നമ്മുടെ രാജ്യത്തെ വോട്ട്? ഭാരതീയർക്ക് മാത്രമുള്ളത് !

Time Taken To Read 4 Minutes

Disclaimer: ഈ ലേഖനത്തിലെ പരാമർശങ്ങൾ വിവിധ മാധ്യമ റിപ്പോർട്ടുകളെയും പൊതുവായി ലഭ്യമായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ള ലേഖകന്റെ അഭിപ്രായമാണ്. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചുള്ളതല്ല.

എന്റെ ഒരു സുഹൃത് ഫേസ്‌ബുക്കിൽ ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതു കണ്ടു! “ നമ്മുടെ രാജ്യത്തെ വോട്ട്? ? ? ? സുഹൃത്ത് ചോദിച്ച ചോദ്യം വളരെ പ്രസക്തമാണ് – നമ്മുടെ രാജ്യത്തെ വോട്ട്? ആർക്കുള്ളതാണ്?

എങ്കിൽ പറയട്ടെ; ഇതിനുള്ള ഉത്തരമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന സ്‌പെഷൽ ഇന്റൻസീവ് റിവിഷൻ (SIR – Special Intensive Revision.)

SIR ? ഞാൻ എന്റെ വായനക്കാരെ സാർ എന്ന് വിളിച്ചതല്ല!

ഭരണഘടനയുടെ 324, 326 വകുപ്പുകൾ പ്രകാരം വോട്ടർ പട്ടിക ശുദ്ധമായി സൂക്ഷിക്കേണ്ടത് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. അവസാനമായി രാജ്യവ്യാപകമായി Intensive Revision നടന്നത് 2003 ലാണ്. 22 വർഷമായി Summary Revision മാത്രമാണ് നടന്നത്. അതായത് പേര് ചേർക്കലും മാറ്റലും മാത്രം.

ഇതിനിടയിൽ എത്രപേർ നുഴഞ്ഞുകയറി?   എത്രപേർ അഭയാർഥികളായി എത്തി! ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്നു. ഇത്തരത്തിലുള്ളവരെ പിടിക്കപ്പെടുന്ന വാർത്തയ്ക്കും ക്ഷാമമില്ല.

22 വർഷത്തിനിടെ എത്ര പേർ മരിച്ചു? എത്ര പേർ താമസം മാറി? എത്ര പേർ നിയമവിരുദ്ധമായി പട്ടികയിൽ കയറി? ഇത് പരിശോധിക്കേണ്ടത് ഭരണഘടനാപരമായ കടമയാണ്.

ഇത് ശരിയാക്കിയെടുക്കാൻ  CEC എന്താണ് ചെയ്യുന്നത്?

CEC ശ്രീ ജ്ഞാനേഷ് കുമാറിന്റെയും സംസ്ഥാന CEC മാരുടെയും നേതൃത്വത്തിൽ നടക്കുന്നത് ഇതാണ്:

സംശയമുള്ള പേരുകൾക്ക് നോട്ടീസ് കൊടുത്ത്, കമ്മീഷൻ അനുവദിച്ച 11 രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കാൻ സമയം കൊടുക്കുന്നു.

ഉദാ: ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, 1987 ന് മുൻപുള്ള സർക്കാർ രേഖ തുടങ്ങിയവ. പെട്ടെന്ന് പേര് വെട്ടുന്ന രീതിയല്ല, ബൂത്ത് ലെവൽ ഓഫീസർ നേരിട്ട് വീട്ടിൽ ചെന്നു വെരിഫൈ ചെയ്ത ശേഷം, തെളിവ് വ്യക്തമായാൽ മാത്രമാണ് നടപടി.  

സംശയമുള്ളവരോട് കൂടുതൽ തെളിവുകൾ ചോദിച്ചു മാറ്റിനിർത്തുന്നു സപ്പോർട്ടിങ് രേഖയുമായി വരുവാൻ പറയുന്നു.

ജനന – മരണ രജിസ്ട്രേഷൻ നിർബന്ധ നിയമം 1969 ൽ പാസ്സാക്കി, 1970 ഏപ്രിൽ 1 മുതൽ നടപ്പിലായി. അതു മുതലാണ് ഇന്ത്യയിൽ ജനനവും മരണവും രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമായത്. 

പറഞ്ഞുവരുന്നത് ഭാരതത്തിൽ 50 വയസ്സുള്ള ഒരു വ്യക്തിയുടെ ചില രേഖകൾ ശരിയാംവണ്ണം ഹാജരാക്കാൻ കഴിയുന്നില്ലെങ്കിൽ അവരെ സംശയിക്കുന്നതിൽ എന്താണ് തെറ്റ്?

നുഴഞ്ഞുകയറ്റം ഒരു യാഥാർത്ഥ്യമല്ലേ?

ഭാരതത്തോട് കൂറുള്ള, ഭാരതത്തിൽ ജനിച്ച, ഭരണഘടനയെ അംഗീകരിക്കുന്ന ഭാരതീയന് മാത്രം അവകാശപ്പെട്ടതാണ് വോട്ട്. നമ്മുടെ രാജ്യത്തേക്ക് വിവിധ രാജ്യങ്ങളിൽ നിന്നും  നുഴഞ്ഞുകയറി വന്ന്, ഇവിടെ വ്യാജ റേഷൻ കാർഡും ആധാറും ഉണ്ടാക്കി വോട്ട് ചെയ്യുന്നത് ഭരണഘടനയോടുള്ള വഞ്ചനയാണ്.

നമ്മൾ ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടതാണ്:

അസമിലെ NRC പ്രക്രിയയിൽ ലക്ഷക്കണക്കിന് പേരുടെ പൗരത്വം സംശയത്തിലായി എന്ന് റിപ്പോർട്ടുകൾ ഉണ്ടായി.

BSF ഓരോ വർഷവും അതിർത്തിയിൽ ആയിരക്കണക്കിന് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ തടയുന്നു എന്ന് ഔദ്യോഗികമായി പറയുന്നു.

പശ്ചിമ ബംഗാളിൽ 2216 കിലോമീറ്റർ ആണ് ബംഗ്ലാദേശുമായുള്ള അതിർത്തി. ഇതിൽ ഇപ്പോഴും 300 കിലോമീറ്ററിലധികം വേലി കെട്ടാതെ കിടക്കുന്നു.

കേന്ദ്ര സർക്കാർ വേലി കെട്ടാൻ പണം അനുവദിച്ചിട്ടും, അതിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് BSF-ന് കൈമാറാൻ മമത സർക്കാർ അനുമതി വൈകിപ്പിക്കുകയാണ്.

ഭൂമി കൈമാറ്റം വൈകുന്നതുകൊണ്ട് തന്നെയാണ് നുഴഞ്ഞുകയറ്റക്കാർക്കും, കന്നുകാലി – മയക്കുമരുന്ന് കള്ളക്കടത്തുകാർക്കും സൗകര്യം ലഭിക്കുന്നത്.

കേന്ദ്രം ശക്തമായി ഇടപെട്ടതോടെ ഇപ്പോൾ പലയിടത്തും വേലി കെട്ടൽ വേഗത്തിലായി. അതിർത്തി ഭദ്രമായാൽ മാത്രമേ രാജ്യത്തിനകത്ത് സുരക്ഷ ഉറപ്പാക്കാൻ കഴിയൂ. അതിർത്തിയിലെ ഗ്രാമീണരുടെ സുരക്ഷയ്ക്കും ഇത് അനിവാര്യമാണ്.

അതിർത്തിയിൽ നടക്കുന്ന ഇത്തരം ബഹളങ്ങളെല്ലാം നമ്മൾ ദൃശ്യ മാദ്ധ്യങ്ങളിൽ കൂടിയും സോഷ്യൽ മീഡിയകളിലൂടെയും കണ്ടിട്ടുണ്ട്

SIR പ്രക്രിയയിൽ ബീഹാറിൽ ലക്ഷക്കണക്കിന് പേരുടെ ഫോമുകൾ ലഭിച്ചില്ല എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു` ചിലർ ഫോം പൂരിപ്പിക്കാതെ മാറിനിൽക്കുന്നു എന്നും ചിലർ സ്വമേധയാ മടങ്ങുന്നു എന്നും മാധ്യമ റിപ്പോർട്ടുകൾ ഉണ്ട്. ഒരു യഥാർത്ഥ ഇന്ത്യൻ പൗരൻ എന്തിന് സ്വന്തം വോട്ടവകാശം ഉപേക്ഷിക്കണം?

ഇത് പണ്ട് മുതലേ ബംഗാളിൽ ഇടതും വലതും മാറി മാറി വോട്ട് ബാങ്കിനായി കണ്ണടച്ചതിന്റെ ഫലമാണ് എന്ന് പല നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. സെൻസസ് കണക്കുകളിലെ ജനസംഖ്യാ മാറ്റവും ഇതോടൊപ്പം ചേർത്ത് വായിക്കണം.

കർക്കിടകത്തിലെന്താ തിരഞ്ഞെടുപ്പിൽ കാര്യം എന്ന് ചിന്തിക്കുന്നവരുണ്ടാകും

നമ്മുടെ നാട്ടിൽ കർക്കിടക മാസത്തിൽ പിതൃക്കൾ ഭൂമിയിൽ വരും എന്ന് വിശ്വാസമുണ്ട്. അതിനെ പോലും മറികടക്കുന്ന യാഥാർത്ഥ്യമുണ്ട് തിരഞ്ഞെടുപ്പ് കാലത്ത് – നേരിട്ടെത്തി അച്ഛനെയും അമ്മയെയും ഭാര്യയെയും മക്കളെയും പോലും കാണാതെ വോട്ട് ചെയ്ത് മടങ്ങുന്ന ആത്മാക്കളുടെ എത്രയോ കഥകൾ! മരിച്ചവരുടെ പേരിൽ വോട്ട് ചെയ്യപ്പെടുന്നതിനെയാണ് ഇവിടെ ഉദ്ദേശിച്ചത്. SIR ഇത്തരം തിരിമറികൾ തടയും.

വോട്ടു ചെയ്യാനുള്ള സൗകര്യവും അവകാശവും ആർക്കുള്ളത്? ഭാരതത്തോട് കൂറുള്ള, ഭരണഘടനയെ അംഗീകരിക്കുന്ന ഭാരതീയന് മാത്രം. വ്യാജ രേഖയുണ്ടാക്കി വോട്ട് ചെയ്യുന്നത് ഭരണഘടനയോടുള്ള വഞ്ചനയാണ്. വിദേശ പൗരന് വോട്ടില്ല എന്ന് പറയുന്നത് വർഗീയതയല്ല, ദേശീയ സുരക്ഷയാണ്.

അതിന്റെ പേരിലും ഒരു കേസ് ഉരുണ്ടു കളിക്കുന്നുണ്ട് എന്ന് പറഞ്ഞു കേൾക്കുന്നു

ഇത്തരം ആരോപണം ഉന്നയിക്കുന്നവർ  EVM നോട് കാട്ടുന്ന ഇരട്ടത്താപ്പ്?

പൗരത്വം സംശയത്തിലുള്ളവർക്ക് കാര്യം മനസ്സിലാവാഞ്ഞിട്ടല്ല, മനസ്സിലായിട്ടും മനസ്സിലാകാത്ത പോലെ അഭിനയിക്കുകയാണ്.

എവിടെ തോൽക്കുന്നോ അവിടെ “വോട്ട് ചോരി, EVM തട്ടിപ്പ്” എന്ന് പറയും. എന്നാൽ കർണാടകയിൽ 135 സീറ്റ് ജയിക്കുമ്പോൾ, തെലങ്കാനയിൽ ജയിക്കുമ്പോൾ, തമിഴ്നാട്ടിൽ DMK കോൺഗ്രസ് സഖ്യം തൂത്തുവാരുമ്പോൾ, കേരളത്തിൽ 20 ൽ 19 സീറ്റ് UDF ജയിക്കുമ്പോൾ അപ്പോൾ ആ EVM നല്ല EVM ആണ്. ജയിക്കുമ്പോൾ നല്ലത്, തോൽക്കുമ്പോൾ മോശം – ഇതാണ് സ്ഥിരം തന്ത്രം.

കേരളത്തിൽ തന്നെ നോക്കുക – നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന SIR ൽ 24.08 ലക്ഷം പേരെ കരട് പട്ടികയിൽ  നിന്ന് നീക്കം ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ 2025 ഡിസംബറിൽ പ്രഖ്യാപിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് മൊത്തം വോട്ടർമാരുടെ 8.65% ആണ്. ഇതിൽ മരിച്ചവരും സ്ഥലം മാറിയവരും ഉൾപ്പെടും. അന്ന് ഈ നടപടിയെ എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിച്ചിരുന്നു, ഒരു പ്രതിഷേധവും ഉണ്ടായിരുന്നില്ല. അന്ന് ശരിയായിരുന്ന നടപടി ഇന്ന് രാജ്യവ്യാപകമാകുമ്പോൾ മാത്രം എന്തുകൊണ്ട് തെറ്റാകുന്നു?

പ്രധാനമന്ത്രിയെയും അമിത് ഷായെയും ഒക്കെ രാജ്യദ്രോഹി എന്ന് വിളിക്കുന്നതും, തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പറയുന്നതും ഒക്കെ പാർട്ടികൾക്ക് പറയാം. അവർക്ക് ഉത്തരവാദിത്തമില്ല.

പക്ഷെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പരമോന്നത നേതാവ്, ഇന്ദിരാ ഗാന്ധിയുടെ പൗത്രനും സാക്ഷാൽ നെഹ്‌റുവിന്റെ കൊച്ചുമകനുമായ രാഹുൽ അത് പറയാൻ പാടില്ല. അത് അനുചിതമാണ്. അദ്ദേഹം രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് കൂടിയാണ്.

ഈ രാജ്യത്ത് ഒരു നിയമവ്യവസ്ഥയുണ്ട്, ഭരണഘടനയുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണം ഉന്നയിക്കുമ്പോൾ കുറ്റം തെളിയിക്കണം. വെറുതെ വിടുവാക്കു   പറഞ്ഞാൽ പോരല്ലോ.

ഇതൊക്കെ വിലയിരുത്തുമ്പോൾ  പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെ എങ്ങനെ കാണണം?

തിരഞ്ഞെടുപ്പ് കമ്മീഷണർ തെളിവ് ചോദിക്കുമ്പോൾ കൈമലർത്തുന്നു.

അത് എന്റെ ഉത്തരവാദിത്തമല്ല എന്ന് പറയുന്നു. എഴുതി നൽകാൻ പറഞ്ഞാൽ അത് നൽകില്ല. കോടതിയിൽ പോകാൻ പറഞ്ഞാൽ അതും ചെയ്യില്ല.

അപ്പോൾ ഈ ആരോപണത്തിന് എന്ത് വിലയാണുള്ളത്?

2026 സപ്റ്റംബറിൽ ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ശ്രീ രാഹുൽ ഗാന്ധി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ ജ്ഞാനേഷ് കുമാർ എന്നിവരെ “രാജ്യദ്രോഹികൾ” എന്ന് വിളിച്ചു എന്നും എല്ലാ തിരഞ്ഞെടുപ്പുകളും അട്ടിമറിക്കപ്പെട്ടു എന്നും മാതൃഭൂമി ന്യൂസ്, ദി ഹിന്ദു, ANI എന്നിവ  സെപ്റ്റംബറിൽ റിപ്പോർട്ട് ചെയ്തു എന്നാണ് വാർത്തകളെ ഉദ്ധരിച്ചു പറഞ്ഞു കേൾക്കുന്നത്.

ഇവരോട് പറയാനുള്ളത് ഇത്രയേ ഉള്ളൂ

2014-ൽ 282, 2019-ൽ 303, 2024-ൽ 240 – ഇതാണ് ബിജെപിയുടെ ലോക്സഭാ സീറ്റ് കണക്ക്.  വോട്ട് മോഷണം ബിജെപിയെ സഹായിക്കാനാണെങ്കിൽ 63 സീറ്റ് എന്തുകൊണ്ട് കുറഞ്ഞു? മാത്രമല്ല, ഈ തിരഞ്ഞെടുപ്പുകൾ നടന്നത് മുൻ CEC രാജീവ് കുമാറിന്റെ കാലത്താണ്. ഇപ്പോഴത്തെ CEC ജ്ഞാനേഷ് കുമാർ ചുമതലയേറ്റത് 2025 ഫെബ്രുവരിയിൽ മാത്രമാണ്.

ഓർക്കണം, ഈ മൂന്ന് പേരും ഒരു പാർട്ടിയുടെ മാത്രമല്ല, നിങ്ങളുടെയും എന്റെയും കൂടി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ചീഫ് ഇലക്ഷൻ കമ്മീഷണറുമാണ്.

വാർത്തയിലെ വസ്തുതകൾ എടുത്തുപറഞ്ഞതു പരിശോദിച്ചാൽ മനസ്സിലാവും.

ഇതിലെ ഒരു വൈരുധ്യം കൂടി നോക്കണം:
രാഹുൽ സൂചിപ്പിച്ചത് പോലെ തിരഞ്ഞെടുപ്പുകൾ നടന്നത്

ഹരിയാനയിൽ ഒക്ടോബർ 2024!
മഹാരാഷ്ട്രയിൽ നവംബർ 2024 !
ഡൽഹിയിൽ – ഫെബ്രുവരി 2025 !
ഈ തിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ CEC ആയിരുന്നത് ശ്രീ രാജീവ് കുമാർ ആയിരുന്നു.

അദ്ദേഹം 2025 ഫെബ്രുവരി 18 നാണ് വിരമിച്ചത്. ഇപ്പോഴത്തെ CEC ശ്രീ ജ്ഞാനേഷ് കുമാർ ചുമതലയേറ്റത് 2025 ഫെബ്രുവരി 19 നാണ്. അതുകൊണ്ട് ഇപ്പോഴത്തെ CEC യെ ആ തിരഞ്ഞെടുപ്പുകളുടെ പേരിൽ കുറ്റം പറയുന്നത് വസ്തുതാപരമായി തെറ്റല്ലേ?.

പിന്നെ അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ടതിന്റെ ഉദ്ദേശം ?

2019 ൽ “ചൗക്കീദാർ ചോർ ഹേ” പരാമർശത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് മുന്നറിയിപ്പ് നൽകി മാപ്പ് അനുവദിച്ചതിന് ശേഷവും ഇത്തരം പരാമർശങ്ങൾ ആവർത്തിക്കുന്നത് ശ്രദ്ധേയമാണ്

നിയമപരമായി സുരക്ഷിതമായ ചോദ്യങ്ങൾ ചോദിക്കാം പക്ഷെ മുൻ അനുഭവം ഓർത്തുകൊണ്ട് അദ്ദേഹം ചോദിക്കേണ്ടത് വ്യക്തമായ വോടുകൂടിയായിരിക്കണം

“വോട്ട് മോഷണം” എന്ന ഗുരുതര ആരോപണത്തിന് മാധ്യമ റിപ്പോർട്ടുകൾക്ക് അപ്പുറം തെളിവ് ഹാജരാക്കാൻ ശ്രമിക്കണം.

ഇതൊന്നുമില്ലാതെ ഈ മൂന്ന് ഭരണഘടനാ പദവികലിരിക്കുന്നവരെ “രാജ്യദ്രോഹി” എന്ന് വിളിക്കുന്നത് രാജ്യത്തിന്റെ ജനാധിപത്യ ഇമേജിന് മങ്ങലേൽപ്പിക്കില്ലേ?

അദ്ദേഹം ഒരു സാധാരണക്കാരനല്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രതിപക്ഷ നേതാവാണ്.

തുടർച്ചായി ഭാരതം ഭരിച്ച ഒരു കുടുംബത്തിന്റെ ഇളം കണ്ണിയിൽ പെട്ട ആളാണ് ആ മെച്യൂരിറ്റി അദ്ദേഹം കാണിക്കണ്ടേ

ആ പദവിയുടെ ഗൗരവം മനസ്സിലാക്കാതെ, ഒരു തെളിവുമില്ലാതെ ഇങ്ങനെ ആരോപണങ്ങൾ ഉന്നയിക്കരുത്.

ഇതിനു മുൻപ് ഇതേ കാരണത്താൽ കോടതിയിൽ നിന്ന് ശാസന കേട്ട്, മാപ്പ് പറഞ്ഞ് ശിക്ഷയിൽ ഇളവ് വാങ്ങിയ ആളാണ് എന്നതും മറക്കരുത്.

രാഹുൽജി, താങ്കൾക്ക് ഓർമ്മയുണ്ടോ?

താങ്കൾക്ക് 7 വയസ്സുള്ളപ്പോൾ, 1977 ഒക്ടോബർ 3 ന്, താങ്കളുടെ മുത്തശ്ശിയും അന്നത്തെ മുൻ പ്രധാനമന്ത്രിയുമായ ശ്രീമതി ഇന്ദിരാഗാന്ധിയെ അർദ്ധരാത്രി പോലീസ് അറസ്റ്റ് ചെയ്തത്?.

ചാർജ് എന്തായിരുന്നു? തിരഞ്ഞെടുപ്പിൽ സർക്കാർ ജീപ്പ് ദുരുപയോഗം ചെയ്തു, അഴിമതി നടത്തി എന്നൊക്കെയായിരുന്നു. ഷാ കമ്മീഷന്റെ പേരിൽ ആ മുൻ പ്രധാനമന്ത്രിയെ ഒരു രാത്രി മുഴുവൻ ലോക്കപ്പിൽ ഇരുത്തി.

പിറ്റേന്ന് കോടതി എന്ത് പറഞ്ഞു? ഈ കേസിൽ യാതൊരു കഴമ്പുമില്ല എന്ന് പറഞ്ഞ് കോടതി അവരെ വെറുതെ വിട്ടു.

പിന്നീട് 1978 ഡിസംബറിൽ വീണ്ടും പാർലമെന്റിന്റെ അധികാരം ദുരുപയോഗിച്ചെന്ന് പറഞ്ഞ് ഒരാഴ്ച തിഹാർ ജയിലിൽ ഇട്ടു.

താങ്കൾ ഓർത്തുകാണില്ല കുട്ടിയല്ലേ?  താങ്കൾക്കന്നു 7 ഓ 8 ഓ വയസ്സുപ്രായം താങ്കളുടെ കുടുംബം അനുഭവിച്ച ആ വേദന താങ്കളുടെ ‘അമ്മ മറക്കാനിടയില്ല!

ഇന്ന് 2026 ൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു രേഖ ചോദിക്കുമ്പോൾ, അത് തെളിവില്ലാതെ “വോട്ട് മോഷണം” എന്ന് പറയുമ്പോൾ, പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും CECയെയും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പ്രകാരം അതേ രീതിയിൽ വിളിക്കുമ്പോൾ…

1977 ൽ താങ്കളുടെ മുത്തശ്ശിയോട് ചെയ്ത അതേ കാര്യം തന്നെയല്ലേ ഇന്ന് താങ്കളും ചെയ്യുന്നത് എന്ന് ജനം ചിന്തിച്ചാൽ തെറ്റ് പറയാനാകുമോ?

അന്ന് കോടതി തെളിവില്ലെന്ന് പറഞ്ഞ് വെറുതെ വിട്ടു. ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ തെളിവ് ചോദിക്കുമ്പോൾ കൈമലർത്തുന്നു.

കാലം മാറിയിട്ടും ആരോപണത്തിന്റെ രീതി മാറിയിട്ടില്ല.

ഒരു വിദേശിക്ക് വോട്ട് ചെയ്യാൻ അവകാശമില്ല എന്ന് പറയുന്നത് വർഗീയതയല്ല, അത് ദേശീയ സുരക്ഷയാണ്. അമേരിക്കയിലോ യൂറോപ്പിലോ ഒരു ഇന്ത്യക്കാരന് അവരുടെ വോട്ടർ പട്ടികയിൽ കയറാൻ പറ്റുമോ? 

പൗരത്വം സംശയത്തിലുള്ളവർക്ക് കാര്യം മനസ്സിലാവാഞ്ഞിട്ടല്ല. മനസ്സിലായിട്ടും “ബോധപൂർവ്വം മനസ്സിലാകാത്ത പോലെ നടിക്കുന്നു”

അട്ടിമറി നടന്നു എന്നാണെങ്കിൽ ഇതേ EVM ലും ഇതേ കമ്മീഷന്റെ മേൽനോട്ടത്തിലും കർണാടക, തെലങ്കാന, കേരളം തുടങ്ങിയ സ്ഥലങ്ങളിൽ പ്രതിപക്ഷം എങ്ങനെ വലിയ വിജയം നേടി?

അതുകൊണ്ട് CEC ചെയ്യുന്നത് ശരിയാണ് – സംശയമുള്ളവരോട് രേഖ ചോദിക്കുന്നു, തെളിവുള്ളവരെ മാത്രം ഒഴിവാക്കുന്നു, യഥാർത്ഥ ഭാരതീയന്റെ വോട്ട് സംരക്ഷിക്കുന്നു. ഇതിനെ എതിർക്കുന്നവർ ആരുടെ വോട്ടിനാണ് കാവൽ നിൽക്കുന്നത് എന്ന് ജനം ചിന്തിക്കണം.

ഇപ്പോൾ ഇതിനെതിരെ സമര പ്രഖ്യാപനവും കൂടിയായപ്പോൾ, ഒരു സംശയം തോന്നുന്നത് സ്വാഭാവികമല്ലേ?

കർഷക സമരം പോലെ, CAA സമരം പോലെ, NRC സമരം പോലെ, ചോദ്യപേപ്പർ സമരം പോലെ രാജ്യത്ത് വീണ്ടും ഒരു പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമമാണോ ഇത് എന്ന് ആരെങ്കിലും സംശയിച്ചാൽ, അവരെ എങ്ങനെ തെറ്റ് പറയാൻ കഴിയും?

എം. ബാബു ബാബു ജയപ്രകാശ്

Leave a Comment