ഒരു കാലത്ത് ലോകം ഭാരതത്തെ ഒരു വലിയ മാർക്കറ്റ് ആയി മാത്രം കണ്ടിരുന്നിടത്ത് നിന്ന്, ഇന്ന് ലോകം ഭാരതത്തെ ഒരു വിശ്വഗുരുവും, വിശ്വമിത്രനും, ആയി വിലയിരുത്തുന്നു. തീരുമാനങ്ങൾ എടുക്കുന്ന ശക്തിയുമായി കാണുന്നു. ഈ മാറ്റത്തിന് പിന്നിൽ ഒരു ദശാബ്ദക്കാലത്തെ അശ്രാന്ത പരിശ്രമമുണ്ട് – അത് NDA സഖ്യത്തിന്റെയും, നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെയും ദർശനമാണ്.
G20 ഉച്ചകോടിയിലൂടെ ലോകം മുഴുവൻ ഭാരതത്തിലേക്ക് നോക്കിയപ്പോൾ,? യോഗയെ ലോകദിനമാക്കിയപ്പോൾ,? ചന്ദ്രയാനിലൂടെ ചന്ദ്രനിൽ നമ്മുടെ ത്രിവർണ്ണം പാറിച്ചപ്പോൾ?, ഡിജിറ്റൽ ഇന്ത്യയിലൂടെയും മേക്ക് ഇൻ ഇന്ത്യയിലൂടെയും ലോകം ഇന്ത്യൻ യുവത്വത്തെ ആശ്രയിച്ചപ്പോൾ?, നോട്ട് നിരോധനം നടപ്പാക്കി, പാവപ്പെട്ടവനു പോലും ബാങ്ക് അക്കൗണ്ട് ഉറപ്പാക്കി, ഇന്ത്യയെ ഡിജിറ്റൽ പേയ്മെന്റിൽ ലോകത്തിന്റെ നെറുകയിൽ എത്തിച്ച നേതാവിലൂടെ, ലോകം കണ്ടത് ഒരു പുതിയ ആത്മവിശ്വാസമുള്ള ഭാരതത്തെയാണ്.!
സ്വാതന്ത്ര്യം കിട്ടി 70 വർഷം ഇന്ത്യക്കാർ ലോകത്തിന് മുന്നിൽ തലകുനിച്ചു നിന്നിരുന്നെങ്കിൽ, ഇന്ന് ഓരോ ഭാരതീയനും ലോകത്തെവിടെയും അഭിമാനത്തോടെ “ഞാൻ ഭാരതീയനാണ്” എന്ന് പറയുന്നു.
ഒരു സാധാരണക്കാരന്റെ പാസ്പോർട്ടിനും ഭാരതത്തിന്റെ കറൻസിക്കു പോലും ലോകത്ത് വിലയും മാന്യതയും ഉണ്ടാക്കി കൊടുത്ത നേതൃത്വമാണത്. അതാണ് മോദിജിയുടെ ഏറ്റവും വലിയ വിജയം – അദ്ദേഹം ഭാരതത്തെ മാത്രമല്ല, ഓരോ ഭാരതീയന്റെയും ആത്മാഭിമാനത്തെയും ഉയർത്തി.
ആ ഉയർച്ചയുടെ കഥയാണ് ഈ തലമുറയുടെ വൈബ്.
ഭാരതം ഒരു വൈബ് ആണ് – പാർട്ടിക്ക് അപ്പുറം രാജ്യം എന്ന് പറയുന്ന Gen Z
ഒന്ന് കൂടി ആആവർത്തിച്ചു പറയുന്നൂ
ഭാരതം ഒരു വൈബ് ആണ് – പാർട്ടിക്ക് അപ്പുറം രാജ്യം എന്ന് പറയുന്ന Gen Z
വർഷങ്ങളോളം ലോകം പാഠപുസ്തകങ്ങളിലൂടെ ഭാരതത്തെ നമുക്ക് പറഞ്ഞു തന്നു. പക്ഷെ Gen Z ഭാരതത്തെ വായിച്ചല്ല അറിഞ്ഞത്.
വായിച്ചറിഞ്ഞത് മുഴുവൻ യാഥാർഥ്യമായിരുന്നില്ല അറിയേണ്ടത് മറച്ചും അറിയേണ്ടാത്തത് പെരിപ്പിച്ചുകാട്ടിയും വാഴ്ത്തിയുമായിരുന്നു പലതും.
സിയാച്ചിനിലെ ഒരു ജവാന്റെ റീലിൽ, തമിഴ് വരികളുമായി ചേരുന്ന നാഗാലാൻഡിലെ ഒരു ഗിറ്റാറിന്റെ താളത്തിൽ, പുലർച്ചെ 2 മണിക്ക് കമന്റ് ബോക്സ് മുഴുവൻ ‘ജയ് ഹിന്ദ്’ എന്ന് വിളിപ്പിക്കുന്ന ഒരു ISRO വിക്ഷേപണത്തിൽ നമ്മൾ അത് അറിഞ്ഞു.
ആ ഫീലിംഗിന് ഒരു പേരുണ്ട്: ദേശീയോദ്ഗ്രഥനം.
അകത്തെ ഐക്യം അതായത് ഏക് ഭാരത് ശ്രേഷ്ഠ് ഭാരത്
സിവിക്സ് പുസ്തകത്തിലെ ബോറൻ ചാപ്റ്റർ അല്ല ദേശീയോദ്ഗ്രഥനം. നമ്മൾ പലരാണ്, എന്നിട്ടും നമ്മൾ ഒന്ന് എന്ന എല്ലാ ദിവസത്തെയും ബാനറിൽ അതാണ് തെളിയുന്നത്.
വൈവിധ്യത്തെ മാനേജ് ചെയ്യേണ്ട ഒരു പ്രശ്നമായി കാണാതെ, ആഘോഷിക്കേണ്ട ഒരു കണ്ടന്റായി കാണുന്ന ആദ്യ തലമുറയാണ് Gen Z. നിങ്ങളുടെ പ്ലേലിസ്റ്റിൽ അരിജിത് സിങ് പാടി നമുക്കായി മലയാളവും ഹിന്ദിയും തമിഴും കണ്ണടയും തെലുഗുവും തമിഴ് റാപ്പും ഉണ്ട്.
അതുകൊണ്ടാണ് ഈ തലമുറയ്ക്ക് ശ്രീ മോദിജിയുടെ ഭാരത സങ്കൽപവുമായി കണക്ട് ചെയ്യാൻ കഴിയുന്നത്.
ഭാരതീയനാകാൻ നിങ്ങളുടെ സ്വത്വം മറക്കണം എന്ന് അദ്ദേഹം പറഞ്ഞില്ല. ഭാരതത്തെ കൂടുതൽ ശക്തമാക്കാൻ നിങ്ങൾ കൂടുതൽ നിങ്ങളായി മാറണം എന്നാണ് പറഞ്ഞത്.
അഭിമാനമുള്ള മലയാളിയായി, നാഗയായി, ഗുജറാത്തിയായി തമിഴനായി ഇരിക്കൂ ആ അഭിമാനം തന്നെ രാഷ്ട്രത്തിന്റെ തൂണായി മാറും.
കാശി – തമിഴ് സംഗമം, സർദാർ പട്ടേലിന്റെ സ്റ്റാച്യു ഓഫ് യൂണിറ്റി, വടക്കുകിഴക്കിനെ വിദൂര അതിർത്തിയല്ല ‘അഷ്ടലക്ഷ്മി’ ആയി കാണുന്ന കാഴ്ചപ്പാട് !
ഇതെല്ലാം ദേശീയോദ്ഗ്രഥനത്തെ ഒരു സർക്കാർ മുദ്രാവാക്യത്തിൽ നിന്ന് ഒരു ലൈവ് എക്സ്പീരിയൻസ് ആക്കി മാറ്റി.
പുറത്തെ ഐക്യം: Politics Can Wait, Bharath Must Come First
പറഞ്ഞുവരുന്നത് രാഷ്ട്രീയം എന്തോ ആകട്ടെ രാജ്യവിരുദ്ധമായി ജാതി മത ഗോത്ര വിരുദ്ധമായി സംസാരിക്കരുതെന്നാണ്
രാഷ്ട്രീയം മാറ്റി നിർത്തി രാഷ്ട്രമാണ് വലുതെന്നു ചിന്ത ഉണർത്തണം
എന്നാൽ ഇതൊന്നും തനിക്കു ബാധകമല്ല എന്ത് ഇല്ലാക്കഥകളായാലും വേണ്ടില്ല ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെങ്കിലും പ്രധാന മന്ത്രിക്കസേരയിൽ ഇരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായോ
“രാഹുൽ ഗാന്ധി തുടർച്ചയായി നമ്മുടെ ഹിന്ദു മതഗ്രന്ഥങ്ങളെ അപമാനിക്കുകയാണ്. ഇത് തികച്ചും തെറ്റാണ്. അദ്ദേഹം ഇത് തുടരുകയും മാപ്പ് പറയാതിരിക്കുകയും ചെയ്താൽ, ഞങ്ങൾ കോൺഗ്രസിനെതിരെ ഒരു ക്യാമ്പയിൻ നടത്തും. ഹിന്ദുക്കളോട് കോൺഗ്രസ് പാർട്ടിയെ തള്ളിക്കളയാനും ഒരിക്കലും അതിന് വോട്ട് ചെയ്യാതിരിക്കാനും ഞങ്ങൾ ആഹ്വാനം ചെയ്യും.” ജ്യോതിർമഠ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി ശരിക്കും പറഞ്ഞതാണ്.
അദ്ദേഹം ഇങ്ങനെ പറയാനുണ്ടായ സാഹചര്യം പരിശോദിച്ചാൽ മനസ്സിലാകുന്നത്?
രാഹുൽ ഗാന്ധി പാർലമെന്റിൽ മനുസ്മൃതിയെ കുറിച്ച് “ബലാത്സംഗികളെ സംരക്ഷിക്കുന്നു” എന്ന രീതിയിൽ പരാമർശിച്ചിരുന്നു. ഇത് സനാതന ധർമ്മത്തെ അപമാനിക്കലാണ് എന്ന് പറഞ്ഞ് ശങ്കരാചാര്യസ്വാമികൾ 3 മാസം മുൻപ് രാഹുലിന് നോട്ടീസ് അയച്ചു. മറുപടി കിട്ടാത്തതിനെ തുടർന്നാണ് ഇപ്പോൾ ഈ മുന്നറിയിപ്പ് നൽകിയത്.
ഇപ്പോൾ ഇത് പറയാൻ കാരണം കുറച്ച് മാസങ്ങൾക്ക് മുൻപ് ശശി തരൂർ പറഞ്ഞ വാക്കുകൾ:
“വിദേശനയം ബിജെപിയുടേതോ കോൺഗ്രസിന്റേതോ അല്ല, അത് ഇന്ത്യയുടേതാണ്.”
തരൂർ ഒരു കോൺഗ്രസ് എംപിയും വിദേശകാര്യ പാർലമെന്ററി സമിതിയുടെ അധ്യക്ഷനുമാണ്. അദ്ദേഹം പറഞ്ഞ ഈ കാര്യം, മോദിജി കഴിഞ്ഞ 10 വർഷമായി ലോകവേദിയിൽ പറയുന്ന India First എന്ന ആശയം തന്നെയാണ്.
എന്നാൽ ഇതൊന്നും രാഹുലിനോ രാഹുലിനെ പിന്താങ്ങുന്നവർക്കോ ഉൾക്കൊള്ളാനാവുന്നില്ല.
വിദേശത്ത് ഭാരതത്തിന്റെ പ്രധാനമന്ത്രിക്കെതിരെ വാസ്തവ വിരുദ്ധത പ്രചരിപ്പിക്കുമ്പോൾ അതോടൊപ്പം ചേർന്ന് ഏറ്റുപിടിച്ചു ആഘോഷിക്കരുത് എന്ന് തരൂർ പറഞ്ഞപ്പോൾ അദ്ദേഹം ഒരു പാർട്ടിക്ക് വേണ്ടിയല്ല, ഒരു ഭാരതീയനായാണ് സംസാരിച്ചത്.
എന്നാൽ ഇന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് ഭാരതത്തെ കിട്ടിയ സന്ദർഭഭങ്ങളിലെല്ലാം ഇകഴ്ത്തുന്ന രീതിയല്ലേ. രാജ്യത്തോട് കൂറുള്ളവരെല്ലാം ചിന്തിക്കേണ്ടിയിരിക്കുന്നു.
കാരണം ലോകവേദിയിൽ ഭാരതീയരുടെ നേതാവിനെ ദുർബലനാനാക്കാൻവേണ്ടി പരമാർത്ഥം മറച്ചുവെച്ചു നുണകൾ പ്രചരിപ്പിക്കുമ്പോൾ ദുർബലമാകുന്നത് ഭാരതത്തിന്റെയും ഭാരതീയരുടെയും പ്രതിച്ഛായയാണ്.
G20 യിൽ ലോകം ഭാരതത്തെ നോക്കിയപ്പോൾ, ചന്ദ്രയാൻ വിജയിച്ചപ്പോൾ, ഓപ്പറേഷൻ സിന്ദൂർ പോലെ സുരക്ഷയുടെ കാര്യത്തിൽ നമ്മൾ ശക്തമായി നിന്നപ്പോൾ ലോകം കണ്ടത് ബിജെപിയെയോ കോൺഗ്രസിനെയോ അല്ല, 140 കോടി വരുന്ന ഭാരതത്തെയാണ്.
അതുകൊണ്ടാണ് Gen Z യുടെ പുതിയ രാഷ്ട്രീയം ഇതായിരിക്കണം എന്ന് പറയുന്നത്
അകത്ത് മത്സരിക്കാം, പുറത്ത് ഒന്നിച്ചു നിൽക്കണം എന്നർത്ഥം.
ട്വിറ്ററിൽ വഴക്കിടാം, തിരഞ്ഞെടുപ്പിൽ വ്യത്യസ്തമായി വോട്ട് ചെയ്യാം, നയങ്ങളെ പരിഹസിക്കാം. അതാണ് ജനാധിപത്യം. പക്ഷെ അതിർത്തി കഴിഞ്ഞാൽ നമ്മൾ ഒറ്റ ടീമാണ് – Team Bharat.
ഞങ്ങൾക്ക് ദേശീയത മറ്റുള്ളവരോടുള്ള വെറുപ്പല്ല. സ്വന്തം രാജ്യത്തോടുള്ള അടങ്ങാത്ത സ്നേഹമാണ്. അത് നിർമ്മിക്കലാണ് ഭാരതത്തിൽ, ഭാരതത്തിനു വേണ്ടി കോഡ് ചെയ്യുക, സ്റ്റാർട്ടപ്പ് തുടങ്ങുക, മാതൃഭാഷയിൽ മീം ഉണ്ടാക്കി അത് രാജ്യം മുഴുവൻ വൈറലാക്കുക.
ഭാരതം എന്നും വ്യത്യസ്ത ജനതകളുടെ നാടാണ്. നാനാത്വത്തിൽ ഏകത്വത്തിൽ വിശ്വസിക്കുന്നവരാണ് ഭാരതീയർ. ഈ പഴയ വിശ്വാസത്തിന് പുതിയ തലമുറ നൽകിയ പേരാണ് – ഒരു അജയ്യമായ ദൗത്യത്തിലുള്ള, വ്യത്യസ്ത കരുത്തുകളുള്ള ഒരു ജനതയാണ് ഭാരതം എന്ന Gen Z ആശയം..”
പാർട്ടി രണ്ടാമത്, രാജ്യം ആദ്യം. അതാണ് 2047 ലെ വികസിത ഭാരതത്തിലേക്കുള്ള യഥാർത്ഥ വഴി.
ഇതാവട്ടെ നമ്മുടെ മുദ്രാവാക്ക്യം ഇതാവണം നമ്മുടെ മുദ്രാവാക്ക്യം
കൂടുതൽ ഒന്നും ഇപ്പോൾ എഴുതുന്നില്ല 2026 സെപ്റ്റംബർ 12 ഉം 13 ഉം കഴിഞ്ഞു പറയാം.
കാരണം ഭാരതം നാലാം ബ്രിക്സ് സമ്മിറ്റിനു ആതിഥേയത്വം വഹിക്കുകയാണ് ഡൽഹിയിൽ .
ഈ വർഷത്തെ തീം – ‘ബിൽഡിംഗ് ഫോർ റേസിലിൻസ് ഇന്നോവേഷൻ കോഓപ്പറേഷൻ ആൻഡ് സസ്‌റ്റൈനബിലിറ്റി എന്നതാണ്
ഇത് 20-ാം വാർഷിക BRICS ഉച്ചകോടി കൂടിയാണ്.
ഡോളറിന്റെ അവസ്ഥ – രൂപയ്ക്കെതിരെ എന്ത് സംഭവിക്കും? ഉയരുമോ?
BRICS ഉച്ചകോടിയിൽ ഡോളറിനെ ഒഴിവാക്കി ലോക്കൽ കറൻസിയിൽ വ്യാപാരം എന്ന ആശയം ചർച്ച ചെയ്യും,
പക്ഷെ RBI തന്നെ പറഞ്ഞിട്ടുണ്ട് “De-dollarisation അജണ്ടയിൽ ഇല്ല, വ്യാപാരം സുരക്ഷിതമാക്കൽ മാത്രമാണ് ലക്ഷ്യം”. അതുകൊണ്ട് പെട്ടെന്ന് ഡോളർ വീഴില്ലായിരിക്കാം.
കാത്തിരുന്നു കാണാം നമുക്ക്
ജയ് ഹിന്ദ്!
വന്ദേ മാതരം
മഠത്തിൽ ബാബു ജയപ്രകാശ്………✍️ My WatsApp Contact No 9500716709
