Time Taken To Read 4 Minutes
മുഖവുര: സ്വർണ്ണത്തേക്കാൾ തിളക്കമുള്ള ഒരു വഞ്ചന!
Disclaimer:
ഇന്നലെ ഫേസ്ബുക്കിൽ കണ്ട ഒരു വീഡിയോയാണ് ഈ കുറിപ്പിന് ആധാരം. ഒരു സ്ത്രീ, കേരളത്തിലെ ഒരു പ്രമുഖ ടെക്സ്റ്റൈൽ സ്ഥാപനത്തിൽ നിന്നും വാങ്ങിയ സെറ്റ് മുണ്ടിന്, അധിക വിലയിട്ട് ഡിസ്കൗണ്ട് എന്ന് പറഞ്ഞ് സാധാരണ വിലയിലും വളരെ അധികം കൂട്ടി വിൽക്കുന്നു എന്നാണ് ആ വീഡിയോയിൽ അവകാശപ്പെട്ടത്.
ആ വീഡിയോയിൽ ചില അതിശയോക്തി തോന്നിയെങ്കിലും, ഈ പ്രവണത സർവ്വസാധാരണമായി ഭാരതത്തിലുടനീളം ഉണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത് തിരിച്ചറിഞ്ഞ് ഉപഭോക്താക്കൾക്കിടയിൽ ഒരു അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശം മാത്രമേ ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ.
ഒരു സ്ഥാപനത്തെയും താഴ്ത്തിക്കെട്ടാനോ കുറ്റപ്പെടുത്താനോ ഉദ്ദേശിക്കുന്നില്ല. വായനക്കാർ ആ അർത്ഥത്തിൽ എടുത്ത് വേണം ഇത് വായിച്ച് ഉൾക്കൊള്ളേണ്ടത് എന്ന് അഭ്യർത്ഥിക്കുന്നു.
ഒരു കല്യാണത്തിന്, ഒരു ഓണത്തിന്, ഒരു അമ്മ/അച്ഛൻ തന്റെ മകൾക്ക് ? ഭർത്താവ് ഭാര്യക്ക് സമ്മാനമായി വാങ്ങുന്ന ഒരു കാഞ്ചീപുരം സാരി വെറുമൊരു തുണിയല്ല. അത് ഒരു സ്വപ്നമാണ്, ഒരു സമ്പാദ്യമാണ്, തലമുറകളിലേക്ക് കൈമാറുന്ന ഒരു ഓർമ്മയാണ്.
സ്വർണ്ണം വാങ്ങുമ്പോൾ നമ്മൾ പവൻ കൃത്യമാണോ, ഹാൾ മാർക്ക് ഉണ്ടോ (Hallmark) , ബില്ലിൽ 916 എന്ന് എഴുതിയിട്ടുണ്ടോ എന്നൊക്കെ നോക്കി ഉറപ്പാക്കും. കാരണം നമുക്കറിയാം സ്വർണ്ണത്തിൽ വഞ്ചന നടക്കാൻ സാദ്ദ്യതയുണ്ടെന്നു.
എന്നാൽ അതേ ജാഗ്രത നമ്മൾ ലക്ഷങ്ങൾ വിലയുള്ള സിൽക്ക് സാരി വാങ്ങിക്കുമ്പോൾ കാണിക്കാറുണ്ടോ? ഇല്ല.
അവിടെയാണ് ഇന്നത്തെ ഏറ്റവും വലിയ ഉപഭോക്തൃ തട്ടിപ്പ് നടക്കുന്നത്. “പ്യുർ കാഞ്ചീപുരം”, “പ്യുർ ബനാറസ്” എന്ന പേരിൽ സിന്തറ്റിക് നൂൽ കലർത്തിയതും, ചെമ്പിൽ വെള്ളി മുക്കിയ വ്യാജ കസവ് വെച്ചതുമായ സാരികൾ മോഹ വിലയ്ക്ക് വിറ്റഴിക്കപ്പെടുന്നു.
സിൽക്കിന് BIS Silk Mark ഉണ്ടെന്നും, കസവിന് Real Zari, Tested Zari, Imitation Zari എന്നിങ്ങനെ മൂന്ന് തരം ഉണ്ടെന്നും, അവ വീട്ടിൽ തന്നെ Burn Test, Scratch Test, Thermal Test എന്നിവയിലൂടെ പരിശോധിക്കാമെന്നും പല ഉപഭോക്താക്കൾക്കും അറിയില്ല. ഇനി അറിഞ്ഞാലും നമ്മളെങ്ങനെയൊക്കെ ചെയ്യുന്നത് ഒരു സ്റ്റാറ്റസ് പ്രശ്നമായി കരുതി അവർ പറഞ്ഞ തുക നൽകി തിരിച്ചുവരും.
ഈ അറിവില്ലായ്മയാണ് കച്ചവടക്കാരുടെ മൂലധനം.
അതുകൊണ്ടാണ് ഈ ലേഖനം പ്രധാനമാകുന്നത്. ഇത് ആരെയും കുറ്റപ്പെടുത്താനല്ല, മറിച്ച് ഒരു ഉപഭോക്താവ് എന്ന നിലയിൽ നിങ്ങളെ ബോധവൽക്കരിക്കാനാണ്.
Disclaimer / നിരാകരണം:
ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന Burn Test, Ring Test, Thermal Test, Scratch Test തുടങ്ങിയവ ഉപഭോക്താവിന് പ്രാഥമികമായി നടത്താവുന്ന ലളിതമായ പരിശോധനകൾ മാത്രമാണ്. 100% ശാസ്ത്രീയ പരിശോധനയ്ക്ക് Central Silk Board ന്റെ ലാബ് ടെസ്റ്റ് തന്നെ വേണം.
ഇവിടെ പറഞ്ഞിട്ടുള്ള വിലകൾ (ഉദാ: Rs. 5,000 – Rs. 10,000, Rs. 15,000 Rs.40,000) എന്നതൊക്കെ വിപണിയിലെ ഏകദേശ കണക്കുകൾ മാത്രമാണ്. പട്ടിന്റെ ഗുണമേന്മ, നെയ്ത്ത്, ഡിസൈൻ, കസവിന്റെ തൂക്കം എന്നിവ അനുസരിച്ച് വിലയിൽ മാറ്റം വരാം.
എല്ലാ തുണിക്കടകളും തട്ടിപ്പ് നടത്തുന്നു എന്നല്ല ഈ ലേഖനം പറയുന്നത്. നല്ല, വിശ്വസ്തരായ നിരവധി നെയ്ത്തുകാരും സ്ഥാപനങ്ങളും നമ്മുടെ നാട്ടിലുണ്ട്. എന്നാൽ ചിലർ നടത്തുന്ന തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ ഉപഭോക്താവ് ജാഗ്രത പാലിക്കണം എന്ന് മാത്രമാണ് ഉദ്ദേശിക്കുന്നത്.
സിൽക്ക് മാർക്ക് ഉണ്ടെങ്കിൽ പോലും ബില്ലിൽ “100% Pure Silk” അല്ലെങ്കിൽ “Pure Silver Zari” എന്ന് എഴുതി വാങ്ങേണ്ടത് നിങ്ങളുടെ അവകാശമാണ്.
സ്വർണ്ണം വാങ്ങുമ്പോൾ കാണിക്കുന്ന ജാഗ്രത, സാരി വാങ്ങുമ്പോഴും കാണിക്കൂ.
BIS Silk Mark ഇല്ലാത്ത സാരി അമിത വിലകൊടുത്തു വാങ്ങരുത്.
സാരി വാങ്ങുമ്പോൾ പറ്റുന്ന “സിൽക്ക് തട്ടിപ്പ്” – സ്വർണ്ണം പോലെ ജാഗ്രത വേണം!
സ്വർണ്ണം വാങ്ങുമ്പോൾ ബി ഐ എസ ഹാൾമാർക്ക് (BIS Hallmark) നിർബന്ധമാക്കിയതു പോലെ, ലക്ഷങ്ങൾ കൊടുത്ത് സിൽക്ക് സാരി വാങ്ങുമ്പോഴും നമ്മൾ വഞ്ചിക്കപ്പെടുന്നുണ്ട്. “പ്യുർ സിൽക്ക്”, “കാഞ്ചീപുരം സിൽക്ക്”, “ആരണി സിൽക്ക്” എന്നൊക്കെ പറഞ്ഞ് സിന്തറ്റിക് നൂൽ കലർത്തിയ ഡ്യൂപ്ലിക്കേറ്റ് സാരികൾ അമിതവിലയ്ക്ക് വിൽക്കുന്നതാണ് ഇന്നത്തെ വലിയ തട്ടിപ്പ്.
എന്താണ് നടക്കുന്നത്? ഈ തട്ടിപ്പ് എങ്ങനെ?
സ്വർണ്ണത്തിൽ കലർപ്പ് ചേർക്കുന്ന പോലെ, സിൽക്കിലും കലർപ്പുണ്ട്.
സിന്തറ്റിക് + സിൽക്ക് മിക്സ്: ഊടിലും പാവിലും 100% മൾബറി സിൽക്ക് നൂൽ ഉപയോഗിക്കാതെ, ആർട്ട് സിൽക്ക് / പോളിസ്റ്റർ / റയോൺ നൂലുകൾ കലർത്തുന്നു. പുറമേ നോക്കുമ്പോൾ തിളക്കവും സിൽക്കിനെസ്സും കാണും.
“സിൽക്ക് സാരി എന്ന പേരിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന “സാരികൾ ആർട്ട് സിൽക്ക് / പോളിസ്റ്റർ / റയോൺ നൂലുകൾ ഇടകലർത്തി നെയ്തെടുക്കുന്നതായിരിക്കും Rs.50,000 വില പറയുന്ന സിൽക്ക് സാരി യഥാർത്ഥത്തിൽ Rs.5,000 – Rs. 10,000 വിലയുള്ള സിന്തറ്റിക് നൂലുകൾ ഇടകലർത്തി സാരി ആയിരിക്കും.
ഡ്രൈ ക്ലീൻ മാത്രം എന്ന ഡിസ്ക്ലെയിമർ: ഇത് തന്നെയാണ് ഏറ്റവും വലിയ തെളിവ്. 100% പ്യുർ സിൽക്കാണെങ്കിൽ കൈകൊണ്ട് നേരിയ സോപ്പ് ഉപയോഗിച്ച് അലക്കാം. “ഡ്രൈ ക്ലീൻ മാത്രം” എന്ന് പറയുന്നത്, വെള്ളം കൊള്ളുമ്പോൾ സിന്തറ്റിക് നൂൽ വെളിയിൽ വരുമെന്ന ഭയം കൊണ്ടാണ്.
തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാനുള്ള ചില ടിപ്പുകൾ?
സ്വർണ്ണം ടെസ്റ്റ് ചെയ്യുന്ന പോലെ സാരിയും ടെസ്റ്റ് ചെയ്യാം.
ബി ഐ എസ ഹാൾമാർക്ക്( “സിൽക്ക് മാർക്ക്”) നോക്കൂ
സ്വർണ്ണത്തിന് ഹാൾമാർക്ക് (Hallmark) ഉള്ള പോലെ സിൽക്കിന് “Silk Mark” ഉണ്ട്. ഇത് കേന്ദ്ര സർക്കാർ സ്ഥാപനമായ സെൻട്രൽ സിൽക്ക് ബോർഡ് (Central Silk Board) നൽകുന്നതാണ്.
ഓരോ ഒറിജിനൽ സിൽക്ക് സാരിയുടെയും അറ്റത്ത് ഒരു ഹോളോഗ്രാം സ്റ്റിക്കറും സർട്ടിഫിക്കറ്റ് നമ്പറും ഉണ്ടാകും. www.silkmarkindia.com ൽ നമ്പർ അടിച്ച് ഒറിജിനൽ ആണോ എന്ന് പരിശോധിക്കാം. ഇത് നിർബന്ധമാക്കണം.
നമുക്ക് സ്വന്തമായി ചെയ്യുവാൻ പറ്റുന്ന ഒരു പരിശോധന “ബേൺ ടെസ്റ്റ്” – കടയിൽ അനുവദിച്ചാൽ?
ഒരു ചെറിയ നൂൽ പൊട്ടിച്ചെടുത്ത് കത്തിക്കുക. പ്യുർ സിൽക്ക് കത്തുമ്പോൾ മുടി കത്തുന്ന മണം വരും, ചാരം പൊടിഞ്ഞ് പോകും. സിന്തറ്റിക് ആണെങ്കിൽ പ്ലാസ്റ്റിക് കത്തുന്ന മണവും കറുത്ത കട്ടയും ഉണ്ടാകും.
“റിങ്കിൾ ടെസ്റ്റ്”
സാരിയുടെ ഒരു കോൺ കൈയിൽ മുറുക്കി പിടിച്ച് വിടുക. പ്യുർ സിൽക്ക് ചുളുങ്ങും, പക്ഷേ പെട്ടെന്ന് നേരെയാകും. സിന്തറ്റിക് ആണെങ്കിൽ ചുളിവ് അങ്ങനെ തന്നെ നിൽക്കും.
“തെർമൽ ടെസ്റ്റ്”
സിൽക്ക് ആദ്ദ്യം ചെറിയ തണുപ്പു തോന്നിക്കും ക്രമേണ ശരീരത്തിന്റെ ചൂടുമായി ചേരും കൂടുതൽ ആവില്ല. സിന്തറ്റിക് കൈയിൽ പിടിക്കുമ്പോൾ ചൂട് കൂടും.
സിൽക്ക് വളരെ മൃദുവായതുകൊണ്ടു ഒരു സ്റ്റാൻഡേർഡ് മോതിര വളയത്തിൽ കൂടി വലിച്ചെടുക്കാൻ സാധിക്കുമെന്നു കേട്ടിട്ടുണ്ട് ജെറി ഇല്ലാത്തതു
സിൽക്ക് ഉള്ളം കയ്യിൽ വെച്ച് രണ്ടു കൈകൊണ്ടു ഉരസുമ്പോൾ ചൂട് തോന്നിക്കും ഒട്ടിപ്പിടിക്കില്ല സിന്തറ്റിക്ക് ഉരസുമ്പോൾ സ്റ്റാറ്റിക് കരണ്ടു ഉണ്ടാവും
വിലയും “ഡീലും” സംശയിക്കുക
Rs.40,000 പറയുന്ന കാഞ്ചീപുരം Rs.15,000 ന് തരാം എന്ന് പറഞ്ഞാൽ 100% ഡ്യൂപ്ലിക്കേറ്റ് ആണ്. സിൽക്കിന്റെ വില കുറയ്ക്കാൻ പറ്റില്ല.
ബിൽ + ഗ്യാരണ്ടി കാർഡ് വാങ്ങൂ
“100% Pure Silk” എന്ന് എഴുതിയ ബിൽ നിർബന്ധമായി വാങ്ങുക. “ഡ്രൈ ക്ലീൻ മാത്രം” എന്ന് മാത്രം എഴുതിയാൽ ചോദ്യം ചെയ്യുക.
പ്യുർ സിൽക്ക് സാരി ഉരസുമ്പോൾ ഒരു പ്രത്യേക “കരണ്ടു” ശബ്ദം വരും. സിന്തറ്റിക് നൂലിന് അത് ഉണ്ടാകില്ല.
നമ്മുടെ ആവശ്യം: നിയമം വരണം
സ്വർണ്ണം പോലെ സിൽക്കിനും നിയമം വേണം.
നമ്മുടെ 3 ആവശ്യങ്ങൾ:
സിൽക്ക് മാർക്ക് നിർബന്ധമാക്കുക: Rs.10,000 ന് മുകളിലുള്ള എല്ലാ “സിൽക്ക്” സാരിക്കും BIS Silk Mark നിർബന്ധമാക്കണം. ഇല്ലാതെ വിൽക്കുന്നത് കുറ്റമാക്കണം.
സാരിയുടെ എഡ്ജിൽ മാർക്കിംഗ്: സ്വർണ്ണത്തിൽ Hallmark അടിക്കുന്ന പോലെ, സാരിയുടെ ബോർഡറിൽ “100% SILK” അല്ലെങ്കിൽ “MIX” എന്ന് ലേസർ പ്രിന്റ് നിർബന്ധമാക്കണം. ഇന്ന് പല മിക്സഡ് തുണികളിലും ഇത് കാണുന്നുണ്ട്.
വൻ പിഴ: ഡ്യൂപ്ലിക്കേറ്റ് സിൽക്ക് വിറ്റാൽ Consumer Protection Act പ്രകാരം വൻ പിഴയും ലൈസൻസ് റദ്ദാക്കലും വേണം.
ലക്ഷം രൂപ കൊടുത്ത് വാങ്ങുന്ന സാരി, ഒരു കല്യാണത്തിന്റെ ഓർമ്മയാണ്. അത് ഡ്യൂപ്ലിക്കേറ്റ് ആയാൽ ആ സന്തോഷം മുഴുവൻ പോകും.
സ്വർണ്ണം വാങ്ങുമ്പോൾ കാണിക്കുന്ന ജാഗ്രത സിൽക്ക് വാങ്ങുമ്പോഴും കാണിക്കണം. BIS Silk Mark ഇല്ലാത്ത സാരി വാങ്ങരുത്.
ഏറ്റവും വലിയ തട്ടിപ്പ് നടക്കുന്നത് കസവിൽ തന്നെയാണ്. പറഞ്ഞുവരുന്നത് സിൽക്ക് പോലെ തന്നെ കസവിനും സ്വർണ്ണം – വെള്ളി പരിശോധന വേണം.
കസവിൽ 3 തരം ഉണ്ട്, തിരിച്ചറിയാമെങ്കിൽ നിങ്ങൾ പറ്റിക്കപ്പെടില്ല:
ഒറിജിനൽ കസവ് (Real Zari / Pure Zari)
ഇതാണ് ഏറ്റവും വില കൂടിയത്. ഉള്ളിൽ പട്ടുനൂൽ, അതിന് മുകളിൽ വെള്ളി കമ്പി ചുറ്റിയത്, അതിന് മുകളിൽ സ്വർണ്ണം പൂശിയത്. ഇതിന് 1 ഗ്രാം വെള്ളിക്ക് തന്നെ ഇന്ന് Rs120+ വില വരും, അതുകൊണ്ട് ഒരു സാരിയുടെ കസവിന് മാത്രം Rs.15,000 – Rs.40,000 വരെ വില വരും.
Tested Zari (Half – Fine Zari):
ഇന്നത്തെ 90% കാഞ്ചീപുരം സാരികളിൽ ഇതാണ്. ഉള്ളിൽ പട്ടുനൂലിന് പകരം കോട്ടൺ/സിൽക്ക്, പുറത്ത് ചെമ്പ് കമ്പി, അതിന് മുകളിൽ വെള്ളി – സ്വർണ്ണ പോളിഷ്. 6 മാസം – 1 വർഷം കഴിയുമ്പോൾ കറുത്ത് പോകും.
Imitation / Plastic Zari:
വെറും പ്ലാസ്റ്റിക് പൗഡർ തേച്ച് തിളക്കം വരുത്തിയത്. Rs.500 – Rs.2000 ത്തിന് കിട്ടുന്ന സാരികളിൽ ഇതാണ്.
വീട്ടിൽ / കടയിൽ വെച്ച് എങ്ങനെ പരിശോധിക്കാം? – Gold Silver Purity Test
Burn Test (ഏറ്റവും വിശ്വസിനീയമായതു):
കസവിൽ നിന്ന് ഒരു ചെറിയ നൂൽ പൊട്ടിച്ചെടുത്ത് കത്തിക്കുക.
Real Zari: കത്തിക്കുമ്പോൾ ഉള്ളിലെ പട്ടുനൂൽ കത്തും, പക്ഷെ പുറത്തെ വെള്ളി – സ്വർണ്ണ കമ്പി കത്തില്ല. ചാരത്തിൽ നിന്ന് ഒരു ചെറിയ വെള്ളി പോലുള്ള തിളങ്ങുന്ന കമ്പി കിട്ടും. അത് വളച്ചാലും ഒടിയില്ല.
Fake / Copper Zari: കത്തിയാൽ ചെമ്പിന്റെ കറുത്ത നിറമാകും, പൊടിഞ്ഞു പോകും. പ്ലാസ്റ്റിക് മണം വരും.
Scratch Test:
കസവിന്റെ ഒരറ്റം നഖം കൊണ്ട് ചുരണ്ടി നോക്കുക.
Real Zari ചുരണ്ടിയാൽ ഉള്ളിൽ വെളുത്ത വെള്ളി നിറം കാണാം, ചുവപ്പ് വരില്ല.
Tested Zari / Fake ആണെങ്കിൽ ചുരണ്ടുമ്പോൾ ഉള്ളിലെ ചെമ്പിന്റെ ചുവപ്പ് നിറം പെട്ടെന്ന് പുറത്ത് വരും.
Magnet & Tarnish Test:
Real Silver/Gold കാന്തത്തിൽ പറ്റില്ല. ഒരു ചെറിയ കാന്തം വെച്ച് നോക്കാം. പറ്റിയാൽ അത് ചെമ്പ്/ഇരുമ്പ് കലർന്ന വ്യാജനാണ്.
കൂടാതെ Real Zari ഒരിക്കലും പെട്ടെന്ന് കറുക്കില്ല. നിങ്ങൾ വാങ്ങിയ സാരിയുടെ കസവ് 6 മാസത്തിനുള്ളിൽ കറുത്ത് പോയാൽ ഉറപ്പിക്കാം അത് Tested Zari ആണെന്ന്.
Bill & Hallmark ചോദിക്കുക:
സ്വർണ്ണം പോലെ ഇപ്പോൾ നല്ല കമ്പനികൾ Real Zari ക്ക് സർട്ടിഫിക്കറ്റ് കൊടുക്കുന്നുണ്ട്.
ബില്ലിൽ “Pure Silver Zari with Gold Plating” അല്ലെങ്കിൽ “Tested Zari” എന്ന് എന്താണ് എന്ന് എഴുതി വാങ്ങുക. വെറും “Jari Work” എന്ന് മാത്രം എഴുതിയാൽ അത് വ്യാജനാണ്.
വാങ്ങുമ്പോൾ ഓർക്കേണ്ട കാര്യം:
Rs.15,000 ന് “പ്യൂർ ഗോൾഡ് കസവു കാഞ്ചീപുരം” തരാം എന്ന് പറഞ്ഞാൽ 100% തട്ടിപ്പാണ്. Real Gold – Silver Zari ഉള്ള ഒരു കാഞ്ചീപുരം സാരി ഒരിക്കലും Rs.40,000 – Rs.1.5 ലക്ഷത്തിൽ താഴെ വിലയ്ക്ക് ലഭിക്കില്ല. Zari യുടെ തൂക്കം അനുസരിച്ചാണ് വില കൂടുന്നത്.
ഒരു ഉപഭോക്താവ് എന്ന നിലയിൽ നമ്മൾ ചോദ്യങ്ങൾ ചോദിക്കുമ്പോൾ മാത്രമേ കടക്കാർക്ക് പേടിയാകൂ.
സിൽക്ക് മാർക്കും അതിന്റെ % ന്റേജ്ഉം കൃത്യമായി സർട്ടിഫൈചെയ്തു വാങ്ങിക്കുക എന്റെ അറിവിൽ അത്തരം സാരികളിൽ സിൽക്ക് മാർക്ക് പ്രിന്റയോ എംബ്രോയിഡറിയായോ പ്രിന്റ് ചെയ്തിട്ടുണ്ടാവും അത്തരം മാർക്കുകൾ ഇല്ലെങ്കിൽ ഉറപ്പിക്കാം ഒന്നുകിൽ കലർപ്പുണ്ട് അല്ലെങ്കിൽ കൃത്രമമാണെന്ന്.
മറ്റെല്ലാ കച്ചവടവും പോലെ തുണിക്കടകളിലും ഉത്സവകാലങ്ങളിൽ ഡിസ്കൗണ്ടുകളുടെ ഉത്സവമായിരിക്കും.
പല തുണിക്കടകളിലും ബോർഡ് കാണാം: 50% – 70% ഡിസ്കൗണ്ട്.
വാസ്തവത്തിൽ ഇത് യഥാർത്ഥ കിഴിവാണോ, അതോ വ്യാജ പരസ്യമാണോ എന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്.
ഒന്ന് ചിന്തിച്ചു നോക്കൂ. ഒരു കടക്കാരൻ എങ്ങനെ സാധനം ഫ്രീ ആയി തരും? അവർ ചാരിറ്റി നടത്തുകയല്ല, കച്ചവടം നടത്തുകയാണ്.
ഇവിടെ നടക്കുന്ന തന്ത്രം വളരെ ലളിതമാണ്:
1. തട്ടിപ്പിന്റെ രീതി സംശയിക്കേണ്ടിയിരിക്കുന്നതു
ഒരു ഷർട്ടിന് യഥാർത്ഥ വില 1000 രൂപ ആണെന്ന് കരുതുക. ഉത്സവത്തിന് ഒരാഴ്ച മുൻപ് അതിൽ അവർ 2000 രൂപ എന്ന് ലേബൽ ഒട്ടിക്കും. പിന്നെ 50% ഡിസ്‌കൗണ്ട് എന്ന് പറഞ്ഞ് 1000 രൂപയ്ക്ക് തന്നെ വിൽക്കും. നിങ്ങൾക്ക് തോന്നും 1000 രൂപ ലാഭം കിട്ടി എന്ന്. യഥാർത്ഥത്തിൽ ഒരു രൂപ പോലും ലാഭം കിട്ടിക്കാണില്ല.
Buy 1 Get 1-ലും ഇതേ കഥ തന്നെ. 500 രൂപയുടെ 2 സാധനം 1000 രൂപയ്ക്ക് തരുന്നതിനു പകരം, ഒന്നിന് 1000 രൂപ എന്ന് പറഞ്ഞ് രണ്ടാമത്തേത് ഫ്രീ എന്ന് പറയുന്നു.
2. ഇത് നിയമപരമായി തെറ്റാണ്:
Consumer Protection Act 2019 അനുസരിച്ച് ഇത് Misleading Advertisement ഉം Unfair Trade Practice ഉം ആണ്.
നിയമം പറയുന്നു: യഥാർത്ഥത്തിൽ ഇല്ലാത്ത വില കാണിച്ച് ഡിസ്‌കൗണ്ട് എന്ന് തോന്നിപ്പിക്കുന്നത് കുറ്റമാണ്. Central Consumer Protection Authority (CCPA) ക്ക് ഇത്തരം കടകൾക്കെതിരെ 10 ലക്ഷം രൂപ വരെ പിഴ ചുമത്താനും പരസ്യം നിരോധിക്കാനും അധികാരമുണ്ട്.
3. പരിശോധിക്കാൻ ആരുമില്ലാത്ത അവസ്ഥ:
സത്യം പറഞ്ഞാൽ, ഈ ഓഫറുകൾ സത്യമാണോ എന്ന് പരിശോധിക്കാൻ നമ്മുടെ നാട്ടിൽ ഒരു സംവിധാനവും സജീവമല്ല. ലീഗൽ മെട്രോളജി വകുപ്പും ഉപഭോക്തൃ വകുപ്പും ഉത്സവ തിരക്കിൽ ഇതൊന്നും നോക്കാറില്ല. അതുകൊണ്ടാണ് ഈ തട്ടിപ്പ് വർഷങ്ങളായി തുടരുന്നത്.
ഉപഭോക്താവ് എന്ത് ചെയ്യണം?
1. ഉത്സവത്തിന് ഒരു മാസം മുൻപേ ഒരു ഡ്രസ്സിന്റെ വില നോക്കി വെക്കുക. ഉത്സവ സമയത്ത് ആ വില തന്നെയാണോ ഡിസ്‌കൗണ്ട് കഴിഞ്ഞുള്ള വില എന്ന് താരതമ്യം ചെയ്യുക.
2. ബില്ലിൽ MRP എന്താണ് എന്ന് നോക്കുക. MRP യേക്കാൾ കൂടുതൽ തുക ആദ്യം എഴുതി അടിച്ചു കാണിക്കുന്നത് നിയമവിരുദ്ധമാണ്.
3. തട്ടിപ്പ് തോന്നിയാൽ 1915 എന്ന ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിൽ അല്ലെങ്കിൽ http://consumerhelpline.gov.in-ൽ പരാതി കൊടുക്കാം. ബില്ല് തെളിവായി സൂക്ഷിക്കണം.
ഡിസ്‌കൗണ്ട് കൊടുക്കുന്നത് കൊണ്ട് ഒരു കടക്കാരനും നഷ്ടം വരില്ല. നിങ്ങളുടെ കയ്യിൽ നിന്ന് തന്നെയാണ് അവർ ലാഭം എടുക്കുന്നത്. കാണുന്നതെല്ലാം വിശ്വസിക്കാതിരിക്കുക എന്നതാണ് ഈ ഉത്സവകാലത്തെ ഏറ്റവും വലിയ സാമ്പത്തിക അച്ചടക്കം.
മഠത്തിൽ ബാബു ജയപ്രകാശ്………….✍️ My WatsApp Contact No 9500716709
