എന്റെ കഥ … നിങ്ങളുടെയും.. കഥ തുടരുന്നു.. (Part – 2)
….. ബർത്തിലേക്കു കിടന്നു ഒന്നും ഓർക്കാതെ ഉറങ്ങാനുള്ള ഒരു ശ്രമം. എന്തുകൊണ്ടോ അതിനു സാധിക്കുന്നില്ല ഏറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു, വീണ്ടും ആലോചനയിൽ മുഴുകി. അവന്റെ ചിന്തകളുടെ തുടക്കം അമ്മയുടെ ഫോൺ സംഭാഷണത്തിൽ നിന്നും ആരംഭിച്ചു.
ഫോണിലൂടെ നിർത്താതെയുള്ള പരാതി പറച്ചിൽ. എത്ര ശ്രമിച്ചിട്ടും കേൾക്കുക എന്നല്ലാതെ, മറുത്തൊരക്ഷരം പറയാൻ പറ്റുന്ന സഹചര്യമായിരുന്നില്ല. എന്റെ മൗനം; അമ്മ ശരിക്കും മുതലെടുക്കുന്നുണ്ട് എന്നറിഞ്ഞിട്ടും ഫോൺ ഡിസ്ക്കണക്റ്റു ചെയ്യാനുള്ള മനസ്സും വരുന്നില്ല.
ഇന്നലെ അനുജൻ ഫോൺ വിളിച്ചപ്പോൾ വീട്ടിൽ നടന്നുകൊണ്ടിരിക്കുന്ന കുറെ കാര്യങ്ങൾ പറഞ്ഞിരുന്നു .
അവൻ പറയുന്നതിലാണ് കാര്യമെന്നറിയാമെങ്കിലും അവനെ ഉപദേശിച്ചു, നീ വിട്ടുകള, പഴയ ആളുകളല്ലേ ? അത്ര കാര്യമാക്കേണ്ട ! വേറെ എന്താണ് അവനോട് ഞാൻ പറയേണ്ടത്..?
അവൻ പറഞ്ഞു എത്രയാ എന്നുവെച്ചാ ചേട്ടാ ക്ഷമിക്കുക ? അതിനും ഒരു അതിരില്ലേ ? ക്ഷമിക്കുന്നതിനും ഒരു പരിധിയില്ലേ ചേട്ടാ?
അവന്റെ വാക്കുകളിലെ ഇടർച്ചയും, നിസ്സഹായതയും തിരിച്ചറിയുന്നുണ്ട് …!
അവൻ തുടർന്നു പ്രശ്നം ഞാനുമായോ ശാലിനിയുമായോ ബന്ധപ്പെട്ടുള്ളതല്ല! എല്ലാത്തിന്റെയും കാതലായ കാരണം തറവാട് വീടും പറമ്പും ഭാഗം വെക്കുന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത് ? അമ്മയ്ക്ക്, ആ വീട് അരുന്ധതിയുടെ പേർക്ക് എഴുതി നൽകണം എന്നുണ്ട് … അച്ഛന്റെ ഓസ്സ്യത്തു പ്രകാരം എനിക്കുള്ളതാണ്. അത് എങ്ങനെയെങ്കിലും അവളുടെ പേരിലേക്ക് മാറ്റണം. അതിനുള്ള എളുപ്പ വഴി ശാലിനിയുടെ സ്വസ്ഥത കെടുത്തുക അല്ലാതെ മറ്റൊന്നുമല്ല. ശാലിനി .., അവൾ എന്തുചെയ്തിട്ടാ ഇതൊക്കെ അനുഭവിക്കേണ്ടത് ?
നമുക്ക് അമ്മയെന്ന് പറഞ്ഞു സമാദാനിക്കാം? പതിവിൽ കവിഞ്ഞുള്ള എല്ലാ ബഹുമാനവും പരിഗണനയും പരിചരണവും അവൾ അമ്മയ്ക്ക് നൽകുന്നുണ്ട്. പക്ഷെ അത് ഉൾക്കൊള്ളാനുള്ള മാനസീകാവസ്ഥ അമ്മ കാണിക്കുന്നില്ല …
മനപ്പൂർവ്വമാണോ എന്ന് ചോദിച്ചാൽ അല്ല എന്ന് ഉറപ്പിച്ചു പറയാൻ ബുദ്ദിമുട്ടാണ് … സോമൻ ഇത്രയും പറഞ്ഞപ്പോൾ മനസ്സിലായി അമ്മയുടെ ഇന്നലത്തെ ഫോൺ വിളി അതിനെ തുടർന്നുള്ളതാണെന്നു.
ഞാൻ എന്തെങ്കിലും കടുംകൈ ചെയ്യും .. എന്റെ കാര്യം നോക്കാനോ മനസ്സിലാക്കാനോ ആരുമില്ല … ഇവിട എല്ലാവർക്കും തോന്നിയതുപോലെയാ . ഒന്നിനും ഒരു വ്യവസ്ഥയില്ല … ഒരുത്തി വന്നു കയറി എല്ലാം നശിപ്പിച്ചു … സോമൻ എന്റെ കാര്യത്തിൽ ഇടപെടുന്നില്ല .
എത്രകാലമായി ഞാൻ ഒന്ന് മൂകാംബികയിൽ പോകണം എന്ന് പറയുന്നു . അവനു എന്റെ കൂടെ വരാൻ സമയമില്ല … അതെങ്ങനെയാ? അവനു സമയം ഉണ്ടാവുക ഒരുത്തിയുണ്ടല്ലോ വന്നു കയറിയിട്ട് ഓള് മുടക്കുന്നതാ …
ഇതേപ്പറ്റി ഞാൻ സോമനുമായി സംസാരിച്ചു അവൻ പറഞ്ഞത് ഏട്ടാ ഞാൻ എല്ലാ ഏർപ്പാടും ആക്കിയതാ . മൂകാംബികയിൽ വിളിച്ചു റൂം ബുക്ക് ചെയ്തിരുന്നു … രാഘവന്റെ ഇന്നോവയും ഏർപ്പാടാക്കിയതാ .. അപ്പോഴല്ലേ ലോകം മുഴുവൻ ലോക്ക് ഡൗൺ ആയതു …? ഇതെല്ലം അമ്മയ്ക്ക് അറിയാവുന്ന കാര്യമാണ് പക്ഷെ ഇപ്പോൾ ‘അമ്മ പറയുന്നു എല്ലാം എന്റെയും ശാലിനിയുടെയും മൂകാംബികയിൽ പോകാതിരിക്കാൻ കരുതിക്കൂട്ടിയുള്ള പ്ലാൻ ആണെന്ന്.
ഇതറിഞ്ഞപ്പോൾ കാര്യങ്ങൾ പറഞ്ഞു മസ്‌നസ്സിലാക്കിക്കാൻ ? ഞാൻ ശ്രമം …. പക്ഷെ ഒരു മുൻ വിധിയോടെയാണ് മറുപടി.
അമ്മയുടെ പ്രധാന ആവശ്യം ഞാൻ നേരിട്ടുവന്നു ഒരു പരിഹാരം കാണണമെന്നാണ്.
അമ്മയോട്… ക്ഷമിക്കു, നമുക്ക് ഒരു പരിഹാരം കാണാം എന്ന് പറഞ്ഞെങ്കിലും, ഇക്കുറി ഭീഷണിയാണ്. ഞാൻ വന്നില്ലെങ്കിൽ ജീവിതം അവസാനിപ്പിക്കും എന്നാണ് പറഞ്ഞത് .
പ്രായമായവരല്ലേ? എന്തെങ്കിലും സംഭവിച്ചാൽ എല്ലാ കുറ്റവും ഞങ്ങളിലായിരിക്കും . അനുജനും ഇത് നല്ലവണ്ണം മനസ്സിലാക്കിയിരിക്കുന്നു …
ഇന്നും ഇന്നലേയും തുടങ്ങിയ കുറ്റപ്പെടുത്തലുകൾ അല്ല , വർഷങ്ങളുടെ പഴക്കമുണ്ടതിനു. ഞാൻ നാട്ടിൽ അധികമില്ലാത്തതുകൊണ്ടു കൂടുതൽ അനുഭവപ്പെടുന്നില്ല എന്ന് മാത്രം. എല്ലാം കേട്ടും സഹിച്ചും അവൻ കൂടെ നിന്നു. ഇതിപ്പം സഹികെട്ടുകാണും, ക്ഷമകെട്ടപ്പോൾ അവൻ മറുത്തു എന്തോ പറഞ്ഞു കാണും.
അതിന്റെ വിശദീകരണമാണ് ഈ ഫോൺ വിളിയിൽ.. അമ്മയുടെ സ്വഭാവം അറിയാവുന്നതുകൊണ്ട് മറുത്തൊന്നും പറയാതെ എല്ലാം, ഇടയ്ക്കു മൂളിയും മൗനമായും കേട്ടുകൊണ്ടിരുന്നു …
അതൊക്കെ ഓർത്തുകിടന്നപ്പോൾ അമ്മയുടെ മനസ്സിലെ അനിഷ്ടം ഓരോന്നായി പുറത്തു കാണിക്കുക്കുന്നതിന്റെ പൊരുൾ എനിക്ക് മനസ്സിലാവുന്നുണ്ട്.
അമ്മയുടെ മനസ്സിൽ എപ്പഴും പഴയ ചിന്തയും, ആ പഴയകാല ജീവിത രീതിയിൽ നിന്നും ഉണ്ടാവുന്നതാണെന്നു.
വിവാഹം കഴിച്ചു വന്നുകേറിയവൾ തന്റെ ചൊല്പടിയിൽ ആജ്ഞാനുസരണം കഴിയണമെന്ന തീരുമാനം ?
ഇത്തരം സംഭവങ്ങൾ പലകുറി ആവർത്തിച്ചപ്പോൾ ഒരുപക്ഷെ അവൻ പറഞ്ഞു കാണും..
അമ്മേ, ഇത് പഴയതുപോലെ, അമ്മ ജീവിച്ച കാലമൊന്നുമല്ല. ഇപ്പോൾ? കാലം കുറേ ഏറേ മാറിയിരിക്കുന്നു…
ആ കാലമൊക്കെ മാറി അമ്മെ… അതോടൊപ്പം പെൺകുട്ടികളും, അവരുടെ സങ്കൽപ്പങ്ങളും ഏറെ മാറിയിരിക്കുന്നു ..
ഇപ്പോഴത്തെ പെൺകുട്ടികളിൽ അധികവും ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്നവരാണ്.
എന്നുകരുതി അമ്മ കരുതുംപോലെ അവർ തന്റേടികളും, അഹംഭാവികളൊന്നുമല്ല ? എല്ലാവരും നല്ല വകതിരുവോടെതന്നെയല്ലേ പെരുമാറുന്നത് ?
ഈ കാലത്തു ഒരാളുടെ ശമ്പളം കൊണ്ട് ജീവിക്കാൻ പറ്റുമോ ? ഒരു മാസം കഴിഞ്ഞുപോകുന്നത് എങ്ങനെ ആണെന്ന് അമ്മയ്ക്കും അറിയാലോ..?
ഇപ്പോൾ ഒരുവിതം ബുദ്ദിമുട്ടില്ലാതെ കഴിഞ്ഞ പോകുന്നത് അവൾക്കും കൂടി ഒരു ജോലിഉള്ളത് കൊണ്ടല്ലേ? അതെന്താ അമ്മ മനസ്സിലാക്കാത്തതു? അവൾ കൂടി ജോലി എടുക്കുന്നത് ഈ കുടുംബത്തിന് ഒരു താങ്ങും തണലുമല്ലേ..?
ഞാൻ പറയുന്നതൊന്നും ചെവിക്കൊള്ളുന്ന മട്ടില്ല ഇടയ്ക്കു എന്തൊക്കെയോ പുലമ്പുന്നുണ്ട്… ശാലിനി ജോലിയെന്നും പറഞ്ഞു പോകുന്നത് എന്റെ കഴിവുകേടാന്നാണ്.
ഇതൊക്കെ നീ അനുവദിക്കുന്നത് കൊണ്ടാണ് അവൾ നിനക്ക് വില കല്പിക്കാത്തതു. നിന്റെ അച്ഛൻ വരച്ച വരയിൽ നിന്ന് അപ്പുറം കടക്കണേൽ അനുവാദം വാങ്ങണമായിരുന്നു എനിക്കൊക്കെ.
കാശില്ലാത്തതിന്റെ പേരിൽ അമ്മയുടെ സ്ഥിരമായി കഴിക്കുന്ന മരുന്ന് വാങ്ങാൻ എത്ര തവണ നമ്മൾ ബുദ്ദിമുട്ടിയിട്ടുണ്ട്.
അത് മുടങ്ങാതിരിക്കാൻ അമ്മയുടെ സ്വർണ്ണം എത്ര തവണ പണയം വെച്ചിട്ടുണ്ട് നമ്മൾ? അതെല്ലാം തിരിച്ചെടുക്കാനായത് ഇവൾ വന്നതിനു ശേഷമല്ലേ അമ്മേ ? അതെന്തേ ‘അമ്മ മനസ്സിലാക്കാത്തതു!
അവൾക്ക് നല്ലൊരു ജോലി ഉള്ളതുകൊണ്ടല്ലേ ഒരു ലോൺ തരപ്പെട്ടതും ഈകാണുന്ന രീതിയിൽ പുതിക്കിപ്പണിയാൻ ആയതും.
പഠിച്ച ഒരു കുട്ടിയുടെ ജീവിതം അടുക്കളയിലും വീടിനുചുറ്റും തളച്ചിടാനുള്ളതാണോ?
അവൾ പഠിച്ചു വാങ്ങിയ ഡിഗ്രിയും അവളിലെ കഴിവുകളൊന്നും അമ്മ കണ്ടില്ലെന്നു നടിക്കരുത്.
അതുകൊണ്ട് ഈ കാര്യത്തിൽ അമ്മ എതിർപ്പ് പറയരുത്.
ഞാൻ ഒന്നിനും കണക്കു പറയുന്നതല്ല . അമ്മയുടെ സഹായത്തിനു ഒരു സ്ത്രീയെ നിർത്തിയതല്ലേ?
എത്ര നല്ല സ്ത്രീയായിരുന്നു അവർ? കൂടാതെ അവളുടെ അകന്ന ബന്ധത്തിൽ പെട്ടവരും. ഇല്ലാത്ത കുറ്റങ്ങളൊക്കെ കണ്ടെത്തി ‘അമ്മ തന്നെയല്ലേ അവരെ വേണ്ട എന്ന് പറഞ്ഞത്?
പിന്നീട് നാണുവേട്ടന്റെ പരിചയത്തിൽ തെക്കേതിലെ മാധവി ഏട്ടത്തി സഹായത്തിനു വന്നു, അവർ പുറം പണിക്കൊന്നും പോകുന്ന സ്ത്രീയല്ല . നമ്മുടെ അവസ്ഥ മനസിലാക്കി, നാണുവേട്ടന്റെ നിർബന്ധത്തിന് വഴങ്ങി വന്ന അവരെയും ‘അമ്മ വെറുപ്പിച്ചയച്ചു ..
ഇതിനിടെ വീണ്ടും നാണുവേട്ടനെ കണ്ടപ്പോൾ, ഒരാളെ കിട്ടുന്ന കാര്യം അന്വേഷിച്ചിരുന്നു. അദ്ദേഹം എടുത്ത വായിക്കു പറഞ്ഞു … ഉയ്യന്റപ്പാ ഞമ്മളില്ലേ, ഇങ്ങക്ക് ആളെ ആക്കിത്തരാൻ.
കാരണമെന്താണെന്ന് നിന്റമ്മയ്ക്കു നല്ലതു പോലെ അറിയാം … ആളുകളെ വിശ്വാസത്തിലെടുക്കാൻ മനുഷ്യർക്ക് സാദിക്കണം … അത് മോന്റമ്മയ്ക്കു ആവില്ല … പിന്നെ വെറുതെ എന്തിനാ നമ്മളുമായിട്ടുള്ള ബന്ധത്തിന് ഉലച്ചിൽ ഉണ്ടാക്കുന്നത് ?
…. ഇല്ല നാണുവേട്ടാ അതു …. വാക്കുകൾ മുഴുമിപ്പി പ്പിക്കുന്നതിനു മുൻപേ അദ്ദേഹം ഇടയിൽക്കയറിപ്പറഞ്ഞു…
ശരിയാവില്ല മോനെ? ഇങ്ങള് എവിടേയാന്നുവെച്ചാൽ അന്വേഷിച്ചോളു …
അലോചിച്ചപ്പോൾ നാണുവേട്ടൻ പറഞ്ഞതിലും കാര്യമുണ്ടെന്നു മനസ്സിലായി..
പൊതുവെ ശാന്തനായ അവനിൽ നിന്നും ഒറ്റശ്വാസത്തിൽ പറഞ്ഞ വാക്കുകൾ അമ്മയ്ക്ക് ഉൾക്കൊള്ളാനായിട്ടുണ്ടാവില്ല…
അവന്റെ വാക്കുകൾക്ക് മുന്നിൽ അമ്മ മൗനം പാലിച്ചിട്ടുണ്ടെങ്കിൽ അതിനെ അത്ര നിസ്സാരമായി കാണാൻ കഴിയില്ല. എന്തോ മനസ്സിൽ കരുതി തന്നെയാണ് എന്നോട് സംസാരിച്ചത് എന്ന് കരുതേണ്ടിയിരിക്കുന്നു…
പുറപ്പെടുമ്പോൾ അമ്മയുടെ ഫോൺ വിളിയെ പറ്റി കൂടുതൽ ആയി ഒന്നും അവനോട് പറഞ്ഞിട്ടില്ല … കുറെ ദിവസമായില്ലേ നാട്ടിൽ വന്നിട്ട് … അമ്മയെയും ഒന്നുകാണാം, പിന്നെ ഒത്താൽ ഈ പ്രാവശ്യത്തെ ബലിതർപ്പണവും നടത്താം. …? എന്നൊരു കള്ളം പറഞ്ഞു.?
അവനോട് മറുത്തു കൂടുതൽ ഒന്നും പറയാൻ തോന്നിയില്ല . മറ്റൊന്ന് ആലോചിക്കാതെ തത്ക്കാൽ ബുക്ക് ചെയ്‌തു പുറപ്പെട്ടതാണ്..
പാതി മനസ്സോടെയുള്ള തീരുമാനമാണെങ്കിലും, എന്റെ ഇടപെടലിലുള്ള താമസം കാരണം ഒരു പ്രശ്നം വേണ്ട എന്ന ഒറ്റക്കാരണത്താൽ ? അമ്മയോട് വരാമെന്നു സമ്മതം മൂളുമ്പോൾ അപ്പുറത്തു അമ്മയ്ക്ക് ഒരൽപ്പം ആശ്വാസം വന്നത് ഞാൻ അമ്മയുടെ വാക്കുകളിൽ നിന്നും തിരിച്ചറിഞ്ഞു.
അപ്പോഴും ഈ പ്രശ്നങ്ങൾക്ക് ഒക്കെ എങ്ങനെ ഒരു പരിഹാരം കാണും എന്നുള്ള ആലോചനയിലായിരുന്നു ഞാൻ!
അമ്മയുടെ ഈ സ്വഭാവം തിരിച്ചറിയാതെ യാണെങ്കിലും വിവാഹമേ വേണ്ടെന്നു വെച്ചത് എത്ര നന്നായി എന്ന് ഇപ്പോൾ തോന്നുന്നു.
ആവശ്യത്തിനുള്ള സമ്പത്തുണ്ട്! സ്വന്തമായി വീടുണ്ട് ! വിദേശത്തു ഉയർന്ന ശമ്പളമുള്ള ഉദ്യോഗമുണ്ടായിരുന്നു …, എന്നിട്ടും എന്തോ തീരുമാനിച്ചതുപോലേ വിവാഹം കഴിക്കാതിരിക്കാൻ ഓരോ കാരണം കണ്ടെത്തി ഒഴിഞ്ഞു മാറി. ആ ഒഴിഞ്ഞു മാറലിനു ഒരു കാരണമുണ്ടായിരുന്നു ..
വീണ്ടും അവൻ ആലോചനിയിൽ മുഴുകി
വീണ്ടും എന്റെ മസ്സിൽ സോമന്റെയും ശാലിനിയുടെയുംവിവാഹം ഓർമ്മയിൽ എത്തി. ഏറെ പ്രതീക്ഷയോടെ ആ തറവാട്ടിലേക്ക് അനുജന്റെ കൈപിടിച്ചു കയറിവന്നവളല്ലേ ശാലിനി.. ?
അവന്റെ വിവാഹം കഴിഞ്ഞ അദ്ധ്യ നാളിൽത്തന്നെ അമ്മയിൽ നിന്നും ശാലിനിയെ പറ്റി അരുതാത്ത വാക്കുകൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, ഒരിക്കലല്ല പലതവണ!
വീട്ടിൽ വരുന്നവരെല്ലാം തന്റെ ചൊൽപ്പടിക്ക് നിൽക്കേണ്ടവരാണെന്നും, സ്വന്തം താല്പര്യ പ്രകാരം ഇറങ്ങിപോകുന്നത് അത്ര ഉൾക്കൊള്ളാൻ പറ്റുന്നുണ്ടായിരുന്നില്ല അമ്മയ്ക്ക്.
അങ്ങനെ ഇല്ലാതിരിക്കാനാണ് ഇപ്പോഴത്തെ തലമുറ ശ്രമിക്കുന്നത് . അമ്മയുടെ കാലത്തു വകതിരിവില്ലാതെ കാണിച്ചതൊക്കെ ആവർത്തിക്കാൻ ഇപ്പോഴത്തെ കുട്ടികളെ കിട്ടില്ല അമ്മ ഇതൊക്കെ ഉൾക്കൊള്ളണം … ‘അമ്മ പ്രസവിച്ചെ ഒരുമകളില്ലേ? അതെങ്കിലും അമ്മയ്ക്ക് ഓർത്തു സംസാരിച്ചു കൂടേ,? അമ്മയുടെ കുത്തുവാക്കുകൾ തീരെ അസഹനീയ മായപ്പോഴാണ് സോമൻ അപ്രകാരം പ്രതികരിച്ചിട്ടുണ്ടാവുക.
കുത്തുവാക്കുകളുടെ അതിപ്രസരമസയിരിക്കും അവനെ അങ്ങനെയൊക്കെ പറയാൻ പ്രേരിപ്പിച്ചിരിക്കുക ? അല്ലാതെ അവൻ അങ്ങനെയൊന്നും പ്രകോപിതനാവുന്നവനല്ല. ?
സോമന്റെ ഈ തരത്തിലുള്ള മറുപടി ‘അമ്മ ഒട്ടും പ്രതീക്ഷിച്ചതല്ല … ഒരു നിമിഷം ‘അമ്മ മൗനമായിരുന്നു എന്നിട്ടു തുടർന്ന്… അതേടാ ഞ്ഞി എന്നോടിത് പറയണം മംഗലം കഴിഞ്ഞിട്ടേ ഉള്ളൂ അപ്പളത്തേക്കും തുടങ്ങി തലയണ മന്ത്രം . ഇന്നലെ ഞാൻ ഒന്ന് ചോദിച്ചതേയുള്ളു നീ എന്താ താമസിച്ചത് എന്ന് …? പിന്നെ ഞാൻ ചോദിക്കണ്ടേ …?
കണ്ടില്ലേ, വിവാഹം കഴിഞ്ഞതെ ഉളളൂ…. അതിന് മുന്നേ തുടങ്ങി ഇറങ്ങിപ്പോക്ക്. ഇനി കേറിവരുന്നത് ഏതസമയത്താണെന്നു ആർക്കറിയാം?
മറ്റൊരവസരത്തിൽ ‘അമ്മ പറയുന്നത് കേട്ട്…. പുതുമോടി മാറും മുന്നേ ജോലിക്കെന്നും പറഞ്ഞ് രാവിലെ ഇറങ്ങിപ്പോകും ഓരോരുത്തി, ശാലിനിയെ നോക്കി ഇങ്ങനെ പറയുമ്പോൾ ഒരു പ്രത്യേകതരം ഭാവമായിരിക്കും അമ്മയുടെ മുഖത്തു.
ഇപ്പോൾ സ്വന്തം ഇഷ്ടപ്രകാരം പോകുന്നു വരുന്നു… ആര് ചോദിക്കാൻ.. ഞാൻ വല്ലതും പറഞ്ഞാൽ നാളെ അമ്മായിഅമ്മപ്പോരാണെന്നു പറയും.
നീയാണെങ്കിൽ വായെടുത്തു ഒരക്ഷരം മിണ്ടില്ല…
പറയണമെന്നുണ്ടായിരുന്നു ശരിയാണമ്മേ ഇത് തന്നേയാ അമ്മായിയമ്മ പ്പോര് …. ഏട്ടന്റെ ഒറ്റവാക്ക് മാനിച്ചാ എല്ലാം സഹിച്ചു കേട്ട് നിൽക്കുന്നത്…
അപ്രതീക്ഷിതമായുള്ള അച്ഛന്റെ വേർപാട് അമ്മയുടെ സമനില തെറ്റിച്ചിരുന്നു . ഏറെ പണിപ്പെട്ടാണ് അതിൽ നിന്നും മോചിത മാക്കിയത് ..
അതിനു ശേഷമാണു അമ്മയുടെ ഈ സവാഭാവമാറ്റം കണ്ടു തുടങ്ങിയത് . അന്നേ അത് നിയന്ത്രിക്കേണ്ടതായിരുന്നു … അങ്ങിനെ ചെയ്യാത്തത്… ഇപ്പോൾ ഈ പരുവത്തിൽ ആയി …
നമ്മുടെ ചെറു പ്രായത്തിലെ ‘അമ്മ മരണപ്പെട്ടിരുന്നു . പിന്നീട് പലരുടെയും നിർബ്ബന്ധത്തിനു വഴങ്ങിയാണ് അച്ചൻ വേറെ വിവാഹത്തിന് തെയ്യാറായതു …?
വളരെ ചെറു പ്രായമായ നമ്മൾക്ക് അതിന്റെ വരും വരായ്കയൊന്നും അറിയില്ലായിരുന്നു.
വിവാഹ ദിവസം, ഉത്സാഹത്തോടെ പുത്തനുടുപ്പൊക്കെ ഇട്ടു ആഘോഷപൂർവ്വം നമ്മളും വിവാഹ ആഘോഷങ്ങളിൽ പങ്കെടുത്തു.
എങ്കിലും പറഞ്ഞറിയിക്കാനാവാത്ത ഒരു വേദന അനുഭവപ്പെടുന്നുണ്ടായിരുന്നെനിക്കു നളിനി മൂത്ത അമ്മായിയായി വന്നിരുന്നു എങ്കിൽ എന്ന അഗ്രഹം നടക്കാതെ പോയതിലുള്ള സങ്കടം. ഇപ്പോൾ ഓർത്തെടുക്കുന്നു അതോടെ ‘അമ്മ വീട്ടുകാർ വീട്ടിൽ വരുന്നത് തീരേ ഇല്ലാതായി. അച്ഛൻ വേറേ വിവാഹം കഴിച്ചത് അവർക്കിഷ്ടമായിരുന്നില്ല… പിന്നീടാണ് അതിന്റെ കാര്യം മസ്നസ്സിലായതു…
അമ്മയുടെ മൂത്ത ചേച്ചി അമ്മയേക്കാൾ ഒരു വയസ്സിനു മൂത്ത്തു വീട്ടിൽ ഉണ്ടായിരുന്നു. അവരുടെ ഭർത്താവു ഗൾഫിൽ വെച്ച് മരണ പ്പെടുകയാണ് ഉണ്ടായതു.
വിവാഹം കഴിഞ്ഞു രണ്ടു മാസം മാത്രമുള്ള ദാമ്പത്യം. ഇതിനിടയിൽ എല്ലാ സംഭവിച്ചു. ഇതിന്റെ ആഘാതത്തിൽ നിന്നും ആ കുടുംബം മുക്തമായി വരുന്നതേ ഉണ്ടായിരുന്നുള്ളു . ഇതിനിടയിലാണ് അമ്മയുടെ മരണവും.
എല്ലാം ഒരു ഇടിത്തീപോലെ ആ കുടുംബത്തിൽ ? പതിച്ചു നിൽക്കുമ്പോഴാണ് അച്ഛന്റെ രണ്ടാം വിവാഹവും. ഈ വിവരം അറിഞ്ഞ അവർക്കു നളിനി മൂത്തമ്മയെ അച്ഛനെക്കൊണ്ട് വിവാഹം കഴിപ്പിക്കണമെന്നുണ്ടായിരുന്നു.
അമ്മവീട്ടിലെ ബന്ധപെട്ടവരെക്കൊണ്ട് ഈ വിവരം അച്ഛമ്മയോട് അവതരിപ്പിച്ചു . അച്ഛന് ഇഷ്ട്ടക്കേടൊന്നും ഇല്ലായിരുന്നു അച്ഛമ്മയ്ക്കായിരുന്നു എതിർപ്പ്? അങ്ങനെ ആ ബന്ധം നടക്കാതെ പോയി.
പന്നീടാണറിഞ്ഞത് അച്ഛമ്മ വഴി അകന്ന ബന്ധത്തിലുള്ള ഇവരെ വിവാഹം കഴിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ആ എതിർപ്പെന്ന്. അച്ഛന് വേണ്ടി അദ്ദ്യം കണ്ട പെണ്ണ് തന്നെയായിരുന്നു ആ സ്ത്രീ. പക്ഷെ അച്ഛന് എന്തുകൊണ്ടോ ആ ബന്ധം ഇഷ്ടമായില്ല അങ്ങനെയാണ് അമ്മയെ വിവാഹം കഴിച്ചത്.
അവർക്കു അന്നുമുതലേ ചെറിയ ഡിപ്രഷൻ ഉണ്ടായിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത് . ഇടയ്ക്കു ചില ലക്ഷണങ്ങളൊക്കെ കാട്ടിത്തുടങ്ങിയപ്പോൾ ഡോക്ടറെ സമീപിച്ചിരുന്നു. ഡോക്ടർ പേടിക്കാനൊന്നുമില്ല കൂടുതൽ ഒറ്റപ്പെടാതെ നോക്കിയാൽ മതി, പിന്നെ കുറച്ചു മരുന്നും സ്ഥിരമായി കഴിക്കാൻ കുറിച്ച് തന്നു . അത് ഇന്നും തുടരുന്നു .
ചിലപ്പോൾ തോന്നും അമ്മയുടെ ഇപ്പോൾ കാണുന്ന ഈ സ്വഭാവ മാറ്റമൊക്കെ അതിന്റെ ലക്ഷണമാണോ എന്ന്?
അമ്മയുടെ ഇപ്പോഴത്തെ ഈ സ്വഭാവങ്ങളൊക്കെ കാണുമ്പോൾ തോന്നാറുണ്ട് അച്ഛൻ നളിനി മൂത്തയെ വിവാഹം ചെയ്തിരുന്നുവെങ്കിലെന്നു.
അമ്മയോടൊപ്പം ആ വീട്ടിൽ പോകുമ്പോൾ നളിനി മൂത്തയ്ക്ക് നമ്മളോട് എന്ത് സ്നേഹമായിരുന്നു . രാത്രിയായാൽ അവരോടോപ്പമുള്ള ഉറക്കം. നല്ല- നല്ല കഥകൾ പറഞ്ഞു തരും. ചിലപ്പോൾ കുറുമ്പ് കാണിക്കുമ്പോൾ ശാസനയോടെയുള്ള ഉപദേശം .. വഴക്കു പറയുമെങ്കിലും അതിലും ഒരു ലാളന ഉണ്ടായിരുന്നു.
അദ്ധ്യ വിവാഹത്തിലുള്ളതാണ് ഞാനും സോമനും … പിന്നീട് ഒരു പെൺകുട്ടി കൂടി വന്നു നമുക്കിടയിൽ .
ആദ്ദ്യമൊക്കെ ഏറെ സ്നേഹമായിരുന്നു അമ്മയ്ക്ക് നമ്മളോട് … അരുന്ധതിയുടെ ജനനനത്തോടെ അമ്മയിൽ ചില മാറ്റങ്ങളൊക്കെ കണ്ടു തുടങ്ങി.
ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല അമ്മയുടെ ചിന്താഗതിക്കനുസരിച്ചു മുന്നോട്ടു പോകുക അത്ര മാത്രമേ ഇപ്പോൾ കരുതുന്നുള്ളു .
ഈയ്യിടെ ശാലിനി ഗർഭിണി ആണെന്ന് വളരെ സന്തോഷത്തോടെ അവൻ അമ്മയോട് പറഞ്ഞപ്പോൾ അമ്മയുടെ മറുപടി
അതിനിപ്പോ എന്താടാ.. കല്യാണം കഴിഞ്ഞാൽ പെണ്ണുങ്ങൾ ഗർഭിണി ആകും. അതത്ര പുതുമയുള്ള കാര്യമൊന്നുമല്ലോ ? എന്ന് നിസ്സാരമായി പറഞ്ഞുകൊണ്ട് ഒരു നിമിഷം കൊണ്ട് ആ സന്തോഷം തല്ലിക്കെടുത്തി അമ്മ.
അമ്മയുടെ ആ വാക്കുകൾ, അവനെ എന്നല്ല എന്നെയും ഏറെ വേദനപ്പെടുത്തി … ശാലിനിയും കുറച്ചു മാറിയുണ്ടായിരുന്നു … ഒരു വേള അവൾ കേട്ടിരിക്കുമോ അമ്മയുടെ മറുപടി ….
ഈ വേദനിപ്പിക്കുന്ന വാക്കുകൾ കേട്ടപ്പോൾ തിരിച്ചു പറയണമെന്നുണ്ടായിരുന്നു വെറുതെയല്ല അരുന്ധതി വിവാഹം കഴിഞ്ഞിട്ടും പ്രസവിക്കാത്തതു !
ഇതുവരെ ഒരു പ്രതീക്ഷയുണ്ടായിരുന്നു ഇനി അതിനും സാദ്ധ്യതയില്ല എന്ന് . ഈയ്യിടെ പെട്ടെന്നുള്ള ഒരു വയറു വേദന വന്നു അരുന്ധതിക്ക്! ആശുപത്രിയിൽ എത്തിയപ്പോഴാണ് അറിഞ്ഞത് യൂട്രസിന് എന്തോ കുഴപ്പമുണ്ടെന്നു….
ശാലിനിക്ക് ശർദ്ദിയും ക്ഷീണവും കാരണം ശരീരം വല്ലായ്മകൾ കാണിച്ച് തുടങ്ങിയപ്പോൾ പലപ്പോഴും ക്ഷീണം അനുഭവപ്പെടുമ്പോൾ ഒരിടത്തു കിടക്കാനുള്ള താൽപ്പര്യം പ്രകടിപ്പിക്കും…
അമ്മ നിർത്താനുള്ള ഭാവമൊന്നും ഇല്ല … ശബ്ദം താഴ്ത്തിയും ഉച്ചത്തിലും പിറുപിറുത്തുകൊണ്ടേ ഇരിക്കുന്നുണ്ട് . തൊട്ടപ്പുറത്തെ ശാലിനിയുണ്ട് എന്നുള്ള ചിന്തയൊന്നുമില്ല അവൾ എല്ലാം കേൾക്കുന്നുണ്ട് ശ്രദ്ദിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിത്തന്നെയാണ് പറയുന്നത്…
അത്തരം സംഭവങ്ങൾ ഒക്കെ പെരുപ്പിച്ചെടുത്തു പോരിനിറങ്ങുന്നതു അമ്മയ്ക്ക് ഒരു ലഹരി പോലെയാണ്.
കല്യാണം കഴിഞ്ഞാൽ പെണ്ണുങ്ങളായാൽ ഗര്ഭിണിയാവും , ആയില്ലെങ്കിലേ കുഴപ്പുമുള്ളു ..
പെണ്ണുങ്ങൾ ഗർഭിണിയാവുന്നതു ആദ്യമായിട്ടൊന്നും അല്ല. മൂന്നു മക്കളെ പോറ്റേണ്ടി വന്നെങ്കിലും ഞാനും രണ്ടെണ്ണത്തിനെ പ്രസവിച്ചിരിക്കുന്നു . ഒന്നിന് ദൈവം ആയുസ്സു… നൽകിയില്ല എന്നേയുള്ളു ഈ അവസ്ഥയെല്ലാം കഴിഞ്ഞു തന്നെയാ ഞാനും ഇവിടം വരേ എത്തിയത് .
ഇതും പറഞ്ഞു ക്ഷീണമെന്നു പറഞ്ഞു നിനക്ക് അവിടെ കടന്നാൽ മതിയല്ലോ വെച്ച് വിളമ്പേണ്ടത് ഞാനല്ലേ. എന്റെ വയ്യായ്കയൊന്നും ആർക്കും പ്രശ്നമല്ല .. പെങ്കോന്തനെപ്പോലെ പിറകെ നടക്കാൻ ഒരുത്തനുണ്ടല്ലോ ?
ക്ഷീണമെന്നും പറഞ്ഞു കട്ടിലിൽ കയറികിടന്നാൽ എങ്ങനെയാ ? ഞാനൊക്കെ ഗർഭിണി ആയിരിക്കുമ്പോ ഈ വയറും വെച്ച്, പറമ്പു മുഴുവനും നടന്നും , പശുവിനെ കറന്നും അലക്കിയും അമ്മിയിൽ അരച്ചും, പൊരി വെയിലത്ത് പണിയെടുത്താ വളർന്നത് ….
അങ്ങനെ പണിയെടുക്കണം എങ്കിലേ പ്രസവം എളുപ്പമാവുകയുള്ളു … അതെങ്ങെനെയാ ഇപ്പം അരക്കണ്ട തിരുമ്പേണ്ട പാല് പേക്കറ്റിലായി എല്ലാം മിഷിനല്ലേ മിഷ്യൻ … അത് പോലെ തന്നെ പ്രസവവും …. ഇപ്പോൾ എല്ലാം കീറൽ അല്ലേ..
ഇപ്പോഴത്തെ പെണ്ണുങ്ങൾ വയറ്റിലുണ്ടെന്ന് അറിയേണ്ട നിമിഷം, അതുവരെ ഇല്ലാത്ത ക്ഷീണമായി, ഛർദിയായി…. ബാക്കി ഉള്ളവർ ഇതൊന്നും കാണാത്തത് പോലെ..?
ഓൾക്കെന്താ കിടക്കുന്നതിനു താങ്ങാൻ ആളുണ്ടല്ലോ ? സ്വന്തമായി അധ്വാനിക്കുന്നതിൻറെ അഹങ്കാരമല്ലാതെ എന്താ പറയേണ്ടത്. അതിനെയെല്ലാം താങ്ങിനടക്കാൻ ഒരുത്തനും ആരോട് പറയാൻ…
ശാലിനിയെ കുത്തുവാക്കുകൾ പറഞ്ഞു കൊണ്ട് നടക്കുന്ന അമ്മയെ കണ്ടുകൊണ്ടാണ്, സോമൻ വീട്ടിലേക്കു കയറി വന്നത്? അവന്റെ കയ്യിലെ കവറിലേക്ക് നോക്കികൊണ്ട് ചോദിക്കുന്നുണ്ടായിരുന്നു അമ്മ
ഇതെന്താ? അവൾക്കുള്ള ഫ്രൂട്‌സും മറ്റുമാകും അല്ലെ? എന്ന്.
അതേ എന്നവൻ പുഞ്ചിരിയോടെ തലയാട്ടികൊണ്ട് റൂമിലേക്ക് കയറാൻ തുടങ്ങുമ്പോൾ?
പിന്നിൽ നിന്നും അമ്മ ആരോടെന്നപോലെ പറയുന്നുണ്ടായിരുന്നു… ഇപ്പോൾ എന്തൊക്കെ കാണണം..?. പെണ്ണിനൊന്ന് വയറ്റിലായാൽ അപ്പൊ തുടങ്ങും വെറുതെ ഇരുത്തി തീറ്റിക്കാൻ..
ഞങ്ങളൊക്കെ വെറും പഴങ്കഞ്ഞി കുടിച്ചാ പ്രസവിച്ചത്.. എന്നിട്ട് എനിക്കൊന്നും ഒരു പ്രശ്ന്നവും ഉണ്ടായിട്ടില്ല. ഇതിപ്പോ….
അതും പറഞ്ഞ് അടയ്ക്കളയിലേക്കു പോകാനിരുന്ന അമ്മയെ നോക്കി അവൻ ദേഷ്യത്തോടെ പറഞ്ഞു…
എന്റെ അമ്മേ…. അച്ഛൻ അമ്മയെ വിവാഹം കഴിച്ച കാലമൊന്നുമല്ല ഇത് കാലത്തിനനുസരിച്ചുഉള്ള മാറ്റങ്ങളൊക്കെ ഉൾക്കൊള്ളാൻ അമ്മയും തയ്യാറാവണം?
അമ്മ പറയുന്നത് പോലെ? പണ്ട് പെണ്ണുങ്ങൾ ഗർഭിണി ആയി പാടത്തു പണി എടുത്തിട്ടുണ്ടാവാം.. പാടത്തും വരമ്പത്തും മാത്രമല്ല ഇപ്പോൾ പ്രസവം ബസ്സിലും തീവണ്ടിയിലും, ഓട്ടോറിക്ഷയിലും നടക്കുണ്ട് ആ വിവരമൊന്നും അമ്മയ്ക്കറിയില്ലേ….?
എന്തിന് സ്വന്തം മകൾക്കു ഒരു വയറ്റിൽ വേദന വന്നപ്പോൾ അമ്മയുടെ ആദിയും വെപ്രാളവും പരവശവും എന്തായിരുന്നു?. അന്ന് ഞങ്ങൾക്ക് സോയ്ര്യം തന്നിരുന്നോ?
ആശുപത്രിയിൽ നിന്നും ഡിസച്ചാർജ്ജായി വീട്ടിൽ വന്നതിനു ശേഷം ചെറിയ ചെറിയ അസ്വസ്ഥതകൾ ഉണ്ടാകുമ്പോഴെല്ലാം അമ്മ? എത്രമാത്രം നമ്മളെ ബുദ്ദിമുട്ടിച്ചിട്ടുണ്ട്? അതൊക്കെ ‘എങ്ങനെയാണ് ‘അമ്മയ്ക്ക് ഇത്രപെട്ടെന്ന് മറക്കാൻ കഴിയുന്നത്?
അന്നൊന്നും ‘അമ്മ അരുന്ധതിയോട് പറഞ്ഞിട്ടില്ലല്ലോ എന്റെ ഈ പ്രായത്തിൽ ഞ്ഞാണൊന്നും ഇങ്ങനെയായിരുന്നില്ല. അതുകൊണ്ട് വീട്ടിൽ തന്നെ കിടന്നാൽ മതി എന്നൊന്നും?
അതുപോലെ അരുന്ധതിയുടെ അനാവശ്യമായ ശാഠ്യങ്ങൾക്കൊക്കെ അമ്മ എന്തെല്ലാം സൗകര്യങ്ങൾ ചെയ്തുകൊടുത്തിട്ടുണ്ട്? അതിൽ എന്തെങ്കിലും കാലതാമസമോ വീഴ്ച്ചയൊ വന്നാൽ ‘അമ്മ നമ്മൾക്ക് സോയ്ര്യം തന്നിരുന്നോ ? ഇതൊന്നും അമ്മയ്ക്ക് ഓർമ്മയില്ലേ ?
സ്വന്തം കാര്യം വരുമ്പോൾ എല്ലാം അത്യാവശ്യവും മറ്റുള്ളോരുടെ കാര്യത്തിൽ ഒരു ചിറ്റമ്മ നയം അമ്മയുടെ മോളെപ്പോലെത്തന്നെയല്ലേ ശാലിനി ..
മുറ്റമടിക്കാൻ ബുദ്ദിമുട്ടാണെന്നു പറഞ്ഞു. മുറ്റം മുഴുവൻ ഇന്റർലോക്ക് ചെയ്യിച്ചു , കിണറ്റിൽ നിന്നും വെള്ളം കോരാൻ ബുദ്ദിമുട്ടാണെന്നു പറഞ്ഞു വീടിനു ചുറ്റും പൈപ്പ് ഫിറ്റുചെയ്തു. മൂസ് ഹാജിയുടെ വീട്ടിൽ അടിച്ചുവാരുന്ന മെഷീനുണ്ടെന്നു പറഞ്ഞു എനിക്ക് കാര്യം മനസ്സിലായി അങ്ങിനെ ഒരു വാക്വം ക്ളീനർ വാങ്ങിപ്പിച്ചതൊക്കെ മറന്നോ? അരുന്ധതി സുഖമില്ലാതെ വീട്ടിൽ താമസിക്കാൻ വന്നപ്പഴല്ലേ അത് വാങ്ങിച്ചത്? ഒടുവിൽ അവൾ ഭർതൃ വീട്ടിൽ പോകുമ്പോൾ അതും കൊണ്ട് പോയി! ഞങ്ങൾ എന്തെങ്കിലും പറഞ്ഞോ ?
… ഉണ്ട പാത്രങ്ങൾ വരെ നിങ്ങൾ ശാലിനിയെക്കൊണ്ടല്ലേ കഴുകിക്കാറ് … മോൾക്കു വയ്യായ്കയാണെങ്കിൽ പോയി റെസ്റ്റെടുത്തോളു എന്നല്ലേ അന്ന് അരുന്ധതിയോട് പറയാറുള്ളത്.
മരുമോളുടെ കാര്യം വന്നപ്പോൾ അമ്മക്ക് ഒരു നിസ്സംഗ നിലപാട്! എല്ലാം അവരവർ തന്നെ ചെയ്തോളണം! സ്വന്തം മകളുടെ കാര്യത്തിൽ ആ നിലപാട് കാണുന്നില്ലല്ലോ? അപ്പൊ മകൾക്ക് ഒരു രീതി.. മരുമകൾക്ക് മറ്റൊരു രീതി… ഇത് തന്നെയാണ് ‘അമ്മ പറയുന്ന അമ്മായിയമ്മപ്പോര്…
അതും പറഞ്ഞവൻ ബെഡ്റൂമിലേക്ക് പോകാൻ തിരിയുമ്പോൾ ഒന്നുകൂടി പറഞ്ഞു ” നിങ്ങള്ക്ക് അവളുടെ ക്ഷീണവും മറ്റും കാണുമ്പോൾ പുച്ഛം ഒക്കെ തോന്നും.
ഈ വീടും പറമ്പും കണ്ടിട്ട് അരുന്ധതിയും അമ്മയും മോഹിക്കണ്ട എന്ന് പിറു – പിറു ത്തുകൊണ്ടു അകത്തേക്ക് കയറിപ്പോയി …. ‘അമ്മ ഇത് കെട്ടികിട്ടുണ്ടാവും എന്ന വിശ്വസത്തോടെ?
അതും പറഞ്ഞവൻ മെല്ലെ അകത്തേക്ക് നടക്കുമ്പോൾ ഇനി ഇപ്പോൾ എന്ത് പറഞ്ഞ് ഒരു തിരിപ്പ് ഉണ്ടാകും എന്ന ആലോചനയിൽ ആയിരുന്നു ആ അമ്മ….
ആർത്തവം
മാസത്തിലൊരിക്കൽ അവൾ നെഞ്ചും വയറും നീറി കമിഴ്ന്നു കിടക്കുന്നത് കണ്ടിട്ടുണ്ടോ…
ഇതു എല്ലാ മാസവും എല്ലാവർക്കും ഉള്ളതല്ലേ എന്നു പറഞ്ഞു അവഗണിക്കതെ ‘
അവളിലേക്ക് ഒന്നു ചേർന്നിരുന്നാൽ മതി.. അവളിൽ ആശ്വാസം പകരാൻ……
ആ സമയങ്ങളിൽ അവളൊന്നു പൊട്ടിത്തെറിക്കുമ്പോൾ സ്നേഹത്തോടെയുള്ള ഒരു കരുതൽ മതി അവളുടെ മനസ്സ് നിറയാൻ
തളർന്നുറങ്ങുന്ന അവളെ പുതപ്പിച്ച്…. ആ നെറ്റിയിൽ ഒരു സ്നേഹചുംബനം മതി…..
അവളിൽ പൂർണത കൈവെരിയാൻ
ഒന്നും മിണ്ടാതെ കടിച്ചമർത്തുന്ന പിരിമുറുക്കത്തിൽ അവളുടെ മുടിയിഴകളിലൂടെ ഒന്നു വിരലോടിച്ച് ആ നെഞ്ചിൽ ഒന്നു കിടത്തിയാൽ മതി അവളിൽ….. ആശ്വാസം കിട്ടാൻ’…
ചില സമയങ്ങളിൽ ഒരു നോട്ടത്തിനോ അല്ലെങ്കിൽ ചില പ്രവർത്തി കൊണ്ടോ ഒരു വാക്കിൽ പോലും പല തരത്തിൽ സ്നേഹം പ്രകടിപ്പിക്കാൻ പറ്റും….
അവൾ പറയാതെ സഹിക്കുന്ന വേദനയിൽ നിങ്ങൾ പകർന്നു നൽകിയ ആശ്വാസം ഒരു വേദനസംഹാരിയും നൽകാത്ത… ആശ്വാസമായിരിക്കും
ദൈവങ്ങൾ പോലും ഉപേക്ഷിക്കുന്ന അവസരത്തിൽ നിങ്ങൾ നൽകുന്ന കരുതൽ, സ്നേഹം അതാണ് ഭൂമിയിൽ ഏറ്റവും വലുതെന്ന് നിറകണ്ണുകളോടെ അവൾ പറയും….. അതാണ് പെണ്ണ്
ഇത്രെയും നിങ്ങൾ ചെയ്തിട്ടുണ്ടെൽ ഞാൻ പറയും നിങ്ങളെയാണ് അക്ഷരം തെറ്റാതെ പുരുഷൻ എന്നു വിളിക്കാൻ യോഗ്യൻ എന്ന്, മറ്റുള്ളവർ നിന്നെ എന്തും വിളിച്ചോട്ടെ (അവളുടെ സാരി തുമ്പിൽ ആണോടാ നിന്നെ കെട്ടിയിട്ടേക്കുന്നത്, നീ ഒരു പെങ്കൊന്തൻ ആയി പോയല്ലോ) അങ്ങനെ എന്തും പറഞ്ഞോട്ടെ പക്ഷെ നീ മനസിലാക്കിയ പോലെ അവളെ ലോകത് വേറെ ആരും മനസ്സിലാക്കിയിട്ടില്ല എന്ന് ഞാൻ പറയും
സ്ത്രീയെ വെറും നാലു ചുവരുകൾക്കുള്ളിൽ പച്ചയായ ശരീരത്തിൽ കമാസക്തി തീർക്കുന്നതിലുപരി നമ്മളാൽ അവർ മനസ്സിലാക്കപ്പെടാൻ കൊതിക്കുന്ന, സ്നേഹ ചുംബനമേറ്റുവാങ്ങാൻ കൊതിക്കുന്ന ഒരുപാട് സന്ദർഭങ്ങൾ ഉണ്ട് …..
അവളെ തിരിച്ചറിയുമ്പോഴാണ് …
ആണെന്ന ഭാവത്തിനു പൂർണ്ണതവരുന്നത്