ്പിക്കുമ്പോൾ? 10 ദിവസം കൊണ്ട് വേരുകൾ മണ്ണിനെ പൊട്ടിച്ചു നല്ല സുഷിരങ്ങൾ സൃഷ്ടിക്കുന്നു – അതിലൂടെ വായുസഞ്ചാരം (ഓക്സിജൻ) കയറുന്നു
വേര് ചീയുമ്പോൾ ജൈവാംശം ആകുന്നു
മണ്ണിൽ സൂക്ഷ്മജീവികൾ പെരുകുന്നു. ആ സൂക്ഷ്മജീവികളുടെ എണ്ണം ആണ് നമ്മൾ എനർജി % എന്ന് അളക്കുന്നത്. ഒരു സ്പൂൺ നല്ല മണ്ണിൽ 500 കോടിയോളം ബാക്ടീരിയ ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട്
അതുകൊണ്ട് നവധാന്യം വളർത്തി അതേ സ്ഥലത്ത് വെച്ച് വെട്ടി മണ്ണിൽ തന്നെ ഇട്ടാൽ (പച്ചിലവളം), 15 ദിവസം കൊണ്ട് തന്നെ മണ്ണ് 30% ൽ നിന്ന് 80 – 90% ലേക്ക് എത്തും.
പണ്ട് സത്യനാരായണ പൂജയ്ക്കും, വാസ്തു പൂജയ്ക്കും, ഭൂമി പൂജയ്ക്കും നവധാന്യം വിതറാൻ പറഞ്ഞത് ഇതുകൊണ്ടുതന്നെയാണ്. ഭൂമിയെ ശുദ്ധമാക്കാൻ.
വാസ്തവത്തിൽ
നമ്മുടെ ഋഷിമാരും പൂർവ്വികരും
പറഞ്ഞു വച്ച കാര്യങ്ങളുടെ മഹത്വമറിഞ്ഞാൽ നാം അറിയാതേ തന്നെ അവരെ ആദരപൂർവം ഓർക്കുകയും നമിക്കുകയും ചെയ്യും.
മരണ വീട്ടില്‍ ഭക്ഷണം പാചകം ചെയ്യാന്‍ പാടില്ല. കാരണം മൃതദേഹത്തിൽ നിന്നും ഉളള അശുദ്ധി ഭക്ഷണത്തിലും കലരാൻ അത് ഇടയാക്കും.
മൃതദേഹത്തില്‍ തൊടുന്നതിനു മുന്‍പും ശവദാഹ കര്‍മ്മത്തിന് ശേഷവും ഉടുത്തതുണിയോടെ തന്നെ മുങ്ങി കുളിക്കണം.
മരിച്ചു കഴിഞ്ഞാൽ മാവിൻെറ പച്ച വിറക് ഉപയോഗിച്ച് ദഹിപ്പിച്ചാൽ പച്ചമാംസം കത്തിയാലുണ്ടാവുന്ന അന്തരീക്ഷ മലിനീകരണം ഒഴിവായി കിട്ടും.
അതുകൊണ്ടാണ് ഇപ്പൊഴും സഞ്ചയനത്തിന് – അസ്ഥികൾ പെറുക്കാൻ – സാധാരണ കമ്പല്ല ഉപയോഗിച്ചിരുന്നത്. ആയുർവേദത്തിൽ ഔഷധമായ ചമത/എരുക്ക് എന്ന മരത്തിന്റെ കമ്പുകൊണ്ടുണ്ടാക്കിയ ചവണ കൊണ്ടു മാത്രമേ അസ്ഥി എടുക്കാവൂ എന്ന് പറയുന്നത്? ചമതയ്ക്ക് / എരുക്കിന് അണുനാശിനിയുടെ ശക്തിയുണ്ട്. ശരീരത്തിൽ നിന്ന് വരുന്ന ബാക്ടീരിയകളെ അത് തടയും. അതുപോലെ ചാരത്തിൽ നിന്നുംഅസ്ഥിയെടുക്കുമ്പോൾ പാളകൊണ്ടുണ്ടാക്കിയ ചെരുപ്പ് ധരിക്കുന്നതു അണയാതെ തീക്കനൽ കാലിൽ തട്ടാതിരിക്കാനാണ്.
അതുകഴിഞ്ഞാൽ ആ മണ്ണ് അങ്ങനെ ഉപേക്ഷിക്കില്ല. അവിടെ നവധാന്യങ്ങൾ നട്ടു മുളപ്പിക്കും. ഇതാണ് യഥാർത്ഥ ശാസ്ത്രം.
ചാരവും കൊഴുപ്പും കലർന്ന മണ്ണിനെ നവധാന്യങ്ങൾ വലിച്ചെടുത്ത് ശുദ്ധമാക്കും. ഇന്നത്തെ സയൻസിൽ ഇതിനെ Phytoremediation എന്നാണ് പറയുന്നത്. ചെടികൾ കൊണ്ട് മണ്ണ് ശുദ്ധമാക്കൽ. അതായത് ശവദാഹം കഴിഞ്ഞ സ്ഥലം വീണ്ടും ജീവനുള്ള മണ്ണായി മാറാൻ – അതിനാണ് ഈ ചടങ്ങ്.
അതിന് ശേഷം പുലവീടല്‍ എന്ന ചടങ്ങിനായി പുലയുളളവർ എല്ലാം തന്നെ എണ്ണതേച്ച് കുളിച്ച് പഞ്ചഗവ്യം കഴിച്ചാൽ , മരണവീട്ടില്‍ ജീവിച്ചിരിക്കുന്നവരുടെ ശരീരവും ശുദ്ധമാവും.
(പശുവിന്റെ പാല്‍, മൂത്രം, തൈര്, നെയ്യ്, വെണ്ണ,എന്നീ അഞ്ചു വസ്തുക്കൾ ഒരു പ്രത്യേക അനുപാതത്തിൽ കൂട്ടിച്ചേർത്തു നിർമ്മിക്കുന്ന ഒരു വിശുദ്ധ വസ്തുവാണ് പഞ്ചഗവ്യം)
അതുപോലെ ? വാലായ്മ എന്ന് പറയുന്നത് പുലയുമായി ബന്ധപ്പെട്ടതാണ്. ജനന സമയത്ത് പറയുന്ന മാറിനിൽക്കൽ. ഇന്നത്തെ സായിപ്പ് പഠിപ്പിച്ച കോറന്റയിൻ
ഇതിന് രണ്ട് കാരണമുണ്ട് – ഒന്ന് ശാസ്ത്രം, മറ്റൊന്ന് വിശ്വാസം.
ശാസ്ത്രം പറയുന്നതു അണുനാശനം:
പണ്ട് ആശുപത്രികൾ ഇല്ലാത്ത കാലത്ത്, പ്രസവം വീട്ടിൽ തന്നെയാണ്. പ്രസവശേഷം അമ്മയുടെയും കുഞ്ഞിന്റെയും രോഗപ്രതിരോധ ശേഷി ഏറ്റവും കുറഞ്ഞ സമയമാണ്.
പുറത്തു നിന്ന് ആരെങ്കിലും വന്നാൽ അണുബാധ എളുപ്പം പിടിക്കും. അതുകൊണ്ടാണ് “വാലായ്മ” എന്ന് പറഞ്ഞ് എല്ലാവരെയും മാറ്റി നിർത്തിയത്. ഇന്നത്തെ ICU വിൽ ആരെയും കയറ്റാത്തതു പോലെ.
അതുപോലെ പുലയുമായി ബന്ധപ്പെട്ടുള്ള: വിശ്വാസം പറയുമ്പോൾ?
ജനനവും മരണവും രണ്ടും പുലയാണ്.
ഒരേ രക്തത്തിൽ നിന്ന് – അതായത് ഒരേ ധനഞ്ജയൻ പ്രാണനിൽ നിന്ന് – ഒരു പുതിയ ജീവൻ ഭൂമിയിലേക്ക് വരുമ്പോൾ, ആ രക്തബന്ധത്തിലുള്ള എല്ലാവർക്കും 10 ദിവസം വരെ പുല ആചരിക്കണം. ആ സമയത്ത് ക്ഷേത്രത്തിൽ പോകില്ല, പൂജ ചെയ്യില്ല.
കുഞ്ഞ്ന് ഭൂമിയുമായും അമ്മയുമായും തമ്മിലുള്ള ബന്ധം ഉറപ്പാകാൻ, പ്രകൃതി തന്നെമായും നൽകുന്ന ഒരു ഇടവേളയാണിത്. അതിനാണ് വാലായ്മ എന്നുപറഞ്ഞു ആചരിക്കുന്നത്.
നമ്മുടെആചാരങ്ങൾ വളരെ ശ്രേഷ്ഠമാണ് വളരെ ശാസ്ത്രീയവുമാണ്. അത് മനസ്സിലാക്കാത്ത കാലത്തോളം ആണ് അവയൊക്കെ അന്ധവിശ്വാസവും അനാചാരവുമായി മാറുന്നത്. പറഞ്ഞുവരുന്നത് മനനം ചെയ്യുന്നവനാണല്ലോ മനുഷ്യൻ. ?
യൗവനത്തിൽ ഇത്തരം ആചാരങ്ങളെ എതിർക്കുക എന്നത് സ്വാഭാവികമാണ്. “ഇതൊക്കെ എന്തിനാണ്?” എന്ന് ചോദിക്കും.
പിന്നീട് ജീവിതത്തിൽ അറിവ് നേടി, അംഗീകാരം നേടി, ഉയരങ്ങളിലെത്തി. എല്ലാ ജാതി – മത വിഭാഗത്തിലുള്ളവരുടെയും പിന്തുണ കിട്ടാൻ സാംസ്കാരിക പട്ടം അണിയാൻ ശ്രമിക്കും.
ഒടുവിൽ 70 – 80 വയസ്സാകുമ്പോൾ, വായിച്ചറിഞ്ഞ ഈ അറിവുകളൊക്കെ തനിയെ മനനം ചെയ്യാൻ തുടങ്ങും.
അപ്പോഴാണ് സത്യം മനസ്സിലാകുന്നത്. ഒരു കുറ്റസമ്മതം പോലെ, അവസാനം ക്ഷേത്രങ്ങളിൽ പോയി സാഷ്ടാംഗ പ്രണാമം ചെയ്യുന്നത് നമ്മൾ കണ്ടിട്ടില്ലേ?
അതാണ് മനുഷ്യൻ. എതിർപ്പിൽ നിന്ന് തിരിച്ചറിവിലേക്കുള്ള യാത്ര.
ഇത്രയും കാര്യങ്ങൾ സനാതന ധർമ്മവുമായി ബന്ധപ്പെടുത്തി പറയുമ്പോൾ, അവിശ്വാസികൾ ചോദിക്കുന്ന ഒരു സ്വാഭാവിക ചോദ്യമുണ്ട് – “ക്രിസ്ത്യാനികളും മുസ്ലീങ്ങളും മനുഷ്യരല്ലേ? അവർക്കെന്താ ഇത്തരം ആചാരങ്ങൾ ഇല്ലാത്തത്?”
ഉണ്ട്. എനിക്ക് കണ്ടെത്താൻ കഴിഞ്ഞത് – അവർക്കും ഉണ്ട് എന്നു തന്നെയാണ്.
പേരുകൾ മാത്രമേ മാറുന്നുള്ളൂ, ആചാരത്തിന്റെ ഉദ്ദേശം ഒന്നു തന്നെയാണ്
അമ്മയ്ക്കും കുഞ്ഞിനും സംരക്ഷണം, ശുദ്ധിവരൂത്താൻ വേണ്ടി
ഇസ്ലാമിൽ – നിഫാസ് (Nifas)
പ്രസവശേഷം 40 ദിവസം വരെ സ്ത്രീക്ക് നിഫാസ് എന്ന അശുദ്ധി കാലമാണ്.
ഈ സമയത്ത് അവർ നിസ്കാരം, നോമ്പ്, ഖുർആൻ സ്പർശിക്കൽ, പള്ളിയിൽ പ്രവേശിക്കൽ എന്നിവ ചെയ്യില്ല. ഇതിനെ പുല എന്നു തന്നെ പറയാം. കുഞ്ഞിനെയും അമ്മയെയും വീട്ടിൽ തന്നെ സംരക്ഷിച്ചു നിർത്തും. 40 കഴിഞ്ഞ് കുളിച്ച് ശുദ്ധയായ ശേഷമേ പുറത്തിറങ്ങൂ. ഇത് ഹിന്ദുവിലെ വാലായ്മ പോലെ തന്നെ.
ക്രിസ്തുമതത്തിൽ – Churching / Purification? പഴയനിയമം ലേവ്യ പുസ്തകം അദ്ധ്യായം 12 ൽ വ്യക്തമായി പറയുന്നുണ്ട് – പ്രസവശേഷം 40 ദിവസം (ആൺകുഞ്ഞെങ്കിൽ) 80 ദിവസം (പെൺകുഞ്ഞെങ്കിൽ) ശുദ്ധീകരണ കാലം.
ഇതിൽ നിന്നാണ് പണ്ട് ‘Churching of Women’ എന്ന ചടങ്ങ് വന്നത്. പ്രസവം കഴിഞ്ഞ് 40 ന് ശേഷം അമ്മ കുഞ്ഞുമായി പള്ളിയിൽ വന്ന് വൈദികന്റെ അനുഗ്രഹം വാങ്ങും. അതുവരെ പള്ളിയിലെ പ്രധാന ചടങ്ങുകളിൽ നിന്ന് മാറി നിൽക്കും. കേരളത്തിലെ പഴയ ക്രിസ്ത്യൻ കുടുംബങ്ങളിൽ ഇന്നും “പേറ്റു കഴിഞ്ഞു 40 ദിവസം പള്ളിയിൽ പോകില്ല” എന്ന ആചാരമുണ്ടെന്നു കേട്ടിട്ടുണ്ട്.
ചുരുക്കത്തിൽ:
ഹിന്ദു – വാലായ്മ / പുല – 10 മുതൽ 15 ദിവസം
മുസ്ലീം – നിഫാസ് – 40 ദിവസം
ക്രിസ്ത്യൻ – പ്യൂരിഫിക്കേഷൻ – 40 ദിവസം
മൂന്നും ഒരേ ശാസ്ത്രമാണ് – അമ്മയുടെ ശരീരം തിരികെ പഴയ നിലയിലാകാൻ, അണുബാധ തടയാൻ, കുഞ്ഞിന് പ്രതിരോധശേഷി വരാൻ പ്രകൃതി നൽകുന്ന ക്വാറന്റൈൻ.
എന്നാൽ ഇന്നും ഇത്തരം ആചാരങ്ങൾ ഇന്നും ആചരിക്കുന്നുണ്ടോ നില നിൽക്കുന്നുണ്ടോ എന്നുചോദിക്കുന്നവരോട് ഇതേ പറയാനുള്ളൂ.
മുസ്ലീങ്ങളിൽ – നിഫാസ് എന്ന 40 ദിവസത്തെ പുല ഇന്നും കൃത്യമായി പാലിക്കുന്നു. ആ 40 ദിവസം പള്ളിയിൽ പോകില്ല, നോമ്പ് എടുക്കില്ല, നിസ്കാരം ഇല്ല. ഗൾഫിലായാലും കേരളത്തിലായാലും ഇത് മാറിയിട്ടില്ല. കാരണം ഇത് ഖുർആനുമായി ബന്ധപ്പെട്ട വിശ്വാസമാണ്.
ക്രിസ്ത്യാനികളിൽ – ചിലർ മാറിത്തുടങ്ങിയിട്ടുണ്ട് , ചിലർ ഇന്നും തുടരുന്നുണ്ട് എന്നറിയുന്നു.
പണ്ട് കർശനമായിരുന്ന Churching എന്ന 40 ദിവസത്തെ ചടങ്ങ് ഇന്ന് വത്തിക്കാൻ കൗൺസിലിനു ശേഷം നിർബന്ധമില്ല. പക്ഷെ കേരളത്തിലെ പഴയ തറവാടുകളിലെ അമ്മമാർ ഇന്നും പറയും – “പേറ്റു കഴിഞ്ഞ് 40 കഴിയാതെ പള്ളിയിൽ പോകരുത്” എന്ന്. നഗരങ്ങളിൽ ആശുപത്രി ഡിസ്ചാർജ് ആയി 3-4 ദിവസം കൊണ്ട് പള്ളിയിൽ പോകുന്നവരും ഉണ്ട്.
സനാതന ധർമ്മത്തിൽ – ഏറ്റവും കൂടുതൽ ശാസ്ത്രീയമായി നിലനിൽക്കുന്നു.
പണ്ട് 15 ദിവസം വരെ ആരെയും കാണിക്കാതെ മാറ്റി നിർത്തിയിരുന്നത്, ഇന്ന് ഡോക്ടർമാർ പറയുന്ന 10 ദിവസത്തെ Quarantine ആയി. പുല കഴിഞ്ഞ് പുണ്യാഹം തളിച്ച് വീട് ശുദ്ധമാക്കുന്നത് – ഇന്നത്തെ Sanitation തന്നെ.
പേര് മൂന്നിടത്തും മൂന്നാണ്, പക്ഷെ ഉദ്ദേശം ഒന്നു തന്നെ – അമ്മയും കുഞ്ഞും രക്ഷപ്പെടട്ടെ.
മുസ്ലീം, ക്രിസ്ത്യൻ മതഗ്രന്ഥങ്ങളിലെ പുലയെ കുറിച്ചുള്ള വചനങ്ങൾ:
ഇസ്ലാം – ഖുർആനിലും ഹദീസിലും
ഖുർആൻ നേരിട്ട് നിഫാസിനെ കുറിച്ച് പറയുന്നില്ല, പക്ഷെ അശുദ്ധിയെ കുറിച്ച് പറയുന്നു. നിഫാസിന്റെ വിധി ഹദീസിൽ ആണ്.
കാനതിൻ നുഫസാഅ് അലാ അഹ്ദി റസൂലില്ലാഹി തഖ്ഉദു ബഅദ നുഫാസിഹാ അർബഈന യൗമൻ.
അർത്ഥം: നബി യുടെ കാലത്ത് പ്രസവിച്ച സ്ത്രീകൾ പ്രസവശേഷം 40 ദിവസം (വീട്ടിൽ തന്നെ) ഇരിക്കുമായിരുന്നു.
ഇതാണ് നിഫാസ് – 40 ദിവസത്തെ വാലായ്മ.
ആകെ = 40 ദിവസം (ആൺകുഞ്ഞ്), 80 ദിവസം (പെൺകുഞ്ഞ്).
ഇതാണ് ബൈബിളിലെ വാലായ്മ. ഇതിൽ നിന്നാണ് പള്ളിയിലെ ‘Churching of Women’ എന്ന ചടങ്ങ് വന്നത്.
മൂന്ന് മതത്തിലും കണക്ക് ഒന്നുതന്നെ – 10 മുതൽ 40 ദിവസം വരെ അമ്മയെ മാറ്റി നിർത്തുക.
എം ബാബു ജയപ്രകാശ്…………………..✍️
