Time Taken To Read 4 Minutes
Diclaimer : ഈ ബ്ലോഗിൽ പ്രകടിപ്പിച്ചിരിക്കുന്നത് എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളും, മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കിയ കാര്യങ്ങളുമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ SIR സംബന്ധിച്ച ഔദ്യോഗികവും കൃത്യവുമായ വിവരങ്ങൾക്ക് ദയവായി Election Commission of India യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഇതിനു മുൻപ് ഇറാനുമായി ബന്ധപ്പെട്ട് എഴുതിയ രണ്ട് ആർട്ടിക്കിൾ വിഷയം (1…സ്വപ്നഭൂമിയായ പേർഷ്യ? 2 വെളുക്കാൻ തേച്ചത് പാണ്ടായോ?) അതോടെ ആ വിഷയം അവസാനിപ്പിക്കാനായിരുന്നു ഉദ്ദേശിച്ചത്.
എന്നാൽ ഇന്നലെ, നേപ്പാൾ ദുരന്തവുമായി ബന്ധപ്പെട്ട ഒരു രക്ഷപ്പെടലിന്റെ കഥ ശ്രീ ഭാസ്കരൻ നായർ അജയൻ ഹൃദയസ്പർശിയായി എഴുതിയത് വായിച്ചു.
അതോടെ, ലോകത്ത് സനാതന ധർമ്മം ഇല്ലാതായാൽ എന്തൊക്കെ സംഭവിക്കും എന്ന് സങ്കൽപ്പിച്ച്, ഒരു മൂന്നാം ഭാഗം കൂടി എഴുതണമെന്ന് തോന്നി.
ശ്രീ ഭാസ്കരൻ നായർ അജയനോടുള്ള കടപ്പാടോടെ, അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഹിന്ദുസ്ഥാൻ ടൈമ്സിന്റെ ലിങ്ക് ഇവിടെ പകർത്തുന്നു.
സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നവർക്കും, അതിനെ ഇല്ലാതാക്കണമെന്ന് ആഗ്രഹിക്കുന്നവർക്കും വേണ്ടി ഈ കുറിപ്പ് സമർപ്പിക്കുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി ഞാൻ എഴുതിയ ഇറാനുമായി ബന്ധപ്പെട്ട ലേഖനവും, യൂറോപ്പിലെ അഭയാർത്ഥി പ്രശ്നത്തെ കുറിച്ചുള്ള ലേഖനവും, അതിനു മുൻപ് എഴുതിയ പല ലേഖനങ്ങളുടെയും ആകെത്തുക ഒന്നു മാത്രമാണ് –
രാജ്യം സുരക്ഷിതമായി നിൽക്കണം. ഒരു പലായനവും മറ്റൊരു രാജ്യത്തിന് ഭാരമാകരുത്, ആ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് തടസ്സമാകരുത്.
80 വർഷത്തെ അനുഭവം നമുക്ക് മുന്നിലുണ്ട്. ഏത് സർക്കാർ ഭരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ആ രാജ്യത്തെ ജനങ്ങൾക്കാണ്. അത് അട്ടിമറിക്കപ്പെടരുത്.
SIR കൊണ്ട് നമ്മൾ എന്ത് തിരിച്ചറിഞ്ഞു?
പലർക്കും തോന്നാം, ഇത് എന്തിനാണ് ഇവിടെ പറയുന്നതെന്ന്. 1947 മുതൽ പലയിടത്തുനിന്നും പലായനം ചെയ്തും നുഴഞ്ഞുകയറിയും ആളുകൾ ഭാരതത്തിൽ എത്തിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ കണ്ടിട്ടുണ്ട്. അതാണ് ഈ വിഷയം ഇവിടെ ഉൾപ്പെടുത്താൻ കാരണം.
തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന SIR – Special Intensive Revision – ലൂടെ ഒരു കാര്യം വ്യക്തമായി. വ്യാജ രേഖകൾ ഉപയോഗിച്ച് വോട്ടർ പട്ടികയിൽ കയറാൻ ശ്രമിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ സംശയിക്കുന്ന നിരവധി അപേക്ഷകൾ SIR നടപടികളിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ട് എന്നാണ് അറിയുന്നത്.” ഇനിയും ഇത്തരത്തിൽ നിയമവിരുദ്ധമായി തങ്ങുന്നവർ ഉണ്ടാകാം എന്നാണ് സംശയം.
ഈ വിഷയത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.
നിയമത്തിന്റെ സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ച്, എല്ലാവർക്കും അവരുടെ രേഖകൾ പരിശോധിക്കാൻ കൂടുതൽ അവസരം നൽകിയിട്ടുണ്ട്. സംശയമുള്ള കേസുകൾ പോലും വീണ്ടും പരിശോധിച്ച്, പരിഗണിക്കേണ്ടതാണെങ്കിൽ തീർച്ചയായും പരിഗണിക്കുമെന്നാണ് അറിയുന്നത്.
കാരണം നമ്മുടെ നീതിദേവതയുടെ ആപ്തവാക്യം തന്നെ, “ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്” എന്നതാണല്ലോ?
ഇത് ഭാരതമാണ്.
‘അതിഥി ദേവോ ഭവഃ, വസുധൈവ കുടുംബകം’ എന്നതും കൂടിയാണ് നമ്മുടെ ആപ്തവാക്യം.
പറഞ്ഞുവരുന്നത് ഇത്തരം നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുന്നതിന് നിയമപാലകരെ സഹായിക്കേണ്ടത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല, നമ്മുടെ കൂടിയാണ്.
ഇത് നിയമം കയ്യിലെടുക്കാനുള്ള ആഹ്വാനമല്ല. നിയമത്തെ സഹായിക്കാനുള്ള അഭ്യർത്ഥനയാണ്.
നമുക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ:
തിരിച്ചറിയുക?: നമ്മുടെ ചുറ്റും ദീർഘകാലമായി താമസിക്കുന്ന, എന്നാൽ കൃത്യമായ രേഖകളില്ലാത്ത, സംശയാസ്പദമായ സാഹചര്യത്തിൽ കഴിയുന്നവരെ കണ്ടാൽ, ദേഷ്യപ്പെടരുത്, ഉപദ്രവിക്കരുത്.
അറിയിക്കുക: അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, തഹസിൽദാർ ഓഫീസിലോ, അല്ലെങ്കിൽ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ / 112 എന്ന പോലീസ് ഹെൽപ്പ് ലൈൻ വഴിയോ വിവരം കൈമാറുക. അന്വേഷിക്കേണ്ടത് അവരുടെ ജോലിയാണ്.
ഉത്തരവാദിത്തം കാണിക്കുക – വാടകയ്ക്ക് കെട്ടിടങ്ങൾ നൽകുമ്പോൾ? ജോലിക്കു വിളിക്കുമ്പോൾ
ഇതാണ് ഏറ്റവും പ്രധാനം. നിർബന്ധമായും ചെയ്യേണ്ടത്:
ആളുടെ ആധാർ, വോട്ടർ ഐഡി എന്നിവയുടെ പകർപ്പ് വാങ്ങി വെക്കുക.
Form C / Tenant Verification Form പൂരിപ്പിച്ച് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ കൊടുക്കുക. ഇന്ന് മിക്ക സംസ്ഥാനങ്ങളിലും ഇത് ഓൺലൈനായി ചെയ്യാം. കേരളത്തിൽ POL – APP വഴി ചെയ്യാം.
ഇത് നിങ്ങളെ കൂടി സംരക്ഷിക്കും. നിങ്ങളുടെ കെട്ടിടത്തിൽ നിയമവിരുദ്ധമായി ആരെങ്കിലും തങ്ങിയാൽ ആദ്യം കുടുങ്ങുന്നത് വീട്ടുടമസ്ഥനാണ്.
നമ്മൾ എന്തിന് ഇത് ചെയ്യണം?
അഴിമതിയില്ലാത്ത, സൈനികർക്ക് അർഹിക്കുന്ന പരിഗണന കൊടുക്കുന്ന, രാജ്യത്തുള്ള മുഴുവൻ ജനങ്ങൾക്കും ഗുണകരമായ ഒരു ഭരണം ഉണ്ടാകണമെങ്കിൽ, വോട്ടർ പട്ടിക ശുദ്ധമായിരിക്കണം. രാജ്യത്തിന്റെ സുരക്ഷ ശക്തമായിരിക്കണം.
അത് നമ്മൾ ഓരോരുത്തരും വിചാരിച്ചാൽ മാത്രം നടക്കുന്ന കാര്യമാണ്.
ഇനി ഹിന്ദുസ്ഥാൻ ടിംസിന്റെ വർത്തയിലേക്കു..
9 ദിവസം ഇരുട്ടിൽ, ചെളിയിൽ – ഹരേ കൃഷ്ണ മന്ത്രം മാത്രം കൂട്ട്
ചില വാർത്തകൾ വാർത്തകളല്ല, ജീവിത പാഠങ്ങളാണ്.
ഓഗസ്റ്റ് 26. നേപ്പാളിലെ ത്രിശൂലി നദിയിൽ മിന്നൽ പ്രളയം. ത്രിശൂലി 3A ജലവൈദ്യുത പദ്ധതിയുടെ ടണൽ ചെളിയും വെള്ളവും കൊണ്ട് നിറഞ്ഞു.
അകത്ത് കൺട്രോൾ റൂമിൽ 30 വയസ്സുകാരൻ സഞ്ജയ് സാഹ് ഉണ്ടായിരുന്നു. ഓടി രക്ഷപ്പെടാൻ സമയം ഉണ്ടായിരുന്നു. പക്ഷേ അയാൾ ഓടിയില്ല.
“എന്റെ ഡ്യൂട്ടി എല്ലാവരെയും രക്ഷിക്കലാണ്, ഓടിപ്പോകാനാവില്ല” എന്ന് പറഞ്ഞ് 40 – 45 തൊഴിലാളികളെ അയാൾ ആദ്യം പുറത്തെത്തിച്ചു. എല്ലാവരെയും പറഞ്ഞയച്ച് തിരിഞ്ഞപ്പോഴേക്കും വാതിൽ അടഞ്ഞു കഴിഞ്ഞിരുന്നു.
പിന്നീട് 9 ദിവസം. 170 മീറ്റർ ആഴത്തിൽ, ഇരുട്ടിൽ, ഭക്ഷണമില്ല, വെളിച്ചമില്ല, പുറംലോകവുമായി ഒരു ബന്ധവുമില്ല.
അയാളെ ജീവനോടെ നിർത്തിയത് എന്തായിരുന്നു?
സെപ്റ്റംബർ 4 – ന് നേപ്പാൾ ആർമി അയാളെ ജീവനോടെ പുറത്തെടുത്തു. ആ ദിവസം ശ്രീകൃഷ്ണ ജയന്തി ആയിരുന്നു എന്നത് യാദൃശ്ചികമല്ല.
ചില വാർത്തകൾ വാർത്തകളല്ല, ജീവിത പാഠങ്ങളാണ്.
സ്ട്രെച്ചറിൽ കിടന്ന് ഓക്സിജൻ മാസ്കിലൂടെ അയാൾ പറഞ്ഞ ആദ്യ വാക്കുകൾ:
“ഞാൻ 9 ദിവസവും ഹരേ കൃഷ്ണ മഹാമന്ത്രം ജപിച്ചുകൊണ്ടിരുന്നു.”
ആ മന്ത്രമാണ് അയാളുടെ ജീവൻ നില നിർത്തിയതെന്നു അയാൾ ഉറച്ചു വിശ്വസിക്കുന്നു
അയാൾക്കൊപ്പം 45 വയസ്സുള്ള കബീർ മഹാരാജനും രക്ഷപ്പെട്ടു. രണ്ടുപേർക്കും എഴുന്നേറ്റ് നിൽക്കാൻ പോലും വയ്യായിരുന്നു, പക്ഷേ ജീവനുണ്ടായിരുന്നു.
“ഇനിയും 3 – 4 പേർ ഉള്ളിൽ ശബ്ദമുണ്ടാക്കുന്നുണ്ടായിരുന്നു” എന്ന് സഞ്ജയ് പറയുന്നു. മറ്റ് 6 പദ്ധതികളിലായി ഇനിയും 900 ലേറെ പേരെ കണ്ടെത്താനുണ്ട്.
എല്ലാ വാതിലുകളും അടയുമ്പോൾ, വിശ്വാസം മാത്രമാണ് വെളിച്ചമാകുന്നത് എന്ന് സഞ്ജയുടെ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു.
ഇതാണ് ഭക്തിയുടെ ശക്തി.
ഈ സംഭവം നമ്മെ പഠിപ്പിക്കുന്നത്.?
മന്ത്രം വെറും വാക്കല്ല, അത് ജീവശ്വാസ മാണ്. ശാസ്ത്രത്തിന് വിശദീകരിക്കാൻ കഴിയാത്ത മാനസിക ധൈര്യം. പട്ടിണിയും ഇരുട്ടും മരണഭയവും മനുഷ്യനെ തകർക്കു മ്പോൾ, നാമജപം ഒരു കവചമായി മാറുന്നു.
ദൈവം കൈവിടില്ല: നമ്മൾ ദൈവത്തെ ഓർക്കുന്നത് സുഖത്തിലല്ല, ദുഃഖത്തിന്റെ ആഴത്തിൽ ആയിരിക്കണം. സഞ്ജയ് തുര ങ്കത്തിൽ വച്ച് കൃഷ്ണനെ മുറുകെ പിടിച്ചു, കൃഷ്ണനും അവനെ മുറുകെ പിടിച്ചു.
പ്രത്യാശയാണ് ഏറ്റവും വലിയ ഓക്സി ജൻ. തുരങ്കത്തിൽ വായു ഉണ്ടായിരുന്നു, പക്ഷേ അദ്ദേഹത്തെ ജീവിപ്പിച്ചത് ‘ഹരേ കൃഷ്ണ’ എന്ന പ്രത്യാശയുടെ ഓക്സിജ നാണ്.
ഇന്ന് സഞ്ജയ് ഷാ ജീവിച്ചിരിക്കുന്നു. അത് മെഡിക്കൽ സയൻസിന്റെ മാത്രം വിജയമല്ല, നേപ്പാൾ സൈന്യത്തിന്റെ ധീരതയുടെ മാത്രം വിജയമല്ല. അത് – ഒരു സാധാരണ മനുഷ്യ ന്റെ അസാധാരണമായ വിശ്വാസത്തിന്റെ വിജയമാണ്.
ഹരേ കൃഷ്ണ! ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ…
ലിങ്ക് താഴെ കോപ്പി ചെയ്തിട്ടുണ്ട്… അല്ലങ്കിൽ പ്രബുദ്ധൻ വിശ്വസിക്കില്ലല്ലോ
കടപ്പാട്: Hindustan Times കടപ്പാട്: ഭാസ്‌ക്കരൻ നായർ അജയൻ
ഇത് സാക്ഷ്യപ്പെടുത്തുന്ന മറ്റൊരു കാര്യം കൂടിയുണ്ട്
മഹാഭാരതത്തിൽ അർജുനൻ ദുഃഖത്തിലും ആശയക്കുഴപ്പത്തിലും തളർന്നുനിന്നപ്പോൾ, അവന് ധൈര്യം പകർന്നത് ഭഗവാൻ ശ്രീകൃഷ്ണന്റെ മൂന്ന് മഹത്തായ വചനങ്ങളായിരുന്നു.
ജീവിതത്തിൽ നമ്മൾ തനിച്ചാണെന്ന് തോന്നുന്ന നിമിഷങ്ങളിൽ പ്രതീക്ഷയുടെ വെളിച്ചമാകുന്ന മൂന്ന് ഗീതാശ്ലോകങ്ങൾ…
“മാ ശുചഃ” – നീ ഭയപ്പെടേണ്ട, ഞാൻ നിന്നോടൊപ്പമുണ്ട്
സ്വന്തം അഹങ്കാരവും ഭയവും ഉപേക്ഷിച്ച് ഭഗവാനിൽ ശരണം പ്രാപിക്കുമ്പോൾ അവിടുന്ന് നൽകുന്ന ഉറപ്പ്:
സർവധർമാൻ പരിത്യജ്യ മാമേകം ശരണം വ്രജ |
അഹം ത്വാം സർവപാപേഭ്യോ മോക്ഷയിഷ്യാമി മാ ശുചഃ || – ഭഗവദ്ഗീത
അർത്ഥം: എല്ലാ ധർമ്മങ്ങളെയും ഉപേക്ഷിച്ച് എന്നെ മാത്രം ശരണം പ്രാപിക്കുക. ഞാൻ നിന്നെ എല്ലാ പാപങ്ങളിൽ നിന്നും മോചിപ്പിക്കാം. നീ ദുഃഖിക്കേണ്ട.
“ന ഹി കല്യാണകൃത്…” – നന്മ ഒരിക്കലും വെറുതെയാകില്ല
പാർത്ഥ നൈവേഹ നാമുത്ര വിനാശസ്തസ്യ വിദ്യതേ |
ന ഹി കല്യാണകൃത് കശ്ചിദ് ദുർഗതിം താത ഗച്ഛതി || – ഭഗവദ്ഗീത
അർത്ഥം: നന്മയുടെ പാതയിൽ സഞ്ചരിക്കുന്ന ഒരാൾക്ക് ഈ ലോകത്തോ പരലോകത്തോ നാശമില്ല. നന്മ ചെയ്യുന്നവന്റെ പരിശ്രമം ഒരിക്കലും പാഴാകില്ല.
“കർമ്മണ്യേവാധികാരസ്തേ…” – ഫലത്തിന്റെ ഭാരം ചുമക്കേണ്ട
കർമ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന |
മാ കർമ്മഫലഹേതുർഭൂർ മാ തേ സംഗോസ്ത്വകർമണി || – ഭഗവദ്ഗീത
അർത്ഥം: കർമ്മം ചെയ്യുന്നതിലാണ് നിനക്ക് അധികാരം, അതിന്റെ ഫലത്തിലല്ല. ഫലത്തെ മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കരുത്, ഫലം കിട്ടില്ലെന്നു കരുതി കർമ്മം ഉപേക്ഷിക്കാനും പാടില്ല.
അർജുനനോടാണ് ഭഗവാൻ ഇത് പറഞ്ഞതെങ്കിലും, തളർന്നുപോകുന്ന ഓരോ മനുഷ്യനോടുമുള്ള ആശ്വാസവചനമായി ഇന്നും ഇത് മുഴങ്ങുന്നു
“എല്ലാം നിനക്ക് ഒറ്റയ്ക്ക് ചുമക്കേണ്ടതില്ല. നിന്റെ കർമ്മം ആത്മാർത്ഥമായി ചെയ്യുക, നന്മയിൽ ഉറച്ചുനിൽക്കുക, ശേഷം എന്നിൽ വിശ്വസിച്ച് മുന്നോട്ടുപോകുക.”
ജീവിതം ചിലപ്പോൾ നമ്മോട് പറയും “നിനക്ക് ആരുമില്ല” എന്ന്…
പക്ഷേ ഗീത നമ്മെ ഓർമ്മിപ്പിക്കുന്നു – “നീ തനിച്ചല്ല, നിന്റെ ഉള്ളിൽ ഞാൻ തന്നെയുണ്ട്.”
….. ഹരേ കൃഷ്ണാ …..
വേദാമൃതം ഹരേ കൃഷ്ണാ
ജയ് ഹിന്ദ്.
മഠത്തിൽ ബാബു ജയപ്രകാശ്…………..✍️ My WatsApp Contact No 9500716709
