കലൂരിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിനുമുണ്ട് കഥകൾ ഏറേ പറയാൻ!

Time Taken To Read 4 Minutes

Disclaimer: ഓർമ്മയിൽ നിന്നും ചില രേഖകളും റഫറർ ചെയ്ത തെയ്യാറാക്കിയ ലേഖനമാണ് തെറ്റുകൾ ചൂണ്ടിക്കാട്ടുമല്ലോ

ഇന്നലെ രാത്രി കൊച്ചി കലൂർ സ്റ്റേഡിയത്തിലെ വെളിച്ചം വീണ്ടും തെളിഞ്ഞു. ഗാലറിയിൽ ആരവം ഉയരുന്നു.  ആരവത്തിനിടയിൽ കുറച്ചു പേരുകൾ – ഐ. എം. വിജയനും ബൈച്ചുങ് ബൂട്ട്യ നവീൻ! റൊണാൾഡീഞ്ഞോയ്ക്കും റിവാൾഡോയ്ക്കും ഒപ്പം പന്ത് തട്ടുമ്പോൾ, അത് വെറുമൊരു വെറ്ററൻസ് മത്സരമല്ല. അത് ഒരു കാലത്തിന്റെ തിരിച്ചുവരവാണ്.

ആ പേരുകൾ കേൾക്കുമ്പോൾ എന്റെ മനസ്സ്  കലൂരിലല്ല, മുപ്പത്തിമൂന്ന് വർഷം പിറകിൽ, എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലേക്കെത്തി.

1993 ലെ സന്തോഷ് ട്രോഫി ഫൈനൽ. ചെളി പുരണ്ട ഗ്രൗണ്ട്, ചെളി പുരണ്ട  ജേഴ്സി, കേരളം കപ്പ് ഉയർത്തിയ നിമിഷം. വിഐപി ഗാലറിയിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ പോലും മറികടന്ന് ഗ്രൗണ്ടിലേക്ക് നടന്നിറങ്ങി വന്ന ഒരു മുഖ്യമന്ത്രി – കെ. കരുണാകരൻ.

ആ ഒരു നടത്തത്തിൽ നിന്നാണ് നമ്മൾ ഇന്ന് കാണുന്ന ഈ കലൂർ സ്റ്റേഡിയം പിറന്നത് എത്ര പേർ ഓർക്കുന്നു?

സന്തോഷ് ട്രോഫിമൽസരം ഗാലറിയിലിരുന്നുകണ്ട മുളകൊണ്ട് കെട്ടിയ ഗാലറിയും , കലൂരിന്റെ കോൺക്രീറ്റ് ഗാലറിയും തമ്മിലുള്ള ഒരു യാത്രയുടെ കഥയാണ് എഴുതുന്നത്!  ഈ ബ്ലോഗിലൂടെ ഫുട്ബോളിനെ സ്നേഹിച്ച ഒരു നാടിന്റെ കഥയാണ് എഴുതുന്നത്.

….. അന്ന് ഫൈനൽ – സന്തോഷ് ട്രോഫി. കേരളം vs മഹാരാഷ്ട്ര. 1992 – 93 സീസണിൽ നടന്ന 49-ാമത് സന്തോഷ് ട്രോഫിമത്സരം.

ആ കഥ സന്തോഷ് ട്രോഫിയുടേത് മാത്രമല്ല. ഭാരതത്തിന്റെ ഫുടബോൾ ചരിത്രം മാറ്റിയെഴുതിക്കൊണ്ടിരിക്കുന്ന കഥയാണ്

1993 ൽ കേരള ടീമിന്റെ മനസ്സിൽ സന്തോഷ് ട്രോഫി മാത്രമായിരുന്നില്ല. അതിലും വലിയ ഒരു സ്വപ്നം അവർക്കുണ്ടായിരുന്നു – കേരളത്തിന് സ്വന്തമായി ഒരു അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം.

അന്ന് ആ സ്വപ്നത്തിന് വാക്ക് കൊടുത്തത് ഒരു സാധാരണ രാഷ്ട്രീയക്കാരനായിരുന്നില്ല. കേരളം ഇന്ന് കാണുന്ന പുരോഗതിയുടെ പലതിന്റെയും പിന്നിൽ പ്രവർത്തിച്ച മുഖ്യമന്ത്രിയായിരുന്നു കെ. കരുണാകരൻ. ആധുനീക കേരളത്തിന്റെ ശില്പി!

അദ്ദേഹം പറഞ്ഞു: “ജയിച്ചാൽ സ്റ്റേഡിയം ഉറപ്പ്.”

ഇത് കേട്ടത് വിജയനും, കുരികേശും, സത്യനും, ജാഫറും അടങ്ങുന്ന ആ ടീം മുഴുവനുമാണ് പറഞ്ഞത് കരുണാകരനാണെന്ന് അവർക്ക് അറിയാമായിരുന്നു. അദ്ദേഹം പറഞ്ഞാൽ നടക്കും.

പിന്നെ അവിടെ ഫുട്ബോൾ മാത്രമായിരുന്നില്ല, ഒരു വാശിയായിരുന്നു. മത്സരം ജയിച്ചേ മതിയാകൂ. കളി തടസ്സപ്പെടുത്താൻ പെയ്ത മഴയും പിന്നെ അവിടെ ഫുട്ബോൾ മാത്രമായിരുന്നില്ല, ഒരു വാശിയായിരുന്നു. മത്സരം ജയിച്ചേ മതിയാകൂ. ചെളി നിറഞ്ഞ ഗ്രൗണ്ടിൽ, ചാറിയ മഴയെ പോലും വകവെക്കാതെ അവർ ആ വാശിയോടെ കളിച്ചു

ആ വാശിയിൽ നിന്നാണ് ഇന്ന് നമ്മൾ കാണുന്ന ഈ കലൂർ സ്റ്റേഡിയം ജനിച്ചത്.

1993 ലെ ഒരു വൈകുന്നേരം. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുന്നു. മുളയും തടിയും കൊണ്ട് കെട്ടിയുണ്ടാക്കിയ ഗാലറിയിൽ, ആയിരക്കണക്കിന് മനുഷ്യർ ശ്വാസമടക്കി ഇരിക്കുന്നു. താഴെ ചെളിയിൽ കുതിർന്ന ഗ്രൗണ്ടിൽ, കേരളത്തിന്റെ നീല ജേഴ്സി അണിഞ്ഞ പന്ത്രണ്ടു പേർ. 

കുരിക്കേഷ് മാത്യു (Captain ),  ഐ. എം. വിജയൻ Vice Captain ,  ജോപോൾ അഞ്ചേരി, സി.വി.പാപ്പച്ചൻ, വി.പി.സത്യൻ, കെ.ടി.ചാക്കോ, വി.ശിവകുമാർ, ആസിഫ് സഹീർ , എം.സുരേഷ്കുമാർ, കെ.വി.ശിവദാസൻ, എം.എം. പോൾ, കെ.എം. ഹസീബ് . ഒപ്പം കോച്ച്: ടി. എ. ജാഫർ.

വിജയന് അന്ന് പന്ത് കാലിൽ കിട്ടിയാൽ അത് വെറും പന്തല്ല,  പന്തുകൊണ്ട് വായുവിലും നിലത്തും ചിത്രങ്ങൾ വരക്കുന്ന പ്രകൃതം. 

മഹാരാഷ്ട്രയുടെ പ്രതിരോധത്തെ കീറിമുറിച്ച്, സത്യൻ, , സി.വി. പാപ്പച്ചൻ, ജോ പോൾ അഞ്ചേരി – ആ സുവർണ്ണ തലമുറ മുഴുവൻ ഒരുമിച്ച് പൊരുതി. സ്കോർ 2 – 0. കേരളം ചാമ്പ്യൻ.

ഐ. എം. വിജയൻ – സ്ട്രൈക്കർ, 2 ഗോളുകളിൽ ഒന്നുൾപ്പെടെ ടൂർണമെന്റിലാകെ ടോപ് സ്കോറർ !

കേരളത്തിന്റെ മൂന്നാമത്തെ കിരീടം ആയിരുന്നു അത്.

സമ്മാനദാന ചടങ്ങിന് മുഖ്യാതിഥിയും വിജയികൾക്കുള്ള സമ്മാനം നൽകാൻ  അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ! ഫുട്ബോൾ ഭ്രാന്തനായിരുന്ന  കെ. കരുണാകരൻ. വിജയലഹരിയിൽ കരുണാകരൻ കളിക്കാരോടും കാണികളോടോപ്പവും ആവേശ ഭരിതനായി

ഫൈനൽ വിസിൽ അടിച്ചതും കേരളം മഹാരാഷ്ട്രയെ 2-0ന് തോൽപ്പിച്ച് കപ്പ് നിലനിർത്തി. ഗ്രൗണ്ട് മുഴുവൻ ആളുകൾ ഇറങ്ങി.

VIP ഗാലറിയിൽ ഇരിക്കുകയായിരുന്ന മുഖ്യമന്ത്രി കെ. കരുണാകരൻ സെക്യൂരിറ്റിയെ പോലും നോക്കാതെ നേരെ ഗ്രൗണ്ടിലേക്ക് നടന്നിറങ്ങി വന്നു.

അദ്ദേഹം ഒരു ഭരണാധികാരി മാത്രമല്ലായിരുന്നു, ഒരു ഫുട്ബോൾ പ്രേമി കൂടിയായിരുന്നു. ഗാലറിയിൽ ഇരിക്കുന്ന ജനങ്ങളുടെ കണ്ണിലെ ആവേശം അദ്ദേഹം കണ്ടു.

മൈക്ക് കയ്യിൽ എടുത്ത് അദ്ദേഹം പറഞ്ഞു:

“ഈ മുളങ്കൂട്ടിൽ ഇരുന്നല്ല നമ്മുടെ മക്കൾ ഫുട്ബോൾ കാണേണ്ടത്. അടുത്ത തവണ സന്തോഷ് ട്രോഫി കൊച്ചിയിൽ വരുമ്പോൾ, അത് അന്താരാഷ്ട്ര നിലവാരമുള്ള ഒരു സ്റ്റേഡിയത്തിൽ കളിക്കും. അതിന് ഞാൻ ഉറപ്പ് തരുന്നു.”

ആളുകൾ അത് ഒരു രാഷ്ട്രീയക്കാരന്റെ വെറും വാഗ്ദാനം എന്ന് കരുതി കയ്യടിച്ചു.

പക്ഷെ കരുണാകരൻ മറന്നില്ല.

തിരിച്ചു സെക്രട്ടേറിയറ്റിൽ എത്തിയപ്പോൾ തന്നെ അദ്ദേഹം GCDA ചെയർമാനെ വിളിച്ചു. കലൂരിലെ KWA യുടെ ചതുപ്പ് സ്ഥലം സജസ്റ്റ് ചെയ്തു. തുരപ്പന്മാർ പണിതുടങ്ങി എതിർപ്പുകൾ പലതുണ്ടായി, ഫയലുകൾ നീങ്ങാതെ വന്നു.

അനുമതിക്കായി കാത്തുനിൽക്കുമ്പോൾ, ഫയലുകൾ നീങ്ങാതെ സ്റ്റേഡിയം പണി വൈകുമോ എന്നായി. ഉദ്യോഗസ്ഥർക്ക് മടിയായിരുന്നു.

അപ്പോഴാണ് കരുണാകരന്റെ കർക്കശ സ്വരം ഉണ്ടായത് – *“നിങ്ങൾ പണി തുടങ്ങ്. എന്ത് പ്രശ്നം വന്നാലും ഞാൻ ഏറ്റെടുത്തോളാം.”*

പിന്നെ ഉദ്യോഗസ്ഥർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കാരണം അവർക്കറിയാം, കരുണാകരൻ പറഞ്ഞാൽ പറഞ്ഞതാണ്.

രാജൻ കേസിലും, പിന്നീട് ഐ.എസ്.ആർ.ഒ ചാരക്കേസിലും, സ്വന്തം ഉദ്യോഗസ്ഥർ പ്രതിസന്ധിയിൽ പെട്ടപ്പോൾ എല്ലാ ഉത്തരവാദിത്തവും സ്വന്തം ചുമലിലേറ്റി അവർക്കൊപ്പം ഉറച്ചുനിന്ന ചരിത്രം അവർ കണ്ടതാണ്. അതുകൊണ്ട് തന്നെ കലൂരിന്റെ ഫയലും മുന്നോട്ട് നീങ്ങി.

അത് വെറും വാക്കായില്ല. അദ്ദേഹം KWA യുടെ സ്ഥലം ഏറ്റെടുത്ത്, ഒരു വർഷം കൊണ്ട് 50,000 പേർക്ക് ഇരിക്കാവുന്ന ജവഹർലാൽ നെഹ്റു സ്റ്റേഡിയം കലൂരിൽ പണിതു. 1996 ൽ അന്നത്തെ രാഷ്ട്രപതി ശങ്കർ ദയാൽ ശർമ ഉദ്ഘാടനം ചെയ്തു

ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിൽ ഒന്ന്. ആദ്യത്തെ നെഹ്റു കപ്പ് ഫുട്ബോൾ, പിന്നീട് ക്രിക്കറ്റ്, ISL…

എല്ലാത്തിന്റെയും പിന്നിൽ ഒരു ദിവസമുണ്ട്.. എന്നുപറയുമ്പോൾ?അതിന്റെ പിന്നിൽ ഒരു കഥയുമുണ്ട്.!

1993 ലെ സന്തോഷ് ട്രോഫിക്ക് മുന്നോടിയായി, കേരള ടീം മുഖ്യമന്ത്രി കെ. കരുണാകരനെ കാണാൻ പോയിരുന്നു.

അന്ന് മഹാരാജാസ് ഗ്രൗണ്ടിന് ഒരു സ്റ്റേഡിയത്തിന്റെ മുഖമില്ലായിരുന്നു. ഡ്രസ്സിംഗ് റൂം ഇല്ല, നല്ല ടോയ്ലറ്റ് ഇല്ല, ഗാലറി മുഴുവൻ മുളകൊണ്ട് കെട്ടിയുണ്ടാക്കിയത്. ഇത്രയും വലിയ ദേശീയ ടൂർണമെന്റ് നടത്താൻ ഉള്ള സൗകര്യം പോലും ഇല്ല.

ടീം വൈസ് ക്യാപ്റ്റൻ ഐ. എം. വിജയനും കോച്ച് ടി.എ. ജാഫറും കൂടി കരുണാകരനോട് പരാതി പറഞ്ഞു എന്നാണ് പഴയ കളിക്കാരും GCDA-യിലെ ഉദ്യോഗസ്ഥരും പറഞ്ഞതായി വാർത്തവന്നതും ഐ എം വിജയൻ ഒരഭിമുഖത്തിൽ പറഞ്ഞതും കേട്ടു.

“സാർ, ഞങ്ങൾക്ക് കൊച്ചിയിൽ ഒരു നല്ല സ്റ്റേഡിയം പോലും ഇല്ല. ഇത്രയും ഫുട്ബോൾ പ്രേമികളുള്ള നാട്ടിൽ കളിക്കാൻ ഒരു മൈതാനമില്ലാത്തത് നാണക്കേടാണ്.”

കരുണാകരൻ വിജയന്റെ തോളിൽ തട്ടി പറഞ്ഞു  നിങ്ങൾ ട്രോപിയുമായി വരൂ ഞാൻ സ്റ്റേഡിയം വാഗ്ദാനം ചെയ്യുന്നു

കരുണാകരൻ അത് മനസ്സിൽ വെച്ചു.

ഫൈനലിൽ കേരളം ജയിച്ച്, സ്റ്റേഡിയം മുഴുവൻ ആവേശം അലയടിച്ചപ്പോൾ അദ്ദേഹം ആ പരാതി ഓർമ്മിച്ചു. അപ്പോഴാണ് അദ്ദേഹം സ്റ്റേജിൽ വെച്ച് ആ ചരിത്ര പ്രഖ്യാപനം നടത്തിയത് – “അടുത്ത തവണ സന്തോഷ് ട്രോഫി പുതിയ സ്റ്റേഡിയത്തിൽ കളിക്കും.”

അതായത്, വിജയൻ മത്സരത്തിന് മുന്നേ പറഞ്ഞ ആ ചെറിയ പരാതിയാണ്, മത്സരം ജയിച്ചപ്പോൾ ഒരു വലിയ വാഗ്ദാനമായി മാറിയത്. വാക്ക് പാലിക്കാൻ കരുണാകരൻ ഒരു വർഷം കൊണ്ട് കലൂർ സ്റ്റേഡിയം പണിതു കഴിപ്പിക്കുകയും ചെയ്തു.

ഒരു മുഖ്യമന്ത്രിയുടെ ഇച്ഛാശക്തി, കരുണാകരൻ എന്ന കരുത്തൻ.
ഒരു ക്യാപ്റ്റന്റെ സ്വപ്നം, വിജയൻ എന്ന വിസ്മയം.

അന്ന് കൂടെ പൊരുതിയ സത്യൻ, പാപ്പച്ചൻ, ജാഫർ, അഞ്ചേരി തുടങ്ങിയ ആ തലമുറയുടെ വിയർപ്പ്.

അന്ന് മഹാരാജാസ് ഗ്രൗണ്ടിലെ ചെളിയിൽ നിന്നാണ് കൊച്ചിയിലെ ആ കൊട്ടാരം ഉണ്ടായത്.

ഒരു നേതാവ് വിചാരിച്ചാൽ എന്ത് ചെയ്യാൻ പറ്റും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആ സ്റ്റേഡിയം.

എന്നാൽ  ഫുട്ബോൾ പ്രേമികളുടെ ആ പഴയ ആവേശം ഒട്ടും ചോരാതെ ഉണർത്തിയാണ് ഇന്നലെ കലൂർ സ്റ്റേഡിയത്തിൽ വീണ്ടും പന്ത് ഉരുണ്ടത്. ആ ആരവം കേൾക്കുമ്പോൾ നമ്മൾ വീണ്ടും ഒരു പഴയ കഥ ഓർക്കുകയാണ് – കലൂർ സ്റ്റേഡിയത്തിന്റെ കഥ. പറഞ്ഞുവരുന്നത്?

അന്ന് കൊച്ചു കേരളത്തിൽ കെ. കരുണാകരൻ ഉണ്ടായിരുന്നെങ്കിൽ, ഇന്ന് ഭാരതം മുഴുവൻ കായിക മത്സരങ്ങൾ വളർത്തിയെടുക്കാൻ ഭാരതീയരോടൊപ്പം ഒരു യുഗപുരുഷൻ – ശ്രീ മോദിജി ഉണ്ട്.

ആ നിശ്ചയദാർഢ്യത്തോടെയാണ് കഴിഞ്ഞ ലോകകപ്പ് ഫുട്ബോൾ മത്സര സമയത്ത് “ഭാരതവും പങ്കെടുക്കുന്ന കാലം വിദൂരമല്ല” എന്ന് അദ്ദേഹം പറഞ്ഞത്. അതിനെ ട്രോളിയവരോട് പറയട്ടെ – കാലം ഒന്നിനും കണക്കു പറയാതെ പോയിട്ടില്ല.

ആ കാലത്തിന്റെ തെളിവായിരുന്നു ഇന്നലത്തെ മത്സരം:

ബ്രസീലിനായി ഫെർണാണ്ടീഞ്ഞോ ഹാട്രിക് നേടി, റൊണാൾഡീഞ്ഞോ പെനാൽറ്റി നേടി. ഇന്ത്യയ്ക്കായി സി.കെ. വിനീത് രണ്ട് ഗോളും ആഷിം ബിശ്വാസ് ഒരു ഗോളും നേടി.

ജയം ബ്രസീലിന് ആയിരിക്കാം, പക്ഷെ  കൊച്ചി കലൂരിലെ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ കഥപറയുമ്പോൾ ജയിച്ചത് കലൂരിന്റെ മണ്ണാണ്. ജെയിച്ചതു ഭാരതത്തിലെ കായിക മേഖലയാണ്…

അടിക്കുറിപ്പ്:

സന്തോഷ് ട്രോഫി ചരിത്രം ചുരുക്കത്തിൽ:

തുടക്കം: 1941

അന്ന് ഇന്ത്യയിൽ NFL, ISL ഒന്നും ഇല്ല. ക്ലബ് ടൂർണമെന്റുകൾ ആയ ഡ്യൂറണ്ട് കപ്പ്, റോവേഴ്സ് കപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

സംസ്ഥാനങ്ങൾ തമ്മിൽ ഒരു ദേശീയ ടൂർണമെന്റ് വേണം എന്ന് Indian Football Association (IFA) തീരുമാനിച്ചു.

ബംഗാളിലെ സന്തോഷ് മഹാരാജാവ് ആയിരുന്ന സർ മന്മഥനാഥ് റോയ് ചൗധരി. അദ്ദേഹം IFA യുടെ പ്രസിഡന്റ് ആയിരുന്നു, ഈസ്റ്റ് ബംഗാൾ ക്ലബ്ബിന്റെ സ്ഥാപകരിൽ ഒരാൾ. 1939-ൽ അദ്ദേഹം മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ട്രോഫിക്ക് സന്തോഷ് ട്രോഫി എന്ന് പേരിട്ടു. 1891

1996 വരെ ഇന്ത്യയിലെ നമ്പർ 1 ടൂർണമെന്റ്:

1996 ൽ National Football League വരുന്നതുവരെ ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോൾ ടൂർണമെന്റ് സന്തോഷ് ട്രോഫി ആയിരുന്നു. ഇന്ത്യൻ ടീമിൽ കളിച്ച എല്ലാവരും തങ്ങളുടെ സംസ്ഥാനത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.

ട്രോഫികൾ 3 എണ്ണം:

സന്തോഷ് ട്രോഫി – ജേതാക്കൾക്ക്

കമല ഗുപ്ത ട്രോഫി – രണ്ടാം സ്ഥാനക്കാർക്ക്

സമ്പംഗി കപ്പ് – മൂന്നാം സ്ഥാനക്കാർക്ക്

ഏറ്റവും കൂടുതൽ ജയം: ബംഗാൾ / വെസ്റ്റ് ബംഗാൾ – 33 തവണ (ആദ്യത്തെ ജേതാക്കളും അവർ തന്നെ, 1941-ൽ)

രണ്ടാമത്: പഞ്ചാബ് – 8 തവണ

കേരളം – 7 തവണ (1973, 1992, 1993, 2001, 2004, 2017-18, 2021-22)      

നമ്മുടെ 1993 ലെ കഥ നടക്കുമ്പോൾ 49-ാമത് മത്സരമായിരുന്നു.

(ചില ഡാറ്റകൾക്കും വിവരങ്ങളോടും ഗൂഗിളിനോട് കടപ്പാട)

എം. ബാബു ജയപ്രകാശ്………………….✍️

1 Comment

  1. Unknown's avatar Anonymous says:

    Thank you Babu Jayaprakash for sharing a beautiful write up on Kallur stadium and our late K KARUNAKARAN’s involvement on that.

    Regards,

    Like

Leave a Comment