Time Taken To Read 4 Minutes
Disclaimer
ഈ കഥയിലെ ജയപ്രകാശ് എന്ന ബ്ലോഗർ ഞാൻ തന്നെയാണ്. മറ്റ് കഥാപാത്രങ്ങൾ ചരിത്രത്തിൽ നിന്നും, എം. മുകുന്ദന്റെ കൃതികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടവയാണ്.”
ഇലയിട്ട ഓണസദ്ദ്യകഴിച്ചു, പായസം കുടിച്ച്, വയറും മനസ്സും നിറഞ്ഞ് മുകുന്ദേട്ടന്റെ അതിഥികൾ വള്ളം കയറി തിരിച്ചു പോയി.
പാതാറിൽ അവശേഷിച്ചത് വേലിയിറക്കത്തിന്റെ നനവും, പഴയ കഥകളുടെ ഗന്ധവുമാണ്.
മണിക്കൂറുകളുടെ യാത്രയ്ക്ക് ശേഷം മാടാക്കരയും കടന്നു വള്ളം വെള്ളിയാങ്കല്ലിലേക്കു അടുക്കുവാൻ തുടങ്ങി.
എല്ലാവരും സന്തോഷത്തോടെയായിരുന്നു വെള്ളിയാങ്കല്ലിലേക്കുള്ള മടക്കമെങ്കിലും?
കണാരനും ദാമു റൈറ്ററും പരസ്പ്പരം പറഞ്ഞു …?
ലെസ്ലി സായിപ്പിനും… മെസ്സിക്കും; മറി അന്നയെ കണ്ടതിന് ശേഷം എന്തോ വിഷമം ഉള്ളത് പോലെ.?
അപ്പോൾ ദാമു റൈറ്റർ പറഞ്ഞു –
“അവർ തമ്മിൽ എന്തോ സംസാരിച്ചിരുന്നു. ഞാൻ പുറംചെവി കൊണ്ട് കേട്ടതാണ്. ശരിക്ക് മനസ്സിലായിട്ടില്ല.
കഴിഞ്ഞ തവണ മാധവൻ വന്നപ്പോൾ മറി അന്നയെ ആവാഹിച്ച് വെള്ളിയാങ്കല്ലിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചിരുന്നു എന്ന് ജയപ്രകാശിന്റെ ഒരു ലേഖനത്തിൽ വായിച്ചിരുന്നു. ചിലപ്പോൾ അതേപ്പറ്റിയായിരിക്കണം,
എനിക്ക് തോന്നുന്നത്, ആൽബർട്ടിനെയും ഗസ്തോനെയും ഏതെങ്കിലും പാരികർമ്മിയെ കണ്ട് ആവാഹിച്ചെടുക്കാൻ ജയപ്രകാശിനെയും കൂട്ടി പോകണം എന്ന് എന്നോട് പറഞ്ഞിരുന്നു ലെസ്ലി!
അവരുടെ സംസാരത്തിൽ ഇങ്ങനെ ഒരു സൂചന ഞാൻ ശ്രദ്ധിച്ചു…”
പക്ഷെ വിചാരിച്ചതുപോലെ ജയ്പ്രകാശിനെ കാണാൻ സാദിച്ചില്ലല്ലോ… ചിലപ്പോൾ അതായിരിക്കാം ..
ലസ്ലി മറി അന്നിനോട് ചോദിക്കുന്നത് ഞാൻ കേട്ടത് …
മരീ, ദെപ്യൂയി കോംബിയാൻ ദെ താം അ-ത്യൂ കൊമാൻസേ ആ റെസ്തേ ഇസി?
ആ-ത്യൂ വ്യൂ ഗാസ്തോൻ ഊ ആൽബേർ ദാൻ ലാ റേഷ്യോൺ ദെ പാതാർ?
മറി നീ എത്ര കാലമായി ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട് ? ഇതിനിടയിൽ നീ ഗസ്‌തോനെ യോ ആൽബർട്ടിനെയോ കണ്ടിരുന്നോ
എപ്പോഴെങ്കിലും ഈ പാതാർ പ്രദേശത്തു കണ്ടിട്ടുണ്ടോ ?
മറി പറഞ്ഞു….
നോം ലെസ്ലീ, ലേ ദ്യൂ നെ സോൻ പാ വെന്യൂ ഇസി.
ഫേ സ്യൂൻ ഷോസ്, സി ത്യൂ വ്വാ ജയപ്രകാഷ്, ദി-ല്യൂയി കേ ഷേ ആന്താന്ദ്യൂ ദീർ കേ സി ഓൻ ത്രൂവ് ആൻ പണിക്കർ ഊ ആൻ പാരികർമി, ഓൻ പൂറാ ത്രൂവേ യൂൻ സൊല്യൂസിയോൻ.
ഇല്ല ലെസ്ലീ,…..
രണ്ടുപേരും ഇവിടെ വന്നിട്ടില്ല.. നീ ഒരു കാര്യം ചെയ്യൂ, ജയപ്രകാശിനെ കണ്ടാൽ ഏതെങ്കിലും പണിക്കരെയോ പാരികർമ്മിയെയോ കണ്ടാൽ അതിനൊരു പരിഹാരം കാണാം എന്ന് പറയുന്നത് കേട്ടിരുന്നു.
….. വള്ളം പാറക്കെട്ടിനോടടുപ്പിച്ചപ്പോൾ കാണാം അവിടെ വട്ടമിട്ടു പറക്കുന്ന തുമ്പികളെ .
അപ്പോഴാണ് അപരിചതനെ പോലെ കുറച്ചു മാറി ഒരുകല്ലിൽ കടലും നോക്കി ഇരിക്കുന്ന അരവിന്ദനെ കണ്ടത് അടുത്തായി കുറെ ആത്മാക്കളും.
അവരിൽ ഏറെപ്പേരും, മൺമറഞ്ഞിട്ടും മയ്യഴിയെ വിട്ടുപോകാത്ത കുറേ ആത്മാക്കൾ പഴയ കഥകളൊക്കെ പറയുക വെള്ളിയാങ്കല്ലിലെ പതിവ് കാഴ്ചയാണ്
മുന്നിൽ കുമാരൻ മാസ്റ്റർ, തൊട്ടടുത്ത് സി.ഇ. ഭരതനും, ഉസ്മാൻ മാസ്റ്ററും, പി.കെ. രാമനും, മംഗലാട്ട് രാഘവനും… മാധവകുറുപ്പും പിന്നെ പേരറിയാത്ത, മയ്യഴി വിമോചന സമരത്തിന് ചോര നൽകിയ ഒരുപറ്റം ചെറുപ്പക്കാർ.
അതിൽ ദാസന്റെ ചങ്ങാതിമാരായ കുമാരനും സുകുമാരനും വിജയനുമുണ്ട്
“എന്തായി മയ്യഴിയിൽ? എങ്ങനെയുണ്ടായിരുന്നു സ്വീകരണം?” കുമാരൻ മാസ്റ്റർ ചോദിച്ചു.
ദാസൻ ചിരിച്ചുകൊണ്ട് പറഞ്ഞു തുടങ്ങി.
“മാഷേ, മയ്യഴി മാറി. പക്ഷെ സ്നേഹത്തിന് ഒരു മാറ്റവുമില്ല. ഞങ്ങളെ അവർ നെഞ്ചിലേറ്റി.
പന്തക്കലിലെ ചായക്കടയിൽ ഇന്നും നിങ്ങളുടെ കഥകളാണ് കെട്ടതു അതിൽ ഒക്ടോബർ സംഭവം മുതൽ ചെറുകല്ലായി പോലീസ് ഔട്ട് പോസ്റ്റ് പിടിച്ചെടുക്കാൻ പോയതും…!
സഖാവ് അനന്തനും അച്യുതനും മരണപ്പെട്ടത് ? നിങ്ങൾ മയ്യഴിയുടെ ഭരണമേറ്റെടുത്തത്?
ഉസ്മാൻ മാസ്റ്റർ ചോദിച്ചു എടൊ ദാസാ എന്റെ പേരിലുള്ള സ്‌കൂളിപ്പോൾ എങ്ങനെ നടക്കുന്നൂ..
ദാസൻ പറഞ്ഞു –
“എല്ലാം ഭംഗിയായി നടക്കുന്നുണ്ട് മാഷേ.
അഡ്മിഷനൊക്കെ നല്ല തിരക്കാണ്. അദ്ധ്യാപകരും കൊള്ളാം, കുട്ടികളും നല്ല ഡിസിപ്ലിനോടെ ഇരിക്കുന്നുണ്ട്.
സ്കൂൾ നല്ല വൃത്തിയായി പരിപാലിച്ചു വരുന്നു.
മുൻപിലുള്ള ക്ലബ്ബ് ഒരു മാന്ദ്യത്തിൽ ആണ് പോകുന്നത്. മോശമില്ല, വായനയൊക്കെ കുറയുന്നതുകൊണ്ടാകാം പുതിയ മെമ്പർമാരും ഇല്ല എന്നാണ് കേട്ടത്.
നോക്കിയപ്പോൾ എല്ലാവരെയും സെൽഫോണിൽ ബിസിയായി കണ്ടു!”
…. ഇപ്പോഴത്തെ തലമുറ നമ്മളെയൊന്നും മറന്നിട്ടില്ല! എങ്കിലും ജെൻ Z ?
ഒന്നും പറയാൻ പറ്റില്ല! എല്ലാവരും വേടനും കോക്രോച്ചും ചെഗ്വേര ഫെനുമൊക്കെയാണ് കാത്തിരുന്ന് കാണണം!
അവർക്കാർക്കും നാട്ടിലെ നേതാക്കന്മാരെ വേണ്ട..
പക്ഷെ രാഷ്ട്രീയം… അതാകെ മാറി മറിഞ്ഞിരിക്കുന്നു.”
സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനമില്ല സന്ദേശം സിനിമയിലെ കുമാരപിള്ള പറഞ്ഞതുപോലേയായി രാഷ്ട്രീയ പ്രതിയോഗികളെ വിലയിരുത്തുന്നത്.
പലരേയും കണ്ടപ്പോൾ കെ ആർ പി ആയും ദിനേശനായും യശ്വന്ദ് സഹായി ആയുമൊക്കെ തോന്നി എന്ന് ദാസൻ..
അപ്പോൾ മിച്ചലോട്ട് മാധവന്റെ ആത്മാവ് ഇടയ്ക്ക് കയറി പറഞ്ഞു. പ്രിയതമയുടെ കൈ പിടിച്ചുകൊണ്ട്.
“അതൊക്കെ ഇരിക്കട്ടെ ദാസാ… ഞങ്ങൾക്ക് അറിയേണ്ടത് ഒന്നേയുള്ളൂ. ചുവന്ന കടുക്കനിട്ട ഞങ്ങളുടെ ബ്ലോഗർ ജയപ്രകാശിനെ കണ്ടിരുന്നോ?”
ദാസൻ ഒന്ന് നെടുവീർപ്പിട്ടു.
“കാണാൻ സാധിച്ചില്ല മാധവാ. ഞാൻ അന്വേഷിച്ചു.
പെരിന്തോടി പത്മനാഭേട്ടൻ പണികഴിപ്പിച്ച ആ വീട്… അതിപ്പോൾ ജയപ്രകാശ് വിലയ്ക്ക് വാങ്ങിയിരിക്കുന്നു. ആ വീട് പൂട്ടിക്കിടപ്പായിരുന്നു.
നാട്ടുകാർ പറഞ്ഞത് അദ്ദേഹം ഇപ്പോൾ ചെന്നൈയിലാണെന്നാണ്.” എങ്കിലും അടിക്കടി വരും രണ്ടാഴ്ച്ചയായിട്ടേയുള്ളൂ ചെന്നൈലേക്ക് പോയിട്ട്.
ഇത് കേട്ട് അച്യുതനും അനന്തനും ദാസന്റെ സുഹൃത്തുക്കളും സന്തോഷത്തിലായി. പഴയ കാലത്തെ ഓർമ്മകൾ.
“ചെന്നൈയിലോ? എന്തായാലും മയ്യഴിയുടെ കാറ്റ് അവനെ വിടില്ല.” ഉസ്മാൻ മാസ്റ്റർ പറഞ്ഞു.
മനസ്സിലാക്കുന്നു മിക്കവാറും ദിവസങ്ങളിൽ ജെയപ്രകാശ് എന്തെങ്കിലുമൊക്കെ എഴുതുന്നുണ്ട് അത് കൊണ്ട് മയ്യഴിയുടെ അപ്പ് റ്റു ഡേറ്റ് വിവരമറിയുന്നുണ്ട്.
ഇത് പറയുന്നതിനിടയിൽ, അടുത്ത് പുത്തൻപുരയിൽ നാരായണൻ നായരും ഉണ്ടായിരുന്നു.
അദ്ദേഹത്തെ നോക്കി അയാൾ തുടർന്നു
“ജയിലിൽ നിന്നും വിട്ടു ക്ഷീണിച്ച് വന്ന ഞാൻ നേരെ വീട്ടിലേക്കല്ല പോയത്, നാരായണൻ നായരേ. നിങ്ങൾക്കോർമ്മയുണ്ടോ അതൊക്കെ?
അഴിയൂരിലെ മാനങ്കര ക്ഷേത്രത്തിനടുത്തുള്ള നിങ്ങളുടെ വീട്ടിലേക്കാണ് ആദ്യം വന്നത്.
അവിടെന്ന് കുളിച്ച്, നിങ്ങൾ തന്ന മുണ്ടും ഷർട്ടും മാറിയിട്ട്, ഭക്ഷണവും കഴിച്ചിട്ടാണ് സ്വന്തം വീട്ടിലേക്ക് കയറിയത്. നിങ്ങളുടെ മകൻ ഇതൊക്കെ എഴുതിയിട്ടുണ്ട്.”
അപ്പോഴാണ് ദാസന്റെ ചങ്ങാതിമാരായ കുമാരനും സുകുമാരനും വിജയനും അവിടെ എത്തിയത്. മുഖത്ത് നേരിയ ഖേദം.
വിജയൻ ചോദിച്ചു “ദാസാ, ഇത്തവണ ഇടതുപക്ഷ പിന്തുണയോടെ ജയിച്ച അഡ്വക്കേറ്റ് അശോകനെ കണ്ടോ? അവൻ ഇപ്പോഴും പൊതുപ്രവർത്തനം നടത്തുന്നുണ്ടോ?
പ്രത്യേകിച്ച് മുൻസിപ്പാലിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വക്കീൽ എന്തെങ്കിലും പറഞ്ഞോ?”
“ദാസൻ പറഞ്ഞു. അശോകൻ വക്കീൽ ഇപ്പോഴും സജീവമാണ്.
അദ്ദേഹത്തിന് രാഷ്ട്രീയ പ്രവർത്തനം മാത്രമല്ല
രണ്ടു ദിവസമായി സുധാകരൻ മാസ്റ്ററുടെ പേരിലുള്ള അക്കാദമിയുമായി ബന്ധപ്പെട്ടുള്ള കുട്ടികളുടെ സംസ്ഥാന ടീമിലേക്കുള്ള സെലക്ഷൻ ട്രയലുമായി തിരക്കിലാണെന്നാണ് അറിഞ്ഞത്
വിജായാ നാട്ടുകാരുടെ പ്രശ്നം? മയ്യഴിയുടെ ഏറ്റവും വലിയ പ്രശ്നം രാഷ്ട്രീയമല്ല, മാലിന്യമാണ് എന്ന് പറഞ്ഞു.
മുൻസിപ്പാലിറ്റി പരിധിയിൽ മാലിന്യ സംസ്കരണത്തിന്റെ പോരായ്മ ഭയങ്കരമാണ്. പുഴയും കടലും തോടും എല്ലാം മാലിന്യങ്ങൾ കൊണ്ട് നിറയുന്നു.”
ഇത് കേട്ടതും അരവിന്ദന് ആവേശമായി കണ്ണുകൾ തിളങ്ങി.
“അതിനു ജയപ്രകാശിന് ഒരു സ്വപ്ന പദ്ധതി ഉണ്ടായിരുന്നത്! എന്ന് പറഞ്ഞു നിർത്തി…
എല്ലാ ആത്മാക്കളും അരവിന്ദനെ നോക്കി.
“അതെ. അവൻ എന്നോട് പറഞ്ഞ പദ്ധതിയാണ്. കേരളത്തിൽ ഭരണം മാറിയതുകൊണ്ട് ചില പ്രയാസങ്ങൾ ഉണ്ടാകുമോ എന്ന് അവൻ സംശയിച്ചിരുന്നു.
പക്ഷെ ഇത് മയ്യഴിക്ക് വേണ്ടിയുള്ളതാണ്.” അരവിന്ദൻ തുടർന്നു: ജയപ്രകാശിന്റെ ‘ആ’ പദ്ധതി?
ഒരിക്കൽ ഈ വിവരം ഏതോ ലേഖനത്തിൽ എഴുതി ആർ എ ക്കൊക്കെ (Regional Administrator) അയച്ചിരുന്നെന്നു തോന്നുന്നു
“തലശ്ശേരി ലിമിറ്റ് തൊട്ട് അങ്ങ് മാക്കൂട്ടം വരെയുള്ള കടലോര പ്രദേശം. അവിടെ ഇപ്പോൾ താമസയോഗ്യമല്ലാത്ത, ഉപയോഗ ശൂന്യമായ സ്ഥലങ്ങളുണ്ട്.
ആ പ്രദേശം മുഴുവൻ ഏറ്റെടുത്ത്, അവിടെ താമസിക്കുന്ന ചുരുക്കം പേരേയുള്ളൂ അവരെ മെച്ചപ്പെട്ട പുതിയ സ്ഥലത്ത് പുനരധിവസിപ്പിക്കുക.
മനസ്സിലുള്ള ആ പദ്ധതി പുതുച്ചേരി സർക്കാരും കേരളസർക്കാരും സംയുക്തമായി ഒരു തീരുമാനത്തിലെത്തണം മയ്യഴിയെ പോലെ തന്നെ മാലിന്ന്യം കൊണ്ട് വീർപ്പുമുട്ടുകയാണ് തലശ്ശേരി മുനിസിപ്പാലിറ്റിയും .
ആയതിനാൽ പുതുച്ചേരിയുടെ സ്‍മാർട്ട് പദ്ധതിയിൽ ഉൾപ്പെടുത്തി അവിടെ ഒരു അത്യാധുനിക സീവറേജ് പ്ലാന്റ്, സ്വച്ഛ് ഭാരത് സ്കീമിൽ ഉൾപ്പെടുത്തി നിർമ്മിക്കുക.
അതോടെ മാഹിയിലെയും തലശ്ശേരിയിലെയും മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.
താമസക്കാർ കുറവായതുകൊണ്ട് ജനങ്ങളുടെ എതിർപ്പും കുറയും. ട്രീറ്റ് ചെയ്ത വെള്ളം ശുദ്ധീകരിച്ച് കടലിൽ ഒഴുക്കി വിടാം.”
അങ്ങനെയാവാം അല്ലെങ്കിൽ B O T വ്യവസ്ഥയിൽ സ്വകാര്യ സ്ഥാപനങ്ങൾക്കും നൽകാം
കുമാരൻ മാസ്റ്റർ തലയാട്ടി.
“ഉത്തമമായ ആശയം! ഇത് നടന്നാൽ .” മയ്യഴിയും തലശ്ശേരിയും മാലിന്ന്യ മുക്തമാക്കും ഒപ്പം മയ്യഴിപ്പുഴയും രക്ഷപെടും
“അത് മാത്രമല്ല മാഷേ,” ദാസൻ പറഞ്ഞു, “ഇതോടൊപ്പം ചേർത്ത് ഗവൺമെന്റിന് ഒരു സംയുക്ത നിവേദനം കൊടുക്കണം. നമ്മുടെ ആത്മാക്കളുടെയും ജീവിച്ചിരിക്കുന്നവരുടെയും പേരിൽ.”
സുകുമാരന് മയ്യേല് എപ്പഴാ മുൻസിപ്പാലിറ്റി ഇലക്ഷൻ എന്നറിയണമായിരുന്നു…
അപ്പോ ദാസൻ പറഞ്ഞു –
“ഇപ്പോ എല്ലാ പ്രശ്നോം തീർന്നിന്.”
പക്കേങ്കിൽ?,
സംസ്ഥാന ഇലക്ഷൻ കമ്മീഷണറില്ലത്രേ… ഓല് വന്നാൽ ഇലക്ഷനായീ…
ഇതു കേട്ട് ചിരുത പറഞ്ഞു – “അല്ലക്കളെ… ഇതിപ്പോ….
തെക്കേലെ മാധവി പറഞ്ഞ കണക്കായല്ലോ?” പിന്നെ മാധവി ഒന്നും മിണ്ടീല.
അപ്പോ ചിരുത വീണ്ടും ചോദിച്ചു? “ഓളെന്തേനും പറഞ്ഞിനപ്പാ?”
ഉടനെ മാധവി പറഞ്ഞു –
“സുരനോട് പറഞ്ഞതാ… സുരാ… ഞ്ഞി നീന്തം പഠിക്കണ വരെ നിന്നെ ഞാൻ കുളത്തിലിറക്കൂലാന്ന്…”
ഇതു കേട്ടതും എല്ലാരും പൊട്ടിച്ചിരിച്ചു.
സുകുമാരൻ അപ്പോ പഴേ കാലം ഓർത്തു.
പുലർച്ചേ പുത്തലത്തും ആനവാതിക്കലും വളുമാരി കുളത്തിൽ പോയതൊക്കെ…
വാവിന്റെ ദിവസമായോണ്ട് തോന്നുന്നു നായ്ക്കൾ ഓരിയിടണ ഒച്ച കേട്ടു.
അപ്പോ കൊറുമ്പി പറഞ്ഞു –
“ഉയ്യിന്റപ്പാ… മയ്യേല് നായ്ക്കളെ കൊണ്ട് പൊറുതി മുട്ടീന്.
സഹിക്കാൻ പറ്റാഞ്ഞിട്ട് അശോകൻ വക്കീല് കീശേന്ന് കാശ് മുടക്കി കേസ് നടത്തി! നായ്ക്കളെ പൊതു സ്ഥലത്തീന്ന് മാറ്റണംന്ന് കോടതീന്ന് വിധി വാങ്ങീത്.
അതും മുൻസിപ്പാലിറ്റി ഇലക്ഷൻ വിധി വന്ന പോലെ തന്നെ!”
അപ്പഴാ അരവിന്ദൻ ചോദിച്ചത് – “നിങ്ങള് വത്സരാജിനെ കണ്ടിരുന്നോ?”
“കണ്ടിനു മോനേ…
ഒരുപാട് വിശേഷം പറയാനുണ്ട്. ഓറേ സമ്മതിക്കണം…… ഭാരതനോടും പികെനേം നോക്കി പറഞ്ഞു…
ഭരതാ…” “പി.കെ….b മയ്യഴി?…. മയ്യഴി ആയത് ഓറുടെ കാലത്താ…
എന്നിട്ടും ഓൻ തോറ്റു പോയല്ലോ?
ജയിച്ചിരുന്നേൽ ഓൻ മുഖ്യമന്ത്രി ആവേനും!” “ഒരുപാട് പറയാനുണ്ട്…
ഭയങ്കര ക്ഷീണം… നേരം മോന്തിയായി.
ഇതിനിടയിൽ നിവേദനം കൊടുക്കാനുള്ള ലിസ്റ്റ് അരവിന്ദൻ വായിക്കാൻ തുടങ്ങി
എല്ലാവരും കാതോർത്തു.
സർക്കാരിന് സമർപ്പിക്കാനുള്ള സംയുക്ത നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ:
മാഹി ഹാർബർ എത്രയും പെട്ടെന്ന് പൂർത്തീകരിക്കുക:
വർഷങ്ങളായി പാതിവഴിയിൽ നിൽക്കുന്ന ഫിഷിംഗ് ഹാർബർ. മത്സ്യത്തൊഴിലാളികളുടെ ജീവിതമാണ്. ഇതിന്റെ ഡ്രഡ്ജിംഗ് പൂർത്തിയാക്കി, പുഴയോരത്തെ മണൽ നീക്കം ചെയ്ത് ഉടൻ കമ്മീഷൻ ചെയ്യണം.
ബീച്ച് റോഡ് യാഥാർഥ്യമാക്കണം
ഇപ്പോൾ അനുവദിച്ചിട്ടുള്ള എസ ടി പി പ്ലാന്റ് സംയുക്ത രാഷ്ട്രീയ തീരുമാനത്തിലൂടെ ഒരു ഉചിതമായ സ്ഥലം കണ്ടെത്തണം
മാഹിപ്പുഴയിൽ ചെക്ക് ഡാം നിർമ്മിക്കുക: മയ്യഴിപ്പുഴയ്ക്കും മാഹി പാലത്തിനും ഇടയിൽ ഒരു ചെക്ക് ഡാം.
ഇതുകൊണ്ട് പല ഗുണമുണ്ട്…
വേനൽക്കാലത്ത് കുടിവെള്ള ക്ഷാമത്തിന് പരിഹാരം, ഉപ്പുവെള്ളം കയറുന്നത് തടയും, പുഴയിൽ ജലവിതാനം നിലനിർത്തി മാലിന്യം ഒഴുകിപ്പോകാതെ സംരക്ഷിക്കാം.
പാതിവഴിയിൽ നിലച്ച വാക്ക് വേ പൂർത്തീകരിക്കുക: മാഹിപ്പുഴയുടെ തീരത്തെ വാക്ക് വേ. ടൂറിസത്തിന് വലിയ സാധ്യതയുള്ള പദ്ധതി ഇപ്പോൾ പാതിയിൽ നിലച്ചിരിക്കുന്നു. ഇത് എത്രയും വേഗം പൂർത്തീകരിച്ച്, ലൈറ്റുകളും ഇരിപ്പിടങ്ങളും സ്ഥാപിച്ച് ജനങ്ങൾക്ക് തുറന്നുകൊടുക്കണം.
ഫ്രഞ്ചു കാലത്തുള്ള റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറിയതിൽ എല്ലാ വെള്ളിയങ്കാൽ വാസികളും സന്തുഷ്ടരാണ്. ദാസൻ അത് നേരിൽ കണ്ടു വിവരിച്ചപ്പോൾ എല്ലാവർക്കും സന്തോഷമായി.
അപ്പോൾ കുമ്മായ മുകുന്ദേട്ടനും അരവിന്ദനും ഓർമ്മിപ്പിച്ചു
2021 ലാണെന്നു തോന്നുന്നു ജയപ്രകാശ് ശാപ മോക്ഷം കാത്തു എത്ര നാൾ മയ്യഴി റെയിൽവേ സ്റ്റേഷൻ എന്നൊരു ഹൃദയസ്പർശിയായ ലേഖനം ബ്ലോഗ് ലിങ്കിലൂടെ വായിച്ചുവെന്നു
… അദ്ദേഹം അതിൽ ഇങ്ങനെ എഴുതിയത് ഇന്നും ഓർക്കുന്നു.
…. പല പ്രഗത്ഭൻമാരും വന്നു പോയ സ്ഥലം, പല പ്രഗത്ഭൻമാരും ഇറങ്ങാതെ കടന്നു പോയ സ്ഥലം, സ്റ്റേഷനുൾപ്പടെയുള്ള പ്രദേശത്തെ പ്രതിനിതീകരിച്ചു മന്ത്രിമാർ ഉണ്ടായ സ്ഥലം, എല്ലാകാലത്തും എം. എൽ. എ മാരുണ്ടാകുന്ന സ്ഥലം,
ദീർഘകാലം പുതുച്ചേരി ഭരിച്ച മന്ത്രിമാർ നിരന്തരം വന്നു പോയിക്കൊണ്ടിരുന്നു സ്ഥലം ,
ഡപ്യൂട്ടി സ്പീക്കറും… വിദ്ദ്യാഭ്യാസ മന്ത്രിയും. ആഭ്യന്തര മന്ത്രിയും. ഉണ്ടായ സ്ഥലം.. .
ഒരവസരത്തിൽ പരസ്പ്പരമറിയാവുന്ന മൂന്നു ആഭ്യന്തര മന്ത്രിമാർ മയ്യഴി റെയിൽവേസ്റ്റേഷൻ ഉൾക്കൊള്ളുന്ന പ്രദേശത്തെ നിയോജകമണ്ഡലമായിട്ടും ഒരു പ്രാധാന്യവും നൽകിയില്ല എന്നത് ഏറെ വിമർശ്ശിക്കപ്പെടേണ്ടതല്ലേ? .
ഇതെല്ലാം കേട്ട് ആത്മാക്കൾക്ക് സന്തോഷമായി.
സി.ഇ. ഭരതൻ പറഞ്ഞു: “നന്നായി. അധികാരം ആരുടേതായാലും, ഭരണം മാറിയാലും മയ്യഴിയുടെ വികസനത്തിന് ഇതൊക്കെ അനിവാര്യമാണ്. ദാസാ, നീ ചെന്നൈയിലുള്ള ജയപ്രകാശിനെ വിളിച്ച്
പദ്ധതികളെ പറ്റി വിശദമായ ആർട്ടിക്കിൾ എഴുതാൻ പറയണം.
അദ്ദേഹമെഴുതിയ രണ്ടു കാര്യങ്ങളിൽ ഒന്ന് റെയിൽവേസ്റ്റേഷൻ യാഥാർഥ്യമായി .
മറ്റൊന്ന് പുതുച്ചേരിയിലെ ഗ്രാന്റ് കനാൽ റെസ്റ്റോറേഷൻ ജോലി പുരോഗമിച്ചു കൊണ്ടിരിക്കുന്നു . തീർച്ചയായും അദ്ദേഹത്തെ നീ ഓർമ്മിപ്പിക്കണം
ആ വിശേഷം മയ്യേലെ മറ്റു വിശേഷോം… പിന്നെ പറയാം.’
പള്ളൂരിലെ സ്പിന്നിങ് മില്ലിന്റെ പുനരുദ്ധാരണത്തെ പറ്റിയും ഗവർണർക്കും ആർ എ ക്കും മുഖ്യമന്ത്രിക്കും എം എൽ എ ക്കും അയച്ചിരുന്നു …
അതെ പറ്റി അന്വേഷിക്കാൻ ആരൊക്കെയോ മയ്യഴിയിൽ കഴിഞ്ഞ പള്ളീ പെരുന്നാൾ സമയത്തു വരുമെന്ന് കേട്ടിരുന്നു ! പിന്നീടൊന്നുമറിയില്ല
അതൊക്കെ പോകട്ടെ ഇപ്പോൾ ഈ പദ്ധതി ഗവൺമെന്റിന് കൊടുക്കാൻ പറയണം. ഞങ്ങൾ ഇവിടെ വെള്ളിയാങ്കല്ലിൽ കാവലിരിക്കാം.”
വേലിയേറ്റം തുടങ്ങിയിരുന്നു. അതിഥികൾ വീണ്ടും വരുമെന്ന പ്രതീക്ഷയിൽ ആത്മാക്കൾ വെള്ളിയാങ്കല്ലിൽ തന്നെ കാത്തുനിന്നു.
അപ്പോഴാണ് പിറകിൽ നിന്ന് കൊറുമ്പിയമ്മയുടെ വിളി, കാറ്റിനെ കീറിമുറിച്ചുകൊണ്ട് വന്നത്.
“ദാസാ… മോനേ ദാസാ… നീ ആ കല്ലിന്മേൽ നിൽക്കാതെ ഇങ്ങു കേറി മോനേ… കാറ്റും കോളും വരുന്നുണ്ട്!”
ദാസൻ തിരിഞ്ഞു നോക്കി. കരയിലേക്ക് കയറി നിൽക്കുന്ന കൊറുമ്പിയമ്മ. അവരുടെ ശബ്ദത്തിൽ ആധിയും വാത്സല്യവും ഇടകലർന്നിരുന്നു.
“മുകുന്ദന്റെ വീട്ടിലെ ടി.വി.യിൽ കണ്ടതാ… നേപ്പാളിൽ പ്രളയമാന്ന്. ഇവിടെയും കാലാവസ്ഥക്കാര് മുന്നറിയിപ്പ് തന്നിട്ടുണ്ട്. കടൽ കയറൂന്ന് പറഞ്ഞിന്… നീ ഇങ്ങു പോരെ മോനേ…”
ദാസൻ ഒന്നും മിണ്ടിയില്ല. പതിയെ, വളരെ പതിയെ അരവിന്ദന്റെ കൈ പിടിച്ചു. ആ പിടുത്തത്തിന് വർഷങ്ങളുടെ ഭാരമുണ്ടായിരുന്നു.
അവർ രണ്ടുപേരും കൂടി ആ പഴയ കല്ലിലേക്ക് കയറി.
അപ്പോൾ…
അങ്ങകലെ തിക്കോടി ലൈറ്റ് ഹൗസിൽ നിന്നും ഒരു വെളിച്ചം മിന്നി. മിന്നാമിനുങ്ങ് കണ്ണു ചിമ്മും പോലെ… ഓരിക്കലല്ല പലവട്ടം മിന്നിക്കൊണ്ടേയിരിക്കുന്നു… ഇരുട്ടിനെ തുളച്ചുകൊണ്ട്.
ചുറ്റും നിശബ്ദത. ഒരു പൂർണ്ണ നിശബ്ദത. ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട് ഒരു ശബ്ദം മാത്രം – വെള്ളം വെള്ളിയാങ്കല്ലിൽ വന്നടിച്ചു പൊട്ടുന്ന ശബ്ദം.
ധ്ലും… ധ്ലും…
അടിച്ചു പൊട്ടുമ്പോൾ ഉയരുന്ന പാൽനുര. നിലാവിന്റെ വെളിച്ചത്തിൽ ആ നുരയെ നോക്കിയപ്പോൾ ദാസന് തോന്നി…
കറുത്ത പാറക്കൂട്ടത്തെ മൂടി നീലമേഘം പുതച്ചൊരു കമ്പിളി… അതിന് ചുറ്റും ആരോ പിടിപ്പിച്ച വെള്ളിക്കസവ് ബോർഡർ പോലെ. കടൽ അതിന്റെ അരിക് തുന്നി അലങ്കരിക്കുന്നു.
കാറ്റ് ആ കസവ് ബോർഡറിനെ പറത്തി, നിലാവ് അതിൽ തിളക്കം ചാർത്തി.
കൊറുമ്പിയമ്മയുടെ വിളി കാറ്റിൽ അലിഞ്ഞു. വെള്ളിയാങ്കല്ല്, ആത്മാക്കൾ, തിക്കോടിയിലെ വെളിച്ചം, പാൽനുരയുടെ കസവ് – എല്ലാം ചേർന്ന് ആ രാത്രി ഒരു കവിതയായി മാറുകയായിരുന്നു.
കുറച്ചുമാറി ലെസ്ലി സായവും ഭാര്യ മിസ്സിയും നിൽപ്പുണ്ടായിരുന്നു. മയ്യഴിയിൽ തിരിച്ചുവന്നതിന്റെ ഒരു സന്തോഷവും അവരുടെ മുഖത്തില്ല.
അവർ പോകുമ്പോൾ മനസ്സ് നിറയെ രണ്ടു മക്കളായിരുന്നു – ഗസ്തോണും ആൽബർട്ടും. അവർ എവിടെയാണെന്നോ എന്തായി എന്നോ ഒരു വിവരവുമില്ലാതെ…
സമയം കിട്ടിയിരുന്നെങ്കിൽ, ഏതെങ്കിലും പാരികർമ്മിയെ കൊണ്ട് ഒരു പൂജ കഴിപ്പിച്ച്, അവരുടെ ആത്മാക്കൾക്കും മോക്ഷം കൊടുത്ത് വെള്ളിയാങ്കല്ലിൽ തന്നെ ഇരുത്താമായിരുന്നു എന്ന ദുഃഖം ആ മുഖങ്ങളിൽ കാണാമായിരുന്നു.
അപ്പോൾ മിസ്സി പതിയെ, തുമ്പികളെ നോക്കി പറഞ്ഞു.
“ലെസ്ലീ, റഗാർദ് സെ ലിബെല്യൂൽ… പൊത്തേത്ര് കെ പാർമി എൽ, ഇൽ യാ നോത്ര് ഗസ്തോൺ എ നോത്ര് ആൽബേർ.”
“ലെസ്ലീ, ആ പറക്കുന്ന തുമ്പികളെ നോക്കൂ… ചിലപ്പോൾ ആ കൂട്ടത്തിൽ നമ്മുടെ ഗസ്തോണും ആൽബർട്ടും ഉണ്ടാകും.”
ലെസ്ലി ഒന്നും മിണ്ടിയില്ല. ആ കടലിലേക്ക് തന്നെ നോക്കി നിന്നു.
ആത്മാക്കളുടെ കൂട്ടത്തിൽ നിന്നെല്ലാം മാറി, കുറച്ച് അകലെ ഒരു കല്ലിൽ ഇരിക്കുന്ന ആളെ നോക്കി ദാസൻ കൈവീശി. അത് സി.എച്ച് ഗംഗാധരൻ ആയിരുന്നു.
അല്ലെങ്കിലും അദ്ദേഹം അങ്ങനെ തന്നെയായിരുന്നു. ശാരദേടത്തിയും ഒപ്പമുണ്ട്. കൂടുതലൊന്നും സംസാരിക്കുന്ന കൂട്ടത്തിൽ ആയിരുന്നില്ലല്ലോ, സി.എച്ച് എന്ന് വിളിക്കുന്ന ഗംഗാധരൻ.
ഗംഗന്റെ മുഖത്ത് നിന്നും വായിക്കാം, അദ്ദേഹത്തെ ഓർക്കാൻ മയ്യഴിക്കാർ ഒന്നും ചെയ്തില്ല എന്നിരുന്നാലും ഒരു പരിഭവവും ഇല്ലെ.
എങ്കിലും ദാസനോട് ചോദിച്ചു –
“നീ അനുജൻ വിജയനെ കണ്ടിരുന്നോ?”
ദാസൻ പറഞ്ഞു –
“കണ്ടിരുന്നു ഗംഗാ. ആരോഗ്യം അത്ര പോരാ. ദിവസവും മയ്യഴിയിൽ എത്തി, അത്ര ആരോഗ്യമില്ലാത്ത ഓട്ടോറിക്ഷ ഇപ്പോഴും ഓടിക്കുന്നുണ്ട്. ജയപ്രകാശുമായി നല്ല ബന്ധത്തിലാണ്. അദ്ദേഹവും ഒക്കെ ഉള്ളതുകൊണ്ട് ഒരു വിധം ഒപ്പിച്ചു പോകുന്നുണ്ട്.”
ഗംഗൻ നെടുവീർപ്പിട്ടുകൊണ്ട് എല്ലാം കേട്ടു.
ഇനിയും ആരൊക്കെയോ മയ്യഴിയിലെ വിശേഷം അറിയാൻ വരുന്നുണ്ട്. എല്ലാവരോടുമായി ദാസൻ പറഞ്ഞു –
“നല്ല ക്ഷീണമുണ്ട്, നമുക്ക് നാളെ കാണാം…
പിന്നെ എല്ലാവരോടുമായി പറയട്ടെ, മയ്യഴിയുടെയും ചുറ്റുമുള്ള പ്രദേശത്തിന്റെയും വിവരങ്ങൾ അറിയാൻ നിങ്ങൾ ജയപ്രകാശിന്റെ ‘ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുന്നു’ എന്ന ബ്ലോഗ് ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോളോ ചെയ്താൽ മതി.
ഒരുവിധപ്പെട്ട വിശേഷങ്ങളൊക്കെ അതിൽ വായിക്കാം.” ഇതിനകം 325 ഓളം ആർട്ടിക്കിൾ എഴുതിയിട്ടുണ്ട്
ലിങ്ക് താഴെ എഴുതിയിട്ടുണ്ട് ആവശ്യമുള്ളവർക്ക് ക്ലിക്ക് ചെയ്തു വായിക്കാം
കാത്തിരിക്കുമല്ലോ മയ്യേല പായ്യാരമറിയാൻ…
https://chuvannakatukanittamayyazhi.com
തുടരും….
Disclaimer: ഈ കഥയിലെ ദാസൻ, മാധവൻ കൊറുമ്പി ലെസ്ലി മെസ്സി കുമാരൻ വിജയൻ സുകുമാരൻ തുടങ്ങിയ ചില കഥാപാത്രങ്ങൾ എം. മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന കൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണ്. ഇത് ഒരു ആരാധകൻ എഴുതുന്ന തുടർ സങ്കല്പം മാത്രമാണ്, വാണിജ്യ ലക്ഷ്യമില്ല. ചരിത്ര നേതാക്കൾ യഥാർത്ഥ വ്യക്തികളും, മറ്റു സംഭവങ്ങൾ സാങ്കല്പികവുമാണ്.
മഠത്തിൽ ബാബു ജയപ്രകാശ്…………✍️ My WatsApp Contact No 9500716709
