Time Taken To Read 4 Minutes
മുകളിൽ കൊടുത്ത പത്രവാർത്ത കട്ടിങ് ഒരു ഗ്രൂപ്പിൽ നിന്നും ലഭിച്ചതാണ് അതിൽ പറഞ്ഞതിനെ ഉദ്ധരിച്ചെഴുതുമ്പോൾ ആദ്ദ്യം ഓർത്തത്?
2025 മാർച്ചിൽ ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽ തീപിടുത്തത്തെ തുടർന്ന് പണം കണ്ടെത്തി എന്ന ആരോപണം ഉയർന്നിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സുപ്രീം കോടതി തന്നെ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു എന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.
തുടർന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇതേക്കുറിച്ച് വിശദീകരണം തേടുകയും മൂന്നംഗ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിക്കുകയും ചെയ്തു. ബന്ധപ്പെട്ട ജഡ്ജി ആരോപണം നിഷേധിച്ചിട്ടുണ്ട്. കേസ് നിലവിൽ അന്വേഷണ ഘട്ടത്തിലാണ്.
ഒരു സാധാരണ പൗരന്റെ കാര്യത്തിൽ ഇത്തരം ആരോപണം ഉയർന്നാൽ ഉടൻ നടപടി ഉണ്ടാകാറുണ്ടെന്നും, ജുഡീഷ്യറിയിലെ നടപടിക്രമങ്ങൾക്ക് കാലതാമസം നേരിടുന്നുണ്ടോ എന്നും പൊതുസമൂഹത്തിൽ ചർച്ച ഉയരുന്നുണ്ട്.”
കാരണം ഇതേപ്പറ്റിയൊന്നും പരാമർശിക്കാതെ അദ്ദേഹം എടുത്തുപറഞ്ഞതു
Gen Z യുടെ പ്രതിഷേധം ജനാധിപത്യം മരിക്കാൻ അനുവദിക്കില്ല എന്ന ഉറപ്പ് നൽകുന്നു
‘ദിമാഗി നക്സൽ’ എന്ന് വിളിച്ച് ഭയപ്പെടുത്തിയിട്ടും യുവാക്കൾ പേടിക്കുന്നില്ല
2047-ലെ ഇന്ത്യയിൽ സർക്കാരിനെ വിമർശിക്കുന്നവരെ കാർട്ടൂൺ വരയ്ക്കുന്നവരെ ക്രിമിനലായി കാണരുത്
Collegium system ഇപ്പോൾ കാര്യക്ഷമമല്ല, കഴിഞ്ഞ 12 വർഷമായി നിയമനങ്ങളിൽ എക്സിക്യൂട്ടീവിന്റെ അപ്രതീക്ഷിത ഇടപെടൽ ഉണ്ട് എന്ന്
കോടതികൾ രാജ്യദ്രോഹ നിയമം, UAPA, PMLA പോലുള്ള നിയമങ്ങൾ ആയുധമാക്കുന്നത് നിർത്തണം !
ഈ വാദങ്ങളൊക്കെ ഓരോ സംഭവത്തിന്റെയും സാഹചര്യവും മെറിറ്റും വിലയിരുത്തി ഭാഗീകമായേ അംഗീകരിക്കാൻ പറ്റുകയുളൂ ഇതെന്റെ അഭിപ്രായമാണ്. പലപ്പോഴും ഇങ്ങനെ സംഭവിക്കുന്നത് ചില കേസുകളിലെങ്കിലും അനാവശ്യമായ കാല താമസം വരുന്നില്ലേ
പറഞ്ഞുവരുന്നത് ജെൻ Z സമരം സോനം വാങ്‌ചുക്കിന്റെ നിരാഹാര സമരത്തിന് പിന്തുണ നൽകിയതായിരുന്നു.
എന്നാൽ ഇപ്പോൾ സോനം വാങ്‌ചുക്ക് തന്നെ പറയുന്നു – കോക്രോച്ച് ജനതാ പാർട്ടി (CJP) നേതാക്കൾക്ക് രാഷ്ട്രീയ മോഹങ്ങൾ ഉണ്ടായിരിക്കാം എന്ന്. ഇത് തന്റെ സ്വന്തം വിലയിരുത്തൽ ആണെന്നും, അവർ വിശുദ്ധരല്ലെന്നും അദ്ദേഹം ഒരു പോഡ്കാസ്റ്റിൽ പറഞ്ഞു. [Tribune റിപ്പോർട്ട് പ്രകാരം]
ഇതിൽ തെറ്റില്ലെന്നും, പക്ഷെ വിദ്യാർത്ഥി സമരത്തിന്റെ വേദി രാഷ്ട്രീയ രഹിതമായി നിലനിർത്തണമെന്ന് താൻ അവരോട് ആവർത്തിച്ച് പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജന്തർ മന്തറിൽ നടന്ന സമരത്തിൽ ഇതിന്റെ സൂചനകൾ പൊതുജനം കണ്ടു. ഇക്കാര്യം ഇപ്പോൾ കോടതിയുടെ പരിഗണനയിലുമാണ്.
അപ്പോൾ Gen Z ചോദ്യം ചോദിക്കുന്നത് രാജ്യവിരുദ്ധതയല്ല, ജനാധിപത്യത്തിന്റെ പുരോഗതി തന്നെയാണ്.
കൂടുതൽ പറഞ്ഞുവരുമ്പോൾ പറയാതെ പറയുന്നത്
ജനാധിപത്യം ഒരിക്കലും അടിമത്തം ആവശ്യപ്പെടുന്നില്ല. അത് ചിന്തയുടെ സ്വാതന്ത്ര്യമാണ്, പാരമ്പര്യത്തിന്റെ പേരിലുള്ള കെട്ടുകഥകളിൽ നിന്നുള്ള മോചനമാണ് – പക്ഷെ വേരുകൾ മറന്നുകൊണ്ടാവരുതെന്നു പ്രത്യേകം പറയേണ്ടിയിരിക്കുന്നു
ജനാധിപത്യവും സ്വാതന്ത്ര്യവും സമത്വവും മരിച്ചുപോയ നേതാക്കളുടെ ഫോട്ടോയ്ക്ക് ചുറ്റും മാത്രം കറങ്ങുന്നതല്ല. അവ ജീവിക്കുന്നത് ചോദ്യം ചെയ്യാനുള്ള ധൈര്യത്തിലും, വിയോജിക്കാനുള്ള ചങ്കൂറ്റത്തിലും, കിട്ടിയ ഉറപ്പുകളെ കടന്ന് ചിന്തിക്കാനുള്ള തന്റേടത്തിലുമാണ്.
ഇത് പലപ്പോഴും മിസ്സ് യൂസ് ചെയ്യുന്നില്ലേ ? അത് തിരിച്ചറിഞ്ഞായിരിക്കാം
2026, Aug 1ന് പൂനെയിൽ ലോകമാന്യ തിലക് നാഷണൽ അവാർഡ് വാങ്ങിയപ്പോൾ: (Lokmanya Tilak National Award) NSA ഉപദേഷ്ട്ടാവായ ശ്രീ അജിത് ഡോവൽജി ഇങ്ങനെ പറഞ്ഞത്
“സ്വാതന്ത്ര്യം എന്നാൽ തോന്നിയതെല്ലാം ചെയ്യാനുള്ള ലൈസൻസ് ആണെന്ന് ഇന്നത്തെ ചില യുവാക്കൾ തെറ്റിദ്ധരിക്കുന്നു. അതല്ല യഥാർത്ഥ സ്വാതന്ത്ര്യം.”
“Few Young people today might mistake freedom for the mere liberty to do whatever one desires. But that is not what freedom truly means.”
അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം:
ഇന്നത്തെ തലമുറ കരുതുന്നത്, ഇന്ത്യ എപ്പോഴും ഇങ്ങനെ സ്വതന്ത്രമായിരുന്നു എന്നാണ്. അതല്ല സത്യം.”
സ്വാതന്ത്ര്യം താനെ കിട്ടിയതല്ല, നീണ്ട പോരാട്ടത്തിലൂടെ കിട്ടിയതാണ്.
അത് നമ്മൾ കാണാപാഠം പഠിച്ചതുപോലെ കേവലം അഹിംസ കൊണ്ട് കിട്ടിയതല്ല. അത് ജീവൻ കൊടുത്ത് വാങ്ങിയതാണ്.
ഒരു ഭാഗത്ത് ഗാന്ധിജിയുടെ അഹിംസാ സമരം നടന്നപ്പോൾ, മറുഭാഗത്ത് രക്തം കൊണ്ട് ചരിത്രം എഴുതിയവരുണ്ട്:
ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് – 23 വയസ്സിൽ രാജ്യത്തിനായി തൂക്കുകയർ ഏറ്റുവാങ്ങിയവർ. അവർ ചോദിച്ചു, “അടിമയായി ജീവിക്കുന്നതിലും ഭേദം സ്വാതന്ത്ര്യത്തിനായി മരിക്കുന്നതല്ലേ?”
നേതാജി സുഭാഷ് ചന്ദ്രബോസ് – “നിങ്ങൾ എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” എന്ന് പറഞ്ഞ് INA ഉണ്ടാക്കി ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്ത മനുഷ്യൻ.
ചന്ദ്രശേഖർ ആസാദ് – ബ്രിട്ടീഷുകാരുടെ കൈയിൽ ജീവനോടെ പിടികൊടുക്കില്ല എന്ന് പ്രതിജ്ഞ ചെയ്ത്, അവസാന ബുള്ളറ്റ് സ്വയം നെഞ്ചിൽ വെച്ച് രക്തസാക്ഷിയായവൻ.
ജാലിയൻവാലാബാഗ് – ഒരു ഉദ്യാനത്തിൽ സമാധാനമായി കൂടിയ നിരായുധരായ ആയിരക്കണക്കിന് പേരെ ജനറൽ ഡയർ വെടിവെച്ചു കൊന്നപ്പോൾ ചിതറിത്തെറിച്ചത് സ്വാതന്ത്ര്യത്തിന്റെ ആദ്യ രക്തമാണ്.
അതുകൊണ്ട് ഈ സ്വാതന്ത്ര്യം ഫ്രീ ആയി കിട്ടിയ ഒരു സമ്മാനമല്ല. എണ്ണമറ്റ മനുഷ്യരുടെ രക്തം കൊണ്ട് എഴുതപ്പെട്ട ഒരു കരാറാണ്.
അത് ആഘോഷിക്കാനുള്ളതല്ല, കാത്തുസൂക്ഷിക്കാനുള്ളതാണ്
യഥാർത്ഥ സ്വാതന്ത്ര്യം എന്നത് രാഷ്ട്ര നിർമ്മാണത്തിനുള്ള ഉത്തരവാദിത്തമാണ്, വ്യക്തിപരമായ ഇഷ്ടം മാത്രമല്ല ഇതാണ് അജിത് ഡോവൽ നമ്മളെ ഓർമ്മ പെടുത്തിയത്
അതിന്റെ തുടർച്ചയായി Jan 10, 2026 ന് ഡൽഹിയിൽ വികസിത ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗിൽ അദ്ദേഹം പറഞ്ഞത്: (Delhi – Viksit Bharat Young Leaders Dialogue)
“Revenge is not a good word, but we have to take revenge for our history – by building a great India.”
“പ്രതികാരം എന്നത് നല്ല വാക്കല്ല, പക്ഷേ നമ്മൾ നമ്മുടെ ചരിത്രത്തിന് വേണ്ടി പ്രതികാരം ചെയ്യണം – അതൊരു മഹത്തായ ഭാരതത്തെ കെട്ടിപ്പടുത്തുകൊണ്ടാകണം.”
അതുകൊണ്ടാണ് ആളുകൾ ക്യാമ്പസുകളിലേക്ക് നോക്കുന്നത് മറ്റുള്ളവർ മടിക്കുമ്പോൾ അവർ എങ്ങനെ പ്രതികരിക്കുന്നു എന്ന് കാണാൻ.
എന്നാൽ ജന്തർ മന്തർ സംഭവം നോക്കിയാൽ ഒന്നു വ്യക്തം – അതിനെപ്പോലും രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. ചിലർക്ക് എല്ലാം കാണാം, എല്ലാം അറിയാം, പക്ഷേ കണ്ടില്ലെന്ന് നടിക്കും.
Gen Z നോട് പറയാനുള്ളത് ആശയങ്ങൾ ആരാധിക്കാനുള്ള സ്മാരകങ്ങളല്ല; ജീവനോടെ നിർത്തേണ്ട ചോദ്യങ്ങളാണ്.
പാരമ്പര്യത്തെ മറക്കുന്നവരെന്നു പറയുമ്പോൾ ഓർക്കേണ്ടത് – പാരമ്പര്യം തന്നതിന് അപ്പുറം ശാസ്ത്രം ഒന്നും തന്നിട്ടില്ല എന്ന് തന്നെ. നമ്മുടെ പുരാണങ്ങളിൽ പറഞ്ഞതേ ഇന്നും നടക്കുന്നുള്ളൂ… പറഞ്ഞ്തെല്ലാം മിഥ്യയാണെന്നു പറഞ് തള്ളുന്നത്, പുരാണങ്ങളെ അപമാനിക്കലാണ്. പുരാണം സയൻസ് പുസ്തകമല്ല, ധാർമ്മിക പാഠമാണ്. ആധുനീക സയൻസിലേക്കുള്ള വഴികാട്ടിയാണ്
ധാരാളം ഉത്തരങ്ങൾ നമുക്ക് പുരാണങ്ങളിൽ തന്നെ കണ്ടെത്താം. എന്റെ ബ്ലോഗിൽ പലപ്പോഴായി ഇതേക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്, അതുകൊണ്ട് വീണ്ടും ആവർത്തിക്കുന്നില്ല. ബ്ലോഗ് ലിങ്കിൽ പോയി സംശയനിവാരണം നടത്താം.
പറഞ്ഞുവരുന്നത് ഇതാണ് – നമ്മുടെ ഉപനിഷത്തായാലും മഹാഭാരതമായാലും ചോദ്യങ്ങൾ ചോദിച്ചും ഉത്തരങ്ങൾ നൽകിയുമാണ് രചിക്കപ്പെട്ടിട്ടുള്ളത് എന്ന തിരിച്ചറിവില്ലായ്മയാണ്, ഇന്ന് മനുസ്മൃതിയെ പറ്റിയൊക്കെയുള്ള വിവാദങ്ങൾക്ക് കാരണം.
അല്പജ്ഞാനം കൊണ്ടാണ്! പ്രശ്നം.? വായിച്ചതും കേട്ടതും എങ്ങനെ ഗ്രഹിക്കണം,? ഏത് അർത്ഥത്തിൽ ഉൾക്കൊള്ളണം,? ഉൾക്കൊണ്ടത് എങ്ങനെ അവതരിപ്പിക്കണം? എന്നൊന്നും അറിയാത്തതിന്റെ ഫലമാണ്
“ഉരുളക്കിഴങ്ങ് ഇട്ടാൽ മെഷീന്റെ മറുവശത്തുകൂടെ ഡോളർ വരും” എന്നൊക്കെയുള്ള പ്രസ്താവനകൾ എന്നുകൂടി ഓർമ്മിപ്പിക്കട്ടെ.
കൊറോണയെ ദൈവ ശിക്ഷയാക്കുന്നത് ശാസ്ത്രത്തിന്റെ പരാജയമല്ല, നമ്മുടെ ചിന്തയുടെ പരാജയമാണ്. കൊറോണയെ തടഞ്ഞത് പ്രാർത്ഥന എന്നുപറയുമ്പോൾ?
പൂർവീകർ നമുക്ക് നൽകിയ യോഗയും പ്രകൃതി സ്നേഹവും ചിട്ടയായ ജീവിതവും കൊറെന്റെയിനും .
നമ്മളാചാരിക്കുന്ന പുലയും വാലായമ്മയും തന്നെയാണ് ഇന്നത്തെ കൊറെന്റെയിൻ എന്ന് തതിരിച്ചറയുക.
ഒപ്പം ശാസ്ത്രം മനുഷ്യന്റെ പ്രതിരോധശേഷി മരുന്നിലൂടെ നൽകി എന്നും പറയാം.
പ്രകൃതിയിലെ ഓക്സിജന്റെ അളവ് നശിപ്പിച്ചുകൊണ്ടുള്ള ഈ പുരോഗമനം മനുഷ്യന്റെ ശ്വസനക്രിയയുടെ താളം തെറ്റിച്ചു. ഓക്സിജൻ ശ്വസിക്കുന്നതിന് തടസ്സം നേരിടുന്നത് ഇതുകൊണ്ടല്ലേ?
ഭൂമിയെ പ്രകൃതിയെ മനുഷ്യൻ ചൂഷണം ചെയ്തതുപോലെ മറ്റൊരു ജീവിയും ചെയ്തിട്ടില്ല
പറഞ്ഞുവരുന്നത് സ്വാതന്ത്ര്യം എന്നാൽ മറ്റുള്ളവന്റെ വികാര വിചാരങ്ങളെ ചവിട്ടി മെതിക്കലല്ല.! അത് മനുഷ്യനായാലും മൃഗങ്ങളായാലും.
വേടന്റെ പിന്നാലെ പോയി ‘ഡാഡി മമ്മി വീട്ടിലില്ലേ’ എന്ന് പാടി, ചുംബന സമരത്തിന്റെ പേരിൽ ആർത്തവ കവാടം സൃഷ്ടിക്കുന്നതും സ്വാതന്ത്ര്യമല്ല.
ചോദ്യങ്ങൾ അറിവിന് വേണ്ടിയാവണം, ശ്രദ്ധ പിടിച്ചു പറ്റാൻ വേണ്ടിയാവരുത്.
പ്രകൃതിയെ സംരക്ഷിക്കാൻ ആചാര്യന്മാർ നമുക്ക് കാവും കുളവും ആചാരങ്ങളും തന്നു എന്നത് സത്യമാണ്.
എന്നാൽ ആ കാവുകൾ തന്നെ നമ്മൾ കോൺക്രീറ്റ് ഇട്ട് നികത്തിയപ്പോഴാണ് ഇന്നത്തെ പ്രളയവും ഉരുൾപൊട്ടലും ഉണ്ടായത്.
അതിനെ ശാസ്ത്രത്തിലൂടെ മനസ്സിലാക്കി കസ്തൂരി രംഗനും ഗാഡ്ഗിലും പറഞ്ഞപ്പോൾ?
അവർക്ക് നേരെ വാളെടുത്തവരെയും നമ്മൾ കണ്ടു. എന്നിട്ടും നമ്മൾ പഠിച്ചില്ല.
അവസാനം ഒരു കാര്യം കൂടി – പുരാണം ഒരിക്കലും ചോദ്യം ചെയ്യരുത് എന്ന് പറഞ്ഞിട്ടില്ല.
“ഓർമ്മിപ്പിക്കാനുള്ളത് ഇത്രയേയുള്ളൂ. ഇ.എം.എസ്സിനെയും എ.കെ.ജിയെയും കൃഷ്ണപിള്ളയെയും ചെറുകാടിനെയും മിച്ചലോട്ട് മാധവനെയും ടി.വി. തോമസിനെയും സി. അച്യുതമേനോനെയും കോടിയേരി ബാലകൃഷ്ണനെയും ഒക്കെ മറന്ന്,
ചെഗുവേരയുടെ ചുരുട്ട് വലിക്കുന്ന ഫോട്ടോയുള്ള ടീ-ഷർട്ടും ധരിച്ച് നടക്കുന്ന Gen Z, ഒരു തരത്തിൽ നമ്മുടെ സ്വന്തം ദേശീയ നേതാക്കളെ തന്നെ കൊഞ്ഞനം കുത്തുകയല്ലേ?”
പുരോഗമന ചിന്ത യുവ ഹൃദയങ്ങളിൽ ഉണർത്തി ദൈവങ്ങളൊക്കെ കെട്ടുകഥയാക്കി നമുക്ക് പുസ്തനങ്ങളിലൂടെ നമ്മളെ ആവേശംകൊള്ളിച്ച സാംസ്ക്കാരിക നായകന്മാരിൽ ചിലർ പിൽക്കാലത്തു ദൈവീക ചിന്ത സ്വീകരിച്ചു ജീവിക്കുന്നതും നമ്മൾ കണ്ടു
“आ नो भद्राः क्रतवो यन्तु विश्वतः”
ഋഗ്വേദം – എല്ലാ ദിക്കിൽ നിന്നും നല്ല ചിന്തകൾ നമ്മിലേക്ക് വരട്ടെ.
നല്ല ചിന്ത എവിടെ നിന്ന് വന്നാലും സ്വീകരിക്കുക, അതാണ് യഥാർത്ഥ ഭാരതീയ പാരമ്പര്യം.
കേട്ടിട്ടില്ലേ ഈ ഗാനം
‘ഈശ്വരചിന്തയിതൊന്നേ മനുജനു ശാശ്വതമീയുലകിൽ’
തിരുനയിനാർ കുറിച്ചി മാധവൻ നായർ ഏഴുതിയ ഈ ഗാനത്തിന് ഇന്നും എന്നും ഏറെ പ്രസക്തിയുണ്ട്.
ഈശ്വരചിന്തയിതൊന്നേ മനുജനുശാശ്വതമീയുലകിൽ (2) ഇഹപര സുകൃതം ഏകിടുമാർക്കും ഇതു സംസാരവിമോചനമാർഗ്ഗം
കണ്ണിൽ കാണ്മതു കളിയായ് മറയും കാണാത്തതു നാം എങ്ങനെ അറിയും ഒന്നു നിനയ്ക്കും മറ്റൊന്നാകും മന്നിതു മായാ നാടകരംഗം
പത്തു ലഭിച്ചാൽ നൂറിനു ദാഹം നൂറിനെ ആയിരം ആക്കാൻ മോഹം ആയിരമോ പതിനായിരമാകണം ആശയ്ക്കുലകിതിൽ അളവുണ്ടാമോ
കിട്ടും വകയിൽ തൃപ്തിയാകാതെ കിട്ടാത്തതിനായ് കൈനീട്ടാതെ കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം കർമ്മഫലം തരും ഈശ്വരനല്ലോ? (വരികളോട് കടപ്പാട്)
മഠത്തിൽ ബാബു ജയപ്രകാശ്………✍️ My WatsApp Contact No 9509716709

