Time Taken To Read 4 Minutes
സുഹൃത്തു അൻസാർ പങ്കുവെച്ച ചരമക്കുറിപ്പ് ഫോർവേഡ് ചെയ്യാനുള്ള ഓപ്ക്ഷനില്ലാത്തതുകൊണ്ടു ഫോട്ടോ കോപ്പി ചെയ്തു പ്രത്യേക പോസ്റ്റായി ഇടുന്നു
എന്റെ സുഹൃത്തിൻ്റെ അനുശോചനക്കുറിപ്പ് വായിച്ചപ്പോൾ നമ്മളെല്ലാവരും മറന്ന ഒരു കൊലപാതകം എന്റെ മനസ്സിൽ തെളിഞ്ഞു വന്നു.
അന്ന് ഞാൻ KSU വിൽ സജീവമാണ്. കോളേജിൽ സ്റ്റൂൾ ലീഡർ തെരഞ്ഞെടുപ്പ്. ഞാനും അൻസാറും മത്സരത്തിൽ. ഒടുവിൽ അൻസാർ ജയിച്ചു. നല്ല വാശിയേറിയ മത്സരമായിരുന്നെങ്കിലും, തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഞങ്ങൾ തമ്മിൽ പഴയതിനേക്കാൾ ഊഷ്മളമായ സ്നേഹബന്ധമായി.
കോളേജ് വിദ്യാഭ്യാസത്തിന് ശേഷം അൻസാർ ഖത്തറിലേക്ക് പ്രവാസിയായി. വർഷങ്ങൾ കഴിഞ്ഞ് ഞാനും പ്രവാസിയായി. ഇടയ്ക്ക് അൻസാർ ബിസിനസ് മീറ്റിംഗിനും ട്രെയിനിംഗിനും ദുബായിൽ വരുമ്പോൾ ഞങ്ങൾ കാണാറുണ്ട്.
പറഞ്ഞു വരുന്നത് സഖാവ് അഴീക്കോടൻ രാഘവന്റെ കൊലപാതകത്തെ കുറിച്ചാണ്, അത് എന്റെ ഓർമ്മയിൽ ഇന്നും മായാതെ നിൽക്കുന്നു.
അന്ന് ഞങ്ങൾ – ഞാൻ, ദേവരാജൻ, സാജൻ – ഇത്രയും പേരെ വ്യക്തമായി ഓർക്കുന്നു. NCC ക്യാമ്പിന് ടാഗോർ ആർട്സ് കോളേജ് ഗ്രൗണ്ടിലാണ് എന്നാണ് ഓർമ്മ. ലോസ്‌പേട്ട്, പുതുച്ചേരിയിലായിരുന്നു ക്യാമ്പ്.
അന്നത്തെ കാലമറിയാലോ, ഫോണും ടെലഗ്രാമും അല്ലാതെ വാർത്തകൾ വേഗത്തിൽ അറിയാൻ വേറെ മാർഗങ്ങളൊന്നുമില്ല.
പതിവ് പോലെ രാത്രി ഏറെ വൈകി, ദേവരാജനും സാജനുമാണെന്ന് തോന്നുന്നു, എന്തോ സംസാരിക്കുന്നു. വിഷയം ഒരു കൊലപാതകം. പുതുച്ചേരി പോലീസിലെ വയർലെസ് വഴി കിട്ടിയ വിവരമാണ് – അഴീക്കോടൻ രാഘവനെ കുത്തി കൊലപ്പെടുത്തിയിരിക്കുന്നു.
ആ വിവരം കേരള സമാജം വഴി ഭാസ്കരൻ മാസ്റ്റർക്ക് കിട്ടി, അദ്ദേഹമാണ് ദേവരാജനോട് പറഞ്ഞത്, ദേവരാജൻ ഞങ്ങളോടും.
ഒരു വയർലെസ് സന്ദേശത്തിലൂടെ കേട്ട ആ വാർത്ത ഇന്നും കാതിൽ മുഴങ്ങുന്ന പോലെ.
അന്ന് അത്തരം വാർത്തകേൾക്കുമ്പോൾ ത്തന്നെ ഭയമായിരുന്നു. എന്നാൽ ഇന്ന് അത്തരം വാർത്തകൾ കേട്ട് മനസ്സും മസ്തിഷ്ക്കവും മരവിച്ചിരിക്കുന്നു എന്നതല്ലേ സത്യം
ആരായിരുന്നു അഴീക്കോടൻ?
1919 ജൂലൈ 1ന് കണ്ണൂരിൽ ജനിച്ച അഴീക്കോടൻ രാഘവൻ സാധാരണക്കാരന്റെ നേതാവായിരുന്നു. P. കൃഷ്ണപിള്ളയുടെ ശിഷ്യൻ. സ്വന്തമായി ഒരു വീട് പോലും ഇല്ലാത്ത, വാടകവീട്ടിൽ കഴിഞ്ഞിരുന്ന സഖാവ്.
1972 സെപ്റ്റംബർ 23ന് രാത്രി തൃശൂർ ചെട്ടിയങ്ങാടിയിൽ വെച്ച് തീവ്രവാദികൾ കുത്തിക്കൊലപ്പെടുത്തി. അദ്ദേഹത്തിന്റെ മൃതദേഹം കണ്ണൂർ പയ്യാമ്പലത്ത് അടക്കം ചെയ്തു.
അതിനു ശേഷം വന്ന ഒരു സിനിമ
അദ്ദേഹത്തിന്റെ മരണത്തിന് വർഷങ്ങൾക്ക് ശേഷം 1987 ൽ I.V. ശശി സംവിധാനം ചെയ്ത ‘അടിമകൾ ഉടമകൾ’ എന്ന സിനിമ ഇറങ്ങി. മോഹൻലാലും മമ്മൂട്ടിയും അഭിനയിച്ച ചിത്രം.
അതിലെ കഥ അഴീക്കോടന്റെ ജീവിതവുമായി അത്ഭുതകരമായ സാമ്യമുള്ളതായിരുന്നു. തൊഴിലാളികൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച യൂണിയൻ നേതാവ് രാഘവൻ, ഒടുവിൽ മുതലാളി-രാഷ്ട്രീയ കൂട്ടുകെട്ടിൽ പെട്ട് സ്വന്തം തൊഴിലാളികളാൽ തന്നെ കൊല്ലപ്പെടുന്നു.
അവസാന രംഗത്തിൽ മോഹൻലാൽ രാഘവന്റെ രക്തം പുരണ്ട തുണി ചെങ്കൊടി പോലെ ഉയർത്തിപ്പിടിക്കുന്നത്, അഴീക്കോടന്റെ രക്തസാക്ഷിത്വത്തെ തന്നെ ഓർമ്മിപ്പിക്കും.
ഒരു കാലഘട്ടത്തിന്റെ നോവാണ് ആ സിനിമ. ഓർമ്മയാണ ആ സിനിമ! ക്ളൈമാക്സ് രംഗവും ഇപ്പോഴും മനസ്സിൽ വരും!
അന്ന് ആ സിനിമ നമ്മളോട് പറഞ്ഞത് “ജനനന്മയും രാഷ്ട്രനന്മയും ആണ് രാഷ്ട്രീയം” എന്നാണ്.
പക്ഷെ കാലം കഴിഞ്ഞപ്പോൾ എന്തായി?
സത്യൻ അന്തിക്കാടിന്റെ ‘സന്ദേശം’ എന്ന സിനിമയിലെ താത്വികാചാര്യൻ കുമാരപിള്ള പറഞ്ഞതുപോലെയായി ഇന്നത്തെ രാഷ്ട്രീയം എന്ന് തോന്നിപ്പോയി.
സന്ദേശം സിനിമയിൽ തിലകൻ മക്കളെ ശാസിക്കുന്ന ഒരു രംഗമുണ്ട് അതുപോലെയായിരിക്കണം! ഓരോ കുടുംബനാഥനും. ഒരു രാഷ്ട്രീയക്കാരനും വഴിതെറ്റില്ല.
“പറഞ്ഞു വരുന്നത്, ‘സന്ദേശം’ സിനിമയിലെ തിലകന്റെ കഥാപാത്രത്തെപ്പോലെ ആകണം നാം. കുടുംബത്തിൽ ഒരാൾ രാഷ്ട്രീയക്കാരനായാൽ മതി, എന്നാൽ അയാൾ നന്നാകണം. എങ്കിൽ മാത്രമേ രാഷ്ട്രീയം വഴിതെറ്റാതിരിക്കൂ.
അഴീക്കോടൻ രാഘവനും, ‘അടിമകൾ ഉടമകൾ’ ലെ രാഘവനും ജീവിച്ചിരുന്നത് അതിനായിരുന്നു.”
എം ബാബു ജയപ്രകാശ്
(ചുവന്നകടക്കനിട്ട മയ്യഴി കഥ പറയുമ്പോൾ )

