Time Taken To Read 4 Minutes
2013 ലെ ആ ഓർമ്മ ഇന്നും നമ്മുടെ മനസ്സിലുണ്ട്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ആടിയുലയുന്ന കാലം. രൂപയുടെ മൂല്യം 68.85 വരെ കൂപ്പുകുത്തി, രാജ്യം അന്താരാഷ്ട്ര നാണയ വിപണിയിൽ ചർച്ച പോലും ചെയ്യപ്പെടാത്ത, ‘Fragile Five’ പട്ടികയിലെ ഒരു ദുർബല രാഷ്ട്രമായി മാറിയ കാലം. അന്ന് ഇന്ത്യൻ വിമാനത്താവളത്തിൽ ബോർഡിംഗ് കഴിഞ്ഞാൽ പിന്നെ ഇന്ത്യൻ രൂപയ്ക്ക് ആരും വില കൽപ്പിച്ചിരുന്നില്ല.
ഇന്ന് കഥ മാറി.
ലോകത്തെ മറ്റ് വൻശക്തികളുടെ ജി.ഡി.പി നിരക്ക് പിന്നോട്ട് പോകുമ്പോഴും, 147 കോടി ജനങ്ങളുള്ള നമ്മുടെ ഭാരതത്തെ സാമ്പത്തികമായി സുസ്ഥിരമായി നിലനിർത്തി, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഉയർത്തി നിർത്തിയത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെയും എൻ.ഡി.എ സർക്കാരിന്റെയും ദീർഘവീക്ഷണമാണ്.
രൂപയുടെ തകർച്ചയിൽ നിന്ന് രാജ്യത്തെ രക്ഷിച്ചതു മാത്രമല്ല, 2013 വരെ സാമ്പത്തിക ബുള്ളറ്റിനുകളിൽ പോലും പരാമർശിക്കപ്പെടാതിരുന്ന ഇന്ത്യൻ രൂപയെ ഇന്ന് അന്താരാഷ്ട്ര വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട, അംഗീകരിക്കപ്പെട്ട കറൻസിയാക്കി മാറ്റി. ഇന്നലെ വരെ ആർക്കും വേണ്ടാതിരുന്ന രൂപ, ഇന്ന് ദുബായ് മാർക്കറ്റിലും ലോകത്തിന്റെ ഏതു കോണിലും സ്വീകരിക്കപ്പെടുന്നു, വ്യാപാരം ചെയ്യപ്പെടുന്നു.
ഈ മാറ്റം യാദൃശ്ചികമല്ല. ഇത് മോദിജി ലോകം ചുറ്റി ആർജ്ജിച്ചെടുത്ത ഗ്യാരണ്ടിയാണ്. എന്നിട്ടും അതിലൊന്നും അദ്ദേഹം കൈവെച്ചില്ല – രാജ്യത്തിന്റെ പണത്തിന് വേണ്ടി.
ഇനി?
2013 ൽ പമ്പ് അടയ്ക്കാൻ പറഞ്ഞവരോട്, ഒരു ചോദ്ദ്യം? 2013 സെപ്റ്റംബർ 2 ന്റെ പത്രങ്ങൾ ഓർക്കുന്നുണ്ടോ?
അന്ന് ഭാരതം ഭരിച്ചിരുന്നത് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിദഗ്ദ്ധൻ എന്ന് വിശേഷിപ്പിക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, ധനമന്ത്രി പി. ചിദംബരം, പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി.
പറഞ്ഞിട്ടു കാര്യമില്ല രൂപ 56 ൽ നിന്ന് 69 ആയി ഇടിഞ്ഞപ്പോൾ, രാജ്യം Fragile Five – തകരുന്ന അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ എത്തിയപ്പോൾ അവർ ജനങ്ങളോട് എന്താണ് പറഞ്ഞത്?
ധനമന്ത്രി പി. ചിദംബരം ജനങ്ങളോട് പരസ്യമായി അഭ്യർത്ഥിച്ചു – സ്വർണം വാങ്ങരുത്. സ്വർണ ഇറക്കുമതി നികുതി 2% ൽ നിന്ന് 10% ആക്കി. സ്ത്രീകൾക്ക് താലി വാങ്ങാൻ പോലും നികുതി കൊടുക്കേണ്ട അവസ്ഥ. നികുതി കൂട്ടിയത് കള്ളക്കടത്ത് തടയാനല്ല, ഡോളർ ഇല്ലാത്തതുകൊണ്ട്. ഫലം നികുതി ലാഭിക്കാൻ കള്ളക്കടത്തു കൂടി.
“രാത്രി 8 മണിക്ക് ശേഷം പെട്രോൾ പമ്പ് അടയ്ക്കും” – വീരപ്പ മൊയ്‌ലി!
ഇത് കേട്ടാൽ ഇന്ന് ചിരി വരും, അന്ന് ജനങ്ങൾ ഞെട്ടി. പെട്രോളിയം മന്ത്രി മൊയ്‌ലി ഔദ്യോഗികമായി പ്രഖ്യാപിച്ചു – “ഡോളർ ലാഭിക്കാൻ രാത്രി 8 മണി മുതൽ രാവിലെ 8 മണി വരെ പെട്രോൾ പമ്പുകൾ അടയ്ക്കും. ഇന്ധന ഉപഭോഗം 3% കുറയ്ക്കും, 16,000 കോടി ലാഭിക്കും.”
അത് പൊതുജനത്തിൽ നിന്ന് വന്ന ആശയമാണ് എന്ന് പിന്നീട് മന്ത്രി തന്നെ മലക്കം മറിഞ്ഞു – (“It is not our idea, it is coming from public”) എന്ന് പറഞ്ഞു.
പ്രധാനമന്ത്രി മൻമോഹൻ സിംഗിന് പോലും ആ പ്രസ്താവന തള്ളേണ്ടി വന്നു. 42,000 പമ്പുകൾ, 2.5 ലക്ഷം തൊഴിലാളികൾ ? അവരുടെ ജോലി പോകുമായിരുന്നു.!
“സ്വന്തം വാഹനം ഉപയോഗിക്കരുത്, പബ്ലിക് ബസ്സിൽ പോകൂ”
ഓഗസ്റ്റ് 2013 ൽ സർക്കാർ ഫ്യൂവൽ കൺസർവേഷൻ കാമ്പയിൻ ഇറക്കി. ജനങ്ങളോട് പറഞ്ഞു – കാർ ഉപയോഗിക്കരുത്, ബസ്സിൽ പോകൂ, സൈക്കിൾ ഉപയോഗിക്കൂ, എ.സി കുറയ്ക്കൂ.
ഇതാണോ ഒരു സാമ്പത്തിക പ്രതിസന്ധിയെ നേരിടാനുള്ള മാനേജ്മെന്റ്? ജനങ്ങളെ ഭയപ്പെടുത്തി, പമ്പ് അടച്ച്, സ്വർണം വാങ്ങരുത് എന്ന് പറഞ്ഞ് രാജ്യത്തെ തിരികെ ലൈസൻസ് രാജിലേക്ക് കൊണ്ടുപോയി.
മുംബൈയിലും ഡൽഹിയിലുമൊക്കെ നടത്തിയ ഒറ്റ – ഇരട്ട നമ്പർ തുഗ്ലക് പരീക്ഷണങ്ങൾ വേറേയും.
2013 ലെ പ്രതിസന്ധിക്ക് ശേഷം ഈ മാനേജ്മെന്റ് ഇല്ലായ്മയുടെ തുടർച്ചയാണ് ഡൽഹിയിലും മുംബൈയിലും നമ്മൾ കണ്ടത്.
ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിന്റെ സർക്കാർ കൊണ്ടുവന്ന Odd – Even പരീക്ഷണം ഓർക്കുന്നുണ്ടോ? വണ്ടിയുടെ നമ്പർ പ്ലേറ്റ് ഒറ്റ നമ്പറാണോ ഇരട്ട നമ്പറാണോ എന്ന് നോക്കി ഒരു ദിവസം ഒറ്റ നമ്പർ വണ്ടി മാത്രം ഓടിക്കാം, അടുത്ത ദിവസം ഇരട്ട നമ്പർ മാത്രം.
ലോകം മുഴുവൻ പെട്രോൾ ലാഭിക്കാൻ ടെക്നോളജി കൊണ്ടുവരുമ്പോൾ, ഇവിടെ പോലീസിനെ റോഡിൽ നിർത്തി നമ്പർ പ്ലേറ്റ് നോക്കി പിഴയടിപ്പിച്ചു.
എന്തായി ഫലം? IIT Kanpur-ന്റെ പഠനം പറഞ്ഞു – മലിനീകരണം 2% – 3% പോലും കുറഞ്ഞില്ല. പകരം ജനങ്ങൾ രണ്ട് വണ്ടി വാങ്ങി – ഒരു വീട്ടിൽ രണ്ട് നമ്പർ പ്ലേറ്റുള്ള രണ്ട് വണ്ടി!
ഓട്ടോറിക്ഷക്കാർക്ക് ദിവസക്കൂലി പോയി, സാധാരണക്കാരന്റെ യാത്ര ദുരിതമായി. ഇതിനെ സുപ്രീം കോടതി പോലും “തുഗ്ലക് പരിഷ്കാരം” എന്നാണ് വിളിച്ചത്.
മുംബൈയിലും ഇതേ കഥ. ഇടുങ്ങിയ റോഡിൽ വണ്ടി നിർത്തിയിട്ട് നമ്പർ നോക്കി പിഴ, ഓഫീസിൽ പോകുന്നവന്റെ സമയം പോയി, ആംബുലൻസിനു പോലും പോകാൻ പറ്റാത്ത അവസ്ഥ.
ഇതാണ് കഴിഞ്ഞ കാല സർക്കാരുകളുടെ ശൈലി – പ്രശ്നത്തിന്റെ മൂലകാരണം പരിഹരിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുക.
പെട്രോൾ വില കൂടുമ്പോൾ പുതിയ റിഫൈനറി കൊണ്ടുവരാതെ പമ്പ് അടയ്ക്കാൻ പറയുക, ഡോളർ ഇല്ലാതാകുമ്പോൾ നിക്ഷേപം കൊണ്ടുവരാതെ സ്വർണം വാങ്ങരുത് എന്ന് പറയുക, ട്രാഫിക്കും മലിനീകരണവും കൂടുമ്പോൾ പുതിയ റോഡും മെട്രോയും പണിയാതെ ഒറ്റ – ഇരട്ട നമ്പർ നോക്കി വണ്ടി തടയുക.
ഇന്ന് എന്താണ് മാറ്റം? ഡൽഹിയിൽ മെട്രോ 400 കിലോമീറ്ററായി, മുംബൈയിൽ കടലിനു മുകളിലൂടെ അടൽ സേതു വന്നു (Atal Setu) , രാജ്യം മുഴുവൻ ഇലക്ട്രിക് വാഹനങ്ങൾക്ക് FAME സബ്സിഡി കൊടുത്തു, ഹൈഡ്രജൻ ട്രെയിൻ വന്നു. എത്തനോൾ 20% പെട്രോളിൽ കലർത്തി – 1.5 ലക്ഷം കോടി ഡോളർ ലാഭിച്ചു.
ഒരു സർക്കാർ നമ്പർ പ്ലേറ്റ് നോക്കി പിഴയടിപ്പിച്ചു, മറ്റൊരു സർക്കാർ എത്തനോൾ കലർത്തി ഡോളർ ലാഭിച്ചു. അതാണ് വിത്യാസം – തുഗ്ലക് പരീക്ഷണവും മോദിജിയുടെ ഗ്യാരണ്ടിയും തമ്മിലുള്ള വിത്യാസം.
അന്ന് കരുതൽ ധനത്തിൽ നിന്ന് 13 ബില്യൺ ഡോളർ വിറ്റുതുലച്ചു. പലിശ 10.25% ആക്കി. എന്നിട്ടും രൂപ നിന്നില്ല.
ഇന്ന് 2025 – 26 ലോകം കത്തുമ്പോഴും ഇന്ത്യ പിടിച്ചുനിൽക്കുന്നു
ഇന്ന് പ്രതിസന്ധി 2013 നേക്കാൾ 10 മടങ്ങ് വലുതാണ്.
ഒരു വശത്ത് റഷ്യ – ഉക്രൈൻ യുദ്ധം – 3 വർഷമായി എണ്ണവില കത്തുന്നു
മറുവശത്ത് മിഡിൽ ഈസ്റ്റ് – ഇസ്രായേൽ – ഹമാസ്, ഇറാൻ പ്രതിസന്ധി കൊടുമ്പിരി കൊള്ളുന്നു
ഇറാൻ ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഭീഷണി – ലോകത്തിലെ 30% എണ്ണ പോകുന്ന വഴി
2013 ൽ ഇതൊന്നും ഇല്ലായിരുന്നു. എന്നിട്ടും അന്ന് IMF നെ വിളിക്കാൻ തയ്യാറെടുത്തു, സ്വർണം പണയപ്പെടുത്താൻ ആലോചിച്ചു.
ഇന്ന് എന്തു ചെയ്തു?
IMF ന്റെ മുന്നിൽ പോയില്ല. ഒരു ഗ്രാം സ്വർണവും പണയം വെച്ചില്ല. ലോക ബാങ്കിൽ നിന്ന് ഒരു രൂപയും കടം വാങ്ങിയില്ല.
2024 – 25 – ൽ മാത്രം 103.68 ടൺ തിരികെ. കഴിഞ്ഞ 2 വർഷം കൊണ്ട് ആകെ 200+ ടൺ തിരികെ കൊണ്ടുവന്നു.
മാത്രമല്ല, പുതിയ സ്വർണം വാങ്ങിയും കൂട്ടി – FY25-ൽ മാത്രം 57.49 ടൺ പുതിയ സ്വർണം വാങ്ങി.
ഫലം – 2014 ൽ 50% വിദേശത്ത് കിടന്ന സ്വർണം, ഇന്ന് 58% (511.99 ടൺ) ഇന്ത്യയിൽ തന്നെ സുരക്ഷിതം.
മോദിജി വീട്ടിയ വിദേശ കടങ്ങൾ:
ഇന്ത്യ IMF ന് മുന്നിൽ പോയിട്ട് 30 വർഷമായി. 1991 ൽ വാങ്ങിയ അവസാനത്തെ IMF കടം 1990 കളിൽ തന്നെ വീട്ടി.
പിന്നീട് വന്ന BJP സർക്കാർ (വാജ്പേയി) 2002 – 2003 ൽ 2.9 ബില്യൺ ഡോളറിന്റെ ഉയർന്ന പലിശയുള്ള ലോകബാങ്ക്, ADB കടങ്ങളും, 2003 – 04 ൽ 3.8 ബില്യൺ ഡോളറും മുൻകൂർ അടച്ചു തീർത്തു.
സ്വീഡൻ, നെതർലാൻഡ്സ്, കാനഡ തുടങ്ങിയ 8 രാജ്യങ്ങളുടെ കടം പൂർണമായി തീർത്തു. മോദി സർക്കാരിന്റെ കാലത്ത്:
UPA സർക്കാരിന്റെ കാലത്ത് 2013 ൽ നിർമ്മിച്ച FCNR (B) ബോംബ് – 26 ബില്യൺ ഡോളർ – 2016 ൽ ഒരു തടസ്സവുമില്ലാതെ മോദി സർക്കാർ തിരിച്ചടച്ചു. രൂപ ഇടിഞ്ഞില്ല.
എല്ലാ വർഷവും കൃത്യമായി വിദേശ കടം തിരിച്ചടയ്ക്കുന്നു:
2022 – 2023: $49.2 ബില്യൺ
2023 – 2024: $63.2 ബില്യൺ
2024 – 2025: $67.4 ബില്യൺ – ഇതിൽ $37.1 ബില്യൺ മുതലും $30.2 ബില്യൺ പലിശയും
2026 ജൂൺ 12 ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസ് പറഞ്ഞത്: “ഇന്ന് ഇന്ത്യയ്ക്ക് വേണമെങ്കിൽ ഒരു ദിവസം കൊണ്ട് വിദേശ കടത്തിന്റെ 94% തിരിച്ചടയ്ക്കാനുള്ള ശേഷിയുണ്ട്. 11 മാസത്തേക്കുള്ള ഇറക്കുമതിക്ക് പണം കൈവശമുണ്ട്.” എന്നിട്ടും അതിലൊന്നും മോദിജി കൈവെച്ചില്ല.
പകരം സർക്കാർ പ്രവാസിയെ വിളിച്ചു. പറഞ്ഞു – “നിങ്ങളുടെ ഡോളർ ഇവിടെ നിക്ഷേപിക്കൂ, നിങ്ങൾക്ക് 7% പലിശ ഞങ്ങൾ ഉറപ്പ് നൽകാം. നഷ്ടം മുഴുവൻ സർക്കാർ ഏറ്റെടുക്കും.”
പ്രവാസികൾ വിശ്വസിച്ചു. 11 ലക്ഷം കോടി അയച്ചു.
അവർക്കറിയാമായിരുന്നു ഇത് രാഹുൽ ഗാന്ധിയുടെ ഗ്യാരന്റി അല്ല, ഇത് മോദിജിയുടെ ഗ്യാരന്റി ആണെന്ന്!
കഴിഞ്ഞ 10 വർഷമായി ജനം കേൾക്കുന്നുണ്ട് , കാണുന്നുണ്ട്-
ചിലർ ഗ്യാരന്റി കാർഡ് വിതരണം ചെയ്യുന്നു, ചിലർ തിരഞ്ഞെടുപ്പ് വരുമ്പോൾ പണം തരാം എന്ന് പറയുന്നു. അത് പേപ്പറിലെ ഗ്യാരന്റി ആണ്.
ഇത് പ്രവാസി ജീവിതം കൊണ്ട് തെളിയിച്ച ഗ്യാരന്റി ആണ്. മോദിജി ലോകം ചുറ്റി ആർജ്ജിച്ചെടുത്തതാണ് ഈ ഗ്യാരന്റി ആണ്.
ഗൾഫിലെ ചൂടിൽ പണിയെടുക്കുന്ന മലയാളി, അമേരിക്കയിൽ ടാക്സ് കൊടുക്കുന്ന എഞ്ചിനീയർ – അവൻ തന്റെ ജീവിത സമ്പാദ്യം ഡോളറായി മാറ്റി FCNR ൽ നിക്ഷേപിച്ചത് ഒരു വിശ്വാസത്തിലാണ് “മോദിജി പറഞ്ഞാൽ അത് നടക്കും, എന്റെ പണം സുരക്ഷിതമാണ്, ഈ രാജ്യം തകരില്ല” എന്ന വിശ്വാസത്തിൽ.
2013 ൽ ജനങ്ങളോട് പമ്പ് അടയ്ക്കാൻ പറഞ്ഞ സർക്കാരും, 2025 ൽ പ്രവാസിയെ വിളിച്ച് 729 ബില്യൺ ഡോളറിന്റെ കരുതൽ ധനം ഉണ്ടാക്കിയ സർക്കാരും തമ്മിലുള്ള വ്യത്യാസമാണ് മാനേജ്മെന്റ് സ്കിൽ.!
ഒരു സർക്കാർ പ്രതിസന്ധിയെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചു, മറ്റൊരു സർക്കാർ പ്രതിസന്ധിയെ ജനങ്ങളെ ചേർത്ത് അതിജീവിച്ചു.
അതുകൊണ്ടാണ് പറയുന്നത് – രാജ്യം പ്രതിസന്ധി നേരിടുമ്പോൾ പ്രവാസികൾ ഭരിക്കുന്ന സർക്കാരിൽ വിശ്വസിച്ച് കൈയയച്ചു സഹായിച്ചു. അത്രയ്ക്ക് വിശ്വാസമുണ്ട് മോദിജിയുടെ നേതൃത്വത്തിലുള്ള ഭാരത സർക്കാരിൽ.
ഇത് RBI യുടെ മാസ്റ്റർ സ്ട്രോക്ക് അല്ല, ഇത് ഓരോ പ്രവാസിയുടെയും മോദിജിക്കുള്ള വോട്ടാണ് – ഡോളർ കൊണ്ടുള്ള വോട്ട്.
Note:
FCNR(B) ബോംബ് എന്നാൽ എന്ത്?
2013 ആഗസ്റ്റിൽ UPA സർക്കാരിന്റെ കാലത്ത് രാജ്യം തകർന്നു.
അമേരിക്ക “Taper Tantrum” പ്രഖ്യാപിച്ചു – ഡോളർ തിരികെ പോയി.
രൂപ 68.85 വരെ ഇടിഞ്ഞു, ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്.
-കറണ്ട് അക്കൗണ്ട് കമ്മി 4.8% ആയി.
UPA പേടിച്ച് പമ്പ് രാത്രി 8 മണിക്ക് അടയ്ക്കാൻ പറഞ്ഞ സമയമാണിത്.
അപ്പോൾ പുതുതായി വന്ന RBI ഗവർണർ രഘുറാം രാജൻ ഒരു അടിയന്തര പദ്ധതി കൊണ്ടുവന്നു – FCNR(B) സ്പെഷ്യൽ സ്വാപ്പ് വിൻഡോ.
സാധാരണ 6.5% പലിശ കൊടുക്കേണ്ടിടത്ത് RBI 3.5% എന്ന കുറഞ്ഞ നിരക്കിൽ ബാങ്കുകൾക്ക് ഓഫർ കൊടുത്തു. “നിങ്ങൾ പ്രവാസികളിൽ നിന്ന് ഡോളർ കൊണ്ടുവാ, ഞാൻ രൂപ തരാം” എന്ന്.
സെപ്റ്റംബർ – നവംബർ 2013-നുള്ളിൽ ബാങ്കുകൾ 26 ബില്യൺ ഡോളർ + 8 ബില്യൺ ഡോളറിന്റെ ബാങ്ക് മൂലധനം = ആകെ 34 ബില്യൺ ഡോളർ പിരിച്ചു. ഇത് 3 വർഷത്തേക്കുള്ള കടമായിരുന്നു. രാജൻ തന്നെ പറഞ്ഞു – “ഇത് least bad option ആയിരുന്നു”.
അതായത് UPA ഒരു 26 ബില്യൺ ഡോളറിന്റെ ടൈം ബോംബ് വെച്ചിട്ടാണ് പോയത്. 2016 സെപ്റ്റംബറിൽ അത് പൊട്ടണം.
മോദി സർക്കാർ അത് എങ്ങനെ നിർവീര്യമാക്കി?
2016 സെപ്റ്റംബർ – നവംബർ ആയപ്പോൾ എല്ലാ വിദഗ്ധരും പറഞ്ഞു – “രൂപ 75 ആകും, വിപണി തകരും” എന്ന്. 26 ബില്യൺ ഡോളർ ഒന്നിച്ച് പുറത്തേക്ക് പോകുമ്പോൾ എന്ത് സംഭവിക്കും?
പക്ഷെ മോദി സർക്കാരും RBI-യും (അന്ന് ഊർജിത് പട്ടേൽ) 1 വർഷം മുൻപേ തയ്യാറെടുത്തു.
Forward-ൽ ഡോളർ വാങ്ങി വെച്ചു: Redemption-ന് മുൻപേ തന്നെ RBI forward മാർക്കറ്റിൽ ഡോളർ എടുത്ത് വെച്ചു.
OMO വഴി പണം നൽകി: ഡോളർ പോകുമ്പോൾ രൂപയുടെ ലിക്വിഡിറ്റി കുറയാതിരിക്കാൻ Open Market Operation വഴി പണം നൽകി.
ഫലം എന്തായി?
ബാങ്കുകളുടെ തലവൻ തന്നെ പറഞ്ഞു – “Redemption did not create any ripple effect” – ഒരു ഓളം പോലും ഉണ്ടായില്ല
രൂപ 1 രൂപ പോലും ഇടിഞ്ഞില്ല, 66 – 67-ൽ തന്നെ നിന്നു. മാത്രമല്ല, RBI ക്ക് ഈ ഇടപാടിൽ ലാഭവും കിട്ടി – “We have made money on the deal” എന്ന് രാജൻ തന്നെ പറഞ്ഞു.
ഇതിനെയാണ് പറയുന്നത് – UPA വെച്ച ബോംബ്, മോദി പൊട്ടാതെ അഴിച്ചെടുത്തു.
അതുകൊണ്ടാണ് 2025 ൽ പ്രവാസി വീണ്ടും 127 ബില്യൺ ഡോളർ FCNR-ൽ ഇട്ടത്. അവന് അറിയാം, മോദിജി പറഞ്ഞാൽ ഡോളർ തിരികെ കിട്ടും എന്ന്.
മഠത്തിൽ ബാബു ജയപ്രകാശ്……..✍️My WatsApp Contact No 9500716709
