Time Taken To Read 3 Minutes
ഇന്ന് ഗണേശ ചതുർത്ഥി – സർവ്വ വിഘ്‌നങ്ങളും നീക്കി നല്ല ബുദ്ധി നൽകേണ്ട ദിവസം.
വിഘ്‌നേശ്വരനായ ഗണപതി ഭഗവാൻ്റെ മുന്നിൽ എല്ലാവരും നല്ല ചിന്തയ്ക്കും നല്ല ബുദ്ധിക്കും വേണ്ടി പ്രാർത്ഥിക്കുമ്പോൾ,?
ചിലർ ഇപ്പോഴും ഭാരതത്തിൻ്റെ സംസ്കാരത്തെ തന്നെ പരിഹസിക്കുന്ന വിഘ്‌നബുദ്ധിയുമായി നടക്കുന്നു എന്നത് അത്ഭുതമാണ്.
പറഞ്ഞു ബ്രിക്സ് വിരുന്നിനെ പറ്റി! ശ്രീ രാഹുൽ ഗാന്ധി പുറത്തിറക്കിയ അപക്വമായ അഭിപ്രായം വിവാദമാകുന്നു. ഇതോടൊപ്പം വാർത്തയുടെ മൂന്നു ലിങ്കും വെക്കുന്നു.
പണ്ടുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട് – “വിത്തുഗുണം പത്തുഗുണം” എന്ന്.
ഒരു മനുഷ്യന്റെ വാക്കുകളിൽ നിന്ന് അവന്റെ സംസ്കാരം മനസ്സിലാക്കാം. വിദേശ രാജ്യങ്ങളുടെ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും അതിഥികളായി വന്നപ്പോൾ, ഭാരതം അവർക്ക് മുന്നിൽ നമ്മുടെ പാരമ്പര്യം, നമ്മുടെ അഹിംസ, നമ്മുടെ വൈവിധ്യമാർന്ന സസ്യാഹാരത്തിന്റെ മഹത്വം വിളമ്പി. അതിൽ അഭിമാനിക്കേണ്ടതിനു പകരം, അതിനെ പരിഹസിക്കാൻ തോന്നുന്നത് എന്തുകൊണ്ടാണ്? ഈ ചോദ്യം എന്നെ ഏറെ വേദനിപ്പിച്ചു.
ഇതൊരു രാഷ്ട്രീയ പോസ്റ്റല്ല, ഒരു ഭാരതീയൻ എന്ന നിലയിലുള്ള വേദനയാണ്.
വാർത്താ ലിങ്കുകൾ:
- Times of India – https://timesofindia.indiatimes.com/india/congress-doing-politics-over-food-served-to-brics-leaders-bjp-targets-rahul-gandhi
- New Indian Express – https://www.newindianexpress.com/nation/2026/Sep/13/indian-non-vegetarian-food-is-delicious-rahul-gandhis-jab-at-brics-dinner-menu
- Mathrubhumi English – https://english.mathrubhumi.com/news/nation/brics-summit-dinner-rahul-gandhi-says-80-indians-are-non-vegetarian
പറഞ്ഞതാരായാലും ഒരു ഭാരതീയനെന്ന നിലയിൽ പറയട്ടെ?
ഇതൊരു ഭക്ഷണത്തിന്റെ പ്രശ്നമല്ല, ചിന്തയുടെ പ്രശ്നമാണ്.!
ബ്രിക്സ് ഉച്ചകോടിയിൽ ഭാരതം വെജിറ്റേറിയൻ മെനു വെച്ചത് ഭാരതത്തിന്റെ സംസ്കാരത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനാണ്.
“അതിഥി ദേവോ ഭവ:” എന്നതാണ് നമ്മുടെ രീതി, നമ്മൾ നമ്മുടെ ഏറ്റവും നല്ലത് അതിഥിക്ക് കൊടുക്കും.
അതിനെ പരിഹസിക്കുമ്പോൾ ഇവർ പരിഹസിക്കുന്നത് മോദിജിയെയല്ല, ഭാരതത്തിന്റെ പാരമ്പര്യത്തെ തന്നെയാണ്. 80% ആളുകൾ മാംസാഹാരം കഴിക്കുന്നു എന്നത് ശരിയായിരിക്കാം, പക്ഷെ 100% ഭാരതീയരും അഹിംസയെയും സസ്യാഹാരത്തിന്റെ പവിത്രതയെയും ബഹുമാനിക്കുന്നവരാണ്.
മാംസാഹാരം നൽകാത്തതുകൊണ്ട് ആരും ചെറുതാകില്ല, പക്ഷെ സ്വന്തം രാജ്യത്തിന്റെ സംസ്കാരത്തെ വിദേശ വേദിയിൽ പരിഹസിക്കുന്നത് കൊണ്ട് ഒരാൾ എത്ര ചെറുതാകും എന്ന് നിങ്ങൾ തെളിയിച്ചു.
കുറച്ചു അതിരുകടന്ന ചിന്തയാണെങ്കിലും മോഹിക്കുന്നതു ഒരിക്കലും നടക്കാത്തതാണെങ്കിലും രാജ്യത്തെ പ്രതിനിധീകരിക്കേണ്ട ഒരാൾ, രാജ്യത്തെ തന്നെ ലോകത്തിന് മുന്നിൽ പരിഹസിക്കുന്നത് കാണുമ്പോൾ സഹതാപം തോന്നുന്നു.
മോദി വിരോധം എങ്ങനെ രാജ്യത്തിന്റെ സംസ്കാരത്തോടുള്ള വിരോധമായി മാറുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. പ്രധാനമന്ത്രി പദം എന്ന സ്വപ്നം നേടാൻ കഴിയാത്തതിന്റെ രാഷ്ട്രീയ നിരാശയാണോ ഇത്തരം വാക്കുകൾ കൊണ്ട് പുറത്തു വരുന്നത്??
ഈ ഗണേശ ചതുർത്ഥി ദിനത്തിൽ നമുക്ക് പ്രാർത്ഥിക്കാം – എല്ലാവരുടെയും മനസ്സിലെ വിഘ്‌നങ്ങൾ നീങ്ങി നല്ല ബുദ്ധി ഉദിക്കട്ടെ. നല്ലൊരു ഭാരതം കെട്ടിപ്പടുക്കാൻ ഉതകുന്ന നല്ല ചിന്തകൾ എല്ലാവരിലും ഉണരട്ടെ!
വാൽക്കഷ്ണം:
കുറച്ചു വർഷം മുൻപ് കേരളാ സ്കൂൾ കലോത്സവത്തിൽ സ്ഥിരമായി സസ്യഭക്ഷണം വിളമ്പുന്നതിനെതിരെ ഒരു വിവാദം ഉണ്ടായിരുന്നു. ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ശേഷം ഒരു പൊതു തീരുമാനത്തിലെത്തി – കീഴ് വഴക്കം പോലെ തുടർന്നും സസ്യഭക്ഷണം തന്നെ നൽകിയാൽ മതി എന്ന്.
അന്ന് കേരളത്തിൽ മാംസാഹാരം വിളമ്പുന്നതിനെ എതിർത്ത നേതാക്കളെങ്കിലും രാഹുലിനെ ഇത് ഓർമ്മിപ്പിച്ചിരുന്നെങ്കിൽ, ഈ അപക്വമായ പ്രസ്താവന ഒഴിവാക്കാമായിരുന്നു.
മഠത്തിൽ ബാബു ജയപ്രകാശ്…………✍️ My WatsApp Contact No 9500716709

