Time Taken To Read 4 Minutes
Disclaimer: ഈ ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ ലേഖകന്റെ വ്യക്തിപരമായ നിരീക്ഷണങ്ങളും പൊതുവായി ലഭ്യമായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള അഭിപ്രായങ്ങളും മാത്രമാണ്. ഏതെങ്കിലും വ്യക്തിയെയോ സ്ഥാപനത്തെയോ രാഷ്ട്രീയ പാർട്ടിയെയോ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ല. ഇതിൽ പറയുന്ന സംഭവങ്ങൾ ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിച്ചതാണ്.
ഈ ലേഖനത്തിൽ ഉപയോഗിച്ച ചില ആശയങ്ങൾക്ക് ഫേസ്ബുക്ക് മെസേജുകളോട് കടപ്പെട്ടിരിക്കുന്നു. ചില വസ്തുതകൾ ഗൂഗിളിൽ നിന്ന് റഫർ ചെയ്തതാണ്, അതിനാൽ ചെറിയ വ്യത്യാസങ്ങൾ കണ്ടേക്കാം.
എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്ന അന്ന് തുടങ്ങിയതാണ് ഓരോ ഉടായിപ്പ് സമരവും.
ജോഡോ യാത്ര, ജനമുന്നേറ്റ യാത്ര… പേരുകൾ പലതാണ്. ഇതൊക്കെ കാണുമ്പോൾ ഏതോ സിനിമയിൽ ഇന്നസെന്റ് (തോറ്റ എം.എൽ.എ) നടത്തിയ യാത്രയാണ് ഓർമ വരുന്നത് – ജന പിന്നോക്ക യാത്ര.
ഇവർ ഇത്രയും കാലം നടത്തിയത് ശരിക്കും പിന്നോക്ക യാത്ര തന്നെയാണ്. കണക്ക് നോക്കിയാൽ മനസ്സിലാകും –
ലോക്സഭയിൽ 2014-ൽ 44 സീറ്റ്, 2019-ൽ 52 സീറ്റ്, 2024-ൽ 99 സീറ്റ് എന്ന നിലയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാതെ നിൽക്കുമ്പോൾ, എൻ.ഡി.എ മുന്നണി 2014 ൽ 336, 2019 ൽ 353, 2024 ൽ 293 സീറ്റുമായി തുടർച്ചയായി മുന്നോട്ട് പോയി. അതാണ് പാർലമെന്റിലും അസംബ്ലിയിലും കോർപ്പറേഷനിലും പഞ്ചായത്തിലും ഇവർ തുടർച്ചയായി പിന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് എന്ന് പറയാൻ കാരണം.
പണ്ട് ചാണക്യൻ പറഞ്ഞിട്ടുണ്ട് – ഒരു രാജ്യത്തെ പ്രതിപക്ഷങ്ങൾ ഒന്നടങ്കം രാജാവിനെ എതിർക്കുന്നുണ്ടെങ്കിൽ ഒന്നുറപ്പിക്കാം, രാജാവും ഭരണവും നേരെ തന്നെയാണ് പോകുന്നതെന്ന്. ഇത് ഭാരതത്തിലെ ജനങ്ങൾ മനസ്സിലാക്കി എന്ന് വേണം വിശ്വസിക്കാൻ. അതാണല്ലോ എൻ.ഡി.എ മുന്നണി തുടർച്ചയായി പാർലമെന്റിലും വിവിധ സംസ്ഥാനങ്ങളിലും ജയിച്ചു കയറുന്നത്.
എന്നിട്ടും ഇവർക്ക് മനസ്സിലായിട്ടില്ല. ഇപ്പോഴും പറയുന്നു 2029 ൽ ബി.ജെ.പിയെയും എൻ.ഡി.എയെയും തൂത്തുവാരും എന്ന്.
തൂത്തുവാരൽ ശരിയാണ് ചൂല് അവരുടെ കയ്യിൽ തന്നെയുണ്ടല്ലോ.?
കൂറകളുടെ ആരംഭ ശൂരത്വം കണ്ട് മോഹിച്ച് ഓരോ മനക്കോട്ട കെട്ടുന്നുണ്ട് ഒടുവിൽ നിരാശയാകുമ്പോൾ ആ ചൂല് കൊണ്ട് തന്നെ ഓഫീസ് തൂത്തുവാരി ചാണകവെള്ളവും പഞ്ചഗവ്യവും ഗംഗാജലവും തളിച്ചാൽ എല്ലാം ശുഭമാകും.
എന്ത് മാനഹാനിയുണ്ടായാലും വേണ്ടില്ല ഈ ജയിക്കാനാവാത്തതിന്റെ ജാള്യത മറക്കാനാണ് അടുത്ത തിരക്കഥ.
UPI യിൽ 0.4% ഫീസ് വരുമ്പോൾ മാത്രം എന്താണ് ഈ അമേരിക്കൻ നാടകം?
ആധാറും E V M ഉം C A A യും E – 20 യും S I R ഉം അമേരിക്കൻ ഗൂഢാലോചന ആക്കിയ അതേ ടീമിന്റെ അടുത്ത തിരക്കഥയാണ് UPI വിരോധം.
ഡിജിറ്റൽ പണമിടപാടിനെ എതിർക്കുന്നവരുടെ ഉള്ളിലിരുപ്പ് എന്താണ്? അമേരിക്കൻ ഫിനാൻഷ്യൽ കമ്പനികൾക്ക് പണം പോകും എന്ന് പറഞ്ഞ് UPI യെ എതിർക്കുന്നതിന് പിന്നിൽ രാജ്യസ്നേഹമാണോ, രാഷ്ട്രീയമാണോ?
ഇന്ന് 10,000 രൂപയുടെ UPI പേയ്മെന്റിന് 0.4% ഫീസ് വെച്ചാൽ 40 രൂപയാകും. 1 ലക്ഷത്തിന് 400 രൂപ.
എന്നാൽ ഒരു കെട്ട് കള്ളനോട്ട് കയ്യിൽ വന്നാൽ? 10,000 രൂപ നഷ്ടപ്പെടുന്നത് 100% നഷ്ടമാണ്. കള്ളനോട്ട് മാത്രമല്ല, എണ്ണുന്നതിലെ പിശക്, മോഷണം, കീറിയ നോട്ട് – ഇതൊക്കെ കറൻസി കൊണ്ടുള്ള നഷ്ടം ആയിരക്കണക്കിന് ശതമാനമാണ്. ഇതൊന്നും UPI എതിർക്കുന്നവർ ചിന്തിക്കാത്തതെന്ത്?
ഈ UPI വന്നതുകൊണ്ട് ഏറ്റവും കഷ്ടം അനുഭവിക്കുന്നത് ആരാണെന്നറിയാമോ? ബസ് സ്റ്റാന്റിലും, റെയിൽവേ സ്റ്റേഷനിലും, ഉത്സവപ്പറമ്പിലും വെച്ച് പോക്കറ്റടിക്കുന്നവർ. കറൻസി ഇല്ലാതായതോടെ പോക്കറ്റിൽ ഒന്നും കിട്ടാനില്ല.
അതുപോലെ നമുക്കിടയിൽ തന്നെ മറ്റൊരു കൂട്ടരുണ്ട്. പണമിടപാട് നേരിട്ട് കൈയിൽ വാങ്ങുന്നവർ. UPI വഴി പണം വാങ്ങിയാൽ അത് മാസപ്പടി പോലെ കണക്കായി, തെളിവായി ഇരിക്കും. അതുകൊണ്ട് ഡിജിറ്റൽ ഇടപാടിനോട് അവർക്കും സ്വാഭാവികമായും എതിർപ്പ് തോന്നും.
കാര്യം ഇതാണ്: ലക്ഷങ്ങൾ കൈകൊണ്ട് എണ്ണാതെ, കള്ളനോട്ട് കടന്നുകയറാതെ, പൂർണ സുരക്ഷയോടെ പണം കൈമാറാൻ ഇന്ത്യ ഉണ്ടാക്കിയ ലോകോത്തര സംവിധാനമാണ് UPI.
ഇപ്പോഴത്തെ പ്രശനം അത് വാങ്ങിച്ചു വെച്ച പലർക്കും ഇടപാട് UPI തുടങ്ങിയത് മുതൽ വരുമാനം കുറവ്! ഉപയോഗിക്കേണ്ടിവരുന്നില്ല ഉപയോഗിക്കാത്തത് കൊണ്ട് മെഷീൻ കേടാവും! കേടായാൽ അതിൽ കൂറകൾ ഒളിത്താവളമാവും. ഭാരതം മുഴുവൻ ഇങ്ങനെയായാൽ കൂറകളെ സമരത്തിനും കിട്ടില്ല. ഇതാണ് ഇവരുടെ പ്രശ്നം.
കേട്ടിട്ടില്ലേ പണ്ടെങ്ങോ നടന്ന പണമെണ്ണുന്ന യന്ദ്രം പിടിച്ചെടുത്ത കഥ ! അയാളെ തടഞ്ഞ കഥ! സഭയിലെ ചവിട്ടു നാടകങ്ങൾ? ഒടുവിൽ കർട്ടൻ താഴ്ന്നു വീണ്ടും ഉയരുമ്പോൾ വിശുദ്ധനായ കഥ.
എന്നാൽ എൻ ഡി എ സർക്കാരിന്റെയും നിർമലാജിയുടെയും കടുത്ത തീരുമാനമാണ് UPI സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കണം, ഹാക്ക് ചെയ്യപ്പെടരുത്, സെർവർ ഡൗൺ ആകരുത്. ഇതിന് പിന്നിൽ ബാങ്കുകളുണ്ട്, സാങ്കേതിക വിദഗ്ധരുണ്ട്, സുരക്ഷാ സംവിധാനങ്ങളുണ്ട്. അതിന്റെ പരിപാലന ചെലവായിട്ടാണ് ആ 0.4% പറയുന്നത്.
ഈ പണം അമേരിക്കയിലേക്ക് പോകുമെന്നാണ് പ്രധാന നുണ. യാഥാർത്ഥ്യം എന്ത്? UPI യുടെ ആത്മാവ് ഇന്ത്യയുടെ സ്വന്തം NPCI ആണ്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. കൺട്രോൾ മുഴുവൻ ഇന്ത്യൻ സർക്കാരിനും റിസർവ് ബാങ്കിനും കീഴിലാണ്.
Google Pay, PhonePe …ആ പേ …. ഈ പേ പോലുള്ള ആപ്പുകൾ വെറും വഴികാട്ടി മാത്രമാണ്. അവർ UPI യുടെ റോഡിൽ ഓടുന്ന വാഹനങ്ങൾ മാത്രം. റോഡും ടോൾ ബൂത്തും എല്ലാം NPCI യുടെതാണ്.
ഇതൊന്നുമറിയാതെ ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും ജാഥ നടത്തിയും പ്രതഷേധിച്ചും നടന്നതുകൊണ്ടു
പണ്ടാരോ പറഞ്ഞതുപോലേ തുണിക്കടക്കാരന് ലാഭം കിട്ടും എന്ന് കരുതി ആരെങ്കിലും തുണി ഉടുക്കാതിരിക്കുമോ? സ്വർണക്കടക്കാരന് ലാഭം കിട്ടും എന്ന് കരുതി സ്വർണം വാങ്ങാതിരിക്കുമോ? 100 രൂപയ്ക്ക് ഉണ്ടാക്കുന്ന മദ്യം 600 രൂപയ്ക്ക് ബെവ്കോ വിൽക്കുമ്പോൾ ബെവ്കോയ്ക്ക് ലാഭം കിട്ടും എന്ന് കരുതി ആരെങ്കിലും കുടിക്കാതിരിക്കുമോ?
കാറിൽ കയറിയാൽ കാർ കമ്പനിക്ക് ലാഭം കിട്ടും എന്ന് കരുതി കാറിൽ കയറാതിരിക്കുമോ? ഫേസ്ബുക്കും വാട്ട്സാപ്പും ഇൻസ്റ്റഗ്രാമും ഉണ്ടാക്കുന്നവർക്ക് ലാഭം കിട്ടും എന്ന് കരുതി അത് ഉപയോഗിക്കാതിരിക്കുമോ? ഇല്ല.
പിന്നെ UPI യുടെ കാര്യം വരുമ്പോൾ മാത്രം എന്താണ് “അമേരിക്കയ്ക്ക് വേണ്ടി ഉണ്ടാക്കിയ നികുതി” എന്ന് പറഞ്ഞ് ഉറഞ്ഞുതുള്ളുന്നത്?
100 രൂപ കൊടുത്ത് 96 രൂപയുടെ സാധനം വാങ്ങുമ്പോൾ ബാക്കി 4 രൂപയ്ക്ക് രണ്ട് വിക്സ് മിഠായി തന്നാൽ ഒന്നും മിണ്ടാത്ത സാമ്പത്തിക വിദഗ്ധർ, ഇപ്പോൾ 40 രൂപ ഫീസിന്റെ പേരിൽ അമേരിക്കൻ കമ്പനികൾക്ക് കോടികൾ പോകും എന്ന് പറഞ്ഞ് മോങ്ങുന്നത് കാണുമ്പോൾ ചിരി വരും.
1970 കളിൽ ഭക്ഷ്യക്ഷാമം വന്നപ്പോൾ അമേരിക്ക തന്ന ഗോതമ്പ് കൊണ്ടുള്ള ഉപ്പുമാവ് സ്കൂൾ വരാന്തയിൽ ഇരുന്ന് വിഴുങ്ങിയ പലരും, ഇന്ന് എന്തിനും ഏതിനും അമേരിക്കയ്ക്ക് എതിരെ മുദ്രാവാക്യം വിളിച്ചാലേ വയറു നിറയൂ എന്ന അവസ്ഥയിലാണ്.
അവരൊക്കെ ഇന്ന് ആപ്പിൾ ഫോണിന്റെ പുതിയ വേർഷൻ ഇറങ്ങുമ്പോൾ അത് ആദ്യം കരസ്ഥമാക്കാൻ ഉറക്കമൊഴിച്ച് ഷോറൂമിന് മുന്നിൽ ക്യൂ നിൽക്കുന്നതും നമ്മൾ കണ്ടു.
പിന്നെ ചികിത്സയ്ക്ക് ചങ്കിലേ ചൈനയിലോ ക്യുബയിലോ പോവില്ല അതിനു അമേരിക്കയിൽ തന്നെ പോകണം. ഇതൊക്കെ പറയുന്ന കൂട്ടത്തിൽ ഒന്നുകൂടി എടുത്തു പറഞ്ഞിട്ടുണ്ട് കൂറത്തലവൻ
ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ട് തിരിച്ചറിയുന്നുണ്ട് പിന്നെ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ ഉള്ള ഉടായിപ്പ്. എന്തെന്നാൽ ഇവന്മാരൊക്കെ ഇരുന്നിടത്ത് നിന്ന് അനങ്ങാതെ ആപ്പിൾ ഫോണിലൂടെ UPI ഉപയോഗിച്ച് പുതിയ ആപ്പിൾ ഫോൺ വാങ്ങിക്കും , കൊക്കക്കോളയും പെപ്സിയും ബർഗറും കെന്റക്കി ചിക്കനും വാങ്ങും എന്നിട്ട് അതിനെതിരെ തന്നെ സമരവും ചെയ്യും..
അതുകൊണ്ടാണ് ഇപ്പോൾ ഈ മൂന്ന് ആവശ്യങ്ങളും 48 മണിക്കൂറും എന്ന ഭയത്തിന്റെ രാഷ്ട്രീയ അന്ത്യശാസനം വന്നിരിക്കുന്നത് എന്ന് പറയപ്പെടുന്നത്.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം കോൺഗ്രസ്സും സഖ്യകക്ഷികളും ഉന്നയിച്ചതായി പറയുന്ന ആവശ്യങ്ങൾ – 48 മണിക്കൂറിനുള്ളിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ രാജിവെക്കണം, പ്രഖ്യാപിച്ച തിരഞ്ഞെടുപ്പുകൾ റദ്ദാക്കണം, 2025 ലെ പുതിയ ചട്ടം പിൻവലിക്കണം എന്നിവയാണ്.
എന്തെല്ലാം മോഹങ്ങൾ!
അരിയാഹാരം കഴിക്കുന്നവർക്കറിയാം. “ഇതിന്റെ പിന്നിലെ ഭയം എന്താണെന്ന് നാളെ നിയമപരമായ നടപടി വന്നേക്കുമോ എന്ന ഭയം കൊണ്ടുള്ള മുൻകൂർ രാഷ്ട്രീയ നീക്കമായിട്ടാണ് പലരും ഇതിനെ കാണുന്നത്.” പെട്ടാൽ പെട്ടത് തന്നെ എന്ന് അവർക്കറിയാം. അതുകൊണ്ട് ഒരു മുഴം മുൻപേ എറിഞ്ഞതാണ്. നാളെ നിയമപരമായ നടപടി വരുമ്പോൾ “ഇത് പ്രതികാരമാണ്” എന്ന് പറഞ്ഞ് തടിതപ്പാൻ.
ഇന്നലെ വീണ്ടും പാറ്റത്തലവന്റെ മാദ്ധ്യമ വിചാരണയിലെ വിളംബരം കണ്ടു?
മൂന്ന് സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ജയിക്കാൻ കാരണം ഇപ്പോഴത്തെ CEC ആണെന്ന നുണ പ്രചരിപ്പിക്കുന്നത്!”
എന്നാൽ അതിന്റെ യാഥാർഥ്യം പരിശോദിക്കുമ്പോൾ?
ഹരിയാന – ഒക്ടോബർ 2024
മഹാരാഷ്ട്ര – നവംബർ 2024
ഡൽഹി – ഫെബ്രുവരി 5, 2025 (റിസൾട്ട് ഫെബ്രു 8)
ജ്ഞാനേഷ് കുമാർ 26-ാമത് CEC ആയി ചുമതലയേറ്റത് 2025 ഫെബ്രുവരി 19 ന് ആണ്. അതായത് ഈ മൂന്ന് തിരഞ്ഞെടുപ്പും കഴിഞ്ഞിട്ട്.
അന്ന് CEC ആയിരുന്നത് രാജീവ് കുമാർ ആയിരുന്നു.
പിന്നെ എങ്ങനെയാണ് ജയിച്ചതിന് ഇദ്ദേഹം കാരണമാകുന്നത്?
തിരഞ്ഞെടുപ്പൊക്കെ കഴിഞ്ഞ് റിസൾട്ടും വന്ന് മാസങ്ങൾക്ക് ശേഷം ചീഫ് ഇലക്ഷൻ കമ്മീഷണറായി വന്നയാൾ പോയകാല ത്തേക്ക് ‘ടൈം മെഷീനിൽ’ യാത്ര ചെയ്ത് അട്ടിമറി നടത്തി എന്ന് പറയുന്നവർ ഇതിനൊക്കെ കൂട്ടുപിടിക്കുന്ന ചാനലുകളും …
അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറഞ്ഞ് രാജ്യത്തെ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനും, അവരുടെ പ്രതീക്ഷ കളയാനുമാണ് ഇവരുടെ ശ്രമം. ഇവർക്ക് കൂട്ടായി കേരളത്തിലെ ചില മാധ്യമ ചാനലുകളും ഉണ്ട്, അതിന് നേതൃത്വം കൊടുക്കുന്ന മീഡിയകളുടെ പേര് ഞാൻ പറയേണ്ടതില്ലല്ലോ?
ഇതൊക്കെ കേട്ടപ്പോളും കണ്ടപ്പോളും ഓർമ്മയിലെത്തിയത് റാംജി രാവ് സ്പീക്കിങ് എന്ന സിനിമയും ഉർവശി തിയേറ്ററും ഇന്നസെന്റിന്റെ ഫോൺവിളിയുമൊക്കെയാണ്
ക്ലബ്ബുകാർ മത്തായിച്ചേട്ടനെ ഫോണിൽ വിളിക്കുന്ന രംഗം.
“ഹലോ…? നാടകക്കാർ പുറപ്പെട്ടോ?”
“മത്തായിച്ചേട്ടൻ പുറപ്പെട്ടു…”
ഫോൺ വിളിച്ചയാൾ തിരിഞ്ഞ് കൂട്ടുകാരോട് പറയും – “പുറപ്പെട്ടു… പുറപ്പെട്ടു…”
ഇത് കേട്ട മത്തായിച്ചേട്ടൻ വീണ്ടും – “എന്താ… നേരത്തെ പുറപ്പെടണോ?”
ആള് വീണ്ടും കൂട്ടുകാരോട് – “നേരത്തെ പുറപ്പെടണോ എന്ന്…”
ഇതുപോലെയാണ് ഇപ്പോൾ കൂറത്തലവൻ കിണ്ടിത്തലവനോട് ചോദിക്കുന്നത് – “പുറപ്പെട്ടോ… നേരത്തെ പുറപ്പെടണോ?”
താളവട്ടത്തിൽ ജഗദീഷ് അടിച്ചു പൂസായിട്ടു സോമനോട് ചോദിച്ചത് പോലെ ?
അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ, ഇനി കൂറത്തലവൻ എന്ത് പറഞ്ഞി ട്ടായിരിക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ ണറോട് രാജി ആവശ്യപ്പെടുക? സമരം ചെയ്യുക?
തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം ചുമതലയേറ്റ ഒരാളെ വെച്ച് തിരഞ്ഞെ ടുപ്പ് അട്ടിമറി നടത്തി എന്ന് പറയുന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നുണയാണ്.
ഇത് ഫാക്ട് ചെക്ക് ചെയ്യാൻ 15 ഓ 25 ഓ സെക്കെന്റൊന്നും വേണ്ട. ഗൂഗിൾ ചെയ്താൽ മതി, പക്ഷേ അതു പോലും ചെയ്യാതെയാണ് പത്രസമ്മേളനം നടത്തുന്നത്.
അത് കേൾക്കാനും ചർച്ച ചെയ്യാനും കുറെ ചാനലുകളും കുറെ പാറ്റക്കൂട്ടങ്ങളും ഉണ്ട്. ഒറ്റ “ഹിറ്റിൽ” തീർക്കാൻ സാധിക്കുന്ന കാര്യമാണ്. അന്തരീക്ഷ മലിനീകരണം ഒഴിവാക്കാൻ ശ്രമിക്കുകയാണ്.
“ഇവിടം സ്വർഗ്ഗമാണ്” എന്ന സിനിമയിൽ ചാണ്ടിച്ചനോട് മാത്യൂസ് പറയുന്ന ഒരു ഡയലോഗ് ഉണ്ട് –
വിളഞ്ഞു നിൽക്കുന്ന പച്ചക്കറി ചെടിയിലെ കൃമികളെ നശിപ്പിക്കാൻ പുകയില കഷായം മതി, അതിന് എൻഡോസൾഫാനും ഫ്യൂറഡാനും ഒന്നും വേണ്ട എന്ന്.
അതുപോലെ ചാല് കീറി വെള്ളം എത്തിക്കുന്ന പ്രയോഗം നമ്മൾ ജന്തർ മന്തറിൽ കണ്ടതാണ്. ഒപ്പം ഫ്ലൈ ട്രാപ്പും ഫിറ്റ് ചെയ്തപ്പോൾ എല്ലാ കീടങ്ങളുടെയും DNA വരെ കിട്ടി.
ഇവനും ഇവനെ പിന്തുണയ്ക്കുന്നവരും പി എം ശ്രീ എന്ന വിദ്ദ്യാഭ്യാസ പദ്ധതി കണ്ടില്ലെന്നു നടിക്കുന്നു…
ഇവനൊക്കെയാണ് ജൻസി എന്ന് പറഞ്ഞ് സ്കൂൾ ടീക് കരോ എന്ന സമരവുമായി BJP ഭരിക്കുന്ന സ്കൂളുകളിൽ കയറി ഇറങ്ങു ന്നത്…
ഇവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്ന സമാന സംഭവങ്ങൾ ഇവർ കണ്ടില്ലെന്ന് നടിക്കുന്നു. അത് ജനങ്ങൾക്ക് നന്നായി മനസ്സിലായിട്ടുണ്ട് എന്ന് രാജസ്ഥാനിൽ പോയപ്പോൾ നാട്ടുകാര് ഇവരെ പഞ്ഞി ക്കിട്ടപ്പോൾ ഇദ്ദേഹത്തിനും മനസ്സിലായി.
⁸ഇവരോട് പറയട്ടെ – ചക്ക വീണ് മുയൽ ചത്തിട്ടുണ്ടാവാം, അതുകൊണ്ട് ചക്ക ഇനി വീണാൽ മുയൽ ചാവും എന്ന സങ്കൽപ്പം വേണ്ട.
ജനങ്ങളോട്, വോട്ടർമാരോട് ഒരു വാക്ക് – സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യ വരാൻ നിബോധത!
അതായത് – എഴുന്നേൽക്കൂ, ഉണരൂ, ലക്ഷ്യത്തിലെത്തും വരെ നിർത്താതെ മുന്നേറൂ.
എം ബാബു ജയപ്രകാശ്………………..✍️ ചുവന്ന കടുക്കനിട്ട മയ്യഴി കഥപറയുമ്പോൾ
Thank you and have a brilliant day,full of joyful activities,Babu Jayaprakash.
with best regards,
Yours Gopalan Poozhiyil.
LikeLike