തറവാട് മുടിക്കാൻ നോക്കിയ കാരണവരിൽ നിന്ന്, തറവാട് കാത്ത കാരണവരിലേക്ക് –

Time Taken To Read 4 Minutes

വാൽക്കഷണമായി എഴുതാൻ ഇരുന്നതാണ്. വായനാ താല്പര്യമില്ലാത്തവർ മുഴുവൻ വായിക്കുമോ എന്ന സംശയം കൊണ്ട് തുടക്കത്തിൽ തന്നെ എഴുതുന്നു.

നല്ല രീതിയിൽ നടത്തിക്കൊണ്ടു വന്നിരുന്ന ഒരു തറവാട്. അവിടെ ധാരാളിത്തം കാട്ടി ജീവിച്ച പുതിയ കാരണവർ വന്നതോടെ കുടുംബം മുടിയും എന്ന അവസ്ഥയായി. ഇതിനിടയിൽ തറവാട്ടംഗങ്ങൾ ചേർന്ന് കഴിവുള്ള ഒരു കാരണവരെ കണ്ടെത്തി. ഭാഗ്യം എന്നു പറയട്ടെ, ലോട്ടറി അടിച്ചതു പോലെ ചില വരുമാന സ്രോതസ്സുകൾ ലഭിച്ചു.

കാരണവർ മനസ്സിലാക്കി, ഈ ലാഭവിഹിതം തറവാട്ടംഗങ്ങൾക്ക് വീതിച്ചു നൽകാൻ ചിലർ മുറവിളി കൂട്ടി. എന്നാൽ കാര്യബോധമുള്ള കാരണവർ അതൊന്നും ചെവിക്കൊള്ളാതെ, ആ മുറവിളികൾ തള്ളിക്കളഞ്ഞു. പുതുതായി ലഭിക്കുന്ന വരുമാനത്തിൽ മിച്ചം പിടിച്ച് പഴയ കടങ്ങൾ അടച്ചു തീർത്തു. ഒപ്പം തറവാടിന്റെ പ്രശസ്തിയും പ്രൗഢിയും തിരിച്ചു പിടിക്കത്തക്ക മാറ്റങ്ങളും വരുത്തി. ഇനി നിങ്ങൾ പറയൂ, പുതിയ കാരണവർ ചെയ്തതല്ലേ ശരി എന്ന്? ഇത്രയേ പ്രധാനമന്ത്രി മോദിജിയും ചെയ്തിട്ടുള്ളൂ.

ഇനി വിഷയത്തിലേക്ക് വരാം.

ഇതോടൊപ്പമുള്ള ഫോട്ടോ ഒന്നിലധികം പേരിൽ നിന്ന് എനിക്ക് ലഭിച്ചിട്ടുണ്ട്. അവർക്കൊക്കെ നാലു വരിയിൽ ഒതുക്കി മറുപടി കൊടുത്തു. ഇന്നും അതേ സ്ക്രീൻ ഷോട്ട് ലഭിച്ചു. ഇനിയും ലഭിക്കാൻ ഇടയുണ്ട്. ഇത് വായിക്കുന്ന നിങ്ങൾക്കും ലഭിച്ചിട്ടുണ്ടാകാം. അതാണ് അല്പം വിശദമായ ഒരു മറുപടി ആകാം എന്നു തോന്നിയത്.

ഏപ്രിൽ 2014 ലെ ശമ്പളവും ഏപ്രിൽ 2024 ലെ ശമ്പളവും ഒന്ന് നോക്കൂ. കൂട്ടത്തിൽ HRA, TA, DA, പ്രസവ സംബന്ധമായ അലവൻസുകളുടെ വ്യത്യാസവും നോക്കിയാൽ മനസ്സിലാകും എന്താണ് വർദ്ധനവ് എന്ന്.

2014 ലെ ഏകദേശ ജനസംഖ്യ 130.72 കോടി, 2024 ലെ ഏകദേശ ജനസംഖ്യ 144.18 കോടി. വർദ്ധനവ് 14 കോടിയിൽ അധികം. അതായത് ഇൻഫ്ലേഷൻ കണക്കാക്കുമ്പോൾ ജനസംഖ്യയുടെ അനുപാതവും കൂടി പരിഗണിക്കണം എന്ന് ഓർമ്മിപ്പിക്കുന്നു.

രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റം

ഇന്ത്യയുടെ ഇപ്പോഴത്തെ GDP – 2026 – 27 സാമ്പത്തിക വർഷം Q1 (ഏപ്രിൽ – ജൂൺ 2026) – 31 ഓഗസ്റ്റ് 2026-ന് MoSPI പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം:

വളർച്ച:

*Real GDP വളർച്ച: 7.8% – കഴിഞ്ഞ 4 വർഷത്തിലെ ഏറ്റവും ഉയർന്ന Q1 വളർച്ച, RBI പ്രതീക്ഷിച്ച 7.0% നേക്കാൾ മുകളിൽ

Nominal GDP വളർച്ച: 10.3%

രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സാമ്പത്തികം കണ്ടെത്താൻ കേന്ദ്ര സർക്കാർ സ്വീകരിച്ച മാർഗങ്ങൾ ലോകം അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി രാജ്യം സാമ്പത്തിക റാങ്കിംഗിൽ നാലാമത്തെ സ്ഥാനത്ത് എത്തിയിട്ടുണ്ട്.

കിട്ടുന്നതെല്ലാം സൗജന്യമായി നൽകി ധൂർത്തടിച്ചാൽ രാജ്യത്തിന്റെ അവസ്ഥ എന്താകും? ഇക്കാര്യത്തിൽ കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥ ഉദാഹരണമാണ്.

ഫീസ് വർദ്ധനവിനെ കുറിച്ച് പറയുമ്പോൾ?

കെട്ടിട നിർമ്മാണത്തിനുള്ള നികുതി, ഓട്ടോറിക്ഷാ പെർമിറ്റ് പുതുക്കാനുള്ള ഫീസ്, പിന്നെ സർവ്വ ഫീസിനോടൊപ്പമുള്ള സെസ്… ഈ സെസ് ഏതാണ്, ഫീസ് ഏതാണ് എന്നറിയാത്ത അവസ്ഥയിലാണ് ജനം.

വികസന പദ്ധതികൾ പറയുമ്പോൾ

ഉദാഹരണത്തിന് ഇന്ത്യൻ റെയിൽവേ തന്നെ എടുക്കാം. റെയിൽവേ പാളങ്ങളിലും പരിസരത്തും ഉള്ള ശുചിത്വ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വച്ഛ് ഭാരത് പോലുള്ള പദ്ധതികൾ സഹായിച്ചു. വന്ദേ ഭാരത്, അതിവേഗ ട്രെയിനുകൾ, അമൃത് ഭാരത് സ്റ്റേഷനുകൾ എന്നിങ്ങനെ നിരവധി മാറ്റങ്ങൾ വന്നു.

സഞ്ചാരം പോലുള്ള പരിപാടികൾ കാണുമ്പോൾ തോന്നിയിട്ടുണ്ട്, നമ്മുടെ നാടും എപ്പോഴാണ് ഇങ്ങനെയൊക്കെ ആകുക എന്ന്. 2014 മുതൽ നടപ്പിലാക്കുന്ന പദ്ധതികൾ പ്രതീക്ഷയ്ക്ക് വക നൽകുന്നു.

സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ ഓരോ വീട്ടിലും ശൗചാലയം എത്തി. ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇതിന്റെ ഗുണം ലഭിച്ചു.

പാചകവാതക സിലിണ്ടർ, വൈദ്യുതി, സൗജന്യ റേഷൻ, ജൽ ജീവൻ മിഷനിലൂടെ കുടിവെള്ളം, പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ സ്വന്തമായി വീട് എന്ന സ്വപ്നം, ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്, വർഷം 6000 രൂപയുടെ സഹായം, ഈടില്ലാത്ത മുദ്ര ലോൺ, ലോകോത്തര നിലവാരമുള്ള 4, 6, 8 വരി ഹൈവേകൾ – ഇവയെല്ലാം കഴിഞ്ഞ പത്തു വർഷം കൊണ്ട് യാഥാർത്ഥ്യമായി.

ബാങ്കിംഗ് രംഗത്തെ മാറ്റം

മുൻപ് ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങാനും ലോൺ എടുക്കാനും വലിയ ബുദ്ധിമുട്ടായിരുന്നു. ഇന്ന് സാധാരണക്കാർക്ക് പോലും എളുപ്പത്തിൽ അക്കൗണ്ട് തുടങ്ങാനും, ചെറുകിട കച്ചവടക്കാർക്ക് പോലും ഡിജിറ്റൽ പേയ്മെന്റ് നടത്താനും സൗകര്യമുണ്ട്.

മുൻപ് വിദേശ വിമാനത്താവളങ്ങളിൽ ഇന്ത്യൻ രൂപ സ്വീകരിച്ചിരുന്നില്ല. ഇന്ന് പല ലോകരാജ്യങ്ങളും ഇന്ത്യൻ രൂപയിൽ വ്യാപാരം നടത്താൻ തയ്യാറാകുന്നു.

അവസാനമായി

തൊഴിലില്ലായ്മ ഒരു ദശാബ്ദം കൊണ്ട് ഉണ്ടായതല്ല. അതിന് പരിഹാരം കാണാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്.

നിങ്ങൾക്ക് ഒരു അറിയിപ്പ്: കഴിഞ്ഞ വർഷം വടക്കൻ കേരളത്തിൽ മലബാർ സൈനിക് അക്കാദമിയുടെ നേതൃത്വത്തിൽ 17 വയസ്സിനു മുകളിലുള്ള യുവതീ-യുവാക്കൾക്കായി സൗജന്യ പ്രീ-റിക്രൂട്ട്മെന്റ് ക്യാമ്പ് നടത്തിയിരുന്നു. ഈ വർഷവും ലക്ഷക്കണക്കിന് ഒഴിവുകൾ ആർമി, നേവി, എയർഫോഴ്സ്, പാരാമിലിറ്ററി വിഭാഗങ്ങളിൽ പ്രതീക്ഷിക്കുന്നു. താല്പര്യമുള്ളവർക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം: 9061328774, 9778800945.

കുറിപ്പ്: തിരഞ്ഞെടുപ്പ് അടുത്തു വരികയാണ്. രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്ന തിരഞ്ഞെടുപ്പാണ്. കഴിഞ്ഞ പത്തു വർഷം കൊണ്ട് ലഭിച്ച വികസന പദ്ധതികൾ തുടർന്നും ലഭിക്കണമോ എന്നത് നിങ്ങളുടെ തീരുമാനമാണ്.

മഠത്തിൽ ബാബു ജയപ്രകാശ്………….✍️My WatsApp Contact No 9500716709

Leave a Comment