ഭാരതത്തിൽ ചിലർ  മോദിയെ ഇകഴ്ത്തുമ്പോൾ , ലോകം മോദിയെ പുകഴ്ത്തുന്നു. ഇതാണ് ഇന്നത്തെ സത്യം!

Time Taken To Read 4 Minutes

ഭാരതത്തിലെ പ്രതിപക്ഷം മോദിയെ അപഹസിക്കുമ്പോൾ ലോകം മോദിയെ പുകഴ്ത്തുന്നു. ബ്രിക്സ് സമ്മേളനത്തിൽ അത് വീണ്ടും തെളിയിക്കപ്പെടുന്ന കാഴ്ചയാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്

ഭാരത രാഷ്ട്രീയത്തിൽ ഇന്ന് കാണുന്ന ഏറ്റവും വലിയ വൈരുദ്ധ്യം എന്താണ്? ഭാരതത്തിലെ പ്രതിപക്ഷ കക്ഷികൾ ശ്രീ നരേന്ദ്ര മോദിയെ എതിർക്കാനും ഇസ്ലാം വിരോധിയായി ചിത്രീകരിക്കാനും ശ്രമിക്കുമ്പോൾ, ലോക രാജ്യങ്ങൾ അദ്ദേഹത്തെ ചേർത്ത് നിർത്താൻ മത്സരിക്കുകയാണ്.

ഇന്ന് ലോകത്തിൽ എവിടെയെങ്കിലും ഏതൊരു വലിയ പ്രതിസന്ധി ഉണ്ടായാലും, ലോക നേതാക്കൾ നോക്കുന്നത് ഭാരതത്തിലേക്കാണ്.

പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ, റഷ്യ – യുക്രൈൻ യുദ്ധത്തിൽ സമാധാനം കൊണ്ടുവരാൻ മോദിജിക്ക് മാത്രമേ കഴിയൂ എന്ന് പല രാജ്യങ്ങളും പരസ്യമായി പറയുന്നു. പോളണ്ടിന്റെ ഭരണാധികാരി തന്നെ മോദിജി ലോക സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹനാണെന്ന് പറഞ്ഞത് വെറുതെയല്ല.

കോവിഡ് കാലത്ത് ലോകം മുഴുവൻ വിറച്ചു നിന്നപ്പോൾ, ഭാരതം ലോകത്തിന്റെ ഫാർമസിയായി. അമേരിക്കയും യൂറോപ്പും വാക്സിൻ പൂഴ്തി വെച്ചപ്പോൾ, 150ലധികം രാജ്യങ്ങൾക്ക് സൗജന്യമായി വാക്സിനും മെഡിസിനും എത്തിച്ചത് മോദിജിയുടെ ഭാരതമാണ്.

തുർക്കിയിൽ ഭൂകമ്പം ഉണ്ടായപ്പോൾ, സിറിയയിൽ ദുരന്തം ഉണ്ടായപ്പോൾ നേപ്പാളിൽ പ്രകൃതി ദുരന്തമുണ്ടായപ്പോൾ പോലും ആദ്യം സഹായവുമായി ഓടിയെത്തിയതും ഭാരതമാണ്. ഇതാണ് വിശ്വഗുരു എന്ന് പറയുന്നത്.

രാഷ്ട്രീയ വിരോധം മാത്രം ലക്ഷ്യം വെച്ചു ആവർത്തിച്ചുള്ള പ്രതിപക്ഷത്തിന്റെ നുണ പൊളിയുമ്പോൾ

ഭാരതത്തിലെ പ്രതിപക്ഷങ്ങൾ ദിവസവും മോദിജിയെ മുസ്ലിം വിരോധിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു. എന്നാൽ സത്യം എന്താണ്?

ലോകത്തെ ഏറ്റവും വലിയ മുസ്ലിം രാജ്യങ്ങൾ മോദിജിക്ക് അവരുടെ പരമോന്നത ബഹുമതി നൽകി ആദരിച്ചിരിക്കുന്നു.

  • സൗദി അറേബ്യ – കിംഗ് അബ്ദുൽ അസീസ് സാഷ്
  • യു.എ.ഇ – ഓർഡർ ഓഫ് സായിദ്
  • ബഹ്റൈൻ – കിംഗ് ഹമദ് ഓർഡർ
  • ഈജിപ്ത് – ഓർഡർ ഓഫ് ദി നൈൽ
  • പലസ്തീൻ – ഗ്രാൻഡ് കോളർ ഓഫ് ദി സ്റ്റേറ്റ് ഓഫ് പലസ്തീൻ
  • അഫ്ഗാനിസ്ഥാൻ – അമീർ അമാനുള്ള ഖാൻ അവാർഡ്

ഇസ്ലാമിക ലോകം മോദിയെ ഇത്രയധികം ബഹുമാനിക്കുമ്പോൾ, ഇവിടുത്തെ പ്രതിപക്ഷം അദ്ദേഹത്തെ ഇസ്ലാം വിരോധിയെന്ന് വിളിക്കുന്നത് ആരെ അപഹസിക്കലാണ്? അത് ലോക മുസ്ലിം രാജ്യങ്ങളുടെ വിവേകത്തെയും തീരുമാനത്തെയും തന്നെ അപഹസിക്കലല്ലേ?

വാസ്തവത്തിൽ ലോക രാജ്യങ്ങൾ മോദിജിയിൽ കാണുന്നത് ഒരു ശക്തനായ, സത്യസന്ധനായ, മാനവികതയുള്ള നേതാവിനെയാണ്. ഭാരതത്തെ 11-ാമത്തെ സാമ്പത്തിക ശക്തിയിൽ നിന്ന് 4 -ാമത്തെ ശക്തിയാക്കി ഉയർത്തിയ നേതാവിനെയാണ്.

ലോക രാജ്യങ്ങൾ മോദിജിക്ക് പരമോന്നത ബഹുമതികൾ നൽകി ആദരിക്കുമ്പോൾ, ഭാരതത്തിലെ പ്രതിപക്ഷം അദ്ദേഹത്തെ ഇകഴ്ത്തുന്നു. വാസ്തവത്തിൽ അവർ ചോദ്യം ചെയ്യുന്നത് മോദിജിയെയല്ല, ആ ബഹുമതി നൽകിയ ലോക നേതാക്കളുടെ വിവേകത്തെയല്ലേ?

പറഞ്ഞുവരുമ്പോൾ ലോകരാജ്യങ്ങളും നേതാക്കളും മോദിജിയെ ചേർത്ത് നിർത്തി അദ്ദേഹത്തിൽ വിശ്വാസമർപ്പിക്കുന്നതു കൊണ്ട് തന്നെയല്ലേ ബ്രിക്സിന്റെ വിജയവും ?

അതൊന്നു പരാമർശിച്ചു പോവാം.

ബ്രിക്‌സിന്റെ ഏറ്റവും വലിയ സംഭാവന ലോകം ഇനി അമേരിക്ക പറയുന്നത് മാത്രം കേൾക്കില്ല എന്ന് തെളിയിച്ചതാണ്.

പണ്ടത്തെ ലോക ക്രമം – അമേരിക്ക, ഡോളർ, SWIFT, World Bank. ഇപ്പോഴത്തെ പുതിയ ക്രമം – Multipolor World.

ബ്രിക്‌സ് അതിന് എന്ത് ചെയ്തു?

ഡോളറിന്റെ അപ്രമാദിത്യം പൊളിക്കുന്നു – പക്ഷെ പതുക്കെ

ബ്രിക്‌സ് ഒരു പൊതു കറൻസി കൊണ്ടുവരും എന്ന് പലരും പറഞ്ഞു. അത് ഇന്ത്യക്ക് താത്പര്യമില്ല. ഇന്ത്യയുടെ നിലപാട് വ്യക്തമാണ് – “ഭാരതം ബ്രിക്സ് കറൻസിക്ക് അനുകൂലമല്ല” എന്ന് പിയൂഷ് ഗോയൽ തന്നെ പറഞ്ഞിട്ടുണ്ട്

പകരം ബ്രിക്‌സ് വിഭാവനം ചെയ്യുന്ന നിർദ്ദേശം?0

റഷ്യ – ഇന്ത്യ വ്യാപാരത്തിന്റെ 90% ഇപ്പോൾ തന്നെ സ്വന്തം കറൻസികളിൽ ആണ്

ഡോളറിന് പകരം രൂപ – റൂബിൾ, രൂപ – ദിർഹം, രൂപ – റിയാൽ എന്ന രീതിയിൽ വ്യാപാരം

BRICS Pay, CBDC Link – നമ്മുടെ UPI പോലെ എല്ലാ ബ്രിക്സ് രാജ്യങ്ങളുടെയും ഡിജിറ്റൽ കറൻസികൾ തമ്മിൽ ബന്ധിപ്പിക്കാൻ RBI തന്നെ നിർദേശം വെച്ചു

ഇത് കൊണ്ട് ഡോളർ പെട്ടെന്ന് ഇല്ലാതാവില്ല. പക്ഷെ ഡോളറിന്റെ കുത്തക പൊളിയും. ഇപ്പോൾ ലോക വ്യാപാരത്തിന്റെ 90% ഡോളറിൽ ആണ്, അത് 70% ആയി കുറയും. ഇതിനെയാണ് R-Block എന്ന് വിളിക്കുന്നത് – Rupee, Ruble, Renminbi, Real, Rand.

ഇതുകൊണ്ടു ഭാരതത്തിനുണ്ടാകുന്ന നേട്ടങ്ങൾ?

രൂപയുടെ ഇടിവ് പിടിച്ചു നിർത്താൻ ഏറെ  സഹായിക്കുമെന്നുള്ള കാര്യത്തിൽ തർക്കമില്ല.

ഉദാഹരണത്തിന് നമ്മൾ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുമ്പോൾ ഇതുവരെ  റഷ്യക്ക് പണം കൊടുത്തിരുന്നത് ഡോളറിൽ ആയിരുന്നു. ഇന്ത്യൻ രൂപ – അമേരിക്കൻ ഡോളർ – റഷ്യൻ റൂബിൾ. ഇതിനിടയിൽ രണ്ട് തവണ ഡോളർ മാറ്റത്തിന്റെ കമ്മീഷൻ കൊടുക്കണം. ആ ലാഭം മുഴുവൻ അമേരിക്കൻ ബാങ്കുകൾക്കാണ്.

ഇനി ബ്രിക്സ് വരുന്നതോടെ – നേരിട്ട് രൂപ റൂബിൾ. ഇടനിലക്കാരൻ ഇല്ല, കമ്മീഷൻ ഇല്ല. ആ ലാഭം നമുക്ക് തന്നെ.

ഡോളർ കൊടുത്തല്ല, രൂപ കൊടുത്താണ്. അതുകൊണ്ട് ഡോളറിന് ഡിമാൻഡ് കുറയും, രൂപ ഇടിയുന്നത് പതുക്കെ ആകും.

New Development Bank (NDB): ലോക ബാങ്ക്, IMF – നു പകരം ബ്രിക്സിന്റെ സ്വന്തം ബാങ്ക്. ഇത് ഇന്ത്യൻ രൂപയിൽ തന്നെ വായ്പ കൊടുക്കും. ഡോളറിന്റെ പലിശയും വിനിമയ നിരക്കിലെ നഷ്ടവും ഒഴിവാകും.

സാമ്പത്തിക സ്വാതന്ത്ര്യത്തെപ്പറ്റി ചിന്തിക്കുമ്പോൾ അമേരിക്ക ഉപരോധം വെച്ചാൽ SWIFT നിർത്തും എന്ന പേടി ഇല്ലാതാകും. സ്വന്തം പേയ്മെന്റ് സംവിധാനം വരും.

ലോക സാമ്പത്തിക വ്യവസ്ഥയിൽ ഉണ്ടാകുന്ന ചലനം പരിശോദിച്ചാൽ മനസ്സിലാകുന്നത്?

ഇന്നലെ ഡൽഹിയിൽ നടന്ന 18 -ാമത് ബ്രിക്സ് ഉച്ചകോടിയുടെ New Delhi Declaration പറയുന്നത് – “ഒരു രാജ്യത്തിനും ഒരേ മാതൃകയല്ല, ദേശീയ താത്പര്യം നോക്കി ലോക്കൽ കറൻസിയിൽ വ്യാപാരം” എന്നാണ്.

അമേരിക്കൻ പ്രസിഡന്റ് ട്രംപ് ബ്രിക്സ് രാജ്യങ്ങൾ ഡോളറുമായി കളിച്ചാൽ 100% തീരുവ ചുമത്തും എന്ന് ഭീഷണിപ്പെടുത്തി. അമേരിക്ക പേടിക്കുന്നു എന്നതിന്റെ തെളിവാണിത്.

ചുരുക്കത്തിൽ: ബ്രിക്സ് ഡോളറിനെ ഉടനെത്തന്നെ കൊല്ലില്ല. പക്ഷെ ഡോളർ മാത്രമാണ് രാജാവ് എന്ന കാലം കഴിഞ്ഞു. ഇനി ഡോളറിനൊപ്പം രൂപയും യുവാനും റൂബിളും ഒക്കെ ഉള്ള ഒരു പുതിയ ലോക ക്രമം. അതിൽ ഭാരതം ഒരു നിർണായക ശക്തിയാണ്. അത് മോദിയുടെ കൂടി ഇച്ഛാശക്തി കൊണ്ടാണ്.

പ്രതിപക്ഷങ്ങൾ മോദി വിരോധം കൊണ്ട് കണ്ണടച്ചിരിക്കുമ്പോൾ, ലോകം ഭാരതത്തെ വണങ്ങുകയാണ്. കാലങ്ങളായി ഇടതിനെയും വലതിനെയും പരീക്ഷിച്ച പ്രബുദ്ധരായ ജനങ്ങൾക്ക് ഇത് തിരിച്ചറിയാൻ കഴിയുന്നുണ്ട്. അതുകൊണ്ടാണ് ഓരോ തെരഞ്ഞെടുപ്പിലും ജനം മോദിജിക്കൊപ്പം നിൽക്കുന്നത്.

മോദിയെന്ന് യുഗപുരുഷനായി തമിഴിലെ ഒരു വാഴ്ത്തു പാട്ടു സമർപ്പിച്ചു നിർത്തുന്നു

അകിലം പോറ്റും തലൈവനായ് വാഴ്ന്തിടുക
ആണ്ടവൻ അരുൾശോടു ഭാരതം കാത്തിടുക
ഇനിയ ഭാരതത്തൈ വല്ലരസാക്കിടുക
ഉന്നത ഭാരതം ഉരുവാക്കിടുക
ഊക്കത്തോടു ദേശ സേവൈ ചെയ്തിടുക
എതിർപ്പുകൾ വന്താലും വെൻറു കാട്ടിടുക
ഏറ്റമികു ഭാരതത്തൈ ഉലകിർക്കു കാട്ടിടുക
ഐയമിൻട്രി മക്കൾ നമ്പിക്കൈ പെട്രിടുക
ഒരു ഭാരതം ഉയർ ഭാരതം എൻട്രു നിലൈനാട്ടിടുക
ഓയ്വിൻട്രി ഭാരതത്തിർക്കായ് ഉഴൈത്തിടുക
ഔവൈ പോറ്റിയ തമിഴ് പോൽ ഭാരതം പോറ്റ വാഴ്ന്തിടുക

അർഥം

മോദിജിക്ക് ആശംസകൾ

അഖില ലോകം പോറ്റുന്ന നേതാവായി വാഴുക
ആയുർ ആരോഗ്യത്തോടെ ഭാരതത്തെ നയിക്കുക
ഇനിയും ഭാരതത്തെ ലോകഗുരുവാക്കുക
ഉന്നതമായ ലക്ഷ്യത്തിലേക്ക് രാജ്യത്തെ നയിക്കുക
ഊർജ്ജസ്വലതയോടെ ദേശസേവനം തുടരുക
എല്ലാ പ്രതിസന്ധികളിലും വിജയം കൈവരിക്കുക
ഏറെക്കാലം ഭാരതത്തിന്റെ അഭിമാനമായി വാഴുക
ഐക്യ ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കുക
ഒരു ഭാരതം ശ്രേഷ്ഠ ഭാരതം എന്ന് ലോകത്തെ കാണിക്കുക
ഓരോ ഭാരതീയന്റെയും വിശ്വാസമായി എന്നും നിലനിൽക്കുക
ഔന്നത്യത്തിന്റെ കൊടുമുടിയിൽ ഭാരതത്തെ എത്തിക്കുക…

മഠത്തിൽ ബാബു ജയപ്രകാശ്…………✍️ My WatsApp Contact No 9500716709

Leave a Comment