Time Taken To Read 5 Minutes
ആമുഖം – R S S നൂറിന്റെ നിറവിൽ
ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ?
1925 ൽ നാഗ്പൂരിലെ ഒരു ചെറിയ മൈതാനത്ത് ഡോ. കേശവ് ബലിറാം ഹെഡ്ഗേവാർ തുടങ്ങിവെച്ച ഒരു ചെറിയ ശാഖ, ഇപ്പൊൾ നൂറു വർഷം പിന്നിട്ടിരിക്കുന്നു.
ഒരു നൂറ്റാണ്ട്. ലോകത്ത് ഒരു സംഘടനയ്ക്കും അവകാശപ്പെടാൻ കഴിയാത്ത തുടർച്ച.
ഈ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ നാം ഓർക്കേണ്ട ഒരു ചരിത്രമുണ്ട്. അമേരിക്കയുടെ ചരിത്രം.
ഒരുകാലത്ത് അമേരിക്ക ആർ.എസ്.എസിനെ സംശയത്തിന്റെ കണ്ണോടെയാണ് നോക്കിയത്.
ഗുജറാത്ത് കലാപത്തിന്റെ പേരിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിജിക്ക് അമേരിക്ക വിസ നിഷേധിച്ചു. അദ്ദേഹത്തെ അമേരിക്കൻ മണ്ണിൽ കാൽ കുത്താൻ പോലും അനുവദിച്ചില്ല.
“സർസംഘചാലക് മോഹൻ ഭാഗവത്ജിക്ക് പോലും വിസ നൽകുന്ന കാര്യത്തിൽ അമേരിക്കൻ ഭരണകൂടം സംശയം പ്രകടിപ്പിച്ചതായി ഈയ്യിടെ ചർച്ചകളും റിപ്പോർട്ടുകളും ഉണ്ടായിരുന്നു.”.
അന്ന് അവർ കരുതിയിട്ടുണ്ടാവാം, ഇത് വെറും ഒരു തീവ്ര സംഘടനയാണെന്ന്.
പക്ഷെ, കാലം കണക്ക് ചോദിച്ചു.
ഇന്ന് ആ അമേരിക്ക തന്നെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിക്കുന്നത് ആരെയാണ്?
അന്ന് വിസ നിഷേധിച്ച അതേ നരേന്ദ്ര മോദിക്ക് വേണ്ടി വൈറ്റ് ഹൗസിൽ “ഹൗഡി മോദി”യും “നമസ്തേ ട്രംപ്” എന്നും പറഞ്ഞ് അമേരിക്കൻ പ്രസിഡന്റുമാർ തന്നെ കാത്തുനിൽക്കുന്നു.
എന്താണ് ‘ഹൗഡി മോദി’?
2019 സെപ്റ്റംബർ 22 ന് അമേരിക്കയിലെ ടെക്സസിൽ, ഹൂസ്റ്റണിലുള്ള NRG സ്റ്റേഡിയത്തിൽ. ടെക്സസ് ഇന്ത്യ ഫോറം എന്ന ഇന്ത്യൻ – അമേരിക്കൻ സംഘടന നടത്തിയ 50,000 ത്തിലധികം ഇന്ത്യക്കാർ പങ്കെടുത്ത മെഗാ ഷോ.
അമേരിക്കൻ പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപ് തന്നെ നേരിട്ട് വന്ന് ആ വേദിയിൽ മോദിജിക്കൊപ്പം ഇരുന്നു. ഒരു അമേരിക്കൻ പ്രസിഡന്റ് ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്ക് വേണ്ടി ഇത്രയും വലിയ വേദിയിൽ വരുന്നത് അമേരിക്കൻ ചരിത്രത്തിൽ ആദ്യമാണ്.
“Howdy” എന്നത് ടെക്സസ് ഭാഷയിലെ ഒരു സ്ലാങ് ആണ്. “How do you do?” എന്നതിന്റെ ചുരുക്കം. അതായത് “സുഖമാണോ?” എന്നർത്ഥം. അതിനെ മോദിജിയുടെ പേരുമായി ചേർത്ത് “ഹൗഡി മോദി” എന്നാക്കി.
അതിന്റെ തുടർച്ചയായി 2020 ഫെബ്രുവരി 24 ന് അഹമ്മദാബാദിൽ നടത്തിയ പരിപാടിയാണ് “നമസ്തേ ട്രംപ്” അന്ന് മോദിജി ട്രംപിന് വേണ്ടി ഗുജറാത്തിൽ ഒരുക്കിയ സ്വീകരണം.
അതായത്, ഒരുകാലത്ത് വിസ നിഷേധിച്ച അമേരിക്ക, പിന്നീട് സ്വന്തം പ്രസിഡന്റിനെ കൊണ്ട് മോദിജിയെ വാനോളം പുകഴ്ത്തിപ്പിച്ച ചരിത്രം. (മകുടി ഊതി കടിച്ച പാമ്പിനെ വരുത്തി വിഷം വലിച്ചെടുക്കുന്ന ഒരു പാരമ്പര്യ രീതി വിഷഹാരികളിൽ ഉണ്ടെന്നു കെട്ടിട്ടില്ലേ ?) അതാണ് അന്ന് അവിടെ നടന്നത്.
അമേരിക്കൻ കോൺഗ്രസിൽ തുടർച്ചയായി സ്റ്റാന്റിംഗ് ഒവേഷൻ ലഭിക്കുന്ന ലോകത്തെ ഏക നേതാവായി മോദിജി മാറി.
എന്തുകൊണ്ട്?
അവർക്ക് മനസ്സിലായി, ആർ.എസ്.എസ് എന്നത് ഒരു മതസംഘടനയല്ല, അത് ലോകത്തിലെ ഏറ്റവും വലിയ കുടുംബമാണ് എന്ന്.
അത് രാഷ്ട്രനിർമ്മാണത്തിനുള്ള, മാനവ സേവയ്ക്കുള്ള, അച്ചടക്കമുള്ള ഒരു ദേശീയ പ്രസ്ഥാനമാണെന്ന് ലോകം തിരിച്ചറിഞ്ഞു.
എതിർത്തവർ തന്നെ ഇന്ന് തേടി വരുന്ന ഈ നൂറാം വാർഷിക വേളയിൽ, നമ്മൾ ഓരോരുത്തരും ആത്മവിശ്വാസത്തോടെ ചോദിക്കുന്നു – എന്തുകൊണ്ട് നിങ്ങളും ആർ.എസ്.എസ് ആകണം?
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഇതുവരെയുള്ള സർസംഘചാലകരുടെ പട്ടിക:
കെ. ബി. ഹെഡ്ഗേവാർ – 1925 – 1930
ലക്ഷ്മൺ വസുദേവ് പരാഞ്ചപെ (ആക്ടിംഗ്) – 1930 – 1931
കെ. ബി. ഹെഡ്ഗേവാർ – 1931 – 1940
എം. എസ്. ഗോൾവാൾക്കർ – 1940 – 1973
മധുകർ ദത്താത്രേയ ദേവ്റാസ് – 1973 – 1994
രാജേന്ദ്ര സിംഗ് – 1994 – 2000
കെ. എസ്. സുദർശൻ – 2000 – 2009
മോഹൻ ഭാഗവത് – 2009 മുതൽ തുടരുന്നു
രാഷ്ട്രീയ സ്വയംസേവക സംഘം (ആർ.എസ്.എസ്) എന്നത് 1925 ൽ നാഗ്പൂരിൽ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാർ സ്ഥാപിച്ച ഒരു ഹിന്ദു ദേശീയ, സാംസ്കാരിക സന്നദ്ധ സംഘടനയാണ്.
ഭാരതത്തിന്റെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) ഉൾപ്പെടെ നിരവധി സംഘടനകളുടെ പ്രത്യയശാസ്ത്രപരമായ മാർഗദർശിയായി ഇത് കണക്കാക്കപ്പെടുന്നു.
ഹിന്ദു മൂല്യങ്ങളിൽ അധിഷ്ഠിതമായ സാംസ്കാരികവും ദേശീയവുമായ സ്വത്വം സ്ഥാപിക്കാൻ ഹിന്ദുക്കളെ ഒന്നിപ്പിക്കാനും സംഘടിപ്പിക്കാനും ആർ.എസ്.എസ് ശ്രമിക്കുന്നു.
ഇന്ത്യൻ സംസ്കാരം ഹിന്ദു നാഗരികതയിൽ അന്തർലീനമായി വേരൂന്നിയതാണെന്ന് സംഘം ഊന്നിപ്പറയുന്നു.
സംഘടന അതിന്റെ അംഗങ്ങളിൽ അച്ചടക്കം, സ്വാശ്രയത്വം, ദേശസ്നേഹം എന്നിവ വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ശാരീരിക പരിശീലനം, പ്രാർത്ഥനകൾ, കമ്മ്യൂണിറ്റി സേവനങ്ങൾ തുടങ്ങിയ ദൈനംദിന പ്രവർത്തനങ്ങളിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.
ആർ.എസ്.എസ് സാമൂഹിക സമത്വം പ്രോത്സാഹിപ്പിക്കുകയും ഹിന്ദു സമൂഹത്തിനുള്ളിലെ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം കുറയ്ക്കാൻ പ്രവർത്തിക്കുകയും ചെയ്യുന്നു.
വിദ്യാഭ്യാസത്തിലും സാമൂഹിക ജീവിതത്തിലും ഭാരതീയ പാരമ്പര്യങ്ങളുടെയും മൂല്യങ്ങളുടെയും പുനരുജ്ജീവനത്തിന് ഇത് ഊന്നൽ നൽകുന്നു.
സമൂഹത്തിൽ സ്വാശ്രയത്വബോധം വളർത്താനും തദ്ദേശീയ വ്യവസായങ്ങൾ, വിദ്യാഭ്യാസം, പ്രതിരോധ സജ്ജത എന്നിവ പ്രോത്സാഹിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു.
ആർ.എസ്.എസ് തന്നെ ഒരു രാഷ്ട്രീയേതര സംഘടനയാണെങ്കിലും, ബി.ജെ.പിയെയും മറ്റ് സംഘപരിവാർ അനുബന്ധ സംഘടനകളെയും സ്വാധീനിക്കുന്നതിലൂടെ അത് നിർണായകമായ പ്രത്യയശാസ്ത്രപരമായ പങ്ക് വഹിക്കുന്നു.
അതിലെ അംഗങ്ങൾ പലപ്പോഴും പ്രധാന രാഷ്ട്രീയ സ്ഥാനങ്ങൾ വഹിക്കുന്നു. ഇത് രണ്ട് സ്ഥാപനങ്ങൾ തമ്മിലുള്ള ആശയപരമായ ഐക്യം ഉറപ്പാക്കുന്നു.
വിദ്യാഭാരതി, സേവാഭാരതി പോലുള്ള സംഘടനകൾ മുഖേന ആർ.എസ്.എസ് നിരവധി സ്കൂളുകൾ, ചാരിറ്റി സംഘടനകൾ, ആരോഗ്യ ക്യാമ്പുകൾ എന്നിവ നടത്തുന്നു.
ഈ സ്ഥാപനങ്ങൾ സംഘടനയുടെ പ്രത്യയശാസ്ത്രവുമായി യോജിക്കുന്ന മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
വെള്ളപ്പൊക്കം, ഭൂകമ്പം, മറ്റ് അത്യാഹിതങ്ങൾ എന്നിവയ്ക്കിടയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് പേരുകേട്ടവരാണ് ആർ.എസ്.എസ് സന്നദ്ധപ്രവർത്തകർ.
1971ലെ ബംഗ്ലാദേശ് യുദ്ധം, കാർഗിൽ സംഘർഷം, കോവിഡ് 19 മഹാമാരി എന്നിവയ്ക്കിടയിലും അവരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.
1977 ലെ ചുഴലിക്കാറ്റ്: 1977 നവംബർ 19 ന് ഈ ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശിലെ കൃഷ്ണാ നദീമുഖത്തിന് സമീപം കരയിൽ പതിച്ചു.
കുറഞ്ഞത് 9,941 ആളുകളുടെ മരണത്തിനും ഏകദേശം 10 ദശലക്ഷം മൃഗങ്ങളുടെ മരണത്തിനും ഇത് കാരണമായി.
ഏകദേശം ആറ് മീറ്ററോളം ഉയരമുള്ള വേലിയേറ്റ തിരമാലകൾക്ക് ഇത് കാരണമായി. ഇത് മത്സ്യബന്ധന ബോട്ടുകളെയും ഗ്രാമങ്ങളെയും നശിപ്പിച്ചു.
ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് കൃഷ്ണ നദിയുടെ ഡെൽറ്റ മേഖലയിലാണ്, പ്രത്യേകിച്ച് ദിവിസീമ ദ്വീപിൽ.
മാസങ്ങളെടുത്താണ് മനുഷ്യരുടെയും മൃഗങ്ങളുടെയും മൃതദേഹങ്ങൾ നീക്കം ചെയ്തത്. പലരും അറച്ചു നിന്നപ്പോൾ, സൈന്യത്തോടൊപ്പം കാക്കി ട്രൗസറും ധരിച്ച് പ്രവർത്തിക്കാൻ ആർ.എസ്.എസ് വഹിച്ച പങ്ക് ലോകം പ്രശംസിച്ചു.
ഹിന്ദു സമൂഹത്തിനുള്ളിലെ സാമൂഹിക വിവേചനം ഇല്ലാതാക്കാൻ ആർ.എസ്.എസ് കാമ്പെയ്‌നുകൾ നടത്തിവരുന്നു.
അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഹരിയാനയിലെ തിരഞ്ഞെടുപ്പും ബി.ജെ.പിയുടെ മിന്നുന്ന വിജയവും.
ഇന്ത്യാ മുന്നണി അഴിച്ചുവിട്ട ജാതീയ പ്രശ്നവും കർഷകരുടെ പ്രശ്നവും മറികടക്കാൻ കഴിഞ്ഞത് ആർ.എസ്.എസിന്റെ വീട് വീടാന്തരം കയറിയുള്ള ചിട്ടയായ ബോധവൽക്കരണം കൊണ്ടാണെന്ന് എന്റെ നിഗമനം.
എങ്കിലും ഹിന്ദു ഇതര ന്യൂനപക്ഷങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാത്തതിന്റെ പേരിൽ പലപ്പോഴും വിമർശിക്കപ്പെടുന്നു.
ആർ.എസ്.എസ് ദേശീയതയും ഐക്യവും പ്രോത്സാഹിപ്പിക്കുന്നു. പ്രത്യേകിച്ച് ഹിന്ദു സമൂഹത്തിനുള്ളിൽ, അത് ഭാരതീയരുടെ സാംസ്കാരിക സ്വത്വത്തിന്റെ കേന്ദ്രമായി കാണുന്നു.
ഭാരതീയർക്കിടയിൽ ഒരു പൊതു ദേശീയ അവബോധം സൃഷ്ടിക്കാൻ ആർ.എസ്.എസ് ശ്രമിക്കുന്നു.
ഒഴിവാക്കൽ പ്രത്യയശാസ്ത്രത്തിന്റെ പേരിൽ ആർ.എസ്.എസ് വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്.
ഹിന്ദു രാഷ്ട്രം എന്ന അതിന്റെ സങ്കൽപ്പം ഭാരതത്തിന്റെ മതേതരവും ബഹുസ്വരവുമായ സ്വഭാവത്തെ പ്രതിനിധീകരിക്കുന്നില്ല എന്ന് വിമർശകർ വാദിക്കുന്നു.
ഇത് ന്യൂനപക്ഷ സമുദായങ്ങളുമായി, പ്രത്യേകിച്ച് മുസ്ലീങ്ങളും ക്രിസ്ത്യാനികളുമായി സംഘർഷത്തിലേക്ക് നയിക്കുന്നു എന്നും അവർ പറയുന്നു.
എങ്കിലും സത്യം തിരിച്ചറിഞ്ഞ് അത്തരം വിമർശനങ്ങൾ കുറഞ്ഞുവരികയാണ്. മറ്റ് മതവിഭാഗങ്ങളിലെയും രാഷ്ട്രീയ പാർട്ടികളിലെയും അംഗങ്ങൾ ആർ.എസ്.എസിനോട് കൂടുതൽ അടുക്കുന്നുണ്ട്.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലെ തൃശൂരിലെ വിജയവും മറ്റ് മണ്ഡലങ്ങളിലെ വോട്ട് വർദ്ധനവും ഇത് സാക്ഷ്യപ്പെടുത്തുന്നു.
ആർ.എസ്.എസ് സാമൂഹികവും സാംസ്കാരികവുമായ അണിനിരത്തലിന് സംഭാവന നൽകുമ്പോൾ, അത് ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിക്കപ്പെടുന്നു.
അയോധ്യ രാമജന്മഭൂമി പ്രസ്ഥാനവും വർഗീയ കലാപങ്ങളും പോലുള്ള സംഭവങ്ങൾ ആർ.എസ്.എസിന്റെ വിശാലമായ പ്രത്യയശാസ്ത്ര സ്വാധീനവുമായി ബന്ധപ്പെടുത്തപ്പെടുന്നു.
ദേശസ്നേഹം, അച്ചടക്കം, സന്നദ്ധപ്രവർത്തനം എന്നിവ വളർത്തുന്നതിൽ ആർ.എസ്.എസ് സുപ്രധാന പങ്ക് വഹിച്ച് രാഷ്ട്രനിർമ്മാണ ശ്രമങ്ങളിൽ സംഭാവന ചെയ്യുന്നു.
ധാർമികവും സാംസ്കാരികവുമായ പുനരുജ്ജീവനത്തിനുള്ള ഒരു ശക്തിയായാണ് പല ഭാരതീയരും ഇതിനെ കാണുന്നത്.
അത് തിരിച്ചറിഞ്ഞുതന്നെയാണ് ജവഹർലാൽ നെഹ്റു 1963 ലെ റിപ്പബ്ലിക് ദിന പരേഡിൽ ആർ.എസ്.എസിനെ പരേഡിൽ പങ്കെടുക്കാൻ ക്ഷണിച്ചത്!
ചുരുക്കത്തിൽ, ആർ.എസ്.എസ് ഭാരതത്തിലെ ഒരു പ്രധാന സാമൂഹിക – രാഷ്ട്രീയ ശക്തിയാണ്. ഒരു ഏകീകൃത ഹിന്ദു സ്വത്വം കെട്ടിപ്പടുക്കാനും ദേശീയ ശക്തി പ്രോത്സാഹിപ്പിക്കാനും അത് ലക്ഷ്യമിടുന്നു.
എന്നിരുന്നാലും, ഭാരതത്തിന്റെ അഖണ്ഡതയിൽ അതിന്റെ പങ്ക് ഇരട്ടത്താപ്പാണെന്ന് ഒട്ടേറെ കെട്ടുകഥകൾ പ്രചരിപ്പിക്കുന്നുണ്ട്.
സമൂഹത്തിന്റെ വിവിധ വിഭാഗങ്ങൾക്കുള്ളിൽ ദേശീയ ഐക്യം ശക്തിപ്പെടുത്തുമ്പോൾ, അതിന്റെ എക്സ്ക്ലൂസീവ് ലോകവീക്ഷണം വൈവിധ്യമാർന്ന, ബഹുസ്വര സംസ്കാരമുള്ള ഒരു രാജ്യത്ത് സാമൂഹിക ഐക്യത്തെക്കുറിച്ചും ഉൾക്കൊള്ളലിനെക്കുറിച്ചും ആശങ്കകൾ ഉയർത്തുന്നു.
നിങ്ങൾ എന്തിനാണ് ആർ. എസ്സ്. എസ്സ് നെ പിന്തുടരുന്നതെന്ന് ആരെങ്കിലും ചോദിച്ചാൽ, നിങ്ങൾ അറിഞ്ഞ നിങ്ങൾ കണ്ട നിങ്ങൾ അനുഭവിച്ച മൂല്യങ്ങളെയും ലക്ഷ്യങ്ങളെയും അടിസ്ഥാനമാക്കി നിങ്ങളുടെ പ്രതികരണം രൂപപ്പെടുത്താം. നിങ്ങളുടെ വ്യക്തിപരമായ കാരണങ്ങളെ ആശ്രയിച്ച് ഉത്തരം നൽകാൻ കേട്ടറിവിനേക്കാൾ അനുഭവ സാക്ഷ്യത്തിൽ സംഘടനയെ വിലയിരുത്തിയാൽ തീരാവുന്നതേയുള്ളൂ ആർ എസ എസ്സിനോടുള്ള അയിത്തം
ഞാൻ മനസ്സിലാക്കിയ കാരണങ്ങൾ എഴുതട്ടെ അന്ധമായി ഒരു സംഘടനയെ വിമർശിക്കുകയും എതിർക്കുകയും ചെയ്യുന്നതിലും നല്ലതല്ലേ ഈ വസ്തുതകളുടെ നിജസ്ഥിതി അറിഞ്ഞു പെരുമാറുന്നത് :
നിങ്ങൾക്ക് കൂടുതൽ വ്യക്തിഗത അടുപ്പവും താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങൾക്ക് ഇങ്ങനെ പറയാം:
“രാജ്യത്തിൻ്റെ പുരോഗതിക്കായി പ്രവർത്തിക്കുന്നതിലുള്ള എൻ്റെ വിശ്വാസവുമായി യോജിച്ച് നിൽക്കുന്ന ഒരു സംഘടനയായാണ് ഞാൻ ആർ. എസ്സ്. എസ്സ് നെ കാണുന്നത്, അത് സമൂഹത്തിന് അർത്ഥപൂർണ്ണമായ സംഭാവന നൽകാനുള്ള ഒരു വേദിയായി ഞാൻ കണക്കാക്കുന്നു.”
ഈ രീതിയിൽ, നിങ്ങളുടെ പ്രതികരണം യഥാർത്ഥമായി വിലയിരുത്തി ഏതെങ്കിലും വിവാദപരമായ അടിവരകൾ ഒഴിവാക്കിക്കൊണ്ട് നിങ്ങളുടെ വിലയിരുത്തൽ പ്രതിഫലിപ്പിക്കുകയും ചെയ്യുക.
വാൽക്കഷ്ണം: (കടപ്പാട് ഷാബു പ്രസാദ്നോട് )
കാളിദാസൻ തന്റെ അനേകം യാത്രകൾ ക്കിടയിലൊരിക്കൽ ദാഹിച്ചു വലഞ്ഞ് ചുറ്റും വെള്ളമന്വേഷിച്ചുഅകലെയല്ലാതെ ഒരു സ്ത്രീ കിണറ്റിൽ നിന്ന് വെള്ളം കോരുന്നത് കണ്ട അദ്ദേഹം അവളുടെ പക്കൽ ചെന്ന് കുറച്ചു വെള്ളം ചോദിച്ചു. അവൾ വെള്ളം കൊടുക്കാമെന്ന് സമ്മതിച്ചു..
അതിന് മുൻപ് ഒന്ന് പരിചയപ്പെടുത്തൂ… അവൾ ആവശ്യപ്പെട്ടു..
അദ്ദേഹം കരുതി… ഒരു സാധാരണ ഗ്രാമീണ യുവതി കാളിദാസൻ ആരാണെന്ന് അറിയേണ്ടതില്ല.
ഞാനൊരു വഴി യാത്രക്കാരൻ മാത്രം… അദ്ദേഹം പറഞ്ഞു.
ഈ ലോകത്തിൽ ആകെ രണ്ടു യാത്രക്കാരെ ഉള്ളൂ. സൂര്യനും, ചന്ദ്രനും. രണ്ടും നിത്യമായി ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
അപ്പോൾ പിന്നെ താങ്കളാരാണ്.. യുവതി ചോദിച്ചു.
ശരി…! എങ്കിൽ ഞാനൊരു അതിഥിയാണ്. കാളിദാസൻ പറഞ്ഞു.
യുവത്വവും സമ്പത്തുമാണ് ഈ ഭൂമിയിലെ രണ്ടേ രണ്ട് അതിഥികൾ. രണ്ടും ശാശ്വതമല്ല. അതു കൊണ്ട് അവയെ മാത്രം നമുക്ക് അതിഥികൾ എന്ന് വിളിക്കാം.
എങ്കിൽ ഞാൻ സഹനശീലനായ ഒരു വ്യക്തിയെന്ന് കാളിദാസൻ…
യുവതി.. ഈ ഭൂമിയിൽ സഹനശീലരായി രണ്ടു പേരെയുള്ളൂ. ഒന്നാമത്തേത് ഭൂമി… രണ്ടാമത്തേത് വൃക്ഷം.
നിങ്ങൾ ഭൂമിയെ എത്ര ചവിട്ടി നോവിച്ചാലും, മരത്തിൽ എത്ര കല്ലെറിഞ്ഞാലും അവ സഹിക്കുന്നു. മാത്രമല്ല… നിങ്ങളെ നിലനിർത്തുവാനുള്ള ഫലങ്ങളും, ധാന്യവും അവ പുറപ്പെടുവിക്കുകയും ചെയ്യുന്നു.
കാളിദാസൻ ആകെ അമ്പരന്നു… അദ്ദേഹം ഇപ്രകാരം പറഞ്ഞു…
എന്നാൽ ഞാനൊരു മർക്കടമുഷ്ടിയാണ്… ഒരു ദുർവാശിക്കാരൻ.
അങ്ങനെ ദുശ്ശാഠ്യമുള്ള രണ്ടു വസ്തുക്കളേയുള്ളൂ… നഖവും.. മുടിയും… രണ്ടും എത്ര വെട്ടിയാലും വളർന്നു കൊണ്ടിരിക്കും.. യുവതി പറഞ്ഞു..
ഇത്രയും സമയം ശാന്തത കൈവിടാതിരുന്ന കാളിദാസന് ദേഷ്യം വന്നു…!
അദ്ദേഹം പറഞ്ഞു… എങ്കിൽ ഞാനൊരു വിഡ്ഢിയാണ്..
അപ്പോൾ ഉറക്കെ ചിരിച്ചുകൊണ്ടവൾ പറഞ്ഞു…
രണ്ടു വിഡ്ഢികൾ മാത്രമേ ഈ ലോകത്തിലുള്ളൂ…!
അറിവില്ലാതെ ഭരിക്കുന്ന രാജാവും… അതു പോലൊരു നിർഗുണനായ രാജാവിന് സ്തുതി പാടുന്ന പ്രജയും…
കാളിദാസന് മനസിലായി അവൾ തന്നെ സാമർഥ്യത്തിലും, ബുദ്ധിയിലും പിറകിലാക്കിയെന്ന്…
അദ്ദേഹം അവളുടെ കാൽക്കൽ വീണു.
തല ഉയർത്തി നോക്കിയപ്പോൾ അദ്ദേഹം കണ്ടത് സരസ്വതീദേവി മുന്നിൽ നിൽക്കുന്നതാണ്.
അറിവിന്റെയും ബുദ്ധിയുടെയും ദേവി കാളിദാസനോട് പറഞ്ഞു…
കാളിദാസാ, നീ ബുദ്ധിമാനാണ്. എങ്കിലും, നീ നിന്നെത്തന്നെ തിരിച്ചറിയുമ്പോൾ മാത്രമേ, നീയൊരു മനുഷ്യനാകുകയുള്ളൂ. ആത്മജ്ഞാനമില്ലാത്തവൻ ഒരിക്കലും മനുഷ്യത്വത്തിന്റെ പരമകാഷ്ഠ പ്രാപിക്കുന്നില്ല.
ഈ കഥ പറഞ്ഞതിന് ശേഷം ഗുരു ഇപ്രകാരം മൊഴിഞ്ഞു …
കുട്ടികളെ ആദ്യം മനുഷ്യരാകാൻ പഠിപ്പിക്കണം. സ്വയം തിരിച്ചറിഞ്ഞാലെ അവർ നന്മയുള്ളവരാകൂ. സമ്പന്നരാകാനും, പണം സമ്പാദിക്കാനും.. മറ്റുള്ളവരെ തോൽപ്പിച്ചു മുന്നേറാനും മാത്രം പഠിപ്പിക്കുമ്പോൾ അവർ സ്വാർത്ഥരും, മനുഷ്യർക്ക് പ്രയോജനമില്ലാത്തവരും ആയി മാറും…
2019 ൽ ക്ഷണിക്കപ്പെട്ട ഒരു ചെറിയ സദസ്സിൽ , എറണാകുളം മാധവനിവാസിൽ, ഹരിയേട്ടന്റെ നവതി ലളിതമായി നടത്തിയപ്പോൾ സ്വർഗ്ഗീയ ഹരിയേട്ടൻ പറഞ്ഞ ഒരു കഥയാണ് ഓർമ്മ വരുന്നത്.
ഹരിയേട്ടൻ പ്രാന്ത പ്രചാരകൻ ആയിരുന്ന സമയം . വർഷം 1983. ഡൽഹിയിൽ ഒരു ബൈഠക്കിൽ പങ്കെടുക്കാൻ പോകുന്നു. തിരുവനന്തപുരത്ത് നിന്നാണ് കേരള എക്സ്പ്രസ്സിൽ കയറിയത്. ഫസ്റ്റ് ക്ലാസ്സിൽ ഒരു കുടുംബത്തോടൊപ്പം. ആദ്യമൊക്കെ സാധാരണപോലെ എല്ലാവരും മസിൽ പിടിച്ചിരുന്നു.
എറണാകുളം എത്തിയപ്പോൾ എളമക്കര കാര്യാലയത്തിൽ നിന്നും ചോറുമായി നന്ദേട്ടൻ പ്ലാറ്റ്‌ഫോമിലുണ്ട് ( അതെ.. നമ്മുടെ ജെ.നന്ദേട്ടൻ തന്നെ).
എറണാകുളത്ത് ഷണ്ടിങ് ഉള്ളത് കൊണ്ട് സമയമുണ്ട്. ഹരിയേട്ടൻ ചോറ് കഴിച്ചു, നന്ദേട്ടൻ സീറ്റെല്ലാം വൃത്തിയാക്കി പാത്രവുമായി ഇറങ്ങി.. അപ്പോൾ സഹയാത്രികരിൽ ഒരാൾ ..
“മകനാണല്ലേ ..?”
ഹരിയേട്ടൻ ആണെന്നും അല്ലെന്നും പറയാതെ ഒന്ന് തലയാട്ടി.. നന്ദേട്ടന്റെ കെയർ, ഹരിയേട്ടന്റെ വാത്സല്യം ഒക്കെ കണ്ടപ്പോൾ ആരും അങ്ങനെ ചോദിക്കുന്നത് സ്വാഭാവികമാണല്ലോ..
മോഹൻജിയാണ് കാര്യാലയ പ്രമുഖ്… മുതിർന്ന കാര്യകർത്താക്കളുടെ യാത്രയുടെ കാര്യമൊക്കെ മോഹൻജി നേരിട്ടാണ് കൈകാര്യം ചെയ്യുന്നത്. അവർ പോകുന്ന ട്രെയിൻ, കോച്ച്, സീറ്റ് നമ്പർ , ഓരോ സ്റ്റേഷനിലും എത്തുന്ന സമയം, അവർക്ക് വേണ്ട ഭക്ഷണം, മരുന്ന് വേണമെങ്കിൽ അത് ഒക്കെ അതാത് സ്ഥലങ്ങളിലെ കാര്യാലയങ്ങളിൽ നേരെത്തെ എഴുതി അറിയിച്ചിരിക്കും.
വണ്ടി തൃശൂർ എത്തി… ദാ വരുന്നു അവിടുത്തെ പ്രചാരകനും കുറച്ച് സ്വയംസേവകരും. അണ്ടിപ്പരിപ്പ്, കായവറുത്തത് ഒക്കെയായി…
ഹരിയേട്ടൻ അതൊരു അവസരമായി എടുത്തു. ആ പാക്കറ്റുകൾ , കൂട്ടത്തിലുണ്ടായിരുന്ന മുതിർന്ന സ്ത്രീയെ ഏൽപ്പിച്ചു. ഇനി ദൽഹി വരെ ഇതെല്ലാം ഇടക്കിടക്ക് ഞങ്ങൾക്ക് എടുത്തു തരേണ്ട ജോലി നിങ്ങൾക്കായിരിക്കും എന്ന് പറഞ്ഞപ്പോഴേക്കും എല്ലാ മസിലും വിട്ടു ആ കൂപ്പയിൽ കൂട്ടച്ചിരിയുടെ മാലപ്പടക്കങ്ങൾ ഉയർന്നു..
പിന്നീടാണ് അവർക്ക് എന്താണ് ആർ.എസ്.എസ് എന്ന് ഹരിയേട്ടൻ പറഞ്ഞു മനസ്സിലാക്കിയത്.
രാത്രി വണ്ടി കോയമ്പത്തൂർ എത്തിയപ്പോൾ ദാ ഇടിച്ചു കയറി വരുന്നു രണ്ടു മൂന്ന് കറകറുമ്പൻ തമിഴന്മാർ .. ഹരിയേട്ടന് രാത്രിക്കുള്ള തൈര് സാദം ആണ്…
അങ്ങനെ ഓരോ സ്റ്റേഷൻ പിന്നിടുമ്പോഴും അതാത് നാട്ടിലെ സ്വയംസേവകർ ഹരിയേട്ടനെ കാണാൻ എത്തിക്കൊണ്ടിരുന്നു.
അതാതു നാട്ടിലെ പലഹാരങ്ങൾ, പഴങ്ങൾ , ഹരിയേട്ടന് വായിക്കാൻ പുസ്തകങ്ങൾ, പത്രങ്ങൾ അങ്ങനെയങ്ങനെ വണ്ടി ഡൽഹിയിലെത്താറായപ്പോഴേക്കും ആ കുടുംബം അനേകവട്ടം അന്തവിട്ടു കുന്തം വിഴുങ്ങിക്കഴിഞ്ഞിരുന്നു.
ഡൽഹിയിൽ വണ്ടിയിറങ്ങുന്നതിനു മുമ്പ് കൂട്ടത്തിലെ മുതിർന്ന മനുഷ്യൻ ചോദിച്ചു…
RSS is running a parallel govt in India ..is it ?
ഹരിയേട്ടൻ മറുപടി പറഞ്ഞു
No ..RSS is running the largest family in the world ..
സംഘത്തിന്റെ ആത്മാവ് എന്താണെന്ന് ഈ ചെറിയ സംഭവത്തിലൂടെ ഹരിയേട്ടൻ പറഞ്ഞു തരികയായിരുന്നു.
ഇടക്ക് ഇതൊക്കെ ഓർമ്മിക്കുന്നത് നല്ലതല്ലേ…. അതെ… അതിന് നിമിത്തമാകാൻ കഴിയുന്നതും പുണ്യമാണ്….
ഷാബു പ്രസാദ് (കടപ്പാട്)
മഠത്തിൽ ബാബു ജയപ്രകാശ്………✍ My watsapp Contact No . 9500716709